വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > കേരളത്തിലെ പണ്ഡിതപ്രമുഖര്‍ > പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍

പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍

ഉള്ളടക്കം

കേരളത്തിലെ പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപകരില്‍ പ്രധാനിയുമായിരുന്നു പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍. 1888 ല്‍ മലപ്പുറം ജില്ലയിലെ കുറുവ പഞ്ചായത്തിലെ പാങ്ങ് പ്രദേശത്താണ് അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ ജനിച്ചത്. പിതാവ് ആറങ്കോട്ട് പുത്തന്‍പീടികക്കല്‍ നൂറുദ്ദീന്‍. മാതാവ് പഴമടത്തില്‍ തിത്തികുട്ടി. കേരളത്തില്‍ ഇസ്‌ലാമിക പ്രബോധനത്തിനെത്തിയ താബിഉകളില്‍ പ്രമുഖനായ ഹബീബ് ബ്‌നു മാലികിന്റെ സന്താന പരമ്പരയായ മുല്ലവി കുടുംബമാണ് അദ്ദേഹത്തിന്റേത്.

pangil ahmed kutty musliyar

പ്രാഥമിക പഠനത്തിനു ശേഷം കട്ടിലശ്ശേരി അലി മുസ്‌ലിയാര്‍, കരിമ്പനക്കല്‍ അഹമ്മദ് മുസ്‌ലിയാര്‍, മടത്തൊടിയില്‍ കാപ്പാട് മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരുടെ കീഴില്‍ ദര്‍സ് പഠനം. തുടര്‍ന്ന് വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്ത്, ലത്വീഫിയ്യ എന്നിവിടങ്ങളില്‍ ഉപരിപഠനവും നടത്തി. ശാഹ് അബ്ദുല്‍ വഹാബ് ഹസ്‌റത്ത്, അബ്ദുല്‍ ഖാദിര്‍ ബാദ്ഷാ ഹസ്‌റത്ത്, ശൈഖ് അബ്ദുല്‍ ജബ്ബാര്‍ ഹസ്‌റത്ത്, മുഹമ്മദ് ഹുസൈന്‍ ഖാന്‍ (ഫാരിസി ഖാന്‍), ശൈഖ് അബ്ദുറഹീം എന്നിവര്‍ ഗുരുനാഥന്‍മാരായിരുന്നു.

പഠനാനന്തരം പാങ്ങ് ജുമുഅത്ത് പള്ളിയില്‍ ദര്‍സ് അധ്യാപനം തുടങ്ങി. മണ്ണാര്‍ക്കാട് മഅ്ദനുല്‍ ഉലൂം മദ്‌റസ, താനൂര്‍ വലിയകുളങ്ങര പള്ളി, ഇസ്‌ലാഹുല്‍ ഉലൂം അറബി മദ്‌റസ, പടന്ന ജുമുഅത്ത് പള്ളി എന്നിവിടങ്ങളിലും ദര്‍സ് നടത്തി. അബ്ദുല്‍ ഖാദിര്‍ ഫള്ഫരി, കാപ്പാട് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍, ഇരുമ്പാലശ്ശേരി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, അരിപ്ര മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, തൂതക്കല്‍ കുഞ്ഞാപ്പു മുസ്‌ലിയാര്‍, കുളപ്പുറം കുട്ടി ഹസന്‍ മുസ്‌ലിയാര്‍, ഓമച്ചപ്പുഴ അബൂബക്കര്‍ മുസ്‌ലിയാര്‍, നിറമരുതൂര്‍ ബീരാന്‍കുട്ടി മുസ്‌ലിയാര്‍, കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍, വെള്ളിയാമ്പുറം സെയ്താലി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ശിഷ്യ പ്രമുഖരാണ്.

അധ്യാപനം, പ്രഭാഷണം, രചന തുടങ്ങിയ മേഖലകളില്‍ പ്രശോഭിച്ചു നില്‍ക്കുമ്പോഴാണ് മലബാറില്‍ ഖിലാഫത്ത്-കുടിയാന്‍ പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടുന്നത്. വൈകാതെ പ്രസ്ഥാനത്തിന്റെ പ്രഥമ പ്രവര്‍ത്തകരിലൊരാളായി അദ്ദേഹം മാറി. സമരാനുകൂലിയായതിനാല്‍ മണ്ണാര്‍ക്കാട്ടെ സേവനം അവസാനിപ്പിച്ചു.

മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ ഖിലാഫത്ത്-കോണ്‍ഗ്രസ് പ്രസ്ഥാനം ശക്തിപ്പെടുത്താന്‍ മുന്നിട്ടറങ്ങി. 1921 ജൂലൈ 24-ന് പുതുപൊന്നാനിയില്‍ നടന്ന ഉലമാ സമ്മേളനത്തില്‍ പങ്കെടുത്തു. 1921 ആഗസ്റ്റ് 16-ന് കലക്ടര്‍ ഇ.എഫ് തോമസ് സമര്‍പ്പിച്ച നിര്‍ബന്ധമായും അറസ്റ്റ് ചെയ്യപ്പെടേണ്ട 18 പേരുടെ ലിസ്റ്റില്‍ അദ്ദേഹവും സഹോദരന്‍ അലവിക്കുട്ടി മുസ്‌ലിയാരും ഉള്‍പ്പെട്ടു. സമരത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടപ്പോള്‍ രംഗം ശാന്തമാക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങി. ആലി മുസ്‌ലിയാര്‍ വിചാരണയെ നേരിട്ട് കൊലമരത്തിലേക്ക് നീങ്ങുകയും കെ.എം. മൗലവി നാടുവിടേണ്ടി വരികയും ചെയ്തപ്പോള്‍ അഹ്‌മദ് കുട്ടി മുസ്‌ല്യാര്‍ ഒളിച്ചു നടന്ന് വഴിതെറ്റുന്ന സമര ഭടന്മാരെ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരുന്നു.

മലബാര്‍ സമരാനന്തരം നൂറ്റാണ്ടുകള്‍ പഴക്കമുള്ള താനൂര്‍ വലിയകുളങ്ങര പള്ളിയിലെ മുദരിസായി പാങ്ങില്‍ നിയമിക്കപ്പെട്ടു. 1924-ല്‍ ഈ ദര്‍സിന് ഇസ്‌ലാഹുല്‍ ഉലൂം അറബി മദ്‌റസ എന്ന് നാമകരണം നടത്തി. മദ്‌റസയുടെ മാനേജറായും സ്വദര്‍ മുദരിസായും അദ്ദേഹം തന്നെ പ്രവര്‍ത്തിച്ചു. സ്ഥാപനത്തിന് വേണ്ടി വെല്ലൂര്‍ ബാഖിയാത്ത് മാതൃകയില്‍ കെട്ടിടം നിര്‍മിച്ചു. 1943 വരെ ഇസ്‌ലാഹുല്‍ ഉലൂമില്‍ സേവനം ചെയ്തു. പിന്നീടുള്ള അധ്യാപനം പടന്നയിലായിരുന്നു.
1925 ജൂണ്‍ 1,2 തിയതികളില്‍ കോഴിക്കോട് നടന്ന ഐക്യസംഘത്തിന്റെ മൂന്നാം വാര്‍ഷിക സമ്മേളനം മലബാറിലേക്കുള്ള പ്രസ്ഥാനത്തിന്റെ വരവറിയിച്ചു.
അഹ്‌മദ് കോയ ശാലിയാത്തി, അച്ചിപ്ര കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, പള്ളിപ്പുറം അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരോടൊപ്പം പാങ്ങിലും പ്രതിരോധ നിരയിലേക്ക് എടുത്തുചാടി. വരക്കല്‍ മുല്ലക്കോയ തങ്ങളുടെ ആശീര്‍വാദ ത്തോടെ ഐക്യസംഘത്തിന്റെ സമ്മേളനം നടന്ന കോഴിക്കോട് തന്നെ പണ്ഡിത സംഗമം വിളിച്ചു ചേര്‍ത്തു. കുറ്റിച്ചിറ ജുമുഅത്ത് പള്ളിയില്‍ നടന്ന സംഗമത്തില്‍ പണ്ഡിതന്‍മാര്‍ സംഘടിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്തി പ്രസംഗിച്ചു. കേരള ജംഇയ്യത്തുല്‍ ഉലമാക്ക് രൂപം നല്‍കി. ഈ സംഘം ഒരു വര്‍ഷം പ്രവര്‍ത്തിക്കുകയും മലബാറിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഇവയുടെയെല്ലാം മുഖ്യസൂത്രധാരനും പ്രധാന പ്രവര്‍ത്തകനും പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാരായിരുന്നു.

1926 ജൂണ്‍ 26 ശനിയാഴ്ച കോഴിക്കോട് ജൂബിലി ടൗണ്‍ഹാളില്‍ വെച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന പുതിയ സംഘടന രൂപീകരിക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് പാങ്ങിലിനെ നിര്‍ദേശിക്കപ്പെട്ടെങ്കിലും സാത്വികനും സയ്യിദുമായ വരക്കല്‍ തങ്ങളെ ആ സ്ഥാനത്തേക്കിരുത്തി സമുദായത്തിന് മാതൃകയാവുകയായിരുന്നു. പ്രഥമ കമ്മിറ്റിയിലെ വൈസ് പ്ര സിഡന്റ് സ്ഥാനം വഹിച്ചിരുന്ന പാങ്ങിലിന്റെ തുടര്‍ന്നുള്ള ജീവിതം സമസ്തക്ക് സമര്‍പിക്കപ്പെട്ടതായിരുന്നു.

1927 ഫെബ്രുവരി 7-ന് പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാരുടെ തട്ടകമായ താനൂരില്‍ സമസ്തയുടെ പ്രഥമ സമ്മേളനം നടന്നു. 1927 ഡിസംബര്‍ 31-ന് മോളൂരില്‍ നടന്ന രണ്ടാം സമ്മേള ത്തില്‍ പാങ്ങിലായിരുന്നു അധ്യക്ഷന്‍. മൂന്നാം സമ്മേളനം 1929 ജനുവരി 7-ന് ചെമ്മന്‍കുഴിയിലും നാലാം സമ്മേളനം 1930 മാര്‍ച്ച് 17-ന് മണ്ണാര്‍ക്കാടും അഞ്ചാം സമ്മേളനം 1931 മാര്‍ച്ച് 11-ന് വെള്ളിയഞ്ചേരിയിലും നടന്നു. 1932-ല്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നിര്യാതനായതോടെ തല്‍സ്ഥാനത്തേക്ക് പാങ്ങില്‍ തിരഞ്ഞെടുക്കപ്പെട്ടു. 1933 മാര്‍ച്ച് 5-ന് ഫറോക്കില്‍ നടന്ന ആറാം സമ്മേളനം അദ്ദേഹം പ്രസിഡന്റായതിനു ശേഷമുള്ള പ്രഥമ സമ്മേളനമായിരുന്നു. ഫറോക്ക് സമ്മേളനത്തിനു ശേഷം 9 സമ്മേളനങ്ങള്‍ നടന്നു. 1945 മെയ് 27, 28 തിയതികളില്‍ കാര്യവട്ടത്തു നടന്ന 16-ാം സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് അദ്ദേഹം രോഗിയാവുന്നത്.

മലബാറിലെ സാമൂഹിക-രാഷ്ട്രീയ-വിദ്യാഭ്യാസ മേഖലകളില്‍ അദ്ദേഹം നിറഞ്ഞുനിന്നു. മഊനത്തുല്‍ ഇസ്‌ലാം സഭാ മാനേജറായും സേവനം ചെയ്തു. മലബാര്‍ ടെക്‌സ്റ്റ് ബുക്ക് കമ്മിറ്റി, മദ്രാസ് പ്രൊവിന്‍ഷ്യല്‍ ഹജ്ജ് കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അദ്ദേഹം മലബാര്‍ സമരാനന്തരം ബന്ധം ഉപേക്ഷിച്ച് മുസ്‌ലിം ലീഗില്‍ സജീവമാവുകയായിരുന്നു.

പഠന കാലത്തു തന്നെ സാഹിത്യ രംഗത്ത് മികവു തെളിയിച്ച പാങ്ങില്‍ 23-ലധികം അറബി കൃതികള്‍ രചിച്ചിട്ടുണ്ട്. അന്നഹ്ജുല്‍ ഖവീം, അല്‍ബയാനുശ്ശാഫി, തല്‍ഖീഹുല്‍ മന്‍ത്വിഖ്, നള്മു അലാഖാത്തില്‍ മജാസില്‍ മുര്‍സല്‍, ഇബ്‌റാസുല്‍ മുഹ്‌മല്‍, തുഹ്ഫത്തു അഹ്ബാബി തളിപ്പറമ്പ്, ഇസാലത്തുല്‍ ഖുറാഫാത്ത്, ഇസാഹത്തുല്‍ ഹംസ, അല്‍ മന്‍ഹലുറവി, മവാഹി ബുല്‍ ജലീല്‍, അന്നഫഹാത്തുല്‍ ജലീല, താജുല്‍ വസാഇല്‍, അല്‍ ഫൈളുല്‍ മുന്‍ജീ, അത്തുഹ്ഫത്തു റബീഇയ്യ, അല്‍ ഖസ്വീദത്തുല്‍ ഖുത്വ്ബിയ്യ, അല്‍ ഫൈളുല്‍ മദീദ്, ഖസ്വീദത്തുത്ത ഹാനി, തന്‍ബീഹുല്‍ ഗഫൂല്‍, തല്‍ബീഹുല്‍ അനാം, അല്‍ ഖൗലുസ്സദീദ്, അല്‍ഖൗലുല്‍ മുത്തസഖ്, ഹാശിയത്തുന്‍ അലാ മുഖദ്ദിമത്തി തുഹ്ഫത്തില്‍ മുഹ്താജ്, ശറഹു ഖസ്വീദത്തി ജമര്‍ മക്‌നൂനി, ഖസ്വീദത്തു തുഹ്ഫത്തി റബീഇയ്യ എന്നിവയാണ് പ്രധാന കൃതികള്‍.

അദ്ദേഹത്തിന്റെ രചനകള്‍ മജ്മൂഅത്തുര്‍റസാ ഇലില്‍ മുല്ലവിയ്യ എന്ന പേരില്‍ ചരിത്ര ഗവേഷകനായ സി.പി ബാസിത് ഹുദവി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമസ്തയുടെ കീഴില്‍ അറബി മലയാളത്തില്‍ അല്‍ബയാന്‍ മാസികയും ആരംഭിച്ചു. 1929 ഡിസംബറില്‍ മൗലാനാ പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ ചീഫ് എഡിറ്ററായി അല്‍ബയാന്‍ പ്രഥമ ലക്കം പുറത്തിറങ്ങി.

മൂന്ന് വിവാഹം കഴിച്ചിരുന്നു അഹമ്മദ്കുട്ടി മുസ്‌ലിയാര്‍. കൊറ്റോത്ത് വീട്ടില്‍ സൈതലവി ലഹാജിയുടെ മകള്‍ ഖദീജയാണ് ഒന്നാം ഭാര്യ. വല്ലപ്പുഴ ബീരാന്‍കുട്ടി മുസ്‌ലിയാരുടെ മകള്‍ ഫാത്വിമയാണ് രണ്ടാം ഭാര്യ. ഇവരില്‍ അദ്ദേഹത്തിന് നാലുമക്കളുണ്ടായി. പിന്നീട് പൊന്നാനിയില്‍ നിന്ന് ഒരു വിവാഹംകൂടി അദ്ദേഹം ചെയ്തിരുന്നു. നിരവധി പുസ്തകങ്ങള്‍ രചിച്ച സമസ്തയുടെ ഈ നേതാവ് ഹിജ്‌റ 1365 ദുല്‍ഹിജ്ജ 25ന് (സിഇ 1944) മരണപ്പെട്ടു.

പ്രധാന ഗ്രന്ഥങ്ങള്‍:

  • അന്നഹ്ജുല്‍ ഖവീം
  • തന്‍വീഹില്‍ മന്‍ത്വിബി ഫീ ശറഹി തസ്‌രീഹില്‍ മന്‍ത്വിഖി
  • ഇബ്‌റാസുല്‍ റുഹ്‌മല്‍
  • തുഹ്ഫതുല്‍ അഹ് ബാബ്
  • ഇസാഹാമതില്‍ ഹംസ
മുൻപത്തെ ലേഖനം പി കെ മൂസ മൗലവി
അടുത്ത ലേഖനം പി.എം.എസ്.എ. പൂക്കോയ തങ്ങള്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI