വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > സ്വാതന്ത്ര്യസമര പോരാളികള്‍ > കട്ടിലശ്ശേരി മുഹമ്മദ് മൗലവി

കട്ടിലശ്ശേരി മുഹമ്മദ് മൗലവി

ഉള്ളടക്കം

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലും കേരളമുസ്‌ലിം നവോത്ഥാന പ്രവര്‍ത്തനങ്ങളിലും നേതൃത്വം നല്കിയ വ്യക്തിയാണ് കട്ടിലശ്ശേരി മുഹമ്മദ് മൗലവി. പക്ഷേ, ഇരു പ്രസ്ഥാനങ്ങളാലും വിസ്മരിക്കപ്പെട്ട നേതാവുകൂടിയാണദ്ദേഹം.

kattilasseri Muhammad moulavi

പഴയ വള്ളുവനാട് താലൂക്കില്‍പ്പെട്ട പെരിന്തല്‍മണ്ണക്കടുത്ത പുഴക്കാട്ടിരി പഞ്ചായത്തിലെ കരിഞ്ചാപ്പാടിയില്‍ 1879ല്‍ കട്ടിലശ്ശേരി ജനിച്ചു. വലിയ പണ്ഡിതനും സൂഫിവര്യനുമായിരുന്ന ആലി മുസ്‌ലിയാര്‍ ആയിരുന്നു പിതാവ്. ആലിയ്യുള്ളരി എന്ന പേരിലായിരുന്നു അദ്ദേഹം ഫത്‌വകള്‍ എഴുതാറുണ്ടായിരുന്നത്. മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി ആരംഭിച്ച പുതിയ പാഠ്യ പദ്ധതികളെ കുറിച്ചും പഠന രീതിയെകുറിച്ചും ആക്ഷേപമുയര്‍ന്നപ്പോള്‍ പരിശോധനക്കായി നിയോഗിച്ച മൂന്നംഗ സമിതിയിലെ അംഗമായിരുന്നു കട്ടിലശ്ശേരി ആലി മുസ്‌ലിയാര്‍. വലിയൊരു ശിഷ്യസമ്പത്തിനുടമയായ അദ്ദേഹം സ്വന്തം വീട്ടില്‍ നടത്തിയിരുന്ന ദര്‍സില്‍ നിന്നാണ് മകന്‍ പ്രാഥമിക പഠനങ്ങള്‍ പൂര്‍ത്തിയാക്കിയത്. അതിനു ശേഷം തിരൂരങ്ങാടി, പൊന്നാനി ദര്‍സുകളില്‍ പഠനം നടത്തിയ കട്ടിലശ്ശേരി വെല്ലൂര്‍ ബാഖിയാതു സ്സ്വാലിഹാത്തില്‍ ഉപരിപഠനം നടത്തി.

തിരൂരങ്ങാടിയിലെയും വെല്ലൂര്‍ ബാഖിയാത്തിലെയും ജീവിതം കട്ടിലശ്ശേരിയില്‍ സ്വാതന്ത്ര്യ സമരാവേശവും ബ്രിട്ടീഷ് വിരോധവും കരുപ്പിടിപ്പിച്ചു. അഖിലേന്ത്യാ തലത്തിലുള്ള നേതാക്കളുമായുള്ള ബന്ധത്തിന് ഇടയാക്കുകയും ചെയ്തു. പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ കട്ടിലശ്ശേരി ആധുനിക രീതിശാസ്ത്രമനുസരിച്ച് കുട്ടികളെ പഠിപ്പിക്കാന്‍ തുടങ്ങി. ഭാഷാനൈപുണി നേടണമെന്നും ശുദ്ധമായ മലയാളത്തില്‍ എഴുതാനും വായിക്കാനും കരുത്താര്‍ജിക്കണമെന്നും അദ്ദേഹം വിദ്യാര്‍ഥികളെ ഉദ്‌ബോധിപ്പിച്ചു.

എം പി നാരായണ മേനോനും കട്ടിലശ്ശേരിയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഹോംറൂള്‍ പ്രസ്ഥാനത്തിന്റെ ആരംഭ കാലത്ത് ഇരുവരും അതിന്റെ സജീവ പ്രവര്‍ത്തകരായി. ഇക്കാലഘട്ടത്തില്‍ മുഹമ്മദ് മൗലവിയില്‍ നിന്നു നാരായണ മേനോന്‍ അറബിയും നാരായണ മേനോനില്‍ നിന്ന് മുഹമ്മദ് മൗലവി ഇംഗ്ലീഷ് ഭാഷയും പഠിച്ചുകൊണ്ടിരുന്നു. ആവേശകരമായ രാഷ്ട്രീയ പ്രവര്‍ത്തനം വിദ്യാസമ്പന്നരില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയായിരുന്നു. സ്വന്തം ഭൂമിയില്‍ സ്ഥിരാവകാശമില്ലാത്ത ദരിദ്ര കര്‍ഷകര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് അവരെ അവകാശബോധമുള്ളവരാക്കുന്നതില്‍ കട്ടിലശ്ശേരിയും നാരായ മേനോനും വിജയിച്ചു. കുടിയാന്‍ സംഘത്തിന്റെ പ്രവര്‍ത്തനം മലബാറില്‍ വ്യാപകമായി.

ഇതേ അവസരത്തിലാണ് ഖിലാഫത്ത് പ്രശ്‌നം വരുന്നത്. ബ്രിട്ടീഷ് സര്‍ക്കാറുമായുള്ള നിസ്സഹകരണത്തിന് മുസ്‌ലിം നേതാക്കള്‍ ആലോചിച്ചു. മഹാത്മാഗാന്ധിയും കോണ്‍ഗ്രസും അതിനെ പിന്തുണച്ചപ്പോള്‍ ഖിലാഫത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ ഒന്നിച്ചു മുന്നോട്ടു പോയി. കട്ടിലശ്ശേരി മുഹമ്മദ് മൗലവി പ്രസിഡന്റും മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബ് ജനറല്‍ സെക്രട്ടറിയുമായി ‘മലബാര്‍ ഖിലാഫത്ത് കമ്മിറ്റി’ രൂപീകരിക്കപ്പെട്ടു. മറ്റെവിടെയും കാണപ്പെടാത്ത മുന്നേറ്റമാണ് ഖിലാഫത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് മലബാറില്‍ ലഭിച്ചത്.

ഖിലാഫത്ത് കോണ്‍ഗ്രസ് കുടിയാന്‍ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ഗവണ്‍മെന്റ് കരിനിയമങ്ങള്‍ നടപ്പിലാക്കി. നിരോധനാജ്ഞകള്‍ ഏര്‍പ്പെടുത്തി. കട്ടിലശ്ശേരിയും സഹപ്രവര്‍ത്തകരും പങ്കെടുക്കുന്ന പരിപാടികള്‍ തടഞ്ഞു. കാരണം കട്ടിലശ്ശേരിയുടെ പ്രസംഗം ജനങ്ങളെ ആവേശം കൊള്ളിച്ചിരുന്നു. വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളുടെയും നബിചര്യയുടെയും പിന്‍ബലത്തോടെ മണിക്കൂറുകളോളം ദേശീയതയുടെ ആവേശം പകര്‍ന്നുകൊണ്ട് ജനങ്ങളെ പിടിച്ചിരുത്തിയിരുന്ന അദ്ദേഹത്തിന്റെ പ്രസംഗ പാടവത്തെക്കുറിച്ചും അത് മലബാര്‍ മേഖലയിലുണ്ടാക്കിയ ചലനത്തെക്കുറിച്ചും ‘മാതൃഭൂമി’യിലെ ലേഖനത്തില്‍ ഇ പി ഗോപാലന്‍ വര്‍ണിക്കുന്നുണ്ട്. ഹിന്ദു-മുസ്‌ലിം മൈത്രിയുടെയും വിട്ടുവീഴ്ചയില്ലാത്ത ദേശീയതയുടെയും പ്രബലനായ ഈ വക്താവിനെ ഏറ്റവും വലിയ അപകടകാരികളില്‍ ഒരാളായിട്ടാണ് അന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ കണ്ടിരുന്നത്.

1921 ഏപ്രില്‍ 26, 27 തിയ്യതികളില്‍ ഒറ്റപ്പാലത്ത് നടന്ന കോണ്‍ഗ്രസ് ഖിലാഫത്ത് സമ്മേളനത്തില്‍ കട്ടിലശ്ശേരി ഒരു പ്രസംഗകനായിരുന്നു. 1921ലെ വിപ്ലവത്തോട് ബന്ധപ്പെടുത്തി കട്ടിലശ്ശേരിയെയും എം പി നാരായണ മേനോനെയും അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതില്‍ അവസാനത്തേതായിരുന്നു 1921 ആഗസ്ത് 16ന് കട്ടിലശ്ശേരിയടക്കം 29 ഖിലാഫത്ത് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനുള്ള കലക്ടര്‍ തോമസിന്റെ ഉത്തരവ്.

കലക്ടര്‍ക്ക് കട്ടിലശ്ശേരിയോട് വ്യക്തിപരമായ വിദ്വേഷവുമുണ്ടായിരുന്നു. ആരെയും കൂസാത്ത പ്രകൃതമാണ് കട്ടിലശ്ശേരിയുടെത്. കോഴിക്കോട് ഖിലാഫത്ത് കമ്മിറ്റി ഓഫിസിലേക്ക് അനുവാദം ചോദിക്കാതെ കടന്നു വന്ന കലക്ടര്‍ തോമസിനോടും പൊലീസ് സൂപ്രണ്ട് ഹിച്ച്‌കോക്കിനോടും ‘ഇന്ത്യക്കാരെ വിലയില്ലാത്തത് കൊണ്ടല്ലേ നിങ്ങള്‍ അനുവാദം വാങ്ങാതെ അകത്തു വന്നതെന്നും അതുകൊണ്ട് തല്‍ക്കാലം ബഹുമാനിക്കാന്‍ സമയമില്ലെന്നും’ മുഖത്തു നോക്കി പറയാന്‍ കട്ടിലശ്ശേരിക്കല്ലാതെ മറ്റാര്‍ക്കും കഴിയുമായിരുന്നില്ലെന്ന് ഇ മൊയ്തുമൗലവി തന്റെ ‘എന്റെ കൂട്ടുകാര’നെന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

1921ലെ സംഭവത്തെ തുടര്‍ന്ന് മാര്‍ഷല്‍ ലോ പ്രഖ്യാപിക്കപ്പെട്ടു. കണ്ണില്‍ കണ്ടവരെയെല്ലാം ക്രൂരമായി മര്‍ദിച്ചു. ഏറനാട്ടിലേയും വള്ളുവനാട്ടിലേയും കലാപ ഭൂമിയിലൂടെ സമാധാന സന്ദേശവുമായി അദ്ദേഹം സഞ്ചരിച്ചു. 1921 സപ്തംബര്‍ പത്തിന് പട്ടാള നിയമ പ്രകാരം എം പി നാരായണ മേനോനെ അറസ്റ്റ്‌ചെയ്തു. മൊയ്തു മൗലവിയടക്കം മറ്റു നേതാക്കളും അറസ്റ്റിലായി. കട്ടിലശ്ശേരി പൊലീസിനും പട്ടാളത്തിനും പിടികൊടുക്കാതെ ഒളിവില്‍ പോയി. വെല്ലൂര്‍ ബാക്കിയാത്തുസ്സ്വാലിഹാത് അറബിക് കോളജില്‍ പോയി, അവിടെ പഠനം തുടങ്ങി. പൊലീസ് പിറകെയുണ്ടെന്നറിഞ്ഞപ്പോള്‍ കട്ടിലശ്ശേരി മദ്രാസിലെ ജമാലിയ അറബിക്‌കോളജിലേക്ക് താമസം മാറി. ഈ വിവരമറിഞ്ഞ് പൊലീസ് സൂപ്രണ്ട് ആമു വേഷപ്രച്ഛന്നനായി അവിടെയെത്തിയപ്പോള്‍ ‘നാട്ടില്‍ നിന്നു കാണാന്‍ വന്ന ആളാണെന്ന’റിഞ്ഞിട്ടും യാതൊരു കുലുക്കവുമില്ലാതെ നേരിടുകയും മല്പിടുത്തത്തി ലേര്‍പ്പെടുകയും ചെയ്തത് ഇ മൊയ്തു മൗലവി വിവരിക്കുന്നുണ്ട്. അന്ന് അവിടെ പ്രിന്‍സിപ്പലായിരുന്ന മൗലവി മുഹമ്മദ് മദാര്‍ സാഹിബ് സന്ദര്‍ഭോചിതം പ്രവര്‍ത്തിച്ചതിന്റെ ഫലമായി കട്ടിലശ്ശേരിയെ അവിടെ നിന്ന് മാറ്റി ഫ്രഞ്ചധീനത്തിലുണ്ടായിരുന്ന കാരക്കലിലേക്കയച്ചു. മദാര്‍സാഹിബ് ഡ്രൈവറോട് പറഞ്ഞു. ”യാരുകൂപ്പിട്ടാലും കാര്‍ നിര്‍ത്തക്കൂടാത്. പട്ടാളവും ഗവര്‍ണ്ണരും വന്നാലും ശരി” (മൗലവിയുടെആത്മകഥ-പേജ് 133).

1933 ല്‍ മലബാര്‍ കലാപത്തിന്റെ പേരിലുള്ള കുറ്റങ്ങളെല്ലാം സര്‍ക്കാര്‍ പിന്‍വലിച്ച ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. സമൂഹത്തില്‍ വിദ്യാഭ്യാസപരമായ മാറ്റത്തിലൂടെ മാത്രമേ സാമൂഹ്യമാറ്റം നടക്കുകയുള്ളൂവെന്ന് മനസിലാക്കിയ അദ്ദേഹം പുണര്‍പ്പയില്‍ സമന്വയവിദ്യാഭ്യാസ കേന്ദ്രമായ ‘അല്‍ മക്തബതുല്ലസൂമിയ്യ’ സ്ഥാപിച്ചു. മത-ഭൗതിക വിദ്യാഭ്യാസം ഒരുമിച്ച് നല്‍കിയ ഈ വിദ്യാലയത്തിലാണ് കരുവള്ളി മുഹമ്മദ് മൗലവി 8ാം ക്ലാസുവരെ പഠിച്ചത്. നാറാണത്ത് യു.പിസ്‌കൂളായി ഇന്നും നിലനില്‍ക്കുന്നത് അതിന്റെ ബാക്കി പത്രമാണ്. മാഹിയില്‍ താമസിക്കുന്ന കാലത്ത് കട്ടിലശ്ശേരി രഹസ്യമായി കൊടുങ്ങല്ലൂരിലെത്തി മുസ്‌ലിം ഐക്യ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായി പങ്കുവഹിച്ചു. 1936 ഫെബ്രുവരി 22, 23 തിയ്യതികളില്‍ മക്കരപ്പറമ്പിനടുത്ത് പുണര്‍പ്പയില്‍ നടന്ന കേരള ജംഇയ്യത്തുല്‍ഉലമ സമ്മേളനത്തിന്റെ സ്വാഗതസംഘം പ്രസിഡന്റ് അദ്ദേഹമായിരുന്നു.

1937ല്‍മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കട്ടിലശ്ശേരി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിജയിക്കുകയും അതിന്റെ വൈസ് പ്രസിഡന്റാവുകയും ചെയ്തു.

1932ല്‍ നടന്ന നാദാപുരം വാദപ്രതിവാദത്തില്‍ കട്ടിലശ്ശേരിയും പങ്കെടുത്തിരുന്നു. മരണം: 1943 ആഗസ്ത് 22

മുൻപത്തെ ലേഖനം കമാലുദ്ദീന്‍ ഫാരിസി
അടുത്ത ലേഖനം ഔറംഗസീബ് ആലംഗീര്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI