വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍

എ അലവി മൗലവി

ഉള്ളടക്കം

1956 ലെ ഒരു പ്രഭാതം. തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്ക് അടുത്തുള്ള ഓട്ടുപാറ എന്ന ഗ്രാമത്തിലെ ഒരജ്ഞാത കേന്ദ്രം. എടവണ്ണ എ അലവി മൗലവിയും സ്‌നേഹിതരായ തൃപ്പനച്ചി സി പി കുഞ്ഞിമൊയ്തീന്‍ മൗലവിയും ഒറ്റപ്പാലത്തെ ടി പി മുഹമ്മദ് മൗലവിയും ഒരു മുറിയില്‍ തടവിലാക്കപ്പെട്ടിരിക്കുകയാണ്. ഓട്ടുപാറയില്‍ യാഥാസ്ഥിതിക വിഭാഗവുമായി വാദപ്രതിവാദം കഴിഞ്ഞ് നാട്ടിലേക്കു പോകും വഴി അക്രമികള്‍ വാഹനം തടഞ്ഞ്, ആയുധം കാട്ടി അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടു പോകുകയായിരുന്നു. ജനല്‍പഴുതിലൂടെ നോക്കിയപ്പോള്‍ കഴുത്തറുക്കാന്‍ കത്തിയണയ്ക്കുന്നതാണ് കണ്ടത്.

a alavi moulavi

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷികളാകാനുള്ള അവസരം അടുത്തുവെന്ന് അവര്‍ ഉറപ്പിച്ചു. ശത്രുക്കള്‍ അവരെ വല്ലാതെ ഉപദ്രവിച്ചു. അവസാനത്തെ ആഗ്രഹമെന്താണെന്ന് ചോദിച്ചു. വെള്ളം കുടിക്കണമെന്നും പള്ളിയില്‍ പോയി നമസ്‌കരിക്കണണെന്നും ആവശ്യപ്പെട്ടു. നമസ്‌കരിക്കാനായി അടുത്തുള്ള സ്രാമ്പിയയിലേക്ക് മൂവരെയും കൂട്ടി അക്രമിസംഘം നടന്നുപോകുന്നത് ഒരു അമുസ്‌ലിം സഹോദരന്റെ ശ്രദ്ധയില്‍പെട്ടു. ഇതില്‍ അലവി മൗലവിയെ സ്വാതന്ത്ര്യപ്രസ്ഥാനവുമായി ബന്ധപ്പെട്ട പരിപാടികളില്‍ കണ്ടു പരിചയമുണ്ടായിരുന്ന അയാള്‍ക്ക് കാര്യങ്ങളില്‍ പന്തികേടു തോന്നുകയും അയാള്‍ ഉടന്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് കുതിച്ചെത്തിയതോടെ അക്രമികള്‍ ഓടിമറഞ്ഞു. ഈ സംഭവത്തിനു ശേഷം മാനസാന്തരം വന്ന നിരവധി പേര്‍ പിന്നീട് മുജാഹിദ് ആദര്‍ശത്തിലേക്ക് വരികയുണ്ടായി.

1911ല്‍ ആല്‍പ്പെറ്റ അബൂബക്കര്‍ മുസ്‌ലിയാര്‍ എന്ന മൊല്ലയുടെയും ഭാര്യ ഫാത്വിമയുടെയും മകനായിമേലാറ്റൂര്‍ എടപ്പറ്റയിലാണ് അലവി മൗലവി ജനിച്ചത്. ‘പഠിച്ചതോതു’ന്നതിനു പകരം പഠിച്ചതിനപ്പുറം ചിന്തിക്കുകയും ചോദിക്കുകയും ചെയ്യുന്ന ഈ ശല്യക്കാരനെ ഉള്‍ക്കൊള്ളാന്‍ ദര്‍സ് നടത്തിപ്പുകാര്‍ക്കായില്ല. പല ദര്‍സുകളിലായി മാറി മാറി പഠിക്കേണ്ടിവന്നു ഒടുവില്‍ തൊടികപ്പുലം മമ്മു മൗലവിയുടെ ദര്‍സില്‍ എത്തിപ്പെട്ടു അത് മൗലവിയുടെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു. നടപ്പുകള്‍ക്കും ധാരണകള്‍ക്കുമപ്പുറം പ്രമാണബദ്ധമായും യുക്തി സഹമായും കാര്യങ്ങളെസമീപിക്കാന്‍ ഉല്‍പതിഷ്ണുവായ മമ്മു മൗലവിയുടെ ശിഷ്യത്വത്തിലൂടെവഴിയൊരുങ്ങി. മമ്മു മൗലവിയുടെയും തുടര്‍ന്ന് ഗുരുവായി തെരഞ്ഞെടുത്ത അബുസ്സബാഹ് അഹ്‌മദലി മൗലവിയുടെയും സാമീപ്യം ഇസ്‌ലാഹി ആദര്‍ശ പഠനത്തിന് ഏറെ സഹായകമായി. വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത്, ഉമറാബാദ് ദാറുസ്സലാം, സൂറത്ത്, ദയൂബന്ദ് തുടങ്ങിയ പ്രസിദ്ധ മതപാഠശാലകളില്‍ പഠനം നടത്തി.

ഇക്കാലയളവിലാണ് അലവി മൗലവി ദേശീയപ്രസ്ഥാനത്തില്‍ സജീവമാവുന്നത്. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ഉര്‍ദു ഭാഷയില്‍ അദ്ദേഹത്തിന് നല്ല പ്രാവീണ്യമായിരുന്നതിനാല്‍ മജ്‌ലിസുശ്ശൂറയുടെ നേതാക്കള്‍ കേരളത്തില്‍ വരുമ്പോള്‍ അലവി മൗലവിയാണ് അവരുടെ പ്രസംഗങ്ങളും മറ്റും മൊഴിമാറ്റം നടത്തിയിരുന്നത്. തന്റെ പ്രഗത്ഭനായ ശിഷ്യനെ തന്നെഎടവണ്ണയിലേക്ക് നിയോഗിച്ചാണ് മമ്മു മൗലവിഅവിടെ നിന്നും പിന്‍വാങ്ങിയത്. എടവണ്ണയിലെത്തിയ മൗലവി കല്ലുവെട്ടി പ്പള്ളിയില്‍ ഇമാമും ഖത്വീബുമായി നിയമിതനായി. ആണ്ടവരുടെ ജാറമെന്ന പേരിലറിയപ്പെട്ടിരുന്ന ഒരു ജാറം അന്ന് ആ പള്ളിയിലുണ്ടായിരുന്നു. പുതിയ മൗലവിയുടെ നേതൃത്വത്തിലുള്ളആദ്യ ജുമുഅക്ക് താല്‍പ്പര്യത്തോടെയാണ് ജനങ്ങളെത്തിയത്. എന്നാല്‍ മൗലവിയുടെ പ്രവൃത്തികള്‍ സകലരെയും അമ്പരിപ്പിച്ചു. മആശിറ വിളിച്ച്മുക്രി നല്കിയ വാള്‍വാങ്ങി മിന്‍ബറിന്റെ പിന്നിലേക്ക് മാറ്റിവെച്ചു, പിന്നീട് നബാത്തിയ ഖുത്വുബയുടെ ഏട് നീക്കിവെച്ച്ഹംദും സ്വലാത്തും ചൊല്ലി സാരസമ്പുഷ്ടമായ മലയാള ഖുത്വ്ബ. തൊട്ടടുത്ത ദിവസം തന്നെഒരുപറ്റമാളുകള്‍ ജാറം പൊളിക്കാന്‍ രംഗത്തെത്തി. ജാറം പൊളിച്ച് കഴിഞ്ഞപ്പോള്‍ ജഡാവശിഷ്ടത്തിന് പകരം കുറെ കരിക്കട്ടകളായിരുന്നു അവിടെയുണ്ടാ യിരുന്നത്. ജിന്ന് ബാധയുടെ പേരില്‍ ഒഴിഞ്ഞുകിടന്നിരുന്ന 42 മുറികളുള്ള ഒരുപഴയ വീടാണ് അന്ന് താമസിക്കാന്‍ അലവി മൗലവി തെരഞ്ഞെടുത്തത്.

1976 മെയ് 1 മുതല്‍ 12 വരെ നടന്ന പ്രസിദ്ധമായ കുറ്റിച്ചിറ വാദപ്രതിവാദത്തില്‍ സ്‌റ്റേജിന് പിന്നില്‍ പണ്ഡിതരുടെ കരുത്തായി അലവി മൗലവി മുഴുവന്‍ സമയവും ഉണ്ടായിരുന്നു. പൂനൂര്‍, കൊടിയത്തൂര്‍ വാദപ്രതിവാദങ്ങളിലെല്ലാം മൗലവിയുടെ ഉജ്വല നേതൃത്വത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.

എറണാകുളത്ത് സ്ഥാപിക്കാന്‍ ആലോചിച്ചിരുന്ന ജാമിഅ നദ്‌വിയ്യ, എടവണ്ണയില്‍ തന്നെ സ്ഥാപിതമായത് മൗലവിയുടെ താല്പര്യപ്രകാരമാണ്. ജാമിഅയുടെ സ്ഥാപനത്തിനായി രൂപീകരിച്ച കമ്മിറ്റിയിലെമുഖ്യാംഗമായിരുന്നു അദ്ദേഹം. പിന്നീടവിടെ അധ്യാപകനായും പ്രിന്‍സിപ്പലായും സ്ഥാപനത്തിന്റെമാനേജിംഗ് ട്രസ്റ്റിയായുമൊക്കെ പ്രവര്‍ത്തിച്ചു. ജാമിഅ നദ്‌വിയ്യയിലെ കുട്ടികള്‍ പട്ടിണി കിടക്കുമ്പോള്‍ അദേഹവും പട്ടിണിയായിരിക്കും. മരണം വരെജാമിഅയുടെ എല്ലാമെല്ലാമായിരുന്നു മൗലവി.

ബൃഹത്തായ ഒരു മലയാള തഫ്‌സീര്‍ തയ്യാറാക്കാന്‍ നിയുക്തരായ മൂന്ന് പണ്ഡിതരിലൊരാള്‍ അലവി മൗലവിയായിരുന്നു. മുഹമ്മദ് അമാനി മൗലവിയും അലവി മൗലവിയും പി കെ മൂസ മൗലവിയും ചേര്‍ന്ന് തുടങ്ങിയ തഫ്‌സീറിന്റെ രചനയ്ക്കായി കുറച്ചു കാലം അദ്ദേഹം വീട്ടില്‍ നിന്ന് മാറിത്താമസിച്ചിരുന്നു. പ്രസിദ്ധമായ മുത്തനൂര്‍ പള്ളികേസിന്റെ നടത്തിപ്പിനായി നദ്‌വത്തുല്‍ മുജാഹിദീന്‍ 1954 ആഗസ്തില്‍ രൂപം കൊടുത്ത ഇംദാദുല്‍ ജിഹാദ് കമ്മിറ്റിയുടെ കണ്‍വീനറായി തെരഞ്ഞെടുത്തത് അലവി മൗലവിയെയായിരുന്നു.

മേലാറ്റൂര്‍ സ്വദേശി ആഇശയാണ് ആദ്യഭാര്യ. ആദ്യഭാര്യയില്‍ മൗലവിക്ക് രണ്ട് മക്കളുണ്ട്. മുഹമ്മദ് അമീനും അബൂബക്കറും. മുഹമ്മദ് അമീന്‍ പ്രഗത്ഭനായ ഒരു പണ്ഡിതനായിരുന്നു. കെ എന്‍ എമ്മിനെ അഹ്‌ലെ ഹദീസുമായി ബന്ധിപ്പിച്ചത് മുഹമ്മദ് അമീനായിരുന്നു. ഫാത്വിമക്കുട്ടിയെ രണ്ടാമത് വിവാഹം ചെയ്തു. ജമീലടീച്ചര്‍, അബ്ദുസ്സലാം സുല്ലമി, അബ്ദുല്ല നദ്‌വി, സഈദ്, റഹ്‌മാബി, മുജീബുര്‍റഹ്‌മാന്‍, മുബാറക് എന്നിവരാണ് മക്കള്‍.

 

മുൻപത്തെ ലേഖനം എന്‍ വി അബ്ദുസ്സലാം മൗലവി
അടുത്ത ലേഖനം എ മുഹമ്മദ് കുഞ്ഞി മൗലവി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI