വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ജാലകം > വീക്ഷണം > പുരുഷപ്രസവം: മതം തോറ്റുവോ

പുരുഷപ്രസവം: മതം തോറ്റുവോ

ലോകത്ത് ഏറ്റവും വിപണന സാധ്യതയും മാര്‍ക്കറ്റുമുള്ള പ്രചാരണ ആയുധമായി ജെന്‍ഡര്‍ രാഷ്ട്രീ യം മാറിയിരിക്കുന്നു. ന്യൂജനറേഷന്‍ സാമൂഹ്യ സാധ്യതകളെ മുന്‍നിര്‍ത്തിക്കൊണ്ട്, ജെന്‍ഡര്‍ രാഷ്ട്രീയത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും എന്ന രീതിയില്‍ സമകാല രാഷ്ട്രീയ ത്തെ രണ്ടു വിഭാഗമായി പകുത്തു നിര്‍ത്താന്‍ അന്താരാഷ്ട്ര ലോബികള്‍ക്ക് സാധിച്ചിട്ടുണ്ട്. മനുഷ്യ ന്റെ പ്രകൃതിപരവും ജൈവശാസ്ത്രപരവുമായ വ്യത്യസ്തതകളെ പാടെ നിരസിച്ചു കൊണ്ട്, മാന സികമായി അപ്പപ്പോള്‍ തോന്നുന്ന ലൈംഗിക നിലപാടുകള്‍ക്ക് പ്രചാരം വര്‍ധിച്ചുവരുമ്പോള്‍, അതിനെ എതിര്‍ക്കുന്നവര്‍ വ്യക്തി സ്വാതന്ത്യത്തിന്റെ നിഷേധികളായി ചിത്രീകരിക്കപ്പെടുന്നു.

പുരുഷനായി സ്വയം പ്രഖ്യാപിച്ച ഒരു സ്ത്രീ ഗര്‍ഭം ധരിച്ചത് ലോകമഹാ സംഭവങ്ങളില്‍ ഒന്നായി ചിത്രീകരിക്കാന്‍ മാധ്യമങ്ങളും ജെന്‍ഡര്‍ രാഷ്ട്രീയ ലോബിയും നന്നായി പരിശ്രമിക്കുന്നുണ്ട്. ജൈവശാസ്ത്രപരമായി ആണും പെണ്ണുമായി ജനിക്കുന്ന വ്യക്തികള്‍, തിരിച്ചും മറിച്ചും സ്വയം ഐഡന്റിഫൈ ചെയ്താലും ലൈംഗിക സ്വത്വം മാറ്റിമറിക്കാന്‍ ശ്രമിച്ചാലും, ജൈവികമായ ജെന്‍ഡറാണ് സ്ഥായിയായി നിലനില്‍ക്കുക എന്ന ശക്തമായ സന്ദേശമാണ് ട്രാന്‍സ്’ ഗര്‍ഭം സമൂഹത്തിന് നല്‍കുന്നത്. മത മൂല്യങ്ങള്‍ അനുഷ്ഠിച്ചു ജീവിക്കുന്നവരും, സമൂഹത്തില്‍ ലൈംഗിക അരാജകത്വങ്ങള്‍ പാടില്ല എന്ന് ആഗ്രഹിക്കുന്നവരും കാലങ്ങളായി വിശദീകരിച്ചത് ശരി തന്നെ യാണെന്നാണ് യഥാര്‍ഥത്തില്‍ ഈ സംഭവം വ്യക്തമാക്കുന്നത്. പ്രചണ്ഡമായ പ്രചാരണങ്ങള്‍ നടത്തിയാലും സത്യത്തെ മുടി വെക്കാന്‍ ആവില്ലെന്ന സന്ദേശം കൂടി ഇവിടെ പ്രസക്തമാവുന്നു

ഒരു വ്യക്തി പുരുഷനാണോ സ്ത്രീയാണോ എന്ന് നിശ്ചയിക്കുന്നത് ജൈവശാസ്ത്രപരമായ കാരണങ്ങളോ ശാരീരികമായി തനിക്കും മറ്റുള്ളവര്‍ക്കും മനസ്സിലാകുന്ന വ്യത്യാസങ്ങളോ ഒന്നു മല്ലെന്നും മറിച്ച് തന്റെ മനസ്സിന് തോന്നുന്ന ചില തോന്നലുകളാണ് എന്നുമുള്ള അബദ്ധവാദം ഇന്ന് പ്രത്യേകമായ ജെന്‍ഡര്‍ രാഷ്ട്രീയമായി മാറിയിരിക്കുകയാണല്ലോ. ബാല്യകാലത്തു തന്നെ ഒരു കുട്ടി ആണ്‍ എന്നോ പെണ്‍ എന്നോ ശാസ്ത്രീയമായി മനസ്സിലാക്കാവുന്നതാണ്. ഗര്‍ഭകാലത്ത് സ്‌കാനിങ്ങ് വഴിയും (ഗര്‍ഭസ്ഥശിശുവിന്റെ ലിംഗ നിര്‍ണയത്തിന് നിയമപരമായ വിലക്കുകള്‍ ഉണ്ട്), ജനിച്ച ശേഷം ലൈംഗികാവയവങ്ങള്‍ നിരീക്ഷണം നടത്തിയും, കൗമാരത്തില്‍ ശാരീരികമായ അവയവ വളര്‍ച്ചകള്‍ നോക്കിയും ആര്‍ക്കും ഒരു വ്യക്തി പുരുഷനാണോ സ്ത്രീയാണോ എന്ന് തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ ചില മാതാപിതാക്കള്‍ക്ക് ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ആകണം എന്നുള്ള അദമ്യമായ ആഗ്രഹം കൊണ്ട് അവര്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രധാരണവും രൂപഭാവവും വരുത്തുകയും, അത്തരത്തിലുള്ള ചങ്ങാത്തങ്ങള്‍ നല്‍കുകയും, പ്രത്യേക ലിംഗത്തിന്റെ കളി തമാശകളും വിനോദങ്ങളും മാത്രം ചെയ്യിക്കുക വഴിയും ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ വഴിയുമാണ് ഒരു വ്യക്തി തന്റെ ലൈംഗിക വ്യക്തിത്വം സ്വയം നിരൂപിച്ച് എടുക്കുന്നത്. ഇടപെടലുകളിലൂടെയും കൗണ്‍സലിങ്ങ് വഴിയും ഭേദമാക്കാവുന്ന മാനസികാവസ്ഥയാണ് ഇത്. എന്നാല്‍ സമൂഹത്തിന്റെ ലൈംഗിക സദാചാരം തകര്‍ക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് മതനിരാസ പ്രസ്ഥാനങ്ങളും നവ ലിബറല്‍ ചിന്താഗതിക്കാരും വളര്‍ത്തിയെടുക്കുന്ന അതീവ ഗുരുതരമായ വ്യക്തിത്വ പ്രതിസന്ധിയാണ് ജെന്‍ഡര്‍ കണ്‍ഫ്യൂഷന്‍ എന്നറിയപ്പെടുന്ന സ്വന്തം ലൈംഗികത എന്താണന്ന് അറിയാത്ത തലമുറയുടെ സൃഷ്ടിപ്പ്.

ജെന്‍ഡറിന്റെ ദൈവികത

ഒരു വ്യക്തിയുടെ ജെന്‍ഡര്‍ ജീവശാസ്ത്രപരമോ മനഃശാസ്ത്രപരമോ എന്ന ചര്‍ച്ചക്ക് ഏറെ പഴക്കമുണ്ട്. ജെന്‍ഡര്‍ എന്നത് ജീവശാസ്ത്രപരം മാത്രമാണന്ന് വാദിക്കുന്നവരും ജെന്‍ഡര്‍ മനഃശാസ്ത്രപരം മാത്രമാണെന്ന് വാദിക്കുന്നവരുമായ ഇരു വിഭാഗങ്ങള്‍ വളരെ മുമ്പ് തന്നെ നില നിന്നിരുന്നു. ശരീരവും മനസ്സും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്ന് വാദിച്ചിരുന്ന ആളുകളും നിലനിന്നിരുന്നു. ലിംഗത്വവും ലൈംഗികതയും രണ്ടും രണ്ടാണ് എന്നും അതല്ല രണ്ടും ഒന്നാണന്നും വാദിച്ച ആളുകളും ഉണ്ടായിരുന്നു.
ചുരുക്കത്തില്‍ ജെന്‍ഡറും സെക്ഷ്വാലിറ്റിയും ഏറെ വിവാ ദപരമായ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുന്ന ഒന്നാണ്. എന്നാല്‍ അവയെല്ലാം ബൗദ്ധികവും ദാര്‍ ശനികവുമായ ചര്‍ച്ചകളായിരുന്നു. അടുത്തകാലത്താണ് അതിന്റെ പിറകില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളും സാമൂഹ്യമായ ധ്രുവീകരണങ്ങളും അവകാശവാദങ്ങളും ഉരുത്തിരിഞ്ഞു വന്നത്.
മനുഷ്യന്റെ ശരീരപ്രകൃതി, ജീവശാസ്ത്രപരമായ പ്രത്യേകത, മാനസികമായ സന്തുലിതാവസ്ഥ, ലൈംഗികതയെ നിശ്ചയിക്കുന്ന വിവിധ ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവിധങ്ങളായ അവസ്ഥകളിലൂടെ കടന്നു പോകുമ്പോള്‍, സംഭവിക്കുന്ന ചില വ്യാകരണ പിശകുക ളാണ് ലൈംഗിക വ്യക്തിത്വത്തെ നശിപ്പിക്കുന്നത്. ജൈവശാസ്ത്ര ലൈംഗികതക്കപ്പുറം മാനസിക വൈകല്യം മൂലം തോന്നുന്ന എതിര്‍ ലൈംഗിക സ്വത്വതാത്പര്യമുള്ള ആളുകള്‍ക്ക് സംഘടിക്കാനുള്ള സാഹചര്യം ഇന്ന് സമൂഹ മാധ്യമങ്ങള്‍ നിര്‍ലോഭം നല്‍കിക്കൊണ്ടേയിരിക്കുന്നുണ്ട്. ഈ അവസ്ഥയെ ഗൗരവത്തോടെ നിരീക്ഷിക്കുകയും തങ്ങളുടെ മക്കളും അടുത്തവരും ഇത്തരം മാനസികാവസ്ഥയിലേക്ക് എത്തിപ്പെടാതിരിക്കാന്‍ സമൂഹം ജാഗ്രതപ്പെടേണ്ടതുണ്ട്.

അധാര്‍മികം

കേരളത്തിലെ മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന ട്രാന്‍സ് പുരുഷന്റെ ഗര്‍ഭധാരണം യഥാര്‍ഥത്തില്‍ ചില സാമൂഹ്യവിഷയങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കുകയാണ് ചെയ്യുന്നത്.
ട്രാന്‍സ്‌മെന്‍ കാറ്റഗറിയിലേക്ക് മാറിയെന്നവകാശപ്പെട്ട സ്ത്രീയാണ് ഇപ്പോള്‍ ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും. തന്റെ സ്തനങ്ങളും തലമുടിയും മുറിച്ചുമാറ്റുകയും പുരുഷ വേഷം ധരിക്കുകയും ചെയ്ത സ്ത്രിയാണത്.

വിശ്വാസങ്ങളുടെ ഭാഗമായോ, ആചാരങ്ങളുടെ ഭാഗമായോ ചെയ്യുന്ന ലിംഗാഗ്ര പരിഛേദത്തെ മനുഷ്യത്വരഹിതം എന്നും അധാര്‍മികമെന്നും ക്രൂരമെന്നും ചിത്രീകരിച്ച് വിശ്വാസികള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ സ്വയം പുരുഷനാണെന്ന് വിചാരിച്ച് തന്റെ ബാഹ്യമായ സ്‌ത്രൈണ അവയവങ്ങള്‍ മുറിച്ചുകളയുന്നത് പരിഷ്‌കാരമായിട്ടാണ് വിലയിരുത്തുന്നത്. ആരോഗ്യപരമായി ഗുണമുള്ളതും വൃത്തിക്കും ശുദ്ധിക്കും ഏറെ നല്ലതുമായ ലിംഗാഗ്ര ചര്‍മം നീക്കം ചെയ്യുന്ന ചേലാകര്‍മം അതിക്രൂരമായ ബാലപീഡനമാണെന്നും നിരോധിക്കണം എന്നുമൊക്കെ അഭിപ്രായപ്പെടുന്ന ആളുകള്‍ ആണിനെ പെണ്ണാക്കാനും പെണ്ണിനെ ആണാക്കാനും ചെയ്യുന്ന അപകടകരമായ ശസ്ത്രക്രിയകളെ എതിര്‍ക്കാതിരിക്കുകയും ഒരുവേള സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നത് ഇരട്ടത്താപ്പ് തന്നെയാണ്.

സ്‌ത്രൈണഗര്‍ഭം ശാസ്ത്രനേട്ടമെന്നോ?

ബയോളജിക്കലി സ്ത്രീയായ വ്യക്തി ഗര്‍ഭം ധരിക്കുന്നത് ശാസ്ത്രത്തിന്റെ അഭിമാനകരമായ നേട്ടം ആണെന്ന് കൊട്ടിഗ്‌ഘോഷിക്കാന്‍ ചെറിയ രൂപത്തിലുള്ള ചര്‍മസൗഭാഗ്യമൊന്നും പോര.

ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്മാന്‍ പ്രഗ്നന്‍സി ശാസ്ത്രത്തിന്റെ മഹത്തായ നേട്ടമായി അവതരിപ്പി ച്ചുകൊണ്ട് സചിത്ര ഫീച്ചറുകളും ഫോട്ടോ ആല്‍ബങ്ങളും പ്രചരിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ട ചില സത്യങ്ങളുണ്ട്. ട്രാന്‍സ്മാന്‍ ഗര്‍ഭം എന്ന് ചിത്രീകരിക്കുന്ന വിവാദ വിഷയത്തില്‍ ഗര്‍ഭിണിയായത് സ്ത്രീ തന്നെയാണ്. ജൈവശാസ്ത്രപരമായി സ്ത്രീയായിക്കൊണ്ടും സ്‌ത്രൈണമായ അവയവങ്ങളോടും കൂടി ജീവിക്കുന്ന വ്യക്തിയാണ് ഗര്‍ഭം ധരിച്ചത്. മനുഷ്യപ്പിറവിയുടെ ഒന്നാം തീയതി മുതല്‍ കോടാനുകോടി സ്ത്രീകള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒന്നാണ് ഗര്‍ഭം ധരിക്കുക എന്നത്. അത് തന്നെയാണ് ഈ സ്ത്രീയും ചെയ്തത്. അത് കൊണ്ടുതന്നെ അതില്‍ യാതൊരു അതിശയോക്തിയോ അത്ഭുതമോ ഇല്ല. കൊട്ടിഘോഷിക്കപ്പെടേണ്ട എന്തെങ്കിലും ശാസ്ത്രനേട്ടവും ഇതിലില്ല. വാടക ഗര്‍ഭം എന്ന രൂപത്തില്‍ പോലും ചിത്രീകരിക്കാന്‍ ആവാത്ത സ്ഥിതിയാണിത്.

പെണ്ണായി ജനിച്ച് ആണായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തി പെണ്‍ സ്വത്വം തന്നെയാണ് തന്റേ തെന്ന് വ്യക്തമാക്കുകയാണ് ഈ പ്രസവത്തിലൂടെ ചെയ്തിരിക്കുന്നത്.
ലൈംഗിക ആകര്‍ഷണം മാറുന്നില്ല

ലിബറല്‍ ജെന്‍ഡര്‍ വാദികള്‍ അവകാശപ്പെടാറുള്ളത് ജെന്‍ഡര്‍ എന്നത് ഓരോ വ്യക്തിയും തീരുമാനിക്കുന്നതാണ് എന്നായിരുന്നു. സ്വാഭാവികമായും അവരുടെ പ്രകൃതിപരമായ തേട്ടം അതാണ് എന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ പ്രായോഗിക തലത്തില്‍ അങ്ങനെയല്ല എന്നാണ് ഇപ്പോള്‍ ഉണ്ടായ ‘അപൂര്‍വ ഗര്‍ഭവും ചില ക്രിമിനല്‍ കുറ്റങ്ങളോട് ബന്ധപ്പെട്ടു കൊണ്ടുള്ള സംഭവങ്ങളും സുചിപ്പിക്കുന്നത്. എതിര്‍ലിംഗത്തെ കാമചിന്തകളോടെ സമീപിക്കുന്നതും ഒളിഞ്ഞു നോക്കുന്നതും, ലൈംഗിക കുറ്റകൃത്യമാണ്. താന്‍ സ്ത്രീ ആണെന്ന് ഐഡന്റിഫൈ ചെയ്തതിനുശേഷം വനിതാ ജയിലില്‍ ശിക്ഷിക്കപ്പെട്ട ട്രാന്‍സ്‌വുമണ്‍, സഹതടവുകാരായ സ്ത്രീകളോട് ലൈംഗിക അതിക്രമം നടത്തിയ സംഭവം അടുത്ത കാലത്താണ് റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ പ്രമാദമായ ട്രാന്‍സ്മാന്‍ ഗര്‍ഭത്തിലും, ലൈംഗിക വേളയില്‍ ഇവര്‍ രണ്ടുപേരും ജൈവശാസ്ത്രപരമായ ലൈംഗിക താല്‍പര്യമാണ് പ്രകടിപ്പിച്ചത് എന്നത് തന്നെ പ്രകൃതിപരമായി അവര്‍ അവരുടെ ജന്മ ലിംഗത്തില്‍ തന്നെയാണെന്ന സത്യമാണ് വ്യക്തമാക്കുന്നത്.

സമൂഹം ജാഗ്രത പുലര്‍ത്തണം

കൗമാരക്കാരെ ലക്ഷ്യം വെച്ചു കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിലുടെ ജെന്‍ഡര്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന വിഭാഗങ്ങളെ ക്കുറിച്ച് ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ ലൈംഗിക ന്യൂനപക്ഷം എന്ന അഡ്രസ്സില്‍ അനുകമ്പ പിടിച്ചുപറ്റാന്‍ ശ്രമിക്കുകയും പിന്നീട് അതൊരു രാഷ്ട്രീയമായി വളരുകയും ആ വിഭാഗത്തിലേക്ക് കൂടുതല്‍ കൂടുതല്‍ ആളുകളെ ചേര്‍ക്കാന്‍ ശ്രമിക്കു കയും ചെയ്യുന്നത് ഗുരുതരമായ സമൂഹ കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വിവാഹത്തിനു ശേഷം കുട്ടികളെ വളര്‍ത്താന്‍ താല്പര്യം ഇല്ലാത്ത അച്ഛന്‍ താന്‍ പെണ്ണായി മാറിയിരിക്കുന്നു എന്നും മക്കളുടെ ബാധ്യത തനിക്കില്ലെന്നും പ്രഖ്യാപിക്കുന്ന കേസുകള്‍ വര്‍ധിച്ചു വരികയാണ്. പ്രസവിച്ച ശേഷം താന്‍ പുരുഷന്‍ ആണെന്നും മക്കളെ വളര്‍ത്തുകയോ പരിപാലിക്കുകയോ ചെയ്യേണ്ടത് തന്റെ ബാധ്യതയല്ലെന്നും കാണിച്ചുകൊണ്ട് കേസ് കൊടുത്ത മാതാവും അറിയപ്പെടുന്നത് ട്രാന്‍സ് പുരുഷന്‍ എന്നാണ്. ചുരുക്കിപ്പറഞ്ഞാല്‍ സമൂഹത്തില്‍ മുഴുവന്‍ അരക്ഷിതാവസ്ഥ വളര്‍ത്താനും ബാധ്യതകളില്‍ നിന്ന് ഒളിച്ചോടാനും ഇരട്ടത്താപ്പ് കാണിക്കാനുമാണ് ഈ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഈ വിഷയത്തില്‍ മത സാമൂഹ്യ സംഘടനകളും സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിഭാഗങ്ങളും ഒരുമിച്ച് ചേര്‍ന്നുകൊണ്ടുള്ള പ്രചാരണങ്ങളാണ് സംഘടിപ്പിക്കേണ്ടത്. അല്ലാത്തപക്ഷം മനുഷ്യസമൂഹത്തിന്റെ തന്നെ നിലനില്‍പ്പിനെ ഗുരുതരമായി ബാധിക്കുന്ന സാമൂഹ്യ പ്രതിസസിയായി ഇത് മാറാനിടയുണ്ട്.

 

മുൻപത്തെ ലേഖനം അകക്കണ്ണാല്‍ ലോകം കാണുന്നവര്‍ – ഇബ്രാഹീം ടി.പി, എബിലിറ്റി
അടുത്ത ലേഖനം ജനാധിപത്യം രക്തപങ്കിലമാക്കരുത്

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI