വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > പരിഷ്‌കര്‍ത്താക്കള്‍ > സര്‍ സയ്യിദ് അഹ്‌മദ് ഖാന്‍

സര്‍ സയ്യിദ് അഹ്‌മദ് ഖാന്‍

ഉള്ളടക്കം

അലീഗഢ് പ്രസ്ഥാനത്തിന്റെയും യൂണിവേഴ്‌സിറ്റിയുടെയും സ്ഥാപകന്‍. ആധുനിക വിദ്യാഭ്യാസ പ്രചാരകന്‍, മുസ്‌ലിം സാമൂഹിക പരിഷ്‌കര്‍ത്താവ്. സര്‍, സയ്യിദ് എന്ന ഇരട്ട ബഹുമതിപ്പേരിലാണ് അറിയപ്പെടുന്നത്.

sir sayyid ahmad khan

1232 ദുല്‍ഹിജ്ജ 6/1817 ഒക്‌ടോബര്‍ 17ന് ദല്‍ഹിയില്‍ ജനിച്ചു. കുടുംബം ബറേലിയിലെ ഉന്നത തറവാട്ടുകാരായിരുന്നു. പൂര്‍വ പിതാക്കള്‍ ഷാജഹാന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് പേര്‍ഷ്യയില്‍ നിന്നും അഫ്ഗാനില്‍ നിന്നും ഇന്ത്യയില്‍ കുടിയേറി മുഗള്‍ ഭരണകൂടത്തില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചവരാണ്. പിതാവ് മീര്‍ മുത്തഖി. മാതാവ് അനീസുന്നിസാ ബീഗം. ആദ്യ ഗുരു മാതാവു തന്നെ. നന്നേ ചെറുപ്പത്തില്‍ ജാന്‍ ബീബി എന്ന ആയ, ഖുര്‍ആനും അറബി, പേര്‍ഷ്യന്‍ ഭാഷകളും ഗണിതശാസ്ത്രവും പഠിപ്പിച്ചു. പിതാമഹനായ ഖ്വാജ ഫരീദുദ്ദീനും ബാല്യകാല ശിക്ഷണത്തില്‍ പങ്കുവഹിച്ചു. ഗണിതശാസ്ത്രത്തില്‍ ആകൃഷ്ടനായ അഹ്‌മദ് ഖാന്‍ അമ്മാവനായ നവാബ് സൈനുദ്ദീന്‍ ഖാന്റെ ശിഷ്യനായി. സ്‌കൂളില്‍ നിന്ന് നാമമാത്രമായ ‘മക്തബ്’ (പ്രാഥമിക വിദ്യാഭ്യാസം) മാത്രമേ ലഭിച്ചിരുന്നുള്ളു. 19ാം വയസ്സോടെ ഔപചാരിക വിദ്യാഭ്യാസം നിര്‍ത്തേണ്ടിവന്നു. മാതാവിനെ പോലെ മാതൃപിതാവ് ഖ്വാജ ഫരീദുദ്ദീനും (അഹ്‌മദ് ഖാന് 10 വയസ്സാകും മുമ്പേ ഇദ്ദേഹം മരണപ്പെട്ടു) അദ്ദേഹത്തെ സ്വാധീനിച്ചു. 1838ല്‍ അഹ്‌മദ് ഖാന്റെപിതാവ് മരിച്ചു, തൊട്ടുപിന്നാലെ സഹോദരനും.

ഉപജീവനത്തിന് അഹ്‌മദ് ഖാന്‍ മുഗള്‍ ചക്രവര്‍ത്തി ബഹാദൂര്‍ ഷാ രണ്ടാമന്റെ (1775-1862) കീഴില്‍ ഉദ്യോഗങ്ങള്‍ സ്വീകരിച്ചു. മുഗള്‍ പ്രതാപം അവസാനിച്ചതും ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ ആധിപത്യം പുലരുന്നതും മനസ്സിലാക്കി 22ാം വയസ്സില്‍ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയില്‍ ജോലി തേടി. സദര്‍ അമീന്റെ ഓഫിസില്‍ ശിരസ്തദാരായി ജോലികിട്ടി. തുടര്‍ന്ന് റോബര്‍ട്ട് ഹാമില്‍റ്റനുമായുള്ള സമ്പര്‍ക്കത്തിലൂടെ നീതിന്യായ കോടതിയില്‍ നായിബ് മുന്‍ഷി (ചെറിയ ഗുമസ്തന്‍) ആയി നിയമനം നേടി. വൈകാതെ ഡല്‍ഹി മുന്‍സിഫായി സ്ഥാനക്കയറ്റം കിട്ടി. 1867ല്‍ ജഡ്ജിയായി ബനാറസിലേക്ക് താമസം മാറ്റി. ബ്രിട്ടീഷ് കമ്മീഷണറുടെ സെക്രട്ടറി, മുന്‍സിഫ്, സബ്ജഡ്ജ് എന്നീ നിലകളില്‍ വടക്കെ ഇന്ത്യയില്‍ പലേടത്തും ഉദ്യോഗങ്ങള്‍ വഹിച്ചു. ഗവര്‍ണര്‍ ജനറലിന്റെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍, എജ്യുക്കേഷന്‍ കമ്മിഷന്‍ എന്നിവയില്‍ അംഗമായി. 1876ല്‍ ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചു. 1898 മാര്‍ച്ച് 27ന് മരിക്കുന്നതു വരെ സയ്യിദ് അഹ്‌മദ് ഖാന്‍ പൊതുരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു.

ഇന്ത്യക്കാര്‍ക്ക് നല്ലത് ബ്രിട്ടീഷ് ഭരണം

ഇന്ത്യക്കാര്‍ക്ക് നല്ലത് വ്യവസ്ഥാപിതമായ ബ്രിട്ടീഷ് ഭരണമാണെന്ന് സര്‍ സയ്യിദ് കരുതി. 1857ലെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ െവറുമൊരു ്രപാദേശിക കലഹമായി വിലയിരുത്തിയ അദ്ദേഹം ആ സമയത്ത് ബ്രിട്ടീഷ് താല്‍പര്യങ്ങളുടെ സംരക്ഷണത്തിനു വേണ്ടി നിലകൊണ്ടു. ഇതിനു ്രപതിഫലമായി അധീശ ഗവണ്‍മെന്റ് അഹ്‌മദ് ഖാന് സമ്മാനങ്ങളും ബഹുമതികളും നല്‍കി. 1864ല്‍ റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റിയുടെ ഓണററി ഫെലോ ആയി അദ്ദേഹത്തെ തെരഞ്ഞെടുത്തു. 1878ല്‍ വൈസ്രോയിയുടെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്തു. 1888ല്‍ കെ.സി.എസ്.ഐ അഥവാ ‘സര്‍ പദവി’ അഹ്‌മദ് ഖാന് നല്‍കി. 1889ല്‍ എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റി ഓണററി ബിരുദം നല്‍കി.

ഭരണകൂടത്തോട് ഇടഞ്ഞു നില്‍ക്കുന്നതിനു പകരം അവരുമായി രഞ്ജിപ്പില്‍ കഴിയുന്നതാണ് മുസ്‌ലിംകള്‍ക്ക് ഗുണം ചെയ്യുക എന്ന് സര്‍ സയ്യിദ് വിശ്വസിച്ചു. പിന്നീട് അലീഗഢ് ്രപസ്ഥാനം രൂപം കൊടുത്തതിനും അടിസ്ഥാനം ഈ വിശ്വാസമായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന് പിന്തുണ നല്‍കാനുദ്ദേശിച്ച് അദ്ദേഹം സംഘടനകള്‍ സ്ഥാപിച്ചു. ബ്രിട്ടീഷ് ഇന്ത്യന്‍ അസോസിയേഷനും ഇന്ത്യന്‍ നാഷണല്‍ കോണ്‍്രഗസിന്റെ ്രപചാരണങ്ങളെ നേരിടാനായി സംഘടിപ്പിച്ച ഇന്ത്യന്‍ പാ്രടിയോട്ടിക് അസോസിയേഷനും (1888) ഉദാഹരണം.

1857ലെ സമരം പരാജയപ്പെട്ടതോടെ മുസ്‌ലിംകളനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍ വിവരണാതീതമായിരുന്നു. ഇതില്‍ മനംനൊന്ത് സര്‍ സയ്യിദ് ഇന്ത്യ വിടാന്‍ പോലും ആലോചിച്ചു. അദ്ദേഹത്തില്‍ തീ്രവ ‘മുസ്‌ലിം ദേശീയവാദം’ ഇക്കാലത്ത് നാമ്പിട്ടു.

വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍

1869-70 കാലത്ത് (ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്നപ്പോള്‍) ലണ്ടനില്‍ താമസിച്ച് പാശ്ചാത്യവിദ്യാഭ്യാസ രീതി പഠിച്ചു. 1875 മെയ് 24ന് മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളജ് തുടങ്ങി. ഇതാണ് പിന്നീട് അലീഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയായി ഉയര്‍ന്നത്. 1886ല്‍ ദി മുഹമ്മദന്‍ എജ്യൂക്കേഷനല്‍ കോണ്‍ഫറന്‍സ് എന്ന സംഘടന സ്ഥാപിച്ചു. അലീഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയാണ് ഇന്ന് സര്‍ സയ്യിദിന്റെ ഏറ്റവും മഹത്തായ സ്മരണിക.

ആക്ഷേപങ്ങള്‍ നിറഞ്ഞ മതവീക്ഷണം

അദ്ദേഹത്തിന്റെ മത വീക്ഷണങ്ങള്‍ ഖുര്‍ആനിനും ദൈവിക ശക്തിക്കും എതിരായിരുന്നു. പ്രവാചകത്വം, പരലോകം, മലക്, പിശാച്, സ്വര്‍ഗം, നരകം, വെളിപാട്, മുഅ്ജിസത് തുടങ്ങിയ ഇസ്‌ലാമിക സങ്കല്പങ്ങള്‍ക്കെല്ലാം അദ്ദേഹം പുതിയ അര്‍ഥവും വ്യാഖ്യാനവും നല്‍കി. ”ഇസ്‌ലാം പ്രകൃതിയാണ്. പ്രകൃതി ഇസ്‌ലാമുമാണ്. പ്രകൃതിയല്ലാത്തതൊന്നും ഇസ്‌ലാമല്ല. ഏകനായ ദൈവത്തില്‍ വിശ്വസിക്കുന്നവരെല്ലാം മുസ്‌ലിംകളാണ്. നിര്‍മതരെപ്പോലും ഉള്‍ക്കൊള്ളുമാറ് ലളിതവും പ്രയോജനപ്രദവുമാണ് ഇസ്‌ലാം. പ്രവാചകത്വം പ്രകൃതിദത്തമായ ഒരു സിദ്ധിയാണ്. എല്ലാ മനുഷ്യരിലും അതുണ്ട്. പൂവിടരുംപോലെ, പഴം പാകമാകും പോലെ സമയമാകുമ്പോള്‍ അത് പ്രത്യക്ഷമാകും….” ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങള്‍ മതവൃത്തങ്ങളില്‍ വമ്പിച്ച ഒച്ചപ്പാടുണ്ടാക്കി. നിരവധി മതപണ്ഡിതര്‍ അദ്ദേഹത്തിനെതിരെ കുഫ്ര്‍ (സത്യനിഷേധം) ഫത്‌വകളുമായി രംഗത്തിറങ്ങി. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തെ ഖണ്ഡിച്ച് കൊണ്ട് പുതിയ വ്യാഖ്യാനങ്ങള്‍ പുറത്തിറങ്ങി.

ഭൗതിക വിദ്യാഭ്യാസത്തിനു മാത്രം ഊന്നല്‍ കൊടുത്തുകൊണ്ടുള്ള സര്‍ സയ്യിദിന്റെ വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ പ്രതികരണമെന്ന നിലയ്ക്കാണ് ദയൂബന്ദ് ദാറുല്‍ ഉലൂം സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തെ വിമര്‍ശിച്ച് മൗലാനാ അബ്ദുല്‍ ഹഖ് തഫ്‌സീര്‍ ഫത്ഹുല്‍ മന്നാന്‍ എന്ന വ്യാഖ്യാനം പുറത്തിറക്കി. ദല്‍ഹി, റാംപൂര്‍, അംറോഹ, മുറാദാബാദ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് അറുപതോളം പണ്ഡിതന്‍മാര്‍ സര്‍ സയ്യിദിനെതിരെ ഫത്‌വ പുറപ്പെടുവിച്ചു. സര്‍ സയ്യിദ് കോണ്‍ഗ്രസിന്റെ കടുത്ത വിമര്‍ശകനായിരുന്നു. രാഷ്ട്രീയസമരങ്ങളില്‍ നിന്ന് വിട്ടുനിന്ന സര്‍ സയ്യിദ് മുസ്‌ലിംകളോട് കോണ്‍ഗ്രസില്‍ ചേരരുതെന്ന് ഉപദേശിച്ചു. അതേസമയം ബ്രിട്ടീഷ് രാജിനോടുള്ള കൂറാണ് കോണ്‍ഗ്രസ് വിരോധത്തിന് കാരണമെന്ന നിരീക്ഷണം അടിസ്ഥാനരഹിതമാണ്. അദ്ദേഹത്തിന്റെ കാലത്ത് കോണ്‍ഗ്രസ് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഒരനുബന്ധ ഘടകം തന്നെയായിരുന്നു. ഡബ്ല്യു സി ബാനര്‍ജി, ഫിറോസ് ഷാ മേത്ത തുടങ്ങിയ അന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ബ്രിട്ടീഷുകാരോടുള്ള ഭക്തിയില്‍ സര്‍ സയ്യിദിനേക്കാള്‍ ഒരു പടി മേലെയായിരുന്നു അക്കാലത്ത്. കോണ്‍ഗ്രസിന്റെ നയങ്ങളെയും മുസ്‌ലിംകളോടുള്ള പാര്‍ട്ടിയുടെ വികലമനോഭാവത്തെയുമാണ് സര്‍ സയ്യിദ് വിമര്‍ശിച്ചത്.

പത്രപ്രവര്‍ത്തനം, മുസ്‌ലിം സമുദായ നവീകരണം, സാഹിത്യം തുടങ്ങിയ വേദികളിലും സര്‍ സയ്യിദ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അലീഗഢ് ഇന്‍സ്റ്റിറ്റ്യൂട്ട് ഗസറ്റ്, മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളജ് മാഗസിന്‍, തഹ്ദീബുല്‍ അഖ്‌ലാഖ് എന്നിവയുടെ പത്രാധിപരായിരുന്നു. ആദ്യ കൃതി ദല്‍ഹിയിലെ ചരിത്രസ്മാരകങ്ങളെ സംബന്ധിച്ച് ആസാറുസ്സ്വനാദീദ് (1847) ആണ്. ഇത് ഫ്രഞ്ചിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗത്തിലിരിക്കെ താമസിച്ച ബിജ്‌നോര്‍ പട്ടണത്തിലെ പട്ടാള ലഹളയെപ്പറ്റിയുള്ള താരീഖെ സര്‍കാശി ബിജ്‌നോര്‍(1858), രിസാല ഖൈര്‍ ഖഹ്ഹാര്‍ മുസല്‍മാന്‍ (1860), രിസാല ബഗാവതെ ഹിന്ദ് (1860), തബ്ഈനുല്‍ കലാം (1862), അഹ്കാമെ ത്വആമു അഹ്‌ലില്‍ കിതാബ് (1870), ഖുത്വുബാതെ അഹ്‌മദിയ്യ എന്ന ഉപന്യാസ സമാഹാരം (1870), ഇവയ്ക്ക് പുറമെ വിദ്യാഭ്യാസ മത ലഘുലേഖകളും അദ്ദേഹം രചിട്ടുണ്ട്. ഉര്‍ദു ഗദ്യത്തിന് സാഹിത്യ മൂല്യം നല്‍കിയ ആദ്യകാല ഗ്രന്ഥകാരന്‍മാരില്‍ പ്രമുഖനാണിദ്ദേഹം.

1898മാര്‍ച്ച് 27ന് അലിഗഢിലായിരുന്നു അന്ത്യം.

 

മുൻപത്തെ ലേഖനം സല്‍ജൂക് ഭരണകൂടം
അടുത്ത ലേഖനം സയ്യിദ് റശീദ് രിദാ

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI