വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > സ്വഹാബികള്‍ > സുമാമ ബിന്‍ ഉസാല്‍

സുമാമ ബിന്‍ ഉസാല്‍

ഉള്ളടക്കം

ഹിജ്‌റ ആറാം വര്‍ഷം. നബി(സ്വ) പ്രബോധന മേഖല വികസിപ്പിക്കാന്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായി അറബികളും അനറബികളുമായ എട്ടു പ്രമുഖന്മാരെ ഇസ്‌ലാമിലേക്കു ക്ഷണിച്ച് കത്തെഴുതി. കൂട്ടത്തില്‍ ഒരാള്‍ ഹനീഫ ഗോത്രത്തലവനും യമാമയിലെ ഭരണാധിപനുമായ സുമാമതുബ്‌നു ഉസാല്‍ അല്‍ ഹനഫി ആയിരുന്നു. നബി(സ്വ)യുടെ കത്ത് അവജ്ഞയോടെ അദ്ദേഹം തള്ളിക്കളഞ്ഞു. സത്യത്തിന്റെ ശബ്ദം ചെവിക്കൊള്ളാന്‍ അയാളുടെ ദുരഭിമാനം സമ്മതിച്ചില്ല. മാത്രമല്ല, നബിയെ അപായപ്പെടുത്തി ഇസ്‌ലാമിക പ്രബോധനത്തെ കുഴിച്ചുമൂടാന്‍തന്നെ അദ്ദേഹം തീര്‍ച്ചപ്പെടുത്തി. അതിന്നായി സന്ദര്‍ഭം കാത്ത് പതുങ്ങി നടന്ന അദ്ദേഹത്തിന് ഒരു ദിവസം നബിയെ സൗകര്യത്തിന് കിട്ടി. അവസാന നിമിഷത്തില്‍, സുമാമയുടെ ഒരു പിതൃവ്യന്‍ പിന്തിരിപ്പിച്ചിരുന്നില്ലെങ്കില്‍ നബിയുടെ ശരീരത്തില്‍ ആയുധം വീണേനെ! അങ്ങനെ സുമാമയുടെ വധോദ്യമത്തില്‍നിന്ന് അല്ലാഹു തിരുമേനിയെ രക്ഷപ്പെടുത്തി.

Sumama bin Usal

നബിയെ വധിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചെങ്കിലും സുമാമ അടങ്ങിയിരുന്നില്ല. തിരുമേനിയുടെ അനുയായികളോടായി എതിര്‍പ്പ്. ചിലരെ അദ്ദേഹം പതിയിരുന്ന് ക്രൂരമായി കശാപ്പുചെയ്തു. തന്മൂലം, സുമാമയെ കാണുന്നേടത്തുവെച്ചു കൊല്ലാന്‍ നബി(സ്വ) അനുയായികള്‍ക്ക് നിര്‍ദേശം നല്‍കി.
ആയിടക്കാണ് സുമാമ ഉംറക്ക് പുറപ്പെടുന്നത്. യമാമയില്‍ നിന്നു മക്കയിലേക്കുള്ള യാത്രാമധ്യേ മദീനക്കു സമീപം എത്തിയപ്പോള്‍ ഒരാപത്തില്‍പ്പെട്ടു. ശത്രുക്കളുടെ നീക്കം മനസ്സിലാക്കാന്‍ നബി(സ്വ) നിയോഗിച്ച കാവല്‍സേന അദ്ദേഹത്തെ പിടികൂടി മദീനയില്‍ കൊണ്ടുവന്ന് പള്ളിയുടെ തൂണില്‍ കെട്ടിയിട്ടു. അപരിചിതനായ ശത്രു എന്നതില്‍ കവിഞ്ഞ് അദ്ദേഹം ആരാണെന്ന് അവര്‍ക്ക് അറിഞ്ഞുകൂടായിരുന്നു. നബി(സ്വ) വന്ന് യുക്തമായ നടപടി സ്വീകരിക്കട്ടെ എന്നവര്‍ കരുതി.

പ്രവാചകന്‍(സ്വ) പള്ളിയില്‍ വന്നപ്പോള്‍ തൂണില്‍ ബന്ധിതനായ സുമാമയെ കണ്ടു.

ഇതാരാണെന്ന് അറിയാമോ?’ അദ്ദേഹം അനുയായികളോട് പറഞ്ഞു: സുമാമതുബ്‌നു ഉസാല്‍! ഇയാളോട് മാന്യമായി പെരുമാറണം.’

നബി(സ്വ) വീട്ടില്‍ ചെന്ന് അവിടെയുള്ള ആഹാരങ്ങള്‍ ഒരുക്കൂട്ടി സുമാമക്കു കൊടുത്തയക്കാന്‍ ഭാര്യമാരോട് നിര്‍ദേശിച്ചു. നബിയുടെ ഒട്ടകത്തെ കറന്ന് കാലത്തും വൈകീട്ടും പാല്‍ എത്തിക്കാനും ഏര്‍പ്പാടു ചെയ്തു. അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തുകയോ എന്തെങ്കിലും സംസാരിക്കുകയോ ചെയ്യുന്നതിനു മുമ്പാണ് ഇതെല്ലാം ഏര്‍പ്പാടു ചെയ്തത്. അനന്തരം നബി(സ്വ) അദ്ദേഹത്തെ സമീപിച്ച് ചോദിച്ചു:

എന്തു പറയുന്നു. സുമാമാ?’

നല്ലത്… താങ്കള്‍ എന്നെ കൊല്ലുന്ന പക്ഷം ഞാന്‍ കൊലക്കര്‍ഹന്‍ തന്നെ. എനിക്ക് മാപ്പുതരുന്ന പക്ഷം തീര്‍ച്ചയായും ഞാന്‍ നന്ദിയുള്ളവനായിരിക്കും. അല്ല, താങ്കള്‍ക്കു പണം വേണമെങ്കില്‍ ചോദിക്കുന്നതു തരാം.

രണ്ടു ദിവസം നബി അദ്ദേഹത്തോട് സംസാരിക്കാന്‍ ചെന്നില്ല. ഭക്ഷണവും പാലും മുറക്ക് എത്തിച്ചുകൊണ്ടിരുന്നു. മൂന്നാം ദിവസം തിരുമേനി സമീപിച്ച് പഴയ ചോദ്യം ആവര്‍ത്തിച്ചു. സുമാമ മറുപടിയും ആവര്‍ത്തിച്ചു.

അന്നും നബി പിരിഞ്ഞുപോയി. പിറ്റേന്നു ചെന്ന് ആദ്യത്തെ ചോദ്യം തന്നെ ചോദിച്ചു. സുമാമ പഴയ മറുപടി ആവര്‍ത്തിച്ചു. തിരുമേനി അനുയായികളോട് ഇപ്രകാരം നിര്‍ദേശിച്ചു: സുമാമയെ കെട്ടഴിച്ചുവിടുക!’

മോചിതനായ അദ്ദേഹം പള്ളിയില്‍ നിന്നിറങ്ങി. കുറച്ചു ദൂരം പിന്നിട്ട്, ബഖീഇനടുത്തുള്ള ഈന്തപ്പനത്തോട്ടത്തില്‍ തന്റെ സവാരിമൃഗത്തെ കെട്ടി. അനന്തരം അരുവിയില്‍നിന്നു നന്നായി ദേഹശുദ്ധിവരുത്തി പള്ളിയില്‍ തിരിച്ചെത്തി. അവിടെയുണ്ടായിരുന്ന മുസ്‌ലിംകളുടെ സാന്നിധ്യത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചു: ‘അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹ് വഅശ്ഹദു അന്ന മുഹമ്മദന്‍ അബ്ദുഹു വ റസൂലുഹു.’ എന്നിട്ട് നബിയെ സമീപിച്ച് അദ്ദേഹം അറിയിച്ചു:

മുഹമ്മദ്! അല്ലാഹു സത്യം, താങ്കളുടെ മുഖത്തേക്കാള്‍ വെറുപ്പുള്ള മുഖം ഭൂമുഖത്ത് വേറെ എനിക്കുണ്ടായിരുന്നില്ല. ഇപ്പോള്‍ ആ മുഖം പോലെ എനിക്ക് പ്രിയങ്കരമായി മറ്റൊന്നില്ല. അല്ലാഹു സത്യം, താങ്കളുടെ മതത്തെപ്പോലെ അനിഷ്ടമായ മതം എനിക്കു വേറെയുണ്ടായിരുന്നില്ല. ആ മതം ഇപ്പോള്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാണ്. അല്ലാഹു സത്യം, താങ്കളുടെ നാട്ടിനെപ്പോലെ കുടുസ്സായ ഒരു നാട് എനിക്കുണ്ടായിരുന്നില്ല. ആ നാടിനെ ഞാനിപ്പോള്‍ മറ്റേതിനെക്കാളും സ്‌നേഹിക്കുന്നു. തുടര്‍ന്ന് അദ്ദേഹം ചോദിച്ചു: ഞാന്‍ അങ്ങയുടെ ചില അനുയായികളെ കൊലപ്പെടുത്തിയിട്ടുണ്ട്. അതിനു താങ്കളുടെ വിധി അറിയിച്ചാലും.’
സുമാമാ! താങ്കള്‍ കുറ്റക്കാരനല്ല. ഇസ്‌ലാം പൂര്‍വപാപങ്ങളെ മായ്ക്കുന്നു നബി പ്രഖ്യാപിച്ചു.

ആഹ്ലാദചിത്തനായ സുമാമ പറഞ്ഞു: അല്ലാഹു സത്യം, എന്റെ ശരീരവും അനുയായികളെയും താങ്കളുടെയും താങ്കളുടെ ദീനിന്റെയും രക്ഷക്കായി ഞാന്‍ നീക്കിവെക്കും. ഉംറക്കു വരുമ്പോഴാണ് തന്നെ പിടികൂടിയതെന്നും അതിനാല്‍ എന്തു വേണമെന്നും അദ്ദേഹം തുടര്‍ന്ന് അന്വേഷിച്ചു.

താങ്കള്‍ പോയി ഉംറ നിര്‍വഹിക്കണം. പക്ഷേ, അല്ലാഹുവിന്റെയും റസൂലിന്റെയും മുറയനുസരിച്ചാവണം. തുടര്‍ന്ന് ഉംറയുടെ ചടങ്ങുകള്‍ നബി അദ്ദേഹത്തെ പഠിപ്പിച്ചു.

സുമാമ പുറപ്പെട്ടു. മക്കയില്‍ കടക്കുമ്പോള്‍ അദ്ദേഹം ഉച്ചത്തില്‍ ചൊല്ലി. ‘ലബ്ബൈകല്ലാഹുമ്മ ലബൈക്… ലബ്ബൈക ലാ ശരീക ലക ലബ്ബൈക്…. തല്‍ബിയത്ത് ചൊല്ലി മക്കയില്‍ പ്രവേശിച്ച ആദ്യ മുസ്‌ലിം സുമാമയാണ്.

ഖുറൈശികള്‍ക്ക് അത് പുത്തരിയായിരുന്നു. ഇസ്‌ലാമിന്റെ മുദ്രാവാക്യം മുഴക്കി തങ്ങളുടെ നാട്ടില്‍ കടന്നുവരാന്‍ ധൈര്യപ്പെട്ടവനെ നേരിടാനായി അവര്‍ ഊരിപ്പിടിച്ച വാളുമായി ശബ്ദം കേട്ട ഭാഗത്തേക്കോടി. അവരെ കണ്ടപ്പോള്‍ സുമാമ പൂര്‍വാധികം ഉച്ചത്തില്‍ തല്‍ബിയത്ത് ചൊല്ലി. ഇതിനിടയില്‍ ഒരു ഖുറൈശി യുവാവ് അദ്ദേഹത്തെ അമ്പെയ്ത് കൊല്ലാന്‍ ശ്രമിച്ചെങ്കിലും മറ്റുള്ളവര്‍ തടഞ്ഞു.

അബദ്ധം ചെയ്തുപോകരുത് അവര്‍ ശാസിച്ചു: സുമാമതുബ്‌നു ഉസാലാണത്. യമാമയിലെ ഭരണാധിപന്‍. ഇയാള്‍ക്കു വല്ലതും സംഭവിച്ചാല്‍ അനുയായികള്‍ ഭക്ഷണം തരാതെ നമ്മെ പട്ടിണിക്കിട്ട് കൊല്ലും.

വാളുകള്‍ ഉറയിലിട്ട് ഖുറൈശികള്‍ അനുനയത്തോടെ സുമാമയെ സമീപിച്ച് ചോദിച്ചു: അങ്ങയ്ക്ക് എന്തു പറ്റി? പൂര്‍വപിതാക്കളുടെ മതത്തില്‍ നിന്ന് അങ്ങ് വഴിതെറ്റിപ്പോയോ?

ഞാന്‍ വഴിപിഴച്ചിട്ടില്ല. ഉത്തമമായ ഒരു മതം-മുഹമ്മദിന്റെ മതം-സ്വീകരിക്കുകയേ ചെയ്തതുള്ളൂ. ഇത്രയും പറഞ്ഞ് സുമാമ അറിയിച്ചു: ഈ പുണ്യ ദേവാലയത്തിന്റെ നാഥനെ സാക്ഷ്യപ്പെടുത്തി ഞാന്‍ പറയുന്നു: ഞാന്‍ യമാമയില്‍ തിരിച്ചെത്തിയാല്‍ നിങ്ങള്‍ ഒന്നൊഴിയാതെ മുഹമ്മദിനെ പിന്തുടരുന്നതുവരെ ഒരു മണി ഗോതമ്പോ മറ്റു ഭക്ഷ്യപദാര്‍ഥങ്ങളോ നിങ്ങള്‍ക്ക് അയക്കുകയില്ല.

ഖുറൈശികള്‍ നോക്കിനില്‍ക്കെ, നബി പഠിപ്പിച്ച രീതിയില്‍ അദ്ദേഹം ഉംറ നിര്‍വഹിച്ചു. ബിംബങ്ങള്‍ക്കും പ്രതിഷ്ഠകള്‍ക്കും പകരം അല്ലാഹുവിന്റെ നാമത്തില്‍ മൃഗബലി നടത്തി. അനന്തരം നാട്ടിലേക്ക് മടങ്ങി. മേലില്‍ ഖുറൈശികള്‍ക്കു ഭക്ഷ്യവസ്തുക്കള്‍ അയക്കരുതെന്ന് അനുയായികളെ ഉപദേശിച്ചു. അവര്‍ ഒന്നടങ്കം അദ്ദേഹത്തിന്റെ ഉപദേശം അനുസരിച്ചതോടെ മക്കയിലേക്കുള്ള ഭക്ഷണനീക്കം പാടേ നിലച്ചു.

ഉപരോധം അനുദിനം ശക്തിപ്പെട്ടുവന്നതേയുള്ളൂ. ഭക്ഷ്യക്കമ്മിയും വിലക്കയറ്റവും ജനജീവിതത്തെ സാരമായി ബാധിച്ചു. അവസാനം പട്ടിണിയായി. ആഹാരം കിട്ടാതെ കിടാങ്ങള്‍ മരിച്ചൊടുങ്ങുമെന്ന ഘട്ടം വന്നപ്പോള്‍ ഖുറൈശികള്‍ നബിക്ക് എഴുതി: കുടുംബബന്ധം നിലനിര്‍ത്തുമെന്നും അതിനായി പ്രേരണ ചെലുത്തുമെന്നും താങ്കള്‍ ഞങ്ങള്‍ക്ക് വാക്കുതന്നതാണല്ലോ. ഇപ്പോള്‍ താങ്കളിതാ ഞങ്ങളോടുള്ള ബന്ധം തകര്‍ത്തിരിക്കുന്നു. പിതാക്കളെ വാളിനിരയാക്കുകയും ഞങ്ങളുടെ സന്താനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുകയുമാണ് താങ്കളിപ്പോള്‍ ചെയ്യുന്നത്. സുമാമതുബ്‌നു ഉസാല്‍ ഭക്ഷ്യോപരോധം ഏര്‍പ്പെടുത്തി ഞങ്ങളെ ശിക്ഷിക്കുകയാണ്. ഞങ്ങള്‍ക്കാവശ്യമായ ഭക്ഷ്യം അയക്കാന്‍ അയാള്‍ക്ക് നിര്‍ദേശം നല്‍കാന്‍ കഴിഞ്ഞാല്‍ നന്നായി.

നബി ഉപദേശിച്ചതനുസരിച്ച് സുമാമ ഉപരോധം നീക്കി. ദീനിനോട് തികഞ്ഞ കൂറുപുലര്‍ത്തിയും നബിയോട് ചെയ്ത വാഗ്ദാനം പാലിച്ചും സുമാമ ശേഷിച്ച കാലം ജീവിച്ചു. തിരുമേനിയുടെ വിയോഗത്തെ തുടര്‍ന്ന് മതഭ്രഷ്ടും അച്ചടക്കരാഹിത്യവും തലപൊക്കുകയും മുസൈലിമ എന്ന വ്യാജനബി ഇസ്‌ലാമിന്റെ നേരെ കൊടുങ്കാറ്റുപോലെ ആഞ്ഞടുക്കുകയും ചെയ്തപ്പോള്‍ സുമാമ സത്യപാതയില്‍ ഉറച്ചുനിന്നു.

സുമാമത് ബ്‌നു ഉസാല്‍ ബിന്‍ സല്‍മാന്‍ ബിന്‍ വാഇല്‍ ബിന്‍ സല്‍മാന്‍ ബിന്‍ റബീഅ ബിന്‍ സൈദ് ബിന്‍ നബീല്‍ എന്നാണ് പൂര്‍ണമായ നാമം. അറബ് നേതൃഗോത്രത്തില്‍പ്പെട്ട ബനൂ ഹനീഫയില്‍ സിഇ 623 നും 628 നുമിടയിലാണ് ജനനം. ഹിജ്‌റ എട്ടാം വര്‍ഷം മുഅ്ത യുദ്ധത്തിലും ഹുറൂബുരിദ്ദയിലും പങ്കെടുത്തു. മുര്‍തദ്ദുകള്‍ക്കെതിരെയുള്ള ഈ യുദ്ധം കഴിഞ്ഞു യമാമയിലേക്കു മടങ്ങവെ ബഹറൈനില്‍ വെച്ചു കൊല്ലപ്പെട്ടു.

  1. രിജാലുന്‍ ഹൗലര്‍റസൂല്‍ -ഖാലിദ് മുഹമ്മദ് ഖാലിദ
  2. അത്ത്വബഖാതുല്‍ കുബ്‌റാ -ഇബ്‌നു അസദ്
  3. സിഫതുസ്സ്വഫ്‌വ -ഇബ്‌നുല്‍ ജൗസി
  4. ഹയാതുസ്സ്വഹാബ -മുഹമ്മദ് യൂസുഫ് കാന്തഹ്‌ലവി
  5. അല്‍ഇസ്തീആബ് ഫീമഅ്‌രിഫതില്‍ അസ്വ്ഹാബ് -ഇബ്‌നു അബ്ദിബ്ബ്
  6. സാദുല്‍ മആദ് -ഇബിനുല്‍ ഖയ്യിം അല്‍ജൗസി
  7. ഫീ ളിലാലില്‍ ഖുര്‍ആന്‍-സയ്യിദ് ഖുതുബ്
  8. അല്‍മുസ്‌നദ് അഹ്‌മദുബ്‌നു ഹമ്പല്‍
  9. വഫയാതുല്‍ അഅ്‌യാന്‍ -ഇബ്‌നു ഖല്ലികാന്‍
  10. അല്‍ബിദായ വന്നിഹായ -ഇബ്‌നു കസീര്‍
  11. മഅല്‍ അമ്പിയാ -അഫീഫ് അബ്ദുല്‍ഫത്താഹ് ത്വബ്ബാറ
  12. അസ്സീറതുന്നബവിയ്യ -ഇബ്‌നു ഹിശാം
  13. സുവറുന്‍ മിന്‍ ഹയാതിസ്സ്വഹാബ -ഡോ. അബ്ദുര്‍റഹ്‌മാന്‍ റഅ്ഫത്
  14. അല്‍ അഅ്‌ലാമുല്‍ ഖാലിദീന്‍ -മുഹമ്മദ് അലി ഖുതുബ്
  15. സീറതു ബത്വല്‍ -മുഹമ്മദ് ഹുസൈന്‍ സൈദാന്‍
  16. ശുഹദാഉല്‍ ഇസ്‌ലാം -ഡോ. അലി സാമീ നശ്ശാര്‍
  17. ഖുലഫാഉര്‍റസൂല്‍ -ഖാലിദ് മുഹമ്മദ് ഖാലിദ്
മുൻപത്തെ ലേഖനം സുലൈമാനുബ്‌നു യസാര്‍
അടുത്ത ലേഖനം സുമയ്യ ബിന്‍ത് ഖയ്യാത്ത്(റ)

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI