വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > മുസ്‌ലിം ലോകം > ലോക മുസ്‌ലിം സംഘടനകൾ > ലോക മുസ്‌ലിം സംഘടനകള്‍ 1

ലോക മുസ്‌ലിം സംഘടനകള്‍ 1

ലോക മുസ്‌ലിം സംഘടനകള്‍ മുസ്‌ലിം സമൂഹത്തിന്റെ മതപരവും സാമൂഹ്യവുമായ അവകാശങ്ങള്‍ സംരക്ഷിക്കുകയും ഐക്യം ശക്തിപ്പെടുത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ്. വിവിധ രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനകള്‍ മതകാര്യങ്ങള്‍, വിദ്യാഭ്യാസം, നിയമപരമായ വിഷയങ്ങള്‍, മാനവിക സഹായം, സാമൂഹ്യ ബോധവത്കരണം എന്നിവയില്‍ സജീവമായി ഇടപെടുന്നു. അറബ് രാജ്യങ്ങളുടെ സഹകരണ വേദിയായ അറബ് ലീഗ് മുതല്‍ ഇന്ത്യയിലെ മുസ്‌ലിം വ്യക്തിനിയമ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന AIMPLB വരെയും, ആഗോള തലത്തില്‍ പണ്ഡിതരുടെ നേതൃത്വത്തിലുള്ള ഇന്റര്‍നാഷണല്‍ യൂനിയന്‍ ഓഫ് മുസ്‌ലിം സ്‌കോളേര്‍സ് വരെയും ഈ സംഘടനകള്‍ക്ക് സുപ്രധാന പങ്കുണ്ട്. മുസ്‌ലിം ലോകത്തിന്റെ സമകാലിക പ്രശ്‌നങ്ങളും സംഘടനാതലത്തിലുള്ള പ്രതികരണങ്ങളും മനസ്സിലാക്കാന്‍ ഇത്തരം സ്ഥാപനങ്ങളുടെ പഠനം സഹായിക്കും.

അറബ് ലീഗ്

തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലേയും വടക്കും വടക്കുകിഴക്കന്‍ ആഫ്രിക്കയിലേയും അറബ് രാജ്യങ്ങളുടെ കൂട്ടായ്മയാണ് അറബ്‌ലീഗ്. ഔദ്യോഗിക നാമം ലീഗ് ഓഫ് അറബ് സ്‌റ്റേറ്റ്‌സ് എന്നാണ്. 1945 മാര്‍ച്ച് 22 ന് ഈജിപ്തിന്റെ തലസ്ഥാനമായ കൈറോവിലാണ് ഈ സംഘടന സ്ഥാപിതമായത്. സംഘടനയുടെ ആസ്ഥാനവും കൈറോവിലാണ്. തുടക്കത്തില്‍ ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍, ലബനാന്‍, സൗദി അറേബ്യ, സിറിയ എന്നീ ആറ് രാജ്യങ്ങള്‍ക്കായിരുന്നു അറബ് ലീഗിലെ അംഗത്വം. നിലവില്‍ 22 രാജ്യങ്ങള്‍ അംഗങ്ങളായുണ്ട്.

അംഗരാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും കാത്തു സൂക്ഷിക്കുക, വ്യാപാര, സാംസ്‌കാരിക ബന്ധങ്ങള്‍, സാമൂഹിക, സാമ്പത്തിക, ആരോഗ്യ രംഗത്തെയും പരസ്പര സഹകരണങ്ങള്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍.

അറബ് എജ്യുക്കേഷണല്‍ കള്‍ച്ചറല്‍ ആന്‍ഡ് സയന്റിഫിക് ഓര്‍ഗനൈസേഷന്‍(അലെസ്‌കോ), കൗണ്‍സില്‍ ഓഫ് അറബ് ഇക്കണോമിക് യൂണിറ്റി തുടങ്ങിയവയിലൂടെ അറബ് ലോകത്തിന്റെ താത്പര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള രാഷ്ട്രീയ സാമ്പത്തിക സാംസ്‌കാരിക പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുന്നു. കൂടാതെ അംഗരാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ നിലപാടുകള്‍ ഏകോപിപ്പിക്കുവാനും പൊതുതാത്പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും അറബ്‌ലീഗ് ശ്രമിച്ചു വരുന്നു.

സ്‌കൂള്‍ പാഠ്യപദ്ധതികള്‍, അറബ് സമൂഹത്തില്‍ സ്ത്രീകളുടെ പങ്ക്, ശിശുസംരക്ഷണം, അറബ് സാംസ്‌കാരിക പൈതൃകം തുടങ്ങിയ മേഖലകളിലും സംഘടന ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിന്നായി സാക്ഷരതാ ക്യാമ്പുകളും പ്രസിദ്ധീകരണങ്ങളും മറ്റനേകം പ്രോഗ്രാമുകളും നടത്തിവരുന്നു.

രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ അറബ് ലീഗിനു സാധിച്ചിട്ടുണ്ട്. കൂടാതെ സാംസ്‌കാരിക മേഖലയിലും സാങ്കേതിക സഹകരണമണ്ഡലങ്ങളിലും അറബ് ലീഗ് കൃത്യമായ ഇടപെടലുകള്‍ നടത്തുന്നു. പുരാതന അറബി കൈയെഴുത്തു പ്രതികള്‍ സംഭരിക്കുന്നതിലും സംരക്ഷിക്കുന്നതിലും പണ്ഡിതന്മാരെ കൈമാറുന്നതിലും ലീഗ് മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചു. ഒരു സാമ്പത്തിക സമിതി രൂപവത്കരിച്ച് അറബി രാഷ്ട്രങ്ങളുടെ സാമ്പത്തിക നയങ്ങളിലും വാണിജ്യവ്യവസായബന്ധങ്ങളിലും മറ്റും ക്രമീകരണവും ഐകരൂപ്യവും വരുത്തുവാന്‍ ശ്രമിക്കുകയുണ്ടായി. വിദ്യാഭ്യാസം, ശാസ്ത്രം, വിമാനഗതാഗതം മുതലായവയ്ക്കു വെവ്വേറെ സമിതികള്‍ നിലവിലുണ്ട്. വൈദ്യശാസ്ത്രം, വാര്‍ത്താവിനിമയം, അറബിചരിത്രം, എണ്ണക്കാര്യം, വിപണനം, പുരാവസ്തുഗവേഷണം, ബാങ്കിങ് തുടങ്ങിയ വിഷയങ്ങളിലെല്ലാം വിപുല ചര്‍ച്ചകള്‍ക്കായി സമ്മേളനങ്ങളും കോണ്‍ഗ്രസുകളും സംഘടിപ്പിക്കുക വഴി അറബികള്‍ക്കിടയില്‍ ഐക്യബോധം വളര്‍ത്തുന്നതില്‍ ലീഗിന്റെ സംഭാവന ചെറുതല്ല.

ഉമാന്‍, ഖത്തര്‍, ഇമാറാത്ത്, ബഹറൈന്‍, സൗദി അറേബ്യ, കുവൈത്ത്, യമന്‍, ഉര്‍ദുന്‍, ഇറാഖ്, സിറിയ, ഫലസ്തീന്‍, ലബനാന്‍, ഈജിപ്ത്, സുഡാന്‍, ലിബിയ, തുനീസ്യ, മൊറോക്കൊ, അള്‍ജീരിയ, മൗറിത്താനിയ, കോമോറസ്, ജിബൂട്ടി, സോമാലിയ എന്നീ രാജ്യങ്ങളും ഇന്ത്യ, എരിത്രിയ, വെനിസുല എന്നിവ നിരീക്ഷക രാജ്യങ്ങളായും അറബ്‌ലീഗില്‍ അംഗങ്ങളാണ്.

ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് (AIMPLB)

മതാചാര പ്രകാരം വ്യക്തി ജീവിതം നയിക്കുന്നതിന് പൂര്‍ണ അവകാശം നല്കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. 1937 ല്‍ നിലവില്‍ വന്ന ‘മുസ്‌ലിം വ്യക്തി നിയമം’ (ശരീഅത്ത് ആക്ട്) ഇസ്‌ലാമിക നിയമമനുസരിച്ച് ഇന്ത്യയിലെ മുസ്‌ലിംകളുടെ വിവാഹം, മരണാനന്തര ചടങ്ങുകള്‍, അനന്തര സ്വത്ത് എന്നിവയുടെ ക്രയവിക്രയം എങ്ങനെയാവണം എന്ന് ഖണ്ഡിതമായി പ്രതിപാദിക്കുന്നുണ്ട്.

മേല്‍ സൂചിപ്പിച്ച ‘മുസ്‌ലിം വ്യക്തി നിയമ’ സംരക്ഷണത്തിനായി 1973 ല്‍ സ്ഥാപിതമായ ഒരു സംഘടനയാണ് അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് അഥവാ AIMPLB. ഏകസിവില്‍ കോഡ്, വ്യക്തി നിയമ പരിഷ്‌കാരങ്ങള്‍ എന്നിവയുടെ ഭാഗമായി മതാചാരപ്രകാരം വ്യക്തി ജീവിതം നയിക്കാന്‍ ഭരണഘടന നല്കുന്ന അവകാശം ഹനിക്കാന്‍ ശ്രമം നടന്നപ്പോഴാണ് ഈ സംഘടന രൂപം കൊണ്ടത്. ദത്തെടുക്കല്‍ ബില്ലു പോലെ പുതുതായി കൊണ്ടു വരുന്ന പല ബില്ലുകളിലൂടെയും ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള ഗൂഢാലോചനയെ പരാജയപ്പെടുത്താന്‍ മുസ്‌ലിം സമൂഹത്തിന്റെ യോജിച്ച നീക്കം ആവശ്യമാണെന്ന് വിവിധ മുസ്‌ലിം സംഘടനകളും നേതാക്കളും തിരിച്ചറിഞ്ഞതാണ് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിന്റെ ഉത്ഭവത്തിലേക്ക് നയിച്ചത്. ഖിലാഫത്ത് പ്രസ്ഥാനത്തിനു ശേഷം ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് മുസ്‌ലിം സമുദായത്തിലെ വിവിധ സംഘടനകളും നേതാക്കളും ഒന്നിച്ച് ഒരു പൊതുവേദിയില്‍ ഒത്തു ചേരുന്നത്.

ഇന്ത്യയിലെ മുസ്‌ലിം വ്യക്തി നിയമം സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും നടപ്പില്‍ വരുത്തുന്നതിനും ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുക, മുസ്‌ലിംകള്‍ക്കിടയില്‍ അവരുടെ കുടുംബ സാമൂഹിക ജീവിത മേഖലകളില്‍ ശരീഅത്ത് നല്കുന്ന അവകാശങ്ങളെയും കടമകളെയും കുറിച്ച് അവബോധം സൃഷ്ടിക്കുക, മുസ്‌ലിം വ്യക്തി നിയമ സംരക്ഷണത്തിനായി ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുക, മുസ്‌ലിംകള്‍ക്കിടയിലെ വിവിധ സംഘടനകള്‍ക്കിടയിലും ചിന്താധാരകള്‍ക്കിടയിലും സാഹോദര്യവും സഹകരണവും പ്രോത്‌സാഹിപ്പിക്കുക, ഇന്ത്യയില്‍ നിലവിലുള്ള ‘മുഹമ്മദന്‍ ലോ’ ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ സൂക്ഷ്മമായി പരിശോധിക്കുകയും പുതിയ പ്രശ്‌നങ്ങളില്‍ കര്‍മശാസ്ത്ര പരിഹാരങ്ങള്‍ തേടുകയും ചെയ്യുക തുടങ്ങിയവ ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ പ്രധാന കര്‍മപരിപാടികളാണ്.

സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റ്: https://aimplboard.org/

ഇന്റര്‍നാഷണല്‍ യൂനിയന്‍ ഓഫ് മുസ്‌ലിം സ്‌കോളേര്‍സ്

ലോക മുസ്‌ലിംകള്‍ക്കിടയിലെ വിവിധ ചിന്താ കര്‍മസരണികളിലുളള പണ്ഡിതന്മാരുടെ കൂട്ടായ്മയാണ് ഇന്റര്‍നാഷണല്‍ യൂനിയന്‍ ഓഫ് മുസ്‌ലിം സ്‌കോളേഴ്‌സ് (അല്‍ ഇത്തിഹാദുല്‍ ആലമി ലില്‍ ഉലമാഇല്‍ മുസ്‌ലിമീന്‍). 2001 ജൂലൈ 11 ന് അയര്‍ലന്റിലെ ഡബ്ലിനില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ പണ്ഡിത സഭ രൂപീകരിക്കപ്പെട്ടത്. ഖത്തറിലെ ദോഹയിലാണ് സംഘടനയുടെ ആസ്ഥാനം.

ഇസ്‌ലാമിന്റെ സന്ദേശം ലോകം മുഴുവന്‍ എത്തിക്കാനും മതവിധികളെക്കുറിച്ച് ശരിയായ ധാരണയിലേക്ക് മുസ്‌ലിംകളെ നയിച്ച് മുസ്‌ലിം സമുദായത്തിന്റെ സ്വത്വം കാത്തുസൂക്ഷിക്കാനുമാണ് പണ്ഡിതസഭ നിലകൊള്ളുന്നത്. മുസ്‌ലിം സമുദായത്തിന്റെ ഐക്യത്തിന്നായി പ്രവര്‍ത്തിക്കുക, അതിന്റെ സ്വത്വ സംരക്ഷണത്തിന്നായി യത്‌നിക്കുക, ഇസ്‌ലാമിക ചിന്തകള്‍ക്ക് പ്രചാരം നല്കുക, ആശയങ്ങളിലെ തെറ്റിദ്ധാരണകള്‍ നീക്കുക, ഇസ്‌ലാമിക ചൈതന്യം ശക്തിപ്പെടുത്താന്‍ വൈയക്തികവും സാമൂഹികവുമായി പ്രവര്‍ത്തിക്കുക, നേതൃപാടവമുള്ളവരായി മുസ്‌ലിം സമുദായത്തിനെ മാറ്റിയെടുക്കുക, മുസ്‌ലിം ന്യൂനപക്ഷത്തെ പരിഗണിക്കുക, അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും അഭിസംബോധന ചെയ്യുക, സമാധാനപരമായ സഹവര്‍ത്തിത്വത്തിനു വേണ്ടി നിലകൊള്ളുക, അനീതിയെയും അക്രമത്തെയും ഏത് ഉറവിടത്തില്‍ നിന്നായാലും ശക്തിയുക്തം എതിര്‍ക്കുക, കുടുംബത്തെ സംരക്ഷിക്കുന്നതിനും ഐക്യമുള്ള സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനും ഉര്‍ജ്ജ്വസ്വലമായി പ്രവര്‍ത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് അന്തര്‍ദേശീയ മുസ്‌ലിം പണ്ഡിത സഭ ലക്ഷ്യമിടുന്നത്.

ഡോ. യൂസുഫുല്‍ ഖര്‍ദാവിയാണ് സമിതിയുടെ അധ്യക്ഷന്‍. പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിയേറ്റ്, നിര്‍വ്വാഹക സമിതി, രക്ഷാധികാര സമിതി, സ്ഥാപകാംഗങ്ങളും പിന്നീട് അംഗങ്ങളായവരുമടങ്ങിയ പണ്ഡിത സഭയുടെ ബോഡിയായ പൊതുസഭയും ഉള്ള സംഘടനാ ഘടനയാണ് ഇതിനുള്ളത്.

പണ്ഡിത സമിതിക്കു കീഴില്‍ എട്ട് സമിതികളുണ്ട്:

1. അംഗത്വ സമിതി
2. ഫിഖ്ഹ് ഫത്‌വാ സമിതി
3. സംസ്‌കാരം, ഗവേഷണം
4. ഇസ്‌ലാമിക് ഇഷ്യൂസ്
5. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ്
6. പരിഭാഷ & രചന
7. ഇസ്‌ലാമിക ന്യൂനപക്ഷം
8. സംവാദ സമിതി

ഡോ. യൂസുഫുല്‍ ഖറദാവി, ശൈഖ് അഹ്‌മദ് ബിന്‍ ഹമദ് അല്‍ ഖലീലി, ആയത്തുല്ലാ മുഹമ്മദ് അലി അത്തസ്ഖീരി, ഡോ. മുഹമ്മദ് സലീം അല്‍ അവ്വാ, ഫൈസല്‍ മൗലവി, ഡോ. അലി ഖാറദാഗി, ശൈഖ് സല്‍മാന്‍ അല്‍ ഔദ, ഫഹ്‌മി ഹുവൈദി, ഡോ. ജമാല്‍ ബദവി, ഡോ. അബ്ദുല്‍ ഹഖ് അന്‍സ്വാരി (ഇന്ത്യ) തുടങ്ങിയവര്‍ പ്രമുഖ അംഗങ്ങളാണ്.

സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റ്: https://iumsonline.org/en/

ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസേ മുശാവറാത്ത് (AIMMM)

ഇന്ത്യയിലെ വിവിധ മുസ്‌ലിം സംഘടനകളുടെ സംയുക്ത കൂട്ടായ്മയാണ് ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസേ മുശാവറ. 1964 ഓഗസ്റ്റ് എട്ടിന് ലഖ്‌നൗവിലെ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമായില്‍ നടന്ന ദ്വിദിന യോഗത്തിലാണ് സംഘടന ഔദ്യോഗികമായി ആരംഭിച്ചത്. അബുല്‍ ഹസന്‍ അലി നദ്‌വി, സയ്യിദ് മഹ്‌മൂദ്, മന്‍സൂര്‍ നുഅ്മാനി തുടങ്ങിയവരാണ് സ്ഥാപകര്‍. സ്വാതന്ത്ര്യസമര സേനാനിയും ജവഹര്‍ലാല്‍ നെഹ്‌റു മന്ത്രിസഭയിലെ അംഗവുമായ സയ്യിദ് മഹ്‌മൂദ് ആണ് ആദ്യത്തെ പ്രസിഡണ്ട്.

1964 ല്‍ ബീഹാര്‍, ഒറീസ, പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളില്‍ മുസ്‌ലിം വിരുദ്ധ കലാപങ്ങളില്‍ മുസ്‌ലിംകളുടെ ജീവിതം ഏറെ പ്രയാസത്തിലായി. വലിയൊരു വിഭാഗം മുസ്‌ലിംകള്‍ കുടിയേറ്റത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. അസ്വസ്ഥജനകമായ ഈ സാഹചര്യത്തില്‍ ദൂരക്കാഴ്ച്ചയുള്ള നേതാക്കള്‍ പരിഹാരത്തെക്കുറിച്ച് ചിന്തിച്ചു.

1964 ഓഗസ്റ്റ് 8,9 തീയതികളില്‍ ലഖ്‌നൗവില്‍ വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ ഒരു സമ്മേളനം നടന്നു. അബുല്‍ഹസന്‍ അലി നദ്‌വി, സയ്യിദ് മഹ്‌മൂദ്, അതീഖുര്‍റഹ്‌മാന്‍, അബുല്‍ ലൈസ് ഇസ്‌ലാഹി, ഖാരി മുഹമ്മദ് ത്വയ്യിബ്, കല്‍ബേ ആബിദ്, സയ്യിദ് മിനത്തുല്ല റഹ്‌മാനി, ഇബ്രാഹീം സുലൈമാന്‍ സേട്ട് തുടങ്ങിയ പ്രഗത്ഭര്‍ സമ്മേളനത്തില്‍ പങ്കുകൊണ്ടു. ജംഇയ്യത്തേ ഉലമാ, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ദയൂബന്തികള്‍, ബറേല്‍വീസ്, അഹ്‌ലേ ഹദീസ്, ഷിയ, ബൊഹാറ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ മറ്റെല്ലാ വിഭാഗീയതകളും അവഗണിച്ചു കൊണ്ട് ഒരു പൊതുവേദിയില്‍ അണിനിരന്നത് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അനുഭവമായിരുന്നു.
കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ബോഡി രൂപീകരിക്കുന്നതിനുള്ള പ്രഖ്യാപനം ഉള്‍പ്പടെ നിരവധി കാര്യങ്ങള്‍ അടങ്ങിയ പ്രമേയം സമ്മേളനം അംഗീകരിച്ചു.

മുശാവറത്ത് എന്നാല്‍ അറബിയില്‍ കൂടിയാലോചന എന്നാണ്. ഇന്ത്യയിലെ വിവിധ സംഘടനകള്‍ക്ക് കൂട്ടായി ചിന്തിക്കാനും സംസാരിക്കാനും പ്രവര്‍ത്തിക്കാനും സാധ്യമാകുന്ന തരത്തിലുള്ള ഒരു വേദി ഒരുക്കുക എന്നതാണ് മുഷാവറയുടെ ഉദ്ദേശ്യം.
ഓള്‍ ഇന്ത്യാ എഡ്യുക്കേഷന്‍ മൂവ്‌മെന്റ്, ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ്, ഇന്ത്യന്‍ നാഷനല്‍ ലീഗ്, ഓള്‍ ഇന്ത്യാ മജ്‌ലിസ് തമീറേ മില്ലത്ത്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, മര്‍കസി ജംഇയ്യത്ത് അഹ്‌ലേ ഹദീസ് ഹിന്ദ്, മര്‍കസീ ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ്, ഓള്‍ ഇന്ത്യാ ജംഇയ്യത്തുല്‍ ഖുറേഷ്, ജംഇയ്യത്തുല്‍ അന്‍സാര്‍, ഓള്‍ ഇന്ത്യാ മുസ്‌ലിം ഓ.ബി.സി ഓര്‍ഗനൈസേഷന്‍, മൂവ്‌മെന്റ് ഫോര്‍ എംപവര്‍മെന്റ് ഓഫ് മുസ്‌ലിം ഇന്ത്യന്‍സ്, ഓള്‍ ഇന്ത്യാ ഷിയാ കോണ്‍ഫറന്‍സ്, സൗത്ത് ഏഷ്യന്‍ മൈനോരിറ്റീസ് ലോയേര്‍സ് അസോസിയേഷന്‍, സ്റ്റുഡന്റ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍, അസോസിയേന്‍ ഓഫ് മുസ്‌ലിം പ്രൊഫഷനല്‍സ് തുടങ്ങിയവയാണ് മുശാവറത്തിലെ അംഗങ്ങള്‍.
ഔദ്യേഗിക വെബ്‌സൈറ്റ്: https://mushawarat.com/

ഓള്‍ ഇന്ത്യാ മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ AIMIM

തെലുങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ആള്‍ ഇന്ത്യാ മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം AIMIM). ഇന്ത്യയിലെ മുസ്‌ലിംകളുടെ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ രംഗങ്ങളിലെ ഉന്നമനം ലക്ഷ്യമിട്ടു കൊണ്ട് അവരെ പ്രതിനിധീകരിക്കുക എന്നതാണ് ഈ രാഷ്ട്രീയ പാര്‍ട്ടിയുടെ ലക്ഷ്യം. ദലിതുകള്‍, ആദിവാസികള്‍, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍, അധസ്ഥിത സമുദായങ്ങള്‍ എന്നിവരുടെ അവകാശ സംരക്ഷണവും പാര്‍ട്ടി ലക്ഷ്യമിടുന്നു.

1927 നവംബര്‍ 12 ന് ഹൈദരാബാദില്‍ വെച്ച് നവാബ് മഹ്‌മൂദ് നവാസ് ഖാന്‍ ഖിലോദാറിന്റെ ‘ഉലമായെ മഷായിഖീന്‍’ ഉള്‍പ്പടെയുള്ള പ്രമുഖരായ മുസ്‌ലിംകള്‍ ഒത്തുചേര്‍ന്ന യോഗത്തിലാണ് എ.ഐ.എം.ഐ.എം സ്ഥാപിതമായത്. ‘ഇത്തിഹാദു ബൈനല്‍ മുസ്‌ലിമീന്‍’ എന്നാണ് സംഘടനയുടെ ആദ്യത്തെ പേരുണ്ടായിരുന്നത്.

1938 ല്‍ നവാബ് ബഹാദൂര്‍ യാര്‍ ജെംഗ് സംഘടനയുടെ പ്രസിഡണ്ടായി. അദ്ദേഹത്തിന്റെ അര്‍പ്പണ ബോധവും ആത്മാര്‍ഥതയും വാഗ്ചാതുരിയും നേതൃപാടവവും സംഘടനയെ ഉയരങ്ങളിലെത്തിക്കാന്‍ കഴിഞ്ഞു. 1948 സപ്തംബര്‍ 17 ന് പഴയ ഹൈദരാബാദ് സ്‌റ്റേറ്റിന്റെ (നിസാം ഭരണപ്രദേശം) ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചതിനുശേഷം 1960 ല്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പഷനിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ മത്‌സരിക്കുകയും 24 ഡിവിഷനുകളില്‍ വിജയിക്കുകയും ചെയ്തു കൊണ്ട് പ്രധാന പ്രതിപക്ഷമായി ഉയര്‍ന്നു. സലാര്‍ ഇ മില്ലത്ത് സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ ഉവൈസി സിറ്റിയിലെ മല്ലേപ്പള്ളി ഡിവിഷനില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.

1962ല്‍ പാര്‍ട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്‌സരിച്ചു. ഹൈദരാബാദിലെ പഥേര്‍ഗാട്ടി മണ്ഡലത്തില്‍ നിന്നും സ്വലാഹുദ്ദീന്‍ ഒവൈസി തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യ എതിരാളിയായ കോണ്‍ഗ്രസ് മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രിയായിരുന്ന ശ്രീമതി മസൂമ ബെഗനെ തോല്പിച്ചാണ് ഒവൈസി കന്നിവിജയം നേടിയത്. 1967ല്‍ AIMIM മൂന്നു സീറ്റുകള്‍ നേടി. ചാര്‍മിനാര്‍ മണ്ഡലത്തില്‍ നിന്നും മത്‌സരിച്ച സലാഹുദ്ദീന്‍ ഉവൈസി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിര്‍ അഹ്‌മദ് അലിഖാനെ പരാജയപ്പെടുത്തി.

2008 സപ്തംബറില്‍ സ്വലാഹുദ്ദീന്‍ ഒവൈസി AIMIM യുടെ പ്രസിഡണ്ടായി ചുമതലയേറ്റു. 1984ല്‍ ഹൈദരാബാദ് മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് AIMIM പാര്‍ലമെന്റില്‍ അരങ്ങേറ്റം കുറിച്ചത്. വമ്പിച്ച ഭൂരിപക്ഷം നേടിയാണ് ഹൈദരാബാദ് നിലനിര്‍ത്തിയത്. 1986 ല്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ ആദ്യമായി AIMIM ബാനറില്‍ മതസരിക്കുകയും വിജയിക്കുകയും ചെയ്തു.

1992 മെയ് ഒന്നു മുതല്‍ 1951 ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ വകുപ്പ് പ്രകാരം AIMIM ഒരു സജീവ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്തു. 2002 ലെ 100 കോര്‍പ്പറേറ്റര്‍ ഡിവിഷനുകളില്‍ 36 ഡിവിഷനുകളില്‍ വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നു. 2007 ലെ അസംബ്ലിയില്‍ എ.ഐ.എം.ഐ.എം സംസ്ഥാന ലജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

അസദുദ്ദീന്‍ ഉവൈസിയാണ് നിലവില്‍ പാര്‍ട്ടിയുടെ അധ്യക്ഷന്‍. ലോകസഭയില്‍ പന്ത്രണ്ട് അംഗങ്ങളും സംസ്ഥാന നിയമസഭയില്‍ 12 അംഗങ്ങളും നിലവില്‍ (2022) പാര്‍ട്ടിക്കുണ്ട്.

സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റ്: https://www.aimim.org/

ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക (ISNA)

മുസ്‌ലിം സമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും പുരോഗതിക്ക് സംഭാവനകള്‍ നല്കാന്‍ കഴിയു
ന്ന മാതൃകാപരവും ഏകീകൃതവുമായ ഇസ്‌ലാമിക സംഘടനയായിത്തീരുക എന്ന ലക്ഷ്യത്തില്‍ നോര്‍ത്ത് അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക സംഘടനയാണ് ഇസ്‌ന (ISNA) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക.

അമേരിക്ക കേന്ദ്രീകൃതമായി പ്രവര്‍ത്തിച്ചിരുന്ന മുസ്‌ലിം സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഓഫ് ദ യുനൈറ്റഡ് സ്റ്റേറ്റ്‌സ് ആന്‍ഡ് കാനഡ (MSA) എന്ന വിദ്യാര്‍ഥി കൂട്ടായ്മ 1963 ജനുവരിയില്‍ ഇല്ലിനോയി സര്‍വകലാശാലയില്‍ നടത്തിയ മുസ്‌ലിം വിദ്യാര്‍ഥി സംഗമത്തില്‍ വെച്ചാണ് ഇസ്‌നയെന്ന പുതിയ സംഘടനയെക്കുറിച്ചുള്ള ആലോചനകള്‍ ആരംഭിക്കുന്നത്. 1960-1980 കാലഘട്ടത്തില്‍ അമേരിക്കയിലെ മുസ്‌ലിം ജനസംഖ്യ വലിയ തോതില്‍ വര്‍ധിച്ചു. അതോടൊപ്പം മുസ്‌ലിം സമൂഹത്തില്‍ നിന്നായി വിവിധ സംഘടനകള്‍ രൂപം കൊള്ളുകയും ചെയ്തു. 1982 ല്‍ യു.എസിലെയും കാനഡയിലെയും മുസ്‌ലിം സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (MSA), ഇസ്‌ലാമിക് മെഡിക്കല്‍ അസോസിയേഷന്‍ (IMA), അസോസിയേഷന്‍ ഓഫ് മുസ്‌ലിം സോഷ്യല്‍ സയന്റിസ്റ്റ്‌സ് (AMSS), അസോസിയേഷന്‍ ഓഫ് മുസ്‌ലിം സയന്റിസ്റ്റ്‌സ് ആന്‍ഡ് എഞ്ചിനീയേഴ്‌സ് (AMSE) എന്നീ നാലു മുസ്‌ലിം സഘടനകള്‍ സംയുക്തമായി സഹകരിച്ചാണ് ഇസ്‌ന ഇന്ന് കാണുന്ന രൂപത്തിലേക്ക് പുതിയ രൂപം കൈവരിച്ചത്.

ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ചുവടുപിടിച്ച് തങ്ങളുടെതായ സാഹചര്യങ്ങള്‍ക്കനുസൃതമായി നയരൂപീകരണം നടത്തിയും അമേരിക്കന്‍ മുസ്‌ലിം സമൂഹത്തെ ബോധവത്കരിച്ചും ഇസ്‌ന പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഇസ്‌ലാമിക വിഷയങ്ങളെ കൂടാതെ ഉത്തര അമേരിക്കയിലെ ജനകീയപ്രശ്‌നങ്ങളിലും മനുഷ്യവകാശ പ്രശ്‌നങ്ങളിലും ഇസ്‌നയുടെ പ്രവര്‍ത്തനം സജീവമാണ്.

മുസ്‌ലിം സമുദായത്തിന്റെ വികസനം, മതാന്തരബന്ധങ്ങള്‍, ഇസ്‌ലാമിനെ കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കുക തുടങ്ങിയവയാണ് ഇസ്‌നയുടെ പ്രധാന കര്‍മപദ്ധതികള്‍.

വെബ്‌സൈറ്റ്: https://isna.net/

ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍ (OIC)

മുസ്‌ലിം രാജ്യങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയാണ് ഒ.ഐ.സി അഥവാ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍. നാല് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 57 രാജ്യങ്ങളുടെ അംഗത്വമുള്ള, ഐക്യരാഷ്ട്രസഭയ്ക്കു ശേഷം ഏറ്റവും വലിയ രണ്ടാമത്തെ സംഘടനയാണിത്. ലോകത്തെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ സമാധാനവും ഐക്യവും പ്രോത്‌സാഹിപ്പിക്കുന്നതിനുള്ള മുസ്‌ലിം ലോകത്തിന്റെ കൂട്ടായ ശബ്ദവുമാണ് ഒ.ഐ.സി.

അധിനിവേശ ജറൂസലമിലെ അല്‍ അഖ്‌സ മസ്ജിദില്‍ അക്രമികള്‍ തീവെച്ചതിനെത്തുടര്‍ന്ന് 1969 സെപ്റ്റംബര്‍ 25 ന് മൊറോക്കോയിലെ റബാത്തില്‍ നടന്ന ചരിത്രപരമായ ഉച്ചകോടിയുടെ തീരുമാനപ്രകാരമാണ് സംഘടന രൂപീകരിച്ചത്. ഒ ഐ സിയുടെ അംഗത്വ രാജ്യങ്ങളില്‍ 56 രാജ്യങ്ങളും ഐക്യരാഷ്ട്രസഭയിലെ അംഗങ്ങളാണ്. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളല്ലാത്ത പശ്ചിമാഫ്രിക്ക, തെക്കേ അമേരിക്ക, റഷ്യ, തായ്‌ലന്റ് പോലെയുള്ള രാജ്യങ്ങളും നിരീക്ഷക രാജ്യങ്ങളായി പങ്കാളിയാവുന്നുണ്ട്. സൗദി അറേബ്യയിലെ ജിദ്ദയാണ് ഒ.ഐ.സിയുടെ ആസ്ഥാനം.

ലോകത്തെ 1.5 ബില്യണിലധികുളള മുസ്‌ലിംകളെ ഉമ്മത്ത് എന്ന നിലയില്‍ ഒരൊറ്റ ശരീരമായി മാറ്റുന്നതിനും അവരെ പ്രതിനിധീകരിക്കുന്നതിനുമാണ് സംഘടന ശ്രമിക്കുന്നത്. മുസ്‌ലിംകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അംഗരാജ്യങ്ങള്‍ക്കിടയിലെ സംഘട്ടനങ്ങളും തര്‍ക്കങ്ങളും പരിഹരിക്കുന്നതിനും ഒ.ഐ.സി മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്നു. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും തെറ്റിദ്ധാരണകള്‍ നീക്കുന്നതിനും സംഘടന വിവിധ പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നുണ്ട്. അംഗരാജ്യങ്ങള്‍ നേരിടുന്ന പുതിയ വെല്ലുവിളികള്‍ നേരിടുക, അവര്‍ക്കിടയിലെ സമാധാനം-സുരക്ഷ എന്നിവ ഉറപ്പാക്കുക തുടങ്ങിയവ ഒ ഐ സിയുടെ പ്രധാന ലക്ഷ്യങ്ങളില്‍പെട്ടവയാണ്. കൂടാതെ ഫലസ്തീന്‍, അല്‍ ഖുദ്‌സ്, ദാരിദ്ര്യ നിര്‍മാര്‍ജനം, സാമ്പത്തിക സുരക്ഷ, ഭക്ഷ്യസുരക്ഷ, ശാസ്ത്ര സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം, മതസൗഹാര്‍ദം, സ്ത്രീ ശാക്തീകരണം തുടങ്ങിയ വിഷയങ്ങളും ഒ.ഐ.സിയുടെ പ്രധാന പ്രവര്‍ത്തന മേഖലകളാണ്.

ഔദ്യോഗിക വെബ്‌സൈറ്റ്: https://www.oic-oci.org

കേരള സംസ്ഥാന വഖഫ് ബോര്‍ഡ്

വഖഫ് സ്വത്തുക്കളുടെ മേല്‍നോട്ടം, ക്രയവിക്രയം എന്നിവയ്ക്ക് വേണ്ടി ഗവണ്മെന്റിനു കീഴിലായി രൂപീകരിച്ചിട്ടുള്ള ഒരു സ്വതന്ത്ര സ്ഥാപനമാണ് കേരള സ്‌റ്റേറ്റ് വഖഫ് ബോര്‍ഡ്. 1995 ലെ വഖഫ് നിയമ പ്രകാരം നിലവില്‍ വന്ന ഒരു നിയമാനുസൃത സംഘടനയാണിത്. 1954 ല്‍ ഇന്ത്യാഗവണ്‍മെന്റ് രൂപം നല്‍കിയ സെന്‍ട്രല്‍ വഖഫ് ആക്റ്റ് അനുസരിച്ചാണ് വഖഫ് ബോര്‍ഡ് നിലവില്‍ വന്നിട്ടുള്ളത്. 1960 മുതല്‍ കേരളത്തില്‍ വഖഫ് ബോര്‍ഡ് പ്രവര്‍ത്തിച്ചുവരുന്നു. മുന്‍മന്ത്രി പി.കെ. കുഞ്ഞുസാഹിബായിരുന്നു ബോര്‍ഡിന്റെ ആദ്യ അധ്യക്ഷന്‍.

സംസ്ഥാനത്തെ മുസ്‌ലിം പള്ളികള്‍, അനാഥാലയങ്ങള്‍, ദര്‍ഗകള്‍ തുടങ്ങിയ വഖഫ് സ്ഥാപനങ്ങളുടെയും സ്ഥാവരജംഗമ വസ്തുക്കളുടെയും പൊതുവായ മേല്‍നോട്ടം വഹിക്കുക, വഖഫ് സ്വത്തുക്കളുടെ വിശദമായ രേഖകള്‍ സൂക്ഷിക്കുക, അവയുടെ ആദായം നിശ്ചിത ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കു മാത്രമാണ് ചെലവിടുന്നതെന്ന് ഉറപ്പുവരുത്തുക, ആവശ്യമായി വരികയാണെങ്കില്‍ വസ്തു കൈമാറ്റങ്ങള്‍ നടത്തുക, കോടതി നടപടികളില്‍ ഭാഗമാക്കുക, നിര്‍ബന്ധിത സാഹചര്യങ്ങളില്‍ മേല്‍നോട്ടക്കാരെ മാറ്റുക തുടങ്ങിയ പ്രധാനപ്പെട്ട കര്‍ത്തവ്യങ്ങള്‍ വഖഫ് ബോര്‍ഡ് നിര്‍വഹിക്കുന്നു.

മഹല്ലുകളും ട്രസ്റ്റുകളുമായി കേരളത്തില്‍ 9000 സ്ഥാപനങ്ങള്‍ വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വഖഫ് ചെയ്ത വസ്തുവില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് സ്വത്ത് സംരക്ഷിക്കുകയാണ് വഖഫിന്റെ പ്രധാന ചുമതല. വഖഫ് സ്വത്തുക്കള്‍ വില്‍ക്കാന്‍ ബോര്‍ഡിന് അധികാരമില്ല. അവ സംരക്ഷിക്കാനാണ് ബോര്‍ഡ്. എന്നാല്‍ എന്തെങ്കിലും കാരണത്താല്‍ വഖഫ് സ്വത്തുക്കള്‍ വില്‍ക്കുകയാണെങ്കില്‍ അതിന് തുല്യമായ പണത്തിന് സ്വത്തുക്കള്‍ വാങ്ങി അവ സംരക്ഷിക്കേണ്ടത് വഖഫിന്റെ ബാധ്യതയാണ്. വഖഫ് സ്വത്തുക്കളില്‍ ഓഡിറ്റ് നടത്തി കണക്കുകള്‍ കൃത്യമായി സൂക്ഷിക്കേണ്ടതും അതില്‍ എന്തെങ്കിലും വിധത്തില്‍ അഴിമതി കണ്ടാല്‍ നടപടിക്ക് ശുപാര്‍ശ ചെയ്യാനും വഖഫിന് അധികാരമുണ്ട്.

വഖഫ് നിയമം അനുശാസിക്കുന്ന പ്രകാരം വിവിധ വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ടവരും നാമനിര്‍ദേശം ചെയ്യപ്പെട്ടവരുമായ അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് വഖഫ് ബോര്‍ഡിന്റെ ഭരണസമിതി. കേരള സ്‌റ്റേറ്റ് വഖഫ് ബോര്‍ഡില്‍ നിലവില്‍ 11 അംഗങ്ങളാണുള്ളത്. പ്രധാനപ്പെട്ടയാള്‍ ചെയര്‍മാന്‍, മറ്റ് അംഗങ്ങളില്‍ രണ്ടു പേര്‍ നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെട്ട ഇസ്‌ലാം മത വിശ്വാസികളായ ഒരു എംഎല്‍എയും ഒരു എംപിയുമായിരിക്കും. ഹൈക്കോടതിയിലെ ബാര്‍ കൗണ്‍സിലില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഇസ്‌ലാം മത വിശ്വാസിയായ ഒരു വക്കീല്‍, ഒരു ലക്ഷം രൂപ വരുമാനമുള്ള മഹല്ലുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് മുത്തവല്ലിമാര്‍, ശരീഅത്ത് നിയമം അറിയുന്ന സാമൂഹിക പ്രവര്‍ത്തകരായ രണ്ടു പേര്‍, ഒരു ഗവണ്‍മെന്റ് സെക്രട്ടറി എന്നിവരാണ് വഖഫ് ബോര്‍ഡിലെ ഒമ്പതു പേര്‍. ബോര്‍ഡിലെ അംഗങ്ങളെയും സെക്രട്ടറിയെയും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറെയും സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുന്നു. അഞ്ചുവര്‍ഷമാണ് അംഗങ്ങളുടെ കാലാവധി. ബോര്‍ഡിന്റെ അധ്യക്ഷനെ അംഗങ്ങള്‍ തെരഞ്ഞെടുക്കുന്നു. കൊച്ചിയിലെ കലൂരിലാണ് കേരള സ്‌റ്റേറ്റ് വഖഫ് ബോര്‍ഡിന്റെ ആസ്ഥാനം. സംസ്ഥാന വഖഫ് ബോര്‍ഡുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് വഖഫ് കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്.

വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മഹല്ലുകള്‍ ഒരു വര്‍ഷത്തെ മൊത്തം വരുമാനത്തിന്റെ 7 ശതമാനം വഖഫ് ബോര്‍ഡിന് നല്‍കണം. മഹല്ലില്‍ നിന്നുള്ള വരുമാനം കുറഞ്ഞാല്‍ വഖഫ് ബോര്‍ഡിന് അത് അന്വേഷിക്കാനും ഓഡിറ്റ് നടത്തി കൂടുതല്‍ വരുമാനം കണ്ടെത്തിയാല്‍ പിഴ ഈടാക്കാനും അധികാരമുണ്ട്.

ഔദ്യോഗിക വെബ്‌സൈറ്റ്: http://www.keralastatewakfboard.in/

ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (GCC)

പേര്‍ഷ്യന്‍ ഗള്‍ഫിന്റെ തീരത്തുള്ള യുനൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹറൈന്‍, സുഊദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈറ്റ് എന്നീ ആറ് രാജ്യങ്ങള്‍ ചേര്‍ന്നു രൂപീകരിച്ച രാജ്യാന്തര സഹകരണ സംഘടനയാണ് ജി.സി.സി അഥവാ ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍. സുഊദി അറേബ്യയിലെ റിയാദ് നഗരമാണ് സംഘടനയുടെ ആസ്ഥാനം. 1981 മെയ് 25 നാണ് സംഘടന നിലവില്‍ വന്നത്.

ജി.സി.സി ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക പുരോഗതിയും സൈനിക രാഷ്ട്രീയ സഹകരണവുമാണ് പ്രധാന ലക്ഷ്യങ്ങള്‍. മതം, ധനകാര്യം, വ്യാപാരം, ചരക്ക് കൈമാറ്റം, വിനോദസഞ്ചാരം, നിയമ നിര്‍മാണം, ഭരണം തുടങ്ങിയ കാര്യങ്ങളില്‍ സമാനമായ നിയമങ്ങള്‍ രൂപീകരിക്കുക, വ്യവസായ, മൈനിംഗ്, കാര്‍ഷിക, ജല, മൃഗ പരിപാലന മേഖലകളില്‍ ശാസ്ത്രീയവും സാങ്കേതികവുമായ പ്രോത്‌സാഹനം നല്കുക, ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, സംരംഭ പദ്ധതികള്‍ തുടങ്ങുക, ഏകീകൃത സൈന്യം, സ്വകാര്യ മേഖലയിലെ സഹകരണത്തിന് പ്രോത്‌സാഹനം, രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍, അംഗ രാജ്യങ്ങള്‍ക്കിടയില്‍ പൊതുവായ കറന്‍സി സമ്പ്രദായം കൊണ്ടുവരിക തുടങ്ങിയവയാണ് ഉദ്ദേശ്യങ്ങള്‍.

സുപ്രീം കൗണ്‍സില്‍, മന്ത്രിതല കൗണ്‍സില്‍, തര്‍ക്ക പരിഹാര കമ്മീഷന്‍ തുടങ്ങിയ വിഭാഗങ്ങള്‍ ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. കൗണ്‍സിലിന്റെ ഏറ്റവും ഉയര്‍ന്ന അധികാരമുള്ളത് സുപ്രീം കൗണ്‍സിലിനാണ്. അംഗരാജ്യങ്ങളുടെ തലവന്‍മാരാണ് ഇതിലുള്ളത്. എല്ലാ അംഗരാജ്യങ്ങളുടെയും വിദേശ കാര്യ മന്ത്രിമാരോ പകരക്കാരായുള്ള മന്ത്രിമാരോ ചേര്‍ന്നതാണ് മന്ത്രിതല സമിതി.

ഔദ്യോഗിക വെബ്‌സൈറ്റ്: http://www.gcc-sg.org

 

 

മുൻപത്തെ ലേഖനം മുസ്‌ലിം ലോകം 6
അടുത്ത ലേഖനം ലോക മുസ്‌ലിം സംഘടനകള്‍ 2

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI