വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > സ്വഹാബികള്‍ > ബിലാലുബ്‌നു റബാഹ്(റ)

ബിലാലുബ്‌നു റബാഹ്(റ)

ഉള്ളടക്കം

ആരുമറിയാതെയാണ് അയാള്‍ അങ്ങോട്ടു കയറിച്ചെന്നത്. ഒട്ടകങ്ങള്‍ക്കൊപ്പം ജീവിച്ച്, അവയുടെ കൂട്ടില്‍ കിടന്നുറങ്ങി, ദുര്‍ഗന്ധം വമിക്കുന്ന ഈ കാപ്പിരിയെ തിരുനബി സ്വീകരിക്കുമോയെന്ന ആധിയുണ്ടായിരുന്നു. എന്നാല്‍ ധാരണ തകിടം മറിഞ്ഞു. ദൂതര്‍ എഴുന്നേറ്റു വന്ന് കൈ പിടിച്ചു. ഉമയ്യയുടെ ചാട്ടവാറേറ്റ് കരിവാളിച്ച മുഖം ആ കൈകള്‍ കൊണ്ട് തടവി. ജീവിതത്തില്‍ ആദ്യമായാണ് ആ മുഖം ഒരാള്‍ തടവുന്നത്! ചുടുമണലില്‍ കിടന്ന് പച്ചമാംസം വെന്തുരുകി യപ്പോള്‍ നനഞ്ഞിട്ടില്ലാത്ത ആ കണ്ണുകള്‍ അപ്പോള്‍ നിറഞ്ഞൊഴുകി.

Bilal bin Rabah

സ്വന്തം നെഞ്ചിലേക്ക് ആ കറുത്തവനെ ചേര്‍ത്തുവെച്ച് തിരുകരങ്ങള്‍ കൊണ്ട് പുറത്ത് മെല്ലെ തട്ടി ദൂതര്‍ അടക്കം പറഞ്ഞു,
”കരയരുത്, കരയരുത്”.
”അല്ലാഹു അല്ലാതെ ആരാധ്യനേയില്ല. അങ്ങ് അവന്റെ ദൂതന്‍ തന്നെ, ഞാന്‍ സാക്ഷി”. ബിലാല്‍ മനസ്സറിഞ്ഞ് മൊഴിഞ്ഞു.

അബ്‌സീനിയയില്‍ നിന്ന് ഉമയ്യത്തുബ്‌നു ഖലഫിന് കിട്ടിയ അടിമപ്പെണ്ണിന് റബാഹില്‍ പിറന്ന മകനാണ് ബിലാല്‍.

പില്‍ക്കാലത്ത് ‘റസൂലിന്റെ ബാങ്കുവിളിക്കാര’നായിത്തീര്‍ന്നു മഹാനായ ബിലാല്‍(റ). ഖുറൈശി മുഖ്യന്‍ ഉമയ്യയുടെ ഒട്ടകങ്ങള്‍ക്കൊപ്പം മരുഭൂമിയില്‍ ജീവിതം. കൂലി, വിശപ്പടക്കാന്‍ തികയാത്തത്ര ഈത്തപ്പഴം മാത്രം.

അടിമ ജീവിതവും മരുഭൂവാസവും തീര്‍ത്ത ഒറ്റപ്പെടലില്‍ മോചനത്തിന്റെ വെളിച്ചം തേടവെയാണ് തിരുനബിയെക്കുറിച്ച് ബിലാല്‍ കേള്‍ക്കുന്നത്. അതും ഉമയ്യയുടെ നാവില്‍ നിന്ന്. പിന്നെ കാത്തിരുന്നില്ല. ഖബ്ബാബിന്റെയും അമ്മാറിന്റെയും പിറകെ ബിലാലുമെത്തി തിരുനബിയെക്കാ ണാന്‍.

ഉമയ്യയ്ക്ക് അത് അപമാനമായി. കൂട്ടുകാരെ പ്രീതിപ്പെടുത്താന്‍ ബിലാലിനെ അയാള്‍ പരീക്ഷണ വസ്തുവാക്കി. വെയിലേറ്റു പഴുത്ത മരുഭൂമിയുടെ മാറില്‍ തന്റെ ഇടയനെ മലര്‍ത്തിക്കിടത്തി അയാള്‍ ആക്രോശിച്ചു, തന്റെ ദൈവങ്ങളെ പുകഴ്ത്തണമെന്ന്. പക്ഷേ, ബിലാല്‍ വാഴ്ത്തിയത് ഏകദൈവത്തെ. ‘അഹദ്, അഹദ് ….’ മുഖത്തടിയേറ്റ പോലെയായി ഉമയ്യയ്ക്ക്. കഴുത്തില്‍ കയറിട്ട് കുട്ടികള്‍ക്ക് കളിവസ്തുവാക്കി അയാള്‍ ബിലാലിനെ നല്‍കി. മര്‍ദനമുറകള്‍ മാറിയപ്പോഴും ബിലാലിന്റെ മന്ത്രം മാറിയില്ല. ലാത്തയെ പുകഴ്ത്തിയാല്‍ വെറുതെ വിടാമെന്നായി ഉമയ്യ. ബിലാല്‍ വിസ്സമ്മതിച്ചു. പിന്നെ ഉമയ്യ മൃഗമാവുകയായിരുന്നു. ഒടുവില്‍ അബൂബക്ര്‍(റ) വിലയ്ക്കുവാങ്ങി ബിലാലിനെ മോചിപ്പിക്കുകയാണുണ്ടായത്.

ഹിജ്‌റ പോയ ബിലാല്‍ മക്കയില്‍ നബിയുടെ പള്ളിയില്‍ ജീവിച്ചു. നബി(സ) തന്നെ ഇണയെയും കണ്ടെത്തി നല്‍കി. രണ്ടാം വര്‍ഷം ബദ്ര്‍ യുദ്ധം വന്നു. അതില്‍ ശത്രുപക്ഷത്ത് ഉമയ്യത്തുബ്‌നു ഖലഫുമുണ്ടായിരുന്നു. യുദ്ധാന്ത്യത്തില്‍, മരണഭീതിയോടെ അഭയം തേടിയെത്തിയ ഉമയ്യയെയും മകനെയും ബിലാലും കൂട്ടരും തന്നെ വകവരുത്തി; ദൈവവിധിയെന്നോണം.

പിന്നീടുണ്ടായ എല്ലാ യുദ്ധങ്ങളിലും നബിയുടെ നിഴലായി ബിലാലുമുണ്ടായിരുന്നു. ആയിടക്കാണ് നമസ്‌കാര സമയം വിശ്വാസികളെ അറിയിക്കാന്‍ ബാങ്ക് വിളി നിയമമാക്കപ്പെട്ടത്. അപ്പോള്‍ ചോദ്യമുയര്‍ന്നു, ആരാദ്യം ബാങ്ക് വിളിക്കും. തിരുനബിക്ക് പക്ഷേ, സംശയമില്ലായിരുന്നു.

”എവിടെ പ്രിയ ബിലാല്‍, അദ്ദേഹം ബാങ്ക് വിളിക്കട്ടെ”. മദീനാ പള്ളിയില്‍ നിന്ന് ആദ്യമായി ബിലാലിന്റെ നാദവിസ്മയമുയര്‍ന്നു.
”അല്ലാഹു അക്ബര്‍………..”

മക്ക വിജയദിനം.
കല്‍പ്രതിമകളഖിലം തകര്‍ത്തെറിഞ്ഞ് പുണ്യ കഅ്ബയെ കഴുകിത്തുടച്ചെടുത്ത തിരുനബി ചോദിച്ചു, ‘എവിടെ എന്റെ ബിലാല്‍?’ വിശ്വാസികളുടെ സാഗരത്തില്‍ അലയുയര്‍ത്തി, എത്യോപ്യന്‍ അടിമപ്പെണ്ണിന് പിറന്ന റബാഹിന്റെ പുത്രന്‍ വന്നു.

”ബിലാല്‍, മുഴങ്ങട്ടെ ബാങ്കൊലി, പുളകമണിയട്ടെ വിശുദ്ധ കഅബ”. ദിവ്യഗേഹത്തിന്റെ മുകളില്‍ കയറി മക്ക മണലരണ്യത്തെ പുളകംകൊള്ളിച്ച് ബിലാല്‍ ദിവ്യ മഹത്വം വാഴ്ത്തി.
”അല്ലാഹു അക്ബര്‍ ….”

നബി(സ) അന്ത്യയാത്രയായി. ദൂതരില്ലാത്ത മദീന ബിലാലിന് സഹിക്കാനായില്ല. ഖലീഫയുടെ അനുമതിയോടെ (ഖലീഫ അബൂബക്‌റാണെന്നും ഉമറാണെന്നും അഭിപ്രായമുണ്ട്) അദ്ദേഹം സിറിയയിലേക്ക് പോയി. ആറു വര്‍ഷങ്ങള്‍ക്കു ശേഷം, ഖലീഫ ഉമര്‍(റ) ബൈത്തുല്‍ മുഖദ്ദസ് കാണാന്‍ ഫലസ്തീനിലെത്തി. ഖലീഫയെ കാണാന്‍ ബിലാലുമെത്തിയിരുന്നു. ഖലീഫ വിശുദ്ധ ഗേഹത്തില്‍ പ്രവേശിച്ചു. അപ്പോഴേക്കും നമസ്‌കാര സമയമായി.

ഉമറിന്റെ കണ്ണുകള്‍ ബിലാലിനെ പരതി. ”ബിലാല്‍, ബാങ്ക് വിളിക്കുക”. ”അമീറുല്‍ മുഅ്മിനീന്‍, കഴിയില്ലെനിക്ക്”. മടിച്ചുനിന്ന ബിലാലിനോട് ഖലീഫ ഒന്നുകൂടിപ്പറഞ്ഞു, ”തിരുനബിയുടെ കാലത്തേക്ക് ഞങ്ങളെയൊന്ന് കൊണ്ടുപോകൂ ബിലാല്‍”. ഖലീഫയുടെ ആഗ്രഹം വീണ്ടും നിരസിക്കാനായില്ല അദ്ദേഹത്തിന്.

മദീനയുടെയും മക്കയുടെയും വാനങ്ങളില്‍ അലകളായുയര്‍ന്ന ആ എത്യോപ്യന്‍ ശബ്ദ വീചികള്‍ ബൈത്തുല്‍ മുഖദ്ദസിന്റെ മിനാരങ്ങളില്‍ നിന്നുകൂടി ഒഴുകിയിറങ്ങി.
”അല്ലാഹു അക്ബര്‍ …….”

ബാങ്കൊലി നിലയ്ക്കുമ്പോള്‍ തിരുനബിയെക്കുറിച്ചുള്ള ഓര്‍മയാല്‍ ഖലീഫയുള്‍പ്പെടെ എല്ലാവരുടെയും താടി രോമങ്ങള്‍ കണ്ണീരില്‍ കുതിര്‍ന്നിരുന്നു; ബിലാലിന്റെയും.

ഹിജ്‌റ വര്‍ഷം 20 (ക്രി.വ.641)ല്‍ ദമസ്‌ക്കസില്‍ വെച്ചായിരുന്നു ബിലാലിന്റെ അന്ത്യം.

 

 

മുൻപത്തെ ലേഖനം ഭാഷാര്‍ഥവും നിര്‍വചനവും
അടുത്ത ലേഖനം ബാധ്യതകള്‍ – 2 

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI