വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍

ആദം, ഇദ്‌രീസ്

ആദം

തിരുനബിയുടെ കൈപിടിച്ചുകൊണ്ട് ജിബ്‌രീല്‍ മാലാഖ ഒന്നാം ആകാശത്തേക്കു കടന്നു. ”ഉത്തമനായ ദൂതനും ഉത്കൃഷ്ട പുത്രനും സ്വാഗതം” അവരെ സ്വീകരിച്ചുകൊണ്ട് പറയപ്പെട്ടു. തിരുനബി ചോദിച്ചു: ആരാണ് ഇദ്ദേഹം. ”ഇതാണ് ആദം” – ജിബ്‌രീല്‍ മറുപടി പറഞ്ഞു. ആദമിന്റെ ഇടത്തും വലത്തുമായി കാണുന്നത് അദ്ദേഹത്തിന്റെ സന്താനങ്ങളുടെ ആത്മാവുകളാണ്. വലതുഭാഗത്തുള്ളവര്‍ സ്വര്‍ഗവാസികളും ഇടതുഭാഗത്തുള്ളവര്‍ നരകവാസികളും. വലതുഭാഗത്തേക്കു നോക്കുമ്പോള്‍ അദ്ദേഹം ചിരിക്കുന്നു, ഇടത്തേക്കു നോക്കുമ്പോള്‍ കരയുകയും ചെയ്യുന്നു. മാലാഖ തുടര്‍ന്നു (ബുഖാരി) 1

ജിബ്‌രീല്‍(അ)നോടൊപ്പം നടത്തിയ വാനയാത്രയില്‍ ഒന്നാം കവാടത്തില്‍ തിരുനബിയെ സ്വീകരിച്ച ആദം മാനവകുലത്തിന്റെ ആദ്യപിതാവ്; അല്ലാഹു ഭൂമിയിലേക്ക് നിയോഗിച്ച ആദ്യ നബിയും. ആദമിന്റെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട സംഭവം വിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളിലായി പരാമര്‍ശിക്കുന്നുണ്ട്. അത് ഇങ്ങനെ സംഗ്രഹിക്കാം:

അല്ലാഹുവിനെ വണങ്ങിയും വാഴ്ത്തിയും സ്തുതിച്ചും കഴിഞ്ഞിരുന്ന മലക്കുകളെ വിളിച്ചു കൂട്ടി ഒരിക്കല്‍ അല്ലാഹു അറിയിച്ചു: ”ഞാന്‍ ഭൂമിയില്‍ ഒരു ഖലീഫയെ നിശ്ചയിക്കുകയാണ്.” അപ്പോള്‍ മാലാഖമാര്‍ക്ക് സന്ദേഹമായി: ”നിന്റെ പരിശുദ്ധിയെ വാഴ്ത്താനും മഹത്വത്തെ പ്രകീര്‍ത്തിക്കാനും നാഥാ ഞങ്ങളില്ലേ. പിന്നെന്തിന് മണ്ണിനെ രക്തപങ്കിലമാക്കി, കുഴപ്പം വിതക്കാന്‍ മറ്റൊരു സൃഷ്ടി?”. അല്ലാഹു മാലാഖമാരുടെ ധാരണയെ തിരുത്തി: ”നിങ്ങള്‍ അറിയാത്തത് ഞാന്‍ അറിയുന്നു’‘(2:30).

ദിവ്യവിളമ്പരം യാഥാര്‍ഥ്യമായി, ആദം സൃഷ്ടിക്കപ്പെട്ടു. ഭൂമിയില്‍ താന്‍ നിയോഗിച്ച ഖലീഫക്ക് സകല നാമങ്ങളും അല്ലാഹു പഠിപ്പിച്ചു. പുതിയ സൃഷ്ടിയുടെ മഹത്വം സര്‍വരാലും അംഗീകരിക്കപ്പെടണം. അതിനാല്‍ മാലാഖമാരോടായി അല്ലാഹു കല്പ്പിച്ചു; ”നിങ്ങള്‍ ആദമിന് പ്രണാമമര്‍പ്പിക്കുക”. ദിവ്യകല്പനകള്‍ ധിക്കരിക്കാത്ത മാലാഖമാര്‍ ആദമിനു മുമ്പില്‍ സാഷ്ടാംഗം നമിച്ചു. എന്നാല്‍ ഇബ്‌ലീസ് ദിവ്യകല്‍പന ധിക്കരിക്കുകയാണ് ചെയ്തത്.

”കേവലം ചിലമ്പിക്കുന്ന കളിമണ്ണുകൊണ്ട് സൃഷ്ടിക്കപ്പെട്ട ആദമിന് മുന്നില്‍ നമിക്കാന്‍ അഗ്നിയാല്‍ സൃഷ്ടിക്കപ്പെട്ട എനിക്കാവില്ല”. വിസമ്മതത്തിന് ഇബ്‌ലീസിന്റെ ഈ ന്യായം പക്ഷേ അല്ലാഹുവിന് സ്വീകാര്യമായിരുന്നില്ല. താന്‍ ആദരിച്ച, മാലാഖമാര്‍ വണക്കമര്‍പ്പിച്ച, ഉത്കൃഷ്ട സൃഷ്ടിയായ ആദമിനു മുന്നില്‍ വണങ്ങാന്‍ കഴിയില്ലെങ്കില്‍ നീ നിന്ദ്യനാണ്, നിനക്ക് ഇനി ഇവിടെ ഇടമില്ല പുറത്തുപോകൂ’‘ അല്ലാഹു പ്രഖ്യാപിച്ചു (7:12,13).

ആദമിന് ഹവ്വാഅ് എന്ന ഇണയെ സമ്മാനിച്ച് അല്ലാഹു അവരെ സര്‍വൈശ്വര്യങ്ങളുടെയും വിളനിലമായ സ്വര്‍ഗാരാമത്തില്‍ താമസപ്പിച്ചു. എവിടെയും പോകാം, എന്തും ഭക്ഷിക്കാം, അനുഭവിക്കാം. എന്നാല്‍ ഒരു മരം, അതിനെ മാത്രം സമീപിക്കരുത് എന്ന മുന്നറിയിപ്പും നല്‍കി.

അല്ലാഹുവിന്റെ അനുമതി അനുഭവിച്ചും മുന്നറിയിപ്പ് സൂക്ഷിച്ചും സന്തോഷപൂര്‍വം അവര്‍ സ്വര്‍ഗീയ ജീവിതം നയിക്കവെ, അവരുടെ ശത്രുവായ പിശാച് ഗുണകാംക്ഷിയായി ചമഞ്ഞ് അവരോട് അനുനയത്തിന് വന്നു. എന്നാല്‍ അവര്‍ക്കറിയില്ലായിരുന്നു പിശാചിന്റെ ലക്ഷ്യം എന്താണെന്ന്.

”സ്വര്‍ഗവും അതിലെ സുഖാനന്ദങ്ങളും നിങ്ങള്‍ക്കുള്ളതാണ്. എന്നാല്‍ അല്ലാഹു വിലക്കിയ ഈ മരത്തിലെ കായ തിന്നാല്‍ മാത്രമേ നിങ്ങള്‍ക്കിവിടെ ശാശ്വത വാസം സാധ്യമാകൂ. അറിയുക, ഞാന്‍ നിങ്ങളുടെ ഗുണകാംക്ഷിയാണ്.” പിശാച് ആദമിനെയും ഹവ്വാഇനെയും സമര്‍ഥമായി കെണിയില്‍ വിഴ്ത്തുകയായിരുന്നു. വിലക്കപ്പെട്ട പഴം തിന്നതോടെ തങ്ങളകപ്പെട്ട ചതിക്കുഴി അവര്‍ തിരിച്ചറിഞ്ഞു. ആദമിനും ഹവ്വാഇനും അവരുടെ നഗ്നത ബോധ്യപ്പെട്ടു, അവര്‍ നഗ്നത മറയ്ക്കാന്‍ നോക്കി. ദൈവകല്പ്പന ധിക്കരിച്ചതിന്റ പാപഭാരവും അവരെ അലട്ടി.

”പിശാച് നിങ്ങളുടെ വ്യക്തമായ ശത്രുവാണെന്നും ആ മരത്തിലെ കായ്കള്‍ ഭക്ഷിക്കരുതെന്നും ഞാന്‍ നിങ്ങളെ ഉണര്‍ത്തിയിരുന്നില്ലേ” (7 : 22). അല്ലാഹു അവരെ അവരുടെ അപരാധം ബോധ്യപ്പെടുത്തി. തെറ്റ് ബോധ്യപ്പെട്ട അവരിരുവരും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങി, അത് അല്ലാഹു സ്വീകരിച്ചു. പിന്നാലെ അവരെ സ്വര്‍ഗീയ ജീവിതത്തില്‍ നിന്ന് ഭൂമിലേക്ക് പറിച്ചു നടുകയും ചെയതു. യഥാര്‍ഥത്തില്‍ സ്വര്‍ഗജീവിതം ഒരു നിമിത്തം മാത്രമായിരുന്നു. ഭൂമിയിലേക്കുവേണ്ടിയാണല്ലോ അല്ലാഹു ആദമിനെ സൃഷ്ടിച്ചതു തന്നെ. മനുഷ്യന്റ മഹത്വത്തെ ധിക്കരിച്ച് അവന്റെ ആജന്മ ശത്രുവായ പിശാചിന്റെ നിലപാട് മനുഷ്യനെ ബോധ്യപ്പെടുത്തുകയെന്നതാവാം അവരുടെ ഒന്നിച്ചുള്ള സ്വര്‍ഗീയ ജീവിതത്തിലൂടെ അല്ലാഹു ഉദ്ദേശിച്ചത്. അത് ബോധ്യപ്പെട്ടതോടെ തന്റെ പ്രവര്‍ത്തന ഭൂമികയായ മണ്ണിലേക്ക് മനുഷ്യനെ അവന്‍ മാറ്റുകയും ചെയതു. ഭൂമിവാസം തുടങ്ങിയ ആദമിനും ഹവ്വാക്കും മക്കളുണ്ടായി.

ആദം പുത്രന്‍മാരില്‍ രണ്ടുപേര്‍ ഒരു വഴിപാട് ബലിനടത്തിയ സംഭവം വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ബൈബിള്‍ കഥകളില്‍ ഇവരുടെ പേര് ഹാബീല്‍, ഖാബീല്‍ എന്നിങ്ങനെ രേഖപ്പെടുത്തി കാണുന്നു.

നല്ലവനായ ഹാബീലിന്റെ വഴിപാടാണ് ദൈവം സ്വീകരിച്ചത്. കോപിഷ്ടനായ ഖാബീല്‍ അക്രമാസക്തനായി. ”നിന്നെ ഞാന്‍ കൊന്നുകളയും” ഖാബീല്‍ കൊലവിളി നടത്തി. എന്നാല്‍ സമാധാന പ്രിയനായ ഹാബീല്‍ അനുനയ ഭാഷയില്‍ പ്രതികരിച്ചു: ”ഭക്തരില്‍ നിന്ന് മാത്രമേ അല്ലാഹു എന്തും സ്വീകരിക്കുകയുള്ളൂ നീ എനിക്കുനേരെ കൊലവിളി നടത്തിയാലും തിരിച്ചടിക്കാന്‍ ഞാനൊരുക്കമല്ല തന്നെ”.

എന്നാല്‍ ദൈവഭയം തീണ്ടാത്ത ഖാബീല്‍ സ്വസഹോദരന്‍ ഹാബീലിന്റെ കഥ കഴിച്ചു, ഭൂമിയിലെ ആദ്യത്തെ മനുഷ്യവധം. ജീവനില്ലാത്ത കൂടപ്പിറപ്പിന്റെ ജഡം നോക്കിനിന്ന ഖാബീല്‍ വിയര്‍ക്കാന്‍ തുടങ്ങി. ‘ജഡം ഇനിയെന്ത് ചെയ്യും?’ മണ്ണില്‍ കുഴിതോണ്ടുന്ന കാക്കയിലൂടെ അല്ലാഹു ഖാബീലിന്റെ ദൗര്‍ബല്ല്യം ബോധ്യപ്പെടുത്തി, അയാള്‍ പരിതപിച്ചു: ”ഹൊ! എന്തൊരു കഷ്ടം, ഈ കറുത്ത കാക്കയെപ്പോലെയാവാനും സഹോദരന്റെ ജഡം മറവുചെയ്യാന്‍ പോലും ഞാന്‍ ശക്തിയില്ലാത്തവനായല്ലോ” (സൂറ.മാഇദ 27-31).

ആദം(അ) പിന്നീടും വര്‍ഷങ്ങളോളം ജീവിച്ചതായി കാണുന്നു. നിരവധി സന്താന പരമ്പരകളെ അദ്ദേഹം കാണുകയും ചെയ്തു. 130 ആം വയസ്സിലും
ആദമിന് മക്കള്‍ പിറന്നതായും അതിനു ശേഷവും നൂറ്റാണ്ടുകളോളം അദ്ദേഹം ജീവിച്ചിരുന്നതായും പറയപ്പെടുന്നുണ്ട്.

ഇദ്‌രീസ്(അ)

പ്രമുഖ ചരിത്രകാരന്‍ ഇബ്‌നു ഇസ്ഹാഖിന്റെ വീക്ഷണത്തില്‍ ലോകത്ത് ആദ്യമായി പേനകൊണ്ട് എഴുതിയത് ഇദ്‌രീസ് നബി(അ)യാണ്. തിരുനബിയുടെ വാനലോക യാത്രയില്‍ നാലാം ആകാശത്ത് ദൂതരെ സ്വീകരിച്ച് സ്വാഗതമരുളിയ ഇദരീസ്(അ), ആദം സന്തതികളില്‍ ആദമിന് ശേഷം വന്ന ആദ്യനബിയുമാണ്.

വിശുദ്ധ ഖുര്‍ആന്‍ നന്നേ ചെറിയ രണ്ട് വാക്യങ്ങള്‍ കൊണ്ട് ഇദ്‌രീസ്(അ)നെ പരിചയപ്പെടുത്തുന്നു.

”വേദഗ്രന്ഥത്തില്‍ ഇദ്‌രീസിനെക്കുറിച്ചുള്ള വിവരം നീ സ്മരിക്കുക. തീര്‍ച്ച, അദ്ദേഹം സത്യസന്ധനും പ്രവാചകനും തന്നെ, അദ്ദേഹത്തെ നാം ഉന്നതമായ പദവിയിലേക്ക് ഉയര്‍ത്തിയിരിക്കുന്നു” (19:56,57).

‘ഉന്നതമായ പദവിയിലേക്ക് ഉയര്‍ത്തിയിരിക്കുന്നു’ എന്ന ഖുര്‍ആന്‍ പരാമര്‍ശത്തെ പണ്ഡിതന്മാര്‍ പലതരത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ഇബ്‌നു അബ്ബാസി(റ)ന്റെ വീക്ഷണത്തില്‍ ഇദ്‌രീസിനെ ആറാം ആകാശത്തേക്ക് ഉയര്‍ത്തുകയും അവിടെ വെച്ച് അദ്ദേഹം മരിക്കുകയും ചെയ്തു എന്നാണ്. മുജാഹിദ് പറയുന്നത് അദ്ദേഹം നാലാം വാനത്തിലാണുള്ളതെന്നാണ്. ഇസ്‌റാഅ്, മിഅ്‌റാജ് ഹദീസുകളിലും ഇതേ പരാമര്‍ശമാണുള്ളത്. ഹസന്‍ ബസ്വരിയാകട്ടെ, ‘ഉന്നത പദവി’ കൊണ്ടുള്ള വിവക്ഷ സ്വര്‍ഗമാണെന്ന് വ്യക്തമാക്കുന്നു.

 

References
  1. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 78, ഹദീസ് 349 [↩]
മുൻപത്തെ ലേഖനം ആമിറുബ്‌നു അബ്ദില്ല അത്തമീമി
അടുത്ത ലേഖനം ആഇശ ബിന്‍ത് അബീബക്ര്‍ (റ)

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI