വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ജാലകം > അറബി ഭാഷ > അറബി ഭാഷാ രംഗത്തെ തൊഴില്‍ സാധ്യതകള്‍

അറബി ഭാഷാ രംഗത്തെ തൊഴില്‍ സാധ്യതകള്‍

ആഗോളവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ അറബി ഭാഷാ രംഗത്തെ തൊഴില്‍ സാധ്യതകള്‍ ദിനംപ്രതി വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. മധ്യപൂര്‍വദേശങ്ങളുമായുള്ള ഇന്ത്യയുടെ സാമ്പത്തിക, വ്യാപാര, സാംസ്കാരിക ബന്ധങ്ങള്‍ ശക്തമായതോടെ അറബി ഭാഷ അറിയുന്നവര്‍ക്ക് വലിയ ആവശ്യകത ഉണ്ടായി. മതപഠനത്തിന്റെ ഭാഷയായി മാത്രം പരിഗണിക്കപ്പെട്ടിരുന്ന അറബി, ഇന്ന് തൊഴില്‍ സാധ്യതകള്‍ നിറഞ്ഞ ഒരു അന്താരാഷ്ട്ര ഭാഷയായി മാറിയിട്ടുണ്ട്.

വിദ്യാഭ്യാസരംഗത്ത് അധ്യാപകന്‍, ലക്ചറര്‍, ഗവേഷകന്‍ എന്നീ നിലകളില്‍ അറബി ഭാഷയ്ക്ക് വലിയ സാധ്യതയുണ്ട്. വിവര്‍ത്തനം, വ്യാഖ്യാനം, മീഡിയ, പബ്ലിഷിംഗ്, ഇസ്ലാമിക് ഫിനാന്‍സ്, ഹജ്ജ്–ഉംറ സേവനങ്ങള്‍, വിദേശ എംബസികള്‍, എയര്‍പോര്‍ട്ട് സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലും അറബി ഭാഷാവിദഗ്ധര്‍ക്ക് തൊഴില്‍ അവസരങ്ങളുണ്ട്. കൂടാതെ ഐ.ടി, കണ്ടന്റ് റൈറ്റിംഗ്, ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടങ്ങിയ ആധുനിക രംഗങ്ങളിലും അറബി ഭാഷാ പ്രാവീണ്യം പുതിയ വാതിലുകള്‍ തുറക്കുന്നു. അതിനാല്‍ അറബി ഭാഷ പഠിക്കുന്നത് ആത്മീയ മൂല്യങ്ങളോടൊപ്പം സ്ഥിരതയുള്ള തൊഴില്‍ സാധ്യതകളും ഉറപ്പാക്കുന്നു.

സാംസ്‌കാരിക, സാമ്പത്തിക, സാങ്കേതിക, വൈജ്ഞാനിക രംഗങ്ങളില്‍ അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഭാഷയാണ് അറബി ഭാഷ. അതിനാല്‍ തന്നെ ഒരുപാട് തൊഴിലവസരങ്ങളും അറബി ഭാഷയില്‍ അവഗാഹം നേടിയവരെ കാത്തുനില്ക്കുന്നുണ്ട്. അറബി ഭാഷയില്‍ പി.എ,ച്ച് ഡി കരസ്ഥമാക്കിയവര്‍ പോലും അധ്യാപന മേഖലയ്ക്കപ്പുറം അനന്തമായിക്കിടക്കുന്ന തൊഴില്‍ സാധ്യതകളെക്കുറിച്ച് ബോധവാന്മാരല്ല. അറബി ഭാഷ പഠിച്ചവര്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്ന പ്രധാനപ്പെട്ട തൊഴില്‍ മേഖലകളാണ് ചുവടെ ചേര്‍ക്കുന്നത്.

ട്രാവല്‍ ആന്റ് ടൂറിസം

അറബി ഭാഷ കൊണ്ടുള്ള ജോലി സാധ്യതകള്‍ ഏറ്റവും കൂടുതലുള്ള മേഖലയാണ് ട്രാവല്‍ ആന്റ് ടൂറിസം. എല്ലാ ട്രാവല്‍സ് ഓഫീസുകളിലും അറബി കൈകാര്യം ചെയ്യുന്ന അറബി ബിരുദധാരികള്‍ ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. കേരളം അറബികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഭൂപ്രകൃതി ആയതിനാല്‍ അറബ് നാട്ടില്‍ നിന്ന് ധാരാളം വിനോദ സഞ്ചാരികള്‍ കേരളത്തിലേക്ക് ഒഴുകിക്കൊണ്ടേയിരിക്കുന്നു. ഇവര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ച് കൊടുക്കാനും സ്ഥലങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ നല്‍കുവാനും നല്ലൊരു ദ്വിഭാഷി അത്യാവശ്യമാണ്. ആ രീതിയില്‍ അറബി ഭാഷ കൈകാര്യം ചെയ്യുന്നവര്‍ക്ക് ഈ മേഖലയിലെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.

വന്‍കിട ഹോട്ടലുകളില്‍ റിസപ്ഷനിസ്റ്റുകള്‍ എന്ന നിലയില്‍ അറബി ഭാഷ അറിയുന്നവര്‍ക്ക് ഏറെ സാധ്യതകളുണ്ട്.

ആരോഗ്യ രംഗം

ആരോഗ്യ രംഗത്ത് തനതായ ചികിത്സാ രീതികളും ആയുര്‍വേദ മുറകളും സ്വന്തമായുള്ള കേരളത്തിലെ പ്രകൃതി-ആയുര്‍വേദ ആശുപത്രികളിലേക്ക് വരുന്ന അറബികളുടെ എണ്ണം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇവരുടെ കൂടെ നില്‍ക്കാനും അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ പറയുവാനും മനസ്സിലാക്കുവാനും ദ്വിഭാഷി അത്യാവശ്യമാണ്. കോട്ടക്കല്‍ ആര്യവൈദ്യശാല പോലുള്ള ആതുര സേവന കേന്ദ്രങ്ങളില്‍ ഇതിനായി പ്രത്യേക വിഭാഗം തന്നെയുണ്ട്. ആ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഇടക്കിടെ നടക്കാറുണ്ട്. സാമാന്യ അറബി പരിജ്ഞാനത്തോടൊപ്പം രോഗ-ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങളും അറിവും നേടുന്നതിലൂടെ ഈ മേഖലയില്‍ നന്നായി ശോഭിക്കാന്‍ കഴിയും.

അധ്യാപനം

അറബി ഭാഷയില്‍ സംസാരിക്കാനും ആശയവിനിമയം നടത്താനും കഴിവുള്ള ആളുകള്‍ക്ക് അധ്യാപന രംഗത്ത് സ്വദേശത്തും വിദേശത്തും ഉന്നത സാധ്യതകളുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും അനുദിനം പുതിയ വിഷയങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുന്നു. ഇതെല്ലാം കൈകാര്യംചെയ്യാന്‍ നല്ല അധ്യാപകര്‍ അത്യാവശ്യമാണ്. സ്‌കൂള്‍, കോളേജ് വിഷയങ്ങള്‍ പഠിപ്പിക്കുക എന്നതിലുപരിയായി അറബി ഭാഷയില്‍ ഉള്ള ഗവേഷണ പഠനത്തിന് കൂടുതല്‍ സാധ്യതയും ആളുകളും വരുന്നു. വിവര്‍ത്തന മേഖലയിലുള്ള പഠനം ഇന്ന് കൂടുതല്‍ ആകര്‍ഷകമാണ്. ഓരോ മേഖലയിലും വിവര്‍ത്തനത്തിന്റെ വ്യത്യസ്ത രീതികളാണ് പിന്‍പറ്റുന്നത്.

മാധ്യമ-പ്രസിദ്ധീകരണ രംഗം

പ്രസിദ്ധീകരണ രംഗങ്ങള്‍ എന്നും പുതുവഴികളും നൂതനാശയങ്ങളും തേടിക്കൊണ്ടിരിക്കുകയാണ്. ഏത് കോണില്‍ നടക്കുന്ന സംഭവങ്ങളാണെങ്കിലും ലോകത്തിന്റെ എല്ലാ ഭാഗത്തും ആ വാര്‍ത്ത എത്തിച്ചേരുന്നുണ്ട്. വ്യത്യസ്തമായ രീതിയില്‍ കാര്യങ്ങള്‍ കാണാനുള്ള കഴിവും പുതുമയാര്‍ന്ന രീതിയില്‍ അവതരിപ്പിക്കാനുമുള്ള മിടുക്കുമുണ്ടെങ്കില്‍ ഈ മേഖലയിലും വിജയക്കൊടി പാറിക്കാം. അറബി ഭാഷയില്‍ ആഖ്യാന ശൈലി സ്വായത്തമാക്കുകയും പ്രാദേശിക ഭേദങ്ങള്‍ തിരിച്ചറിയുകയും ചെയ്യല്‍ ഈ മേഖലയില്‍ അനിവാര്യമാണ്. അതോടൊപ്പം അന്വേഷണാത്മകമായ മനസ്സും ഭാഷാ പരിജ്ഞാനവും കൈമുതലായി ഉണ്ടാവണം.

പുസ്തക വിവര്‍ത്തനം ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു മേഖലയാണ്. അറബിയില്‍ നിന്ന് മലയാളത്തിലേക്ക് ധാരാളം പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ നിന്ന് അറബിയിലേക്ക് പരിഭാഷകന്‍ ചെയ്യപ്പെട്ടിട്ടുള്ള വിരലിലെണ്ണാവുന്നവയാണ്.

തകഴിയുടെ ‘ചെമ്മീന്‍’ നോവലിന് ശേഷം അറബിയിലേക്ക് പിന്നീടൊരു വിവര്‍ത്തനം വരുന്നത് ബെന്യാമീനിന്റെ ‘ആടുജീവിതം’ ആണ്. കാലത്തിന്റെ ഇത്രയും വലിയ വിടവ് സൂചിപ്പിക്കുന്നത് എഴുത്തുകാരുടെ നികത്താന്‍ കഴിയാത്ത വിടവ് ഇവിടെ ഉണ്ടെന്നാണ്. ഏത് ഭാഷയിലെയും നല്ല നോവലുകള്‍ക്കും രചനകള്‍ക്കും എന്നും ആവശ്യക്കാരും വായനക്കാരുമുണ്ട്. എന്നാല്‍ ആവശ്യക്കാര്‍ക്കനുസരിച്ചുള്ള പരിഭാഷകരുടെ കുറവുമുണ്ട്. മാതൃഭാഷയിലെ നല്ല കൃതികള്‍ കണ്ടെത്തി അറബി ഭാഷയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി അവിടെയും ഒരിടം കണ്ടെത്തുക എന്നതിന് അനന്തമായ സാധ്യതകളുണ്ട്.
സ്ഥിരമായി അറബി രചനകള്‍ വായിക്കുകയും സാഹിത്യത്തില്‍ അവഗാഹം നേടുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഈ കാര്യങ്ങള്‍ ദുഷ്‌കരമല്ല.

പ്രൊഡക്ഷന്‍ കമ്പനി

പ്രൊഡക്ഷന്‍ കമ്പനികളില്‍ ഇംഗ്ലീഷ് അറബി ഭാഷാ വിദഗ്ധര്‍ക്കുള്ള അവസരങ്ങള്‍ ദിനേന കാണാവുന്നതാണ്. അറബ് രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്ന ഏത് ഉത്പന്നങ്ങളിലും അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറബിയില്‍ ഉണ്ടാവേണ്ടതുണ്ട്. അതുപോലെ ഉപകരണങ്ങളുടെ കാറ്റ്‌ലോഗും അറബിയിലാണ് ഉണ്ടാവേണ്ടത്. അതുകൊണ്ടു തന്നെ ഓരോ കമ്പനിയും ഓരോ ഉത്പന്നവും ഭാഷാപരിജ്ഞാനമുള്ളവര്‍ക്ക് അവസരവും സാധ്യതയുമാണ്.

പരസ്യമേഖല

അറബി ഭാഷാ പരിജ്ഞാനമുള്ളവര്‍ക്ക് പരസ്യമേഖല ഏറെ സാധ്യതകള്‍ തുറന്നുവെക്കുന്നുണ്ട്. അറബ് നാടുകളല്ലാത്ത രാജ്യങ്ങളില്‍ നിര്‍മിക്കുന്ന ഏത് ഉത്പന്നവും അറബ് രാജ്യങ്ങളില്‍ വിപണി നേടണമെങ്കില്‍ ഏറ്റവും മികച്ച രീതിയിലുള്ള പരസ്യങ്ങള്‍ ആവശ്യമാണ്. ഒരേ സമയം ആകര്‍ഷകവും വെല്ലുവിളിയുമാണ് ഈ മേഖല. ഏറ്റവും മികച്ച വാക്കുകള്‍ ലഭിക്കുക എന്നതിലുപരി വളരെ പെട്ടെന്ന് മനസിനെ കീഴടക്കുന്ന ശൈലി ഉപയോഗിക്കുക എന്നതാണ് ഏറെ പ്രധാനം. അതിന് സാധാരണ നേടുന്ന അറബി വിജ്ഞാനത്തിനപ്പുറം ഭാഷാരംഗത്തുള്ള പുതിയ പഠനങ്ങളും ചിന്തയും ശ്രദ്ധയും ഏറെ അനിവാര്യമാണ്. ശബ്ദ റെക്കോഡിംഗും പരസ്യത്തിന്റെ ഭാഗമായതിനാല്‍ അറബിയില്‍ നല്ല ഉച്ചാരണ ശേഷിയുള്ളവര്‍ക്കും ഈ മേഖലയില്‍ ഏറെ സാധ്യതകളുണ്ട്.

നയതന്ത്രതലം

ഏറെ ഉന്നത നിലവാരത്തിലുള്ള മേഖലയാണിത്. വിവിധ രാജ്യങ്ങളിലെ മന്ത്രിസഭകളില്‍ വ്യത്യസ്ത വകുപ്പുകളിലെ മന്ത്രിമാര്‍ക്ക് ഒരു ഡിപ്ലോമാറ്റിക് അസിസ്റ്റന്റ് ഉണ്ടാവാറുണ്ട്. അറബ് നാടുകളിലും തത്സ്ഥിതി തന്നെയാണുള്ളത്. അറബിയും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യുന്നവര്‍ക്ക് ഇതില്‍ സാധ്യതകളുണ്ട്. മറ്റു രാജ്യങ്ങളുമായുള്ള ഉടമ്പടികളും വിവിധ കമ്പനികളുമായുള്ള കരാറുകളും സംസാരിച്ച് ശരിയാക്കേണ്ടതും അതുമായി ബന്ധപ്പെട്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതും അതിന് നേതൃത്വം നല്‍കേണ്ടതും ഇവരാണ്. അതോടൊപ്പം തന്നെ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇരുവിഭാഗത്തിനും കോട്ടം തട്ടാതെ രമ്യമായി പരിഹരിക്കേണ്ട ബാധ്യതയും ഡിപ്ലോമാറ്രിക് സെക്രട്ടറി / അസിസ്റ്റന്റ് മേഖലയില്‍ ജോലി ഉള്ളവര്‍ക്കാണ്. ഭരണതലം എന്നതിനപ്പുറം ഓരോ കമ്പനിയും ഇത്തരത്തിലുള്ള ഡിപ്ലോമാറ്റിക് അസിസ്റ്റന്റുകളെ നിയമിക്കാറുണ്ട്. അറബി – ഇംഗ്ലീഷ് ഭാഷകളില്‍ നല്ല കഴിവുള്ളവര്‍ക്ക് മാത്രമേ ഈ മേഖലയില്‍ തിളങ്ങാന്‍ സാധിക്കൂ. എഴുത്തു ഭാഷയോടൊപ്പം തന്നെ മികച്ച സംസാര ഭാഷയും അറബിയില്‍ നിന്ന് ഇംഗ്ലീഷിലേക്കും ഇഗ്ലീഷില്‍ നിന്ന് അറബിയിലേക്കും വിവര്‍ത്തനത്തിനുള്ള കഴിവും സ്വായത്തമാക്കല്‍ ഇതിന് അനിവാര്യമാണ്.

പി ആര്‍ ഒ

ഉപഭോക്താക്കളുമായി നല്ല ബന്ധം നിലനിര്‍ത്താനും മറ്റു കമ്പനികളുമായി വിവിധ രംഗങ്ങളിലുള്ള സഹായ സഹകരണങ്ങള്‍ക്ക് നേതൃത്വം നല്‍കാനും കമ്പനികള്‍ നിയമിക്കുന്ന വ്യക്തിയാണ് പബ്ലിക് റിലേഷന്‍ ഓഫീസര്‍. കമ്പനിയുടെ ഓദ്യോഗിക പ്രതിനിധിയായാണ് പി.ആര്‍.ഒ കണാക്കാക്കപ്പെടുന്നത്. അറേബ്യന്‍ നാടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികളുമായി സഹകരിച്ചു പോരുന്ന ലോകത്തെ എല്ലാ കമ്പനികളിലും അറബി ഭാഷാ പരിജ്ഞാനമുള്ള പി.ആര്‍.ഒ തസ്തികകള്‍ നിലനില്ക്കുന്നുണ്ട്. അറബി ഭാഷ അറിയുന്നവര്‍ക്ക് ജോലി ലഭിക്കാവുന്ന ഒരു മേഖലയാണിത്.

ടൈപ്പിംഗ്

അറേബ്യന്‍ ഗള്‍ഫ് നാടുകളിലെ സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അറബിയില്‍ തയ്യാറാക്കേണ്ടതുണ്ട്. ഇത്തരം കമ്പനികളിലും അറബി ഭാഷയില്‍ പുസ്തകങ്ങള്‍, ഡോക്യൂമെന്റുകള്‍, അപേക്ഷകള്‍, നോട്ടീസുകള്‍, പരസ്യങ്ങള്‍ തുടങ്ങിയവ തയ്യാറാക്കുന്ന സ്ഥാപനങ്ങളിലും ഒരുപാട് ഒഴിവുകളുള്ള തസ്തികയാണ് അറബിക് ടൈപ്പിസ്റ്റ്. കൈപ്പടയിലെഴുതിയ അറബി ഭാഷാ ലിഖിതങ്ങള്‍ വായിച്ച് വേഗത്തില്‍ ടൈപ്പ് ചെയ്യാന്‍ കഴിയുന്നവര്‍ക്കും വിവിധ ഭാഷകളില്‍ നിന്ന് അറബിയിലേക്കും, അറബി ഭാഷയില്‍ നിന്ന് മറ്റു ഭാഷകളിലേക്കും രേഖകള്‍ പരിഭാഷ ചെയ്യാന്‍ കഴിവുള്ളവര്‍ക്കും ഈ മേഖലയില്‍ ഒരുപാടവസരങ്ങളുണ്ട്.

ഡാറ്റാ റൈറ്റര്‍

അറബി ഭാഷാ പരിജ്ഞാനമുള്ളവര്‍ക്ക് ഏറെ അവസരങ്ങളുള്ള മേഖലയാണ് ഡാറ്റാ റൈറ്റിംഗ്. വിക്കി പീഡിയ പോലുള്ള നോളജ് സൈറ്റുകളാണ് ഈ അവസരമൊരുക്കുന്നത്. വിവിധ ഭാഷകളിലുള്ള വിജ്ഞാനങ്ങളില്‍ അറബി ഭാഷയില്‍ ലഭ്യമല്ലാത്ത പല കാര്യങ്ങളുമുണ്ട്. അത്തരം കാര്യങ്ങളെ വിവര്‍ത്തനത്തിലൂടെ അറബിയിലേക്ക് എത്തിക്കുന്നതിനാണ് നോളജ് സൈറ്റുകള്‍ ഡാറ്റാ റൈറ്റേഴ്‌സിനെ നിയമിക്കുന്നത്. എല്ലാ ഭാഷകളിലും ഇത്തരം ഡാറ്റാ റൈറ്റേഴ്‌സിന് അവസരമുണ്ട്. നോളജ് സൈറ്റുകളിലെ അപൂര്‍ണമായ വിവരങ്ങള്‍ പൂര്‍ത്തീകരിക്കുക, വിവരങ്ങളുടെ സാധുതയും സത്യസന്ധതയും പരിശോധിക്കുക, ആവശ്യമില്ലാത്തത് ഒഴിവാക്കുക, വൈജ്ഞാനിക രംഗത്തെ വികാസങ്ങളെ പുതുക്കുക എന്നതെല്ലാം നിര്‍വഹിക്കുന്നത് ഡാറ്റാ റൈറ്റേഴ്‌സ് ആണ്. ഇഗ്ലീഷ് ഭാഷയിലെ അത്യാവശ്യ വിവരവും ഈ രംഗത്തെ ജോലികള്‍ക്ക് ആവശ്യമാണ്.

ഡാറ്റ പ്രൂഫ് റീഡര്‍

ഭാഷാപരമായ തെറ്റുകള്‍ തിരുത്തുക, രൂപവും ഘടനയും പ്രയോഗവും പരിശോധിച്ച് മികവുറ്റതാക്കുകഎന്നിവയാണ് പ്രൂഫ് റീഡറുടെ ഉത്തരവാദിത്വം. വൈജ്ഞാനിക രംഗം ഡിജിറ്റലൈസ് ചെയ്യപ്പെടുന്നു എന്നതിനാല്‍ ഒരുപാട് തൊഴിലവസരങ്ങള്‍ ഈ രണ്ടു രംഗത്തുമുണ്ട്.

വീഡിയോ അപ്രൂവല്‍ അഡ്മിനിസ്‌ട്രേറ്റര്‍

ഇന്റര്‍നെറ്റിലേക്ക് അപ്‌ലോഡ് ചെയ്യപ്പെടുന്ന വീഡിയോകളുടെ ഉള്ളടക്കം പരിശോധിക്കുവാന്‍ സോഷ്യല്‍ മീഡിയ രംഗത്തും വീഡിയോ ഷെയറിംഗ് രംഗത്തും നിയോഗിക്കപ്പെടുന്നവരാണ് വീഡിയോ അപ്രൂവല്‍ അഡ്മിനിസ്‌ട്രേറ്റര്‍. ഫെയ്‌സ്ബുക്ക്, യൂട്യുബ് പോലുള്ള ഈ രംഗങ്ങളിലെ അതികായരാണ് ഇത്തരം ജോലി വാഗ്ദാനം ചെയ്യുന്നത്. വീഡിയോകളിലൂടെ തെറ്റായ സന്ദേശങ്ങള്‍ നല്കുക, വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുക, കുഴപ്പങ്ങള്‍ സൃഷ്ടിക്കുക, അശ്ലീലം പ്രചരിപ്പിക്കുക എന്നിവ തടയാനാണ് വീഡിയോ അപ്രൂവല്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരെ നിയോഗിക്കുന്നത്. വ്യത്യസ്ത ഭാഷകളിലെ വീഡിയോകള്‍ പരിശോധിക്കാന്‍ ആ ഭാഷയില്‍ കഴിവുള്ളവരെയാണ് നിയമിക്കുന്നത്. അതിനാല്‍ അറബി ഭാഷ പഠിച്ചവര്‍ക്കും ഈ രംഗത്ത് തൊഴിലവസരങ്ങളുണ്ട്.

ഇങ്ങനെ ഒരുപാട് മേഖലകളില്‍ വ്യാപിച്ച് കിടക്കുന്നതും തൊഴില്‍ മേഖല അനുദിനം വളര്‍ന്ന്‌കൊണ്ടിരിക്കുന്നതുമായ രംഗമാണ് അറബി ഭാഷാ രംഗം. എന്നാല്‍ ഇന്ത്യയിലെയും കേരളത്തിലെയും തൊഴില്‍ അന്വേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അറബി ഭാഷാ രംഗത്തുള്ള തൊഴില്‍ സാധ്യതകളെക്കുറിച്ച് ജ്ഞാനം കുറവാണ്. അതുകൊണ്ട് തന്നെ ആ മേഖലയില്‍ അധികം പരിശ്രമിക്കുവാന്‍ ഭൂരിഭാഗം പേരും തയ്യാറാവുന്നില്ല എന്ന് മാത്രമല്ല സാധ്യതകള്‍ വളരെ കുറഞ്ഞ മേഖലയായി കണക്കാക്കുകയും ചെയ്യുന്നു. കൂടാതെ ഇതൊരു മതഭാഷ മാത്രമായി കാണുകയും മതപ്രബോധകര്‍ മാത്രം പഠിച്ചാല്‍ മതി എന്ന ചിന്ത വെച്ചു പുലര്‍ത്തുകയും ചെയ്യുന്നു. ഈ കാഴ്ചപ്പാട് മാറ്റി തുറന്ന മനസ്സോടെ ഈ ഭാഷയെ കണ്ടാല്‍ വിജ്ഞാന രംഗത്തും തൊഴില്‍ രംഗത്തും ഏറെ മുന്നേറാന്‍ അത് സഹായകമാവും.

ട്രാന്‍സിലേഷന്‍

അറബി ഭാഷയിലും ഇംഗ്ലീഷ് ഭാഷയിലും പരിജ്ഞാനമുള്ളവര്‍ക്ക് ഒരുപാട് അവസരങ്ങളുള്ള ഒരു മേഖലയാണ് ട്രാന്‍സിലേഷന്‍. ലോകത്ത് രാഷ്ട്രീയ-വാണിജ്യ രംഗങ്ങളിലെല്ലാം ഉപയോഗിക്കപ്പെടുന്നത് ഇംഗ്ലീഷായതിനാല്‍ അറബ് രാജ്യങ്ങളിലെ കമ്പനികളിലും ഓഫീസുകളിലുമെല്ലാം ഇംഗ്ലീഷ് ഭാഷയിലുള്ള കത്തുകളും രേഖകളും അറബിയിലേക്കും അറബിയില്‍ നിന്ന് ഇംഗ്ലീഷ് ഭാഷയിലേക്കും വിവര്‍ത്തനം ചെയ്യല്‍ അനിവാര്യമാണ്. ഇതിനായി മിക്ക ഓഫീസുകളിലും ട്രാന്‍സിലേറ്ററുടെ പോസ്റ്റുകളുണ്ട്. സ്വദേശി വത്കരണത്തോടൊപ്പം മാതൃഭാഷാവത്കരണം കൂടി കടന്നു വന്നതോടെ ഈ രംഗങ്ങളില്‍ അവസരങ്ങള്‍ വര്‍ധിക്കുകയാണ്. കോടതി പോലുള്ള ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ അറബിയില്‍ നിന്ന് ലോകത്തെ വ്യത്യസ്ത ഭാഷകളിലേക്ക് വിവര്‍ത്തനം ആവശ്യമാണെന്നതിനാല്‍ മാതൃഭാഷയും അറബി ഭാഷയും അറിയുന്നവര്‍ക്കും ഈ രംഗത്ത് സാധ്യതകളുണ്ട്.

 

 

മുൻപത്തെ ലേഖനം അറബി ഭാഷാ പഠന സ്ഥാപനങ്ങള്‍
അടുത്ത ലേഖനം പ്രകൃതിയും ജീവജാലങ്ങളും-1

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI