വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ജാലകം > അറബി ഭാഷ > അറബി ഭാഷാപഠനം കേരളത്തില്‍

അറബി ഭാഷാപഠനം കേരളത്തില്‍

കേരളത്തിലെ വിദ്യാഭ്യാസ–സാംസ്കാരിക ചരിത്രത്തില്‍ അറബി ഭാഷാപഠനത്തിന് ദീർഘവും സമ്പന്നവുമായ പാരമ്പര്യമുണ്ട്. അറബിക്കടലിലൂടെയുള്ള വ്യാപാരബന്ധങ്ങളും ഇസ്‌ലാമിന്റെ പ്രചാരണവും അറബി ഭാഷാപഠനം കേരളത്തില്‍ പഠിക്കപ്പെടാൻ വഴിയൊരുക്കി. ആദ്യം പള്ളികളിലും ദര്‍സുകളിലും ആരംഭിച്ച അറബി ഭാഷാപഠനം പിന്നീട് മദ്‌റസകളിലേക്കും അറബിക് കോളേജുകളിലേക്കും വികസിച്ചു.

കേരളത്തിലെ അറബി ഭാഷാപഠനത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. മതപരമായ ഒരു ഭാഷ എന്ന രീതിയിലായിരുന്നില്ല ആ പഠനം. മറിച്ച്, കച്ചവട ആവശ്യങ്ങളെ മുന്‍നിര്‍ത്തിയുളളതായിരുന്നു. പിന്നീട് അറബികളോടൊപ്പം ഇസ്‌ലാമും കേരളത്തിലേക്ക് വന്നതോടെ മുസ്‌ലിം സമൂഹത്തിന് അതൊരു മതപരമായ കടമയായി മാറി. പള്ളി ദര്‍സുകളിലൂടെയും മദ്‌റസകളിലൂടെയും അറബി ഭാഷ വളര്‍ന്നു വന്നു. അത് പിന്നീട് വിവിധ സ്ഥാപനങ്ങളിലൂടെ പ്രചരിക്കുകയും വളരുകയും ഒരു സ്വതന്ത്രഭാഷ എന്ന മേല്‍വിലാസത്തില്‍ സ്വാധീനം ഉറപ്പിക്കുകയും ചെയ്തു.

എന്നാല്‍ പൊതുവിദ്യാഭ്യാസ രംഗത്ത് അറബി ഭാഷാ പഠനം ആരംഭിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മാത്രമാണ്. 1912 ല്‍ വക്കം അബ്ദുല്‍ ഖാദര്‍ മൗലവി അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.ബിഷപ്പിന് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം വിദ്യാഭ്യാസം ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ ഒരു സമിതി നിശ്ചയിക്കുകയും അതിന്റെ ചുമതല ശ്രീ.രാമസ്വാമി അയ്യരെ ഏല്പിക്കുകയും ചെയ്തു. തത്ഫലമായി 1913 മുതല്‍ തിരുവിതാംകൂറിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഖുര്‍ആന്‍ ടീച്ചര്‍മാരെ നിയമിച്ചു തുടങ്ങി. 25 മുസ്‌ലിം വിദ്യാര്‍ഥികളുള്ള ഓരോ സ്‌കൂളിലും ഒരു ഖുര്‍ആന്‍ ടീച്ചറെ നിയമിച്ചുകൊണ്ട് ഉത്തരവായി. 1920 കളില്‍ കൊച്ചി പ്രവിശ്യയിലെ ഏതാനും സ്‌കൂളുകളില്‍ അറബി അധ്യാപകരെ നിയമിക്കാന്‍ കൊച്ചി ദിവാനായിരുന്ന വിജയരാഘവ ആചാരി മുന്നോട്ടുവന്നു.

കേരള സംസ്ഥാനം രൂപം കൊണ്ടതുമുതലുള്ള സര്‍ക്കാറുകള്‍ അറബി ഭാഷാ പഠനത്തെ പ്രോത്സാഹിപ്പിച്ചു. ഖുര്‍ആന്‍ ടീച്ചര്‍മാര്‍ എന്ന പേരു മാറ്റി അറബി അധ്യാപകരെ സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍ തസ്തകയിലാക്കി. 1967 ല്‍ മന്ത്രിസ്ഥാനം ഏറ്റെടുത്ത സി.എച്ച് മുഹമ്മദ് കോയ സാഹിബ് അറബി മുന്‍ഷികളെ അധ്യാപകരായി പരിഗണിച്ച് ഉത്തരവിറക്കി.

അറബി ഭാഷാപഠനത്തിന് ഇന്ന് കേരളത്തില്‍ വിപുലവും വ്യവസ്ഥാപിതവുമായ നിരവധി കേന്ദ്രങ്ങളും സംവിധാനങ്ങളുമുണ്ട്. ഈ കേന്ദ്രങ്ങള്‍ മുസ്‌ലിം സമുദായത്തിന് മാത്രമായി ഉള്ളതല്ല. ഭാഷാ പഠനത്തില്‍ താത്പര്യമുള്ള ഏതു വ്യക്തിക്കും ഉപയോഗപ്പെടുത്താവുന്ന രീതിയിലുള്ള പഠന ക്രമീകരണങ്ങളാണ് ഇത്തരം കേന്ദ്രങ്ങളിലുള്ളത്.

ആറായിരത്തിലധികം സ്‌കൂളുകളിലായി പത്ത് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ നിലവില്‍ കേരളത്തില്‍ അറബി പഠിക്കുന്നുണ്ട്. ഇതിനു പുറമെ അറബി ഭാഷാ രംഗത്ത് ഉപരിപഠനം നടത്താന്‍ കേരളത്തിലെ യൂണിവേഴ്‌സിറ്റികളുടെ കീഴില്‍ നൂറുകണക്കിന് കോളേജുകളുണ്ട്, സര്‍വകലാശാലകളില്‍ റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റുകളുമുണ്ട്.

അറബിക്കോളേജുകള്‍

കേരളത്തിലെ അറബി ഭാഷാ പഠന രംഗത്ത് വിപ്ലവാത്മകമായ വളര്‍ച്ചക്ക് നേതൃത്വം നല്കിയത് അറബിക്കോളേജുകളാണ്. പള്ളി ദര്‍സുകളുടെ കാലികമായ പരിഷ്‌കരണ രൂപമാണ് അറബിക് കോളെജുകള്‍.

പ്രാചീന-ആധുനിക അറബി ഭാഷയുടെയും സാഹിത്യത്തിന്റെയും പഠനം, അറബി വ്യാകരണം, ഭാഷാശാസ്ത്രം, ഖുര്‍ആന്‍, ഉലൂമുല്‍ ഖുര്‍ആന്‍, ഹദീസ്, മുസ്തലഹുല്‍ ഹദീസ്, ഫിഖ്ഹ്, ഉസൂലുല്‍ ഫിഖ്ഹ്, ചരിത്രം, ഇംഗ്ലീഷ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ വിഷയങ്ങള്‍ അറബിക്കോളേജുകളില്‍ പഠിപ്പിക്കുന്നുണ്ട്.

1942 ജനുവരി അഞ്ചാം തിയ്യതി മഞ്ചേരിക്കടുത്ത് ആനക്കയത്ത് സ്ഥാപിതമായ റൗദത്തുല്‍ ഉലൂമാണ് കേരളത്തിലെ ആദ്യത്തെ അറബിക്കോളെജ്. മൗലാനാ അബുസ്സബാഹ് മൗലവിയായിരുന്നു സ്ഥാപകന്‍. സൗകര്യാര്‍ഥം റൗദത്തുല്‍ ഉലൂം പിന്നീട് ഫറോഖിലേക്ക് മാറ്റപ്പെട്ടു.

ചാലിലകത്ത് കുഞ്ഞഹ്‌മദ് ഹാജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ വ്യവസ്ഥാപിത മദ്‌റസയായ വാഴക്കാട് ദാറുല്‍ ഉലൂം 1944 ല്‍ ‘കുല്ലിയ്യത്ത്’ എന്ന പേരു സ്വീകരിച്ച് അറബിക് കോളെജാക്കി മാറ്റി. കാസര്‍ഗോഡ് ജില്ലയിലെ ആലിയ അറബിക് കോളേജ്, പുളിക്കല്‍ മദീനത്തുല്‍ ഉലൂം, അരീക്കോട് സുല്ലമുസ്സലാം, കാഞ്ഞിരപ്പള്ളി നൂറുല്‍ ഹുദാ എന്നിവയും ആദ്യകാല അറബിക് കോളെജുകളില്‍ പെട്ടവയാണ്.

സര്‍ക്കാര്‍ അംഗീകാരമുള്ള 11 അറബിക് കോളെജുകള്‍ക്കു പുറമെ 150 ഓളം അറബിക് കോളെജുകള്‍ കേരളക്കരയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിക്കൊണ്ടിരിക്കുന്നുണ്ട്.

കേരളത്തിലെ എയ്ഡഡ് അറബിക്കോളെജുകള്‍

  • അന്‍വാറുല്‍ ഇസ്‌ലാം അറബിക് കോളേജ്
    കുനിയില്‍ പി.ഒ, കീഴുപറമ്പ്, അരീക്കോട്, പിന്‍: 673639, മലപ്പുറം.
    ഫോണ്‍: 0483 2858310
    ഇ-മെയില്‍: anvarkuniyil@gmail.com
    വെബ്‌സൈറ്റ്: http://www.aiacollege.org/
  • അന്‍സാര്‍ അറബിക് കോളെജ്, വളവന്നൂര്‍
    കടുങ്ങാത്തുക്കുണ്ട് പി.ഒ, വളവന്നൂര്‍, മലപ്പുറം
    പിന്‍: 676551
    ഫോണ്‍: 0494 2547037
    വെബ്‌സൈറ്റ്:
    www.ansararabiccollege.com
  • എ.ഐ.ഡബ്ല്യൂ.എ കോളേജ്
    മോങ്ങം പി.ഒ
    മലപ്പുറം.
    പിന്‍:673642
    ഫോണ്‍: +91 483 2772048
    ഇ-മെയില്‍: aiwacollege@gmail.com
    വെബ്‌സൈറ്റ്: http://www.aiwacollege.com
  • ദാറുല്‍ ഇര്‍ശാദ് അറബിക് കോളെജ്
    പാറാല്‍ പി.ഒ, കണ്ണൂര്‍ ജില്ല.
    പിന്‍: 670671
    ഫോണ്‍: 04902336004
  • ദാറുല്‍ ഉലൂം അറബിക് കോളെജ് വാഴക്കാട്,
    വാഴക്കാട് പി.ഒ, പിന്‍:673640,
    മലപ്പുറം.
    ഫോണ്‍: 9698301412
    ഇ-മെയില്‍: duacvkd@gmail.com
    വെബ്‌സൈറ്റ്: www.duacollege.in
  • ദാറുന്നജാത്ത് അറബിക് കോളെജ്, കൂനഞ്ചേരി
    കൂനഞ്ചേരി പി.ഒ, കോഴിക്കോട്,
    പിന്‍:673620
    ഫോണ്‍: 04962705352
    വെബ്‌സൈറ്റ് www.ktmcollege.org
  • മദീനത്തുല്‍ ഉലൂം അറബിക് കോളെജ് പുളിക്കല്‍,
    മലപ്പുറം, പിന്‍: 673637,
    ഫോണ്‍: 914832791048
    ഇ-മെയില്‍:
    വെബ്‌സൈറ്റ്:
    www.muacollege.ac.in
  • നുസ്‌റത്തുല്‍ ഇസ്‌ലാം അറബിക് കോളെജ്
    കടവത്തൂര്‍ പി.ഒ
    കണ്ണൂര്‍ ജില്ല.
    പിന്‍:670676
    ഫോണ്‍: 0490 2390381
  • സുല്ലമുസ്സലാം അറബിക് കോളെജ്, അരീക്കോട്
    അരീക്കോട് പി.ഒ, മലപ്പുറം
    പിന്‍: 673639
    ഫോണ്‍:0483 285 0236
    ഇ-മെയില്‍: sullamareacode@gmail.com
  • സുന്നിയ്യ അറബിക് കോളെജ്, ചേന്ദമംഗലൂര്‍
    മുക്കം പി.ഒ, കോഴിക്കോട്
    പിന്‍: 673602
    ഫോണ്‍: 04952297115
    ഇ-മെയില്‍: Sunniyya@gmail.com
    വെബ്‌സൈറ്റ്: http://www.sunniyyacollege.com/
  • റൗദത്തുല്‍ ഉലൂം അറബിക് കോളേജ്
    ഫറോക്ക് കോളേജ് പി.ഒ
    കോഴിക്കോട് ജില്ല, കേരളം, ഇന്ത്യ.
    ഫോണ്‍: 0495 2440663
    ഇ മെയില്‍: ruacollege@gmail.com
    വെബ്‌സൈറ്റ്: www.ruacollege.in

കേരളത്തിലെ അറബിക് കോഴ്‌സുകള്‍

  • ബി എ അഫ്ദലുല്‍ ഉലമ

കാലാവധി: മൂന്നു വര്‍ഷം
യോഗ്യത: പ്ലസ് 2 (അറബിക്), അഫ്ദലുല്‍ ഉലമ പ്രിലിമിനറി

യൂണിവേഴ്‌സിറ്റികളില്‍ അംഗീകാരമുള്ള മൂന്നു വര്‍ഷക്കാലത്തെ ഡിഗ്രി കോഴ്‌സുകള്‍ക്ക് തത്തുല്യമായ അണ്ടര്‍ ഗ്രാജ്വേറ്റ് അറബി ഭാഷാ കോഴ്‌സാണ് ബി എ അഫ്ദലുല്‍ ഉലമ അഥവാ ബാച്ച്‌ലര്‍ ഓഫ് ആര്‍ട്‌സ് ഇന്‍ അഫ്ദലുല്‍ ഉലമ. ഗദ്യം, പദ്യം, നോവല്‍, നാടകം, ഗ്രാമര്‍, വിവര്‍ത്തനം തുടങ്ങി ഒന്നാം ഭാഷ അറബിയും രണ്ടാം ഭാഷ ഇംഗ്ലീഷുമായാണ് പാഠ്യ പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. പ്ലസ് ടു വിന് അറബിക് രണ്ടാം ഭാഷയെടുത്തവര്‍ക്കും പത്താം തരം പൂര്‍ത്തിയാക്കി പ്ലസ് ടു വിന് തുല്യമായ രണ്ടുവര്‍ഷക്കാലത്തെ അഫ്ദലുല്‍ ഉലമ പ്രിലിമിനറി കോഴ്‌സ് പാസായവര്‍ക്കും ബി എ കോഴ്‌സില്‍ ചേരാവുന്നതാണ്.

ഗഹനമായ ഭാഷാ പഠനത്തിന് പ്രാധാന്യം കൊടുക്കുന്നതിനാല്‍ അധ്യാപകന്‍, വിവര്‍ത്തകന്‍, ഭാഷാ വിദഗ്ധന്‍ തുടങ്ങി നിരവധി തസ്തികകളില്‍ വിദേശ രാജ്യങ്ങളിലടക്കം ജോലി സാധ്യതയുണ്ട്. ഡിഗ്രി തലത്തിലുള്ള മുഴുവന്‍ സര്‍ക്കാര്‍ തസ്തികകളിലേക്കും ബി എ അഫ്ദലുല്‍ ഉലമയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ യു പി തലം വരെയുള്ള അധ്യാപക നിയമനത്തിന്റെ പ്രധാന മാനദണ്ഡം ഈ കോഴ്‌സ് തന്നെയാണ്. സിനിമ, ഐ ടി, ബിസിനസ്, പത്രപ്രവര്‍ത്തനം, ലൈബ്രറി തുടങ്ങി വിവിധ തലങ്ങളില്‍ അഫ്ദലുല്‍ ഉലമക്കാര്‍ക്ക് തൊഴില്‍ സാധ്യതകളേറെയുണ്ട്. ഉപരിപഠനം ആഗ്രഹിക്കുന്നവര്‍ക്ക് ബി.എഡ്, എം എ, എം ഫില്‍, പി എച്ച് ഡി തുടങ്ങി നിരവധി കോഴ്‌സുകള്‍ ചെയ്യാവുന്നതാണ്.

  • ബി എ അറബിക്

കാലാവധി: മൂന്നു വര്‍ഷം
യോഗ്യത: പ്ലസ് ടു

പ്ലസ് ടു/ തത്തുല്യ പരീക്ഷ പാസായവര്‍ക്ക് ചേരാവുന്ന മൂന്നുവര്‍ഷ ഡിഗ്രി കോഴ്‌സാണ് ബി എ അറബിക്. ഇംഗ്ലീഷ് ഭാഷയ്ക്കും അറബി ഭാഷയ്ക്കും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന കോഴ്‌സായതിനാല്‍ അറബി ഭാഷയില്‍ പ്രത്യേകം ഗവേഷണം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അഭികാമ്യമല്ല. സ്‌കൂള്‍, ഐ ടി, ബിസിനസ്, പത്രപ്രവര്‍ത്തനം, തുടങ്ങി അറബി ഭാഷ ഉപയോഗിക്കേണ്ട മേഖലകളില്‍ വിവര്‍ത്തകന്‍, ടൈപ്പിസ്റ്റ്, അധ്യാപകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തൊഴില്‍ സാധ്യതകളുണ്ട്. ബി എഡ്, എം എ, എം ഫില്‍, പി എച്ച് ഡി തുടങ്ങി നിരവധി ഉപരി പഠന കോഴ്‌സുകള്‍ ബി എ അറബിക് പാസായവര്‍ക്ക് ചേരാവുന്നതാണ്.

  • ബി എ (ഓണേസ് ഇന്‍ അറബിക്)
    കാലാവധി: മൂന്ന് വര്‍ഷം
    യോഗ്യത: പ്ലസ് ടു

പ്ലസ് ടു (അറബിക്) അല്ലെങ്കില്‍ തത്തുല്യ പരീക്ഷയില്‍ അറുപത് ശതമാനം മാര്‍ക്കോടെ പാസായവര്‍ക്ക് അറബി ഭാഷയില്‍ അണ്ടര്‍ ഗ്രാജ്വേറ്റിന് സാധ്യമാകുന്ന കോഴ്‌സാണ് ബി എ ഓണേര്‍സ് ഇന്‍ അറബിക് അഥവാ ബാച്ച്‌ലര്‍ ഓഫ് ആര്‍ട്‌സ് ഓണേര്‍സ് ഇന്‍ അറബിക്. അറബിക് സാഹിത്യം, പദ്യം, ഗദ്യം, ഗ്രാമര്‍ കൂടാതെ മോഡേണ്‍ അറബിക്, ബിസിനസ്, സയന്‍സ്, ടെക്‌നോളജി അപ്ലിക്കേഷന്‍ എന്നിവ പഠന വിഷയമായി വരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമായി എയര്‍പോര്‍ട്ട്, ട്രാവല്‍ ഏജന്‍സി, റെസ്‌റ്റോറന്റ്‌സ്, ഗവണ്‍മെന്റ് ഓഫീസുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ തൊഴില്‍ സാധ്യതയുള്ള കോഴ്‌സാണിത്.

  • എം എ (പോസ്റ്റ് അഫ്ദലുല്‍ ഉലമ)

കാലാവധി: രണ്ടു വര്‍ഷം
യോഗ്യത: ഡിഗ്രി (അറബിക്)

ബി എ അറബിക് അല്ലെങ്കില്‍ ബി എ അഫ്ദലുല്‍ ഉലമ കോഴ്‌സ് അമ്പത് ശതമാനം മാര്‍ക്കോടെ പാസായവര്‍ക്കുള്ള പോസ്റ്റ് ഗ്രാജ്വേഷന്‍ കോഴ്‌സാണ് എം എ പോസ്റ്റ് അഫ്ദലുല്‍ ഉലമ അഥവാ മാസ്റ്റര്‍ ഓഫ് ആര്‍ട്‌സ് ഇന്‍ പോസ്റ്റ് അഫ്ദലുല്‍ ഉലമ. നാല് സെമസ്റ്ററുകളിലായി ദ്വിവര്‍ഷ കോഴ്‌സില്‍ ട്രാന്‍സ്‌ലേഷന്‍, ഫംങ്ഷണല്‍ അറബിക്, അഡ്വാന്‍സ്ഡ് ഗ്രാമര്‍, നിരൂപണ സാഹിത്യം, ആധുനിക സാഹിത്യം, മത താരതമ്യ പഠനം, മീഡിയ റൈറ്റിംഗ് തുടങ്ങിയ വിവിധ മേഖലകള്‍ പാഠ്യവിഷയമായി വരുന്നുണ്ട്. പത്രമാധ്യമങ്ങള്‍, ടൂറിസം, ലൈബ്രറി, ഫിലിം ഇന്റസ്ട്രി, കമ്മ്യൂണിക്കേഷന്‍ മാനേജ്‌മെന്റ്, ഗവണ്‍മെന്റ് തുടങ്ങി വിവിധ മേഖലകളില്‍ ഉന്നത തസ്തികകളില്‍ ജോലി ചെയ്യാന്‍ ഈ കോഴ്‌സിലൂടെ സാധ്യമാകും.

  • എം. എ അറബിക്

കാലാവധി: രണ്ടു വര്‍ഷം
യോഗ്യത: ഡിഗ്രി (അറബിക്)

ബി എ അറബിക് അല്ലെങ്കില്‍ ബി എ അഫ്ദലുല്‍ ഉലമ കോഴ്‌സ് അമ്പത് ശതമാനം മാര്‍ക്കോടെ പാസായവര്‍ക്കുള്ള പോസ്റ്റ് ഗ്രാജ്വേഷന്‍ കോഴ്‌സാണ് എം എ അറബിക്.

ഇതിനു പുറമെ അറബി ഭാഷയില്‍ എം.ഫില്‍ ചെയ്യുന്നതിനും പി.എച്ച്. ഡി ചെയ്യുന്നതിനും കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ സൗകര്യമുണ്ട്.

 

 

മുൻപത്തെ ലേഖനം മലയാളത്തിലെ അറബി പദങ്ങള്‍
അടുത്ത ലേഖനം അറബി ഭാഷാ പഠന സ്ഥാപനങ്ങള്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI