വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍

തൗബ

തൗബ എന്ന പദത്തിന് മടക്കം എന്നാണര്‍ഥം. തിന്‍മകളുടെ വഴിയില്‍ നീങ്ങിപ്പോയ മനുഷ്യന്‍ തനിക്കു പറ്റിയ തെറ്റുകള്‍ തിരിച്ചറിഞ്ഞ് ഖേദിച്ചു മടങ്ങുക എന്നതാണ് ആശയം. തെറ്റുകള്‍ രണ്ടു തരമുണ്ട്. ഒന്ന്: വ്യക്തികളോട് ചെയ്ത തെറ്റുകള്‍. അവ അവരോടു തന്നെ ഏറ്റു പറഞ്ഞ് മാപ്പു ചോദിക്കുകയാണു വേണ്ടത്. അതോട് കൂടെ അല്ലാഹുവിനോട് പാപമോചനം തേടുക (ഇസ്തിഅ്ഫാര്‍)യും വേണം. രണ്ട്: അല്ലാഹുവോട് ചെയ്ത തെറ്റുകള്‍. അതിന് അല്ലാഹുവോട് ആത്മാര്‍ഥമായി തൗബ ചെയ്യുക തന്നെയാണു വേണ്ടത്.

പാപങ്ങളില്‍ മുഴുകിപ്പോയ മനുഷ്യര്‍ക്കു പോലും ആത്മാര്‍ഥമായി ഖേദിച്ചാല്‍ എല്ലാം പൊറുത്തു കൊടുക്കുക എന്നുള്ളത് അല്ലാഹുവിന്റെ കാരുണ്യമായി വിശുദ്ധ ഖുര്‍ആനില്‍ വിവരിക്കപ്പെട്ടിരിക്കുന്നു. ”പറയുക. സ്വന്തത്തോട് അതിക്രമം പ്രവര്‍ത്തിച്ചു പോയ എന്റെ ദാസന്‍മാരെ, അല്ലാഹുവിന്റെ കാരുണ്യത്തെ പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നവനാണ്. അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും’‘ (39:53).

തൗബ എന്നത് ഒരു ചടങ്ങല്ല. കുമ്പസാരമല്ല. കാര്‍മികനില്ല. പ്രത്യേകം സ്ഥലം ആവശ്യമില്ല. ആത്മാര്‍ഥമായി അല്ലാഹുവോട് തെറ്റുകള്‍ ഏറ്റു പറയുക. മോചനം തേടുക. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുക. ഇതാണ് ഇസ്‌ലാം പഠിപ്പിക്കുന്ന തൗബ. നേര്‍ക്കുനേരെ അല്ലാഹുവിലേക്കു മടങ്ങുക. ഹൃദയത്തിന്റെ ഭാഷയില്‍ അല്ലാഹുവോട് സംസാരിക്കുക. ഇതാണ് തൗബ.

ഇസ്തിഗ്ഫാറും തൗബയും

ഇസ്തഗ്ഫറ എന്ന അറബി ക്രിയാപദത്തിന്റെ ക്രിയാനാമമാണ് ഇസ്തിഗ്ഫാര്‍. പാപമോചനാര്‍ഥന എന്നതാണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്. ഗാഫിര്‍ (പൊറുക്കുന്നവന്‍), ഗഫൂര്‍ (ഏറെ പൊറുക്കുന്നവന്‍), (ഗഫ്ഫാര്‍ വളരെയേറെ പൊറുക്കുന്നവന്‍) എന്നിവയെല്ലാം അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങളില്‍പെട്ടതാണ്.

തൗബ (പശ്ചാത്താപം)യും ഇസ്തിഗ്ഫാറും (പാപമോചനാര്‍ഥന) പരസ്പര പൂരകമായ കാര്യങ്ങളാണ്. സംഭവിച്ചുകഴിഞ്ഞ പാപങ്ങളുടെ ദോഷം നീക്കിത്തരണമെന്ന അര്‍ഥനയാണ് ഇസ്തിഗ്ഫാര്‍. എന്നാല്‍ ധിക്കാരത്തിന്റെയും നിഷേധത്തിന്റെയും വഴികളില്‍ അകപ്പെട്ട അടിമയുടെ അല്ലാഹുവിങ്കലേക്കുള്ള തിരിച്ചുപോക്കാണ് തൗബ. പശ്ചാത്താപത്തില്‍ പാപമോചനാര്‍ഥന അന്തര്‍ലീനമായിട്ടുണ്ട്. അതുകൊണ്ടായിരിക്കാം ധാരാളം സൂക്തങ്ങളില്‍ അല്ലാഹു പശ്ചാത്താപത്തെയും പാപമോചനാര്‍ഥനയെയും ചേര്‍ത്തുപറഞ്ഞത്. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനാര്‍ഥന നടത്തുകയും പിന്നീട് അവങ്കലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുക (11:3).

അല്ലാഹുവിനോട് ഒരു അടിമ നിര്‍വഹിക്കേണ്ട ബാധ്യതാനിര്‍വഹണത്തില്‍ വീഴ്ചകള്‍ വന്നു പോകാന്‍ സാധ്യതയുണ്ട്. അല്ലാഹുവിന്റെ എണ്ണമറ്റ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കാന്‍ ദുര്‍ബലനായ മനുഷ്യന്‍ അശക്തനുമാണ്. അവകൂടാതെ പൈശാചിക ദുഷ്‌പ്രേരണക്ക് വശംവദനായി തിന്മ ചെയ്യാനുള്ള സാധ്യതയും കൂടുതലാണ്. ജ്ഞാനങ്ങള്‍ കൊണ്ടെല്ലാം പാപമോചനം വിശ്വാസിയുടെ നിര്‍ബന്ധബാധ്യതയായി മാറുന്നു. അതുകൊണ്ടു തന്നെയാണ് പാപസുരക്ഷിതനായ നബി(സ്വ) പാപമോചന പ്രാര്‍ഥന പതിവാക്കി കൊണ്ട് നമുക്ക് മാതൃക കാണിച്ച് തന്നത്.

പാപമോചനത്തിന്റെ ഗുണപാഠങ്ങള്‍

വാഗ്‌വിചാര കര്‍മങ്ങളില്‍ സംഭവിച്ചു പോകുന്ന പിഴവുകള്‍ക്ക് നിഷ്‌കളങ്ക മനസ്സോടെ വിശ്വാസി പാപമോചനത്തിനായി അല്ലാഹുവിനോട് കേഴുമ്പോള്‍ ജീവിതവിശുദ്ധിയുടെ വഴിയിലേക്ക് അവര്‍ തിരിച്ച് നടക്കുകയാണ്. വീഴ്ചകള്‍ മാപ്പാക്കപ്പെട്ട് സ്വര്‍ഗത്തില്‍ പ്രവേശിക്കണമെന്നും അല്ലാഹു തൃപ്തിപ്പെട്ട നിലയില്‍ അവനെ കണ്ടുമുട്ടണമെന്നുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പാപമോചനം തേടുക എന്നത് സത്യവിശ്വാസികളുടെ സവിശേഷ ഗുണമായിട്ട് ഖുര്‍ആനില്‍ (3:15-18) വ്യക്കമാക്കിയത് സ്വര്‍ഗപ്രവേശനത്തിനുള്ള യോഗ്യത എന്ന നിലക്കും കൂടിയാണ്. സത്യവിശ്വാസികള്‍ സ്വര്‍ഗത്തിനു വേണ്ടി കൊതിക്കുന്നതുപോലെയോ അതിനേക്കാള്‍ കൂടുതലായോ പാപമോചനത്തിന് വേണ്ടിയും ആഗ്രഹിക്കുകയും അധ്വാനിക്കുകയും വേണമെന്ന് അല്ലാഹു ഉണര്‍ത്തുന്നു. ”നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശ ഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്കും നിങ്ങള്‍ ധൃതിപ്പെടുക” (3:133). പാപമോചനം പതിവാക്കുന്നതിലൂടെ വിശ്വാസി ആഗ്രഹിക്കേണ്ടതും അവന് സഫലമാവുന്നതും സ്വര്‍ഗമാണെന് ചുരുക്കം.

ഐഹികവും പാരത്രികവുമായ ജീവിതത്തില്‍ പാപമോചനം തേടുന്നത് പതിവാക്കുന്നതിലൂടെ ധാരാളം നേട്ടങ്ങളും നന്മകളും ലഭിക്കുമെന്ന് തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്: വല്ലവനും പതിവായി പാപമോചനമര്‍ഥിച്ചാല്‍ എല്ലാ വിഷമങ്ങളില്‍ നിന്നും അല്ലാഹു അവന് രക്ഷ നല്‍കുന്നതും എല്ലാ ദുഃഖത്തില്‍ നിന്നും സമാധാനം നല്‍കുന്നതും അവനുദ്ദേശിക്കാത്ത ഭാഗത്തിലൂടെ അവന് ആഹാരം നല്‍കുന്നതുമാണ് (സുനനു അബീദാവൂദ് 1518). വിഭവങ്ങളിലും സന്താനങ്ങളിലും വര്‍ധനവുണ്ടാക്കുവാനും ദുരിതങ്ങള്‍ക്കറുതി വരുത്താനുമുള്ള ഉപാധിയായിട്ടാണ് പാപമോചനാര്‍ഥന ചെയ്യാന്‍ പ്രവാചകന്മാര്‍ ജനതകളോട് ഉത്‌ബോധിപ്പിച്ചിരുന്നത്. നൂഹ് നബിയെ ഉദ്ധരിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു. ‘‘ഞാന്‍ അവരോട് പറഞ്ഞു, നിങ്ങളുടെ റബ്ബിനോട് മാപ്പിരക്കുവിന്‍, നിസ്സംശയം അവന്‍ വളരെ മാപ്പരുളുന്നവനാകുന്നു. നിങ്ങള്‍ക്കവന്‍ ധാരാളം മഴ പെയ്യിച്ചുതരും. സമ്പത്തും സന്തതികളും പ്രദാനം ചെയ്യും. തോട്ടങ്ങളുണ്ടാക്കിത്തരും. നദികളൊഴുക്കിത്തരും (71:10-12). ആദ് സമൂഹത്തോടുള്ള ഹൂദ് നബിയുടെ കല്പനയിലും പാപമോചനത്തിന്റെ ഗുണഫലങ്ങള്‍ എടുത്തുപറഞ്ഞിട്ടുണ്ട്. എന്റെ ജനങ്ങളേ, നിങ്ങളുടെ റബ്ബിനോട് മാപ്പ് തേടുവിന്‍. അവന്‍ നിങ്ങള്‍ക്കുമീതെ ആകാശത്തിന്റെ കവാടങ്ങള്‍ തുറന്നിടും. നിങ്ങളുടെ നിലവിലുള്ള ശക്തിയുടെ മേല്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും തന്നെ ചെയ്യും. കുറ്റവാളികളുമായി പിന്തിരിയാതിരിക്കുവിന്‍ (11:52)

ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ ജീവനുള്‍പ്പെടെ വിലപ്പെട്ടതെല്ലാം സമര്‍പ്പിച്ചിട്ടും സ്വന്തം തെറ്റുകളെ കുറിച്ച് വ്യാകുലപ്പെടുന്ന വിശ്വാസികളുടെ മനസ്സിന് ധൈര്യവും സ്ഥൈര്യവും പ്രദാനം ചെയ്യണേ എന്ന തേട്ടം മാത്രമാണുണ്ടായിരുന്നത്. അല്ലാഹു പറയുന്നു. അവരുടെ പ്രാര്‍ഥന ഇതു മാത്രമായിരുന്നു. നാഥാ ഞങ്ങളുടെ പാപങ്ങള്‍ നീ പൊറുത്തുതരേണമേ, നിന്റെ പരിധികള്‍ കവച്ചു കടന്നുകൊണ്ടുള്ള ഞങ്ങളുടെ കര്‍മങ്ങളെ മാപ്പാക്കേണമേ, ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചു നിറുത്തേണമേ (3:147). വിശുദ്ധഖുര്‍ആന്‍ വിഭാവന ചെയ്ത ആത്മീയൗന്നത്യത്തിന്റെയും വിശുദ്ധിയുടെയും ഉന്നതവിതാനത്തിലേക്കുയര്‍ന്നു നില്ക്കാന്‍ ഉത്തമ നൂറ്റാണ്ടിലെ സച്ചരിതര്‍ക്കും അവരുടെ നേതാവായ നബി(സ്വ)ക്കും സാധിച്ചത് നിശാന്ത്യവേളകളിലെ പാപമോചന പ്രാര്‍ഥനയുടെയും ആരാധനനിരതമായ ജീവിതത്തിന്റെയും ഉള്‍ക്കരുത്തു കൊണ്ടാണ്. കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ പാപങ്ങള്‍ മുഴുവന്‍ പൊറുക്കപ്പെട്ട, സൃഷ്ടികളില്‍ ഉത്തമനും പാപസുരക്ഷിതനുമായ നബി(സ്വ) രാത്രിയുടെ അന്ത്യയാമങ്ങളില്‍ കാലുകളില്‍ നീരുകെട്ടുമാറ് ദീര്‍ഘമായി നിന്ന് നമസ്‌കരിക്കുന്നത് പ്രിയപത്‌നി ആഇശ(റ) കണ്ടു. അവര്‍ അതിനെകുറിച്ച് തിരുദൂതരോട് ചോദിച്ചപ്പോള്‍ നബി(സ്വ) പ്രതികരിച്ചത് ”ഞാനൊരു നന്ദിയുള്ള അടിമയാകേണ്ടതില്ലേ” പശ്ചാത്താപവും പാപമോചനവും പതിവാക്കുന്നതിലൂടെ വിനീത ദാസനായ അടിമ അല്ലാഹുവിങ്കലേക്ക് കൂടുതല്‍ അടുക്കുകയും നന്ദിബോധത്തോടെ ജീവിക്കാന്‍ പരിശീലിപ്പിക്കപ്പെടുകയുമാണ് ചെയ്യുന്നത്.

പശ്ചാത്താപത്തിന്റെ രൂപം

പശ്ചാത്താപത്തിനുള്ള വിശ്വാസിയുടെ ഏറ്റവും വലിയ പ്രേരകം പാപത്തെക്കുറിച്ചുള്ള തിരിച്ചറിവാണ്. അതുവഴി പാപം ചെയ്തവന് തന്റെ സ്വച്ഛ പ്രകൃതിയിലേക്ക് തിരിച്ചു നടക്കാന്‍ കഴിയുന്നു. പരമകാരുണികന്റെ ഔദാര്യത്തിലും പ്രതാപത്തിലും പ്രതീക്ഷയര്‍പ്പിച്ച് ശിഷ്ട ജീവിതത്തില്‍ തഖ്‌വ (ധര്‍മബോധം) നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. അജ്ഞതയില്‍നിന്ന് മോചനം നേടുമ്പോഴോ ഉദ്‌ബോധനങ്ങള്‍ മനസ്സിനെ സ്വാധീനിക്കുമ്പോഴോ ആണ് പാപത്തെക്കുറിച്ച് തിരിച്ചറിവുണ്ടാകുന്നത്. ചെയ്തുപോയ തെറ്റ് ബോധ്യപ്പെട്ടശേഷം ആത്മാര്‍ഥ മനസ്സോടെ അതില്‍നിന്ന് മോചനത്തിനായി പ്രാര്‍ഥിക്കുകയും തെറ്റ് ഇനിയൊരിക്കലും ആവര്‍ത്തിക്കുകയില്ലെന്ന് ശപഥം എടുക്കുകയും ചെയ്യുന്നതിലൂടെ വിശ്വാസിയുടെ മനസ്സ് വിമലീകരിക്കപ്പെടുന്നു. സത്കര്‍മങ്ങളില്‍ നിരതനാവാനുള്ള ദൃഢപ്രതിജ്ഞയുമായി മുന്നോട്ട് പോയാല്‍ പാപങ്ങള്‍ അല്ലാഹു പൊറുത്തു തരികയും പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യുമെന്നാണ് വിശ്വാസി പ്രതീക്ഷിക്കേണ്ടത്. കളങ്കമുക്തമായ പശ്ചാത്താപം (തൗബ നസ്വൂഹ) ഇവ്വിധമായിരിക്കണമെന്നാണ് അല്ലാഹു വിശ്വാസികളില്‍ നിന്ന് ആവശ്യപ്പെടുന്നത്. അല്ലാഹു പറയുന്നു. വിശ്വസിച്ചവരേ, അല്ലാഹുവിനോട് പശ്ചാത്തപിക്കുവിന്‍. നിഷ്‌കളങ്കമായ പശ്ചാത്താപം. നിങ്ങളുടെ നാഥന്‍ പാപങ്ങള്‍ ദുരീകരിക്കുകയും നിങ്ങളെ താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കും (66:8).

ഒരു വസ്തുവിന്റെ കളങ്കമുക്തവും പരിശുദ്ധവുമായ അവസ്ഥയെ കുറിക്കാനാണ് അറബിയില്‍ ‘നസ്ഹ്’ എന്ന പദം ഉപയോഗിക്കുന്നത് കലര്‍പ്പില്‍ നിന്ന് മുക്തമായ ശുദ്ധ തേനിന് ‘അസല്‍ നാസ്വിഹ്’ എന്ന് ഉപയോഗിക്കുന്നു. ‘തൗബ നസൂഹ’ (നിഷ്‌കളങ്കമായ പശ്ചാത്താപം) എന്നതിന്റെ വിവക്ഷ അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ), ഉബയ്യുബിനു കഅ്ബ് എന്നീ സഹാബിവര്യന്മാര്‍ പറഞ്ഞതായി ഇബ്‌നുജരീര്‍, ഇബ്‌നുകസീര്‍, ഇബ്‌നു ഖയ്യിം എന്നിവര്‍ രേഖപ്പെടുത്തുന്നു. ‘തെറ്റില്‍ നിന്ന് പശ്ചാത്തപിക്കുകയും എന്നിട്ടതിലേക്ക് തന്നെ തിരിച്ചു പോകാതിരിക്കുകയുമാണ് നിഷ്‌കളങ്ക പശ്ചാത്താപം. ചുരത്തപ്പെട്ട പാല്‍ വീണ്ടും അകിടിലേക്ക് പ്രവേശിപ്പിക്കാന്‍ സാധിക്കാത്തപോലെ’. താബിഉകളില്‍ പ്രമുഖനായ ഹസന്‍ ബസ്വരി പറഞ്ഞു. ‘തെറ്റിലേക്ക് മടങ്ങുകയില്ലെന്ന ദൃഢപ്രതിജ്ഞയോടൊപ്പം ചെയ്തുപോയ തെറ്റുകളില്‍നിന്ന് ഖേദം പ്രകടിപ്പിക്കുകയുമാണ് യഥാര്‍ഥ പശ്ചാത്താപം’.

മനസ്സിന്റെ അടിത്തട്ടില്‍ നിന്ന് ഖേദപ്രകടനത്തോടെ പുറത്തേക്ക് വരുന്നതാണ് പശ്ചാത്താപം. കേവലം നാവുകൊണ്ടുള്ള മന്ത്രോച്ചാരണങ്ങളുടെ പേരല്ല പശ്ചാത്താപം. കുറ്റസമ്മതത്തിനും പാപമോചനം തേടുന്നതിനും ഒരുവേള നാവിന്റെ പ്രവര്‍ത്തനം ആവശ്യമായി വന്നേക്കും. ‘അസ്തഗ്ഫിറുല്ലാഹ് (അല്ലാഹുവോട് ഞാന്‍ പാപമോചനം തേടുന്നു) എന്നത് കേവലം യാന്ത്രികമായി ഉച്ചരിക്കുകയല്ല. ഹൃദയമറിഞ്ഞ് നാവുകൊണ്ട് ഉരുവിടുമ്പോള്‍ പാപക്കറകള്‍ കഴുകിക്കളഞ്ഞ് അല്ലാഹുവുമായുള്ള ദൃഢബന്ധത്തെ വിശ്വാസി ഉല്‍കടമായി അഭിലഷിക്കേണ്ടത്, തെറ്റുകള്‍ ആവര്‍ത്തിക്കുകയും ജീവിതത്തിലേക്ക് ഇനി തിരിച്ചുവരില്ല എന്നുറപ്പാക്കുന്ന മരണവേളയില്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്തവര്‍ യഥാര്‍ഥത്തില്‍ തൗബ ചെയ്യുന്നവരല്ലെന്നും അങ്ങനെയുള്ളവര്‍ക്ക് വേദനയേറിയ ശിക്ഷയാണുള്ളത് എന്നും അല്ലാഹു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് (4:17,18).

പശ്ചാത്തപത്തിന്റെ നിര്‍ബന്ധഘടകങ്ങള്‍

പശ്ചാത്താപത്തിന്റെ സ്വീകാര്യതക്ക് അനിവാര്യമായ ഘടകങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.

  1.  ആത്മാര്‍ഥമായ ഖേദം. ചെയ്തുപോയ പാപത്തെക്കുറിച്ച് കഠിനമായ ഹൃദയവേദനയെത്തുടര്‍ന്ന് സംഭവിക്കുന്നതാവണം ആത്മാര്‍ഥമായ പശ്ചാത്താപം. ഉള്ളുവയ്ക്കുന്ന ഖേദത്തിന്റെ അകമ്പടിയില്ലാത്ത പശ്ചാത്താപം കേവലം ചടങ്ങായി പരിണമിക്കും. തെറ്റില്‍ ആത്മാര്‍ഥമായി ഖേദിക്കുന്ന മനസ്സില്ലാതെ പോയാല്‍ തെറ്റ് ആവര്‍ത്തിക്കാനുള്ള പ്രവണതയുണ്ടാവുന്നു. റസൂല്‍(സ്വ) പറഞ്ഞു തന്നു: ഹൃദയത്തെ പൊള്ളിക്കുന്ന ഒരു തീക്കനലായി പാപത്തെക്കുറിച്ചുള്ള ഖേദം ഉണ്ടായില്ലെങ്കില്‍ അവന് യഥാര്‍ഥത്തില്‍ പശ്ചാത്താപമില്ല. നബി(സ്വ) പറഞ്ഞു: ഖേദമാണ് പശ്ചാത്താപം. (അല്‍ ജുര്‍ഹുവആഅ്-ദില്‍ ഭാഗം 7:പേജ് 244).
  2.  പാപങ്ങളില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കല്‍. പാപത്തില്‍ തന്നെ ഉറച്ച് നിന്നുകൊണ്ടുള്ള പശ്ചാത്താപം നിരര്‍ഥകമാണ്. അല്ലാഹുവിനെ അനുസരിക്കുന്നതിലേക്ക് പാപങ്ങളില്‍ നിന്ന് വിട്ടുനിന്നുകൊണ്ടുള്ള പുതുജീവിതത്തിന്റെ വിശുദ്ധിയോടെ ജീവിക്കാന്‍ കഴിയുമ്പോഴാണ് പശ്ചാത്താപത്തിന്റെ സദ്ഫലം വിശ്വാസിയില്‍ ഉണ്ടാവുന്നത്. കുറ്റങ്ങളില്‍ നിന്നുള്ള വിരാമത്തെ ആധാരമാക്കിയാണ് അല്ലാഹു പശ്ചാത്തപിക്കുന്നവര്‍ക്ക് പാപമോചനം നല്‍കുന്നതെന്ന് അറിയിക്കുന്നു. അവര്‍ അറിഞ്ഞുകൊണ്ട് തങ്ങളുടെ ദുഷ്‌ചെയ്തികളില്‍ ഉറച്ചുനില്‍ക്കുന്നതല്ല. അവര്‍ക്കുള്ള പ്രതിഫലമാകുന്നു അവരുടെ നാഥങ്കല്‍ നിന്നുള്ള പാപമോചനം (3:135, 136).
  3.  തെറ്റിലേക്ക് തിരിച്ചുപോകില്ലെന്ന ദൃഢപ്രതിജ്ഞ. കഴിഞ്ഞകാലത്ത് സംഭവിച്ചുപോയ തെറ്റിനെ ഓര്‍ത്ത് ഖേദിക്കുകയും ജീവിതം ശുദ്ധീകരിക്കുകയും ചെയ്ത് ഭാവിയില്‍ പാപത്തിലേക്ക് ഒരിക്കലും തിരിച്ചുപോകുകയില്ലെന്ന ദൃഢപ്രതിജ്ഞകൂടി ഉള്‍ക്കൊള്ളുന്നതാണ് തൗബ. ചീത്ത ചുറ്റുപാടുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിഞ്ഞാല്‍ മാത്രമായിരിക്കും പ്രയോഗതലത്തില്‍ പശ്ചാത്താപം സാക്ഷാത്കൃതമാക്കാന്‍ കഴിയുന്നത്.
  4.  നന്മകളും പുണ്യങ്ങളും വര്‍ധിപ്പിക്കുകയാണ് തൗബ സാക്ഷാത്കരിക്കാനുള്ള മറ്റൊരു മാര്‍ഗം. തിന്മകള്‍ ചെയ്തുപോയവര്‍ നന്മകളിലൂടെ അത് മായ്ച്ചു കളയാന്‍ നബി(സ്വ) ഉപദേശിക്കുന്നുണ്ട്. ‘നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക. തിന്മകളോട് നന്മകളെ തുടര്‍ത്തുക. ആ നന്മകള്‍ തിന്മകളെ മായ്ച്ചുകളയും. ജനങ്ങളോട് ഏറ്റവും നല്ല നിലയില്‍ പെരുമാറുകയും ചെയ്യുക’ (ജാമിഅസ്വഹീഹ് പേജ് 97).

 

 

മുൻപത്തെ ലേഖനം പശ്ചാത്താപം
അടുത്ത ലേഖനം അറബി ഭാഷയുടെ പ്രാധാന്യം

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI