വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > സ്വഹാബികള്‍ > മുആവിയ ഇബ്‌നു അബീസൂഫ്‌യാന്‍(റ)

മുആവിയ ഇബ്‌നു അബീസൂഫ്‌യാന്‍(റ)

ഉള്ളടക്കം

ഖുറൈശി ഗോത്രത്തിലെ ഉമയ്യ വംശക്കാരനായ അബൂസൂഫ്‌യാനും ഭാര്യ ഹിന്ദ്ബിന്‍ത് ഉത്ബയും ഇസ്‌ലാമിനെയും തിരുനബിയെയും അപഹസിക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാറില്ല. എന്നാല്‍ മക്കള്‍ (ഹന്‍ളലയൊഴിച്ച്, ഇയാള്‍ ബദ്‌റില്‍ പങ്കെടുക്കുകയും അലി(റ)യുമായുള്ള ദ്വന്ദ്വയുദ്ധത്തില്‍ വധിക്കപ്പെടുകയും ചെയ്തു) ആ വഴി സ്വീകരിച്ചിട്ടില്ല. ഭര്‍ത്താവിന്റെ വഴിയില്‍ ആദ്യകാലം തന്നെ ഇസ്‌ലാം സ്വീകരിക്കുകയും പിന്നീട് നബി(സ്വ)യുടെ ഭാര്യയാകുകയും ചെയ്ത റംല (ഉമ്മുഹബീബ) ഉദാഹരണം. മക്കളില്‍ ചിലരായ യസീദ്, അന്‍ബസ, ഉത്ത്ബ തുടങ്ങിയവരെയും കടുത്ത ഇസ്‌ലാം വിരോധികളായി ചരിത്രത്തില്‍ കാണുന്നില്ല. (ഇവരുള്‍പ്പെടെ മിക്കവരും പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി).

 Muaviya bin Abi Sufyan

മക്കളില്‍ പ്രമുഖനും പില്‍ക്കാലത്ത് ഉമയ്യ വംശത്തിന്റെ പ്രതാപം അരക്കിട്ടുറപ്പിച്ച് അമവി ഖിലാഫത്തിന് അടിത്തറ പാകുകയും ചെയ്ത ദേഹമാണ് മുആവിയ(റ). പിതാവിന്റെ പാരമ്പര്യം പലതും പകര്‍ന്ന് കിട്ടിയത് മുആവിയ(റ)ക്കായിരുന്നു. യുദ്ധതന്ത്രജ്ഞത, ഭരണമികവ്, നയചാതുരി, പ്രതിഭാധനത്വം എല്ലാം സംഗമിച്ചിരുന്നു ഉമയ്യയുടെ ഈ മൂന്നാം തലമുറക്കാരനില്‍. പ്രവാചകനിയോഗത്തിന് അഞ്ചുവര്‍ഷം മുമ്പ്, അഥവാ ക്രിസ്തുവര്‍ഷം 605ലാണ് മുആവിയ(റ) യുടെ ജനനം. വെളുത്ത നിറം സൗന്ദര്യം, ദീര്‍ഘകായത്വം എന്നിവ സംഗമിച്ച മുആവിയ ചെറുപ്പത്തില്‍ തന്നെ കുതിര സവാരിയുള്‍പ്പെടെയുള്ള മുറകള്‍ വശമാക്കിയിരുന്നു. നാലു സഹോദരന്മാരും എട്ട് സഹോദരിമാരുമുണ്ടായിരുന്നു ഇദ്ദേഹത്തിന്.

മൈസൂന്‍, ഫാഖിത്ത, കനൂദ്, നാഇല എന്നീ ഭാര്യമാരിലായി എട്ട് മക്കള്‍ മുആവിയക്കും ജനിച്ചു. യസീദ്, അബ്ദുറഹ്‌മാന്‍, അബ്ദുല്ല, റംല, ഹിന്ദ്, ആഇശ, ആത്തിക, സ്വഫിയ്യ എന്നിവരാണവര്‍.

അബൂസുഫ്‌യാനും ഭാര്യ ഹിന്ദും മക്കളും മക്കാവിജയത്തെത്തുടര്‍ന്നാണ് ഇസ്‌ലാം സ്വീകരിച്ചതെന്ന് പറയുന്നു, എന്നാല്‍ മുആവിയയുടെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഹുദൈബിയ സന്ധിയുടെ വ്യവസ്ഥപ്രകാരം ഹിജ്‌റ ഏഴില്‍ നബിയും അനുചരരും ഉംറ ചെയ്യാനായി മക്കയിലെത്തിയിരുന്നു. ഈ വേളയില്‍ മുആവിയ(റ) ഇസ്‌ലാം സ്വീകരിക്കുകയും അത് രഹസ്യമാക്കി വെക്കുകയും ചെയ്തു. പിന്നീട് അടുത്ത വര്‍ഷം, മക്കാവിജയഘട്ടത്തിലാണ് പരസ്യമായി പ്രഖ്യാപിച്ചത്. ഇക്കാര്യം മുആവിയ(റ) തന്നെ പറഞ്ഞതായി ചരിത്ര രേഖകളിലുണ്ട്. (ബിദായ വന്നിഹായ 11/396).

മുആവിയ ഇസ്‌ലാമില്‍

മക്കാവിജയദിനത്തില്‍ അബൂസുഫ്‌യാനെയും കുടുംബത്തെയും ദൂതര്‍(സ്വ) ഏറെ പരിഗണി ക്കുകയും ആദരിക്കുകയും ചെയ്തു. അബൂസുഫ്‌യാന്റെ ഭവനത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് സുരക്ഷിതത്വം വാഗ്ദാനം ചെയ്തിരുന്നു.

മുആവിയ(റ)യുടെ വിശ്വസ്തത തിരിച്ചറിഞ്ഞ തിരുനബി അദ്ദേഹത്തെ വഹ്‌യ് എഴുത്തുകാരനു മാക്കി. മുആവിയക്കു വേദജ്ഞാനം ലഭിക്കാനും ശിക്ഷയില്‍ നിന്ന് മോചനം കിട്ടാനും വേണ്ടി നബി(സ്വ) പ്രാര്‍ഥിച്ചതായും ഹദീസുകളിലുണ്ട്. 130 ഹദീസുകള്‍ നബി(സ്വ)യില്‍ നിന്ന് നിവേദനം ചെയ്തിട്ടുണ്ട് ഇദ്ദേഹം.

മക്കാവിജയാനന്തരം നടന്ന ഹുനൈന്‍ യുദ്ധത്തില്‍ മുആവിയ പങ്കെടുത്തു. യുദ്ധത്തില്‍ നിന്ന് കിട്ടിയ നൂറ് ഒട്ടകങ്ങളും നാല്പത് ഊഖിയ സ്വര്‍ണവും നല്‍കി തിരുദൂതര്‍ മുആവിയ(റ)യെ ആദരിച്ചു.

അബൂബക്ര്‍ സിദ്ദിഖ്(റ) ഖലീഫയായ ഉടനെ രാജ്യത്ത് സംജാതമായ പ്രശ്‌നങ്ങളില്‍ പ്രധാനമായതായിരുന്നു കള്ളപ്രവാചക വാദികളുടെ രംഗപ്രവേശം. വ്യാജവാദി മുസയ്‌ലിമയെ നേരിടാന്‍ യമാമിലേക്ക് പോയത് മുആവിയയായിരുന്നു. അയാളെ വധിക്കുകയും ചെയ്തു. ഖലീഫ ഉമറി(റ)ന്റെ കാലത്ത് സിറിയയിലെ ചില പ്രദേശങ്ങളുടെ ഭരണച്ചുമതല മുആവിയക്ക് നല്‍കി. ദമസ്‌ക്കസ് കൂടി ഉള്‍പ്പെട്ട വിശാലമായ സിറിയന്‍ മേഖലയിലെ ഗവര്‍ണറാക്കി ഖലീഫ ഉസ്മാനും(റ) മുആവിയ(റ)യെ ആദരിച്ചു.

മുആവിയ അമവി ഖിലാഫത്തില്‍

ഉമറി(റ)ന്റെ കാലത്ത് തുടങ്ങി ഉസ്മാന്റെ(റ)യും അലി(റ)യുടെയും കാലത്ത് തുടര്‍ന്ന സിറിയന്‍ ഗവര്‍ണര്‍ സ്ഥാനത്ത് 20 വര്‍ഷക്കാലമാണ് മുആവിയ(റ) ഇരുന്നത്. പിന്നീട് അത്രയും വര്‍ഷം അമവി ഖലീഫയായും ഭരണം നടത്തി. ഇദ്ദേഹത്തോട് കിടപിടിക്കാവുന്ന മറ്റൊരു ഗവര്‍ണറെ ചരിത്രത്തില്‍ കണ്ടെത്താനാവില്ല.

അലി(റ) ഇസ്‌ലാമിക ഖിലാഫത്ത് ഏറ്റെടുത്തെങ്കിലും സിറിയയില്‍ അധീശത്വം സ്ഥാപിച്ച മുആവിയ(റ) അലി(റ)ക്ക് ബൈഅത്ത് ചെയ്തില്ല. തന്റെ ബന്ധുകൂടിയായ ഖലീഫ ഉസ്മാന്റെ(റ) ഘാതകരെ ശിക്ഷിക്കാതെ ബൈഅത്ത് ചെയ്യില്ലെന്നായിരുന്നു നിലപാട്. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ അലി(റ) ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് പിരിച്ചുവിട്ടു. എന്നാല്‍ സിറിയക്കാരുടെയും അക്കാലത്തെ തലയെടുപ്പുള്ള സ്വഹാബിമാരായ അംറുബ്‌നുല്‍ ആസ്വ്, മുഗീറത്തുബ്‌നു ശുഅ്ബ(റ) എന്നിവരുടെയും പിന്തുണയില്‍ മുആവിയ(റ) ഉറച്ചുനിന്നു. ഇതോടെ സിറിയ അലിക്ക് നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് ജമല്‍, സ്വിഫ്ഫീന്‍ യുദ്ധങ്ങളും മധ്യസ്ഥചര്‍ച്ചയും അരങ്ങേറു കയുണ്ടായി.

മധ്യസ്ഥ ചര്‍ച്ചയില്‍ മുആവിയ(റ)യുടെ പ്രതിനിധിയായി പങ്കെടുത്ത അംറുബ്‌നുല്‍ ആസ്വി (റ)യുടെ തന്ത്രപരമായ നീക്കത്തിലൂടെ ഖിലാഫത്ത് മുആവിയ(റ)ക്ക് ലഭിച്ചതായി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ഖവാരിജുകളാല്‍ അലി(റ) വധിക്കപ്പെടുകയും ചെയ്തു.

അലി(റ) വധിക്കപ്പെട്ടതോടെ മകന്‍ ഹസനെ(റ) ഇറാഖികളും മുആവിയ(റ)യെ സിറിയക്കാരും ഖലീഫമാരായി തെരഞ്ഞെടുത്തു. ഇതും യുദ്ധസാഹചര്യമുണ്ടാക്കി. എന്നാല്‍ സമാധാനപ്രിയനായ ഹസന്‍(റ) സ്ഥാനത്യാഗം ചെയ്ത് മുആവിയ(റ)യെ ഖലീഫയായി അംഗീകരിക്കുകയാണുണ്ടാ യത്. ഹിജ്‌റ 40 റബീഉല്‍ ആഖിര്‍ 25ന് കൂഫക്കാരും ബൈഅത്ത് ചെയ്തതോടെ അമവിയ്യാ ഖിലാഫത്ത് സര്‍വാംഗീകൃതമായി തുടങ്ങി. ഹിജ്‌റ 60 വരെ (ക്രിസ്തുവര്‍ഷം 680) മുആവിയ(റ) രണ്ട് ശതാബ്ദം ഖലീഫയായി.

മുസ്‌ലിം നാവികപ്പട തുടങ്ങിയ മുആവിയ(റ), കഴിവുറ്റ ഭരണാധികാരിയായിരുന്നു. ബൈസന്ത്യന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിള്‍ ആക്രമിച്ച മുആവിയ(റ) മധ്യധരണ്യാഴി യിലെ ദ്വീപുകള്‍ അധീനപ്പെടുത്തി. വടക്കെ ആഫ്രിക്കയിലും ഇസ്‌ലാമെത്തിയത് ഈ കാലത്ത് തന്നെ.

സ്വഹാബിമാരുടെ രണ്ടാം തലമുറയും താബിഉകളുമായിരുന്നു മുആവിയ(റ)യുടെ ഭരണീയര്‍. അതുകൊണ്ടുതന്നെ അദ്ദേഹം അവര്‍ക്കനുസരിച്ച് ഭരണം നടത്തി. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു ”ഭരണാധികാരി അബൂബക്‌റിനെയും ഉമറി(റ)നെയും പോലെയാവണമെന്ന് പലരും പറയുന്നു. എന്നാല്‍ ജനങ്ങളും അന്നത്തെ ജനങ്ങളെപ്പോലെയാവണമെന്ന് അവര്‍ പറയുന്നില്ലതാനും”.

മകന്‍ യസീദിനെ പിന്‍ഗാമിയാക്കി ഖിലാഫത്തിനെ കുടുംബവാഴ്ചയിലേക്ക് തിരിച്ച മുആവിയ(റ) മകന് നല്‍കുന്ന ഉപദേശങ്ങള്‍ പ്രസിദ്ധങ്ങളാണ്. 19 വര്‍ഷവും 3 മാസവും ഖലീഫയായ മുആവിയ(റ) 78ാം വയസ്സില്‍ ഹിജ്‌റ 60 റജബില്‍ ദമസ്‌കസില്‍ നിര്യാതനായി.

മുൻപത്തെ ലേഖനം മുഗീറ ഇബ്‌നു ശുഅ്ബ(റ)
അടുത്ത ലേഖനം മുആദുബ്‌നു ജബല്‍(റ)

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI