വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ജാലകം > വീക്ഷണം > ചികിത്‌സയെക്കാള്‍ വലിയ സാന്ത്വനം

ചികിത്‌സയെക്കാള്‍ വലിയ സാന്ത്വനം

ഉള്ളടക്കം

ഡോ: അബ്ദുല്ല മണിമ

”ജീവിക്കാന്‍ യോഗ്യമായ സ്വപ്നങ്ങളുണ്ടായിരിക്കുക, സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുക എന്നതാണത്. നമ്മുടെ ഈ കാലത്ത് പോലും ചുറ്റുമുള്ള ഹിംസകളോടും ജിവിതത്തിന്റെ നീചമായ വൈരുദ്ധ്യങ്ങളോടും രാജിയാകാതിരിക്കുകയും സദാ ജാഗ്രത്തയായിരിക്കുകയും ഒരിക്കലും മുഖം തിരിച്ചു കളയാതിരിക്കുകയും ചെയ്യുക കൂടിയാണത്” അരുന്ധതി റോയി ഒരിക്കല്‍ എഴുതിയതാണിത്

എന്റെ സുഹൃത്തുക്കളായ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരില്‍ പലരുടെയും സ്റ്റാറ്റസ് ക്യാപ്ഷനായി ഞാനീ വാചകങ്ങള്‍ പലതവണ കണ്ടിട്ടുണ്ട്. ജീവിതത്തിന്റെ നിസ്സഹായതകളുടെയും മരണത്തിന്റെ വിളിച്ചറിയിപ്പിന്റെയും പോലും മുന്നില്‍ ജീവിതത്തിന്റെ സാധുതയും ഗാംഭീര്യവും ഉയര്‍ത്തിപ്പിടിക്കുക എന്നതോടൊപ്പം തന്നെ ജീവിതത്തെ അതിന്റെ സകല പോരായ്മകളോടും കൂടി തന്നെ ജീവയോഗ്യമായി തീര്‍ക്കുകയെന്നതാണത്. ഞായറാഴ്ചപ്പതിപ്പുകളിലെ മുഖകഥകളില്‍ കാണുന്ന വീരസമരകഥകളില്‍ മാത്രമല്ല വിലപിച്ചു വിലപിച്ചു വീണുപോയവന്റെ കൂടി ജീവിതഗാഥയാണത്. മോഹിപ്പിക്കുന്ന മരണകല്‍പനനകള്‍ മാത്രമല്ല അത്. ഭ്രമാത്മകമായ ജീവിത സന്ദര്‍ഭങ്ങള്‍ കൂടിയാണ്.

ഒരുകാലത്ത് പാലിയേറ്റീവ് കെയര്‍ മരണാസന്നരായ രോഗികളുടെ പരിചരണത്തില്‍ മാത്രം പരിമിതമായിരുന്നു. അതും അര്‍ബുദം പോലെ തീക്ഷ്ണമാരകമായ രോഗങ്ങളുടെ അവസാന നാളുകളില്‍. പിന്നീടത് എല്ലാ നിത്യമാരകരോഗങ്ങളുടെയും രോഗനിര്‍ണ്ണയ ഘട്ടം മുതല്‍ക്ക് തന്നെയുള്ള അനുയാത്രികനായി മാറി. അവര്‍ക്ക് വേദനിച്ചപ്പോള്‍ അതൊരു വേദന സംഹാരിയായി. അവര്‍ക്ക് മുറിഞ്ഞപ്പോള്‍ അത് മുറിവുണക്കാന്‍ കൂടെ നിന്നു, രോഗപീഡകളുടെ മൂര്‍ധന്യത്തില്‍ അവരുടെ നിദ്രാവിഹീനമായ രാത്രികളെ അത് ആശ്വസിപ്പിച്ചുറക്കി. ഒരു ശമനതൈലം പോലെ അവരുടെ ചുളിഞ്ഞു മടങ്ങിയ ജീവിതത്തെ തലോടി നിന്നു. ഏകാന്തമായ അവരുടെ രോഗാനുഭവങ്ങളില്‍ അരിക് ചേര്‍ന്ന് നിന്ന സഹയാത്രികനായി.

പുതപ്പ് കൊണ്ട് പൊതിയുക എന്ന അര്‍ത്ഥത്തിലാണ് പാലിയേറ്റീവ് കെയര്‍ എന്ന പേരുണ്ടാകുന്നത്. ഉണര്‍ത്തി, ഉത്‌സാഹിപ്പിച്ച്, ഊട്ടി പുതപ്പിച്ചുറക്കി കൊണ്ടുനടക്കുന്ന ഒരമ്മ ഭാവം അതിനുണ്ടായിരിക്കണം എന്നതിനാലാണത്. വൈദ്യം അതുപയോഗിക്കുന്ന അതിസങ്കീര്‍ണ്ണങ്ങളായ ഉപകരണങ്ങളില്‍ പലതിനെയും പോലെ യാന്ത്രികമായി തീരുന്ന ഒരു കാലഘട്ടത്തില്‍ ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് നീളുന്ന ഒരു പാലമാണത്. കൂട്ടിരിപ്പിന്റെ പ്രതിജ്ഞയും വാഗ്ദാനവും അതിലുണ്ട്, നാമത് തിരിച്ചറിയുന്നുണ്ടോ ആവോ.

1960കളിലാണ് ആധുനിക വൈദ്യശാസ്ത്രത്തില്‍ ഒരു പുതുശാഖയായി പാലിയേറ്റീവ് കെയര്‍ രൂപപ്പെടുന്നത്. മോഡേണ്‍ പാലിയേറ്റീവ് കെയറിന്റെ അമ്മ നാടായി ഇംഗ്ലണ്ടിനെ വിളിക്കാം, ഡോ. സിസിലിസോണ്ടേര്‍സിനെ അമ്മയായും കരുതാം. മഹായുദ്ധകാലത്ത് ഒരു സാമൂഹിക പ്രവര്‍ത്തകയായി തുടങ്ങിയ ആ ധന്യജീവിതം നഴ്‌സ്, ഡോക്ടര്‍, അധ്യാപിക, സംഘാടക എന്നീ നിലയിലെല്ലാം പാലിയേറ്റീവ് കെയറിന്‍ മഹത്തായ സംഭാവനകള്‍ നല്കിയാണ് 1918ലാരംഭിച്ച് 2005ല്‍ പൂര്‍ത്തിയാക്കുന്നത്. 1967ല്‍ ലണ്ടനില്‍ അവര്‍ ആരംഭിച്ച സെന്റ് ക്രിസ്റ്റഫര്‍ ഹോസ്പിസാണ് ആദ്യത്തെ ഔദ്യോഗിക പാലിയേറ്റീവ് കെയര്‍ സംവിധാനം.

പില്‍ക്കാലം ലോകമെങ്ങും ഈ ആശയം (ആസന്നമരണരായ രോഗികളുടെ സമഗ്ര പരിചരണം) വ്യാപകമാകുകയും പ്രാദേശികമായ നവീകരണങ്ങളോടെ സ്വാംശീകരിക്കപ്പെടുകയും ചെയ്തു. അക്കാര്യത്തില്‍ കേരളം, പ്രത്യേകിച്ചും തെക്കെ മലബാര്‍ മുമ്പിലുണ്ടായിരുന്നു. പാലിയേറ്റീവ് കെയറിനെ ആശുപത്രി ബന്ധിതമായ ഒരു എലീറ്റ് സംവിധാനം എന്നതില്‍ നിന്ന് വ്യാപകമായ അര്‍ത്ഥത്തില്‍ പ്രാഥമിക പരിചരണ(പ്രൈമറി കെയര്‍)ത്തിന്റെ ഭാഗമാകും വിധം സമൂഹത്തിലേക്ക് എടുത്തു നട്ടു എന്നതാണ് കേരളത്തില്‍ ചെയ്തത്. 90കളുടെ ഒടുവില്‍ രൂപപ്പെട്ട NNPC (സാന്ത്വനമേകാന്‍ അയല്‍ക്കണ്ണികള്‍) ഇക്കാര്യത്തില്‍ എടുത്ത് പറയേണ്ടതാണ്. പൂര്‍ണാര്‍ത്ഥത്തില്‍ സമൂഹ പങ്കാളിത്തം ഉറപ്പ് വരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും അയല്‍പക്കത്തെ കിടപ്പിലായ രോഗിയുടെ കാര്യം സമൂഹസമക്ഷം സമര്‍പ്പിക്കുന്നതില്‍ ഈ സംരംഭം ഒട്ടുവളരെ വിജയിച്ചിട്ടുണ്ട്. ഒരു പാടിനിയും സാധിക്കേണ്ടതുമുണ്ട്.

സാധാരണ ഗതിയില്‍ രോഗം = ഡോക്ടര്‍ = ആശുപത്രി = ഔഷധം എന്നൊരു സമവാക്യം ദീര്‍ഘകാലം കിടപ്പിലായ രോഗികളുടെ കാര്യത്തിലെങ്കിലും ശരിയല്ല എന്ന വലിയൊരു സാമൂഹിക കാഴ്ചപ്പാടാണ് പാലിയേറ്റീവ് കെയര്‍ പുലര്‍ത്തിപ്പോരുന്നത്. പ്രാഥമിക പരിചരണത്തിന്റെ ആണിക്കല്ലായ താങ്ങാവുന്ന (AFFORDABLE) ഉചിതമായ (APPROPRIATE) രോഗിയുടെയും സമൂഹത്തിന്റെയും പങ്കാളിത്തത്തോടെയുള്ള (ACTIVE PARTICIPATION) പരിചരണം അയാളുടെ കിടക്കക്കരികെ (ACCESSIBLE) എത്തിക്കുക എന്ന കാര്യത്തിലും രോഗിയുടെ ശാരീരികേതരങ്ങളായ മഹാഭൂരിപക്ഷം പ്രശ്‌നങ്ങളിലും അയാളുടെ അയല്പക്കത്തെ പങ്കാളികളാക്കുന്നതിലും ശ്രദ്ധേയമായ ശ്രമങ്ങളാണ് ഈ സംവിധാനം കൈക്കൊണ്ടിട്ടുള്ളത്. ഇന്ത്യയില്‍ പാലിയേറ്റീവ് കെയര്‍ ലഭ്യത ശരാശരി 3-5 ശതമാനമായിരിക്കെ മലപ്പുറം ജില്ലയില്‍ അത് 80 ശതമാനത്തിന്‍ മീതെയെത്തിച്ച മഹത്തായ അധ്വാനത്തിന്‍ പിന്നില്‍ പാലിയേറ്റീവ് കെയര്‍ സംവിധാനിക്കുന്നതില്‍ മലപ്പുറം ജില്ല നടത്തിയ വ്യത്യസ്തമായ സമീപനം തന്നെയാണെന്ന് കാണാം. കേരളത്തില്‍, (ഇന്ത്യയില്‍ ആദ്യമായി) സര്‍ക്കാര്‍ തലത്തില്‍ ഒരു പാലിയേറ്റീവ് കെയര്‍ പോളിസി രൂപപ്പെടുത്തുന്നതില്‍ ജില്ലയിലെ പാലിയേറ്റീവ് പ്രവര്‍ത്തന മാതൃകക്ക് വലിയ പങ്കായിരുന്നു ഉണ്ടായിരുന്നത്.

രോഗത്തിന്റെ ഗതി വിഗതികളില്‍ ശരീരം വിട്ട് പ്രശ്‌നങ്ങള്‍ മനസ്സിനെയും ആത്മാവിനെയും മാത്രമല്ല പരിസരങ്ങളെ കൂടി ക്ലേശിപ്പിക്കുമ്പോള്‍, യഥാസമയം ഡോക്ടറെ കാണാനെത്താത്തതോ, കുറിപ്പടി എഴുതി വാങ്ങാത്തതോ, മരുന്നുകള്‍ വാങ്ങിക്കാത്തതോ, ഔഷധം സേവിക്കാഞ്ഞതോ മാത്രമല്ല പ്രശ്‌നമെന്ന് തിരിച്ചറിയുകയും ശരീരവും മനസ്സും ആത്മാവും സൌഖ്യപ്പെടുന്ന സൌഖ്യലേപനതൈലം തയ്യാറാക്കുകയുമാണ് NNPC ചെയ്യാന്‍ ശ്രമിക്കുന്നത്. രോഗത്തിന്റെ ഉത്തരവാദിത്തം വ്യക്തിഗതം മാത്രമല്ല സാമൂഹികവും കൂടിയാണെന്നിരിക്കെ രോഗപരിരക്ഷ രോഗിക്കും കുടുംബത്തിനുമപ്പുറം സമൂഹത്തിന്റേത് കൂടി ആയിത്തീരുന്നത് കൊണ്ടാണത്.

സര്‍ക്കാര്‍-സര്‍ക്കാരേതര തലങ്ങളിലെ പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങള്‍ സജീവമായ ഉത്തര മേഖലയില്‍ മലപ്പുറം ജില്ല പോലെയുള്ള പ്രദേശങ്ങളില്‍ 10-15 കിലോമീറ്ററുകള്‍ക്കുള്ളില്‍ ആഴ്ചയില്‍ 7 ദിവസവും പ്രവര്‍ത്തനക്ഷമമായ, ചിലേടങ്ങളില്‍ രാത്രിസമയം കൂടി ലഭ്യമാകുന്ന പാലിയേറ്റീവ് കെയര്‍ സൌകര്യങ്ങള്‍ ഉണ്ട്. എന്നിരിക്കെ തന്നെ ഉത്തരവാദിത്തം അവകാശവും അവകാശം ഔദാര്യവുമായി മാറി ക്ഷതപ്പെട്ട് ജീര്‍ണ്ണിച്ചു പോയേക്കാവുന്ന ദുരന്തം പലേടത്തും പാലിയേറ്റീവ് കെയര്‍ സംവിധാനത്തെയും ബാധിച്ചിട്ടുണ്ട്. കാഴ്ചപ്പുറത്തായിരിക്കണമെന്ന ഉള്‍തോന്നല്‍ കാരണം കെട്ടിടങ്ങളാണ്, ചടങ്ങുകളാണ്, ആര്‍ഭാടങ്ങളാണ്, അംഗീകാരങ്ങളാണ് പാലിയേറ്റീവ് കെയര്‍ എന്നൊരു അകചോദന അറിയാതെയെങ്കിലും കയറിവരികയും സംവിധാനത്തില്‍ ഇരിപ്പിടം ഉറപ്പിക്കുകയും ചെയ്ത് വരുന്നുണ്ട്. വലിയ ആശയ സമരങ്ങളും ആത്മവിമര്‍ശനപരമായ വിലയിരുത്തലുകളും കൊണ്ടെ ഇവ മറികടക്കാന്‍ കഴിയുകയുള്ളൂ. ഒരു സമ്മര്‍ദ്ദത്തിനും വിധേയമാകാതെ തന്നെ രോഗിയും അവരുടെ ശുശ്രൂഷകരും ശരി വെക്കുന്ന മാര്‍ക്ക് മാത്രമാണ് യഥാര്‍ത്ഥത്തില്‍ പാലിയേറ്റീവ് കെയറിനുള്ള അംഗീകാരം. ഏറ്റവും അവസാനത്തെ ആഗ്രഹവും അയാള്‍ക്കും കുടുംബത്തിനും തൃപ്തികരമായ വിധത്തില്‍ പരിഹരിച്ചു കഴിയുമ്പോഴാണ് ഒരു സംവിധാനമെന്ന നിലയില്‍ തങ്ങളുടെ ഉത്തരവാദിത്തം പൂര്‍ത്തിയാകുക എന്ന് മനസ്സിലാക്കുകയും അതിന്റെ അവസാനം രോഗിയെന്നും ശുശ്രൂഷകനെന്നും അവരും തങ്ങളും വേര്‍തിരിയുന്നില്ല എന്നും വരുമ്പോള്‍ പാലിയേറ്റീവ് കെയര്‍ അതിന്റെ ഗോള്‍ഡ് സ്റ്റാന്റേര്‍ഡ് കൈവരിച്ചു എന്ന് പറയാം.

 

 

മുൻപത്തെ ലേഖനം കുടുംബം; അനിവാര്യത ചോദ്യം ചെയ്യപ്പെടുമ്പോള്‍
അടുത്ത ലേഖനം അകക്കണ്ണാല്‍ ലോകം കാണുന്നവര്‍ – ഇബ്രാഹീം ടി.പി, എബിലിറ്റി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI