വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ > ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്

1947 ആഗസ്ത് 15ന് ഇന്ത്യ സ്വതന്ത്രമായി. പാകിസ്താന്‍ എന്ന പുതിയ രാഷ്ട്രവും പിറന്നു. ഇതിനിടെ അവിഭക്ത ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍വേന്ത്യാ മുസ്‌ലിം ലീഗ് എന്ന പാര്‍ട്ടിക്കകത്ത് ചൂടേറിയ ചര്‍ച്ച നടക്കുകയായിരുന്നു, പാര്‍ട്ടി ഇനി എന്തു ചെയ്യും?

1947 നവംബര്‍ 9ന്, മുസ്‌ലിം ലീഗിന്റെ ഉന്നത നേതാവും അക്കാലത്തെ ബംഗാള്‍ പ്രധാനമന്ത്രിയുമായിരുന്ന ഹുസൈന്‍ ശഹീദ് സുഹൃമര്‍ദി തന്റെ കൊല്‍ക്കത്തയിലെ വീട്ടില്‍ യോഗം വിളിച്ചു. പാര്‍ട്ടി പിരിച്ചു വിടലായിരുന്നു അജണ്ട.

പിരിച്ചുവിടാനുള്ള തീരുമാനം എടുക്കവെ കെ എം സീതി സാഹിബ് എഴുന്നേററു നിന്നു. ”ജനാധിപത്യ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ രാഷ്ട്രീയമായി സംഘടിച്ചില്ലെങ്കില്‍ അപകടം വരുത്തും. പാര്‍ട്ടി പിരിച്ചുവിടണമെങ്കില്‍ സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ കൗണ്‍സില്‍ തീരുമാനം വേണം.” -സീതി സാഹിബിന്റെ അഭിപ്രായം അംഗീകരിക്കപ്പെട്ടു. സീതി സാഹിബിന്റെ കൂടെ അന്ന് ഖാഇദെ മില്ലത്ത് ഇസ്മാഈലുമുണ്ടായിരുന്നു.

1947 ഡിസംബര്‍ 15ന് കറാച്ചിയില്‍ സര്‍വേന്ത്യാ ലീഗ് ജനറല്‍ കൗണ്‍സില്‍ ചേര്‍ന്നു. 1906 ഡിസംബര്‍ 30ന് ധാക്കയില്‍ രൂപം കൊണ്ട പാര്‍ട്ടി പിരിച്ചുവിടപ്പെട്ടു. ഭാവികാര്യങ്ങള്‍ ഇന്ത്യയിലെയും പാകിസ്താനിലെയും നേതാക്കള്‍ക്ക് വിടുകയും ചെയ്തു.

പുതിയ പാര്‍ട്ടി രൂപീകരണം ചര്‍ച്ച ചെയ്യാന്‍ 1948 മാര്‍ച്ച് 10ന് ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ ചെന്നൈയിലെ രാജാജി ഹാളില്‍ യോഗം വിളിച്ചു. അവിടെ വച്ചു തന്നെ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുകയും ചെയ്തു. ‘ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്.’ മുഹമ്മദ് ഇസ്മാഈല്‍ പ്രസിഡന്റും മഹബൂബ് അലി ബേഗ് ജനറല്‍ സെക്രട്ടറിയും ഹസനലി പി ഇബ്‌റാഹീം ഖജാഞ്ചിയുമായിരുന്നു.

ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേടിക്കൊടുക്കുകയും അവര്‍ക്ക് അഭിമാനകരമായ അസ്തിത്വം പ്രദാനം ചെയ്യാനായി നിലകൊള്ളുകയും ചെയ്യുക-ഇതായിരുന്നു മുസ്‌ലിം ലീഗിന്റെ പ്രഖ്യാപിത ലക്ഷ്യം.

മുസ്‌ലിം ലീഗ് ഇന്ന്

സ്വതന്ത്ര ഇന്ത്യയില്‍ രൂപീകൃതമായ മുസ്‌ലിം ലീഗിന് പക്ഷെ, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്കപ്പുറത്തേക്ക് വേരുപിടിക്കാനായില്ല. രൂപീകരണം നടന്ന തമിഴ്‌നാട്ടിലും പാര്‍ട്ടി നാമമാത്രമാണ്. എന്നാല്‍ കേരളത്തിലെ മലബാര്‍ മേഖലയില്‍ പാര്‍ട്ടിക്ക് ആഴത്തില്‍ വേരോട്ടമുണ്ടായി. മററു ജില്ലകളിലും പാര്‍ട്ടി ശക്തമാണ്.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ പാര്‍ട്ടി സംവിധാനം ശക്തിപ്പെടുത്തി വരുന്നുണ്ട്. 1952 മുതലുള്ള ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇന്നേ വരെയുള്ള 16 ലോക്‌സഭകളിലും മുസ്‌ലിം ലീഗിന് അംഗങ്ങളുണ്ടായിട്ടുണ്ട്. രണ്ടു മുതല്‍ നാലു വരെയായിരുന്നു അംഗബലം. ഇതില്‍ രണ്ടും കേരളത്തില്‍ നിന്നുള്ളതായിരുന്നു. രാജ്യസഭയിലും അഞ്ചു പേര്‍ വരെയുണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഒരംഗം. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുണ്ടായ യു പി എ സഖ്യത്തില്‍ രണ്ടു തവണയും കേന്ദ്രമന്ത്രിസഭയില്‍ മുസ്‌ലിം ലീഗ് പ്രതിനിധിയായി ഇ അഹ്‌മദ് ഉണ്ടായിരുന്നു. വിദേശകാര്യം, മാനവവിഭവശേഷി വികസനം, റയില്‍വെ, ഹജ്ജ് വകുപ്പുകളില്‍ സഹമന്ത്രിയായി.

16-ാം ലോകസഭയില്‍ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ അംഗങ്ങളായുണ്ട്. പി വി അബ്ദുല്‍ വഹാബാണ് രാജ്യസഭയിലെ മുസ്‌ലിം ലീഗ് പ്രതിനിധി. 2017ല്‍ നിലവില്‍ വന്ന കമ്മിററിയില്‍ പ്രൊഫ. കെ എം ഖാദര്‍ മൊയ്തീന്‍ പ്രസിഡന്റും പി കെ കുഞ്ഞാലിക്കുട്ടി ജനറല്‍ സെക്രട്ടറിയും പി വി അബ്ദുല്‍ വഹാബ് ഖജാന്‍ജിയുമാണ്.

അര്‍ധചന്ദ്രനും നക്ഷത്രങ്ങളും മുദ്രണം ചെയ്ത പച്ച നിറത്തിലുള്ളതാണ് പാര്‍ട്ടി പതാക. കോണി തെരഞ്ഞെടുപ്പു ചിഹ്നവും. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എയില്‍ അംഗമാണ് പാര്‍ട്ടി.

ഇബ്‌റാഹീം സുലൈമാന്‍ സേട്ട്, ഗുലാം മഹ്‌മൂദ് ബനാത്ത് വാല, ഇ അഹ്‌മദ് എന്നിവര്‍ ഏഴു തവണ ലോക്‌സഭാംഗങ്ങളായിരുന്നു. സേട്ട് ഒരു തവണ രാജ്യസഭാംഗവുമായി.

കേരള സ്‌റ്റേറ്റ് മുസ്‌ലിം ലീഗ്

ഐക്യകേരളം നിലവില്‍ വന്ന 1956ല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ കേരള ഘടകമായി കേരള സ്‌റ്റേറ് മുസ്‌ലിം ലീഗ് നിലവില്‍ വന്നു. അതു വരെ മദിരാശി സംസ്ഥാനത്തിനു കീഴിലെ മലബാര്‍ ജില്ലാ കമ്മിററിയാണ് ഉണ്ടായിരുന്നത്. ഇന്ത്യയില്‍ മുസ്‌ലിം ലീഗിന് സുശക്തവും വ്യവസ്ഥാപിതവുമായ സംഘടനാ സംവിധാനമുള്ള ഏക സംസ്ഥാനമാണ് കേരളം.

കേരളത്തിലെ രാഷ്ട്രീയ ശക്തിയായി വളര്‍ന്ന ലീഗിലെ സി എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രി (1979 ഒക്ടോബര്‍-ഡിസംബര്‍), ഉപമുഖ്യമന്ത്രി (രണ്ടു തവണ) എന്നീ പദവികള്‍ വരെയെത്തി. അവുക്കാദര്‍ കുട്ടി നഹയും ഉപമുഖ്യമന്ത്രി കസേരയിലിരുന്നു. കെ എം സീതി സാഹിബ് 1960ല്‍ സ്പീക്കറായി. കെ എം ഹംസക്കുഞ്ഞ് 1982ല്‍ ഡെപ്യൂട്ടി സ്പീക്കറുമായി. സി എച്ച് മുഹമ്മദ് കോയ ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്യുകയുണ്ടായി.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി ഭരണത്തിലുള്ളപ്പോഴെല്ലാം വ്യവസായം, വിദ്യാഭ്യാസം, തദ്ദേശ സ്വയം ഭരണം, പൊതുമരാമത്ത് വകുപ്പുകള്‍ മുസ്‌ലിം ലീഗ് അംഗങ്ങളാണ് കൈകാര്യം ചെയ്യാറുള്ളത്. 2017ല്‍ 18 നിയമസഭാംഗങ്ങള്‍ പാര്‍ട്ടിക്കുണ്ട്. രണ്ട് ലോക്‌സഭാംഗങ്ങളും ഒരു രാജ്യസഭാംഗവും കേരളത്തില്‍ നിന്നു തന്നെയുണ്ട്.

മുസ്‌ലിം യൂത്ത് ലീഗ്, എം എസ് എഫ്, വനിതാ ലീഗ്, പ്രവാസി ലീഗ്, ദലിത് ലീഗ്, സ്വതന്ത്രകര്‍ഷക സംഘം, സ്വതന്ത്ര തൊഴിലാളി യൂണിയന്‍, വിദേശരാജ്യങ്ങളില്‍ ശാഖകളുള്ള കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ (കെ എം സി സി) എന്നിവ കീഴ്ഘടകങ്ങളാണ്. ബൈത്തുറഹ്‌മ, സി എച്ച് സെന്റര്‍ എന്നിവ ജീവകാരുണ്യക്ഷേമ പദ്ധതികളാണ്.

1934ല്‍ പ്രസിദ്ധീകരണം തുടങ്ങിയ ചന്ദ്രിക ദിനപത്രമാണ് പാര്‍ട്ടിയുടെ മുഖപത്രം. ചന്ദ്രിക ആഴ്ചപ്പതിപ്പ്, മഹിളാ ചന്ദ്രിക, ബാല ചന്ദ്രിക എന്നിവയും പുറത്തിറക്കുന്നു.

ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും കെ പി എ മജീദ് ജനറല്‍ സെക്രട്ടറിയും പി കെ കെ ബാവ ഖജാന്‍ജിയുമായ സംസ്ഥാന സമിതിയാണ് നിലവിലുള്ളത്.

മുസ്‌ലിം ലീഗിലെ പിളര്‍പ്പുകള്‍

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗില്‍ രണ്ടു തവണ പിളര്‍പ്പും ഇക്കാലയളവിലുണ്ടായി. 1974ലും 1992ലെ ബാബരി മസ്ജിദ് തകര്‍ച്ചയുടെ പശ്ചാത്തലത്തിലുമായിരുന്നു പിളര്‍പ്പുകള്‍.

1974ല്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിലെ വലിയൊരു വിഭാഗം ചേര്‍ന്ന് അഖിലേന്ത്യാ മുസ്‌ലിം ലീഗുണ്ടാക്കി. എം കെ ഹാജി പ്രസിഡന്റും ഹമീദലി ശംനാട് ജനറല്‍ സെക്രട്ടറിയുമായിരുന്നു. പന്ത്രണ്ടില്‍ ഏഴ് എം എല്‍ എമാരും തലമുതിര്‍ന്ന നേതാക്കളും എം കെ ഹാജിയോടൊപ്പം നിന്നു. മൂന്നു തെരഞ്ഞെടുപ്പുകളെ നേരിട്ടപ്പോള്‍ പിടിച്ചു നിന്ന പുതിയ പാര്‍ട്ടി 1980ല്‍ നായനാര്‍ മന്ത്രിസഭയില്‍ കൂട്ടുകക്ഷിയുമായി. 11 വര്‍ഷം കഴിഞ്ഞ് 1985ല്‍ ശരീഅത്ത് വിവാദം കത്തിയപ്പോള്‍ സമുദായത്തിന്റെ ഭാവിയോര്‍ത്ത് ഇരു ലീഗുകളും ഒന്നാവുകയും ചെയ്തു.

1993ലാണ് ഇബ്‌റാഹീം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് ഉണ്ടായത്. രണ്ട് എം എല്‍ എമാര്‍ സേട്ടിനൊപ്പം ചേര്‍ന്നു. ഐ എന്‍ എല്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

മുൻപത്തെ ലേഖനം ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1
അടുത്ത ലേഖനം ഇനായതുള്ളാഹ് ഖാന്‍ മശ്‌രിഖി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI