വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > പ്രമുഖർ > സദ്ദാം ഹുസൈന്‍

സദ്ദാം ഹുസൈന്‍

ഉള്ളടക്കം

ഇസ്രാഈലിനും അമേരിക്കക്കും എതിരായി ചങ്കുറപ്പോടെ നിലകൊണ്ട ഒരു ഭരണാധികാരി എന്നതാണ് സദ്ദാം ഹുസൈന്‍ എന്ന മുന്‍ ഇറാഖ് പ്രസിഡന്റിന്റെ ജനപ്രിയത വര്‍ധിപ്പിക്കുന്നത്. ‘കൂട്ടക്കൊലയ്ക്കുള്ള ആയുധങ്ങള്‍ ഒരുക്കിക്കൊണ്ട് ഇറാഖ് ലോകത്തിനെതിരെ യുദ്ധം ചെയ്യാന്‍ പോകുന്നു’ എന്ന ആരോപണമുയര്‍ത്തി ഐക്യരാഷ്ട്ര സേനയുടെ പിന്തുണയോടെ അമേരിക്ക നടത്തിയ അധിനിവേശം ഒടുവില്‍ സദ്ദാമിന്റെ കഴുത്തില്‍ കൊലക്കയര്‍ വീഴ്ത്തിയ ശേഷമാണ് കെട്ടടങ്ങിയത്.

Saddam Hussein

വടക്കന്‍ ഇറാഖില്‍ ടൈഗ്രീസ് നദിക്കരയിലുള്ള തിക്രിത്ത് പട്ടണത്തില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെയുള്ള അല്‍അവ്ജ ഗ്രാമത്തില്‍ ഹുസൈന്‍ അല്‍മജീദിന്റെയും സുബഹ് തുല്‍ഫയുടെയും മകനായി 1937 ഏപ്രില്‍ 28ന് സദ്ദാം ജനിച്ചു. മുഴുവന്‍ പേര് സദ്ദാം ഹുസൈന്‍ അബ്ദുല്‍ മജീദ് അല്‍ തിക്രിത്. ചെറുപ്പത്തിലേ പിതാവ് മരിച്ചു. പിന്നീട് അമ്മാവനായ ഖൈറുല്ല തുല്‍ഫയുടെ സംരക്ഷണയിലാണ് വളര്‍ന്നത്.

ഇരുപതാം വയസ്സില്‍ 1957ല്‍ സദ്ദാം ബഅസ് പാര്‍ട്ടിയില്‍ അംഗമായി. അറബ് രാഷ്ട്രങ്ങളെ ഏകീകരിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച പാര്‍ട്ടിയാണ് ബഅസ് പാര്‍ട്ടി.
അതേ വര്‍ഷം ജൂലൈ 14ന് അബ്ദുല്‍ കരീം ഖാസിമിന്റെ നേതൃത്വത്തില്‍ ഒരു സംഘം സൈനികര്‍ ഫൈസല്‍ രാജാവിനെയും രാജകുടുംബങ്ങളെയും വെടിയുണ്ടക്കിരയാക്കി. തുടര്‍ന്ന് ഖാസിമിന്റെ നേതൃത്വത്തില്‍ ഇറാഖില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ബാത്ത് പാര്‍ട്ടിയുടെയും പിന്തുണ ഖാസിമിനുണ്ടായിരുന്നു. എന്നാല്‍ അറബ് ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ചതോടെ പാര്‍ട്ടിയുടെ നോട്ടപ്പുള്ളിയായി. 1959ല്‍ സദ്ദാമും സംഘവും അന്നത്തെ പ്രസിഡന്റായിരുന്ന അബ്ദുല്‍ കരീം ഖാസിമിനെ വധിക്കാന്‍ ശ്രമം നടത്തി. ബഅസ് പാര്‍ട്ടി നിലപാടുകളോട് യോജിക്കാത്ത ഖാസിമിന്റെ കടുത്ത നിലപാടുകളും ഇറാഖിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള അദ്ദേഹത്തിന്റെ അടുപ്പവുമായിരുന്നു വധശ്രമത്തിനു കാരണം. ഖാസിമിന്റെ ഡ്രൈവര്‍ കൊല്ലപ്പെടുകയും പ്രത്യാക്രമണത്തില്‍ സദ്ദാമിന്റെ കാലിനു വെടിയേല്ക്കുകയും ചെയ്തു. സദ്ദാമിന്റെ സംഘത്തിലുണ്ടായിരുന്നവര്‍ പലരും പിടിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. പിടികൊടുക്കാതെ സദ്ദാം സിറിയയിലേക്കും പിന്നീട് ഈജിപ്തിലെ കെയ്‌റോയിലേക്കും രക്ഷപ്പെട്ടു.

1963ല്‍ ഖാസിം ഭരണകൂടം അട്ടിമറിക്കപ്പെട്ടപ്പോള്‍ സദ്ദാം ഇറാഖിലേക്ക് തിരികെയെത്തിയെങ്കിലും പാര്‍ട്ടിക്കകത്തെ പോരു മൂലം അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തു. ജയിലിലിരിക്കെ തന്നെ സദ്ദാം രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടു. 1966ല്‍ റീജ്യണല്‍ കമാന്‍ഡിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടതോടെ ജയില്‍ മോചനത്തിനും അത് വഴി തുറന്നു. രാഷ്ട്രീയത്തിലെ തന്റെ ശക്തി തെളിയിക്കുന്ന ദിനങ്ങളായിരുന്നു പിന്നീട്.
ബഅസ് പാര്‍ട്ടിയെ അധികാരത്തില്‍ കൊണ്ടുവന്ന 1968ലെ സൈനിക അട്ടിമറിയുടെ ഒരു പ്രധാന സംഘാടകന്‍ സദ്ദാം ആയിരുന്നു. ഈ സൈനിക അട്ടിമറി ആണ് ബഅസ് പാര്‍ട്ടിയെ ദീര്‍ഘകാല ഭരണത്തിലേക്ക് കൊണ്ടുവന്നത്. തന്റെ അമ്മാവനായ പ്രസിഡന്റ് അഹ്‌മദ് ഹസന്‍ അല്‍ബക്കറിന്റെ കീഴില്‍ ഉപരാഷ്ട്രപതി ആയിരുന്ന സദ്ദാം ഹുസൈന്‍ സര്‍ക്കാരും സൈന്യവുമായുള്ള ഭിന്നതകള്‍ ശക്തമായി നിയന്ത്രിച്ചു. ശക്തവും ക്രൂരവുമായ സുരക്ഷാസേനയെ നിര്‍മ്മിച്ച സദ്ദാം തന്റെ അധികാരം സര്‍ക്കാരിനു മുകളില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിലും വിജയിച്ചു.

1979ല്‍ സിറിയയെയും ഇറാഖിനെയും യോജിപ്പിക്കാനുള്ള ശ്രമം നടത്തി സദ്ദാമിനെ നിരായുധനാക്കാനുള്ള പ്രസിഡന്റ് ഹസന്‍ അല്‍ ബക്‌റിന്റെ നടപടി സദ്ദാമിനെ ചൊടിപ്പിച്ചു. അല്‍ ബക്‌റിനെക്കൊണ്ട് രാജി വെപ്പിച്ച് 1979 ജൂലൈ 16ന് പ്രസിഡന്റ് പദം സദ്ദാം ഹുസൈന്‍ ഏറ്റെടുത്തു. അധികാരമേറ്റെടുത്ത് ഒരാഴ്ചക്കുള്ളില്‍ വിളിച്ചു ചേര്‍ത്ത ബഅസ് പാര്‍ട്ടി യോഗത്തില്‍ നിന്ന് നേരത്തെ തയ്യാറാക്കിയ പട്ടിക പ്രകാരം സദ്ദാമിനെതിരായി പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയ 68 പേരെ അറസ്റ്റ് ചെയ്തു. നിരന്തരമായ വിചാരണകള്‍ക്ക് വിധേയമാക്കി ഇവരില്‍ 22 പേര്‍ക്ക് വധശിക്ഷ നല്കുകയും ചെയ്തു.
പ്രസിഡന്റായ ശേഷം ഒരു ശക്തമായ സര്‍ക്കാര്‍ എന്ന സന്ദേശം നല്കാനാണ് സദ്ദാം ശ്രമിച്ചത്. രാജ്യത്ത് ശക്തിയും സ്ഥിരതയും സദ്ദാം ഉറപ്പിച്ചു. മധ്യപൗരസ്ത്യമേഖലയുടെ സമാധാനം കെടുത്തിയ ഇറാന്‍ – ഇറാഖ് യുദ്ധം (1980-1988), കുവൈത്ത്, സുഊദി അറേബ്യ എന്നീ രാജ്യങ്ങള്‍ക്ക് നേരെയുള്ള ഗള്‍ഫ് യുദ്ധം (1991) എന്നിവ സദ്ദാമിന് പ്രസിദ്ധിയും കുപ്രസിദ്ധിയും ആവോളം നല്കി.

ഇറാഖില്‍ സദ്ദാം അധികാരത്തിലേറുന്ന അതേ കാലത്താണ് അയല്‍ രാജ്യമായ ഇറാനില്‍ ആയത്തുല്ലാ ഖുമൈനിയുടെ നേതൃത്വത്തില്‍ നടന്ന വിപ്ലവം വിജയിക്കുന്നത്. ശീആ വിഭാഗത്തിന് മേല്‍ക്കൈ ലഭിച്ച ഇറാനിലെ സംഭവ വികാസങ്ങള്‍ ഇറാഖിലേക്കും പടരാതിരിക്കാനും എണ്ണ വിപണിയില്‍ സ്വാധീനം ഉറപ്പിക്കാനും ലക്ഷ്യമിട്ട് 1980 സെപ്തംബര്‍ 22ന് സദ്ദാം ഇറാനിലെ ഖുസസ്താന്‍ കയ്യേറാന്‍ ഇറാഖീ സൈനികരോട് ഉത്തരവിട്ടു. പിന്നീട് ഒരു ദശാബ്ദത്തോളം നീണ്ടു നിന്ന രക്തച്ചൊരിച്ചിലുകളില്‍ ഇരുപക്ഷത്തു നിന്നും ആയിരക്കണക്കിന് പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. ഒടുവില്‍ 1988 ആഗസ്ത് 20നാണ് വെടിനിര്‍ത്തല്‍ ഫലപ്രദമായി നിലവില്‍ വന്നത്.

യുദ്ധം കൊണ്ട് സാമ്പത്തികമായി തകര്‍ന്നുകൊണ്ടിരുന്ന ഇറാഖിനെ രക്ഷിക്കാന്‍ സദ്ദാം കണ്ടെത്തിയ മാര്‍ഗ്ഗം, ‘ചരിത്രപരമായി ഇറാഖിന്റെ ഭാഗമെന്ന് അവകാശപ്പെട്ടു കൊണ്ടിരുന്ന’ അയല്‍ രാജ്യമായ കുവൈത്തിനെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുക എന്നതായിരുന്നു. 1990 ആഗസ്ത് രണ്ടിന് കുവൈത്ത് പിടിച്ചടക്കാന്‍ സദ്ദാം ഉത്തരവിട്ടു. ഇറാഖിനെതിരെ ഐക്യരാഷ്ട്ര സംഘടന ഉപരോധം ഏര്‍പ്പെടുത്തി. ഐക്യരാഷ്ട്ര സേനയുടെയും അമേരിക്കന്‍ സേനയുടെയും നേതൃത്വത്തില്‍ സഖ്യസേന നടത്തിയ തിരിച്ചടിയില്‍ ഇറാഖീ സൈന്യത്തിന് 1991 ഫെബ്രുവരിയോടെ കുവൈത്തില്‍ നിന്ന് പിന്‍മാറേണ്ടി വന്നു.

തന്റെ ഭരണത്തെ അസ്ഥിരപ്പെടുത്തുന്ന മുന്നേറ്റങ്ങളെയെല്ലാം സദ്ദാം അടിച്ചമര്‍ത്തി. പ്രത്യേകിച്ചും വര്‍ഗീയമായ വിഭജനങ്ങളുടെ പേരില്‍ സ്വയംഭരണാവകാശം ആവശ്യപ്പെട്ട വംശീയ മതപരമായ മുന്നേറ്റങ്ങളെ സദ്ദാം ശക്തമായി അടിച്ചമര്‍ത്തി.

ബഅസ് പാര്‍ട്ടിയുടെ തലവന്‍ ആയിരുന്ന അദ്ദേഹത്തിന്റെ ഭരണത്തിന് കീഴില്‍ മതേതര അറബ് വാദം, സാമ്പത്തിക പരിഷ്‌കാരങ്ങള്‍, അറബ് സോഷ്യലിസം എന്നിവ ഇറാഖ് സ്വീകരിച്ചു. ഇറാഖിനെ നവീകരിക്കുന്നതിനും അറബ് ഉപഭൂഖണ്ഡത്തില്‍ ഇറാഖിനു സ്ഥിരത നല്‍കുന്നതിനും സദ്ദാമിന്റെ ഭരണം ഒരളവോളം സഹായിച്ചു. സുന്നി ഇറാഖികളുടെ ഇടയിലും അറബ് വംശജരുടെ ഇടയിലും അദ്ദേഹം ഒരു ജനകീയ നായകനായി തുടര്‍ന്നു.

രാസായുധം സംഭരിച്ചുകൊണ്ട് ഇറാഖ് അമേരിക്കയെ ആക്രമിക്കാന്‍ പോകുന്നു എന്ന് ആരോപിച്ചുകൊണ്ട് 2003 മാര്‍ച്ച് 20ന് അമേരിക്ക ഇറാഖ് അധിനിവേശം ആരംഭിച്ചു. ഒരു വര്‍ഷം മുമ്പ് ഇറാഖ്, ഇറാന്‍, നോര്‍ത്ത് കൊറിയ എന്നീ രാജ്യങ്ങളെ ‘ചെകുത്താന്റെ അച്ചുതണ്ടായി’ വിശേഷിപ്പിച്ച് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് അധിനിവേശത്തിന് ന്യായീകരണം നടത്തിത്തുടങ്ങിയിരുന്നു. അധിനിവേശത്തിന് പ്രധാന കാരണമായി പറഞ്ഞ രാസായുധ ശേഖരം ഇറാഖില്‍ നിന്ന് കണ്ടെടുക്കാന്‍ അന്താരാഷ്ട്ര അന്വേഷണ ഏജന്‍സികള്‍ക്കോ അമേരിക്കയ്‌ക്കോ സാധിച്ചതുമില്ല.

2003ലെ അമേരിക്കയുടെ സൈനിക അധിനിവേശം അദ്ദേഹത്തെ ഭരണത്തില്‍ നിന്നും നിഷ്‌കാസിതനാക്കി. സദ്ദാം 2003 ഡിസംബര്‍ 13നു പിടിക്കപ്പെട്ടു. നവംബര്‍ 5, 2006ല്‍ അദ്ദേഹത്തെ മനുഷ്യത്വത്തിനെതിരായി ഉള്ള കുറ്റങ്ങളുടെ പേരില്‍ വധശിക്ഷക്ക് വിധിച്ചു. സദ്ദാമിന്റെ അപ്പീല്‍ ഇറാഖിലെ പരമോന്നത കോടതി 2006 ഡിസംബര്‍ 26നു തള്ളി. സദ്ദാം ഹുസൈന്‍ 2006 ഡിസംബര്‍ 30ന് രാവിലെ 6 മണിക്ക് തൂക്കിലേറ്റപ്പെട്ടു.

കൊലക്കയറിനു മുന്നിലെ അവസാന നിമിഷങ്ങളിലും സദ്ദാം ഹുസൈന്‍ അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചതെന്ന് മരണത്തിന് ദൃക്‌സാക്ഷിയായ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

 

മുൻപത്തെ ലേഖനം സനാഉല്ലാഹ് മക്തി തങ്ങള്‍
അടുത്ത ലേഖനം സങ്കി ഭരണകൂടം

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI