വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ഹദീസ് > ഹദീസ് നിദാന ശാസ്ത്രം > ദുര്‍ബല ഹദീസുകളും അതിന്റെ ഇനങ്ങളും

ദുര്‍ബല ഹദീസുകളും അതിന്റെ ഇനങ്ങളും

ഹദീസിന്റെ ബലാബലങ്ങളെ കുറിച്ച പഠനമാണ് ഹദീസ് നിദാന ശാസ്ത്രം (ഉസ്വൂലുല്‍ ഹദീസ്). ഈ പഠനശാഖയെ മാനദണ്ഡമാക്കി ഹദീസുകളെ സ്വീകാര്യം, അസ്വീകാര്യം എന്നിങ്ങനെ പ്രധാനമായി രണ്ട് ഭാഗങ്ങള്‍ ആക്കിയിട്ടുണ്ട്. വിവിധ കാരണങ്ങളാല്‍ ഹദീസുകള്‍ അസ്വീകാര്യമാകും. ദുര്‍ബല ഹദീസുകളും അതിന്റെ ഇനങ്ങളും എന്ന ഈ അധ്യായത്തില്‍, മുര്‍സല്‍, മുഅല്ലഖ്, മുന്‍ഖതിഅ്, മുഅ്ദല്‍, മുദല്ലസ് തുടങ്ങിയ ഹദീസുകളിലെ ദുര്‍ബല ഇനങ്ങളെ വിശദീകരിക്കുന്നു. കൂടാതെ നിവേദകന്റെ അയോഗ്യതയാല്‍ തിരസ്‌കൃതമാകുന്ന ഹദീസ്, പ്രാമാണികരോടുള്ള വിയോജിപ്പിന്റെ അടിസ്ഥാനത്തില്‍ ഹദീസ് എന്നിവയും വായിക്കാം. ഹദീസ് റിപ്പോര്‍ട്ടര്‍മാരുമായി ബന്ധപ്പെട്ട വിഭജനം, ഹദീസുകളുമായി ബന്ധപ്പെട്ട മറ്റു ചില സംജ്ഞകള്‍ എന്നീ ഭാഗങ്ങളും ഇവിടെ പഠനവിധേയമാക്കുന്നുണ്ട്.

സാധുതയെ അടിസ്ഥാനമാക്കിയുള്ള ഹദീസിന്റെ മൂന്നാമത്തെ ഇനമാണ് ദഈഫ് അഥവാ ദുര്‍ബല ഹദീസുകള്‍. ഹദീസ് സ്വീകാര്യതയ്ക്കാവശ്യമായ നിബന്ധനകള്‍ പൂര്‍ത്തീകരിക്കപ്പെടാത്ത ഹദീസുകള്‍ അഥവാ സ്വഹീഹോ ഹസനോ അല്ലാത്തവ, അസ്വീകാര്യങ്ങളാണ്. ഇത്തരം ഹദീസുകള്‍ ദ്വഈഫ് (ദുര്‍ബലം) എന്നറിയപ്പെടുന്നു. ദുര്‍ബലമായ ഹദീസുകള്‍ മതകാര്യങ്ങളില്‍ പ്രമാണമാക്കാന്‍ പറ്റില്ല. ഹദീസ് ദുര്‍ബലമാകാനുള്ള കാരണം പലതാണ്. ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരയില്‍ നിന്ന് ഏതെങ്കിലും കണ്ണി നഷ്ടപ്പെട്ടാല്‍ അത് ദുര്‍ബലമാണ്. പരമ്പരയില്‍ (സനദ്) ആരും നഷ്ടപ്പെട്ടിട്ടില്ലെങ്കിലും അവയിലെ റിപ്പോര്‍ട്ടര്‍മാരില്‍ ചിലരകുടെ നീതിനിഷ്ഠയെപ്പറ്റിയോ സത്യസന്ധതയെപ്പറ്റിയോ ആക്ഷേപമുണ്ടെങ്കില്‍ അത്തരം ഹദീസുകളും ദുര്‍ബലമാണ്. ദുര്‍ബലതയിലുള്ള കാരണങ്ങള്‍ക്കനുസരിച്ച് ദ്വഈഫായ ഹദീസുകളെ തരംതിരിക്കുകയും ഓരോന്നിനും പ്രത്യേകം പേരു നല്‍കുകയും ചെയ്തിട്ടുണ്ട്.

മുര്‍സല്‍ (സ്വഹാബിയെ വിട്ടത്)

ദ്വഈഫിന്റെ ഇനത്തില്‍ പെട്ടതാണ് ‘മുര്‍സല്‍.’ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത സ്വഹാബി ആരെന്ന് വ്യക്തമാക്കാതെ നബിയെ കാണുകയോ നേരിട്ട് കേള്‍ക്കുകയോ ചെയ്തിട്ടില്ലാത്ത താബിഅ് നബി(സ്വ)യില്‍ നിന്ന് നേരിട്ട് ഉദ്ധരിച്ച ഹദീസുകള്‍ക്കാണ് മുര്‍സല്‍ എന്നു പറയുന്നത്. എന്നാല്‍ പ്രസ്തുത ഹദീസ് മറ്റു പരമ്പരകളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ വിട്ടുപോയ ആള്‍ ആരെന്ന് മറ്റു മാര്‍ഗങ്ങളിലൂടെ വ്യക്തമാക്കുകയോ ചെയ്താല്‍ ‘മുര്‍സല്‍’ സ്വീകാര്യമാണെന്നും ചില പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. മുര്‍സലായ ഹദീസുകള്‍ മാത്രം രേഖപ്പെടുത്തിയ ഗ്രന്ഥങ്ങളാണ് അബൂദാവൂദിന്റെ അല്‍ മറാസില്‍, ഇബ്‌നുഅബീ ഹാകിമിന്റെ അല്‍മറാസില്‍ തുടങ്ങിയവ.

മുഅല്ലഖ്

നിവേദക പരമ്പരയുടെ തുടക്കത്തില്‍ ഒന്നോ അതിലധികമോ നിവേദകരെ വിട്ടുകളഞ്ഞ് ഉദ്ധരിക്കപ്പെട്ട ഹദീസാണിത്. ഒറ്റ നിവേദകനേയും പരാമര്‍ശിക്കാതെ പ്രവാചകനില്‍നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസുകളും സ്വഹാബിയെയോ സ്വഹാബികളെയോ മാത്രം പരാമര്‍ശിച്ച് മറ്റാരെയും പരാമര്‍ശിക്കാതെ ഉദ്ധരിക്കപ്പെട്ട ഹദീസുകളും മുഅല്ലഖാണ്. ഹദീസ് സ്വീകാര്യമാകാനുള്ള പ്രധാന ഉപാധിയായ കണ്ണിചേര്‍ച്ചയുടെ അഭാവം മൂലം ഇത്തരം ഹദീസുകള്‍ അസ്വീകാര്യമാണ്.

മുന്‍ഖതിഅ് (വിഛിന്നം)

കണ്ണിമുറിഞ്ഞ പരമ്പരയായ ഹദീസ് എന്നതാണ് മുന്‍ഖതിഇന്റെ സാമാന്യവിവക്ഷ. നിവേദക ശൃംഖലയുടെ കണ്ണി അറ്റുപോവുന്നതിലൂടെ ഒന്നോ അതിലധികമോ പേര്‍ വിവിധ സ്ഥലങ്ങളില്‍ ഉള്ള നിവേദകരെ സംബന്ധിച്ച് അജ്ഞാതമാവുന്നു. ഇവ ദുര്‍ബലവും അതിനാല്‍ അസ്വീകാര്യവുമാണെന്നാണ് പണ്ഡിതന്മാരുടെ ഏകോപിതാഭിപ്രായം.

മുഅ്ദല്‍ (പ്രശ്‌നാര്‍ഹം)

നിവേദക ശ്രേണിയില്‍ നിന്ന് തുടരെ രണ്ടോ അതില്‍ കൂടുതലോ നിവേദകര്‍ വിട്ടുപോയതാണ് മുഅ്ദല്‍. നിവേദക ശ്രേണിയിലെ ഒന്നിലധികം കണ്ണികള്‍ വിട്ടുപോയതിനാല്‍ ഇത് അസ്വീകാര്യമാണെന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായാന്തരമില്ല.

മുദല്ലസ് (ന്യൂനത മറച്ചു വെക്കപ്പെട്ടത്)

ന്യൂനത മറച്ചുവെക്കപ്പെട്ടത് എന്നാണ് മുദല്ലസിന്റെ ഭാഷാര്‍ത്ഥം. നിവേദക ശ്രേണിയുടെ ന്യൂനത മറച്ചു വെച്ച് ബാഹ്യരൂപം ഭംഗിയായി അവതരിപ്പിക്കപ്പെട്ട ഹദീസാണ് മുദല്ലസ്.

നിവേദകന്റെ അയോഗ്യതയില്‍ തിരസ്‌കൃതമാകുന്ന ഹദീസ്

നിവേദകരുടെ പലതരം അയോഗ്യതകള്‍ കാരണം ദുര്‍ബലവും തിരസ്‌കൃതവുമാവുന്ന ഹദീസുകളുമുണ്ട്. അയോഗ്യതയുടെ സ്വഭാവമനുസരിച്ച് അവയും പലതായി തരംതിരിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടതാണ് താഴെ വിവരിക്കുന്നത്.

1) മത്‌റൂക് (വര്‍ജ്യം)

കളവ് ആരോപിക്കപ്പെട്ട നിവേദകനിലൂടെ ഉദ്ധരിക്കപ്പെട്ട ഹദീസുകളാണ് മത്‌റൂക് (വര്‍ജ്ജ്യം) എന്ന പേരില്‍ അറിയപ്പെടുന്നത്. നിവേദക പരമ്പരയില്‍ കള്ളം ആരോപിക്കപ്പെട്ട ആരെങ്കിലുമുണ്ടെങ്കില്‍ പ്രസ്തുത ഹദീസ് മത്‌റൂകാണ്. നബിയുടെ പേരില്‍ കളവ് പറഞ്ഞതായി തെളിയിക്കപ്പെട്ടില്ലെങ്കിലും സാധാരണ സംസാരങ്ങളില്‍ കളവ് പറഞ്ഞതായി തെളിയിക്കപ്പെടുകയാണെങ്കില്‍ ആ നിവേദകന്‍ കളവ് പറയുന്നതിന്റെ പേരില്‍ ഹദീസ് കളവായി കണക്കാക്കപ്പെടുന്നു. ദുര്‍ബല ഹദീസുകളില്‍ ഏറ്റവും മോശപ്പെട്ട മൗദൂഇന്റെ തൊട്ടടുത്ത സ്ഥാനമാണ് മത്‌റൂകിന് ഹദീസ് പണ്ഡിതന്മാര്‍ കല്‍പ്പിച്ചിരിക്കുന്നത്.

2) മുന്‍കര്‍ (അജ്ഞാതം)

ഗുരുതരമായ അബദ്ധം, അശ്രദ്ധ, സദാചാരലംഘനം തുടങ്ങിയവയാല്‍ ആക്ഷേപിതനായ വ്യക്തി നിവേദക പരമ്പരയില്‍ ഉണ്ടെങ്കില്‍ അത്തരം ഹദീസ് മുന്‍കറാണ്. പ്രാമാണികരായ നിവേദകര്‍ ഉദ്ധരിച്ചതിന് ഭിന്നമായി ദുര്‍ബലമായ നിവേദകര്‍ ഉദ്ധരിച്ച ഹദീസ് എന്നും മുന്‍കര്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഇതിന് വിപരീതമാണ് മഅ്‌റൂഫ്.

3) മുഅല്ലല്‍ (വൈകല്യമുള്ളത്)

ബാഹ്യരൂപം കുറ്റമറ്റതാണെങ്കിലും സാധുതയെ ദോഷകരമായി ബാധിക്കുന്ന സൂക്ഷ്മമായ വൈകല്യങ്ങള്‍ കണ്ടെത്തിയിട്ടുള്ള ഹദീസ് എന്നാണ് മുഅല്ലലിന്റെ നിര്‍വചനം. ഈ വൈകല്യങ്ങള്‍ അധികവും ഹദീസിന്റെ നിവേദക പരമ്പരയിലാണ് സംഭവിക്കുന്നത്. എങ്കിലും അപൂര്‍വമായി ഹദീസിന്റെ ഉള്ളടക്കത്തിലും സംഭവിക്കാവുന്നതാണ്. ഇമാം ദാറുഖുത്വ്‌നിയുടെ ‘അല്‍ഇലലുല്‍ വാരിദ ഫില്‍ അഹാദീസിന്നബവിയ്യ’ ഈ വിഷയം പ്രതിപാദിക്കുന്ന ഏറ്റവും സമഗ്രമായ കൃതിയാകുന്നു.

4) മൗദൂഅ് (കല്പിതം)

ദുര്‍ബലമായ ഹദീസുകളില്‍ ഏറ്റവും മോശപ്പെട്ട ഇനമാണ് മൗദൂഅ് (വ്യാജം). പ്രവാചകന്റെ പേരില്‍ നിര്‍മിക്കപ്പെട്ടതിനാല്‍ ഹദീസ് എന്ന വിശേഷണം പോലും അതര്‍ഹിക്കുന്നില്ല. സ്വന്തം വാക്യങ്ങള്‍ക്ക് സനദ് കെട്ടിച്ചമച്ച് ഹദീസാണെന്ന നിലയില്‍ ഉദ്ധരിക്കുക, ഏതെങ്കിലും മഹദ്‌വചനങ്ങളോ ആപ്ത വാക്യങ്ങളോ ഹദീസുപരമ്പര(സനദ്) യിലേക്ക് ചേര്‍ത്തി പ്പറയുക മുതലായ രീതിയില്‍ മൗദൂഅ് ഉണ്ടാകാറുണ്ട്.

ചിലര്‍ കല്പിത ഹദീസുകള്‍ മാത്രം അടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ച് സമുദായത്തെ ബോധവാന്മാരാക്കി. ഇബ്‌നുജൗസി, ഇബ്‌നുഅബ്ദില്‍ ബര്‍റ്, അലി അല്‍ഖാരി, ശൗക്കാനി മുതലായ പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ പ്രാമാണികരാണ്.

പ്രാമാണികരോടുള്ള വിയോജിപ്പിന്റെ അടിസ്ഥാനത്തില്‍

ഹദീസുകളുടെ ദുര്‍ബലതയ്ക്കുള്ള മറ്റൊരു കാരണമാണ് പ്രമാണികരായ നിവേദകര്‍ റിപ്പോര്‍ട്ട് ചെയ്തവയുമായുള്ള വിയോജിപ്പ്. ഈ വിയോജിപ്പിന്റെ സ്വഭാവമനുസരിച്ച് ഹദീസുകളെ അഞ്ചായി തരംതിരിക്കപ്പെട്ടിട്ടുണ്ട്.

1. മുദ്‌റജ്

നിവേദകശ്രേണിയുടെ ശരിയായ ക്രമത്തിന് ഭംഗം സംഭവിക്കുകയോ ഹദീസിന്റെ ഉള്ളടക്കത്തില്‍ വേര്‍പെടുത്താന്‍ കഴിയാത്തവിധം പുറത്തു നിന്ന് വല്ല വാക്യവും കൂടിച്ചേരുകയോ ചെയ്ത ഹദീസാണ് മുദ്‌റജ്. സനദിന് (പരമ്പര) കലര്‍പ്പ് സംഭവിച്ചതിന് മുദ്‌റജുല്‍ ഇസ്‌നാദ് എന്നും മത്‌നില്‍ (ഉള്ളടക്കം) കലര്‍പ്പ് സംഭവിച്ചതിന് ‘മുദ്‌റജുല്‍ മത്‌ന്’ എന്നും പറയുന്നു.

2. മഖ്‌ലൂബ്

ഹദീസിന്റെ ഉള്ളടക്കത്തില്‍ നിന്ന് ഏതെങ്കിലും പദമോ നിവേദക ശ്രേണിയിലെ ഏതെങ്കിലും നിവേദകന്റെ പേരോ മാറ്റപ്പെടുകയോ, ഒന്നിന്റെ സ്ഥാനത്ത് മറ്റൊന്ന് വെക്കപ്പെടുകയോ ചെയ്ത ഹദീസ് എന്നാണ് മഖ്‌ലൂബിന്റെ സാങ്കേതിക നിര്‍വചനം. മഖ്‌ലൂബായ ഹദീസ് അസ്വീകാര്യമാണ്.

3. അല്‍മസീദുഫീ മുത്തസ്സലില്‍ അസാനിദ്

പ്രത്യക്ഷത്തില്‍ കണ്ണികളൊന്നും വിട്ടുപോയിട്ടില്ലാത്ത നിവേദകശ്രേണിയില്‍ എവിടെയെങ്കിലും ഒരു നിവേദകന്‍ അധികമായി കടന്നുകൂടിയിട്ടുള്ള ഹദീസാണത്. യഥാര്‍ഥത്തില്‍ ഇത് നിവേദകന്റെ ധാരണപ്പിശകുകൊണ്ട് സംഭവിക്കുന്ന അബദ്ധമാണ്.

4. മുദ്ത്വരിബ്

തുല്യമായ ഒട്ടേറെ വഴികളിലൂടെ ഉദ്ധരിക്കപ്പെട്ട ഭിന്നവിരുദ്ധങ്ങളായ നിവേദനങ്ങളാണ് മുദ്ത്വരിബ്(അസ്ഥിരമായത്). നിവേദകന് മനഃപാഠമില്ല എന്ന തോന്നല്‍ സൃഷ്ടിക്കപ്പെടുന്നതാണ് മുദ്ത്വരിബ് ദുര്‍ബല ഹദീസുകളുടെ പട്ടികയില്‍ ഉള്‍പ്പെടാനുള്ള പ്രധാനകാരണം.

5) മുസ്വഹ്ഹഫ്

പ്രാമാണികരായ നിവേദകര്‍ ഉദ്ധരിച്ച വാചകങ്ങളില്‍ ആശയപരമായോ പദപരമായോ മാറ്റം വരുത്തപ്പെട്ട ഹദീസാണ് മുസ്വഹ്ഹഫ്. ഈ മാറ്റം ഹദീസിന്റെ ഉള്ളടക്കത്തിലും നിവേദക ശ്രേണിയിലും സംഭവിക്കാം. സൂക്ഷ്മതക്കുറവു കൊണ്ടോ അശ്രദ്ധ കൊണ്ടോ സംഭവിക്കുന്ന അബദ്ധമാണിത്. ഇത്തരം അബദ്ധം അപൂര്‍വമായി മാത്രമേ സംഭവിക്കുന്നു ള്ളുവെങ്കില്‍ അത് നിവേദനകന്റെ മനഃപാഠവൈകല്യമായോ സൂക്ഷ്മതക്കുറവായോ വിലയിരുത്തപ്പെടുകയില്ല. നേരിയ അബദ്ധത്തില്‍നിന്ന് മനുഷ്യരില്‍ ഒരാളും സുരക്ഷിതനല്ല. പക്ഷേ ഇത്തരം അബദ്ധങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്ന ഒരു നിവേദകന്‍ തികച്ചും അയോഗ്യനാണെന്ന കാര്യത്തില്‍ സംശയമില്ല. അത്തരക്കാര്‍ നിവേദനം ചെയ്യുന്ന ഹദീസ് സ്വീകാര്യവുമല്ല. ഇമാം ദാറുഖുത്വ്‌നിയുടെ അത്തസ്ഹീഹ്, ഇമാം ഖത്താബിയുടെ ഇസ്വ്‌ലാഹു അഖ്ത്വാഇല്‍ മുഹദ്ദീസീന്‍ തുടങ്ങിയവ ഈ വിഷയത്തിലെ സവിശേഷ ഗ്രന്ഥങ്ങളാണ്.

6) ശാദ്ദ് (ഒറ്റപ്പെട്ടത്)

പ്രാമാണികനായ നിവേദകന്‍ ഉദ്ധരിച്ചതില്‍ നിന്ന് ഭിന്നമാകാതിരിക്കുക എന്നതാണ് ഹദീസ് സ്വീകരിക്കുന്നതിനുള്ള ഉപാധി. പ്രാമാണികന്‍ ഉദ്ധരിച്ചതിന് ഭിന്നമായി നിവേദനം ചെയ്യപ്പെടുന്ന ഹദീസിന് ശാദ്ദ് എന്ന് പറയുന്നു. ഒറ്റപ്പെട്ടത് എന്നാണ് ശാദ്ദിന്റെ ഭാഷാര്‍ഥം. ഹദീസിന്റെ മത്‌നിലെന്നപോലെ സനദിലും ശാദ്ദ് സംഭവിക്കാം.

ഹദീസ് റിപ്പോര്‍ട്ടര്‍മാരുമായി ബന്ധപ്പെട്ട വിഭജനം

ആരുമായി ബന്ധപ്പെടുത്തിയാണോ ഹദീസുകള്‍ ഉദ്ധരിക്കുന്നത് അതിന്റെ അടിസ്ഥാന ത്തില്‍ ഹദീസുകള്‍ ഖുദ്‌സി, മര്‍ഫൂഅ്, മൗഖൂഫ്, മഖ്തൂഅ് എന്നിങ്ങനെ നാലായി തരം തിരിക്കപ്പെട്ടിട്ടുണ്ട്.

ഖുദ്‌സി

അല്ലാഹുവിലേക്ക് ചേര്‍ത്തുകൊണ്ട് നബി(സ്വ) പറഞ്ഞ വാക്കുകള്‍ക്ക് ഖുദ്‌സി എന്നുപറയുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ആശയങ്ങളും പദങ്ങളും അല്ലാഹുവിന്റേതുതന്നെ. എന്നാല്‍ ഖുദ്‌സിയായ ഹദീസുകളുടെ ആശയം അല്ലാഹുവിന്റെയും പദങ്ങള്‍ പ്രവാചകന്റെതുമായിരിക്കും. ഖുദ്‌സിയായ ഹദീസുകള്‍ക്ക് ഒരുദാഹരണം: അത്യുന്നതനും അനുഗ്രഹപൂര്‍ണനുമായ അല്ലാഹു പറഞ്ഞു: എന്റെ ദാസന്മാരേ, തീര്‍ച്ചയായും ഞാന്‍ എനിക്ക് അക്രമം നിഷിദ്ധമായിരിക്കുന്നു. നിങ്ങള്‍ക്കും ഞാനിതാ അത് നിഷിദ്ധമാക്കുന്നു. അതിനാല്‍ നിങ്ങള്‍ പരസ്പരം അക്രമം പ്രവര്‍ത്തിക്കരുത് (മുസ്‌ലിം). ഖുദ്‌സിയായ ഹദീസുകളുടെ സമാഹരമാണ് അബ്ദുല്‍ റഊഫ് മുനാവിയുടെ (ഹി: 1031) അല്‍ ഇത്ഹാഫുസ്സനിയ ബില്‍ അഹാദിസില്‍ ഖുദുസിയ്യ.

മര്‍ഫൂഅ്

ഉന്നതി നല്‍കപ്പെട്ടത് എന്നാണ് മര്‍ഫൂഇന്റെ അര്‍ഥം. നബിയുമായി ബന്ധപ്പെടുത്തി ഉദ്ധരിക്കപ്പെട്ടത് എന്നാണ് ഉദ്ദേശ്യം. അദ്ദേഹത്തിന്റെ വാക്ക്, പ്രവൃത്തി, സമ്മതം, ഗുണവര്‍ണന തുടങ്ങിയവയാണ് സാങ്കേതികമായി മര്‍ഫൂഅ്. അത് പറഞ്ഞ ആള്‍ സ്വഹാബിയായാലും അല്ലെങ്കിലും ശരി.

മര്‍ഫൂഅ് നാലുതരത്തിലുണ്ട്.

  1. മര്‍ഫൂഅ് ഖൗലി. നബി(സ്വ) പറഞ്ഞു എന്നു പറയുക.
  2. മര്‍ഫൂഅ് ഫിഅ്‌ലി. നബി(സ്വ) ഇപ്രകാരം പ്രവര്‍ത്തിച്ചു എന്നു പറയുക
  3. മര്‍ഫൂഅ് തഖ്‌രീരി. നബി(സ്വ)യുടെ സാന്നിദ്ധ്യത്തില്‍ ചെയ്തു എന്നു പറയുക.
  4. മര്‍ഫൂഅ് വസ്വ്ഫി. നബി(സ്വ)യുടെ സ്വഭാവ വിശേഷണങ്ങള്‍ വര്‍ണിച്ചുപറയുക.

ഇന്ന കാര്യം സുന്നത്താണ് എന്നോ ഞങ്ങള്‍ കല്പിക്കപ്പെട്ടു എന്നോ ഞങ്ങളോട് വിരോധിച്ചിട്ടുണ്ട് എന്നോ സ്വഹാബികള്‍ പറയുന്ന ഹദീസുകള്‍ക്ക് ‘മര്‍ഫൂഅ്ഹുക്മീ’ എന്നും പേരു നല്‍കിയിട്ടുണ്ട്.

മൗഖൂഫ്

സ്വഹാബികളുടെ വാക്കുകള്‍, പ്രവൃത്തി, അംഗീകാരം എന്നിവ പറയുന്ന ഹദീസുകളാണ് മൗഖൂഫ്. അബൂബക്ര്‍(റ) പറഞ്ഞു, ഉമര്‍(റ) ചെയ്തു എന്നൊക്കെ പറയുന്ന ഹദീസുകള്‍ ഇതിനുദാഹരണം. നിര്‍ത്തിവെക്കപ്പെട്ടത് (സ്വഹാബിയിലെത്തി നില്‍ക്കുന്നത്) എന്നാണ് മൗഖൂഫിന്റെ ഭാഷാര്‍ഥം.

മഖ്ത്വൂഅ്

ഭാഷയില്‍ ഛേദിക്കപ്പെട്ടത് എന്ന് അര്‍ഥമുള്ള പദമാണ് മഖ്ത്വൂഅ്. താബിഇയുടെയോ, മറ്റോ നാമത്തിന് ശേഷം നിവേദക പരമ്പര ഛേദിക്കപ്പെട്ടതുപോലെയായതിനാലാണ് ഈ പേര്. താബിഇന്റെയോ അതിനുശേഷമുള്ളവരുടെയോ വാക്കുകള്‍, പ്രവൃത്തി, അംഗീകാരം തുടങ്ങിയവ പറയുന്ന ഹദീസാണ് മഖ്ത്വൂഅ്. ‘ഹസന്‍ ബസ്വരി പറഞ്ഞു, മസ്ത്വൂഖ് ചെയ്തു’ എന്നിങ്ങനെ പറയുന്ന ഹദീസുകളാണിവ.

എന്നാല്‍ ശാഫിഈ, ത്വബ്‌റാനി തുടങ്ങിയവര്‍ പരമ്പര മുറിഞ്ഞ ഹദീസുകള്‍ക്കും (മുന്‍ഖത്വിഅ്) മഖ്ത്വൂഅ് എന്ന് പ്രയോഗിച്ചത് കാണാം.

മുസ്വനഫു ഇബ്‌നി അബീശൈഖ (235), മുസ്വനഫു അബ്ദിര്‍ റസാഖ് (21), എന്നീ ഹദീസു ഗ്രന്ഥങ്ങളിലും ഇബ്‌നുജരീര്‍, ഇബ്‌നു അബീഹാകിം, ഇബ്‌നുല്‍ മുന്‍ദിര്‍ എന്നീ തഫ്‌സീറുകളിലും ഇത്തരം ഹദീസുകള്‍ കൂടുതല്‍ കാണാവുന്നതാണ്.

ഹദീസുകളുമായി ബന്ധപ്പെട്ട മറ്റു ചില സംജ്ഞകള്‍

1) മൂസ്‌നദ്

ചേര്‍ത്തുപറയപ്പെടുന്നത്, ചാരിവെക്കപ്പെട്ടത് എന്നെല്ലാമാണ് ഭാഷാര്‍ഥം. ഇടമുറിയാത്ത നിവേദക ശ്രേണിയിലൂടെ നബി(സ്വ)യില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഹദീസ് എന്നാണ് മുസ്‌നദിന്റെ സാങ്കേതിക നിര്‍വചനം.

2) മുത്തസ്വില്‍

ഇടവിടാതെ ചേര്‍ന്നുവന്നത്, അവിഛിന്നം എന്ന് ഭാഷാര്‍ഥം. സാങ്കേതിക ഭാഷയില്‍, ഇടമുറിയാത്ത നിവേദക പരമ്പരയിലൂടെ നബി(സ്വ)യില്‍ നിന്നോ സ്വഹാബിയില്‍ നിന്നോ ഉദ്ധരിക്കപ്പെടുന്നത് എന്നു നിര്‍വചിക്കാം.

3) സിയാദതുസ്സ്വിഫാത്ത്

പ്രാമാണികര്‍ അധികരിപ്പിച്ചവ എന്നര്‍ഥം. ഒരു ഹദീസിന്റെ നിവേദകന്മാരില്‍ ഒരാള്‍ മറ്റു നിവേദകന്മാര്‍ ഉദ്ധരിച്ചതിനെക്കാള്‍ അധികമായി നിവേദനം ചെയ്തിട്ടുള്ള ഭാഗമെന്നതാണ് വിവക്ഷ.

4) ഇഅ്തിബാര്‍, മുതാബിഅ്, ശാഹിദ്

നിരീക്ഷിക്കുക, പരിചരണം ചെയ്യുക എന്നൊക്കെ അര്‍ഥമുള്ള പദമാണ് ഇഅ്തിബാര്‍. ഒരു നിവേദകന്‍ മാത്രമുള്ള ഹദീസ് മറ്റാരെങ്കിലും ഉദ്ധരിച്ചിട്ടുണ്ടോ എന്നറിയുന്നതിന് വേണ്ടി അതിന്റെ നിവേദക പരമ്പരകള്‍ പരിശോധിക്കുക എന്നാണ് ഇഅ്തിബാറിന്റെ സാങ്കേതിക വിവക്ഷ. മുതാബിഅ് എന്ന പദത്തിന് അനുഗാമി എന്നര്‍ഥമാണ്. ഒരു നിവേദകന്‍ മാത്രമുള്ള ഹദീസിനോട് അക്ഷരത്തിലോ ആശയത്തിലോ മാത്രമായോ യോജിക്കുന്നവിധം ഒരേ സഹാബിയില്‍ നിന്നു തന്നെ മറ്റു നിവേദകര്‍ ഉദ്ധരിച്ചിട്ടുള്ള ഹദീസാണ് സാങ്കേതികമായി മുതാബിഅ്. ഭാഷയില്‍ സാക്ഷി എന്നര്‍ഥമുള്ള ശാഹിദ് എന്ന സംജ്ഞയുടെ വിവക്ഷ, ഒരു നിവേദകന്‍ മാത്രമുള്ള ഹദീസിനോട് അക്ഷരത്തിലോ ആശയത്തിലോ യോജിക്കുന്ന വിധം അതേ സ്വഹാബിയില്‍ നിന്നല്ലാതെ മറ്റു നിവേദകര്‍ ഉദ്ധരിച്ച ഹദീസ് എന്നാണ്.

5)മുഅന്‍അന്‍

അന്‍അന എന്ന ക്രിയാ ശബ്ദത്തിന്റെ കര്‍മപദമാണ് മുഅന്‍അന്‍. (അന്‍ അന്‍) ഉപയോഗിച്ച് ഇന്നയാള്‍ ഇന്നയാളില്‍ നിന്ന് (ഫുലാന്‍ അന്‍ഫുലാന്‍) എന്ന നിവേദക ശ്രേണിയോട് കൂടിയ ഹദീസിനാണ് മുഅന്‍അന്‍ എന്നുപറയുന്ന

മുൻപത്തെ ലേഖനം ദുല്‍ കിഫ്ല്‍(അ)
അടുത്ത ലേഖനം ദിക്‌റുകള്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI