വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍

എന്‍ കെ മുഹമ്മദ് മൗലവി

ഉള്ളടക്കം

ഇരുവഴിഞ്ഞിപ്പുഴയുടെ ഇക്കരെയും അക്കരെയുമായി സ്ഥിതിചെയ്യുന്ന ഗ്രാമങ്ങളാണ് ചേന്ദമംഗല്ലൂരും കക്കാടും. കക്കാട്ട് നിന്ന് പ്രമുഖ ഹദീസ് പണ്ഡിതനായ എം. ശൈഖ് മുഹമ്മദ് മൗലവിയെ പ്പോലെ ചേന്ദമംഗല്ലൂര്‍ സംഭാവന ചെയ്ത പ്രശസ്ത പണ്ഡിതനായിരുന്നു എന്‍.കെ മുഹമ്മദ് മൗലവി. കൃത്യമായി അളന്നുമുറിച്ച വൈജ്ഞാനിക ഉപാസനകളും കഠിനാദ്ധ്വാനവുമായിരുന്നു എന്‍.കെ മൗലവിയുടെ ജീവിതത്തെ വ്യതിരിക്തമാക്കിയത്. പ്രഭാഷകന്‍, അധ്യാപകന്‍, പ്രബോധകന്‍ തുടങ്ങിയ പ്രതലങ്ങളില്‍ ഒരു നൂറ്റാണ്ടോളം അദ്ദേഹം കേരളക്കരയില്‍ കര്‍മനിരതനായി.

nk Muhammed moulavi

കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍ നെടുങ്കണ്ടത്തില്‍ കോയക്കുട്ടിയുടെയും നടുക്കണ്ടിയില്‍ ആയിശുമ്മയുടെയും മകനായി 1909ലാണ് എന്‍ കെ മുഹമ്മദ് മൗലവിയുടെ ജനനം. സ്വദേശത്ത് പ്രവര്‍ത്തിച്ചിരുന്ന പ്രൈവറ്റ് സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. തുടര്‍ന്ന് കൊടിയത്തൂര്‍ സ്‌കൂളില്‍ രണ്ട് വര്‍ഷം പഠിച്ചു. അവിടുന്ന് അഞ്ചാം ക്ലാസ് പരീക്ഷാ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി.

കൊടിയത്തൂരിലെ വളരെ പ്രസിദ്ധമായ പള്ളിദര്‍സില്‍ പത്തു വര്‍ഷത്തോളം മൗലവി പഠനം നടത്തി. പ്രശസ്ത പണ്ഡിതനായിരുന്ന കൊടിയത്തൂര്‍ എം എ അബ്ദുല്‍അസീസ് മൗലവിയായിരുന്നു പ്രധാന ഗുരുനാഥന്‍. ശേഷം വാഴക്കാട് ദാറുല്‍ഉലൂമില്‍ ഒരു വര്‍ഷം വിദ്യാര്‍ത്ഥിയായി. ദാറുല്‍ഉലൂമിലെ അധ്യാപകനായിരുന്ന വൈത്തല അഹമദ്കുട്ടി മുസലിയാര്‍ കൊടിയത്തൂര്‍ ദര്‍സിന്‍്‌റെ ചുമതലയേറ്റതിനെ തുടര്‍ന്ന് എന്‍. കെ മൗലവിയും അദ്ദേഹത്തെ അനുഗമിച്ചു.

വൈത്തല അഹമദ്കുട്ടി മുസലിയാര്‍ക്ക് ശേഷം പ്രമുഖ പണ്ഡിതന്‍ എം സി സി ഹസന്‍ മൗലവി കൊടിയത്തൂര്‍ പള്ളിദര്‍സില്‍ അധ്യാപകനായെത്തി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എം സി സി പുളിക്കല്‍ പള്ളിദര്‍സിന്‍്‌റെ ചുമതലയേറ്റു. അദ്ദേഹത്തിന്‍്‌റെ ശിഷ്യത്വം നഷ്ടമാവാതിരിക്കാന്‍ എന്‍ കെ മൗലവിയും പുളിക്കല്‍ പള്ളിദര്‍സിലേക്ക് മാറി. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം എം സി സി കൊടിയത്തൂര്‍ പള്ളിദര്‍സിലേക്ക് തന്നെ വീണ്ടും തിരിച്ചുവന്നപ്പോള്‍ കൂടെ എന്‍.കെ മൗലവിയും ഉണ്ടായിരുന്നു. ഈ ഗുരുനാഥനും ശിഷ്യനും തമ്മില്‍ അഗാധമായ ആത്മബന്ധമായിരുന്നു രൂപപ്പെട്ടിരുന്നത്. ഇവിടുത്തെ പഠനശേഷം എന്‍ കെ മൗലവി രണ്ട് വര്‍ഷം വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ പഠിച്ച് ബിരുദം നേടി. നാല് സ്ഥാപനങ്ങളിലായി ഇരുപത്തഞ്ച് വര്‍ഷത്തോളം ദീര്‍ഘിച്ച മതപഠനം നടത്തിയ വിജ്ഞാനദാഹിയായിരുന്നു എന്‍ കെ മൗലവി.

കൊടിയത്തൂരില്‍ നടന്ന ഇസ്സുദ്ദീന്‍ മൗലവിയുടെ പഞ്ചദിന മതപ്രഭാഷണമായിരുന്നു എന്‍.കെയെ ഇസ്‌ലാഹീ രംഗത്തെത്തിച്ചത്.

കേരളത്തിലെ മദ്‌റസാ പ്രസ്ഥാനത്തിന്‍്‌റെ ഉപജ്ഞാതാവ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ രണ്ടാമതായി സ്ഥാപിച്ചത് കൊടിയത്തൂരിലെ സിറാജുല്‍ ഇസ്ലാം മദ്‌റസയായിരുന്നു. ഇവിടെ വിദ്യാര്‍ത്ഥിയാവാന്‍ ഭാഗ്യം സിദ്ധിച്ച എന്‍ കെ മൗലവിക്ക് നവോത്ഥാന മൂല്യങ്ങളെ അടുത്തറിയാന്‍ ഈ കാലഘട്ടം നിമിത്തമായി. മുസ്‌ലിം മതവിദ്യാഭ്യാസത്തിന് ശാസ്ത്രീയവും ഫലപ്രദവുമായ മികച്ച രീതി ആവിഷ്‌കരിക്കാന്‍ സാധിച്ച ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ദീര്‍ഘവീക്ഷണവും ഉള്‍ക്കാഴ്ചയും എന്‍ കെ മൗലവിയെ ശക്തമായി സ്വാധീനിച്ചു.

എന്‍ കെ മൗലവി തന്റെ ജന്മനാടായ ചേന്ദമംഗല്ലൂരിലും നവോത്ഥാന ആശയങ്ങളുടെ വ്യാപനത്തിന് ആസൂത്രിതമായ പരിശ്രമങ്ങള്‍ നടത്തി. പ്രമുഖ സാമൂഹിക പരിഷ്‌കര്‍ത്താക്കളായ എന്‍ വി അബ്ദുസ്സലാം മൗലവി, എ അലവി മൗലവി, കെ കെ എം ജമാലുദ്ദീന്‍ മൗലവി, എം ശൈഖ് മുഹമ്മദ് മൗലവി തുടങ്ങിയവരുടെ പ്രഭാഷണ പരിപാടികള്‍ക്ക് നിരവധി തവണ ചേന്ദമംഗല്ലൂര്‍ സാക്ഷിയായി. എന്‍ കെ മൗലവിയും കൂട്ടുകാരും നവാത്ഥാന സംരംഭങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.

കൊടിയത്തൂര്‍ പള്ളിദര്‍സിലും പ്രദേശത്തെ രണ്ട് മദ്‌റസകളിലും ഒരേ സമയം അധ്യാപനവൃത്തിയില്‍ മുഴുകിക്കൊണ്ടാണ് അദ്ദേഹം ജോലിക്ക് തുടക്കമിട്ടത്. പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക്കോളേജ് സ്ഥാപിതമായപ്പോള്‍ അതിന്‍്‌റെ അക്കൗണ്ടന്‍്‌റായി എന്‍ കെ മൗലവി ചുമതലയേറ്റു. പിന്നീട് മദീനത്തില്‍ തന്നെ അധ്യാപകനായി. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം അരീക്കോട് സുല്ലമുസ്സലാം അറബിക്കോളേജില്‍ അധ്യാപകനായി നിയമിതനായി. എന്നാല്‍ ക്ഷയരോഗ ബാധയെ തുടര്‍ന്ന് മൗലവിക്ക് ജോലിയില്‍നിന്ന് പിരിയേണ്ടിവന്നു. അസുഖം ഭേദമായ ശേഷം വാഴക്കാട് ദാറുല്‍ ഉലൂമില്‍ ഏതാനും വര്‍ഷം അധ്യാപകനായി സേവനമനുഷ്ഠിച്ചു.

ചേന്ദമംഗല്ലൂര്‍ മഹല്ല് ഖാദിയായും ഒതയമംഗലം ജുമുഅത്ത് പള്ളിയുടെ ഖതീബായും എന്‍ കെ മുഹമ്മദ് മൗലവി ദീര്‍ഘകാലം സേവനം ചെയ്തു. ഇതിനിടെ, കൊടിയത്തൂരിലും പുളിക്കലും മൗലവി ഖതീബായി സേവനമനുഷ്ഠിച്ചിരുന്നു. വളരെ സരളവും ചിന്തോദീപകവുമായിരുന്നു മൗലവിയുടെ പ്രസംഗങ്ങള്‍.
ചേന്ദമംഗല്ലൂര്‍ സലഫി മസ്ജിദ്, അല്‍ ഇസ് ലാം മദ്‌റസ, ഗുഡ് ഹോപ് ഇംഗ്ലീഷ് സ്‌കൂള്‍, സലഫി കള്‍ച്ചറല്‍ സെന്‍്‌റര്‍ തുടങ്ങി ഇസ ലാഹി പ്രസ്ഥാനത്തിന്‍്‌റെ വിവിധ മേഖലകളിലെ സംരംഭങ്ങളുടെ രൂപീകരണത്തിലും വളര്‍ച്ചയിലും മൗലവിയുടെ സൗമ്യസാന്നിധ്യങ്ങളുണ്ടായിരുന്നു. അത്യാകര്‍ഷണീയമായിരുന്നു അദ്ദേഹത്തിന്‍്‌റെ പൊതുജീവിതം. നാട്ടിലെ വ്യത്യസ്ത ആദര്‍ശക്കാര്‍ക്ക് പോലും മൗലവി ഏറെ പ്രിയങ്കരനായിരുന്നു.

മതത്തെ വിവാദങ്ങളില്‍ തളച്ചിടാന്‍ ഒരിക്കലും കൂട്ടാക്കാത്ത പണ്ഡിതനായിരുന്നു എന്‍ കെ മൗലവി. അഭിപ്രായ വ്യത്യാസങ്ങളെ പര്‍വതീകരിക്കുന്ന സാമുദായിക സമ്പ്രദായങ്ങളോടും രീതികളോടും അദ്ദേഹം ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. മാനവിക മൂല്യങ്ങള്‍ക്കും മാനുഷിക പരിഗണനകള്‍ക്കും അദ്ദേഹം വിലകല്‍പ്പിച്ചു.

2005 ഫെബ്രുവരി 15 ന് 96-ാം വയസ്സില്‍ എന്‍ കെ മുഹമ്മദ് മൗലവി നിര്യാതനായി.

മുൻപത്തെ ലേഖനം സി.എച്ച്. ഹൈദ്രോസ് മുസ്‌ലിയാര്‍
അടുത്ത ലേഖനം ഡോ. ബശീര്‍ അഹ്‌മദ് മുഹ്‌യിദ്ദീന്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI