വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > കേരളത്തിലെ പണ്ഡിതപ്രമുഖര്‍ > എന്‍ വി അബ്ദുസ്സലാം മൗലവി

എന്‍ വി അബ്ദുസ്സലാം മൗലവി

ഉള്ളടക്കം

വിമോചന സമരത്തിനു ശേഷം കേരളത്തില്‍ ആദ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ മുസ്‌ലിം ലീഗ് ഒരുങ്ങിയ കാലം. നേതാക്കള്‍ക്കിടയില്‍ ധാരണ ആയെങ്കിലും അണികളില്‍ ഉയര്‍ന്ന ആശയക്കുഴപ്പങ്ങള്‍ പടര്‍ന്നുപിടിച്ചു. ഈ ആശയക്കുഴപ്പത്തിന് വിരാമമിട്ടത് ഒരു മൗലവിയുടെ ഫത്വ്‌വയായിരുന്നു. ഹുദൈബിയ സന്ധിയുടെ ചരിത്രം ഉദ്ധരിച്ച് എന്‍ വി അബ്ദുസ്സലാം മൗലവി സ്റ്റേജുകളില്‍ നിന്ന് പ്രസംഗിച്ചു. ഖുര്‍ആന്‍ ആയത്തുകളും ഹദീസുകളും ഒഴുകിപ്പരക്കുന്ന രാഷ്ട്രീയപ്രസംഗമാണ് അണികളുടെ മനമിളക്കം മാറ്റിയത്.

nv abdussalam moulavi

ഒരു വ്യക്തിയുടെ ചരിത്രം ഒരു പ്രദേശത്തിന്റെ വളര്‍ച്ചയുടെ, വിദ്യാഭ്യാസ, സാമൂഹ്യരംഗത്തെ പുരോഗതിയുടെ ചരിത്രമാകുന്നത് നേരിട്ടു കാണാം, മലപ്പുറം ജില്ലയിലെ അരീക്കോട് എന്ന പ്രദേശത്ത് പോയാല്‍. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ കേരള മുസ്‌ലിംകള്‍ക്ക് സര്‍വ്വതോന്‍മുഖമായ വളര്‍ച്ചയുടെ അടിത്തറ പാകിക്കൊണ്ട് 1950ല്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ രൂപീകരിച്ചപ്പോള്‍ എന്‍ വി അബ്ദുസ്സലാം മൗലവിയായിരുന്നു പ്രഥമ ജനറല്‍ സെക്രട്ടറി. കെ എം മൗലവി പ്രസിഡന്റും. കെ എന്‍ എം ജന. സെക്രട്ടറി മുസ്‌ലിംലീഗിന്റെ യോഗങ്ങളില്‍ പ്രസംഗിക്കുന്നതിനെതിരെ ചിലര്‍ ആക്ഷേപം ഉന്നയിച്ചതിനെ തുടര്‍ന്ന് മൗലവി കെ എന്‍ എമ്മിലെ സ്ഥാനം രാജിവെച്ചു. നാട്ടില്‍ ജംഇയ്യത്തുല്‍ മുജാഹിദീന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വ്യാപൃതനാവുകയും രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകുകയും ചെയ്തു. മലബാര്‍ മുസ്‌ലിം ലീഗിന്റെ ജോയിന്റ് സെക്രട്ടറിയും വിമോചന സമര കാലത്ത് മുസ്‌ലിംലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു അദ്ദേഹം. ഇംഗ്ലീഷ് ഭാഷയില്‍ പാണ്ഡിത്യമുണ്ടായിരുന്ന മൗലവിയാണ് നേതാക്കളായിരുന്ന ലിയാഖത്ത് അലി ഖാന്‍, സത്താര്‍ സേട്ടു, ഇസ്മാഈല്‍ സാഹിബ് തുടങ്ങിയവരുടെ പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തിയിരുന്നത്.

ഖുര്‍ആന്‍ പഠനത്തോടും യഥാര്‍ഥ പ്രമാണങ്ങളോടും മുഖംതിരിച്ചു നിന്ന മുസ്‌ലിംകളില്‍ വ്യത്യസ്തനായിരുന്ന ബീരാന്‍ മുസ്‌ലിയാരുടെ മകള്‍ ആഇശയാണ് എന്‍ വിയുടെ മാതാവ്. താച്ചുമ്മ എന്ന ഇവരുടെ പേര്, പിന്നീട് മൗലവി ആഇശ എന്നാക്കി മാറ്റുകയായിരുന്നു. 1913ല്‍ ഒഴുകൂരില്‍ ജനനം. എന്‍ വി മമ്മദാണ് പിതാവ്. അരീക്കോട് ജി എം യു പി സ്‌കൂള്‍, കോഴിക്കോട് ഹിമായത്തുല്‍ ഇസ്‌ലാം സഭ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. 1935ല്‍ അരീക്കോട് ബ്രാഞ്ച് പോസ്റ്റ്മാസ്റ്ററായി നിയമിതനായി. മലപ്പുറം ഹൈസ്‌കൂളില്‍ ഒന്‍പതാം ക്ലാസില്‍ വീണ്ടും വിദ്യാര്‍ഥിയായി. 1940ല്‍ 27 ാം വയസ്സില്‍ എസ് എസ് എല്‍ സി പാസായി. ഇന്റര്‍മീഡിയറ്റ് കോഴ്‌സിന് മൗലവി തലശ്ശേരി ബ്രണ്ണന്‍ കോളജിലാണ് പഠിച്ചത്.

1941ല്‍ തിരൂര്‍മജിസ്റ്റ്രേട്ട് കോടതിയില്‍ ഗുമസ്തനായി ജോലി ലഭിച്ചു. 1942ല്‍ വടകര താലൂക്ക് ഓഫീസില്‍ ജോലി ചെയ്യവേ അതുപേക്ഷിച്ചാണ് നാട്ടിലേക്ക് മടങ്ങിയത്. വാഴക്കാട് ദാറുല്‍ ഉലൂമില്‍ ഒരു വര്‍ഷത്തെ പഠനത്തിനു ശേഷം തിരൂരങ്ങാടി യതീംഖാനയുടെ പ്രഥമ മാനേജരായി ചുമതലയേറ്റു.

1944 സപ്തംബര്‍ 20ന് ചെറിയ പെരുന്നാള്‍ ദിനത്തില്‍ അരീക്കോട് താഴത്തങ്ങാടി എം കെ മമ്മദിന്റെ വീട്ടില്‍ നടന്ന ഒരു യോഗമാണ് ജംഇയ്യത്തുല്‍ മുജാഹിദീന്‍രൂപീകരണത്തിന് വേദിയായത്. എന്‍ വി അബ്ദുസ്സലാം മൗലവി പ്രസിഡന്റായി കമ്മിറ്റിക്ക് രൂപംനല്കി. പിന്നീട് മുജാഹിദുല്‍ ഇസ്‌ലാം എന്ന ഒരു സംഘമായി ഇതിനെ പുനഃക്രമീകരിച്ചു. പിന്നീട് സംഘത്തിന്റെ പേര് ജംഇയ്യത്തുല്‍ മുജാഹിദീന്‍ എന്നാക്കി മാറ്റി.

ഖുര്‍ആന്‍ പഠനത്തിന്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുകയും അതിന്നായി പ്രായോഗികവും ശാസ്ത്രീയവുമായ രീതി നടപ്പാക്കുകയും ചെയ്തു എന്നതാണ് മൗലവിയുടെ ഏറ്റവും വലിയ സംഭാവനകളിലൊന്ന്. 1945 ജനുവരി 2ന് മേത്തലങ്ങാടി പള്ളിയില്‍ വച്ചാണ് അബ്ദുസ്സലാം മൗലവിയുടെ ഖുര്‍ആന്‍ ക്ലാസ് ആരംഭിച്ചത്. ഓരോ ദിവസവും ഓരോ പേജ് വീതം അര്‍ഥസഹിതം പഠിച്ച് രണ്ട് വര്‍ഷം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും പഠിക്കാനുതകുന്ന ശാസ്ത്രീയമായ രീതിയാണ് അദ്ദേഹം ആവിഷ്‌കരിച്ചത്. കെ എം മൗലവിയുടെ നിര്‍ദേശപ്രകാരം റശീദ് രിദയുടെ തഫ്‌സീറുല്‍ മനാറിനെ അവലംബിച്ചാണ് ക്ലാസ് നടത്തിയിരുന്നത്.

1948ല്‍ ഹൈദരാബാദ് ആക്ഷന്‍ കാലത്ത് മൗലവിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജയിലില്‍ വെച്ചും മൗലവി ഖുര്‍ആന്‍ ക്ലാസ് തുടര്‍ന്നു. അക്കാലത്ത് കോഴിക്കോട് ജയിലിലുണ്ടായിരുന്ന പാണക്കാട് പൂക്കോയ തങ്ങളും ഈ ക്ലാസിലെ സ്ഥിരം പഠിതാവായി മാറി. കുറ്റിച്ചിറ മിശ്കാത്തുല്‍ ഹുദ മദ്‌റസയില്‍ അബ്ദുസ്സലാംമൗലവിയുടെ ഖുര്‍ആന്‍ ക്ലാസ് തുടങ്ങിയത് 1949ലായിരുന്നു.

ജംഇയ്യത്തുല്‍ മുജാഹിദീന്റെരൂപീകരണത്തോടെ 1944 നവംബര്‍ 5ന് മദ്‌റസയുടെ രീതിയില്‍ സുല്ലമുസ്സലാം ആരംഭിച്ചു. അറബിക് കോളജിന് പുറമെ ഓറിയന്റല്‍ ഹൈസ്‌കൂള്‍, ആര്‍ട്‌സ് കോളെജ്, ടി ടി ഐ, ബി എഡ് കോളെജ്, ഐ ടി സി, യതീംഖാന തുടങ്ങി വിവിധ സ്ഥാപനങ്ങളായി ജംഇയ്യത്തുല്‍ മുജാഹിദീന്‍ കൊളുത്തിവച്ച ദീപം ഇന്നും കെടാതെ പ്രകാശം പരത്തിക്കൊണ്ടിരിക്കുന്നു.

പ്രസാധകമേഖലയിലും കയ്യൊപ്പ് ചാര്‍ത്തിയ മൗലവി ‘അല്‍മനാര്‍’ മാസികയുടെ പത്രാധിപരായിരുന്നു. ഖുര്‍ആന്‍, സുന്നത്ത് പ്രചരണത്തിനായി ‘മിശ്കാത്തുല്‍ ഹുദ’ എന്ന പേരില്‍ സ്വന്തമായി മാസിക നടത്തി. ഖുര്‍ആന്‍, ശാസ്ത്ര വിഷയങ്ങളില്‍ ഗഹനമായ ലേഖനങ്ങള്‍ ഇതില്‍ പ്രസിദ്ധീകരിച്ചിരുന്നു. യുവത ബുക്ഹൗസ് പ്രസിദ്ധീകരിച്ച ബയാനുല്‍ ഇഅ്‌റാബ് എന്ന സമ്പൂര്‍ണ അറബി വ്യാകരണ ഗ്രന്ഥം, മുസ്‌ലിംകളും സാമൂഹ്യ ബാധ്യതകളും, ബറാത്ത് രാവ്, മുസ്‌ലിം ലീഗ് ഇന്നലെ ഇന്ന് നാളെ തുടങ്ങിയവയാണ് മൗലവിയുടെ കൃതികള്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസിന്റെ സയ്യിദ് മൊയ്തീന്‍ ഷാ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

കൊലത്തിക്കല്‍ മറിയമാണ് മൗലവിയുടെ ഭാര്യ. എന്‍ വി അബ്ദുര്‍റഹ്‌മാനു പുറമെ എട്ട് പെണ്‍മക്കളാണ് മൗലവിക്കുള്ളത്. എം കെ ഹാജിയുടെ മകള്‍ സഈദയാണ് അബ്ദുര്‍റഹ്‌മാന്‍ സാഹിബിന്റെ ഭാര്യ. പി കെ അഹ്‌മദലി മദനിയുടെ ഭാര്യ സൈനബ, എന്‍ മുഹമ്മദ് മാസ്റ്ററുടെഭാര്യ ഖദീജ, പി മുഹമ്മദ് കുട്ടശ്ശേരിയുടെ ഭാര്യ ആസ്യ, അരിപ്ര പി അബൂബക്കറിന്റെ ഭാര്യ റുഖിയ എ കെ അബ്ദുല്‍ അസീസിന്റെ ഭാര്യ നുസൈബ, യു അബ്ദുല്ല ഫാറുഖിയുടെ ഭാര്യ ഫാത്വിമ, ഡോ. അബ്ദുര്‍റസ്സാഖ് സുല്ലമിയുടെ ഭാര്യ മൈമൂനത്ത്, ചോല അബ്ദുല്‍ മജീദിന്റെ ഭാര്യ നസീബ എന്നിവരാണ് മൗലവിയുടെ പെണ്‍മക്കള്‍
പരേതരായ പ്രൊഫ. ബീരാന്‍ സാഹിബ്, എന്‍ വി സകരിയ്യയുടെ പിതാവ് മുഹമ്മദ് കുട്ടി സാഹിബ്, ഇബ്‌റാഹിം മാസ്റ്റര്‍, ഡോ കെ അബ്ദുര്‍റഹിമാന്റെ മാതാവ് ഖദീജ, ഫത്വിമ, ആമിന, ആഇശ എന്നിവരാണ് സഹോദരങ്ങള്‍. 1997 ജൂണ്‍ 8 ന് അബ്ദുസ്സലാം മൗലവി അന്തരിച്ചു.

മുൻപത്തെ ലേഖനം ഇ.വി. ആലിക്കുട്ടി മൗലവി
അടുത്ത ലേഖനം എ അലവി മൗലവി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI