വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ഫതാവ > ഫത്‌വകള്‍ > ഡോ: യൂസുഫുല്‍ ഖറദാവിയുടെ ഫത്‌വകള്‍

ഡോ: യൂസുഫുല്‍ ഖറദാവിയുടെ ഫത്‌വകള്‍

വര്‍ത്തമാന ലോകത്ത് തലയെടുപ്പുള്ള മുസ്‌ലിം പണ്ഡിതന്‍മാരില്‍ പ്രമുഖനാണ് ഡോ: യൂസുഫുല്‍ ഖറദാവി. ഈജിപ്ഷ്യന്‍ പണ്ഡിതനായ ഈ 93 കാരന്‍ ഇപ്പോള്‍ ഖത്തറിലാണ് താമസിക്കുന്നത്. രാഷ്ട്രീയമായ അഭിപ്രായത്തില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ചിന്താഗതിയുള്ള ഖറദാവി അന്തര്‍ദേശീയ മുസ്‌ലിം പണ്ഡിതസഭയുടെ അധ്യക്ഷനാണ്. 2004ല്‍ കിംഗ് ഫൈസല്‍ അവാര്‍ഡു ലഭിച്ചു. യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി എന്നാണ് മുഴുവന്‍ പേര്. ഒട്ടേറെ വിദ്യാഭ്യാസ പരിഷ്‌കരണ സമിതികളില്‍ അംഗമായിരുന്നു ഖറദാവി. നൂറിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഫിഖ്ഹുസ്സകാത്ത് (സകാത്തിന്റെ കര്‍മശാസ്ത്രം) എന്ന ഗ്രന്ഥം വളരെ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ അനേകം പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വിശ്വാസവും ജീവിതവും, മതതീവ്രവാദം, വിധിവിലക്കുകള്‍ എന്നിവ അവയില്‍പ്പെട്ടതാണ്. വിവിധ വിഷയങ്ങളില്‍ ഡോ: ഖറദാവി നല്കിയ ഫത്‌വാകള്‍ വര്‍ത്തമാന ലോകത്ത് ചിന്താവിപ്ലവം സൃഷ്ടിച്ചിട്ടുണ്ട്. രണ്ടു ഭാഗമായി അദ്ദേഹത്തിന്റെ ഫത്‌വാകള്‍ മലയാളത്തില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. ജനനം 1926 സെപ്തംബര്‍ 9.

ഡോ: യൂസുഫുല്‍ ഖറദാവി നല്കിയ ഏതാനും ഫത്‌വാകള്‍ ഇവിടെ എടുത്തു ചേര്‍ക്കുന്നു.

ഫോട്ടോഗ്രഫി

ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതില്‍ തെറ്റുണ്ടോ? അത് നിഷിദ്ധമാണോ? എന്റെ ഉറക്കറയില്‍ ചില നടന്‍മാരുടെ ഫോട്ടോകളും സ്ത്രീകളുടെ ചിത്രങ്ങളുള്ള ഏതാനും മാസികകളുമുണ്ട്. അവ കൈവശം വെയ്ക്കുന്നത് ഇസ്‌ലാമിക ശരീഅത്തിന്റെ ദൃഷ്ടിയില്‍ കുറ്റകരമാണോ?

ഉത്തരം: ഈജിപ്തിലെ വ്യാഖ്യാത പണ്ഡിതനും സമുന്നതനായ മുഫ്തിയുമായിരുന്ന അല്‍ അല്ലാമഃ അശൈഖ് മുഹമ്മദ് ബുഹൈത്ത് അല്‍ മുത്വീഇ ഫോട്ടോഗ്രാഫി അനുവദീയമാണെന്ന് സമര്‍ഥിച്ചു കൊണ്ട് എഴുതിയ ഒരു പ്രബന്ധത്തില്‍, അത് ‘ഞാന്‍ സൃഷ്ടിച്ചതു പോലെ സൃഷ്ടിക്കുന്നവര്‍’ എന്ന തിരുവചനത്തിന്റെ വരുതിയില്‍ വരുന്നതല്ലെന്ന് അഭിപ്രായപ്പെടുകയുണ്ടായി. കാരണം, ഫോട്ടോഗ്രാഫിയില്‍ സൃഷ്ടികര്‍മം എന്ന പ്രക്രിയയല്ല സൃഷ്ടിയുടെ ഛായ പകര്‍ത്തുകയെന്നത് മാത്രമാണ് നടക്കുന്നത്. പ്രതിഛായ (Reflection) എന്നാണ് അതിന്റെ സാങ്കേതിക നാമം തന്നെ-ഏറ്റവും അനുയോജ്യമായ നാമകരണം. വസ്തുക്കളുടെ ഛായ ഒരു ദര്‍പ്പണത്തിലെന്ന പോലെ ഒരു പ്രതലത്തില്‍ പ്രതിബിംബിക്കുകയാണ് ഫോട്ടോഗ്രാഫിയില്‍ സംഭവിക്കുന്നത്. ഒരു ശില്പിയോ ചിത്രകാരനോ ചെയ്യുന്നതു പോലുള്ള കൃത്യമല്ല അത്. അതിനാല്‍ അത് നിഷിദ്ധമാക്കപ്പെട്ട സൃഷ്ടികര്‍മത്തിന്റെ വരുതിയില്‍ വരുന്നതല്ല. തന്നിമിത്തം ശൈഖ് മുഹമ്മദ് ബുഹൈത്തിന്റെ മുന്‍ചൊന്ന ഫത്‌വയോട് ബഹുഭൂരിപക്ഷം പണ്ഡിതന്‍മാരും യോജിക്കുകയുണ്ടായി. ഇതേ അഭിപ്രായമാണ് ഞാന്‍ എന്റെ ‘വിധിവിലക്കുകള്‍’ എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എടുക്കുന്ന ചിത്രം ഹലാലായതാണെങ്കില്‍ ഫോട്ടോഗ്രാഫിയില്‍ നിയമവിരുദ്ധമായി ഒന്നുമില്ല. സ്ത്രീയുടെ നഗ്‌നമോ അര്‍ധനഗ്‌നമോ ആയ ചിത്രങ്ങളോ ശര്‍ഇന്റെ ദൃഷ്ടിയില്‍ അസ്വീകാര്യമായ മറ്റു ദൃശ്യങ്ങളോ ക്യാമറയില്‍ പകര്‍ത്തരുത് എന്നു മാത്രം. സ്വന്തം മക്കളുടെയോ സുഹൃത്തുക്കളുടേയോ പ്രകൃതി ദൃശ്യങ്ങളുടെയോ പ്രത്യേക ചടങ്ങുകളുടെയോ ഛായകള്‍ ക്യാമറയില്‍ പകര്‍ത്തുന്നത് അനുവദനീയമാണ്. പാസ്‌പോര്‍ട്ടിനു വേണ്ടി ചിത്രമെടുക്കുന്നതും കുപ്രസിദ്ധ കേടികളുടെ ഫോട്ടോ പകര്‍ത്തുന്നതും സമ്മാനദാന ചടങ്ങുകള്‍ ക്യാമറയിലാക്കുന്നതും അനുവദനീയമാണെന്ന് ഇവ്വിഷയത്തില്‍ അതിതീവ്രത പുലര്‍ത്തുന്നവര്‍ പോലും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ നടീനടന്‍മാരുടെ ഫോട്ടോകള്‍ വാങ്ങി സൂക്ഷിക്കുന്നത് മത നിഷ്ഠയുള്ള മുസ്‌ലിമിനു ചേര്‍ന്ന വൃത്തിയല്ല. നടീനടന്‍മാരുടെയും ഗായികാഗായകന്‍മാരു ടെയും ഫോട്ടോകള്‍ സൂക്ഷിക്കുന്നതില്‍ മുസ്‌ലിമിന് എന്തുകാര്യം? മറ്റു ജോലികളൊന്നു മില്ലാത്ത വ്യക്തികള്‍ക്കു മാത്രം ചേരുന്ന ഒന്നാണിത്. ഇത്തരം ചിത്രങ്ങള്‍ വഴി അവര്‍ക്ക് സമയം കൊല്ലാം.

എന്നാല്‍ സ്ത്രീകളുടെ നഗ്‌നചിത്രങ്ങളുള്ള മാസികകള്‍ സൂക്ഷിച്ചു വെയ്ക്കുന്നത് ഖേദകരമായ കാര്യമാണ്. ഉത്പന്നങ്ങളുടെ പരസ്യത്തിന് സ്ത്രീകളുടെ മേനിക്കൊഴുപ്പ് ചൂഷണം ചെയ്യപ്പെടുന്ന ഇക്കാലത്ത് വിശേഷിച്ചും. ഉപഭോക്താക്കളെ കുടുക്കാനുള്ള കെണിയാണവ. എങ്കിലും ചോദ്യകര്‍ത്താവ് മാസികകള്‍ സൂക്ഷിച്ചു വെയ്ക്കുന്നത് അതിലുള്ള വൈജ്ഞാനിക കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെങ്കില്‍-അതിലുള്ള ചിത്രങ്ങള്‍ കണ്ടുരസിക്കുക എന്ന ഉദ്ദേശത്തോ ടെയല്ലെങ്കില്‍- കുഴപ്പമില്ല. ഇസ്‌ലാമിക സംസ്‌കാരത്തിനു നിരക്കാത്ത നഗ്‌നചിത്രങ്ങള്‍ ഒഴിവാക്കുകയാണുത്തമം. അത് സാധ്യമല്ലെങ്കില്‍ അവക്ക് ബഹുമതി കല്പിക്കപ്പെടുകയോ മനസ്സിനെ ആകര്‍ഷിക്കുകയോ ചെയ്യാത്ത സ്ഥലത്ത് സൂക്ഷിക്കുക. എന്നാല്‍ ചിത്രങ്ങള്‍ തൂക്കുന്നത് അനുവദനീയമല്ല. അങ്ങനെ ചെയ്യുമ്പോള്‍ അവയ്ക്ക് ഒരുതരം മഹത്വം കല്പിക്കപ്പെടുന്നുണ്ട്. അത് ശര്‍ഇനു വിരുദ്ധമത്രെ. സര്‍വലോക നാഥനായ അല്ലാഹുവല്ലാതെ മഹത്വം അര്‍ഹിക്കുന്നില്ല.

പ്രതിമകള്‍, ശില്പങ്ങള്‍

പ്രതിമകളെ സംബന്ധിച്ച ഇസ്‌ലാമിക വിധിയെന്താണ്? എന്റെ വശം പൗരാണിക ഈജിപ്തു കാരുടെ ചില പ്രതിമകളുണ്ട്. ഒരു അലങ്കാരം എന്ന നിലയില്‍ അവ വീട്ടില്‍ പ്രദര്‍ശിപ്പിക്കുവാന്‍ ഞാനൊരുമ്പെട്ടു. പക്ഷേ, ചിലര്‍ എതിര്‍ത്തു. അത് ഹറാമാണ് എന്നവര്‍ പറയുന്നു. ശരിയാണോ?

ഉത്തരം: ഇസ്‌ലാം പ്രതിമകള്‍ നിരോധിച്ചിരിക്കുന്നു. മനുഷ്യരുടേതോ തിര്യക്കുകളുടേതോ ആവട്ടെ, ആകാരമുള്ള പ്രതിമകളെല്ലാം നിഷിദ്ധമാണ്. വല്ല മാലാഖയുടേതോ ഈസാ തുടങ്ങിയ പ്രവാചകന്‍മാരുടേതോ കന്യാമറിയമിന്റേതോ പോലെ ആദരണീയ വ്യക്തിത്വങ്ങളെയോ ഹിന്ദുക്കളുടെ ഗോമാതാവിനെപ്പോലെ വല്ല ദൈവങ്ങളെയോ പ്രതിനിധീകരിക്കുന്ന പ്രതിമകളാവുമ്പോള്‍ വിലക്കിന്റെ കാഠിന്യം കൂടുന്നു. അത്തരം പ്രതിമകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ചിലപ്പോള്‍ കുഫ്‌റിനു തുല്യമോ കറയറ്റ കുഫ്ര്‍ തന്നെയോ ആയിത്തീരാം. അത് ഹലാലായി കരുതുന്നവര്‍ കാഫിറാകുകയും ചെയ്യും. ഏകദൈവ വിശ്വാസത്തിന്റെ പരിരക്ഷയില്‍ അതീവ നിഷ്‌കര്‍ഷയുണ്ട് ഇസ്‌ലാമിന്. ഏകദൈവ വിശ്വാസത്തിന് നിസ്സാരമായ പോറലെങ്കിലും ഏല്ക്കാന്‍ സാധ്യതയുള്ള എല്ലാ വഴികളും അത് അടച്ചുകളയുന്നു.

ഇത് ബഹുദൈവ വിശ്വാസത്തിന്റെയും വിഗ്രഹാരധനയുടേയും കാലഘട്ടത്തിന് മാത്രം ബാധകമായ ഒന്നാണെന്നും ഇന്ന് ബഹുദൈവത്വമോ വിഗ്രഹാരാധനയോ ഇല്ലെന്നും ചിലര്‍ പറയാറുണ്ട്. ഇത് ശരിയല്ല. ഇക്കാലത്തുമുണ്ട് വിഗ്രഹാരാധകര്‍. ഗോക്കളെയും മേഷങ്ങളെയും പൂജിക്കുന്നവരുമുണ്ട്. യാഥാര്‍ഥ്യം നിഷേധിക്കുന്നതെന്തിന്? വിഗ്രഹാരാധകരേക്കാള്‍ ഒട്ടും മോശക്കാരല്ലാത്ത ആളുകളെ യൂറോപ്പില്‍ കാണാം. വ്യാപാരകേന്ദ്രങ്ങളില്‍ കുതിരയുടെ തല കെട്ടിത്തൂക്കുന്നവരുണ്ടവിടെ. അല്ലെങ്കില്‍ കാറില്‍ വല്ലതും കെട്ടിത്തൂക്കും. ജനങ്ങളിലിപ്പോഴും അന്ധവിശ്വാസമുണ്ട്. അയഥാര്‍ഥമായ കാര്യങ്ങളോടുള്ള മമത മനുഷ്യമനസ്സിന്റെ ദൗര്‍ബല്യമാണ്. വിദ്യാസമ്പന്നര്‍ പോലും ഇതില്‍നിന്നൊഴിവല്ല. അതിനാല്‍ വിഗ്രഹാരാധനയിലേക്ക് നയിക്കുന്നതോ വിഗ്രഹാരാധനയുടെ നേരിയ ഗന്ധമുള്ളതോ ആയ സര്‍വവും ഇസ്‌ലാം നിരോധിച്ചു. പ്രതിമകള്‍ നിരോധിച്ചതും അതിനാല്‍ തന്നെ. പൗരാണിക ഈജിപ്തുകാരുടെ പ്രതിമകളും ഈ ഇനത്തില്‍പ്പെടുന്നു.

ചിലര്‍ ഇത്തരം പ്രതിമകളെ ഉറുക്ക് എന്ന നിലയില്‍ കെട്ടിനടക്കാറുണ്ട്. അസൂയാലുക്കളുടെയും ജിന്നിന്റെയും കണ്ണേറിന്റെയും ദ്രോഹം തടുക്കാനാണത്രെ ഇത്. ഇതില്‍ കുറ്റം രണ്ടാണ്. പ്രതിമയെ ഉപയോഗിച്ചതിന്റെയും ഉറുക്ക് കെട്ടിയതിന്റെയും. പ്രതിമകളുടെ കൂട്ടത്തില്‍ കുട്ടികളുടെ കളിക്കോപ്പുകള്‍ മാത്രമേ ഹലാലായതുള്ളൂ. മറ്റെല്ലാം നിഷിദ്ധമാണ്.

മുൻപത്തെ ലേഖനം ശൈഖ് ഇബ്‌നു ബാസിന്റെ ഫത്‌വകൾ
അടുത്ത ലേഖനം മുഹമ്മദ് ബ്‌നു സ്വാലിഹ് അല്‍ ഉസൈമീന്റെ ഫത്‌വകള്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI