വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍

നൂഹ് നബി(അ)

ഉള്ളടക്കം

അവര്‍ വിരലുകൊണ്ട് കാതടച്ചു, വസ്ത്രം കൊണ്ട് മുഖം പൊത്തി, നൂഹ് നബിയെ കാണുന്നിടത്തു നിന്ന് ഓടിയൊളിച്ചു. എന്നിട്ടും പിന്തിരിഞ്ഞില്ല നൂഹ്(അ). സമൂഹമൊന്നടങ്കം അദ്ദേഹത്തെ ശകാരിച്ചു, ഭീഷണിപ്പെടുത്തി, മര്‍ദിച്ചു, ആട്ടിയോടിക്കുകയും ചെയ്തു. എന്നിട്ടും ക്ഷമകൈവിടാതെ ആ ദൈവദൂതന്‍ അവരുടെ പിന്നാലെ വീണ്ടും വന്നു. ”ഇനിയും നീ വിരമിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ നിന്നെ എറിഞ്ഞു കൊല്ലും”. ദുര്‍നടപ്പുകാരായ സമൂഹത്തിന്റെ അന്ത്യശാസനത്തിനു മുന്നില്‍ ആ നന്ദിയുള്ള അടിമ പതറിയില്ല.

”പ്രിയപ്പെട്ടവരേ, നിങ്ങള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുവിന്‍, മറ്റാരാധ്യര്‍ നിങ്ങള്‍ക്കില്ല തന്നെ, ഭയവിഹ്വലമായ ഒരുനാളിലെ ശിക്ഷയെ ഞാന്‍ നിങ്ങള്‍ക്ക് ഭയപ്പെടുന്നു.” നൂഹ് നൂറായിരം തവണ ആവര്‍ത്തിച്ചു. നൂഹ്(അ) നീണ്ട 950 സംവത്സരങ്ങള്‍ ആ സമൂഹത്തിനു പിന്നാലെ നടന്നു. തന്നെ കൂക്കിവിളിച്ചവരുടെ കൂടെ അപ്പോഴുമുണ്ടായിരുന്നു സ്വന്തം ഭാര്യയും മകനും. അത് അദ്ദേഹത്തെ വേദനിപ്പിച്ചു.

സഹനത്തിന്റെ പാതയില്‍ നൂറ്റാണ്ടുകള്‍ നീണ്ട പ്രബോധനത്തിനൊടുവില്‍ നൂഹിന് ലഭിച്ചത് വിരലിലെണ്ണാവുന്ന അനുയായികള്‍ മാത്രം. ഒടുവില്‍ സമൂഹത്തിന്റെ വഴി പിഴച്ച പോക്കില്‍ മനംനൊന്ത നൂഹ് തന്റെ സങ്കടക്കെട്ടഴിച്ചു.

നൂഹ്(അ) പറഞ്ഞു: നാഥാ, സത്യനിഷേധികളില്‍പെട്ട ഒരാളെയും നീ ഭൂമഖത്ത് വിട്ടേക്കരുതേ, നീ അവരെ വിട്ടേക്കുന്ന പക്ഷം നിന്റെ അടിമകളെ അവര്‍ വഴിപിഴപ്പിക്കും. ദുര്‍വൃത്തര്‍ക്കും സത്യനിഷേധികള്‍ക്കുമല്ലാതെ അവര്‍ ജന്‍മം നല്‍കുകയില്ല’‘(71:26,27).

അല്ലാഹുവിന്റെ കല്പനപ്രകാരം നൂഹ് ഒരു നൗക നിര്‍മിച്ചു. അപ്പോഴും സമൂഹം ചുറ്റും കൂടി നിന്ന് പരിഹാസം ചൊരിഞ്ഞുകൊണ്ടേയിരുന്നു. നിര്‍മാണം പൂര്‍ത്തിയാക്കിയ നൗകയില്‍ നൂഹും വിശ്വാസികളും ഓരോ വിഭാഗത്തില്‍ നിന്നും രണ്ട് ഇണകളെ പ്രവേശിപ്പിച്ചു.

പിന്നെ വൈകിയില്ല. ആകാശകവാടങ്ങള്‍ വെള്ളം ചൊരിഞ്ഞു. ഭൂമിയും ഉറവിടങ്ങളായി, പര്‍വതങ്ങളെ പോലും മൂടിക്കളഞ്ഞ ജലപ്രളയത്തില്‍ എല്ലാം നാമാവശേഷമായി. വിശ്വാസികള്‍ മാത്രം രക്ഷപ്പെട്ടു. തന്റെ അടിമ നൂഹിന്റെ സങ്കടം നിറഞ്ഞ അപേക്ഷ അല്ലാഹു സ്വീകരിക്കുകയായിരുന്നു.

ആദമി(അ)ന്റെയും ഇദ്‌രീസി(അ)ന്റെയും കാലശേഷം പന്ത്രണ്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് നൂഹ് നബിയുടെ ജനത വരുന്നതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. മുന്‍ പ്രവാചകന്മാരുടെ പാതയില്‍ ജീവിച്ച വദ്ദും സുവാഉം യഗൂസും യഊഖും നസ്‌റും സദ്‌വൃത്തരായി അതാത് തലമുറകളെ ധന്യമാക്കി. എന്നാല്‍ കാലചക്രം തിരിഞ്ഞപ്പോള്‍ ഈ സച്ചരിതരെ ആരാധ്യരാക്കി പില്ക്കാല സമൂഹം പ്രതിഷ്ഠിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ഏകനായ അല്ലാഹുവിനെ പാടെ മറന്ന് മഹാന്മാരായി മരിച്ചുപോയവരുടെ വിഗ്രഹങ്ങള്‍ക്കു മുമ്പില്‍ ആരാധനകളും കാണിക്കകളും സമര്‍പ്പിക്കുന്നവരിലേക്കാണ്, അവരില്‍ നിന്നു തന്നെയുള്ള ദൈവദൂതനായി നൂഹ് നിയോഗിക്കപ്പെടുന്നത്. ഭൂമിയിലേക്ക് നിയോഗിക്കപ്പെടുന്ന ആദ്യ ദൈവദൂതനാണ് നൂഹ്(അ) എന്നും തിരുനബിയുടെ വചനങ്ങളില്‍ കാണുന്നു.

വിഗ്രഹാരാധനയില്‍ അടിയുറച്ചുപോയ ആ സമൂഹത്തെ ഏകദൈവാരാധനയിലേക്ക് ക്ഷണിക്കാനിറങ്ങിയ നൂഹ്(അ) നേരിട്ടത് തീക്ഷ്ണമായ പരീക്ഷണമായിരുന്നു. തളരാത്ത മനസ്സും ചോരാത്ത ശക്തിയും സ്വാര്‍ഥത തീണ്ടാത്ത പ്രവര്‍ത്തനങ്ങളും ഒമ്പതര നൂറ്റാണ്ടുകാലം അദ്ദേഹത്തെ പ്രബോധനവീഥിയില്‍ അടിയുറച്ചുനിര്‍ത്തി. 20ലധികം അധ്യായങ്ങളിലായി നൂറിലധികം സൂക്തങ്ങളില്‍ നൂഹ്(അ)ന്റെ പ്രബോധനം അല്ലാഹു ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുണ്ട്. പില്ക്കാല ദൂതന്‍മാര്‍ ക്കെല്ലാം മാതൃകയായിരുന്നു നൂഹ്(അ).

തന്റെ സമൂഹത്തിന്റെ വഴികേടില്‍ മനം നൊന്ത നൂഹ്(അ) അവരെ അല്ലാഹുവിലേക്ക് ക്ഷണിച്ചു. രാപകല്‍ ഭേദമെന്യെ അദ്ദേഹം പ്രബോധനം തുടര്‍ന്നു. എന്നാല്‍ മുഖംപൊത്തി, ചെവിയടച്ച്, ഹൃദയം തിരിച്ചവെച്ച് അവര്‍ വിസമ്മതം പ്രകടിപ്പിച്ചു. അല്ലാഹുവിന്റെ അനുഗ്രഹത്തെ എണ്ണിപ്പറഞ്ഞും അവന്റ ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പു നല്കിയും അദ്ദേഹം വിടാതെ പിന്തുടര്‍ന്നു. അതോടെ അവര്‍ പറഞ്ഞു. ”ഇയാള്‍ ഭ്രാന്തന്‍ തന്നെയാണ്”( 23:25).

നൂഹ് പരിഹാസങ്ങള്‍ അവഗണിച്ചു, പ്രബോധനം തുടര്‍ന്നപ്പോള്‍ അവര്‍ ഭീഷണിപ്പെടുത്തി: ”നൂഹേ, നീ വിരമിക്കുന്നില്ലെങ്കില്‍ നിന്നെ ഞങ്ങള്‍ എറിഞ്ഞുകൊല്ലും”(26:116).

ഒടുവില്‍ അവരോട് ഇതുകൂടി പറഞ്ഞു അദ്ദേഹം : ”എന്റെ സമൂഹമേ, ഇതിന് പ്രതിഫലമായി ഞാന്‍ നിങ്ങളില്‍ നിന്ന് പണം ആവശ്യപ്പെടുന്നില്ല. എനിക്കുള്ള പ്രതിഫലം അല്ലാഹുവിന്റെ പക്കലാണുള്ളത്’‘(26:119)

എന്നാല്‍ അവര്‍ മാറാനൊരുക്കമായിരുന്നില്ല. ഒടുവില്‍ അല്ലാഹു അവന്റെ തീരുമാനം നടപ്പിലാക്കി. മുന്നോടിയായി നൂഹിനോട് കപ്പലുണ്ടാക്കാന്‍ നിര്‍ദേശിച്ചു. ആസമൂഹമധ്യത്തില്‍ വെച്ചുതന്നെ നൂഹ് മരത്തടിയില്‍ കപ്പലൊരുക്കി. അപ്പോഴും ചുറ്റുംകൂടി നിന്ന് അവര്‍ പ്രവാചകനെ പരിഹസിച്ചുകൊണ്ടേയിരുന്നു.

വിശ്വസിച്ചവരെയും പുറമെ മറ്റു ജീവികളെയും അതില്‍ പ്രവേശിപ്പിക്കാന്‍ അല്ലാഹു നിര്‍ദേശം നല്കി. (ഹസന്‍ ബസ്വരിയുടെ വീക്ഷണത്തില്‍ കപ്പലിന് മൂന്ന് ഭാഗങ്ങളുണ്ടായിരുന്നു. അടിത്തട്ടില്‍ ഇഴജന്തുക്കളും വന്യമൃഗങ്ങളും, മധ്യത്തില്‍ വിശ്വാസികള്‍, മുകളില്‍ പക്ഷികള്‍ എന്നിവരാണുണ്ടായിരുന്നത്).

പിന്നീട് ആകാശം ജലവര്‍ഷം തുടങ്ങി, ഭൂമി ഉറവയുമെടുത്തു, ദിവസങ്ങളോളം തുടര്‍ന്നപ്പോള്‍ മലകളെപ്പോലും വിഴുങ്ങി ഭൂമി വെള്ളത്തിലായി. കപ്പലില്‍ കയറിയവരൊഴികെ അന്നാട്ടിലുള്ളവരെല്ലാം മുങ്ങിമരിച്ചു.

കപ്പല്‍ പിന്നീട് ജൂദിമലയില്‍ അടിഞ്ഞു. അവരില്‍ നിന്ന് അടുത്ത തലമുറയെ അല്ലാഹു കൊണ്ടുവന്നു. നന്ദികേടിന്റെയും അനുസരണക്കേടിന്റെയും പ്രതീകമായ ആ ജനത പില്ക്കാലക്കാര്‍ക്ക് പാഠമായി.

മുൻപത്തെ ലേഖനം പണം
അടുത്ത ലേഖനം നുഐമുബ്‌നു മസ്ഊദ്(റ)

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI