വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ജീവിതം > കച്ചവടം > ഉപഭോക്താവിന്റെ അവകാശങ്ങള്‍

ഉപഭോക്താവിന്റെ അവകാശങ്ങള്‍

ഉള്ളടക്കം

ഉപഭോക്താവിന്റെ അവകാശങ്ങള്‍ ഇസ്‌ലാമിക ഇടപാട് വ്യവസ്ഥകളില്‍ നീതിയും വിശ്വാസവും സംരക്ഷിക്കുന്നതിന് നിര്‍ണായകമായ ഘടകങ്ങളാണ്. വാങ്ങല്‍–വില്‍പന ഇടപാടുകളില്‍ ഉപഭോക്താവിന് നല്‍കിയിരിക്കുന്ന നിയമപരമായ അവകാശങ്ങള്‍, വഞ്ചന ഒഴിവാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍, ഗുണനിലവാരവും വിലനിര്‍ണയവും സംബന്ധിച്ച മാനദണ്ഡങ്ങള്‍ എന്നിവയെക്കുറിച്ച് ഈ ലേഖനം വിശദീകരിക്കുന്നു. ഖുർആനും സ്വീകാര്യ ഹദീസുകളും അടിസ്ഥാനമാക്കി ഉപഭോക്താവിന്റെ അവകാശങ്ങളെ നിയമപരവും നൈതികവുമായ നിലയില്‍ അവതരിപ്പിക്കുന്നതാണ് ഇതിന്റെ ലക്ഷ്യം.

‘വിപണിയിലെ രാജാവാണ് ഉപഭോക്താവ്’ എന്നാണ് നിയമം. പക്ഷേ, ഉപഭോക്താക്കള്‍ എല്ലാ അര്‍ഥത്തിലും ഇന്ന് വിപണിയുടെ അടിമകളാണ്. ആവശ്യക്കാരനായ ഉപഭോക്താവ് ഉടമസ്ഥനായ കച്ചവടക്കാരനുമുമ്പില്‍ പലപ്പോഴും റാന്‍മൂളേണ്ടി വരുന്ന അവസ്ഥയാണ് ലോക ഉപഭോക്തൃദിനം ആചരിക്കാനും ഉപഭോക്തൃനിയമങ്ങള്‍ ആവിഷ്‌കരിക്കാനും കാരണമായത്. 1962 മാര്‍ച്ച 15ന് അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡി പാര്‍ലമെന്റില്‍ ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചു നടത്തിയ പ്രഭാഷണമാണ് 1983 മുതല്‍ ഈ ദിവസം അന്താരാഷ്ട്ര ഉപഭോക്തൃദിനമായി നിശ്ചയിക്കാന്‍ കാരണം. 1986ല്‍ നിലവില്‍ വന്ന ഉപഭോക്തൃസംരക്ഷണ നിയമമാണ് ഇന്ത്യയില്‍ ഉപഭോക്താക്കളുടെ അവകാശങ്ങളെ കുറിച്ച് സമൂഹത്തില്‍ ഏറെ അവബോധമുണ്ടാക്കിയത്. ഉപഭോക്താക്കള്‍ക്ക് വളരെ ചെലവു കുറഞ്ഞ രൂപത്തില്‍ പരാതി ബോധിപ്പിക്കാനും കേസുനടത്താനുമുള്ള സൗകര്യമുണ്ടാക്കി എന്നതാണ് ഈ നിയമത്തിന്റെ ഏറ്റവും വലിയ നേട്ടം. ഈ നിയമ പ്രകാരം ഉത്പന്നത്തിന്റെയും സേവനത്തിന്റെയും ന്യൂനത, നിലവാരക്കുറവ്, കള്ളപ്പരസ്യങ്ങള്‍ എന്നിവക്കെതിരെ ഉപഭോക്താവിന് സാമ്പത്തിക ബാധ്യതയില്ലാതെ, സ്വന്തമായി വകീലിനെ നിയമിക്കാതെ കമ്മീഷനെ സമീപിക്കാനും നഷ്ടപരിഹാരത്തിന് ആവശ്യപ്പെടാനും കഴിയും. നിയമം ഉദാരമായതോടെ ഉപഭോക്താക്കള്‍ക്ക് ധാരാളം സൗകര്യങ്ങള്‍ ലഭിച്ചെങ്കിലും എല്ലാ നിയമങ്ങളും മറികടക്കാനുള്ള വിപണിയുടെ കരുത്തും ധര്‍മബോധമില്ലാത്ത സമൂഹവുമായതിനാല്‍ നിയമങ്ങള്‍ ഫലം കാണാതെ പോകുന്നു. ഭൗതികമായ മാനദണ്ഡങ്ങളിലുണ്ടാക്കുന്ന എല്ലാ നിയമങ്ങളുടെയും പരിമിതിയാണിത്.

ഉപഭോക്താവിന്റെ അവകാശങ്ങളെക്കുറിച്ച ബോധം വളരെ പുരാതനമാണെങ്കിലും ആധുനിക കാലഘട്ടത്തില്‍ നിയമങ്ങള്‍ രൂപപ്പെടുന്നതുവരെ കൃത്യമായ വ്യവസ്ഥ ഈ രംഗത്തുണ്ടായിരുന്നില്ലെന്നതാണ് ശരി. എന്നാല്‍ ഇസ്‌ലാം ധാര്‍മികതയിലൂന്നിയ ഉപഭോക്തൃ അവകാശങ്ങള്‍ പതിനാലു നൂറ്റാണ്ടു മുമ്പേ പ്രഖ്യാപിച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ ഇവ തലനാരിഴ കീറി ചര്‍ച്ചചെയ്തിട്ടുമുണ്ട്. ഉപഭോക്താവിനെ ചതിയില്‍ നിന്നും ചൂഷണത്തില്‍ നിന്നും സംരക്ഷിക്കുക എന്നതാണ് ഉപഭോക്തൃ നിയമങ്ങളുടെ ലക്ഷ്യം. അതുസാക്ഷാത്കരിക്കാനായി ഇസ്‌ലാം മുന്നോട്ടുവെച്ച ചില അടിസ്ഥാന കാര്യങ്ങള്‍ ഇവയാണ്.

1. അറിയാനുള്ള അവകാശം

താന്‍ വാങ്ങുന്ന വസ്തുവിന്റെ ഗുണം, അളവ്, വില, പ്രയോജനം എന്നിവ കൃത്യമായി അറിയാന്‍ ഉപഭോക്താവിന് അവകാശമുണ്ട്. ഇവ അവ്യക്തമാകാന്‍ സാധ്യതയുള്ള എല്ലാ കച്ചവടവും നബി(സ്വ) നിരോധിച്ചു. ചരക്ക് കാണാതെയുള്ള കച്ചവടം, കുളത്തിലെ മത്സ്യം, മരത്തിലെ പൂ, മൂപ്പെത്താത്ത ഫലം എന്നിങ്ങനെയുള്ള കച്ചവടങ്ങള്‍ നിരോധിക്കപ്പെട്ടി രിക്കുന്നു.

അബൂ സിബാഇല്‍ പറഞ്ഞു: ഞാന്‍ വാഇലതു ബിന്‍ അസ്ഖഇന്റെ വീട്ടില്‍ നിന്ന് ഒരു ഒട്ടകത്തെ വാങ്ങി. ഞാനതിനെയും കൊണ്ടു പുറപ്പെട്ടപ്പോള്‍ നീ അതു വാങ്ങിയതാണോ എന്നൊരാള്‍ ചോദിച്ചു. അതേ എന്ന് പറഞ്ഞപ്പോള്‍ അതെന്തിനുള്ളതാണെന്ന് നിനക്കറിയാമോ എന്നയാള്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു. ഇത് നല്ല തടിയുള്ള ഒട്ടകമാണെന്ന് മാത്രം എനിക്കറിയാം. താങ്കള്‍ യാത്രയാണോ മാംസമാണോ ഉദ്ദേശിച്ചതെന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ യാത്രയാണ് ഉദ്ദേശിച്ചതെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ഇത് ഉടമയ്ക്കു തന്നെ തിരിച്ചു കൊടുക്കുക എന്ന് പറഞ്ഞു. അതിന്റെ ഉടമയോട് പറഞ്ഞു. ഞാന്‍ ഇതുപോലത്തെ ഒന്നല്ല ഉദ്ദേശിച്ചത്. നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. എന്തെങ്കിലും വില്‍പന നടത്തുമ്പോള്‍ അത് എന്തിനാണെന്ന് വ്യക്തമാക്കാതെ വില്‍പന നടത്തല്‍ അനുവദനീയമല്ല. അത് എന്തിനാണെന്ന് അറിഞ്ഞവന്‍ അത് വ്യക്തമാക്കുകയും വേണം(സഹീഹുത്തര്‍ഗീബ്) 1

2. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം

ഉപഭോക്താവ് ഏതെങ്കിലും ചരക്ക് വാങ്ങാനോ വിക്രേതാവ് വില്‍ക്കാനോ നിര്‍ബന്ധിക്കപ്പെടരുത്. തനിക്ക് ഇഷ്ടമുള്ളത് ഇഷ്ടമുള്ള ഇടത്തുനിന്നും വാങ്ങാന്‍ അയാള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. നോക്കിയതിന്റെയും അന്വേഷിച്ചതിന്റെയും പേരില്‍ ഉപഭോക്താവിനെ ഒരു വസ്തു വാങ്ങാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ല. നിര്‍ബന്ധിക്കപ്പെട്ടതിന്റെ പേരില്‍ നടന്ന ഇടപാട് ദുര്‍ബലമാക്കാന്‍ അവകാശമുണ്ട്.

3. വിലപേശാനുള്ള അവകാശം

വസ്തുവിന്റെ വില കുറച്ചു കിട്ടുന്നതിന് ആവശ്യപ്പെടാന്‍ ഉപഭോക്താവിന് അവകാശമുണ്ട്. വസ്തുവിന് കൂടുതല്‍ വില കിട്ടാന്‍ വേണ്ടി ലേലം അനുവദനീയമായതു പോലെയാണ് വിലപേശാനുള്ള അവകാശവും. വിലകുറച്ചു ചോദിച്ചതിന്റെ പേരില്‍ ക്രേതാവ് വിമര്‍ശിക്കപ്പെടാന്‍ പാടില്ല.

4. നഷ്ടം വകവെച്ചു കിട്ടുക

താന്‍ വാങ്ങിയ വസ്തുവിന്റെ വാഗ്ദാനം ചെയ്യപ്പെട്ട ഗുണത്തിലോ ഗണത്തിലോ മാറ്റം വന്നതായി ഉപഭോക്താവിന് പരാതിയുണ്ടെങ്കില്‍ അതിനുള്ള നഷ്ടപരിഹാരം ലഭിക്കാനോ മാറ്റി ലഭിക്കാനോ അര്‍ഹതയുണ്ടായിരിക്കും. കൂടാതെ വിറ്റ വസ്തു അവിചാരിത കാരണങ്ങളാല്‍ നശിച്ചുപോയാലും താന്‍ വാങ്ങിയ സംഖ്യ തിരിച്ചുകൊടുക്കാന്‍ വിക്രേതാവിനോട് ഇസ്‌ലാം ആവശ്യപ്പെടുന്നു. നീ നിന്റെ സഹോദരന് വിറ്റ ഫലം അത്യാപത്താല്‍ നശിച്ചുപോയാല്‍ അതിന്റെ വിലയില്‍ നിന്ന് നീ ഒന്നും വാങ്ങരുത്, ന്യായമില്ലാതെ എങ്ങനെയാണ് സഹോദരന്റെ ധനം വാങ്ങുക എന്ന് നബി(സ്വ) പറഞ്ഞത് നിര്‍ബന്ധമായിട്ടല്ല, പുണ്യകര്‍മം എന്ന നിലയിലാണെങ്കിലും ഏറെ ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതാണ് 2

5. കച്ചവടത്തില്‍ നിന്ന് പിന്മാറാനുള്ള സ്വാതന്ത്ര്യം

വിറ്റത് തിരിച്ചെടുക്കാനും തിരിച്ചുകൊടുക്കാനുമുള്ള അവകാശമാണിത്. വിറ്റ വസ്തുവിന് പ്രത്യേക ന്യൂനതകളില്ലെങ്കിലും അത് ഉപഭോക്താവ് റദ്ദു ചെയ്താല്‍ വിക്രേതാവ് അത് സ്വീകരിക്കണം. അതുപോലെ ഉപഭോക്താവിനോട് കച്ചവടക്കാരന്‍ അത് തിരിച്ചു ചോദിച്ചാല്‍ നല്കുകയും വേണം. ഇത് മഹത്തായ പുണ്യമായാണ് നബി(സ്വ) പഠിപ്പിക്കുന്നത്. ഒരു വസ്തു തിരിച്ചു നല്കിയാല്‍ അവന്റെ അബദ്ധം അല്ലാഹുവും ഒഴിവാക്കി കൊടുക്കും. ചതി, കള്ളം, ന്യൂനത എന്നിവ കാരണത്താലെല്ലാം കച്ചവടം ദുര്‍ബലപ്പെടുത്താന്‍ ഇരുകക്ഷികള്‍ക്കും സ്വാതന്ത്ര്യമുണ്ടായിരിക്കും.

കച്ചവടം നടന്ന സ്ഥലത്തു നിന്ന് നീങ്ങുന്നതുവരെയാണ് ഇങ്ങനെ അസാധുവാക്കാനുള്ള അവകാശം നിലനില്‍ക്കുക. നബി(സ്വ) പറഞ്ഞു: ”രണ്ട് ഇടപാടുകാര്‍ പരസ്പരം പിരിയുന്നതുവരെ അവര്‍ക്ക് പിന്മാറാന്‍ സ്വാതന്ത്ര്യമുണ്ട്. അവര്‍ സത്യം പറയുകയും തെളിയിക്കുകയും ചെയ്താല്‍ ഇരുവര്‍ക്കും അവരുടെ കച്ചവടത്തില്‍ അനുഗ്രഹമുണ്ട്. മറച്ചുവെക്കുകയും കള്ളം പറയുകയും ചെയ്താല്‍ ഇരുവരുടെയും അനുഗ്രഹങ്ങള്‍ മായ്ക്കപ്പെട്ടു”(ബുഖാരി) 3 കൂടാതെ കച്ചവടത്തില്‍ ഒരാള്‍ക്കോ രണ്ടുപേര്‍ക്കുമോ അത് ദുര്‍ബലപ്പെടുത്താന്‍ അവകാശമുണ്ടെന്ന് വ്യവസ്ഥ ചെയ്യാവുന്നതാണ്. ഇങ്ങനെ വ്യവസ്ഥചെയ്ത കാലം വരെ ഈ സ്വാതന്ത്ര്യം നിലനില്‍ക്കും. ചരക്കില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ തിരിച്ചെടുക്കാന്‍ വിക്രേതാവിന് ബാധ്യതയില്ല.

 

References
  1. സ്വഹീഹുത്ത്വര്‍ഗീബി വത്തര്‍ഹീബ്, നാസ്വിറുദ്ദീന്‍ അല്‍ബാനി, മക്തബതുല്‍ മആരിഫി ലിന്നശ്‌റി വത്തൗസീഅ്, ഒന്നാം പതിപ്പ് 2000, വാള്യം 01, പേജ് 337,338, ഹദീസ് 1774[↩]
  2. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 05, പേജ് 29, ഹദീസ് 1554[↩]
  3. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 59, ഹദീസ് 2082[↩]
മുൻപത്തെ ലേഖനം ഉബയ്യുബ്‌നു കഅ്ബ്(റ)
അടുത്ത ലേഖനം ഉത്ബതുബ്‌നു ഗസ്‌വാന്‍(റ)

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI