വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > സാംസ്‌കാരിക രംഗം > പുലിക്കോട്ടില്‍ ഹൈദര്‍

പുലിക്കോട്ടില്‍ ഹൈദര്‍

ഉള്ളടക്കം

മാപ്പിള സാഹിത്യം മലയാള സാഹിത്യത്തിലെ സവിശേഷമായൊരു ശാഖയാണ്. മാപ്പിള സാഹിത്യത്തിന് ഉജ്വലമായ അധ്യായങ്ങള്‍ സമ്മാനിച്ച മറക്കാനാവാത്ത സാഹിത്യകാരനാണ് പുലിക്കോട്ടില്‍ ഹൈദര്‍. മാപ്പിളപ്പാട്ടുകളിലൂടെയും കത്തുപാട്ടുകളിലൂടെയും.

Pulikkottil Hyder

സര്‍ഗശേഷിയും ധിഷണയും സാമൂഹിക പരിഷ്‌കരണത്തിനും നവോത്ഥാന മുന്നേറ്റങ്ങള്‍ക്കും വേണ്ടി വിനിയോഗിച്ച മലബാറിലെ അതുല്യ പ്രതിഭ.
ഏറനാട് താലൂക്കിലെ പുന്നപ്പാലക്കടുത്ത തിരുവാലിയിലെ ഐത്തു അധികാരിയുടേയും മമ്മാദ്യയുമ്മയുടെയും മകനായി 1879ലാണ് പുലിക്കോട്ടില്‍ ഹൈദറിന്റെ ജനനം. അറബി – മലയാളത്തിലായിരുന്നു അദ്ദേഹം എഴുതിയിരുന്നത്. ഔപചാരിക വിദ്യാഭ്യാസം അദ്ദേഹത്തിന് കൂടുതലായൊന്നും ലഭിച്ചിരുന്നില്ല. പിതാവിന്റെ അടുത്ത സുഹൃത്തുക്കളായ മഹാകവി മോയിന്‍കുട്ടി വൈദ്യരും കാഞ്ഞിരാല കുഞ്ഞിരായിന്‍ സാഹിബും അദ്ദേഹത്തിന്റെ വീട്ടിലെ നിത്യസന്ദര്‍ശകരായിരുന്നു. അവരുടെ സംഭാഷണങ്ങളും ഇടപെടലുകളും അദ്ദേഹത്തില്‍ സ്വാധീനം ചെലുത്തി.

പുല്ലാര പൂക്കോയ തങ്ങള്‍, കമ്മുട്ടി മരക്കാര്‍ എന്നിവരും രചനാലോകത്ത് പ്രോത്സാഹനം നല്‍കി.

മാപ്പിളപ്പാട്ട് ശാഖ ഏറ്റവും സജീവമായിരുന്ന കാലത്താണ് പുലിക്കോട്ടില്‍ ഹൈദര്‍ ജീവിച്ചത്. 1910 ല്‍ സ്വന്തംനാട്ടില്‍ അരങ്ങേറിയ കോല്‍ക്കളിയിലെ നിലവാരത്തകര്‍ച്ചയെ പരിഹസിച്ചുകൊണ്ടെഴുതിയ പാട്ടാണ് അദ്ദേഹത്തിന്റെ ആദ്യ രചന. ദുരാചാരമാല, കലിയുഗം, കാതുകുത്തു മാല, സ്ത്രീ മര്‍ദിത മാല, വിവാഹ ദോഷം, മാരന്‍മാരുടെ തകരാറ്, പ്രസിദ്ധ ചരിത്ര ഗ്രന്ഥമായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഇതിവൃത്തമായുള്ള കേരള ചരിത്രം, ബദര്‍മാല, ഉഹ്ദ് ശുഹദാക്കള്‍, ടിപ്പുവിന്റെ മൂന്നാം പടയോട്ടം, 1857ലെ ശിപായി ലഹള തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ രചനകളാണ്.
വൈവിധ്യപൂര്‍ണമായ ഭാവവും മനോഹരമായ രൂപകവും അദ്ദേഹത്തിന്റെ കവിതകളെ ശ്രദ്ധേയമാക്കിയ ഘടകങ്ങളാണ്.

1914-18 കാലത്ത് ഒന്നാം ലോക മഹായുദ്ധത്തെ തുടര്‍ന്നുണ്ടായ അരക്ഷിതാവസ്ഥയും ദാരിദ്ര്യവും രോഗവും സ്ത്രീകളുടെയും കുട്ടികളുടെയും കഷ്ടപ്പാടുകളും പുലിക്കോട്ടില്‍ ഹൈദറിന്റെ രചനകളെ ശക്തമായി സ്വാധീനിച്ചിരുന്നു. അതേവരെയുള്ള മാപ്പിളപ്പാട്ടുകളുടെ ഇതിവൃത്തം ഇസ്ലാമിക ചരിത്രങ്ങളോ മതവിഷയങ്ങളോ പേര്‍ഷ്യന്‍ കഥകളോ ആയിരുന്നുവെങ്കില്‍ ആദ്യമായി ഒരു മാപ്പിളപ്പെണ്ണിന്റെ നോവും നൊമ്പരങ്ങളും മാപ്പിളപ്പാട്ടിന് ഇതിവൃത്തമാക്കിയത് പുലിക്കോട്ടില്‍ ഹൈദറാണ്. നാട്ടിന്‍പുറങ്ങളിലെ ചായമക്കാനിയും ആനപിടുത്തവും നരിനായാട്ടും കാളപൂട്ടും തെരപ്പംകുത്തലും തെരഞ്ഞെടുപ്പും വെള്ളപ്പൊക്കവുമെല്ലാം അദ്ദേഹത്തിന്റെ രചനകളില്‍ ഇടംനേടി.

ബ്രിട്ടീഷുകാരുടെ ഭരണത്തിന്‍ കീഴിലുള്ള അധികാരിയുടെ മകനും ഭൂവുടമയുമായ ഹൈദര്‍, ആദ്യകാലത്ത് സ്വഭാവികമായും സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളോട് അനുഭാവമുള്ള ആളായിരുന്നില്ല. എന്നാല്‍, കെ.പി.സി.സി. പ്രസിഡന്‍്‌റായിരുന്ന മുഹമ്മദ് അബ്ദുറഹമാന്‍ സാഹിബിനെ പരിചയപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം ഒരു കോണ്‍ഗ്രസ് അനുഭാവിയായി. 1935ല്‍ അബ്ദുറഹമാന്‍ സാഹിബ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയപ്പോള്‍ പ്രചാരണ ഗാനങ്ങള്‍ രചിച്ച് പുലിക്കോട്ടില്‍ ഹൈദര്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ ആവേശം വിതറി. എന്നാല്‍, 1937ല്‍ രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസം കാരണം അദ്ദേഹത്തിന് കോണ്‍ഗ്രസില്‍ നിന്ന് അകലേണ്ടിവന്നു.

1937ല്‍ കേരളത്തില്‍ മുസ്‌ലിം ലീഗ് രൂപംകൊണ്ടപ്പോള്‍ അദ്ദേഹം അതില്‍ അംഗമായി. തുടര്‍ന്ന് ലീഗില്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുകയും പോക്കര്‍ സാഹിബ്, സീതി സാഹിബ് തുടങ്ങിയ നേതാക്കളോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തു. അക്കാലത്ത് ഏറനാട്ടിലെ മുഴുവന്‍ ലീഗ് യോഗങ്ങള്‍ക്കും വേണ്ടി അദ്ദേഹം രചിച്ച ഗാനങ്ങള്‍ പ്രവര്‍ത്തകര്‍ നേഞ്ചോട് ചേര്‍ത്തു. ഏറനാട്ടിലെ മാപ്പിളമാരുടെ രാഷ്ട്രീയ നവോത്ഥാനത്തിന്റെ ശക്തനായ വക്താവായി അദ്ദേഹം മാറി. 1947 മുതല്‍ 1961 വരെയുള്ള ഹൈദറിന്റെ രാഷ്ട്രീയ ഗാനങ്ങള്‍ ധന്യമായ ചരിത്രത്തിന്റെ ഭാഗമായത് അവയുടെ ആശയസമ്പന്നതകൊണ്ടും ആഖ്യാന മികവ് കൊണ്ടുമായിരുന്നു.

‘എന്റെ രണ്ടു മണിക്കൂര്‍ പ്രസംഗത്തെക്കാള്‍ ഹൈദര്‍ക്കാന്റെ രണ്ടു വരി കവിതകള്‍ക്കാണ് സംഘടനാ ബോധം ജനഹൃദയങ്ങളില്‍ പകര്‍ന്നുനല്‍കാന്‍ കഴിയുക’ എന്ന് കെ എം സീതി സാഹിബ് പ്രസ്താവിച്ചിരുന്നു.

മാപ്പിളപ്പാട്ടിലെ കുഞ്ചന്‍ നമ്പ്യാര്‍ എന്നാണ് പുലിക്കോട്ടില്‍ ഹൈദറിനെ സി എച്ച് മുഹമ്മദ് കോയ സാഹിബ് വിശേഷിപ്പിച്ചത്.

1920ല്‍ കേരള മുസ്‌ലിം ഐക്യസംഘം രൂപീകൃതമായപ്പോള്‍ പുലിക്കോട്ടില്‍ ഹൈദര്‍ സംഘത്തിന്റെ അനുഭാവിയായിരുന്നു. ഐക്യസംഘത്തിന്റെ ശക്തമായ പ്രചാരണായുധമായിരുന്നു പുലിക്കോട്ടില്‍ ഹൈദറിന്റെ പാട്ടുകള്‍.

അദ്ദേഹത്തിന്റെ പ്രശസ്തമായ ‘ദുരാചാരമാല’ എന്ന രചന സമുദായ പരിഷ്‌കരണ ശ്രമങ്ങളെ കളിയാക്കിക്കൊണ്ട് കോഴിക്കോട്ടുകാരനായ ആലിക്കോയ മാസ്റ്റര്‍ രചിച്ച പരിഷ്‌കാരമാല എന്ന പാട്ടിനുള്ള മറുപടിയാണ്. പെണ്‍കുട്ടികളുടെ കാതില്‍ നിറയെ ദ്വാരങ്ങളുണ്ടാക്കി സ്വര്‍ണചിറ്റിടുന്ന ആചാരത്തിനെതിരെയും കാതുകുത്ത് കല്ല്യാണത്തിനു വേണ്ടി ഉള്ളതെല്ലാം വിറ്റ് തുലച്ച് പാപ്പറാകുന്ന പൊങ്ങച്ചത്തിനെതിരെയും പുലിക്കോട്ടില്‍ ഹൈദര്‍ ശക്തമായ രചനകള്‍ നടത്തി. അദ്ദേഹത്തിന്റെ പരിഷ്‌കരണ ഗാനങ്ങളില്‍ ഏറ്റവും പ്രസിദ്ധമാണ് 1931ല്‍ രചിച്ച കലിയുഗം. അക്കാലത്തെ മലബാറിലെ മാപ്പിള ജീവിതത്തിന്റെ ധര്‍മ്മച്യുതിയുടെ നേര്‍കാഴ്ചയാണ് ഈ ഗാനം. ഡി.സി ബുക്‌സ് 100 വര്‍ഷം 100 കവിത എന്ന പേരില്‍ പ്രസിദ്ധീകരിച്ച നൂറ്റാണ്ടിന്റെ കാവ്യസമാഹാരത്തില്‍ ‘കലിയുഗം’ എന്ന രചന ചേര്‍ത്തിട്ടുണ്ട്.

പച്ച മലയാളത്തില്‍ കോര്‍ത്തിണക്കിയ പ്രാസങ്ങളും ഉള്‍പ്രാസങ്ങളും ഉള്‍ച്ചേര്‍ന്ന ശ്രവണ മധുരമായ നിരവധി കെസ്സുപാട്ടുകള്‍ പുലിക്കോട്ടില്‍ ഹൈദര്‍ രചിച്ചിട്ടുണ്ട്. കെസ്സുപാട്ടുകളിലൂടെ സാമൂഹിക തിന്മകളെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ആത്മകഥാ കഥനങ്ങളായി ചിത്രീകരിച്ച അത്തരം കെസ്സുപാട്ടുകള്‍ സാമൂഹിക വിപ്ലവത്തിന് ഊര്‍ജം പകര്‍ന്നു.

മാപ്പിളപ്പാട്ടുകള്‍ക്ക് പുതിയ പല ഇശലുകളും പുലിക്കോട്ടില്‍ ഹൈദര്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പല ഇശലുകളും പിന്നീടു പ്രശസ്ത കവികളായ ടി ഉബൈദും മെഹറും അവരുടെ മാപ്പിളപ്പാട്ടുകള്‍ക്ക് ഇശലുകളായി എടുത്തിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അദ്ദേഹം കത്തുകളെഴുതിയിരുന്നത് പാട്ടുകളിലൂടെയായിരുന്നു. അദ്ദേഹത്തിന്റെ സമകാലിക കവികളായ നല്ലളം ബീരാന്‍, പി.ടി. ബീരാന്‍കുട്ടി മൗലവി എന്നിവര്‍ക്കും മമ്പാട് അധികാരിയെപ്പോലുള്ള ചില സുഹൃത്തുക്കള്‍ക്കും അദ്ദേഹം എഴുതിയ പാട്ടുകത്തുകള്‍ പ്രശസ്തമാണ്.

പുലിക്കോട്ടില്‍ ഹൈദര്‍ എഴുതിയ ‘മറിയക്കുട്ടി കത്ത് പാട്ട്’ അഥവാ ‘ബല്ലാരി ജയിലിലേക്ക് ഒരു കത്ത് പാട്ട്’ എന്ന കവിത കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിരുദ ക്ലാസ്സുകളിലെ മലയാളം പുസ്തകത്തില്‍ പാഠ്യഭാഗമായിട്ടുണ്ട്.

ബി എ, ബി എസ് സി ഒന്നാം സെമസ്റ്റര്‍ പാഠഭാഗമാണിത്.1924-ലാണ് രണ്ട് ഭാഗങ്ങളായുള്ള ഈ കവിത രചിച്ചത്. ഇതിന്റെ ആദ്യഭാഗമാണ് പാഠ്യപദ്ധതിയില്‍ ചേര്‍ത്തിട്ടുള്ളത്.

1921-ലെ മലബാര്‍ സമരത്തിന് ശേഷമുള്ള കാലമാണ് മറിയക്കുട്ടി കത്തുപാട്ടിന്റെ പശ്ചാത്തലം. സമരം നടന്ന പ്രദേശങ്ങളിലെ പുരുഷന്മാര്‍ കൊല്ലപ്പെടുകയോ ജയിലുകളില്‍ അടയ്ക്കപ്പെടുകയോ ചെയ്തു. ഈ പശ്ചാത്തലത്തില്‍ പാണ്ടിക്കാട്ടെ മറിയക്കുട്ടിയെന്ന യുവതി ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന് എഴുതുന്ന ഈ കത്തുപാട്ട് വികാരനിര്‍ഭരമാണ്.

രണ്ട് ഇശലിലുള്ള ഹൈദറിന്റെ കത്തുപാട്ടിനെ സംബന്ധിച്ച് ഡോ. അയ്യപ്പപ്പണിക്കര്‍ പ്രൗഢമായ ഒരു ലേഖനം 1979ല്‍ എഴുതിയിരുന്നു. എം എന്‍ കാരശ്ശേരി ഈ കത്തുപാട്ട് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1979-ല്‍ വണ്ടൂരില്‍ നടന്ന പുലിക്കോട്ടില്‍ ഹൈദര്‍ ജന്മശതാബ്ദി ആഘോഷവേളയില്‍ പുലിക്കോട്ടില്‍ ഹൈദറിന്റെ സമ്പൂര്‍ണകൃതികള്‍ വണ്ടൂര്‍ മാപ്പിള കലാ സാഹിത്യവേദി പ്രസിദ്ധികരിച്ചിരുന്നു.

കൊണ്ടോട്ടിയിലെ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകല അക്കാദമി കാഴ്ചപരിമിതര്‍ക്കായി പുറത്തിറക്കിയ മാപ്പിളപ്പാട്ട് ബ്രെയിലി പതിപ്പില്‍ പുലിക്കോട്ടില്‍ ഹൈദറിന്റെ രചനയും പ്രാധാന്യപൂര്‍വം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിശ്രമമില്ലാതെ തന്റെ ധിഷണ പരിഷ്‌കരണ യജ്ഞങ്ങള്‍ക്കായ് സമര്‍പ്പിച്ച പുലിക്കോട്ടില്‍ ഹൈദര്‍ നീണ്ട പതിനെട്ടു വര്‍ഷങ്ങള്‍ രോഗശയ്യയിലായിരുന്നു.
ഈ പ്രതിസന്ധി ഘട്ടത്തിലും വിലപ്പെട്ട പല രചനകളുടെയും പണിപ്പുരയിലായിരുന്നു ആ നിഷ്‌കാമ കര്‍മയോഗി! മലപ്പുറം ജില്ലയിലെ വണ്ടൂരിനടുത്ത തായംകോട് എന്ന പ്രദേശത്ത് ജീവിച്ച പുലിക്കോട്ടില്‍ ഹൈദര്‍ 1975 ജൂണ്‍ 23 ന് നിര്യാതനായി.

മുൻപത്തെ ലേഖനം പോര്‍ച്ചുഗീസ് അധിനിവേശവും കേരള മുസ്‌ലിംകളും
അടുത്ത ലേഖനം പി.എം. മുഹമ്മദ്

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI