വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ഖുര്‍ആന്‍ > ഖുര്‍ആന്‍ പാരായണം > ഖുര്‍ആന്‍ പാരായണ മര്യാദകള്‍

ഖുര്‍ആന്‍ പാരായണ മര്യാദകള്‍

ഖുര്‍ആന്‍ പാരായണ മര്യാദകള്‍ പാലിച്ചുകൊണ്ടായിരിക്കണം ഖുര്‍ആന്‍ പാരായണം ചെയ്യേത്. ഖുര്‍ആന്‍ പാരായണത്തിന്റെ ശ്രേഷ്ഠത വളരെയധികമാകുന്നു. ഏഴ് പാരായണങ്ങള്‍ ഖുര്‍ആനിനുണ്ട്. ഏഴു വ്യത്യാസങ്ങള്‍ അവയില്‍ കാണാം. ഏഴ് സാമ്യങ്ങളും അഃിലുണ്ട്. പാരായണത്തിലെ വ്യത്യാസങ്ങള്‍ സൂറത്തുല്‍ ഫാത്തിഹ, സൂറത്തുല്‍ ഇഖ്‌ലാസ് സൂറത്തുല്‍ മസദ്, സൂറത്തുല്‍ ഖുറൈശ്, സൂറത്തുല്‍ കൗസര്‍, സൂറത്തുല്‍ ഖുമസ, സൂറത്തുല്‍ ഫീല്‍ എന്നിവയില്‍ നിന്നും ഉദാഹരണസഹിതം മനസ്സിലാക്കാന്‍ കഴിയും. ഏഴു ഖാരിഉകള്‍ പ്രസിദ്ധരാണ്. നാഫിഅ് ബിന്‍ അബ്ദിറഹ്‌മാന്‍, അബ്ദുള്ളാഹ് ബിന്‍ കസീര്‍ അല്‍മക്കീ, അബൂ അംറ് ബിന്‍ അലാഉ് അല്‍ ബസ്വരി, അബ്ദുള്ളാഹ് ബിന്‍ ആമിര്‍ അശ്ശാമി, ആസ്വിം ബിന്‍ അബി ന്നജൂദില്‍ അസദി അല്‍കൂഫി, ഹംസ ബിന്‍ ഹബീബ് അല്‍കൂഫി, അബുല്‍ ഹസന്‍ അലിയ്യ് ബിന്‍ ഹംസ അല്‍ കസാഈ അന്നഹ്‌വീ അല്‍കൂഫീ, അബ്ദു ജഅ്ഫര്‍ യസീദ് ബിന്‍ ഖഅ്ഖാഅ് അല്‍മദനീ, യഅ്ഖൂബ് ബിന്‍ ഇസ്ഹാഖ് അല്‍ ഹള്‌റമീ അല്‍ ബസ്വരി, ഖല്‍ഫ് ബിന്‍ ഹിശാം എന്നിവരാണ് പ്രസിദ്ധരായ പത്ത് ഖാരിഉകള്‍.

വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണ്. വിശുദ്ധ വചനങ്ങള്‍ പാരായണം ചെയ്യപ്പെട്ടാല്‍ ശ്രദ്ധിച്ചു കേള്‍ക്കണമെന്നും (7:204) അവിടെ ബഹളമുണ്ടാക്കുന്നത് അവിശ്വാസികളുടെ സ്വഭാവമാണെന്നും (41:26) ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിന് മറ്റു വചനങ്ങളില്‍ നിന്നുള്ള മഹത്വം അല്ലാഹുവിന് മറ്റു സൃഷ്ടികളില്‍ നിന്നുള്ള മഹത്വം പോലെയാണെന്ന് നബി(സ്വ) ഉണര്‍ത്തിയത് ഇതിന്റെ ഗൗരവം സൂചിപ്പിക്കുന്നുണ്ട്. ഖുര്‍ആനിന്റെ ഓരോ അക്ഷരം പാരായണം ചെയ്യുന്നതും പുണ്യകര്‍മമാണ്. അതിനാല്‍ തന്നെ ഏറെ ശ്രദ്ധയോടെയായിരിക്കണം അത് പാരായണം ചെയ്യേണ്ടത്. മനസ്സിന് മടുപ്പുണ്ടാകുമ്പോള്‍ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ പാടില്ല. നബി(സ്വ) പറഞ്ഞു: നിങ്ങളുടെ ഹൃദയങ്ങള്‍ക്കു ഖുര്‍ആനുമായി ഇണക്കമുള്ളപ്പോള്‍ നിങ്ങളത് ഓതിക്കൊള്ളുവിന്‍. നിങ്ങള്‍ക്കു ഇണക്കക്കേടുണ്ടാകുമ്പോള്‍ നിങ്ങള്‍ മതിയാക്കി എഴുന്നേറ്റുപോയി ക്കൊള്ളുവിന്‍(ബുഖാരി) 1

ഉച്ചത്തിലും മനോഹരമായ ശബ്ദത്തിലും ഈണത്തിലുമാണ് ഖുര്‍ആന്‍ പാരായണം ചെയ്യേണ്ടത്. ‘നിങ്ങളുടെ ശബ്ദംകൊണ്ട് ഖുര്‍ആനിനെ സുന്ദരമാക്കണം’ എന്നും ‘ഖുര്‍ആന്‍ മണിച്ച് പാരായണം ചെയ്യാത്തവന്‍ നമ്മില്‍പെട്ടവനല്ല’ എന്നും നബി(സ്വ) പറയുന്നു. ഖുര്‍ആന്‍ ഗൗരവം ചോര്‍ന്നു പോകുന്ന രീതിയില്‍ ഗാനമായി ആലപിക്കുന്നത് ശരിയല്ല. ഏറ്റവും നല്ല ശബ്ദമുള്ളവനും, ഏറ്റവും നല്ല വായനക്കാരനും എങ്ങനെയുള്ളവനായിരിക്കും എന്ന് നബി(സ്വ)യോട് ചോദിക്കപ്പെട്ടപ്പോള്‍ തിരുമേനി ഇപ്രകാരം മറുപടി പറഞ്ഞുവെന്ന് ത്വാഊസ്(റ) പറയുന്നു: ഏതൊരുവന്‍ ഓതുന്നതു കേട്ടാല്‍, അവന്‍ അല്ലാഹുവിനെ ഭയപ്പെടുന്നുണ്ടെന്നു നിനക്കു തോന്നുന്നുവോ അങ്ങനെയുള്ളവനാണ്. സാവകാശത്തിലും നീട്ടിയുമായിരിക്കണം പാരായണം ചെയ്യേണ്ടത്. നബി(സ്വ)യുടെ പാരായണം വിവരിച്ചുകൊണ്ട് നീട്ടി നീട്ടിക്കൊണ്ടായിരുന്നുവെന്ന് അനസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. ധൃതിയില്‍ ഓതിത്തീര്‍ക്കുകയല്ല, ആശയം ആലോചിച്ച് സ്വര്‍ഗകാര്യങ്ങള്‍ വരുമ്പോള്‍ അതിനായി അല്ലാഹുവിനോട് ചോദിച്ചും നരകരംഗങ്ങളില്‍ അവനോട് രക്ഷചോദിച്ചും ആവശ്യമുള്ള ഇടങ്ങളില്‍ സുജൂദ് നിര്‍വഹിച്ചുമാണ് നബി(സ്വ) ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നത്.

അതുപോലെ വലിയ അശുദ്ധിയുണ്ടായിരിക്കെ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ പാടില്ല. പഠനം, അധ്യാപനം എന്നിവക്കായി മുസ്ഹഫ് എടുക്കുന്നതും പാരായണം ചെയ്യുന്നതും തെറ്റല്ലെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതരുണ്ട്. ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ വുദു ഉണ്ടായിരിക്കുന്നത് നല്ലതാണ്. എന്നാല്‍ വുദു ഇല്ലാതെ ഖുര്‍ആന്‍ പാരാണയം ചെയ്യുന്നത് കുറ്റകരമല്ല. ഖുര്‍ആന്‍ പാരായണം തുടങ്ങുമ്പോള്‍ ഇസ്തിആദയും(അഊദു ബില്ലാഹി മിനശ്ശൈത്വാനിര്‍റജീം) ബസ്മലയും (ബിസ്മില്ലാഹിര്‍റഹ്‌മാനിര്‍റഹീം) പാരായണം ചെയ്യുന്നത് സുന്നത്താണ്. എന്നാല്‍ ഒമ്പതാം അധ്യായമായ സൂറതുത്തൗബ പാരായണം ചെയ്യുമ്പോള്‍ ഇസ്തിആദ മാത്രമേയുള്ളൂ. മുസ്ഹഫിലെ അധ്യായങ്ങളുടെ ക്രമപ്രകാരം പാരായണം ചെയ്യുന്നതാണ് നല്ലതെങ്കിലും ഇഷ്ടമുള്ള ഇടങ്ങളില്‍ നിന്ന് അധ്യായങ്ങളുടെ ക്രമം പാലിക്കാതെ പാരായണം ചെയ്യുന്നത് തെറ്റല്ല. എന്നാല്‍ ബോധപൂര്‍വം ആയത്തുകളുടെ ക്രമം തെറ്റിച്ചും ഇടവിട്ടും പാരായണം ചെയ്യാന്‍ പാടില്ലാത്തതാണ്.

ഖുര്‍ആന്‍ നിന്ദിക്കപ്പെടുന്ന സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനോ അത്തരക്കാര്‍ക്ക് ഖുര്‍ആന്‍ നല്കാനോ പാടില്ല. വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരാശിക്കാകമാനമുള്ള സത്യാസത്യവിവേചനമാണ് എന്നിരിക്കെ അമുസ്‌ലിംകള്‍ക്ക് ഖുര്‍ആന്‍ നല്കാന്‍ പാടില്ലെന്ന ചിലരുടെ വാദം ശരിയല്ല. വിവര്‍ത്തനങ്ങളും മറ്റും പഠനത്തിനായി അവര്‍ക്ക് നല്കുന്നത് വലിയ പുണ്യകര്‍മവും നാം സ്‌നേഹിക്കുന്നവരോടുള്ള ബാധ്യതാ നിര്‍വഹണത്തിന്റെ ഭാഗവുമാണ്. വെറുതെ ഷോകേസില്‍ വെക്കാന്‍ ഖുര്‍ആനിന്റെ കോപ്പികള്‍ ഉപയോഗിക്കുന്നത് ശരിയല്ല. അത് ധൂര്‍ത്തും ഖുര്‍ആനിനെ അപമാനിക്കലുമാണ്. മുസ്ഹഫിനു നേരെ കാല്‍ നീട്ടരുത്, മുസ്ഹഫിനു മേലെ മറ്റു വസ്തുക്കള്‍ വെക്കരുത് എന്നെല്ലാം പറയുന്നത് അവ കുറ്റകരമായതിനാലല്ല, മറിച്ച് ഖുര്‍ആനിനെ ആദരിക്കുക എന്ന അര്‍ഥത്തിലാണ്. ഖുര്‍ആനിന്റെ പഴയ പ്രതികളും എഴുതിയ പേജുകളുമെല്ലാം ശ്രദ്ധയോടെ കൈകാര്യംചെയ്യപ്പെടണം. അത് മലിനമാക്കപ്പെടാനും അവഗണിക്കപ്പെടാനും സാധ്യതയുള്ള വിധത്തില്‍ ഉപേക്ഷിക്കരുത്. പരമാവധി ഭദ്രമായി സൂക്ഷിച്ചുവെക്കുന്നതാണ് ഉത്തമം. പ്രയാസകരമാകുന്ന പക്ഷം, കത്തിച്ചു കളഞ്ഞോ കുഴിച്ചുമൂടിയോ നശിപ്പിക്കാവുന്നതാണ്. പഴയ സാധനങ്ങളുടെ കൂടെ വില്പനക്ക് കൊടുക്കരുത്. അത് എങ്ങനെയെല്ലാം ഉപയോഗപ്പെടുത്തുമെന്ന് അറിയില്ലല്ലോ.

ഖുര്‍ആന്‍ പാരായണത്തിന്റെ ശ്രേഷ്ഠത

ഖുര്‍ആന്‍ പാരായണം ചെയ്യല്‍ വിശ്വാസികളുടെ സ്വഭാവമായാണ് അല്ലാഹു ഖുര്‍ആനില്‍ സൂചിപ്പിക്കുന്നത് (35:29). തങ്ങളുടെ ശബ്ദം കൊണ്ട് ഖുര്‍ആനിനെ മനോഹരമാക്കാന്‍ നബി(സ്വ) സ്വഹാബത്തിനെ ഉണര്‍ത്തിയിരുന്നു. ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും പാരായണം ചെയ്യുന്നത് ശ്രദ്ധിക്കുന്നതും പ്രവാചകന്‍(സ്വ) ഇഷ്ടപ്പെട്ടിരുന്നു. രാത്രി നമസ്‌കാരങ്ങളില്‍ ദീര്‍ഘനേരം ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ട് അദ്ദേഹം നമസ്‌കരിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ പ്രവാചകന്‍ ഉബയ്യ്(റ) നോട് പറഞ്ഞു: നീ എനിക്ക് ഖുര്‍ആന്‍ പാരായണം ചെയ്തു തരുവാന്‍ നാഥന്റെ കല്പനയുണ്ട്. ഉബയ്യ്(റ) ചോദിച്ചു: നാഥന്‍ എന്റെ പേരെടുത്ത് പറഞ്ഞോ? അതേ, നാഥന്‍ ഉബയ്യിന്റെ പേരെടുത്ത് പറഞ്ഞിരിക്കുന്നു. പ്രവാചകന്‍ മറുപടി പറഞ്ഞു. സന്തോഷത്താല്‍ ഉബയ്യ്(റ)ന്റെ കണ്ണുകള്‍ നിറഞ്ഞു.(മുസ്‌ലിം)സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 195, ഹദീസ് 799))

ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്ക് അല്ലാഹു നല്കുന്ന പ്രതിഫലത്തെപ്പറ്റി നബി(സ്വ) പഠിപ്പിച്ചു: ഖുര്‍ആനില്‍ നിന്ന് ആരെങ്കിലും ഒരു അക്ഷരം പാരായണം ചെയ്താല്‍ അവന്ന് പത്ത് നന്മയുടെ പ്രതിഫലം ലഭിക്കും. എന്നിട്ട് പ്രവാചകന്‍ പറഞ്ഞു: അലിഫ് ലാം മീം എന്നത് ഒരൊറ്റ അക്ഷരമല്ല. അലിഫ് ഒരക്ഷരമാണ്, ലാം മറ്റൊരക്ഷരമാണ്, മീം മറ്റൊരക്ഷരമാണ്. പ്രതിഫലത്തിന്റെ അളവ് വര്‍ദ്ധിക്കുന്നതാണ് ഇതിലൂടെ പ്രവാചകന്‍ പഠിപ്പിച്ചത്. ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്കു വേണ്ടി ഖുര്‍ആന്‍ പരലോകത്ത് ശുപാര്‍ശ നടത്തും. സ്വര്‍ഗത്തില്‍ അവര്‍ക്ക് ഉന്നത സ്ഥാനങ്ങള്‍ ലഭിക്കും, പ്രയാസപ്പെട്ടു കൊണ്ട് ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്ക് ഇരട്ടി പ്രതിഫലം ലഭിക്കും എന്നിങ്ങനെ ഖുര്‍ആന്‍ പാരായണത്തിന് ഒരുപാടു ശ്രേഷ്ഠതകള്‍ പ്രവാചകന്‍ പഠിപ്പിച്ചു. മറ്റൊരിക്കല്‍ നബി (സ്വ) പറഞ്ഞു: ഖുര്‍ആന്‍ പാരായണം ചെയ്യാതെ നിങ്ങള്‍ വീടുകള്‍ ശ്മശാനങ്ങളാക്കി മാറ്റരുത്. തീര്‍ച്ചയായും ഖുര്‍ആന്‍ പാരായണം ചെയ്യുന്നവീട്ടില്‍ നിന്ന് പിശാച് ഓടിയകലുന്നതാണ്.

ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരെ പ്രവാചകന്‍ ഉപമിച്ചതിങ്ങനെ: ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരുടെ ഉപമ മാതളനാരങ്ങ പോലെയാകുന്നു. അതിന്റെ രുചിയും മണവും നല്ലതാണ്. ഖുര്‍ആന്‍ പാരായണം ചെയ്യാത്തവന്‍ഈന്തപ്പഴം പോലെയാണ്. അതിന്റെ രുചി നല്ലതാണ്. പക്ഷേ സുഗന്ധമില്ല. ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ദുര്‍മാര്‍ഗി തുളസിച്ചെടി പോലെയാണ്. അതിനു സുഗന്ധമുണ്ട് രുചി കയ്പാണു താനും. ഖുര്‍ആന്‍ തീരെ പാരായണം ചെയ്യാത്തവന്‍ ആട്ടങ്ങ പോലെയാണ്. അതിന്റെ രുചി കയ്പാണ്. ഗന്ധമില്ലതാനും.

ഏഴു പാരായണങ്ങള്‍

പരിശുദ്ധ ഖുര്‍ആനില്‍ ഏഴ് പാരായണ രീതികള്‍ ഉണ്ട്. വിശുദ്ധ ഖുര്‍ആന്‍ ഏഴു ഹര്‍ഫുകളില്‍ ഓതാന്‍ അനുവാദം നല്കപ്പെട്ടു എന്ന നബിവചന(മുസ്‌ലിം)മാണ് ഈ വിശകലനത്തിനാധാരം. അറബികള്‍ക്കിടയിലുണ്ടായിരുന്ന വ്യത്യസ്ത ഗോത്രങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ഉച്ചാരണ അക്ഷര വ്യത്യസ്തതകള്‍ അംഗീകരിച്ചുകൊണ്ട് പാരായണം ചെയ്യാന്‍ പ്രവാചകന്‍ അനുമതി നല്‍കിയിരുന്നു. ഇബ്‌റാഹീം എന്നത് അബ്രഹാം എന്നിങ്ങനെ പാരായണം ചെയ്യുന്ന ഗോത്രങ്ങളുണ്ടായിരുന്നു. പ്രധാനപ്പെട്ട ഏഴു ഗോത്രങ്ങളായിരുന്നു അന്ന് മക്കയിലുണ്ടായിരുന്നത്. ഖുറൈശ്, കിനാന, അസദ്, ഹുദൈല്‍, തമീം, ഖൈസ് ഈലാന്‍, യമന്‍ എന്നിവയായിരുന്നു ആ ഗോത്രങ്ങള്‍. ഈ ഗോത്രങ്ങള്‍ക്കിടയിലുണ്ടായിരുന്ന അക്ഷരോച്ചാരണ വ്യത്യാസങ്ങള്‍ അവരുടെ ഖുര്‍ആന്‍ പാരായണത്തിലും പ്രകടമായിരുന്നു. വളരെ കുറഞ്ഞ അക്ഷരങ്ങളിലും ഉച്ചാരണങ്ങളിലും മാത്രമായിരുന്നു ഈ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നത്. എന്നിരിക്കലും പരിശുദ്ധ ഖുര്‍ആന്‍ തുടര്‍ച്ചയായി പാരായണം ചെയ്യുമ്പോഴുണ്ടാകുന്ന ദൈര്‍ഘ്യം നിമിത്തം ഈ വ്യത്യാസങ്ങള്‍ വളരെ വലുതായി അനുഭവപ്പെടുമായിരുന്നു. അതുകൊണ്ട് തന്നെ ഈ വ്യത്യസ്തതകളെ ഏഴ് തരത്തിലുള്ള പാരായണ രീതികളായി പരിഗണിച്ചു പോന്നു.

ഏഴ് വ്യത്യാസങ്ങള്‍

ഇബ്‌നു ഖുതൈബ, ഇബ്‌നുല്‍ ജുസ്‌രി, അബുല്‍ ഫദ്വ്ല്‍ റാസിഖ് തുടങ്ങിയ പണ്ഡിതരുടെ വീക്ഷണത്തില്‍ ഉച്ചാരണത്തില്‍ ഉള്ള ഏഴു തരം വ്യത്യസ്തതകള്‍ ആണ് ഏഴ് രീതികള്‍ കൊണ്ടുള്ള ഉദ്ദേശ്യം.

  • ആയത്തുകളുടെ അവസാനം വരുന്ന അക്ഷരങ്ങള്‍ നിര്‍ത്തുമ്പോഴുള്ള ഉച്ചാരണ വ്യത്യാസം
  • വര്‍ധിപ്പിക്കുന്നതിലും ചുരുക്കുന്നതിലും ഉള്ള വ്യത്യാസങ്ങള്‍
  • മുന്തിക്കുന്നതിലും പിന്തിക്കുന്നതിലും ഉള്ള വ്യത്യാസങ്ങള്‍
  • മാറ്റങ്ങളിലുള്ള വ്യത്യാസങ്ങള്‍
  • ചെരിച്ച് പാരായണം ചെയ്യുന്നതിലും നേരെ പാരായണം ചെയ്യുന്നതിലും ഉള്ള വ്യത്യാസങ്ങള്‍
  • ഘനപ്പിക്കുന്നതിലും നേര്‍പ്പിക്കുന്നതിലും വരുന്ന വ്യത്യാസങ്ങള്‍
  • വെളിവാക്കി ഓതുന്നതിലും മണിച്ച് ഓതുന്നതിലും വരുന്ന വ്യത്യാസങ്ങള്‍ഇത്രയും കാര്യങ്ങളാണ് ഏഴു വ്യത്യാസങ്ങള്‍ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.

ഏഴു സാമ്യങ്ങള്‍

സുഫ്‌യാന്‍ ബിന്‍ ഉയയ്‌ന, ഇബ്‌നു ജരീര്‍, ഇബ്‌നു വഹബ്, ഖുര്‍തുബി തുടങ്ങിയ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഏഴ് ഹര്‍ഫുകള്‍ എന്നതിന് നല്‍കുന്ന വിശദീകരണം, ഒരു അര്‍ഥത്തില്‍ ഉപയോഗിക്കുന്ന ഏഴ് പദങ്ങളും, ഒരു പദത്തിന് തന്നെ ഏഴ് സന്ദര്‍ഭങ്ങളില്‍ വരുന്ന അര്‍ഥ വ്യത്യാസങ്ങളുമാണ്. ഉദാഹരണമായി.
قربى, نحوى, هلم, أقبل, تعال, الى, قصدى എന്നീ പദങ്ങള്‍ വ്യത്യസ്തങ്ങളാണെങ്കിലും ഒരേ അര്‍ഥത്തില്‍ ഉപയോഗിക്കപ്പെടുന്ന പദങ്ങളാണ്. എന്നാല്‍ ഈ വാക്കുകള്‍ക്കപ്പുറം ഇനിയും പദങ്ങളുണ്ടെന്നും ചില ഗോത്രങ്ങള്‍ക്കിടയില്‍ അവ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും ഈ പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു.

പാരായണത്തിലെ വ്യത്യാസങ്ങള്‍

ഏഴു വ്യത്യസ്ത ഖിറാഅത്തുകള്‍ ഉണ്ട് എന്നു പറയപ്പെടുന്നത് ആശയ വ്യതിരക്തത വരാതെയുള്ള നേരിയ വ്യത്യാസങ്ങളാണ്. ഏതാനും ഉദാഹരണങ്ങള്‍ നോക്കാം.

സൂറത്തുല്‍ ഫാതിഹ

ഒരു അക്ഷരത്തിന് തന്നെ ദേശം മാറുമ്പോള്‍ സംഭവിക്കുന്ന ചെറിയ ഉച്ചാരണ വ്യത്യാസം മാത്രമേ സൂറത്തുല്‍ ഫാതിഹയില്‍ ഉള്ളൂ. അതും മൂന്ന് വാക്കുകളില്‍ മാത്രം. ബാക്കിയുള്ളവ മുഴുവന്‍ എല്ലാവരും ഉച്ചരിക്കുന്നതും പാരായണം ചെയ്യുന്നതും ഒരുപോലെ തന്നെ.

1. مالك يوم الدين (മാലികി യൗമിദ്ദീന്‍)
‘മാലികി’ എന്നാണ് ഈ വചനം സാധാരണ ഗതിയില്‍ ഉച്ചരിക്കപ്പെടാറുള്ളത്. എന്നാല്‍ ഈ വാക്ക് തന്നെ ‘മലികി’ (ملك) എന്നും ഉച്ചരിക്കപ്പെടാറുണ്ട്.
ആസ്വിം, കസാഈ, യഅ്ഖൂബ്, ഹല്‍ഫ് എന്നിവര്‍ ‘മാലികി’ എന്ന് പാരായണം ചെയ്യുമ്പോള്‍ ബാക്കിയുള്ളവര്‍ ‘മലികി’ എന്നാണ് പാരായണം ചെയ്യുന്നത്. മാലിക് ഉടമസ്ഥനും മലിക് അധികാരമുള്ളയാളും ആണ്.

2. اهدنا الصراط المستقيم (ഇഹ്ദിന സ്സ്വിറ്വാത്വല്‍ മുസ്തഖീം)
‘സ്വിറ്വാത്വ’ (صراط) എന്നാണ് ഇത് ഉച്ചരിക്കപ്പെടുന്നത്. എന്നാല്‍ “ص” (സ്വ) എന്ന അക്ഷരത്തെ ‘സ’ ആക്കിയും, ز ആയും പാരായണത്തില്‍ ഉച്ചരിക്കുന്നവരുണ്ട്.
ക്വുന്‍ബുല്‍, റുവൈസ് എന്നീ പാരായണ വിദഗ്ധര്‍ ‘സി'(س) ആയും, ഹല്‍ഫ് ز  ആയും ഉച്ചരിക്കുന്നു. ബാക്കിയുള്ള പാരായണ വിദഗ്ധര്‍ ” ص” (സ്വ) എന്ന്  തന്നെ ഉച്ചരിക്കുന്നു. അര്‍ഥവ്യത്യാസമില്ല.

3. عليهم (അലയ്ഹിം)
عليهم (അലയ്ഹിം) എന്നാണ് പൊതുവെയുള്ള ഉച്ചാരണം. എന്നാല്‍ ه (ഹ) എന്ന അക്ഷരത്തിന്റെ ‘ഇകാരം’ മാറ്റി ‘ഉകാരം’ ആക്കി (عليهم) ‘അലയ്ഹും’ എന്ന് പാരായണം ചെയ്യുന്ന ഖാരിഉകളുമുണ്ട്.
ഹംസ, യഅ്ഖൂബ് എന്നിവര്‍ عليهم (അലയ്ഹും) എന്ന് പാരായണം ചെയ്യുന്നവരാണ്. ബാക്കിയുള്ളവര്‍ عليهم (അലയ്ഹിം) എന്ന് തന്നെ പാരായണം ചെയ്യുന്നവരാണ്. അര്‍ഥവ്യത്യാസമില്ല.

സൂറത്തുല്‍ ഇഖ്‌ലാസ്

ഈ അധ്യായത്തില്‍ كفوًا (കുഫുവന്‍) എന്ന വാക്കില്‍ كفوًا (കുഫുവുന്‍) എന്നും كفْوًا (കുഫ്വന്‍) എന്നും മാത്രമാണ് ഉച്ചാരണ വ്യത്യാസങ്ങളുള്ളത്. ഹഫ്സ്വ് ‘വ’ (ف) എന്ന അക്ഷരത്തിനും കൂടി ‘ഉകാരം’ നല്‍കുന്നു. كفوًا (കുഫുവുന്‍) എന്ന് പാരായണം ചെയ്യുന്നു. ഹംസ, യഅ്ഖൂബ്,  ഹല്‍ഫ് എന്നിവര്‍ Ý(ഫ) എന്ന അക്ഷരത്തിന് സുകൂന്‍ നല്‍കി كفْوًا (കുഫ്വന്‍) എന്ന് ഉച്ചരിക്കുന്നു. ബാക്കിയുള്ള പാരായണ വിദഗ്ധര്‍ كفوًا (കുഫുവന്‍) എന്ന് തന്നെ സാധാരണ രീതിയില്‍ പാരായണം ചെയ്യുന്നു. ഇവിടെയും ആശയ വ്യത്യാസമില്ല.

സൂറത്തുല്‍ മസദ്

സൂറതുല്‍ മസദില്‍ രണ്ട് വാക്കുകളില്‍ മാത്രമേ ഉച്ചാരണത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുന്നുള്ളൂ. لهْب (ലഹബ്) എന്ന വാക്കില്‍ ഇബ്നു കസീര്‍ لهْب (ലഹ്ബ്) എന്നാണ് പാരായണം ചെയ്യുന്നത്. ബാക്കി എല്ലാ ഖാരിഉകളും ലഹബ് (لهَب) എന്നു തന്നെ ഉച്ചരിക്കുന്നു.
അടുത്തത് حمّالةَ (ഹമ്മാലത) എന്ന വാക്കാണ്. ആസ്വിം ഇതില്‍  ةُ (ത) എന്നിടത്ത് ‘തു’  Éõഎന്നാണ് ഉച്ചരിക്കുന്നത് (حمّالةُ). മറ്റു ഖാരിഉകള്‍ എല്ലാവരും സാധാരണ പോലെ حمّالةَ (ഹമ്മാലത) എന്ന് തന്നെ ഉച്ചരിക്കുന്നു.

സൂറത്തു ഖുറൈശ്

لإيلاف (ലി ഈലാഹി) എന്ന വാക്കില്‍ തന്നെ സംഭവിക്കുന്ന രണ്ട് മാറ്റങ്ങളാണ് ഈ സൂറത്തില്‍ ഉള്ളത്.
ഇബ്നു ആമിര്‍ മാത്രം ‘ لإيلاف ‘ (ലി ഈലാഫി) എന്നിടത്ത് ي (യ) ഒഴിവാക്കി لإلاف (ലി ഇലാഫി) എന്നാണ് പാരായണം ചെയ്യുന്നത്. മറ്റു ഖാരിഉകള്‍ സാധാരണ പോലെത്തന്നെ.

إيلافهم (ഈലാഫിഹിം) എന്നിടത്ത് അബു ജഅ്ഫര്‍ മാത്രം  “ي’ (യ) ഒഴിവാക്കി إلافهم (ഇലാഫിഹിം) എന്ന് പാരായണം ചെയ്യുന്നു. മറ്റു ഖാരിഉകള്‍ക്ക് മാറ്റങ്ങളൊന്നുമില്ല.

സൂറത്തുല്‍ കൗസര്‍

شانئك  (ശാനിഅക) എന്ന വാക്കിലാണ് ഈ അധ്യായത്തില്‍ മാറ്റമുള്ളത്. അബു ജഅ്ഫര്‍ شانئك എന്നതിലെ ئ (അ)ക്ക് പകരം ي (യ) എന്നാക്കി شانيك (ശാനിയക്ക) എന്നാണ് പാരായണം ചെയ്യുന്നത്. മറ്റു ഖാരിഉകള്‍ ‘ശാനിഅക’ (شانئك)എന്നു തന്നെ.

സൂറത്തുല്‍ ഹുമസ

جمع (ജമഅ) എന്ന വാക്കിലും يحسب (യഹ്സബു) എന്ന വാക്കിലുമാണ് ഈ അധ്യായത്തില്‍ വ്യത്യാസങ്ങള്‍ വരുന്നത്. جمع എന്നതിലെ م (മ) ക്ക് കട്ടി കൂട്ടി جمّع (ജമ്മഅ) എന്നാണ് ഇബ്നു ആമിര്‍, ഹംസ, അലി, അബൂ ജഅ്ഫര്‍, റൗഹ്, ഹല്‍ഫ് എന്നിവര്‍ പാരായണം ചെയ്യുന്നത്. മറ്റു ഖാരിഉകള്‍ സാധാരണ جمع (ജമഅ) എന്നും.

يحسب (യഹ്സബു) എന്നത്, ഇബ്നു ആമിര്‍, ആസ്വിം, ഹംസ, അബൂ ജഅ്ഫര്‍ അങ്ങനെ ത്തന്നെ ഉച്ചരിക്കുമ്പോള്‍ ബാക്കിയുള്ള ഖാരിഉകള്‍ ‘സ’ (س) എന്ന അക്ഷരത്തിന് ‘ഇ’കാരം’ നല്‍കി يحسِب (യഹ്സിബു) എന്നാണ് ഉച്ചരിക്കുന്നത്.

സൂറത്തുല്‍ ഫീല്‍

عليهِم (അലൈഹിം) ترميهم (തര്‍മീഹിം) എന്നീ വാക്കുകളില്‍ യഅ്ഖൂബ് ‘ഹ’ (ه) എന്ന അക്ഷരത്തിന് ‘ഉ’കാരം നല്‍കി هُم (ഹും) എന്നാണ് ഉച്ചരിക്കുന്നത്. ഹംസ അലൈഹും عليهُم എന്ന കാര്യത്തില്‍ മാത്രം യഅ്ഖൂബിനോട് യോജിക്കുന്നു. ബാക്കിയുള്ള ഖാരിഉകള്‍ സാധാരണ രീതിയില്‍ തന്നെ പാരായണം ചെയ്യുന്നു.

ഏഴ് ഖാരിഉകള്‍

പ്രസിദ്ധരായ ഏഴു ഖാരിഉകള്‍ ഉണ്ട്. പത്ത് ഖാരിഉകള്‍ ഉണ്ടെന്നും അഭിപ്രായമുണ്ട്. ആ പത്ത് ഖാരിഉകള്‍ ഇനി പറയുന്നവരാണ്.

  • നാഫിഅ് ബിന്‍ അബ്ദി റഹ്‌മാന്‍-അസ്വ്ഫഹാന്‍ സ്വദേശിയായ ഇദ്ദേഹം ഹിജ്‌റ 169 ല്‍ മദീനയില്‍ മരണം. ക്വാലൂന്‍, വര്‍ശ് എന്നിവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരിലെ പ്രധാന ഖാരിഉകളാണ്.
  • അബ്ദുള്ളാഹ് ബിന്‍ കസീര്‍ അല്‍മക്കീ-ഇദ്ദേഹം താബിഈ ആണ്. ഹിജ്‌റ 120 ല്‍ മക്കയില്‍ മരണം. അല്‍ഖുസ്സീ, ഖുന്‍ബുല്‍ എന്നിവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരിലെ പ്രധാന ഖാരിഉകളാണ്.
  • അബൂ അംറ് ബിന്‍ അലാഉ് അല്‍ ബസ്വരി-യഥാര്‍ഥ നാമം യഹ്‌യ ആണെന്നും അബൂ അംര്‍ എന്നത് വിളിപ്പേരാണെന്നും പറയപ്പെടുന്നു. ഹിജ്‌റ 154 ല്‍ കൂഫയില്‍ മരണം. അദ്ദുവരി, അസ്സൗസി എന്നിവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരിലെ പ്രധാന ഖാരിഉകളാണ്.
  • അബ്ദുള്ളാഹ് ബിന്‍ ആമിര്‍ അശ്ശാമി-വലീദ് ബ്‌നു അബ്ദില്‍ മലിക്കിന്റെ കാലത്ത് ഇദ്ദേഹം ദമസ്‌കസിലെ ഖാളി ആയിരുന്നു. അബൂ ഇംറാന്‍ എന്നാണ് വിളിപ്പേര്. ഹിജ്‌റ 118ല്‍ ദമസ്‌കസില്‍ മരണം. ഹിശാം, ഇബ്‌നു ദക്‌വാന്‍ എന്നിവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരിലെ പ്രധാന ഖാരിഉകളാണ്.
  • ആസ്വിം ബിന്‍ അബി ന്നജൂദില്‍ അസദി അല്‍കൂഫി-താബിഈ ആയ ഇദ്ദേഹത്തിന് ഇബ്‌നു ബഹ്ദല എന്ന പേരുമുണ്ട്. ഹിജ്‌റ 128 ല്‍ കൂഫയില്‍ മരണം. ശുഅ്ബ, ഹഫ്‌സ്വ് എന്നിവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരിലെ പ്രധാന ഖാരിഉകളാണ്.
  • ഹംസ ബിന്‍ ഹബീബ് അല്‍കൂഫി-അബൂ ഇമാറ എന്നാണ് ഇദ്ദേഹത്തിന്റെ വിളിപ്പേര്. ഹിജ്‌റ 156ല്‍ ഹല്‍വാനില്‍ മരണം. ഹല്‍ഫ് ബിന്‍ ഹിശാം, ഹിലാദ് ബിന്‍ ഹാലിദ് എന്നിവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരിലെ പ്രധാന ഖാരിഉകളാണ്.
  • അബുല്‍ ഹസന്‍ അലിയ്യ് ബിന്‍ ഹംസ അല്‍ കസാഈ അന്നഹ്‌വീ അല്‍കൂഫീ– അറബി ഭാഷാ പണ്ഡിതനാണ് ഇദ്ദേഹം. ഹിജ്‌റ 189 ല്‍ ഖുറാസാനിലേക്കുള്ള യാത്രക്കിടെ രിയ്യ് ഗ്രാമത്തില്‍ മരണം. അബുല്‍ ഹാരിസ് അല്ലൈസ്, ഹഫ്‌സ്വ് ബിന്‍ അംറ് അദ്ദുവരി എന്നിവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരിലെ പ്രധാന ഖാരിഉകളാണ്.
  • അബ്ദു ജഅ്ഫര്‍ യസീദ് ബിന്‍ ഖഅ്ഖാഅ് അല്‍മദനീ-ഹിജ്‌റ 128 ല്‍ മദീനയില്‍ മരണം.132 ല്‍ ആണ് എന്നൊരു അഭിപ്രായവുമുണ്ട്. ഈസാ ബിന്‍ വര്‍ദാന്‍ അല്‍ മദനീ, ഇബ്‌നു ജമ്മാസ് എന്നിവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരിലെ പ്രധാന ഖാരിഉകളാണ്.
  • യഅ്ഖൂബ് ബിന്‍ ഇസ്ഹാഖ് അല്‍ ഹള്‌റമീ അല്‍ ബസ്വരി-ഹിജ്‌റ 205 ല്‍ ബസ്വറയില്‍ മരണം.185 ല്‍ ആണ് എന്നും പറയപ്പെടുന്നു. റുവൈസ്, റൗഹ് ബിന്‍ അബ്ദുല്‍ മുഅ്മിന്‍ എന്നിവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരിലെ പ്രധാന ഖാരിഉകളാണ്.
  • ഖല്‍ഫ് ബിന്‍ ഹിശാം-ഇദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യക്തമായ രേഖകളൊന്നും ലഭ്യമല്ല. ഹിജ്‌റ 229 ലാണ് മരണമെന്ന് പറയപ്പെടുന്നു. ഇസ്ഹാഖ് ബിന്‍ ഇബ്‌റാഹീം, ഇദ്‌രീസ് ബിന്‍ അബ്ദുല്‍ കരീം എന്നിവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരിലെ പ്രധാന ഖാരിഉകളാണ്.ഈ പത്ത് ഖാരിഉകളുടെയും പാരായണ രീതി പിന്‍പറ്റിയ നിരവധി പേരുണ്ടായിരുന്നു. അവരിലൂടെയാണ് പിന്നീട് ഈ പാരായണ രീതികള്‍ പ്രശസ്തമാവുന്നതും വ്യാപിക്കുന്നതും.
References
  1. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 1929, ഹദീസ് 4773[↩]
മുൻപത്തെ ലേഖനം ഖുര്‍ആന്‍ മനുഷ്യരോട്
അടുത്ത ലേഖനം ഖുര്‍ആന്‍ ചരിത്രസാക്ഷ്യങ്ങൾ

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI