വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ഇസ്‌ലാം > നമസ്കാരം > വിവിധ സുജൂദുകള്‍

വിവിധ സുജൂദുകള്‍

വളരെ പ്രാധാന്യമര്‍ഹിക്കുന്ന ആരാധനാ രൂപമാണ് സുജൂദ്. ഇത് പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിനു മാത്രമേ അര്‍പ്പിക്കാന്‍ പാടുള്ളൂ. ഏറെ പുണ്യം ലഭിക്കുന്നതും ഒരു അടിമ തന്റെ യജമാനനായ അല്ലാഹുവിനോട് ഏറ്റവുമേറെ അടുക്കുന്നതുമായ സന്ദര്‍ഭമായ സുജൂദിന്റെ പ്രധാന ഇടം നമസ്‌കാരമാണ്. എങ്കിലും വേറെയും ഘട്ടങ്ങളില്‍ ഇസ്‌ലാം ചില സുജൂദുകള്‍ ആവശ്യപ്പെടുന്നു. ഇങ്ങനെ സുജൂദ് നിര്‍വഹിക്കാന്‍ നബി(സ്വ) മാതൃക കാണിച്ച സന്ദര്‍ഭങ്ങളാണ് നമസ്‌കാരത്തിലെ മറവി, മഹത്തായ ദൈവിക അനുഗ്രഹങ്ങള്‍ ലഭിക്കുക, വിശുദ്ധ ഖുര്‍ആന്‍ പാരായണ വേള എന്നിവ. ഇവ യഥാക്രമം സഹ്‌വിന്റെ സുജൂദ്, ശുക്‌റിന്റെ സുജൂദ്, തിലാവത്തിന്റെ സുജൂദ് എന്നിങ്ങനെ അറിയപ്പെടുന്നു.

മറവിയുടെ സുജൂദ്, മറവിയുടെ സുജൂദ് വേണ്ടിവരുന്ന ചില സന്ദര്‍ഭങ്ങള്‍, ഖുര്‍ആന്‍ പാരായണത്തിന്റെ സുജൂദ്, നന്ദിയുടെ സുജൂദ് എന്നിങ്ങനെ വിവിധ സുജൂദുകള്‍ ഇവിടെ വിശകലനം ചെയ്യുന്നു.

മറവിയുടെ സുജൂദ്

നമസ്‌കാരത്തില്‍ സംഭവിച്ച മറവിക്കു പരിഹാരം നിശ്ചയിച്ചിട്ടുള്ളത് സലാം വീട്ടുന്നതിന്റെ തൊട്ടുമുമ്പോ സലാം വീട്ടിയശേഷമോ രണ്ടു സുജൂദ് ചെയ്യലാണ്. ഇതിന് ‘സഹ്‌വി’ ന്റെ അഥവാ മറവിയുടെ സുജൂദ് എന്ന് പറയുന്നു. നബി(സ്വ) പറഞ്ഞു: ”താന്‍ മൂന്നാണോ നാലാണോ നമസ്‌കരിച്ചതെന്ന് നിങ്ങളിലൊരാള്‍ സംശയിച്ചാല്‍ സംശയം ഒഴിവാക്കി ഉറപ്പുള്ളതിന്റെ ബാക്കി നമസ്‌കരിക്കണം. എന്നിട്ട് സലാം വീട്ടുന്നതിനു മുമ്പെ സുജൂദ് ചെയ്യുക.”(മുസ്‌ലിം) 1).

നബി(സ്വ)യുടെ ജീവിതത്തിലുണ്ടായ ഒരു സന്ദര്‍ഭം ഇപ്രകാരമാണ്: അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) ഞങ്ങളുമായി ഉച്ചയ്ക്ക് ശേഷമുള്ള രണ്ടു നമസ്‌കാരങ്ങളിലൊന്ന് നിര്‍വഹിച്ചു. രണ്ട് റക്അത്ത് കഴിഞ്ഞ് സലാം വീട്ടി പള്ളിയുടെ ഒരു ഭാഗത്തുണ്ടായിരുന്ന മരത്തടിയുടെ അടുത്തുചെന്ന് അതിന്മേല്‍ അദ്ദേഹം ചാരി നിന്നു. ഇടതു കൈമേല്‍ വലതു കൈവെച്ച് വിരലുകള്‍ കോര്‍ത്തു. ഇടതു കൈപ്പത്തിയുടെ പുറത്തു കവിള്‍വെച്ചു. ഞാന്‍ വേഗത്തില്‍ പള്ളിയുടെ വാതിലിലൂടെ പുറത്തുവന്നു. അപ്പോള്‍ ആളുകള്‍ പറഞ്ഞു: നമസ്‌കാരം ചുരുക്കിയോ? ജനങ്ങളില്‍ അബൂബക്‌റും ഉമറും ഉണ്ടായിരുന്നു. നബി(സ്വ)യോട് സംസാരിക്കാന്‍ അവര്‍ ഭയപ്പെട്ടു. ജനങ്ങളില്‍ ‘ദുല്‍യദൈനി’ എന്ന് വിളിക്കപ്പെടുന്ന ഒരാളുണ്ടായിരുന്നു. അയാള്‍ ചോദിച്ചു: ദൈവദൂതരേ, അങ്ങ് മറന്നുവോ അതോ നമസ്‌കാരം ചുരുക്കിയോ? നബി(സ്വ) പറഞ്ഞു: ഞാന്‍ മറന്നിട്ടില്ല; നമസ്‌കാരം ചുരുക്കിയിട്ടുമില്ല. നബി(സ്വ) ജനങ്ങളോട് ചോദിച്ചു: ദുല്‍യദൈനി പറയുന്നതുപോലെ തന്നെയാണോ? ജനങ്ങള്‍ പറഞ്ഞു: ‘അതേ.’ അപ്പോള്‍ നബി(സ്വ) വന്ന് വിട്ടുപോയ റക്അത്തുകള്‍ നമസ്‌കരിച്ചു. എന്നിട്ട് സലാം വീട്ടി. പിന്നീട് തക്ബീര്‍ ചൊല്ലി ഒരു സുജൂദ് ചെയ്തു. അദ്ദേഹത്തിന്റെ സാധാരണ സുജൂദ് പോലെയോ അതിനെക്കാള്‍ ദീര്‍ഘമായിട്ടോ. പിന്നീട് തക്ബീര്‍ ചൊല്ലി തലയുയര്‍ത്തി. വീണ്ടും തക്ബീര്‍ ചൊല്ലി സുജൂദ് ചെയ്തു. സാധാരണ സുജൂദ് പോലെയോ അതിനേക്കാള്‍ ദീര്‍ഘമായിട്ടോ. പിന്നീട് അദ്ദേഹം തലയുയര്‍ത്തി” (ബുഖാരി) 2.

മറവിയുടെ സുജൂദ് വേണ്ടിവരുന്ന ചില സന്ദര്‍ഭങ്ങള്‍

കൂടുതല്‍ എന്തെങ്കിലും ചെയ്താല്‍. ”ഇബ്‌നു മസ്ഊദ്(റ) പറയുന്നു: ഒരിക്കല്‍ നബി(സ്വ) അഞ്ചു റക്അത്ത് നമസ്‌കരിച്ചു. അപ്പോള്‍ പറയപ്പെട്ടു: നമസ്‌കാരത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടോ?’ നബി(സ്വ) ചോദിച്ചു: ‘അതെന്താണ്?’ അവര്‍ പറഞ്ഞു: ‘അങ്ങ് അഞ്ചു റക്അത്ത് നമസ്‌കരിച്ചു.’ അപ്പോള്‍ നബി(സ്വ) രണ്ടു സൂജൂദ് ചെയ്തു.”(മുസ്‌ലിം) 3).

നമസ്‌കരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫര്‍ദുകള്‍ കുറഞ്ഞു പോയത് മഅ്മൂമുകള്‍ ഓര്‍മപ്പെടുത്തിയാല്‍ മറന്ന ഫര്‍ദ് പൂര്‍ത്തീകരിച്ച ശേഷം അവസാനം രണ്ടു സുജൂദ് ചെയ്യണം. ഉദാഹരണമായി. മഗ്‌രിബില്‍ നാലാമത്തെ റക്അത്തിലേക്ക് ഉയരുമ്പോള്‍ ഓര്‍മപ്പെടുത്തി. അസ്വ്‌റില്‍ മൂന്നാമത്തെ റക്അത്തില്‍ അവസാനത്തെ തശഹ്ഹുദിന് ഇരുന്നു; അപ്പോള്‍ ഓര്‍മപ്പെടുത്തി. നാലാമത്തെ റക്അത്തും നമസ്‌കരിച്ചു. ഇങ്ങനെയുള്ള അവസരത്തില്‍ സലാം വീട്ടുന്നതിനു മുമ്പ് രണ്ടു സുജൂദ് ചെയ്യണം.

പ്രബല സുന്നത്തായ ഒന്നാമത്തെ തശഹ്ഹുദ് മറന്നാല്‍ സലാം വീട്ടുന്നതിനു മുമ്പോ ശേഷമോ രണ്ടു സുജൂദ് ചെയ്യണം.

ഉറക്കെ ഓതേണ്ട സന്ദര്‍ഭത്തില്‍ പതുക്കെയും പതുക്കെ ഓതേണ്ട സന്ദര്‍ഭത്തില്‍ ഉറക്കെയും ഓതിയാല്‍ സുജൂദ് ചെയ്യണമെന്ന് അബൂസൗര്‍ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ അഭിപ്രായം ഇമാം നവവി ഉദ്ധരിച്ചിട്ടുണ്ട് ( ഉംദതുല്‍ഖാരി) 4

ഫര്‍ദ് നമസ്‌കാരത്തില്‍ ഉറക്കെ ഓതേണ്ടതും പതുക്കെ ഓതേണ്ടതും ഉപേക്ഷ വരുത്തിയാല്‍ സുജൂദ് ചെയ്യണമെന്നാണ് ഇമാം മാലികും അബൂഹനീഫയും അഭിപ്രായപ്പെടുന്നത്.

സഹ്‌വിന്റെ സുജൂദ് ചെയ്യാന്‍ ബാധ്യതയുള്ള ഇമാം അത് ചെയ്തിട്ടില്ലെങ്കില്‍ ഇമാം സലാം വീട്ടിയതിനുശേഷം മഅ്മൂമുകള്‍ക്ക് അത് ചെയ്യാവുന്നതാണ്. ഈ അഭിപ്രായം അബൂസൗര്‍, ശാഫിഈ, അഹ്‌മദ് എന്നീ ഇമാമുകള്‍ക്കുമുണ്ട്. കാരണം നമസ്‌കാരത്തിലെ വീഴ്ചകള്‍ ഇമാമിന്റെ സുജൂദ്‌കൊണ്ട് പരിഹൃതമാകും. അദ്ദേഹം അതു ചെയ്തില്ലെങ്കില്‍ മഅ്മൂമുകള്‍ക്ക് അത് പരിഹരിക്കാവുന്നതാണ് (അല്‍ മുഗ്‌നി) 5.

ഒരു ഇമാം നമസ്‌കാരത്തിന്നിടയില്‍ എന്തെങ്കിലും മറക്കുകയും ആ മറവിക്ക് ശേഷം ഒരാള്‍ വന്ന് തുടരുകയും ചെയ്താല്‍ ഈ പിന്തിത്തുടര്‍ന്നവനും ഇമാമിന്റെകൂടെ സഹ്‌വിന്റെ സുജൂദ്‌ചെയ്യണം. അതിനുശേഷം അദ്ദേഹ ത്തിന് പൂര്‍ത്തിയാക്കാനുള്ളത് നമസ്‌കരിക്കണം. ”ഇമാം നിശ്ചയിക്കപ്പെട്ടത് പിന്തുടരപ്പെടാനാകുന്നു…. അദ്ദേഹം സുജൂദ് ചെയ്താല്‍ നിങ്ങള്‍ സുജൂദ് ചെയ്യുക” എന്ന ഹദീസിന്റെ പൊതുവിധിയെ അടിസ്ഥാനമാക്കിയാണ് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്.

ജമാഅത്തായി നമസ്‌കരിക്കുമ്പോള്‍ ഒരു മഅ്മൂമിന് മറവി സംഭവിച്ചു. ഇമാമിന് ഒന്നും സംഭവിച്ചിട്ടില്ലതാനും. ഇത്തരം സന്ദര്‍ഭത്തില്‍ മഅ്മൂം സുജൂദ് ചെയ്യേണ്ടതില്ല (മുഗ്‌നി) 6.

സഹ്‌വിന്റെ സുജൂദില്‍ പ്രത്യേക പ്രാര്‍ഥനകളൊന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല. സാധാരണ സുജൂദില്‍ ചൊല്ലുന്ന പ്രാര്‍ഥനകള്‍ തന്നെ ചൊല്ലിയാല്‍ മതി.

മയ്യിത്ത് നമസ്‌കാരത്തില്‍ മറവി സംഭവിച്ചാല്‍ സൂജൂദ് ചെയ്യേണ്ടതില്ല. അങ്ങനെ ചെയ്തതായി നബി(സ്വ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ല. തന്നെയുമല്ല, മയ്യിത്ത് നമസ്‌കാരത്തില്‍ സുജൂദ് തന്നെയില്ല. സഹ്‌വിന്റെ സുജൂദ് നമസ്‌കാരത്തില്‍ നിന്ന് സലാം വീട്ടുന്നതിന്റെ മുമ്പും സലാം വീട്ടിയ ശേഷവും നിര്‍വഹിക്കാം. സലാം വീട്ടിയശേഷം നിര്‍വഹിക്കുകയാണെങ്കില്‍ വീണ്ടും സലാം ചൊല്ലണം (മുസ്‌ലിം). സുല്ലമി എഴുതിയത് നോക്കുക

ഖുര്‍ആന്‍ പാരായണത്തിന്റെ സുജൂദ്

വിശുദ്ധ ഖുര്‍ആനില്‍ ചില ആയത്തുകള്‍ പാരായണം ചെയ്താല്‍ സുജൂദ് ചെയ്യണം (സുജൂദുത്തിലാവത്ത്). അത് കേള്‍ക്കുന്നവനും സുജൂദ് ചെയ്യണം. നമസ്‌കാരത്തിലായിരുന്നാലും അല്ലെങ്കിലും അത് നിര്‍വഹിക്കണം. ഇത് പ്രബലമായ സുന്നത്താണ്. ആ സുജൂദിനുശേഷം തശഹ്ഹുദോ സലാം വീട്ടലോ വേണ്ടതില്ല. ഇബ്‌നുഉമര്‍(റ) പറയുന്നു: ”നബി(സ്വ) ഞങ്ങള്‍ക്കു ഖുര്‍ആന്‍ ഓതിത്തരും. സുജൂദിന്റെ ആയത്തുകള്‍ എത്തുമ്പോള്‍ അവിടുന്ന് തക്ബീര്‍ ചൊല്ലിക്കൊണ്ട് സുജൂദ് ചെയ്യും. ഞങ്ങളും സുജൂദ് ചെയ്യും” (അബൂദാവൂദ്) 7.

അബൂഹുറയ്‌റ(റ) വിവരിക്കുന്നു. റസൂല്‍(സ്വ) പറഞ്ഞു: ”മനുഷ്യന്‍ സുജൂദിന്റെ ആയത്ത് ഓതി സുജൂദ് ചെയ്താല്‍ പിശാച് കരഞ്ഞ് ഒഴിഞ്ഞുപോകും. അവന്‍ പറയും: നാശം! സുജൂദ് ചെയ്യാന്‍ അവന്‍ കല്പിക്കപ്പെട്ടു. അവന്‍ സുജൂദ് ചെയ്തു. അവന് സ്വര്‍ഗമുണ്ട്. സുജൂദ് ചെയ്യാന്‍ ഞാന്‍ കല്പിക്കപ്പെട്ടു. ഞാനത് അനുസരിച്ചില്ല. അതുകൊണ്ട് എനിക്ക് നരകം” (മുസ്‌ലിം) 8.

ഖുര്‍ആനില്‍ സുജൂദിന്റെ ആയത്തുകള്‍ പതിനഞ്ച് സ്ഥലങ്ങളിലുണ്ട്. അവ താഴെ പറയുന്നു: (1) അഅ്‌റാഫ്:206 (2) റഅ്ദ്:15 (3) നഹ്ല്‍:49,50 (4) ഇസ്‌റാഅ്:107,109 (5) മര്‍യം:58 (6) ഹജ്ജ്:18 (7) ഹജ്ജ്:77 (8) ഫുര്‍ഖാന്‍:60 (9) നംല്:25,26 (10) സജദ:15 (11) സ്വാദ്:24 (12) ഫുസ്വിലത്ത്:37,38 (13) നജ്മ്:62 (14) ഇന്‍ശിഖാഖ്:21 (15) അലഖ്:19. ഇതിലെ ഓരോ ആയത്തും ഓതിത്തീര്‍ന്ന ശേഷമാണ് സുജൂദ് ചെയ്യേണ്ടത്.

നമസ്‌കാരത്തിന്റെ ശര്‍ത്വുകളായ ശുദ്ധി (വുദൂ), നഗ്നത മറയ്ക്കല്‍, ഖിബ്‌ലയ്ക്ക് അഭിമുഖമായിരിക്കല്‍ എന്നിവ ഈ സുജൂദിന്റെ ശര്‍ത്വാണെന്ന് ചില കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പറയുന്നു. എന്നാല്‍ വുദൂ ഇല്ലാതെത്തന്നെ ഇബ്‌നുഉമര്‍(റ) പാരായണത്തിന്റെ സുജൂദ് ചെയ്തിട്ടുണ്ട്. ഇമാം ശുഅബി മാത്രമാണ് അദ്ദേഹത്തിന്റെ ഈ നടപടിയോട് യോജിക്കുന്നത്. നബി(സ്വ) ഖുര്‍ആന്‍ ഓതി സുജൂദ് ചെയ്തപ്പോള്‍ ചുറ്റുമുണ്ടായിരുന്നവരൊക്കെ സുജൂദ് ചെയ്തു. അവര്‍ക്കെല്ലാം വുദൂ ഉണ്ടായിരുന്നുവെന്ന് വിചാരിക്കാന്‍ വയ്യ. അബൂ അബ്ദിര്‍റഹ്‌മാനിസ്സലമിയും വുദൂ ഇല്ലാതെ ഖുര്‍ആന്‍ പാരായണം നടത്തുകയും സുജൂദ് ഖിബ്‌ലയുടെ നേര്‍ക്കല്ലാതെ നിര്‍വഹിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

ഈ സുജൂദില്‍, സജദ വജ്ഹിയ ലില്ലദീ ഖലഖഹു വ സ്വവ്വറഹു വ ശഖ്ഖ സംഅഹു വ ബസ്വറഹു ബി ഹൗലിഹി വഖുവ്വത്തിഹി(55) (തന്റെ കഴിവും ശക്തിയും കൊണ്ട്, മുഖം സൃഷ്ടിക്കുകയും അതിനെ രൂപപ്പെടുത്തുകയും അതില്‍ കണ്ണും കാതും സംവിധാനിക്കുകയും ചെയ്തവന് ഞാനെന്റെ മുഖത്താല്‍ സാഷ്ടാംഗം ചെയ്തിരിക്കുന്നു.) എന്ന പ്രാര്‍ഥന നബി(സ്വ) നിര്‍വഹിച്ചിരുന്നു.

ഇതല്ലാതെ സുജൂദില്‍ ചൊല്ലാവുന്ന ഏതു പ്രാര്‍ഥനയും നിര്‍വഹിക്കാം.

നമസ്‌കാര വേളയില്‍ മേല്‍പറഞ്ഞ ആയത്തുകള്‍ ഇമാമോ, തനിയെ നമസ്‌കരിക്കുന്നവനോ ഓതിയാല്‍ സുജൂദ് ചെയ്യാം. അത് ഉറക്കെ ഓതേണ്ട നമസ്‌കാരത്തിലും പതുക്കെ ഓതേണ്ട നമസ്‌കാരത്തിലും ആവാം.

നന്ദിയുടെ സുജൂദ്

സന്തോഷകരമായ ഒരു കാര്യം കേള്‍ക്കുമ്പോള്‍, ഉദാഹരണത്തിന്, തനിക്ക് വിജയമോ നേട്ടമോ ഉണ്ടായെന്ന് അറിയുമ്പോള്‍ പടച്ചതമ്പുരാന് നന്ദി പ്രകടിപ്പിച്ചുകൊണ്ട് പ്രണമിക്കുന്നതാണ് നന്ദിയുടെ സുജൂദ്. ഇത്തരം ഘട്ടങ്ങള്‍ നബി(സ്വ)യുടെ ജീവിതത്തിലുണ്ടായപ്പോള്‍ അവിടുന്ന് സുജൂദ് ചെയ്തു (അബൂദാവൂദ്) 9. ഇത് ഒരു സുജൂദ് മാത്രമാണ്. സലാം വീട്ടേണ്ടതില്ല.

ഹമദാന്‍ ഗോത്രക്കാര്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടെന്ന് അലി(റ) നബി(സ്വ)ക്ക് എഴുതി അറിയിച്ച സമയത്ത് നബി(സ്വ) സാഷ്ടാംഗം ചെയ്തു. എന്നിട്ട് തലയുയര്‍ത്തിക്കൊണ്ട് പറഞ്ഞു: ‘ഹമദാന്‍ വംശത്തിന് സമാധാനം. ഹമദാന്‍ വംശത്തിന് സമാധാനം’ (ബൈഹഖി) 10.

അബ്ദുര്‍റഹ്‌മാനിബ്‌നു ഔഫ്(റ) പറയുന്നു: ”നബി(സ്വ) ഒരിക്കല്‍ പുറപ്പെട്ടു. ഞാനും പിന്തുടര്‍ന്നു. അങ്ങനെ ഒരു ഈത്തപ്പനത്തോട്ടത്തില്‍ എത്തിയപ്പോള്‍ അവിടുന്ന് സുജൂദില്‍ വീണു. ദീര്‍ഘനേരം അങ്ങനെ കിടന്നു. അല്ലാഹു അദ്ദേഹത്തിന്റെ ജീവനെടുത്തുവോ എന്ന് ഞാന്‍ ഭയപ്പെട്ടു. ഞാന്‍ അടുത്തുചെന്നു നോക്കി. അപ്പോള്‍ തലയുയര്‍ത്തിയിട്ട് അദ്ദേഹം പറഞ്ഞു. ‘ഓ, അബ്ദുര്‍റഹ്‌മാന്‍, എന്തുവേണം?’ ഞാന്‍ എന്റെ ഊഹം പറഞ്ഞു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ”ജിബ്‌രീല്‍ എന്നോട് പറഞ്ഞു: ‘താങ്കള്‍ക്ക് സന്തോഷമറിയിക്കട്ടെ; അല്ലാഹു താങ്കളോട് പറയുകയാണ്; താങ്കള്‍ക്ക് കരുണക്കുവേണ്ടി പ്രാര്‍ഥിച്ചവന് ഞാന്‍ കരുണ ചെയ്യും. താങ്കള്‍ക്ക് സമാധാനത്തിനുവേണ്ടി പ്രാര്‍ഥിച്ചവന് ഞാന്‍ സമാധാനം നല്കും.’ അതു കേട്ടപ്പോള്‍ നന്ദി സൂചകമായി ഞാന്‍ സുജൂദ് ചെയ്തതാണ്” (അഹ്‌മദ്) 11.

കഅ്ബുബ്‌നു മാലികി(റ)നോട് പ്രവാചകന്‍ ഒരു പ്രത്യേക ഘട്ടത്തില്‍ നിസ്സഹകരണം പ്രഖ്യാപിച്ചിരുന്നു. അകാരണമായി തബൂക്ക് യുദ്ധത്തില്‍ അദ്ദേഹം പങ്കെടുത്തില്ല എന്നതാണതിന് കാരണം. അമ്പതിലേറെ ദിനം പിന്നിട്ടപ്പോള്‍ അല്ലാഹു അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചതായി ഖുര്‍ആന്‍ വചനമിറങ്ങി (തൗബ: 118). ഈ വിവരം അദ്ദേഹത്തെ നബി(സ്വ) അറിയിച്ചപ്പോള്‍ അദ്ദേഹം സുജൂദില്‍ വീഴുകയുണ്ടായി.

നമസ്‌കാരത്തില്‍ നടത്തുന്ന സുജൂദിന്റെ നിബന്ധന ഈ സുജൂദിനുമുണ്ടെന്ന് അഭിപ്രായപ്പെടുന്നവരും, അത്തരം നിബന്ധനകളൊന്നുമില്ല; എപ്പോള്‍ സന്തോഷ വാര്‍ത്തയറിഞ്ഞുവോ അപ്പോള്‍ സുജൂദ് ചെയ്യാമെന്ന് അഭിപ്രായപ്പെടുന്നവരും കര്‍മശാസ്ത്ര പണ്ഡിതരുടെ കൂട്ടത്തിലുണ്ട്.

 

 

References
  1. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 400, ഹദീസ് 88 (571[↩]
  2. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 16, ഹദീസ് 6051[↩]
  3. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 402, ഹദീസ് 93 (572[↩]
  4. ഉംദത്തുല്‍ ഖാരി ശറഹു സ്വഹീഹില്‍ ബുഖാരി, ബദ്‌റുദ്ദീന്‍ അബൂ മുഹമ്മദ്, മഹ്‌മൂദ് ബ്‌നു അഹ്‌മദ് അല്‍ഐനീ, ദാറു ഇഹ്‌യാഇത്തുറാസില്‍ അറബീ, ബൈറൂത്ത്, വാള്യം 06, പേജ് 09[↩]
  5. അല്‍ മുഗ്‌നി ലി ഇബ്‌നു ഖുദാമ, അബൂ മുഹമ്മദ് അബ്ദുല്ലാഹിബ്‌നു അഹ്‌മദ് ബ്‌നി ഖുദാമ, ഇബ്‌നു ഖുദാമ, മക്തബതുല്‍ ഖാഹിറ, 1968, വാള്യം 02, പേജ് 32,33[↩]
  6. അല്‍ മുഗ്‌നി ലി ഇബ്‌നു ഖുദാമ, അബൂ മുഹമ്മദ് അബ്ദുല്ലാഹിബ്‌നു അഹ്‌മദ് ബ്‌നി ഖുദാമ, ഇബ്‌നു ഖുദാമ, മക്തബതുല്‍ ഖാഹിറ, 1968, വാള്യം 02, പേജ് 32[↩]
  7. സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 01, പേജ് 532, ഹദീസ് 1413[↩]
  8. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 61, ഹദീസ് 81[↩]
  9. സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 45, ഹദീസ് 2775[↩]
  10. അസ്സുനനുല്‍ കുബ്‌റാ, അഹ്‌മദുബ്‌നുല്‍ ഹുസൈനിബ്‌നി അലി, അബൂബക്‌റുല്‍ ബൈഹഖീ, ദാറു കുതുബുല്‍ ഇല്‍മിയ്യ, ബൈറൂത്ത്, മൂന്നാം പതിപ്പ്, വാള്യം 02, പേജ് 516, ഹദീസ് 3932[↩]
  11. മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 201, ഹദീസ് 1664[↩]
മുൻപത്തെ ലേഖനം നമസ്കാരം അസാധുവാക്കുന്ന കാര്യങ്ങൾ
അടുത്ത ലേഖനം ജമാഅത്ത് നമസ്‌കാരം

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI