വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > പ്രമുഖ സ്ഥാപനങ്ങള്‍ > ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ് ഈ സ്ഥാപനങ്ങള്‍ വളര്‍ന്നത്. വിവിധ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക സര്‍വകലാശാലകളും അക്കാദമികളും, പഠനത്തിനൊപ്പം ഗവേഷണത്തിനും സാമൂഹിക സേവനങ്ങള്‍ക്കും പ്രാധാന്യം നല്‍കി. ഇന്ത്യന്‍ സമൂഹത്തിന്റെ ബഹുസ്വര ഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ട് വിജ്ഞാനപ്രചാരണവും സാംസ്‌കാരിക സംരക്ഷണവും ഒരുമിച്ച് നിര്‍വഹിച്ചുവെന്നതാണ് ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങളുടെ പ്രധാന സവിശേഷത.

അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി, ഫരീദാബാദ്

62 ഏക്കറില്‍ പരന്നു കിടക്കുന്ന, യു ജി സി അംഗീകാരമുള്ള അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി ഹരിയാനയിലെ ഫരീദാബാദിലാണ് സ്ഥിതി ചെയ്യുന്നത്. അല്‍ ഫലാഹ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം, നിലവില്‍ വരുന്നത് 1997-ലാണ്. വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങളില്‍ ഏറെ പുതുമയും വൈവിധ്യവും പുരോഗമന ചിന്താ ഗതിയും നില നിര്‍ത്തുന്നു എന്നതാണ് അല്‍ ഫലാഹിന്റെ പ്രത്യേകത. B.ed, M.ed എന്നീ കോഴ്‌സുകള്‍ക്ക് രണ്ട് വര്‍ഷം കാലാവധി നിശ്ചയിച്ച് ആദ്യമായി നടപ്പിലാക്കിയത് അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയായിരുന്നു.

വിവിധ വിഷയങ്ങളും ഒട്ടേറെ പഠന വിഭാഗങ്ങളും നിലവിലുള്ള യൂണിവേഴ്‌സിറ്റി എല്ലാ മേഖലകളിലും അവരുടെ കൈയൊപ്പ് പതിച്ചിട്ടുണ്ട്. പഠന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ എല്ലാവിധ സൗകര്യങ്ങളുമുള്ള സ്‌പോര്‍ട്‌സ് സെന്ററും ഇന്റര്‍ യൂണിവേഴ്‌സിറ്റി മത്സരങ്ങള്‍ നടക്കുന്ന, ദേശീയ നിലവാരത്തിലുള്ള ക്രിക്കറ്റ് പിച്ചും യൂണിവേഴ്‌സിറ്റിക്കുണ്ട്. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളോടൊപ്പം ജീവകാരുണ്യ മേഖലകളിലും മുന്നില്‍ നില്‍ക്കുന്ന അല്‍ ഫലാഹ് ട്രസ്റ്റിന്റെ കീഴില്‍, എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള മുന്നൂറ് പേരെ ഒരേ സമയം അഡ്മിറ്റ് ചെയ്യാന്‍ കഴിയുന്ന ആതുരാലയമുണ്ട്. കൂടാതെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായ ഹോസ്റ്റലുകളും അനുബന്ധ സൗകര്യങ്ങളും സ്ഥാപനം സംവിധാനിച്ചിരിക്കുന്നു.

സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്ഥാപനങ്ങള്‍

  • അല്‍ ഫലാഹ് സ്‌കൂള്‍ ഓഫ് ഇഞ്ചിനിയറിംഗ് ആന്‍ഡ് ടെക്‌നോളജി
  • അല്‍ ഫലാഹ് സ്‌കൂള്‍ ഓഫ് എഡ്യുക്കേഷന്‍ ആന്‍ഡ് ട്രൈനിങ്ങ്
  • അല്‍ ഫലാഹ് സ്‌കൂള്‍ ഓഫ് ഫിസിക്‌സ് ആന്‍ഡ് മോളിക്യൂലാര്‍ സയന്‍സ്
  • അല്‍ ഫലാഹ് സ്‌കൂള്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ്
  • അല്‍ ഫലാഹ് സ്‌കൂള്‍ ഓഫ് ഹ്യുമാനിറ്റീസ് ആന്‍ഡ് ലാംഗ്വേജസ്
  • അല്‍ ഫലാഹ് സ്‌കൂള്‍ ഓഫ് കംപ്യുട്ടര്‍ സയന്‍സ്
  • അല്‍ ഫലാഹ് സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ്

അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി പോളിടെക്‌നിക്.

ഒറ്റനോട്ടത്തില്‍

  • Website- alfalahuniversity.edu.in
  • Email- info@alfalahuniversity.edu.in
  • Phone- +91-0129-240 0601, 2400605, 24006000981 883 4908

ഇബ്‌നുസീനാ അക്കാദമി ഓഫ് മിഡീവല്‍ മെഡിസിന്‍ ആന്‍ഡ് സയന്‍സ്

യൂനാനി ചികിത്സകരെയും ശാസ്ത്രജ്ഞരെയും മധ്യകാലഘട്ടം മുതല്‍ക്കേ ഏറെ സ്വാധീനിച്ച പേരായിരുന്നു ഇബ്‌നുസീനാ (അവിസെന്ന) എന്നത്. ചികിത്സാ ശാസ്ത്ര രംഗത്ത് ഏറെ സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍, അദ്ദേഹത്തിന്റെ തന്നെ പേരില്‍ തുടങ്ങിയ പഠന കേന്ദ്രമാണ് ‘ഇബ്‌നു സീനാ അക്കാദമി ഓഫ് മിഡീവല്‍ മെഡിസിന്‍ ആന്‍ഡ് സയന്‍സ്’. 2001 ഏപ്രില്‍ 20-നായിരുന്നു സ്ഥാപനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം. ഇതൊരു ഗവണ്‍മെന്റേതര സ്ഥാപനമാണ്. അക്കാദമിയുടെ സ്ഥാപകനും പ്രഥമ പ്രസിഡണ്ടും ‘ഹാകിം സയ്യിദ് ദ്വില്ലുര്‍ റഹ്‌മാന്‍’ ആണ്.

സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും

  • പുതിയ ചികിത്സാ ഗവേഷണ പഠനങ്ങളെ പ്രോത്സാഹിപ്പിക്കുക. (ഇബ്‌നു സീനാ-യുടെ സംഭാവനകളില്‍ പ്രത്യേകിച്ചും)
  • വൈദ്യശാസ്ത്ര-ചികിത്സാ രംഗത്ത് ധാര്‍മികതയും കര്‍ത്തവ്യ ബോധവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക
  • മെഡിക്കല്‍ രംഗത്തെ എല്ലാ പഠന വിഭാഗങ്ങളും ചികിത്സാ രീതികളും സ്ഥാപിക്കുകയും പുരോഗതിപ്പെടുത്തുകയും ചെയ്യുക. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ സേവനം നല്‍കുക
  • അറബി, പേര്‍ഷ്യന്‍, ഉറുദു തുടങ്ങിയ ഭാഷകളുടെ പ്രൈമറി കോഴ്‌സുകള്‍ക്കും, മറ്റു യൂറോപ്യന്‍ ഭാഷകളിലെ സെക്കണ്ടറി കോഴ്‌സുകള്‍ക്കുമായി, ലൈബ്രറിയും മ്യുസിയവും ഉള്ള പുതിയ കെട്ടിടം നിര്‍മിക്കുക
  • ഇന്ത്യയിലെ ക്ലാസിക് ഭാഷകളെ പ്രചരിപ്പിക്കാനും, വൈദ്യശാസ്ത്ര രംഗത്തുള്ള ഉര്‍ദു രചനകളെ പ്രോത്സാഹിപ്പിക്കാനും ‘ഗാലിബി’ന്റെ കവിതകളിലൂന്നിയുള്ള പ്രത്യേക പഠനത്തിനുമായി കോഴ്‌സുകള്‍ തുടങ്ങുക.

സ്ഥാപനത്തിലെ സൗകര്യങ്ങള്‍

  • ലൈബ്രറി

പതിനയ്യായിരത്തിലധികം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ ലൈബ്രറി, നൂറു ക്കണക്കിന് മെഡിക്കല്‍ ജേണലുകളും, വിവിധ ഭാഷകളിലുള്ള ആനുകാലികങ്ങളും ഉള്ള ലൈബ്രറിയില്‍ നിരവധി കൈയെഴുത്ത് പ്രതികളുമുണ്ട്. ലൈബ്രറിയുടെ പേര്‍ ‘ദ്വില്ലുര്‍ റഹ്‌മാന്‍ ലൈബ്രറി ഓഫ് ഇബ്‌നു സീനാ അക്കാദമി’

  • മ്യുസിയം

വ്യത്യസ്ത ആശയങ്ങളുള്ള രണ്ട് മ്യുസിയങ്ങളാണ് സ്ഥാപനത്തിലുള്ളത്.

1. കറാം ഹുസൈന്‍ മ്യുസിയം ഓണ്‍ ഹിസ്റ്ററി ഓഫ് മെഡിക്കല്‍ ആന്‍ഡ് സയന്‍സ്.
2. ഹാകിം ഫദ്വ്‌ലുര്‍ റഹ്‌മാന്‍ മ്യുസിയം ഓണ്‍ ആര്‍ട്‌സ്, കള്‍ച്ചര്‍ ആന്റ് ഓറിയന്റലിസം.

  • എയ്ഡ്‌സ് സെല്‍

എയ്ഡ്‌സ് രംഗത്തെ പഠനത്തിനും ഗവേഷണത്തിനും ചികിത്സക്കുമായി എല്ലാ സൗകര്യങ്ങളുമുള്ള ഒരു കേന്ദ്രം
Centre For Safety and Rational Use of Indian System of Medicine. (CSRUISM)
രോഗികളുടെ സുരക്ഷയില്‍ അതീവ ശ്രദ്ധ ചെലുത്താനുള്ള സംവിധാനവും കേന്ദ്രവും

ഒറ്റ നോട്ടത്തില്‍

  • സ്ഥാപിതം- 2000
  • സ്ഥാപകന്‍- ഹാക്കിം സയ്യിദ് ദ്വില്ലുറഹ്‌മാന്‍
  • പ്രത്യേക ഊന്നല്‍- ഹിസ്റ്ററി ഓഫ് മെഡിക്കല്‍ റിസര്‍ച്ച്
  • ഹെഡ്ക്വാര്‍ട്ടേഴ്‌സ്-തിജാറ ഹൗസ്, അലിഗര്‍
  • Website- www.ibnsinaacademy.org

ഉസ്മാനിയ യൂണിവേഴ്‌സിറ്റി

ഇന്ത്യയിലെ ഏഴാമത്തെയും ദക്ഷിണേന്ത്യയിലെ മൂന്നാമത്തെയും ആന്ധ്രാപ്രദേശിലെ ഒന്നാമത്തെയും യൂണിവേഴ്‌സിറ്റിയാണ് 1918-ല്‍, ഹൈദരാബാദില്‍ ഏഴാമത്തെ നൈസാമായിരുന്ന ഉസ്മാന്‍ അലി ഖാന്‍ സ്ഥാപിച്ച ഉസ്മാനിയ്യ യൂണിവേഴ്‌സിറ്റി. യൂണിവേഴ്‌സിറ്റിയുടെ പ്രധാന കാഴ്ചപ്പാട് ആധുനികവും പുരാതനവുമായ അറിവുകള്‍ കൂട്ടിയിണക്കി വിദ്യാര്‍ത്ഥികളെ ബൗദ്ധികമായും സാംസ്‌കാരികമായും ഉയര്‍ന്നവരും മാനുഷിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവരുമായ നല്ല പൗരന്മാരായി വാര്‍ത്തെടുക്കുക എന്നതാണ്. അതിനുള്ള മാര്‍ഗം അറിവിന്റെ പ്രവാഹത്തെ ആവാഹിക്കലാണ് എന്ന് മനസ്സിലാക്കിയ യൂണിവേഴ്‌സിറ്റി വിവിധ വിഷയങ്ങളിലായി വ്യത്യസ്ത പഠന വിഭാഗങ്ങള്‍ ആരംഭിച്ചു. ഇന്ന് 1300-ല്‍ പരം ഏക്കറുകളിലായി പരന്ന് കിടക്കുന്നു.

യൂണിവേഴ്‌സിറ്റിയുടെ പ്രധാന ലക്ഷ്യങ്ങള്‍

  • ഗവേഷണത്തിലും അധ്യാപനത്തിലും മികച്ച നേട്ടങ്ങള്‍ കൈവരിക്കുക
  • സാമൂഹികമായ ഉന്നതിയിലൂടെ വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് വളര്‍ത്തിയെടുക്കുക
  • ഉത്തരവാദിത്വബോധമുള്ള പ്രത്യുല്പന്നമതികളായ പൗരന്മാരെ വാര്‍ത്തെടുക്കുക
  • ധാര്‍മിക മൂല്യവും സദാചാര ബോധവും നട്ടു വളര്‍ത്തുക
  • നാടിന് ആവശ്യമായ രീതിയില്‍ സാമൂഹിക സാമ്പത്തിക രംഗങ്ങള്‍ വികസിപ്പിച്ചെടുക്കുക
  • സാംസ്‌കാരിക പൈതൃകങ്ങളും ആത്മീയ മൂല്യവും മനുഷ്യത്വവും സംരക്ഷിക്കുക

കലാ ഭാഷാ സാഹിത്യമേഖലകളില്‍ നിരവധി പഠന വിഭാഗങ്ങളുള്ള ഈ യൂണിവേഴ്‌സിറ്റി യില്‍ റഷ്യനും പേര്‍ഷ്യനും ഫ്രഞ്ചുമടക്കം 13 ഭാഷകള്‍ പഠിപ്പിക്കുന്നുണ്ട്. ശാസ്ത്രത്തിന്റെ ഒട്ടുമിക്ക വിഭാഗങ്ങളിലെയും ശാഖകള്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളായി യൂണിവേഴ്‌സിറ്റി യിലുണ്ട്.

യൂണിവേഴ്‌സിറ്റിയിലെ ചില പ്രധാന കോഴ്‌സുകള്‍

  • അസ്‌ട്രോണമി
  • അപ്ലൈഡ് ജിയോകെമിസ്ട്രി
  • ബോട്ടണി
  • മൈക്രോ ബയോളജി
  • ടെക്‌നോളജി
  • ഫാര്‍മസി
  • ഇന്‍ഫര്‍മാറ്റിക്‌സ്
  • എക്കണോമിക്‌സ്
  • പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍

ഇതിനു പുറമെ നിരവധി വിഷയങ്ങളില്‍ റിസര്‍ച്ചിനുള്ള സൗകര്യവും ഉസ്മാനിയ്യ യൂണിവേഴ്‌സിറ്റിയിലുണ്ട്.

ഒറ്റനോട്ടത്തില്‍

  • സ്ഥാപിതം- 1918
  • സ്ഥാപകന്‍- ഉസ്മാന്‍ അലി ഖാന്‍, അസഫ്ജാഹ് , അക്ബര്‍ഹൈദരി
  • ഫോണ്‍- +9140 2768 2444
  • വെബ് സൈറ്റ്-www.osmania.ac.in

ജാമിഅ ദാറുസ്സലാം, ഉമറാബാദ്

ഇന്ത്യയുടെ വടക്കു ഭാഗത്ത് വിജ്ഞാന മുന്നേറ്റങ്ങളും സുന്നത്ത് പ്രചാരണവുമായി ധാരാളം സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍, ദക്ഷിണേന്ത്യയിലും ഇസ്‌ലാമിക സംസ്‌കാരവും തിരുചര്യയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു സ്ഥാപനം വേണമെന്ന ചിന്തയില്‍ നിന്നും അടങ്ങാത്ത ആഗ്രഹത്തില്‍ നിന്നുമാണ് ജാമിഅ ദാറുസ്സലാമിന്റെ പിറവി.

ഇസ്‌ലാമിക വൈജ്ഞാനിക മേഖലകളില്‍ ഉത്തരേന്ത്യ കുതിച്ചുയരുമ്പോള്‍ കാഴ്ച്ചക്കാരായി മാത്രം നോക്കി നില്‍ക്കേണ്ടി വന്ന ദക്ഷിണേന്ത്യക്കാര്‍ക്ക് പുതിയ ദിശാബോധം നല്‍കിയ ദാറുസ്സലാം ഉമറാബാദിന്റെ സ്ഥാപകന്‍ സാജിറുസ്സലഫി അശൈഖ് ഉമര്‍ കാകാ ആയിരുന്നു. 1924-ല്‍ തമിഴ്‌നാട്ടിലെ നോര്‍ത്ത് ആര്‍ക്കോട്ട് ജില്ലയിലെ ഉമറാബാദ് ഗ്രാമത്തിലായിരുന്നു ഈ സ്ഥാപനം ഉയര്‍ന്നത്. ശൈഖ് നദീര്‍ ഹുസൈന്‍ ദഹ്‌ലവിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഉമര്‍ കാകാ തന്നെയായിരുന്നു സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്.

ദാറുസ്സലാമിന്റെ ആദ്യകാല അധ്യാപകരില്‍ ഏറെ പ്രധാനികളായിരുന്നു ശൈഖ് ഫഖീറുല്ലാഹ്, ശൈഖ് മുഹമ്മദ് നുഅ്മാന്‍ അഅ്ദ്വമീ എന്നിവര്‍. ഈ പണ്ഡിതന്മാരുടെ കീഴില്‍ ഈ സ്ഥാപനത്തില്‍ നിന്ന് അനേകം പേര്‍ ബിരുദമെടുത്തു. അതില്‍ ഏറ്റവും പ്രധാനികളായിരുന്നു ഡോ: മുഹമ്മദ് ഹയാഉര്‍റഹ്‌മാന്‍ അഅ്ദ്വമീ. ദാറുസ്സലാമിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരായിരുന്നു. ദാറുസ്സലാമിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളായ ഇസ്‌ലാമിക പ്രബോധനവും പ്രചാരണവും രചനാ രംഗത്തെ സംഭാവനകളും അതിന്റെ ശിഷ്യന്മാര്‍ ഇന്നും ഭംഗിയായി നിര്‍വഹിച്ചു പോരുന്നു.

യൂണിവേഴ്‌സിറ്റി അംഗീകാരമുള്ള ബിരുദ-ബിരുദാന്തര കോഴ്‌സുകളുള്ള അറബിക്കോളെജിനു പുറമെ ഇവിടെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ഹിഫ്ദ്വ് കോളെജ്, ഹോസ്പിറ്റല്‍, ഐ ടി ഐ തുടങ്ങി അരഡസനോളം സ്ഥാപനങ്ങളും മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ജാമിഅയുടെ ലൈബ്രറി ദക്ഷിണേന്ത്യയിലെ മികച്ച ഇസ്‌ലാമിക ഗ്രന്ഥശാലയാണ്.

വിലാസം:

ജാമിഅ ദാറുസ്സലാം ഉമറാബാദ്
ഉമറാബാദ് -പോസ്റ്റ്
പര്‍നാമ്പട്ട് റോഡ്, തമിഴ്‌നാട് – 635808.
ഫോണ്‍: 04174- 255451

ജമാല്‍ മുഹമ്മദ് കോളേജ്, തിരുച്ചിറപ്പള്ളി

87 ഏക്കര്‍ പ്രദേശത്ത് വിശാലമായി കിടക്കുന്ന സ്വതന്ത്ര കാംപസ് ആണ് ജമാല്‍ മുഹമ്മദ് യൂണിവേഴ്‌സിറ്റി തിരുച്ചിറപ്പള്ളി. 1951-ല്‍ ജമാല്‍ മുഹമ്മദ് സാഹിബും ഖാജാ മിയാന്‍ റാവുത്തറും മത ന്യുനപക്ഷങ്ങള്‍ക്കു വേണ്ടി സ്ഥാപിച്ച ക്യാംപസ് ആണിത്. സ്ഥാപിച്ച് ആറ് വര്‍ഷമായപ്പോഴേക്കും ഇന്ത്യയിലെ മികച്ച മുപ്പത് കോളേജുകളിലൊന്നായി സ്ഥാനം പിടിക്കാന്‍ ജമാല്‍ മുഹമ്മദ് കോളേജിന് സാധിച്ചു. 1963-ല്‍ ഇത് പി. ജി കോളേജായി ഉയര്‍ന്നു.

1972-ല്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്റെ അംഗീകാരം നേടിയ സ്ഥാപനം 2002-ല്‍ ഒട്ടോണോമസ് പദവിയോടെ NAAC-ന്റെ അക്രഡിറ്റേഷനും കരസ്ഥമാക്കി. വിദ്യാഭ്യാസ രംഗത്ത് നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്ന ഈ സ്ഥാപനത്തില്‍ വ്യത്യസ്ത മേഖലകളിലായി 22 പഠന വിഭാഗങ്ങളുണ്ട്. ഭാഷയും കലയും ശാസ്ത്രവും എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

കോളേജിന്റെ പ്രധാന ലക്ഷ്യങ്ങള്‍

  • മികച്ച വിദ്യാഭ്യാസം നല്‍കുക
  • ആത്മീയ- ധാര്‍മിക മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുക
  • സേവന മേഖലകളില്‍ കൃത്യമായ പരിശീലനം നല്‍കുക
  • പഠന രംഗത്തെ കഴിവുകളെയും സാമര്‍ഥ്യത്തെയും പരിപോഷിപ്പിക്കുക
  • വ്യക്തിത്വ വികസനത്തിന് ഊന്നല്‍ നല്കുക
  • തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക
  • സാമൂഹ്യ ബോധമുള്ള പൗരന്മാരെ വാര്‍ത്തെടുക്കുക.

പഠന വിഭാഗങ്ങള്‍

  • Department of Arabic
    · Bio- informatics
    · Botany
    · Business administration
    · Bio technology
    · Chemistry
    · Commerce
    · Computer science
  • Department of economics
    · English
    · French
    · Hindi
    · History
    · Fashion technology
    · Hotel management
    · Mathematics
    · Jamal institute of management
    · Micro biology
    · Social work
    · Nutrition and diatetics
    · Physical education
    · Physics
    · Tamil
    · Urdu
    · Visual communication
    · Zoology

പ്രധാന മേഖലകള്‍

  • · ലൈബ്രറി

വിവിധ ഭാഷകളിലും വ്യത്യസ്ത പഠന വിഭാഗങ്ങളിലുമായി രണ്ട് ലക്ഷത്തോളം പുസ്തകങ്ങളുള്‍ക്കൊള്ളുന്നതാണ് ലൈബ്രറി

  • ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിംഗ് സെന്റര്‍
  • ഗ്രീവന്‍സ് സെന്റര്‍
  • ഹോസ്റ്റല്‍

ഒറ്റനോട്ടത്തില്‍

  • സ്ഥാപിതം- 1951
  • സ്ഥാപകന്‍- ജമാല്‍ മുഹമ്മദ് സാഹിബ്, ഖാജാമിയാന്‍ റാവുത്തര്‍
  • ആപ്തവാക്യം- ”നേരായമാര്‍ഗത്തില്‍ ഞങ്ങളെ നയിക്കേണമേ”
  • അഡ്രസ്- 7, റേസ് കോഴ്‌സ് റോഡ്,  ഖാജാ നഗര്‍, ട്രിച്ചി,  620020, തമിഴ്‌നാട്
  • Website- www.jmc.edu

ജാമിഅ ഖൈറുല്‍ മദാരിസ്

ഇന്ത്യയുടെയും പാക്കിസ്താന്റെയും സര്‍വകലാശാലയാണ് എന്ന് പറയാവുന്ന ഒരു സ്ഥാപനമാണ് ജാമിഅ ഖൈറുല്‍ മദാരിസ്. സ്വാതന്ത്ര്യത്തിന് മുന്‍പ് ഇന്ത്യയിലാരംഭിച്ച് സ്വാതന്ത്ര്യാനന്തരം പാക്കിസ്താന്റെ ഭാഗമായിത്തീര്‍ന്നു എന്നതാണ് ഈ സര്‍വകലാശാലയുടെ പ്രത്യേകത. 1931-ല്‍ പഞ്ചാബിലെ ജലന്ധറിലാണ് ശൈഖ് ഖൈര്‍ മുഹമ്മദ് ജലന്ധറി ജാമിഅ ഖൈറുല്‍ മദാരിസ് സ്ഥാപിക്കുന്നത് എന്നാല്‍ ഇന്ത്യയുടെ വിഭജന ശേഷം പാക്കിസ്താനിലെ മുള്‍ട്ടാനിലേക്ക് ജാമിഅ ഖൈറുല്‍ മദാരിസ് മാറ്റി സ്ഥാപിച്ചു.

ആയിരത്തോളം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്ന ഖൈറുല്‍ മദാരിസില്‍, അവരെ നയിക്കാന്‍ പ്രഗത്ഭരായ അധ്യാപകരും ഉണ്ടായിരുന്നു. ജലണ്ഡറില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് മാറിയ ശേഷം 1750 വിദ്യാര്‍ത്ഥികള്‍ ഇവിടെ നിന്നും ബിരുദം നേടി പുറത്തിറങ്ങിയിട്ടുണ്ട്.

പ്രധാന പഠന വിഭാഗങ്ങള്‍

  • ഖിസ്മുല്‍ ഇഫ്താഇ വത്തൗഇയ
  • ഖിസ്മു തഹ്ഫീദ്വില്‍ ഖുര്‍ആന്‍
  • ഖിസ്മുല്‍ ഖിറാആത്.

ജാമിഅ ഖാസിമുല്‍ ഉലൂം

പഞ്ചാബ് പ്രവിശ്യയിലുള്ള മുള്‍ട്ടാനില്‍ സ്ഥിതി ചെയ്യുന്ന ഇസ്‌ലാമിക വിജ്ഞാന കേന്ദ്രമാണ് ജാമിഅ ഖാസിമുല്‍ ഉലൂം. 1946 ഒക്ടോബര്‍ 8-ന് മഹാപണ്ഡിതനും ധീര പോരാളിയുമായിരുന്ന ‘ശൈഖുല്‍ ഇസ്‌ലാം ഹുസൈന്‍ അഹ്‌മദ് മദനി’യാണ് ഇതിന് തുടക്കം കുറിച്ചത്. ധാരാളം പണ്ഡിതര്‍ ഒരുമിച്ചുണ്ടായിരുന്ന ഈ സ്ഥാപനത്തിന്റെ ആദ്യ ഡയറക്ടര്‍ ശൈഖ് മുഹമ്മദ് ശഫീഅ് അല്‍ മുഫ്തിയായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും അനുയോജ്യമായ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും വഴിതെളിയിക്കുകയും ചെയ്ത ഖാസിമുല്‍ ഉലൂമിന് രാജ്യത്തെ ഏറ്റവും നല്ല ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന ഖ്യാതി നേടാന്‍ സാധിച്ചിട്ടുണ്ട്.

ജാമിഅ: മില്ലിയ്യ ഇസ്‌ലാമിയ്യ

ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍, ഇന്ത്യയിലെ ദേശീയ മുസ്‌ലിം നേതാക്കള്‍ സ്ഥാപിച്ചെടുത്തതാണ് ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ, ഡല്‍ഹി. ആരാണ് സ്ഥാപകന്‍ എന്ന ചോദ്യത്തിന് ഒറ്റപ്പേരുള്ള ഉത്തരമില്ല. മറിച്ച് ഒരുകൂട്ടം നിസ്വാര്‍ത്ഥരായ നേതാക്കളുടെ ത്യാഗത്തിന്റെയും ഇഛാശക്തിയുടെയും അധ്വാനഫലമാണ് ഈ സ്ഥാപനം.

ഒരു ചെറിയ സ്ഥാപനമായി തുടങ്ങി, പതിയെപ്പതിയെ ഉയര്‍ന്നു പൊങ്ങിയ ചരിത്രമാണ് ജാമിഅ: മില്ലിയ്യയുടേത്. ആ വളര്‍ച്ചയുടെ പാതയില്‍ നേരിടേണ്ടി വന്ന വെല്ലുവിളികള്‍ ചെറുതായിരുന്നില്ല. എല്ലാ പിന്തിരിപ്പന്‍ വാദങ്ങളെയും യുക്തിപൂര്‍വം നേരിടുകയും പൗരോഹിത്യത്തിന്റെ മര്‍ക്കടമുഷ്ടിയെ തെളിവുകളാല്‍ തകര്‍ക്കുകയും ചെയ്ത് എതിര്‍പ്പിന്റെ പാതകളെ സമര്‍ത്ഥമായി തരണം ചെയ്താണ് ‘ജാമിഅ മില്ലിയ്യ’ അതിന്റെ ലക്ഷ്യങ്ങളിലേക്ക് മുന്നോട്ടുപോയത്.

1920-ലാണ് സ്ഥാപനത്തിന്റെ ആരംഭം. വളരെ ചെറിയ വിദ്യാലയമായി തുടങ്ങിയ ജാമിഅ, നീണ്ട 68 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു കേന്ദ്ര സര്‍വകലാശാലയായി ഉയരുന്നത്. ദക്ഷിണ ഡല്‍ഹിയില്‍ നിലകൊള്ളുന്ന ഏഴു പതിറ്റാണ്ടോളം പഴക്കമുള്ള ഒരു ഉന്നത വിദ്യാഭ്യാസ കേന്ദ്രമായിട്ടുപോലും, കേന്ദ്രത്തിന്റെ ഒരു അംഗീകൃത സര്‍വകലാശാലയായി മാറാന്‍ ഇത്ര താമസമെടുത്തു എന്നത് തന്നെ സ്ഥാപനം നേരിട്ട അവഗണനയുടെ ബാക്കി പത്രമാണ്. 1988-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്ട് പ്രകാരമാണ് ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ ഉന്നതങ്ങളില്‍ പ്രതിഷ്ഠിക്കപ്പെടുന്നത്. പ്രീ ഡിഗ്രി, ഡിഗ്രി, മാസ്റ്റര്‍ ഡിഗ്രി (P.G) തുടങ്ങിയ ഉന്നത പഠനത്തിന്റെ എല്ലാ മേഖലകളും സജീവമായിട്ടുള്ള ഈ സ്ഥാപനത്തില്‍ നിന്ന് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇതിനോടകം പുറത്തിറങ്ങി.

2006-ല്‍ സുഊദി രാജാവ് സ്ഥാപനം സന്ദര്‍ശിക്കുകയും മുപ്പത് മില്യണ്‍ ഡോളര്‍ സംഭാവന നല്‍കുകയും ചെയ്തത് ജാമിഅയുടെ ചരിത്രത്തിലെ വലിയ വഴിത്തിരിവായിരുന്നു. ലൈബ്രറിക്ക് വേണ്ടിയാണ് അത്രയും തുക രാജാവ് അനുവദിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ലൈബ്രറിയായി കണക്കാക്കുന്ന ‘സാക്കിര്‍ ഹുസൈന്‍ ലൈബ്രറി’യില്‍ എല്ലാ ഇനത്തിലുംപെട്ട മികച്ച പുസ്തകങ്ങള്‍ക്കും ഗ്രന്ഥങ്ങള്‍ക്കും പുറമെ നിരവധി കൈയെഴുത്തു പ്രതികളും വിവിധ ഭാഷാ ഗ്രന്ഥങ്ങളുമുണ്ട്.

അറിവിനും പഠനത്തിനും പുറമെ കായിക മേഖലയിലും മുന്നില്‍ നില്‍ക്കുന്ന സ്ഥാപനത്തിന് സ്വന്തമായി ക്രിക്കറ്റ് ഗ്രൗണ്ടും സ്റ്റേഡിയവുമുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ രഞ്ജി മത്സരങ്ങളും വനിതകളുടെ ടെസ്റ്റ് ക്രിക്കറ്റും അവിടെ നടന്നുവരുന്നു.

Ranking

  • ഇന്ത്യ- 69
  • ലോകറാങ്ക്- 4069

ഒറ്റനോട്ടത്തില്‍

  • സ്ഥാപിതം 1920
  • ആപ്തവാക്യം- മനുഷ്യന് അറിയാത്തത് അവനെ പഠിപ്പിച്ച (നാഥന്‍)
  • ലൊക്കേഷന്‍ ന്യുഡല്‍ഹി
  • അഫിലിയേഷന്‍ UGC, NAAC, AIU
  • website jmi.ac.in

ജാമിഅ നിസാമിയ, ഹൈദരാബാദ്

ജാമിഅഃ എന്ന അറബി വാക്കിന്റെ അര്‍ത്ഥം യൂണിവേഴ്‌സിറ്റി എന്നാണ്, എന്നാല്‍ യൂണിയന്‍ ഗ്രാന്റ്‌സ് കമ്മീഷന്‍ ഒരു യൂണിവേഴ്‌സിറ്റിക്ക് വേണ്ടി നിശ്ചയിച്ച അളവുകോലുകള്‍ മുഴുവനും ഇല്ലാതിരുന്നിട്ടുകൂടി ഒരു യൂണിവേഴ്‌സിറ്റിയായി (സ്വതന്ത്ര) എണ്ണപ്പെടുന്ന സ്ഥാപനമാണ് ഹൈദരാബാദിലെ ജാമിഅ നിസാമിയ്യ.

1876-ല്‍ ഫദ്വീലത് ജന്‍ക് എന്ന നാമധേയത്തിലറിയപ്പെട്ടിരുന്ന ശൈഖുല്‍ ഇസ്‌ലാം ഇമാം മുഹമ്മദ് അന്‍വറുല്ലാഹ് ഖാന്‍ ഫാറൂഖിയാണ് ഈ വിജ്ഞാനഗേഹം സ്ഥാപിക്കുന്നത്. ഹൈദരാബാദില്‍ ഭരണാധികാരിയായിരുന്ന നൈസാം ആണ് അദ്ദേഹത്തിന് ഫദ്വീലത് ജന്‍ക് എന്ന ബഹുമാന നാമം നല്‍കിയത്. ഇസ്‌ലാമിനെയും ഇസ്‌ലാമിക വിജ്ഞാനീയങ്ങളെയും ആഴത്തില്‍ പഠന വിധേയമാ ക്കുകയും ഗവേഷണ പഠനങ്ങള്‍ നടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം ജന്മം കൊണ്ടത്.

സ്വന്തമായി ഒരു അംഗീകൃത യൂണിവേഴ്‌സിറ്റി അല്ലെങ്കിലും ജാമിഅ നിസാമിയ്യയുടെ കോഴ്‌സുകളായ മൗലവി, ആലിം, ഫാദില്‍, കാമില്‍ തുടങ്ങിയവയ്ക്ക് ഉസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ അംഗീകാരമുണ്ട്. ഡിഗ്രി ഫാദില്‍ കോഴ്‌സിന്റെ കൂടെ ഇംഗ്ലീഷ് ഭാഷയും പാസായാല്‍ ഉസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ പി.ജി കോഴ്‌സിന് പ്രവേശനം ലഭിക്കുന്നതാണ്. കൂടാതെ ഇന്ത്യക്കകത്ത് അലിഗഢ് സര്‍വകലാശാലയും ഇന്ത്യക്ക് പുറത്ത് ഈജിപ്തിലെ അല്‍ അസ്ഹര്‍, മക്കയിലെ ഉമ്മുല്‍ ഖുറാ, മദീനയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി, കുവൈത്തിലെ യൂണിവേഴ്‌സിറ്റി ഓഫ് കുവൈത്ത് തുടങ്ങിയ സര്‍വകലാശാലകളുമൊക്കെ ജാമിഅ: നിസാമിയ്യയുടെ കോഴ്‌സുകള്‍ അംഗീകരിച്ചിട്ടുണ്ട്.

ഫത്‌വാ വിഭാഗമാണ് ജാമിഅ നിസാമിയ്യ കൈകാര്യം ചെയ്യുന്ന ഏറ്റവും ശ്രദ്ധേയമായ വിഭാഗം. 2000ത്തിലധികം ഫത്‌വകള്‍ ഓരോ വര്‍ഷവും ജാമിഅ: നല്‍കാറുണ്ട്. വിവിധ മാധ്യമങ്ങളിലെ ചോദ്യോത്തര പംക്തികളിലും ജാമിഅ ഫത്‌വ നല്‍കാറുണ്ട്. ദാറുല്‍ ഫത്‌വ എന്ന പേരിലാണ് ഫത്‌വാ വിഭാഗം അറിയപ്പെടുന്നത്.

ഒറ്റനോട്ടത്തില്‍

  • സ്ഥാപിതം- 1876
  • സ്ഥാപകന്‍-ഇമാം മുഹമ്മദ് അന്‍വറുല്ലാഹ് ഖാന്‍ ഫാറൂഖി
  • ലൊക്കേഷന്‍- ഹൈദരാബാദ്, തെലങ്കാന, ഇന്ത്യ
  • വെബ് സൈറ്റ്-www.jamianizamiya.org

ഹംദര്‍ദ് യൂണിവേഴ്‌സിറ്റി, ഡല്‍ഹി

ഒരു ചെറിയ യൂനാനി ക്ലിനിക്ക് ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു സ്ഥാപനമായി മാറിയ നേട്ടത്തിന്റെ ചരിത്രമാണ് ഹംദര്‍ദിന് പറയാനുള്ളത്. ഹകീം അബ്ദുല്‍ ഹമീദ് ആണ് ഹംദര്‍ദിന്റെ സ്ഥാപകന്‍. എന്നാല്‍ തന്റെ പിതാവായിരുന്ന ഹകീം ഹാഫിദ്വ് അബ്ദുല്‍ മജീദ് ആയിരുന്നു 1906-ല്‍ ആ ചെറിയ യൂനാനി ക്ലിനിക്ക് സ്ഥാപിച്ചത്. യൂനാനി ചികിത്സയെ കൂടുതല്‍ ശാസ്ത്രീയമാക്കണമെന്നും രോഗികള്‍ക്ക് കൂടുതല്‍ ആശ്വാസമേകണമെന്നുമുള്ള ലക്ഷ്യമായിരുന്നു ഹകീം ഫാഫിദ്വ് അബ്ദുല്‍ മജീദിനുണ്ടായിരുന്നത്. തന്റെ ലക്ഷ്യത്തിന് അദ്ദേഹം നല്‍കിയ പേര്‍ ഹംദര്‍ദ് എന്നായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം മകന്‍ ഹകീം അബ്ദുല്‍ ഹമീദ് പിതാവിന്റെ ആശയങ്ങളുമായി മുന്നിട്ടിറങ്ങി. അത് മാറ്റങ്ങളുടെ തുടക്കമായിരുന്നു.

1948 ഓഗസ്റ്റ് 28-ന് ഒരു വഖഫ് സ്വത്തായി റജിസ്റ്റര്‍ ചെയ്തു. പൊതു ജന സേവന- ആരോഗ്യ രംഗത്ത് ഇസ്‌ലാമിക അധ്യാപനങ്ങള്‍ നടപ്പിലാക്കുക എന്നതായിരുന്നു ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് ഹംദര്‍ദ് യൂണിവേഴ്‌സിറ്റി കുതിച്ചു കയറിയത് ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കിക്കൊണ്ടാണ്. 1989-ല്‍ ഹംദര്‍ദ് ഒരു യൂണിവേഴ്‌സിറ്റിയായി അംഗീകരിക്കപ്പെടുകയും 1989 ഓഗസ്റ്റ് ഒന്നിന് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി അത് നാടിന് സമര്‍പ്പിക്കുകയും ചെയ്തു. ഹക്കീം അബ്ദുല്‍ ഹമീദിന്റെ പരിശ്രമങ്ങള്‍ക്ക് അംഗീകാരമായി രണ്ട് തവണ അദ്ദേഹത്തെ തേടി ദേശീയ അവാര്‍ഡുകളെത്തി, 1965-ല്‍ പത്മശ്രീയും 1991-ല്‍ പത്മഭൂഷണും.

ഇന്ത്യക്കു പുറമെ, വിദേശ രാജ്യങ്ങളില്‍ നിന്നും ധാരാളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഹംദര്‍ദ് അതിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ കാര്യത്തിലും സ്ഥാപനങ്ങള്‍ നല്കിക്കൊണ്ടി രിക്കുന്ന കോഴ്‌സുകളുടെ കാര്യത്തിലും വ്യത്യസ്തതയും പ്രത്യേകതയും നിലനിര്‍ത്തി പ്പോരുന്നു. വിദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി ഇന്റര്‍ നാഷ്ണല്‍ സ്റ്റുഡന്റ്‌സ് സെല്ലും ഹംദര്‍ദില്‍ പ്രവര്‍ത്തന സജ്ജമാണ്. ഡിഗ്രി, പി.ജി കോഴ്‌സുകള്‍ക്ക് പുറമെ പല വിഷയങ്ങളിലും റിസര്‍ച്ച് സൗകര്യങ്ങളും ഹംദര്‍ദിലുണ്ട്.

ഹംദര്‍ദിലെ വിവിധ പഠന വിഭാഗങ്ങളും, ഓരോന്നിലുമുള്ള കോഴ്‌സുകളുടെ എണ്ണവും

  • ഹംദര്‍ദ് ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് (HIMSR)- 39
  • സ്‌കൂള്‍ ഓഫ് കെമിക്കല്‍ ആന്‍ഡ് ലൈഫ് സയന്‍സ്- 12
  • സ്‌കൂള്‍ ഓഫ് ഫാര്‍മസ്യുട്ടിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്- 16
  • സ്‌കൂള്‍ ഓഫ് യൂനാനി മെഡിസിന്‍- 6
  • സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് സയന്‍സ് ആന്‍ അലൈഡ് ഹെല്‍ത്ത്- 9
  • സ്‌കൂള്‍ ഓഫ് ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ്- 8
  • സ്‌കൂള്‍ ഓഫ് ഇന്റര്‍ ഡിസിപ്ലിനറി സ്റ്റഡീസ്- 5
  • സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബിസിനസ് സ്റ്റഡീസ്- 7
  • സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി- 9

ഒറ്റനോട്ടത്തില്‍

  • ഹംദര്‍ദ് യൂണിവേഴ്‌സിറ്റി
  • സ്ഥാപിതം 1989/ സ്ഥാപകന്‍. ഹക്കീം അബ്ദുല്‍മജീദ്
  • ലൊക്കേഷന്‍ ന്യു ഡല്‍ഹി
  • അഡ്രസ് മെഹര്‍അലി – ബദര്‍പുര്‍റോഡ്, നിയര്‍ ബത്ര ഹോസ്പിറ്റല്‍, ഹംദര്‍ദ് നഗര്‍, ന്യുഡല്‍ഹി, ഇന്ത്യ, 110062
  • ഫോണ്‍ +91 1126 05 9686
  • ആപ്തവാക്യം The book and wisdom
  • Website- jamia.hamdard.edu/

 

 

മുൻപത്തെ ലേഖനം ഇന്ത്യയിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനം
അടുത്ത ലേഖനം ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI