വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > പ്രമുഖർ > കെ. കെ. എം. ജമാലുദ്ദീന്‍ മൗലവി

കെ. കെ. എം. ജമാലുദ്ദീന്‍ മൗലവി

ഉള്ളടക്കം

നോവല്‍ രചനയെ പ്രബോധന മാധ്യമാക്കിയ മലയാളി പണ്ഡിതന്‍

1909 ല്‍ പണ്ഡിത കുടുംബത്തിലാണ് ജനനം. പിതാവ് ആയഞ്ചേരി കുളമുള്ളതില്‍ കുഞ്ഞഹമ്മദ് മുസ്‌ല്യായാര്‍. പിതാവിന്റെ സഹോദര പുത്രന്‍ തറക്കണ്ടി അബ്ദുറഹ്‌മാന്‍ മുസ്‌ല്യാര്‍ ആദരണീയ പണ്ഡിതനായിരുന്നു. മാതാവ് പാറക്കടവിലെ പുരാതന കുടംബമായ വളപ്പില്‍ തറവാട്ടു കാരണവര്‍ കുഞ്ഞിശേഖ് മുസ്‌ല്യാരുടെ മകള്‍ അയിശയാണ്. മാതാവിന്റെ സഹോദര പുത്രനാണ് പണ്ഡിതനും പാറക്കടവ് വലിയ പള്ളിയിലെ ഖാദിയുമായ കണാരണ്ടി അമ്മദ് മുസ്‌ല്യാര്‍. യമനില്‍ നിന്നെത്തിയ അബ്ദുറഹിമാന്‍ ഹമദാനിയാണ് മാതാവിന്റെ കുടുംബത്തിലെ പൂര്‍വ പിതാമഹന്‍.

വളരെ ചുരുങ്ങിയ കാലത്തെ പ്രാഥമിക സ്‌കൂള്‍ പഠനം. ഓത്തുപുരയിലെയും പിതാവിന്റെ കീഴിലുമുള്ള പ്രാഥമിക മതപഠനത്തിനും ശേഷം തറക്കണ്ടി അബ്ദുറഹ്‌മാന്‍ മുസ്‌ല്യാരുടെ കീഴില്‍ നാദാപുരം പള്ളിദര്‍സില്‍ ചേര്‍ന്നു. പള്ളി ദര്‍സില്‍ പഠിക്കുന്നതിനിടയില്‍ പുറമേരി ഹൈസ്‌കൂള്‍ അധ്യാപകരില്‍ നിന്നും ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ സമയം കണ്ടെത്തി. തറക്കണ്ടി കാസര്‍ക്കോട്ടേക്ക് മാറിയപ്പോള്‍ മൗലവിയും അങ്ങോട്ടേക്ക് മാറി.

കാസര്‍ക്കോട്ടെ പഠന കാലത്തിനിടയ്ക്കാണ് ഇസ്‌ലാഹീ ആദര്‍ശത്തിലേക്ക് ആകൃഷ്ടനായത്. കാസര്‍ക്കോട്ടെ വലിയ ജുമുഅത്ത് പള്ളിയില്‍ ക്ലാസ്സെടുത്തു കൊണ്ടിരിക്കെ തറക്കണ്ടി അബ്ദുറഹ്‌മാന്‍ മുസ്‌ല്യാര്‍ ചാലിലകത്ത് കുഞ്ഞമ്മദ് ഹാജിയുടെ മക്കളെക്കുറിച്ച് അവര്‍ ‘കിതാബു തിരിയുന്ന’ കുട്ടികളാണെന്ന പ്രയോഗം കേട്ടത്. തറക്കണ്ടിയുടെ തന്നെ കൂട്ടുകാരും മുജാഹിദ് നേതാക്കാളുമായിരുന്ന കെ മൂസ്സ മൗലവി, കെ.എം മൗലവി തുടങ്ങിയവരെപ്പറ്റിയും നല്ല അഭിപ്രായമായിരുന്നു അവര്‍ക്ക്.  ഐക്യസംഘക്കാരെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പള്ളിദര്‍സിലുണ്ടായിരുന്നു.

ഒരിക്കല്‍ എം.സി.സി അബ്ദുറഹിമാന്‍ മൗലവി കാസര്‍കോട്ടെ ദര്‍സില്‍ വരികയും ഉസ്താദ് തറക്കണ്ടിയുമായി ദീര്‍ഘനേരം സംസാരിച്ചു മടങ്ങി. തൊട്ടടുത്തുള്ള മാലിക് ബിന്‍ ദീനാര്‍ മഖാമില്‍ സിയാറത്ത് ചെയ്യാതെയാണ് എം.സി.സി മടങ്ങിയതെന്ന സംസാരമുണ്ടായി. ഈ ആക്ഷേപം ഉസ്താദിനടുത്തുമെത്തി. പക്ഷെ ഉസ്താദിന്റെ പ്രതികരണം ‘എം.സി.സിയും മറ്റും സിയാറത്തിനെ നിഷേധിക്കുന്നുവെന്ന് പറയുന്നത് ശുദ്ധ കളവാണ്; അങ്ങനെയൊരു വാദം ഐക്യസംഘത്തിനുമില്ല. സിയാറത്ത് ചെയ്യാതെയാണ് അദ്ദേഹം പോയതെങ്കില്‍ തെറ്റ് ചെയ്തുവെന്ന് പറയാനാവില്ല. സിയാറത്ത് വാജിബാണെന്ന് ആരെങ്കിലും പറയുന്നുണ്ടോ? കെട്ടിപ്പൊക്കിയ ഖബറുകള്‍ സിയറത്ത് ചെയ്യാത്തതിനെക്കുറിച്ചാണീ ആക്ഷേപം പറയുന്നത്. അത്തരം ഖബറുകള്‍ എല്ലായിടത്തും കാണും. അതിലൊന്നും കയറാതെ ആരെങ്കിലും പോകുകയാണെങ്കില്‍ ആരെങ്കിലും ആക്ഷേപം ഉന്നയിക്കാറുണ്ടോ?’ എന്നായിരുന്നു. തുടര്‍ന്നും കുറേ നേരം സംസാരിച്ചിരുന്നു. അത് മൗലവിയുടെ ഹൃദയത്തില്‍ ചലനം സൃഷ്ടിച്ചു.

കാസര്‍കോട്ടെ പഠനത്തിനു ശേഷം ഉപരിപഠനത്തിന് ഉമറാബാദിലെ ജാമിഅ ദാറുസ്സലാമിലെത്തി. അവിടെ നിന്നാണ് മൗലവിയുടെ പേരിലെ മുഹമ്മദ് മുസ്‌ല്യാരില്‍ നിന്നും ‘മുഹമ്മദ് ജാമാലുദ്ദീന്‍’ മൗലവിയെന്ന മാറ്റത്തിനു കാരണമുണ്ടായത്. അറബി മഹാകവി അബ്ദുല്ല നൂറാനിയുമായുള്ള ബന്ധമായിരുന്നു അതിന് കാരണമായത്. ഉമറാബാദ് മൗലവിയെ സംബന്ധിച്ച് പുതിയ അനുഭവമായിരുന്നു. പ്രഗത്ഭ പണ്ഡിതരും അനേകം കിതാബുകളും കര്‍മോത്‌സുകാരയ വിദ്യാര്‍ഥികളും മൗലവിക്ക് ആവേശമായി.

അനാരോഗ്യം കാരണം ഉമറാബാദില്‍ അധികം തുടരാന്‍ കഴിഞ്ഞിരുന്നില്ല. വീട്ടിലേക്ക് മടങ്ങുകയും സ്വപ്രയത്‌നത്താല്‍ മദ്രാസ് യുണിവേഴ്‌സിറ്റിയുടെ കീഴിലെ പട്ടാമ്പി ഗവ: സംസ്‌കൃതം കേളേജില്‍ നിന്നും അഫ്ദലുല്‍ ഉലമാ ഒന്നാം റാങ്ക് നേടി.

കാസര്‍കോട്ടെ പഠന കാലത്തു തന്നെ മണപ്പാട് കുഞ്ഞിമുഹമ്മദ് സാഹിബ്, കെ.എം മൗലവി, സീതി സാഹിബ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കേരള മുസ്‌ലിം ഐക്യസംഘത്തെക്കുറിച്ച് അറിയാനും പ്രസിദ്ധീകരണങ്ങള്‍ വായിക്കാനും തൗഹീദീ ആദര്‍ശത്തില്‍ ആകൃഷ്ടനാവുകയും ചെയ്തിരുന്നു.

പ്രസംഗമായിരുന്നു പ്രധാന ആയുധം. താന്‍ മനസ്സിലാക്കിയ ആശയങ്ങള്‍ മലബാറിന്റെ മുക്കുമൂലകളില്‍ സാഹസിക യാത്ര നടത്തിയും കാല്‍നടയായും എതിര്‍പ്പുകളെ വകവെക്കാതെ നടത്തിക്കൊണ്ടിരുന്നു.  അനിതരണസാധാരണമായ വാഗ്‌വിലാസവും അവതരണ ശൈലിയും ശബ്ദഭംഗിയും ഫലിതത്തിലൂന്നിയ സംസാരവും മൗലവിയെ നല്ല പ്രാസംഗികനാക്കി. എളമ്പിലാട്, മേപ്പയ്യൂര്‍, വടകര, പയ്യോളി, കടവത്തൂര്‍, ബേപ്പൂര്‍, മഞ്ചേരി, കൊച്ചി തുടങ്ങിയ സ്ഥലങ്ങള്‍ അവയില്‍ ചിലതാണ്.

ആദര്‍ശ രംഗത്തെ വിയോജിപ്പുകളോടെപ്പം സ്വന്തം അഭിപ്രായങ്ങള്‍ അടിയറ വെക്കാതെ വേദി പങ്കിടാന്‍ മടി കാണിച്ചിരുന്നില്ല. സുന്നി പണ്ഡിതനും സുഹൃത്തുമായ മുഹമ്മദ് മുസ്‌ല്യാരുടെ കീഴല്‍ സുന്നി മദ്‌റസ ഉദ്ഘാടന പരിപാടിയില്‍ മൗലവി പങ്കെടുത്തിട്ടുണ്ട്. സുന്നീ വിഭാഗത്തിലെ അനേകം പണ്ഡിതന്‍മാര്‍ മൗലവിയുടെ സുഹൃത്തുക്കളായിരുന്നു.

കാതുകുത്ത് അനാചാരത്തിനെതിരെ ആരും പ്രതികരിക്കാതിരുന്ന കാലത്ത് തന്നെ മൗലവി അതിനെ എതിര്‍ത്തു പ്രസംഗിച്ചിരുന്നു. കാതില്‍ നിരവധി തുളകളുണ്ടാക്കത്തവരായി അന്ന് ആരും തന്നെ ഉണ്ടായിരുന്നില്ല. പാരമ്പര്യ രീതിയില്‍ നിന്ന് മാറിക്കൊണ്ട് മകന്‍ അബ്ദുല്ലയുടെ സുന്നത്ത് കര്‍മ്മം (സര്‍ക്കംസിഷന്‍) ഡോ: ബി.എ രാമനെക്കൊണ്ട് നടത്തിച്ചിരുന്നത് നാട്ടിലും പള്ളിയിലും പ്രതിഷേധത്തിനടയാക്കി. അമുസ്‌ലിം ഡോക്ടര്‍ സുന്നത്ത് ചെയ്താല്‍ അത് ശരിയാകുമോ എന്നു പോലും സംശയം അക്കാലത്തുണ്ടായിരുന്നു. കുട്ടികളുടെ കരച്ചില്‍ കേള്‍ക്കാതിരിക്കാനും പുണ്യത്തിനു വേണ്ടിയും അത്യുച്ചത്തില്‍ കൂട്ടമായി മൗലീദ് ചൊല്ലിയായിരുന്നു അന്നത്തെ രീതി.

എളമ്പിലാട് ജംഇയ്യത്തുല്‍ മുസ്‌ലിമീന്‍ സംഘം, വടകര നുസ്‌റത്തുല്‍ ഇസ്‌ലാം സഭ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃപരമായ പങ്കു വഹിച്ചു. കുറ്റ്യാടി ഇസ്‌ലാമിയ കേളേജിന്റെ സ്ഥാപനത്തില്‍ അബ്ദുല്ലക്കുട്ടിയോടെപ്പം പ്രവര്‍ത്തനങ്ങളില്‍ പങ്കു വഹിച്ചിട്ടുണ്ട്.  കടവത്തൂര്‍ എരഞ്ഞിന്‍ കീഴിലെ പള്ളി മുദര്‍രിസായും കുറ്റ്യാടി ഇസ്‌ലാമിയാ കേളേജ് അധ്യാപകനായും മാഹി എം.എം ഹൈസ്‌കള്‍, കൊച്ചിയിലെ അല്‍ മദ്‌റസത്തുല്‍ മുജാഹിദീന്‍, ഫറോഖ് റൗളത്തുല്‍ ഉലൂം അറബിക് കേളേജ്, തിരൂരങ്ങാടി ജുമുല്‍ ഇസ്‌ലാം മദ്‌റസ, വടകര മനാറുല്‍ ഇസ്‌ലാം മദ്‌റസ തുടങ്ങിയവയില്‍ അധ്യാപനവും നിര്‍വഹിച്ചിട്ടുണ്ട്. ജെ.ഡി.റ്റി ഇസ്‌ലാം, തിരൂരങ്ങാടി യതീംഖാന (1948), ഫറോഖ് റൗളത്തുല്‍ ഉലൂം അറബിക് കേളേജ് തുടങ്ങിയവയുടെ റസീവറായും പ്രവര്‍ത്തിച്ചു.

മതപരമായ രചനകള്‍ക്കു പുറമെ പാഠപുസ്തക രചനയും നോവലെഴുത്തും കവിതയും ആദര്‍ശപ്രചാരണത്തിനുള്ള മാര്‍ഗമായി മൗലവി തെരഞ്ഞെടുത്തു. കുറ്റ്യാടി അബ്ദുല്ലക്കുട്ടി മൗലവിയുമായി ചേര്‍ന്നും പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഹിലാലികത്ത് സൈനബ, ഹിള്‌റ് നബിയെ കണ്ട നബീസ  എന്നീ നോവലെഴുത്തുകള്‍ മൗലവിയുടെ മാത്രം രചനകളാണ്. ഇന്നും ആ രംഗത്തേക്ക് ഒരു പണ്ഡിതനും കടന്നു വന്നിട്ടില്ല. അറബി മലയാളത്തിലായിരുന്നു പ്രസിദ്ധീകരണം. പിന്നീട് കോഴിക്കോട്ടെ യുവത പ്രസിദ്ധീകരണാലയം മലയാളത്തില്‍ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. അഹ്കാമുല്‍ ഖുത്ബ, നിഷ്പക്ഷ നിരൂപണം (മൗലിദിനെപ്പറ്റി) എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്.

പയ്യോളിക്കടുത്തെ കീഴലിലെ കുഞ്ഞാമിനയാണ് ഭാര്യ. കുഞ്ഞബ്ദുല്ല, അബ്ദുറഹിമാന്‍, അബ്ദുല്‍ മജീദ്, അയിശ്ശ, സല്‍മ എന്നിവര്‍ മക്കളാണ്. ആയഞ്ചേരിയിലെ പ്രമുഖ പണ്ഡിതന്‍ കൊയിലോത്ത് അബ്ദുറഹിമാന്‍ മൗലവി സഹോദരനാണ്.

1965 ഫെബ്രുവരി 26-ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

മുൻപത്തെ ലേഖനം ഇന്‍ഷൂറന്‍സ്
അടുത്ത ലേഖനം സൈനബ മരയ്ക്കാര്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI