വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > പ്രമുഖർ > സയ്യിദ് സാബിഖ്

സയ്യിദ് സാബിഖ്

ഉള്ളടക്കം

ഇരുപതാം നൂറ്റാണ്ടിലെ ഫഖീഹും ഫിഖ്ഹ് വിജ്ഞാനത്തെ മുസ്‌ലിം യുവ തലമുറയ്ക്ക് അയത്‌ന ലളിതമാക്കിക്കൊടുത്ത ഗുരുവുമാണ് സയ്യിദ് സാബിഖ്. ഇസ്‌ലാമിക കര്‍മശാസ്ത്ര വിഷയങ്ങള്‍ പണ്ഡിതന്മാര്‍ക്കു പോലും ദുര്‍ഗ്രാഹ്യമായ വിഷയമായിരുന്നു. അതിനെ ലളിതവത്കരിക്കുകയും ആര്‍ക്കും തെളിവുകളുടെ പിന്‍ബലത്തോടെ മനസ്സിലാക്കാന്‍ കഴിയുന്ന രീതിയില്‍ അവതരിപ്പിക്കുകയും ചെയ്തുവെന്നതാണ് സയ്യിദ് സാബിഖിന്റെ പ്രത്യേകത. ഫിഖ്ഹുസ്സുന്ന എന്ന ഒറ്റകൃതിയിലൂടെതന്നെ അദ്ദേഹം ലോകപ്രശസ്തനായിക്കഴിഞ്ഞിരുന്നു.

Shaikh El-Sayyid Sabiq

1915ല്‍ ഈജിപ്തിലെ മനൂഫിയ പ്രവിശ്യയിലെ ഇസ്ത്വന്‍ഹാ എന്ന ഗ്രാമത്തിലാണ് സയ്യിദ് സാബിഖ് ജനിച്ചത്. ജന്മദേശത്തെ പ്രാഥമിക പാഠശാലയില്‍ വിദ്യാഭ്യാസമാരംഭിച്ചു. ബാല്യത്തില്‍തന്നെ തജ്‌വീദ് സഹിതം വിശുദ്ധഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. തുടര്‍ന്ന് മുസ്‌ലിം ലോകത്തെ ഏറ്റവും വലിയ സര്‍വകലാശാലയായ ജാമിഉല്‍ അസ്ഹറില്‍ ചേര്‍ന്നു. ശൈഖ് മുഹമ്മദുല്‍ ഗസ്സാലി, ശൈഖ് അബ്ദുല്‍ മുഇസ്സ് അബ്ദുസ്സത്താര്‍, ശൈഖ് യൂസുഫുല്‍ ഖര്‍ദാവി തുടങ്ങിയവര്‍ അക്കാലത്ത് അവിടെ വിദ്യാര്‍ഥികളായിരുന്നു.

അസ്ഹറിലെ ശരീഅ കോളെജില്‍ പഠിച്ച അദ്ദേഹം കര്‍മശാസ്ത്ര വിഷയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പഠനകാലത്ത് തന്നെ അല്‍ഇഖ്‌വാന്‍ വാരികയില്‍ ശുദ്ധിയുടെ കര്‍മശാസ്ത്രത്തെക്കുറിച്ച് ചെറുലേഖനങ്ങളെഴുതാന്‍ തുടങ്ങി. തെളിവുകള്‍ പരിഗണിക്കാതെയുള്ള മദ്ഹബ്പക്ഷപാതിത്വത്തെ നിരാകരിച്ചുകൊണ്ടും ഖുര്‍ആനെയും സുന്നത്തിനെയും ഇജ്മാഇനെയും തെളിവുകള്‍ക്കായി അവലംബിച്ചുകൊണ്ടുമുള്ള സവിശേഷ രീതിയാണ് ശൈഖ് സ്വീകരിച്ചത്.

നാല്പതുകളുടെ മധ്യത്തില്‍ (ഹി.1365) അദ്ദേഹം ഫിഖ്ഹുസ്സുന്നയുടെ ആദ്യഭാഗം പ്രസിദ്ധീകരിച്ചു. ശുദ്ധിയുടെ കര്‍മശാസ്ത്രം പ്രതിപാദിക്കുന്ന ചെറിയൊരു വാള്യമായിരുന്നു അത്.

ഏതെങ്കിലും ഒരു മദ്ഹബിനോട് ബന്ധമില്ലാത്ത നബിചര്യയിലധിഷ്ഠിതമായ കര്‍മശാസ്ത്ര രംഗത്ത് ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ക്കിടയിലുണ്ടായിരുന്ന വലിയൊരു വിടവ് നികത്താന്‍ ഫിഖ്ഹുസ്സുന്നക്ക് സാധിച്ചു. കടുത്ത മദ്ഹബ് പക്ഷപാതികളായ ചിലരെല്ലാം ഫിഖ്ഹുസ്സുന്നയെ ആക്ഷേപിച്ചിട്ടുണ്ട്. അത് മദ്ഹബ് നിരാസത്തിന് ആഹ്വാനം ചെയ്യുന്നുവെന്നായിരുന്നു അവരുടെ വിമര്‍ശനം. മതനിരാസത്തിന്റെ വകഭേദം മാത്രമാണ് മദ്ഹബ് നിരാസമെന്നായിരുന്നു അവരുടെ വിമര്‍ശം.

വിഖ്യാത പണ്ഡിതന്‍ ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനിയും ഫിഖ്ഹുസ്സുന്നയെ വിമര്‍ശനാത്മകമായി നിരൂപണം ചെയ്തിട്ടുണ്ട്. ഇത് സംബന്ധമായി ‘തമാമുല്‍ മിന്ന ബിത്തഅ്‌ലീഖി അലാ ഫിഖ്ഹിസ്സുന്ന’ എന്ന പേരില്‍ അദ്ദേഹം ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. അടിസ്ഥാനപരമായി രണ്ട് കാര്യങ്ങളിലാണ് അദ്ദേഹം ഫിഖ്ഹുസ്സുന്നയെ വിമര്‍ശിക്കുന്നത്. ഫിഖ്ഹുസ്സുന്നയില്‍ തെളിവിന്നുപയോഗിച്ച ചില ഹദീസുകള്‍ ശൈഖ് അല്‍ബാനിയുടെ വീക്ഷണത്തില്‍ ദുര്‍ബലമാണ്. മുന്‍ഗാമികളുടെ ഗ്രന്ഥങ്ങളില്‍ നിന്നാണ് ആ ഹദീസുകള്‍ ഉദ്ധരിച്ചതെന്നും അവയെ വിശകലനം ചെയ്യാന്‍ മുതിര്‍ന്നിട്ടില്ലെന്നുമായിരുന്നു ശൈഖ് സയ്യിദ് സാബിഖിന്റെ ന്യായം. ഏത് വിജ്ഞാനവും അതിന്റെ വക്താക്കളില്‍ നിന്ന് ശങ്കയില്ലാതെ സ്വീകരിക്കാം എന്ന തത്വം നടപ്പാക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്.

അല്‍അസ്ഹറില്‍ നിന്ന് ബിരുദം നേടിയ സയ്യിദ് ഈജിപ്തില്‍ വഖഫ് മന്ത്രാലയത്തില്‍ ഉദ്യോഗം സ്വീകരിച്ചു. വഖഫ് മന്ത്രാലയത്തിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകനായാണ് സേവനം തുടങ്ങിയത്. താമസിയാതെ വഖഫ് മന്ത്രാലയത്തിന് കീഴിലുള്ള സാംസ്‌കാരിക വകുപ്പിന്റെയും മസ്ജിദ് വകുപ്പിന്റെയും മേധാവിയായി ഉയര്‍ത്തപ്പെട്ടു. ഈ ഘട്ടത്തില്‍ ശൈഖ് മുഹമ്മദുല്‍ ഗസ്സാലിയും യൂസുഫുല്‍ ഖര്‍ദാവിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്നു. വഖഫ് മന്ത്രിയുമായി സ്വരച്ചേര്‍ച്ചയില്ലാതായതിനെത്തുടര്‍ന്ന് ജോലി ഉപേക്ഷിച്ച് അദ്ദേഹം അസ്ഹറിലേക്ക് മടങ്ങിപ്പോയി. അവസാനകാലത്ത് അദ്ദേഹം സുഊദി അറേബ്യയിലെ ഉമ്മുല്‍ഖുറാ യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകനായി ചേര്‍ന്നു. യൂനിവേഴ്‌സിറ്റിയിലെ ഖദാഉശ്ശര്‍ഇയ്യാ വിഭാഗത്തിന്റെയും ഉസൂലുദ്ദീന്‍ കോളെജിലെ ഹയര്‍ സ്റ്റഡീസ് വിഭാഗത്തിന്റെയും തലവനായാണ് അദ്ദേഹം നിയമിക്കപ്പെട്ടത്. മരിക്കുന്നതിനു രണ്ട് വര്‍ഷം മുമ്പുവരെ അധ്യാപനവൃത്തി തുടര്‍ന്ന ശൈഖിന് ലോകത്തിന്റെ നാനാഭാഗത്തും പ്രഗത്ഭരായ ശിഷ്യ സമ്പത്തുണ്ട്.

1948ല്‍ നഖ്‌റാഷി പാഷ വധിക്കപ്പെട്ടതിനെ തുടര്‍ന്ന് സയ്യിദ് സാബിഖ് അറസ്റ്റു ചെയ്യപ്പെട്ടു. നഖ്‌റാഷിപാഷ വധാര്‍ഹനാണെന്ന് സയ്യിദ് സാബിഖ് ഫത്‌വ നല്‍കിയെന്ന കുറ്റമായിരുന്നു സയ്യിദിനെതിരെ ഉന്നയിക്കപ്പെട്ടത്. നീണ്ട വിചാരണക്കുശേഷം ആരോപണം സത്യമല്ലെന്ന് തെളിയുകയും കോടതി അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു.

1949ല്‍ ശൈഖ് മുഹമ്മദുല്‍ ഗസ്സാലി, ശൈഖ് യുസൂഫുല്‍ ഖര്‍ദാവി തുടങ്ങിയവരോടൊപ്പം അദ്ദേഹം വീണ്ടും അറസ്റ്റുചെയ്യപ്പെട്ടു. ജയിലില്‍ കര്‍മശാസ്ത്ര ക്ലാസുകള്‍ നടത്തിയും ഗ്രന്ഥരചനനടത്തിയും സമയം ചെലവഴിച്ചു. ശൈഖ് മുഹമ്മദുല്‍ ഗസ്സാലിയോട് വല്ല കര്‍മശാസ്ത്ര പ്രശ്‌നങ്ങളെക്കുറിച്ചും ആരെങ്കിലും സംശയം ചോദിച്ചാല്‍ സയ്യിദ് സാബിഖിനോട് ചോദിക്കാന്‍ അദ്ദേഹം ഉപദേശിക്കുമായിരുന്നു.

അഖാഇദുല്‍ ഇസ്‌ലാമിയ്യ, അനാസ്വിറുല്‍ഖുവ്വ ഫില്‍ ഇസ്‌ലാം, ഇസ്‌ലാമുനാ ദഅ്‌വതുല്‍ ഇസ്‌ലാമിയ്യ, മഖാലാതുന്‍ ഇസ്‌ലാമിയ്യ, മുലഖ്ഖസ് അഅ്‌ലാ മില്‍ ഹജ്ജ്, ബാഖതുസഹര്‍ തുടങ്ങിയവയും അദ്ദേഹത്തിന്റെ രചനകളാണ്.

ഫിഖ്ഹുസ്സുന്ന മലയാളത്തിലേക്ക് മൊഴി മാറ്റിക്കൊണ്ട് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹി. 1413ല്‍ അദ്ദേഹത്തെ ഫൈസല്‍ അവാര്‍ഡിന്നര്‍ഹമാക്കിയതും ഫിഖ്ഹുസ്സുന്നയാണ്.

ശൈഖ് സയ്യിദ് സാബിഖ് 2000 ഫെബ്രുവരി 27ന് (1420 ദുല്‍ഖഅദ് 21ന്) അന്ത്യ യാത്രയായി.

 

മുൻപത്തെ ലേഖനം സയ്യിദ് സുലൈമാന്‍ നദ്‌വി
അടുത്ത ലേഖനം സയ്യിദ് ശഹാബുദ്ദീന്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI