വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > പ്രമുഖ സ്ഥാപനങ്ങള്‍ > ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഉള്ളടക്കം

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ നഗരം ഇന്ന് ഇന്ത്യയിലും പുറത്തും അറിയപ്പെടുന്നത് അവിടെ സ്ഥിതി ചെയ്യുന്ന സുപ്രസിദ്ധമായ വൈജ്ഞാനിക ഭവന(ദാറുല്‍ ഉലൂം)ത്തിന്റെ പേരിലാണ്. മുസ്‌ലിം ലോകത്താകെ പ്രശസ്തി പരത്തിയ വിദ്യാലയം, ഒരു പ്രദേശത്തിനും രാജ്യത്തിനാകെയും പെരുമയുടെ കീര്‍ത്തി മുദ്ര ചാര്‍ത്തിയ സ്ഥാപനം. ചരിത്രത്തില്‍ ഒരു വഴിത്തിരിവ് സൃഷ്ടിച്ച ഈ വിദ്യാകേന്ദ്രത്തിന്റെ പിറവി ഇന്ത്യന്‍ മുസ്‌ലിംകളുടെ പില്ക്കാല ചരിത്രത്തില്‍ ഏറെ നിര്‍ണായകവും ദൂരവ്യാപകവുമായ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചതായി കാണാം.

ആരംഭം

1867 മെയ് 30 (ഹിജ്‌റ വര്‍ഷം 1283 മുഹര്‍റം 15)നാണ് ഈ സ്ഥാപനത്തിന് അസ്തിവാരമിടുന്നത്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ബഹദൂര്‍ഷാ സഫറിനെ മുന്‍നിര്‍ത്തി നടത്തിയ ചെറുത്തുനില്‍പ്പ് 1857ല്‍ അടിച്ചമര്‍ത്തപ്പെടുകയും മുഗള്‍ ഭരണത്തിന്റെ അവസാനത്തെ ചിഹ്നവും തേച്ചു മായിക്കപ്പെടുകയും ചെയ്തതോടെ ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയില്‍ പിടി മുറുക്കി. മുസ്‌ലിംകള്‍ തങ്ങളുടെ നൂറ്റാണ്ടുകളുടെ പ്രതാപചിഹ്നങ്ങളും രാഷ്ട്രീയ അസ്തിത്വവും തകര്‍ന്നു, തികഞ്ഞ നഷ്ടബോധത്തിലും അനാഥത്വത്തിലും ആണ്ടു. ഇനിയൊരു തിരിച്ചുവരവ് അസാധ്യമെന്ന് തോന്നിക്കുന്ന അവസ്ഥ.

ഇത്തരമൊരു ഘട്ടത്തിലാണ് പ്രതിരോധത്തിന്റെയും ആത്മരക്ഷയുടെയും യഥാര്‍ത്ഥ ഉള്‍ക്കരുത്ത് വൈജ്ഞാനിക അസ്തിവാരത്തിലാണെന്ന് തിരിച്ചറിഞ്ഞ ഒരു പറ്റം ദീര്‍ഘദര്‍ശികള്‍ ദാറുല്‍ ഉലൂം എന്ന പേരില്‍ ഈ സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ യു.പി.യിലെ ഥാനാഭവന്‍, ശാംലി പ്രദേശങ്ങളില്‍ ചെറുത്തു നില്‍പ്പിന് നേതൃത്വം നല്‍കുക വഴി ഏറെ മതിപ്പും സ്വീകാര്യതയും നേടിയിരുന്ന ശൈഖ് മുഹമ്മദ് ഖാസിം നാനൂഥവി (മരണം 1880)യായിരുന്നു ഇതിന്റെ മുന്‍നിരയില്‍. പ്രമുഖ പണ്ഡിതനും പ്രബോധകനും പോരാളിയുമായിരുന്ന ശൈഖ് നാനൂഥവി, ക്രിസ്ത്യന്‍ മിഷനറിമാര്‍, ഖാദിയാനികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും സംവാദങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുക വഴിയും പ്രശസ്തി നേടിയിരുന്നു.

അദ്ദേഹത്തോടൊപ്പം പ്രമുഖ ഹദീസ് പണ്ഡിതന്‍ റശീദ് അഹ്‌മദ് ഗാംഗോഹി (1905) പ്രമുഖ അറബി കവിയും പണ്ഡിതനുമായിരുന്ന ശൈഖ് ദുല്‍ഫിഖാര്‍ അലി ദയൂബന്തി (1904) അല്‍ ഹാജ് ആബിദ് ഹുസൈന്‍ ദയൂബന്തി (1912) ശൈഖ് മുഹമ്മദ് യഅ്ഖൂബ് നാനൂഥവി (1884) ശൈഖ് റഫീഉദ്ദീന്‍ (1980) ശൈഖ് ഫദ്‌ലുറഹ്‌മാന്‍ ഉസ്മാനി (1907) തുടങ്ങിയവരും സജീവമായി സഹകരിച്ചു. അങ്ങനെ ഒരു മുഹര്‍റം മാസം 15ന് വ്യാഴാഴ്ച (1283) തശ്ത മസ്ജിദ് എന്ന പേരില്‍ അറിയപ്പെടുന്ന പുരാതന പള്ളിയുടെ മുന്‍വശത്ത് കൊച്ചു മരച്ചോട്ടില്‍ മുല്ലാ മഹമൂദ് എന്ന അദ്ധ്യാപകന്‍ മഹ്‌മൂദ് ഹസന്‍ എന്ന വിദ്യാര്‍ത്ഥിക്ക് അറിവ് പകര്‍ന്നു നല്‍കി ആരംഭിച്ച ഒരു കൊച്ചു മദ്‌റസയാണ് പില്‍ക്കാലത്ത് വളര്‍ന്നു വികസിച്ച് ഇന്ത്യയിലെ മുസ്‌ലിം ചരിത്രത്തിന് പുതിയ ദിശാസൂചി നല്‍കി തല ഉയര്‍ത്തി നില്‍ക്കുന്ന ദാറുല്‍ ഉലൂം ദയൂബന്ദ് എന്ന ഇസ്‌ലാമിക സര്‍വകലാശാലയായി മാറിയത്.

ലക്ഷ്യം

ഇസ്‌ലാമിക വിശ്വാസവും സംസ്‌കാരവും അതിന്റെ തനിമയോടെ നിലനിര്‍ത്താന്‍ ആവശ്യമായ വിദ്യാഭ്യാസം നല്‍കുക. ഇതിനായി അധ്യാപനം, പത്രപ്രവര്‍ത്തനം, ഗ്രന്ഥരചന, മാര്‍ഗ നിര്‍ദേശങ്ങള്‍ തുടങ്ങിയവയ്ക്ക് വേണ്ട സംവിധാനങ്ങള്‍ ഒരുക്കുക, ആലസ്യത്തിലും സുഖനിദ്രയിലും കഴിയുന്ന മുസ്‌ലിംകളെ തട്ടിയുണര്‍ത്തി അവരുടെ കടമകളും ദൗത്യങ്ങളും സംബന്ധിച്ച് ബോധവല്‍ ക്കരിക്കുക, വിശ്വാസ രംഗത്ത് വന്നുപെട്ട അപചയങ്ങളും ദുരാചാരങ്ങളും നിര്‍മാര്‍ജനം ചെയ്യാന്‍ പരിശ്രമിക്കുക. ഇതിന് വേണ്ട വിദ്യാലയ ശൃംഖലകള്‍ രാജ്യത്തുടനീളം സ്ഥാപിക്കാന്‍ മുന്‍കയ്യെടുക്കുക, ക്രിസ്ത്യന്‍ മിഷനറിമാരുടെയും ഓറിയന്റലിസ്റ്റുകളുടെയും മറ്റു നിരീശ്വര നിര്‍മത പ്രസ്ഥാനങ്ങളുടെയും ഗൂഢ തന്ത്രങ്ങള്‍ തിരിച്ചറിയാനും ചെറുത്തു നില്‍ക്കാനും മുസ്‌ലിംകളെ പ്രാപ്തമാക്കുക, ഖാദിയാനീ ബഹായി പ്രസ്ഥാനങ്ങളുടെ കുതന്ത്രങ്ങളെ തുറന്നു കാട്ടുക. കൊളോണിയലിസത്തിന്റെ കരാളഹസ്തങ്ങളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ വേണ്ട സന്നാഹങ്ങള്‍ ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സ്ഥാപനം അടിസ്ഥാനപരമായി മുന്നില്‍ കണ്ടത്. പ്രസ്തുത ലക്ഷ്യങ്ങളുടെ സാക്ഷാല്‍ക്കാരവീഥിയില്‍ സ്ഥാപനവും സന്തതികളും ബഹുദൂരം മുന്നോട്ടു പോയെന്ന് പില്‍ക്കാല ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

വേറിട്ട വഴി

പാരമ്പര്യത്തിന്റെ തനിമയും മഹിമയും നിലനിര്‍ത്തി വേണം ദീനീ സ്ഥാപനം നിലനില്‍ക്കേണ്ടതെന്ന കാര്യത്തില്‍ സ്ഥാപകനേതാക്കള്‍ക്ക് നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നു. അതിനാല്‍ വിനയവും ലാളിത്യവും മുഖമുദ്രയായി അവര്‍ സ്വീകരിച്ചു. സുഖലോലുപതയും ആര്‍ഭാടജീ വിതവുമായി അവര്‍ അകലം പാലിച്ചു. സ്ഥാപനത്തിന് സ്ഥായിയായ വരുമാനമോ സര്‍ക്കാര്‍ സഹായമോ സ്വീകരിക്കരുതെന്നും അതാത് കാലത്തെ സാധാരണക്കാരായ മുസ്‌ലിം സഹോദരങ്ങള്‍ നല്‍കുന്ന സംഭാവനകളില്‍ ആശയം അര്‍പ്പിച്ചു മുന്നോട്ടു പോകണമെന്നും സ്ഥാപകര്‍ പ്രത്യേകം എഴുതി വെച്ചു. ഇതിന് വിരുദ്ധമായി നീങ്ങിയാല്‍ ദൈവിക ആശയത്വത്തിന്റെ കണ്ണി അറ്റുപോകുമെന്നും പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നത ഉടലെടുക്കുമെന്നും വരെ സ്ഥാപകന്‍ ഖാസിം നാനൂഥവി ദീര്‍ഘദര്‍ശനം ചെയ്തു. 1980കളില്‍ നൂറാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് (സദ്‌സാല) ശേഷം സ്ഥാപനത്തില്‍ ഉടലെടുത്ത ഭിന്നതയും ചേരിതിരിവും ആ ദീര്‍ഘദര്‍ശനം ശരിവെയ്ക്കുന്ന തരത്തിലായിരുന്നു.

കാമ്പസ്

ഒരു ലക്ഷം ചതുരശ്രമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചു കിടക്കുന്ന ദാറുല്‍ ഉലൂം കാമ്പസ്, പുരാതന പേര്‍ഷ്യന്‍ ഇസ്‌ലാമിക ശില്‍പവിദ്യയില്‍ പണിത കോട്ട സമാനമായ കെട്ടിടങ്ങളാല്‍ മിക്കവാറും വലയം ചെയ്ത നിലയിലാണ്. വിവിധ വിഭാഗങ്ങളിലുള്ള പഠനങ്ങള്‍ക്ക് പ്രത്യേകം ക്ലാസുമുറികളും ഹോസ്റ്റലുകളും കൂടാതെ ദാറുല്‍ ഹദീസ്, ദാറുത്തഫ്‌സീര്‍, ദാറുല്‍ ഇഫ്താ, ദാറുല്‍ ഖുര്‍ആന്‍, അറബിഭാഷാ പഠന വിഭാഗം, കമ്പ്യൂട്ടര്‍ വിഭാഗം, പ്രത്ര-രചനാ പരിശീലന വിഭാഗം, വിവിധ മത പ്രത്യയശാസ്ത്ര പഠന വിഭാഗം, ഇംഗ്ലീഷ് പഠന വിഭാഗം, ദാറുദ്ദിയാഫ് (ഗസ്റ്റ് ഹൗസ്), മൂന്ന് പള്ളികള്‍, വിവിധ പേരുകളിലുള്ള ഹോസ്റ്റലുകള്‍ തുടങ്ങിയവയായി നിരവധി കെട്ടിടങ്ങളുടെ സമുച്ചയമാണ് കാമ്പസ്, പ്രൊപഗേഷന്‍ & ഗൈഡന്‍സ് ബ്യൂറോ, പബ്ലിഷിംഗ് & ഡിസ്ട്രിബ്യൂഷന്‍ ഓഫീസ്, ദാറുല്‍ ഉലൂം ഉര്‍ദു മാസിക, അദ്ദാഈ അറബി മാസിക, ശൈഖുല്‍ ഹിന്ദ് അക്കാദമി, തുടങ്ങിയവയ്ക്ക് പുറമെ രണ്ടര ലക്ഷത്തില്‍പ്പരം ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബൃഹത്തായ ലൈബ്രറിയും ദാറുല്‍ ഉലൂമിന്റെ സവിശേഷതയാണ്. നൂറില്‍പ്പരം അദ്ധ്യാപകരും 300ല്‍പ്പരം മറ്റു ജീവനക്കാരും സേവനം ചെയ്യുന്നു. ഓരോ വര്‍ഷവും വിവിധ വിഷയങ്ങളില്‍ 25000ല്‍ പരം ഫത്‌വകള്‍ ഇവിടെ നിന്ന് നല്‍കപ്പെടുന്നു. വര്‍ഷംപ്രതി ശരാശരി 4000 വിദ്യാര്‍ത്ഥികള്‍ വിവിധ വിഭാഗങ്ങളില്‍ പ്രവേശനം നേടുന്നു. ഇതിനകം ഒരു ലക്ഷത്തിലധികം പേര്‍ പഠനം പൂര്‍ത്തിയാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്യുന്നു.

ഹദീസ് പഠനം

വിവിധ ഇസ്‌ലാമിക വിജ്ഞാനശാഖകളില്‍ പഠനം നടത്താനുള്ള സംവിധാനങ്ങള്‍ അവി ടെയുണ്ടെങ്കിലും ഹദീസ് പഠനമാണ് ദാറുല്‍ ഉലൂമിന്റെ മുഖമുദ്രയായി അറിയപ്പെടുന്നത്. ഹദീസ് പഠന രംഗത്ത് ഈ സ്ഥാപനവും അതിലെ അദ്ധ്യാപകരും സന്തതികളും അര്‍പ്പിച്ച സേവനങ്ങള്‍ ഒരു പക്ഷെ, ലോകത്ത് മറ്റൊരു സ്ഥാപനത്തിനും അവകാശപ്പെടാനാവാത്തവിധം സമഗ്രവും വേറിട്ടതുമാണ്. ശാഹ് വലിയുല്ലാഹിദ്ദഹ്ലവി എന്ന വിഖ്യാത ഇന്ത്യന്‍ പണ്ഡിതന്‍ കൊളുത്തി വെച്ച ആ ദീപശിഖ അണയാതെ കാത്തു സൂക്ഷിക്കുകയും പുതിയ തലമുറകള്‍ക്ക് കൈമാറുകയും ചെയ്യുകയാണവര്‍.

ദയൂബന്ദ്; സാരഥികളും സന്തതികളും

ദാറുല്‍ ഉലൂം ദയൂബന്തിനെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ എന്നും ഓര്‍ക്കേണ്ട കുറേ പ്രമുഖ വ്യക്തിത്വങ്ങളുണ്ട്. ഒന്നാമന്‍ നേരത്തേ സൂചിപ്പിച്ച സ്ഥാപകന്‍ മുഹമ്മദ് ഖാസിം നാനൂഥവി തന്നെ. അവസരത്തിനൊത്തുയര്‍ന്ന അദ്ദേഹം സ്ഥാപിച്ച ഈ സ്ഥാപനത്തിന്റെ പിന്നിലെ ഉദ്ദേശ്യ ശുദ്ധിയും ആത്മാര്‍ത്ഥതയും സാധൂകരിക്കുന്ന വളര്‍ച്ചയാണ് പില്‍ക്കാലത്ത് സ്ഥാപനം നേടിയത്. അപ്പോഴും അവരാരും സ്ഥാപകനെ മറന്നില്ല. ഇന്നും അവിടെ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ സ്ഥാപകനിലേക്ക് ചേര്‍ത്തു അല്‍ഖാസിമി എന്ന പേരിലാണ് അറിയപ്പെടുന്നത്. റശീദ് അഹ്‌മദ് ഗംഗോഹി (1905), മുഹമ്മദ് യഅ്ഖൂബ് നാനൂഥവി (ഹി.1267) അശ്‌റഫ് അലി ഥാനവി (1943), ഹുസൈന്‍ അഹമദ് മദനി (1957), അല്ലാമാ ശബ്ബീര്‍ അഹ്‌മദ് ഉസ്മാനി (1949), അന്‍വര്‍ഷാ കാശ്മീരി (1933), മുഫ്തി അസീസുര്‍റഹ്‌മാന്‍ ഉസ്മാനി (ഹി. 1347), ഫഖ്‌റുദ്ദീന്‍ അഹ്‌മദ് മുറാദാബാദി (1972) മുഫ്തി മുഹമ്മദ് കിഫായത്തുല്ലാഹ് ദഹ്ലവി (ഹി. 1372) മുഫ്തി അതീഖുര്‍റഹ്‌മാന്‍ ഉസ്മാനി (1984), ഖാരി മുഹമ്മദ് ത്വയ്യിബ് അല്‍ ഖാസിമി (1983) തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രമാണ്.

പൊതു നേതൃത്വം

ദാറുല്‍ ഉലൂമിലെ പ്രമുഖരില്‍ നിന്ന് അറിവ് നേടി ദീര്‍ഘകാലം അവിടെ തന്നെ അദ്ധ്യാപകനായും പിന്നീട് റെക്ട്ടറായും പ്രവര്‍ത്തിച്ച ഖാരി ത്വയ്യിബ് സാഹിബ്, സ്ഥാപകന്‍ ഖാസിം നനൂഥവിയുടെ പൗത്രന്‍ കൂടിയാണ്. ഉജ്വലവാഗ്മിയും പ്രഭാഷകനും കൂടിയായിരുന്ന അദ്ദേഹത്തിന്റെ കാലഘട്ടം സംഭവബഹുലവും ശ്രദ്ധേയവുമായിരുന്നു. പൊതു പ്രശ്‌നങ്ങളിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും പക്വതയാര്‍ന്ന നിലപാടുകളും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ അദ്ദേഹത്തിന് ഏറെ സ്വീകാര്യതയും മതിപ്പും നേടിക്കൊടുത്തു. ഇന്ത്യയുടെ വിവിധ കോണുകളില്‍ നിന്ന് മുസ്‌ലിം വ്യക്തി നിയമത്തിനെതിരിലും ഏക സിവില്‍ കോഡിന് അനുകൂലമായും ശബ്ദം ഉയര്‍ന്നപ്പോള്‍ ആള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് എന്ന പേരില്‍ 1972ല്‍ ഒരു മുസ്‌ലിം പൊതുവേദി രൂപം കൊണ്ടു. സുന്നീ-ശിആ, ദയൂബന്തി-ബറേല്‍വി തുടങ്ങി ഇന്ത്യയില്‍ എന്നും അകന്നു കഴിയുന്ന വ്യത്യസ്ത വിഭാഗങ്ങളെ ഒന്നിച്ചണി നിരത്തി നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം രൂപം കൊണ്ട ഈ ബോര്‍ഡിന്റെ സ്ഥാപകപ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ഖാരി ത്വയ്യിബ് സാഹിബായിരുന്നു. മരണം വരെ ആ സ്ഥാനത്ത് അദ്ദേഹം തുടര്‍ന്നു. ശേഷം സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി (മരണം 1999) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ദാറുല്‍ ഉലൂം ദയുബന്തില്‍ നിന്ന് വിജ്ഞാനം സമ്പാദിച്ച വ്യക്തിയാണ്.

പ്രഥമ വിദ്യാര്‍ത്ഥി

ദയൂബന്ദില്‍ പ്രഥമ വിദ്യാര്‍ത്ഥിയായി പഠനം തുടങ്ങിയ മഹ്‌മൂദ് ഹസന്‍ പിന്നീട് അവിടെ തന്നെ പഠനം പൂര്‍ത്തിയാക്കി അതേ സ്ഥാപനത്തില്‍ അദ്ധ്യാപകനായും ഇന്ത്യയിലെ അറിയപ്പെട്ട പണ്ഡിതനായും സ്വാതന്ത്ര്യ സമരസേനാനിയായും ബ്രിട്ടീഷ് അധികൃതരുടെ കണ്ണിലെ കരടായും മാറി. ഇന്ത്യന്‍ മുസ്‌ലിംകള്‍ ശൈഖുല്‍ ഹിന്ദ് എന്ന് വിളിച്ചാദരിച്ച മഹ്‌മൂദ് ഹസന്‍ ദയൂബന്തി (1851-1920) നിശ്ചയ ദാര്‍ഢ്യവും ത്യാഗബോധവും സ്വാതന്ത്ര്യാഭിവാഞ്ചയും ആസൂത്രണ വൈഭവവും ഒത്തുകൂടിയ അദ്ദേഹം ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തുന്ന നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കുകയും ഇന്ത്യയിലേയും വിദേശത്തേയും അനവധി വ്യക്തികളെയും സംഘങ്ങളേയും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലേക്ക് നയിക്കുകയും ചെയ്തു. ബ്രിട്ടീഷ് വിരുദ്ധ ചേരിയിലുള്ള പല രാജ്യങ്ങളുമായും നേരില്‍ ബന്ധപ്പെട്ടും ദൂതന്മാരെ അയച്ചും അദ്ദേഹം സൈനിക രാഷ്ട്രീയ ശക്തി സംഭരിക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. തന്റെ കാഴ്ചപ്പാടുകളും പദ്ധതികളും അതീവ രഹസ്യമായി കൈമാറാന്‍ പട്ടുശീലകളാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. അതിനാല്‍ ഈ നീക്കങ്ങള്‍ ആന്റി കൊളോണിയല്‍ സില്‍ക് ലെറ്റര്‍ കോണ്‍സ്പിറസി എന്നപേരില്‍ അറിയപ്പെടുന്നു.

പിന്നീട് ഇദ്ദേഹത്തെയും തന്റെ ശിഷ്യനായ ഹുസൈന്‍ അഹ്‌മദ് മദനി (1957)യെയും മറ്റും മക്കയിലെ ശരീഫ് ഭരണകൂടം കഡിയിലെടുത്തു ബ്രിട്ടീഷ് അധികൃതര്‍ക്ക് കൈമാറുകയും അവര്‍ ഇരുവരേയും മാള്‍ട്ടായിലേക്ക് നാടുകടത്തുകയും ചെയ്തു. അതിനാല്‍ അസീറെ മാള്‍ട്ടാ എന്ന പേരിലും ശൈഖുല്‍ ഹിന്ദ് അറിയപ്പെടുന്നു.

പെഴ്‌സനല്‍ ലോ ബോര്‍ഡ് സെക്രട്ടറിയായിരുന്ന മിന്നത്തുല്ലാഹ് റഹ്‌മാനി, ആള്‍ ഇന്ത്യാ ഫിഖ്ഹ് അക്കാദമി ചെയര്‍മാന്‍ മുജാഹിദുല്‍ ഇസ്‌ലാം അല്‍ ഖാസിമി, തബ്‌ലീഗ് ജമാഅത്ത് സ്ഥാപകന്‍ മുഹമ്മദ് ഇല്‍യാസ് കാന്തവി, മലേഷ്യയിലെ കലന്താന്‍ പ്രവിശ്യയുടെ മുഖ്യമന്ത്രിയായിരുന്ന നിക് അബ്ദുല്‍ അസീസ് നിക്മത്ത്, ലോകസഭാ അംഗമായിരുന്ന മൗലാനാ അസ്‌റാറുല്‍ ഹഖ് ഖാസിമി, ആസാമിലെ എ.ഐ.യു.സി.എഫ് സ്ഥാപക പ്രസിഡന്റ് മൗലാനാ ബദ്‌റുദ്ദീന്‍ അജ്മല്‍ ഖാസിമി തുടങ്ങി വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സ്ഥാപകരും പ്രധാന നേതാക്കളുമായ ഒട്ടേറെ പേര്‍ ദാറുല്‍ ഉലൂമിന്റെ സന്തതികളായി ഉണ്ട്.

മലയാളി സ്പര്‍ശം

ഉപരിപഠനത്തിന് പ്രധാനമായും വെല്ലൂര്‍ ബാഖിയാത്ത് അറബി കോളേജായിരുന്നു കേരളീയര്‍ ആശ്രയിച്ചിരുന്നതെങ്കിലും ദയൂബന്തിലും അവര്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പഠനകാലത്ത് അവിടെയും ശേഷം കേരളീയ പരിസരത്തും ശ്രദ്ധേയമായ ചലനങ്ങള്‍ സൃഷ്ടിച്ച പ്രമുഖ വ്യക്തിത്വങ്ങള്‍ ദാറുല്‍ ഉലൂമിന്റെ സന്തതികളായി കേരളീയര്‍ക്ക് എടുത്തു പറയാനുണ്ട്. ശൈഖ് ഹസന്‍ ഹസ്‌റത്ത്, മുസ്തഫാ ആലിം സാഹിബ്, കെ.കെ. അബൂബക്കര്‍ ഹസ്‌റത്ത്, പാനൂര്‍ സഹ്‌റാ കോളേജ് സ്ഥാപകന്‍ സയ്യിദ് ശിഹാബുദ്ദീന്‍ പൂക്കോയ തങ്ങള്‍, ബഷീര്‍ മുഹ്‌യിദ്ദീന്‍ അസ്ഹരി, ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, അബുല്‍ ഖൈര്‍ മൗലവി, സയ്യിദ് അബ്ദുറഹ്‌മാന്‍ അസ്ഹരി, അബ്ദുശ്ശുക്കൂര്‍ ഖാസിമി, നൂഹ് മൗലവി, ശര്‍ഖാവി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കോട്ട മൊയ്തീന്‍ മുസ്‌ലിയാര്‍, ത്വാഖാ അഹ്‌മദ് മൗലവി, ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍, എം.എ. ഖാസിം മുസ്‌ലിയാര്‍, തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം.

ദയൂബന്തി പ്രസ്ഥാനം

ചുരുക്കത്തില്‍ ദാറുല്‍ ഉലൂമിന്റെ ചിന്തകളും നിലപാടുകളും പിന്നീട് ദയൂബന്തീ പ്രസ്ഥാനം എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വന്‍ മുന്നേറ്റമായി മാറിയ ചരിത്രമാണ് ലോകത്തിന് പറയാനുള്ളത്. ഇന്ത്യയിലെ അസ്ഹര്‍ എന്ന ഖ്യാതി നേടിയ ഈ സ്ഥാപനത്തിന്റെ ചുവട് പിടിച്ചു ധാരാളം സ്ഥാപനങ്ങള്‍ ഇന്ത്യക്കകത്തും പുറത്തും നിലവില്‍ വന്നു. ദാറുല്‍ ഉലൂം എന്ന പേര്‍ പോലും പലേടത്തും ഈ മുന്നേറ്റത്തിന്റെ തിലകക്കുറിയായി മാറി. വൈജ്ഞാനിക ജാഗരണത്തിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ ഉണര്‍ത്തി ഇന്നും ആ സ്ഥാപനം തല ഉയര്‍ത്തി നില്‍ക്കുന്നു.

Address:
Darul Uloom Chowk,
Deoband,
Uttar Pradesh
Pin: 247554
Ph: 01336 222 429
https://darululoom-deoband.com/

 

മുൻപത്തെ ലേഖനം ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ
അടുത്ത ലേഖനം ത്വുലൂനി ഭരണകൂടം

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI