വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ഈമാൻ > പരലോകം > മീസാന്‍ അഥവാ തുലാസ്

മീസാന്‍ അഥവാ തുലാസ്

പരലോകത്തെ വിചാരണ വേളയിൽ വിശ്വാസികളുടെയും അവിശ്വാസികളുടെയും ഐഹിക ജീവിതത്തിലെ എല്ലാ കർമ്മങ്ങളും ചോദ്യം ചെയ്യപ്പെട്ട് കഴിഞ്ഞാൽ, അർഹിക്കുന്ന പ്രതിഫലം നൽകാനുള്ള അത്യന്തം നീതിയുക്തമായ വേദിയൊരുങ്ങും. സർവ്വശക്തനായ അല്ലാഹുവിന്റെ സമ്പൂർണ്ണ നീതി ഉറപ്പാക്കുന്ന ഒരു സംവിധാനമാണ് ഈ ഘട്ടത്തിൽ സ്ഥാപിക്കപ്പെടുന്നത്. ഓരോ നന്മയും തിന്മയും അണു അളവ് പോലും കുറയാതെ തൂക്കി തിട്ടപ്പെടുത്തുന്ന മീസാന്‍ അഥവാ തുലാസ് ആണ്‌ ഈ സംവിധാനം. മീസാനിൽ സൽസ്വഭാവം പോലുള്ള സുകൃതങ്ങൾ ഭാരം തൂങ്ങുമ്പോൾ, വിജയവും പരാജയവും നിർണ്ണയിക്കപ്പെടുന്നു.

ഈ വിധിതീർപ്പിന് ശേഷം, വിജയികളായ വിശ്വാസികളെ കാത്തിരിക്കുന്നത്, നരകത്തിന് മുകളിലൂടെയുള്ള, അതിസൂക്ഷ്മവും അപകടകരവുമായ ‘സ്വിറാത്ത്’ എന്ന പാലമാണ്. വിശ്വാസത്തിന്റെ ശക്തിയും കർമ്മങ്ങളുടെ നിലവാരവും അനുസരിച്ച് മിന്നൽ വേഗതയിൽ പാലം കടക്കുന്നവരും ഇഴഞ്ഞു നീങ്ങുന്നവരുമുണ്ടാവും.

പരലോകത്തെ ഈ നിർണ്ണായക ഘട്ടങ്ങളെക്കുറിച്ചും നീതിയുടെ തുലാസിൽ ഭാരം തൂങ്ങുന്ന കർമ്മങ്ങളെക്കുറിച്ചും സ്വിറാത്തിൽ വെച്ച് വിശ്വാസികൾ നേരിടുന്ന പരീക്ഷകളെക്കുറിച്ചുമുള്ള വിശദമായ വിവരണമാണ് സ്വിറാത്വ് അഥവാ പാലം, ആരാധകര്‍ ആരാധ്യരോടൊപ്പം എന്നീ അധ്യായങ്ങളിലായി ഈ ലേഖനം അവതരിപ്പിക്കുന്നത്

വിചാരണ കഴിഞ്ഞ് മനുഷ്യന്റെ കര്‍മങ്ങള്‍ – നന്മയാകട്ടെ തിന്മയാകട്ടെ – ക്ലിപ്തപ്പെടുത്തി അതിന്റെ ഫലം അവന് അനുഭവിക്കാനുള്ള പ്രതിഫലവേദിയാണ് ഒരുങ്ങുന്നത്. കര്‍മങ്ങളോരോന്നും അത്യധികം സൂക്ഷ്മതയോടെയും കണിശതയോടെയും അളന്നു തിട്ടപ്പെടുത്താന്‍ അല്ലാഹു തുലാസ് സ്ഥാപിക്കുന്നു. മീസാന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈ തുലാസാണ്. അല്ലാഹു പറയുന്നു: ‘ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ നീതിപൂര്‍ണമായ തുലാസ്സുകള്‍ നാം സ്ഥാപിക്കുന്നതാണ്. അപ്പോള്‍ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. കര്‍മം ഒരു കടുക് മണിത്തൂക്കമുള്ളതാണെങ്കിലും നാമതു കൊണ്ടുവരുന്നതാണ്. കണക്ക് നോക്കുവാന്‍ നാം തന്നെ മതി’ (21:47).

വിശുദ്ധ ഖുര്‍ആനില്‍ 21:47, 101:6,8 എന്നീ വചനങ്ങളിലും തുലാസുകള്‍ എന്ന് ബഹുവചന പ്രയോഗം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും വേറെവേറെ തുലാസുകള്‍ ഉണ്ടായിരിക്കുമെന്നും, അതല്ല മനോവ്യാപാരങ്ങള്‍ക്ക് ഒന്നും കൈകാലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റൊന്നും സംസാരങ്ങള്‍ക്ക് വേറെയും അങ്ങനെ ഓരോരുത്തരുടെയും കര്‍മങ്ങള്‍ക്കും വെവ്വേറെ തുലാസുകള്‍ ഉണ്ടായിരിക്കുമെന്നും അഭിപ്രായപ്പെട്ട പണ്ഡിതന്മാരുമുണ്ട്. മനുഷ്യന്റെ കര്‍മങ്ങള്‍ തൂക്കിക്കണക്കാക്കുവാന്‍ അല്ലാഹു തുലാസുസ്ഥാപിക്കുക തന്നെ ചെയ്യുമെന്ന കാര്യത്തില്‍ സംശമില്ല.

അബൂഹുറയ്‌റ(റ) പറയുന്നു. നബി(സ്വ) പറഞ്ഞു: അല്ലാഹുവിന്റെ കൈ നിറഞ്ഞിരിക്കുന്നു. ഇടതടവില്ലാതെ രാപ്പകല്‍ ചെലവഴിച്ചാലും അതിലുള്ളത് കുറയുകയില്ല. ആകാശ ഭൂമികള്‍ സൃഷ്ടിച്ചത് മുതല്‍ അവന്‍ ചെലവഴിച്ചുകൊണ്ടേയിരിക്കുകയാണ്. നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ? എന്നിട്ടും അവന്റെ പക്കലുള്ളത് കുറയുന്നില്ല. നബി(സ്വ) തുടര്‍ന്നു. അവന്റെ അര്‍ശ് വെള്ളത്തിന് മുകളിലാണ്. അവന്റെ മറുകയ്യില്‍ മീസാന്‍ ഉണ്ട്. അതവന്‍ താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്നു. (ബുഖാരി) 1.

ഈ തുലാസ്സില്‍ ഏറ്റവും കൂടതുല്‍ ഭാരംതൂങ്ങുന്ന സല്‍ക്കര്‍മം സല്‍സ്വഭാവമായിരിക്കുമെന്ന് നബി (സ്വ) പറയുകയുണ്ടായി: പുനരുത്ഥാന നാളില്‍ ഒരടിമയുടെ തുലാസില്‍ വെക്കുന്ന ഏറ്റവും ഭാരമുള്ള വസ്തു സല്‍സ്വാഭവമായിരിക്കും. മ്ലേഛനേയും അസഭ്യം പറയുന്നവനെയും അല്ലാഹു വെറുക്കുന്നു. (ഇബ്‌നി ഹിബ്ബാന്‍) 2.

അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: പരമകാരുണികന് പ്രിയപ്പെട്ടതും പറയാന്‍ നാവിന് ലളിതമായതും പ്രതിഫലത്തിന്റെ തുലാസില്‍ ഘനമേറിയതുമായ രണ്ട് വചനങ്ങളാണ് ‘അല്ലാഹു എത്ര പരിശുദ്ധന്‍ അവനാണ് സ്തുതി, മഹാനായ അല്ലാഹു വളരെ പരിശുദ്ധനാണ്’ എന്ന കീര്‍ത്തനം (ബുഖാരി) 3.
നബി(സ്വ) പറയുകയുണ്ടായി: അല്ലാഹുവില്‍ വിശ്വസിച്ചും അവന്റെ വാഗ്ദാനം സത്യമായി അംഗീകരിച്ചും ആരെങ്കിലും ഒരു കുതിരയെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതനാക്കിയാല്‍ അതിന്റെ ഭക്ഷണവും വെള്ളവും കാഷ്ഠവും മൂത്രവുമെല്ലാം പരലോകത്ത് അവന്റെ തുലാസിലെ നന്മകളായി വരുന്നതാണ് (ബുഖാരി( 4

മനുഷ്യന്റെ കര്‍മങ്ങള്‍ക്കുള്ള കൃത്യമായ പ്രതിഫലം നല്‍കുക എന്നത് നീതിമാനായ അല്ലാഹുവിന്റെ വിധി തീര്‍പ്പിന്റെ ഭാഗമാണ്. അടിമകളോട് അവന്‍ ഒട്ടും അനീതി കാണിക്കാതിരിക്കാന്‍ വേണ്ടിയാണ് അണുഅളവ് നന്മയാവട്ടെ, തിന്മയാകട്ടെ പ്രവൃത്തിച്ചാല്‍ അതിന്റെ ഫലം അവന്‍ കാണുമെന്ന് പറഞ്ഞിരിക്കുന്നത്. സമ്പൂര്‍ണ നീതി നടപ്പിലാക്കാനായി അല്ലാഹു ഒരുക്കിയ സംവിധാനമാണ് മീസാന്‍. അതിലൊട്ടും യുക്തിഭംഗമോ അസംഭവ്യതയോ കാണേണ്ടതില്ല. എന്നാല്‍ തുലാസ് എന്നു കേള്‍ക്കുമ്പോള്‍ പദാര്‍ഥങ്ങള്‍ തൂക്കുന്ന ഭൗതിക തുലാസുമായി താരതമ്യം ചെയ്ത് സങ്കല്‍പിക്കാവതുമല്ല. അത് എങ്ങനെ, ഏതു രൂപത്തിലാണെന്ന് നമുക്കറിയില്ല. അദൃശ്യമായ കാര്യമായതിനാല്‍ നബി(സ്വ) പഠിപ്പിച്ചുതന്നത്‌പോലെ വിശ്വസിക്കുക. അത് നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു: ‘ആരുടെ തുലാസുകള്‍ കനം തൂങ്ങുന്നുവോ അവര്‍ വിജയിച്ചു. ആരുടെ തുലാസുകള്‍ കനം കുറയുന്നുവോ അവര്‍ സ്വയം നഷ്ടപ്പെടുത്തിക്കളഞ്ഞു. നമ്മുടെ ദൃഷ്ടാന്തങ്ങളുടെ നേരെ അക്രമപരമായ നയം കൈക്കൊണ്ടതു നിമിത്തം’ (7:8,9).

സ്വിറാത്വ് അഥവാ പാലം

അവിശ്വാസികളും മുശ്‌രിക്കുകളുമായ ജനങ്ങള്‍ നരകത്തില്‍ പതിച്ചശേഷം അവശേഷിക്കുന്നത് വിശ്വാസികള്‍ മാത്രമാണ്. ഇവരില്‍തന്നെ കപടവിശ്വാസികളും പാപികളുമുണ്ട്. ഇവര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ടിരിക്കുന്ന പാലമാണ് സ്വിറാത്വ്. ഈ സ്വിറാത്വിലൂടെ കടന്നുപോകുന്ന വിശ്വാസികള്‍ മാത്രമേ രക്ഷപ്പെട്ട് സ്വര്‍ഗത്തില്‍ എത്തുകയുള്ളൂ. സുദീര്‍ഘമായ ഒരു ഹദീസില്‍ ഇപ്രകാരം കാണാം.

അബൂഹുറയ്‌റ(റ) പറയുന്നു. ജനങ്ങള്‍ ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, അന്ത്യനാളില്‍ ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിനെ കാണുമോ? പ്രവാചകന്‍ അവരോട് ചോദിച്ചു. കാര്‍മേഘമില്ലെങ്കില്‍ സൂര്യനെ കാണാന്‍ നിങ്ങള്‍ക്ക് പ്രയാസമുണ്ടാവുമോ? അവര്‍ പറഞ്ഞു. ഇല്ല പ്രവാചകരേ. അദ്ദേഹം ചോദിച്ചു. കാര്‍മേഘമില്ലെങ്കില്‍ പൗര്‍ണമി രാത്രിയില്‍ ചന്ദ്രനെ കാണാന്‍ നിങ്ങള്‍ക്ക് പ്രയാസമുണ്ടാകുമോ? അവര്‍ പറഞ്ഞു ഇല്ല പ്രവാചകരേ, അദ്ദേഹം പറഞ്ഞു: നിശ്ചയം നിങ്ങള്‍ അപ്രകാരം അന്ത്യനാളില്‍ അവനെ കാണും. അല്ലാഹു ജനങ്ങളെ ഒരുമിച്ചു കൂട്ടും. എന്നിട്ടവന്‍ പറയും മറ്റു പലതിനെയും ആരാധിച്ചവര്‍ അതിനെ പിന്തുടര്‍ന്നുകൊള്ളട്ടെ. അപ്പോള്‍ സൂര്യനെ ആരാധിച്ചവര്‍ അതിനെ പിന്തുടരും. ഈ സമുദായം അതിലെ കപടന്മാരുള്‍പ്പെടെ അവശേഷിക്കും. അപ്പോള്‍ അവര്‍ മനസ്സിലാക്കിയ രൂപത്തിലല്ലാതെ അല്ലാഹു അവരുടെ അടുത്ത് വന്നിട്ട് പറയും. ഞാന്‍ നിങ്ങളുടെ രക്ഷിതാവാകുന്നു. അപ്പോള്‍ അവര്‍ പറയും. നിന്നില്‍ നിന്ന് ഞങ്ങള്‍ അല്ലാഹുവില്‍ ശരണം തേടുന്നു. ഞങ്ങളുടെ തമ്പുരാന്‍ വരുന്നത്‌വരെ ഇതാകുന്നു ഞങ്ങളുടെ സ്ഥാനം. ഞങ്ങളുടെ തമ്പുരാന്‍ വന്നാല്‍ ഞങ്ങളവനെ തിരിച്ചറിയും. അപ്പോള്‍ അവര്‍ മനസ്സിലാക്കിയ രൂപത്തില്‍ അല്ലാഹു വരും. ശേഷം, ഞാനാണ് നിങ്ങളുടെ രക്ഷിതാവ് എന്ന് പറയും. അപ്പോള്‍ അവര്‍ പറയും: നീ തന്നെയാകുന്നു ഞങ്ങളുടെ രക്ഷിതാവ്. എന്നിട്ടവര്‍ അവനെ പിന്തുടരും. പെട്ടെന്ന് നരകത്തിന് മീതെ ഒരു പാലം ഉണ്ടാക്കപ്പെടും. പ്രവാചകന്‍(സ) പറയുന്നു. ഞാനായിരിക്കും പാലം കടക്കുന്നവരില്‍ ഒന്നാമന്‍. അന്ന് പ്രവാചകന്മാരുടെ പ്രാര്‍ഥന, അല്ലാഹുവേ, രക്ഷിക്കണേ രക്ഷിക്കണേ എന്നായിരിക്കും (ബുഖാരി) 5.

സ്വിറാത്വ് എന്ന പാലത്തെക്കുറിച്ച് മുസ്‌ലിമിന്റെ റിപ്പോര്‍ട്ടില്‍ തുടര്‍ന്ന് വരുന്ന ഭാഗമിതാണ്: പിന്നീട് നരകത്തിന് മീതം പാലം സ്ഥാപിക്കും. ശിപാര്‍ശ നടക്കും. അവര്‍ പറയും, അല്ലാഹുവേ രക്ഷിക്കണേ, രക്ഷിക്കണേ. ആരോ ചോദിച്ചു, അല്ലാഹുവിന്റെ ദൂതരേ എന്താണ് പാലം? അവിടുന്നു പറഞ്ഞു. കാല്‍ വഴുതുന്നതും തെന്നുന്നതുമാണ്. അതില്‍ കൊക്കയും കൊളുത്തും മുള്ളുകളുമുണ്ട്. നജ്ദില്‍ കാണപ്പെടുന്ന ‘സഅ്ദാന്‍’ മുള്ളുപോലെയാണത്. അതിലൂടെ വിശ്വാസികള്‍ കണ്ണിമവെട്ടുന്നതുപോലെയും മിന്നല്‍പ്പിണര്‍പ്പോലെയും കാറ്റുപോലെയും പക്ഷിയെപ്പോലെയും മുന്തിയതരം കുതിരകളെ പോലെയും വാഹനങ്ങള്‍ പോലെയും കടന്നുപോകും. അങ്ങനെ ഒന്നും പറ്റാതെ രക്ഷപ്പെടുന്നവരും കൊളുത്തുകളില്‍ കുരുങ്ങി സാവധാനത്തില്‍ നീങ്ങുന്നവരും നരകത്തില്‍ പതിക്കുന്നവരുമുണ്ടാകും (മുസ്‌ലിം) 6.

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെയാണ് വന്നിരിക്കുന്നത്. വിശ്വാസ്യതയേയും (അമാനത്ത്) കുടുംബബന്ധത്തേയും അയക്കുന്നു. അവ രണ്ടും സ്വിറാത്വിന്റെ വലതും ഇടതും ഭാഗത്തായി നില്‍ക്കുന്നു. അങ്ങനെ നിങ്ങളില്‍ ഒന്നാമന്‍ മിന്നല്‍ പോലെ കടന്നുപോകുന്നു. അപ്പോള്‍ ഞാന്‍ (അബൂഹുറയ്‌റ(റ)) ചോദിച്ചു. എന്റെ മാതാപിതാക്കളെ അങ്ങേക്ക് വേണ്ടി സമര്‍പ്പിക്കാം. മിന്നല്‍പോലെ എന്നാല്‍ എങ്ങനെയാണ്? അവിടുന്ന് പറഞ്ഞു: നിങ്ങള്‍ കണ്ടിട്ടില്ലേ കണ്ണിമ വെട്ടുന്നതിനിടയില്‍ മിന്നല്‍വരികയും പോവുകയും ചെയ്യുന്നത്? പിന്നീട് കാറ്റ് വീശുന്നതു പോലെയും പക്ഷി പറക്കുന്നതുപോലെയും യാത്ര പുറപ്പെടുന്നതുപോലെയും കടന്നു പോകും. അവരെ അവരുടെ കര്‍മങ്ങളാണ് കൊണ്ടുപോകുന്നത്. അപ്പോള്‍ നിങ്ങളുടെ പ്രവാചകന്‍ സ്വിറാത്വില്‍ നിന്ന് ഇങ്ങനെ പറയുന്നുണ്ടാകും. ”നാഥാ രക്ഷപ്പെടുത്തേണമേ, രക്ഷപ്പെടുത്തേണമേ. അങ്ങനെ കര്‍മങ്ങള്‍ക്ക് അവരെ കടത്തിക്കൊണ്ടു പോകാന്‍ കഴിയാതെ ദുര്‍ബലമായി മാറുമ്പോള്‍ ഒരു മനുഷ്യന്‍ കടന്നുവരുന്നു. അവന് ഞെരുങ്ങിക്കൊണ്ടല്ലാതെ കടന്നു പോകാന്‍ കഴിയാതെയാകുന്നു. അവിടുന്ന് പറഞ്ഞു, സ്വിറാത്വിന്റെ ഇരു പാര്‍ശ്വങ്ങളിലും കല്പിക്കപ്പെടുന്നവരെ കൊളുത്തിവലിക്കുന്ന കൊക്കകളും കൊളുത്തുകളും പിടിപ്പിച്ചിരിക്കും. അങ്ങനെ കൊളുത്തിവലിച്ചു രക്ഷപ്പെടുന്നവരും നരകത്തില്‍ പതിക്കുന്നവരുമുണ്ടാകും (മുസ്‌ലിം) 6.

നരകത്തിന് മീതെയുള്ള സ്വിറാത്വിലൂടെ വിശ്വാസികള്‍ രക്ഷപ്പെടുന്നതോടെ സ്വര്‍ഗ പ്രവേശത്തിനുള്ള സന്ദര്‍ഭമായി. വിശ്വാസികള്‍ തന്നെ പരസ്പരം പൂര്‍ത്തിയാകാത്ത ഇടപാടുകള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവകൂടി പൂര്‍ണമായിത്തീര്‍ന്ന് അവരെ എല്ലാറ്റില്‍ നിന്നും പരിശുദ്ധമാക്കിയശേഷമേ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂ. അതിനുള്ള അവസരം ഇവിടെ വെവ്വേറെ നല്‍കുന്നുണ്ട്.

നബി(സ്വ) പറയുന്നു. ”വിശ്വാസികള്‍ സ്വിറാത്വിലൂടെ നരകത്തില്‍ നിന്ന് രക്ഷപ്പെട്ട് കഴിഞ്ഞാല്‍ സ്വര്‍ഗത്തിനും നരകത്തിനുമിടയില്‍ ഉള്ള ഒരു പാലത്തില്‍ അവര്‍ തടയപ്പെടുന്നു. അവിടെ വെച്ച് ഇഹലോകത്ത് അവര്‍ക്കിടയിലുണ്ടായ അക്രമങ്ങളില്‍ അവര്‍ പരസ്പരം കണക്ക് തീര്‍ക്കുന്നു. അങ്ങനെ അവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നതോടെ സ്വര്‍ഗപ്രവേശത്തിന് അവര്‍ക്ക് അനുമതി ലഭിക്കുന്നു. മുഹമ്മദി(സ്വ)ന്റെ ആത്മാവ് ആരുടെ കൈവശമാണോ അവന്‍ തന്നെ സത്യം. അവരില്‍ ഓരോരുത്തരും സ്വര്‍ഗത്തിലെ അവരുടെ താമസസ്ഥലത്തേക്കുള്ള വഴിയെക്കുറിച്ച് ഇഹലോകത്തെ തങ്ങളുടെ വീടിനേക്കാള്‍ കൂടുതല്‍ അറിവുള്ളവനായിരിക്കും (ബുഖാരി) 7.

ആരാധകര്‍ ആരാധ്യരോടൊപ്പം

സ്വര്‍ഗത്തിലേക്കും നരകത്തിലേക്കും വേര്‍തിരിക്കുന്നതിന്ന് മുമ്പായി ഓരോ വിഭാഗത്തോടും അവരവര്‍ ആരാധിച്ചിരുന്ന ദൈവങ്ങളെ പിന്തുടരാന്‍ ആവശ്യപ്പെടുന്നു. അങ്ങനെ ഓരോരുത്തരും അവരവരുടെ ആരാധ്യ വസ്തുക്കളുടെ പിന്നില്‍ അണിനിരക്കുന്നു. നബി(സ്വ) പറയുന്നു. ജനങ്ങളോടെല്ലാം അല്ലാഹു പരലോകത്ത് അവരവര്‍ ആരാധിച്ചതിനെ പിന്തുടരുക എന്നാവശ്യപ്പെടും. അപ്പോള്‍ സൂര്യനെ ആരാധിച്ചവര്‍ അതിനെ പിന്തുടരുന്നു. ചന്ദ്രനെ ആരാധിച്ചവര്‍ അതിനേയും പിന്തുടരുന്നു. മറ്റു ആരാധനാ മൂര്‍ത്തികളെ പൂജിച്ചവര്‍ അതിനേയും പിന്തുടരുന്നു. അവസാനം ഈ സമുദായം മാത്രം അതിലെ കപടന്മാരുള്‍പ്പെടെ അവശേഷിക്കുന്നു. അങ്ങനെ അവരുടെയടുത്ത് അല്ലാഹു അവര്‍ക്ക് പരിചയമില്ലാത്ത രൂപത്തില്‍ വരുന്നു. എന്നിട്ട് പറയും: ഞാന്‍ നിങ്ങളുടെ റബ്ബാകുന്നു. അപ്പോള്‍ അവര്‍ പറയും. നിന്നില്‍ നിന്ന് ഞങ്ങള്‍ അല്ലാഹുവില്‍ ശരണം തേടുന്നു. ഞങ്ങളുടെ നാഥന്‍ എത്തുന്നതുവരെ ഇതാണ് ഞങ്ങളുടെ സ്ഥാനം. ഞങ്ങളുടെ റബ്ബ് എത്തിയാല്‍ ഞങ്ങളവനെ തിരിച്ചറിയും. അപ്പോള്‍ അല്ലാഹു അവര്‍ക്കറിയാവുന്ന രൂപത്തില്‍ അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു. എന്നിട്ട് പറയും: ഞാന്‍ നിങ്ങളുടെ റബ്ബാണ്. അപ്പോള്‍ അവര്‍ പറയും. നീ ഞങ്ങളുടെ റബ്ബ്തന്നെ. അങ്ങനെ അവര്‍ അവനെ പിന്തുടരുന്നു (ബുഖാരി) 8.

മറ്റൊരു റിപ്പോര്‍ട്ടില്‍ വന്നത് ഇങ്ങനെ: അല്ലാഹു ചോദിക്കും. ‘നിങ്ങള്‍ക്ക് അവനെ തിരിച്ചറിയാവുന്ന വല്ല അടയാളവുമുണ്ടോ?’ അവര്‍ പറയും: അതെ. അങ്ങനെ അവര്‍ക്ക് അല്ലാഹു തന്റെ കണങ്കാല്‍ കാണിക്കും. അപ്പോള്‍ ഭൂമിയില്‍വെച്ച് സ്വയം പ്രേരിതരായി അല്ലാഹുവിന് സുജുദ് ചെയ്തിരുന്ന എല്ലാര്‍ക്കും സുജൂദ് ചെയ്യാന്‍ അല്ലാഹു അനുമതി നല്‍കുന്നു. ജനങ്ങളെ കാണിക്കാന്‍ വേണ്ടി സുജൂദ് ചെയ്തവരുടെ മുതുക് അല്ലാഹു ഒരു അടുക്ക് പോലെ ആക്കുന്നു. അവര്‍ സുജൂദ് ചെയ്യാന്‍ ഉദ്ദേശിക്കുമ്പോഴെല്ലാം പിന്നോട്ട് മറിഞ്ഞ് വീഴുന്നു. പിന്നീടവര്‍ അവരുടെ ശിരസ്സുയര്‍ത്തുന്നു. അപ്പോള്‍ അവന്‍, അവര്‍ ആദ്യം കണ്ട രൂപത്തിലേക്ക് തന്നെ മാറിയിരിക്കും. അവന്‍ പറയും ഞാന്‍ നിങ്ങളുടെ റബ്ബാണ്. അപ്പോള്‍ അവര്‍ പറയും: നീ ഞങ്ങളുടെ റബ്ബ്തന്നെ (മുസ്‌ലിം) 9.

മുസ്‌ലിമിന്റെ തന്നെ വേറൊരു റിപ്പോര്‍ട്ടില്‍ മറ്റു ആരാധ്യന്മാരെ സ്വീകരിച്ചവരുടെ സ്ഥിതി വിശദീകരിച്ചിരിക്കുന്നു. ഓരോ വിഭാഗവും അവരവര്‍ ആരാധിച്ചവരെ അനുധാവനം ചെയ്യുക എന്ന വിളംബരമുണ്ടാകും. ജൂതന്മാര്‍ വിളിക്കപ്പെടും. എന്നിട്ടവരോട് ചോദിക്കും. നിങ്ങള്‍ എന്തിനെയാണ് ആരാധിച്ചിരുന്നത്. അവര്‍ പറയും ഞങ്ങള്‍ അല്ലാഹുവിന്റെ പുത്രന്‍ ഉസൈറിനെയായിരുന്നു ആരാധിച്ചിരുന്നത്. അപ്പോള്‍ പറയപ്പെടും, നിങ്ങള്‍ കളവാണ് പറഞ്ഞത്. അല്ലാഹു സഹധര്‍മിണിയെയോ പുത്രനെയോ സ്വീകരിച്ചിട്ടില്ല. നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നത്? അവര്‍ പറയും, ഞങ്ങള്‍ക്ക് ദാഹിക്കുന്നു. ഞങ്ങളുടെ നാഥാ ഞങ്ങള്‍ക്ക് ദാഹജലം നല്‍കേണമേ. അപ്പോള്‍ നിങ്ങള്‍ കുടിക്കുന്നില്ലേ എന്ന് സൂചിപ്പിച്ചുകൊണ്ട് അവരെ നരകത്തില്‍ ഒരുമിച്ച് കൂട്ടും. ഒരു മരീചികപോലെ അടുക്കുകളായി അവര്‍ അതില്‍ പതിക്കുന്നു.

പിന്നീട് ക്രൈസ്തവരെ വിളിക്കുന്നു. അവരോട് ചോദിക്കും. നിങ്ങള്‍ എന്തിനെയാണ് ആരാധിച്ചിരുന്നത്? അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവിന്റെ പുത്രന്‍ മസീഹി(ഈസ)നെയാണ് ആരാധിച്ചിരുന്നത്. ഇങ്ങനെ പറയും: നിങ്ങള്‍ കളവാണ് പറഞ്ഞത്. അല്ലാഹു സഹധര്‍മിണിയെയോ സന്താനങ്ങളെയോ സ്വീകരിച്ചിട്ടില്ല. പിന്നീട് അവരോട് ചോദിക്കും, നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നത്. അവര്‍ പറയും: ഞങ്ങള്‍ക്ക് ദാഹിക്കുന്നു. ദാഹജലം നല്‍കേണമേ, ഞങ്ങളുടെ നാഥാ. ഇതവര്‍ പറയുമ്പോള്‍ നിങ്ങള്‍ കുടിക്കുന്നില്ലേയെന്ന് സൂചിപ്പിച്ചുകൊണ്ട് അവരെ നരകത്തില്‍ ഒരുമിച്ച് കൂട്ടും. ഒരു മരീചിക പോലെ ഒന്നിന് മീതെ ഒന്നായി അവര്‍ നരകത്തില്‍ പതിക്കുന്നു (മുസ്‌ലിം) 9.

‘മുഖം കുത്തിയവരായും‘ (25:34) ‘സംഘങ്ങളായും’ (39:71)’അന്ധരും ബധിരരും മൂകരുമായും‘ (17:97) സത്യനിഷേധികള്‍ നരകത്തില്‍ പതിക്കുന്നു.

 

 

 

 

References
  1. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 1724, ഹദീസ് 4407[↩]
  2. സ്വഹീഹു ഇബ്‌നി ഹിബ്ബാന്‍, മുഹമ്മദു ബ്‌നു ഹിബ്ബാനു ബ്‌നു അഹ്‌മദു ബ്‌നി ഹിബ്ബാന്‍ അത്തമീമി, മുഅസ്സതുര്‍റിസാല ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 388, ഹദീസ് 2617[↩]
  3. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2352, ഹദീസ് 6043[↩]
  4. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 1048, ഹദീസ് 2698[↩]
  5. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 277, ഹദീസ് 773[↩]
  6. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 129, ഹദീസ് 195[↩][↩]
  7. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 861, ഹദീസ് 2308[↩]
  8. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 277, ഹദീസ് 773[↩]
  9. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 167, ഹദീസ് 183[↩][↩]
മുൻപത്തെ ലേഖനം നരകം
അടുത്ത ലേഖനം വിചാരണ

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI