വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > മുസ്‌ലിം പണ്ഡിതന്‍മാര്‍ > അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍

അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍

ഉള്ളടക്കം

ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളിലെ മഹാരഥനായ കവിയും ദാര്‍ശനികനും മുസ്‌ലിം മത, രാഷ്ട്രീയ മേഖലകളെ അഗാധമായി സ്വാധീനിച്ച പരിഷ്‌കര്‍ത്താവുമാണ് അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് ഊര്‍ജംപകര്‍ന്ന സാഹിത്യ നായകരിലൊരാള്‍, അഭിഭാഷകന്‍, വാഗ്മി എന്നീ നിലകളിലും പ്രസിദ്ധനാണ്. ശരിയായ പേര് മുഹമ്മദ് ഇഖ്ബാല്‍. തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റും സാഹിത്യ സേവനങ്ങളെ പുരസ്‌കരിച്ച് സര്‍ ബഹുമതിയും നേടി. ശൈഖ് എന്ന അപരനാമവും പേരിനോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു. അങ്ങനെ അല്ലാമാ ഡോ. സര്‍ ശൈഖ് മുഹമ്മദ് ഇഖ്ബാല്‍ എന്ന് അറിയപ്പെട്ടു.

allama Muhammad iqbal

1294 ദുല്‍ഖഅ്ദ മൂന്ന് (1877 നവംബര്‍ ഒമ്പത്) െവള്ളിയാഴ്ച ജനിച്ചു. നഥു എന്നറിയപ്പെട്ടിരുന്ന ശൈഖ് നൂര്‍ മുഹമ്മദാണ് പിതാവ്. മാതാവ് ഇമാം ബീബി. സ്വൂഫീ ഗൃഹാന്തരീക്ഷം പകര്‍ന്നേകിയ ശിക്ഷണം തന്നെയായിരുന്നു ഇഖ്ബാലിന്റെ വിദ്യാഭ്യാസത്തിന്റെ ആദ്യ ഘട്ടം. പിന്നീട് മൗലാനാ ഗുലാം ഹസന്റെ മദ്‌റസയില്‍ ഖുര്‍ആന്‍ പഠനത്തിന് ചേര്‍ന്നു. മൗലാനാ സയ്യിദ് ശംസുല്‍ ഉലമാ മീര്‍ ഹസന്‍ഷായുടെ മക്തബില്‍ അറബി, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളുടെ പ്രാഥമിക പഠനം ആരംഭിച്ചു. മൂന്ന് കൊല്ലത്തിന് ശേഷം ഇഖ്ബാല്‍ സ്‌കോച്ച് മിഷന്‍ ഹൈസ്‌കൂളില്‍ പ്രവേശിച്ചു. 1893ല്‍ മെഡല്‍ നേടി ഹൈസ്‌കൂള്‍ പാസായി, പിന്നീട് കോളേജായി ഉയര്‍ത്തപ്പെട്ട സ്‌കോച്ച് മിഷനില്‍ തന്നെ 1895ല്‍ കോളജ് പഠനം തുടര്‍ന്നു. ശേഷം ലാഹോറിലെ ഗവണ്‍മെന്റ് കോളജില്‍ ബി.എ, 1899ല്‍ അവിടെ നിന്ന് തന്നെ ഫിലോസഫിയില്‍ എം.എ; അല്‍പകാലം ജോലിയിലും പ്രവേശിച്ചു.

1899ല്‍ ലാഹോറിലെ ഓറിയന്റല്‍ കോളില്‍ അറബിക് റീഡറായി അധ്യാപനം ആരംഭിച്ചു. 1901ല്‍ ലാഹോറിലെ ഗവണ്‍മെന്റ് കോളെജില്‍ താല്‍ക്കാലികമായി ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസറായി. വീണ്ടും ഓറിയന്റല്‍ കോളജില്‍ തിരിച്ചെത്തി. പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി യൂറോപ്പിലേക്ക് പോയി. യൂറോപ്യന്‍ ജീവിതം ഇഖ്ബാലിന്റെ വ്യക്തിത്വത്തെയും കവിതയെയും ദര്‍ശനത്തെയും ആഴത്തില്‍ സ്പര്‍ശിച്ചു. ദാര്‍ശനികാര്‍ഥത്തില്‍ പുതിയ ഒരു ഇഖ്ബാലിന്റെ ജന്‍മമായിരുന്നു അത്. മഹാകവിയുടെ ധിഷണയില്‍ ദേശീയതക്ക് മേല്‍ ഇസ്‌ലാമിന്റെ സാര്‍വലൗകികത വിജയം സ്ഥാപിച്ചു.
17 വയസ്സ് ്രപായമുള്ളപ്പോള്‍ തന്നെ ഇഖ്ബാലിന്റെ ആദ്യ വിവാഹം നടന്നു. ഖാന്‍ ബഹദൂര്‍ ഡോ. അത്വാ മുഹമ്മദ് ഖാന്റെ മകള്‍ കരീം ബീബിക് വരനെക്കാള്‍ മൂന്ന് വയസ് കൂടുതലായിരുന്നു. ഈ ദാമ്പത്യം തൃപ്തികരമല്ലാത്തതിനാല്‍ വിവാഹ മോചനമില്ലാതെ അകന്നു ജീവിച്ചു. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ടായി. അഫ്താബ് ഇഖ്ബാലും മിഅ്‌റാജ് ബീഗവും. മകള്‍ ഒമ്പതാം വയസ്സില്‍ മരിച്ചു. 1910ല്‍ സര്‍ദാര്‍ ബീഗവുമായി രണ്ടാം വിവാഹം.ചില സംശയങ്ങളുടെ കാരണത്താല്‍ അവരെ ഉപേക്ഷിച്ച് വീണ്ടും വിവാഹം ചെയ്തു. പിന്നീട് സംശയം നീങ്ങിയതോടെ അവരെയും വീട്ടിലേക്ക് കൊണ്ടുവന്ന് രണ്ട് ഭാര്യമാരേയും സംരക്ഷിച്ചു.

പാശ്ചാത്യ പൗരസ്ത്യവഴികള്‍ കാവ്യരചനയിലും

സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്തുതന്നെ ഇഖ്ബാല്‍ കവിതയെഴുതാന്‍ തുടങ്ങിയിരുന്നു. യൂറോപ്യന്‍ യാ്രതക്കു മുമ്പുള്ള കാലഘട്ടത്തെ സൃഷ്ടികളാണ് ‘ബാങ്കെ ദറാ’ എന്ന ഉര്‍ദു സമാഹാരത്തിലെ പല കവിതകളും. യൂറോപ്യന്‍ വാസത്തിനിടയില്‍ മഹാകവിയുടെ വീക്ഷണങ്ങള്‍ക്ക് സംഭവിച്ച പരിവര്‍ത്തനത്തിന്റെ സാക്ഷികളാണ് ശിക്‌വ, ജവാബെ ശിക്‌വ, ശമ്മ ഒര്‍ശാഇര്‍, ഖിസ്‌റെ റാഹ്, തുലൂയെ ഇസ്‌ലാം തുടങ്ങിയ ്രപസിദ്ധ കവിതകള്‍. കവിതക്ക് പുറമെ വിവിധ വഷയങ്ങളെക്കുറിച്ച് ഉര്‍ദുവിലും ഇംഗ്ലീഷിലുമായി നിരവധി ലേഖനങ്ങളും ഇഖ്ബാല്‍ എഴുതി.

1919 സെപ്തംബറില്‍ ഖിലാഫത് കോണ്‍ഫറന്‍സില്‍ പങ്കുകൊണ്ട് ഇഖ്ബാല്‍ ഖിലാഫത് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. അധികം താമസിയാതെ കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചു. തുര്‍ക്കിയില്‍ ബ്രിട്ടീഷുകാര്‍ അവസാനിപ്പിച്ച ഖിലാഫത്തിന്റെ പേരില്‍ ഇന്ത്യയില്‍ ഉയര്‍ന്നുവന്ന ്രപക്ഷോഭത്തോട് അദ്ദേഹത്തിന് അഭി്രപായവ്യത്യാസമുണ്ടായിരുന്നു. അന്‍ജുമന്‍ ഹിമായതെ ഇസ്‌ലാമിന്റെ ജനറല്‍ സെ്രകട്ടറിയായിരുന്ന ഇഖ്ബാലിന്റെ സംഘടനക്ക് കീഴിലുള്ള കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും നിസ്സഹകരണ ്രപസ്ഥാനത്തില്‍ നിന്ന് വിട്ടു നിന്നു. 1924 മെയ് 19ന് ഇഖ്ബാല്‍ അന്‍ജുമന്റെ അധ്യക്ഷനായെങ്കിലും താമസിയാതെ ചില അംഗങ്ങളുമായുള്ള അഭി്രപായ വ്യത്യാസത്തെ തുടര്‍ന്ന് രാജിവെച്ചു.

1922ല്‍ ഇഖ്ബാലിന് നൈറ്റ്ഹുഡ് ബഹുമതി ്രപഖ്യാപിക്കപ്പെട്ടു. സര്‍വേന്ത്യാ മുസ്‌ലിം ലീഗ് സജീവമായതോടെ ഇഖ്ബാല്‍ രാഷ്്രടീയ ്രപവര്‍ത്തനത്തില്‍ കൂടുതല്‍ വ്യാപൃതനായി. 1926ല്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി പഞ്ചാബ് ലജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് അദ്ദേഹം ലാഹോറില്‍ മത്സരിച്ചു. 1927ല്‍ ഇന്ത്യ സന്ദര്‍ശിച്ച സൈമണ്‍ കമീഷനെ ഗാന്ധിജിയോടും മുഹമ്മദലി ജിന്നയോടും വിയോജിച്ച് കൊണ്ട് അംഗീകരിച്ചു. 1928ല്‍ ദക്ഷിണേന്ത്യ സന്ദര്‍ശിക്കുകയും മ്രദാസ്, മൈസൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ്രപഭാഷണങ്ങള്‍ നടത്തുകയും ചെയ്തു. 1934 ജനുവരിയില്‍ ശബ്ദത്തിന് തകരാറ് സംഭവിച്ചു. ്രപസംഗങ്ങള്‍ നിര്‍ത്തേണ്ടി വന്നു. 1938 ഏ്രപില്‍ 21ന് കാലത്ത് അഞ്ചു മണിക്ക് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.

മലയാളത്തിലും ഇഖ്ബാല്‍ കൃതികളുടെ വിവര്‍ത്തനവും പഠനങ്ങളും ധാരാളം ഉണ്ടായിട്ടുണ്ട്. മഹാകവി ജി.ശങ്കരക്കുറുപ്പ്, വക്കം അബ്ദുല്‍ ഖാദിര്‍, ടി.ഉബൈദ്, കെ. ദാമോദരന്‍, ഒ. ആബു, എ.എന്‍.പി. ഉമ്മര്‍കുട്ടി, മുഹമ്മദ് നിലമ്പൂര്‍, അബ്ദുസ്സമദ് സമദാനി തുടങ്ങിയ ഒട്ടേറെ പേര്‍ മലയാളത്തില്‍ ഇഖ്ബാലിനെ കുറിച്ചെഴുതുകയും അദ്ദേഹത്തിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്യുകയും ചെയ്തു.

ഇഖ്ബാല്‍ സ്വയം ്രപസാധനം ചെയ്ത കവിതകള്‍ ഇവയാണ്:

ഇല്‍മുല്‍ ഇഖ്തിസ്വാദ് (1904, ഉര്‍ദു), മസ്‌നവി അസ്‌റാറെ ഖുദി (1915, പേര്‍ഷ്യന്‍), മസ്‌നവി റുമൂസെ ബേഖുദി (1918 പേര്‍ഷ്യന്‍), പയാമെ മശ്‌രിഖ് (1923, പേര്‍ഷ്യന്‍), ബാങ്കെ ദറാ (1924 പേര്‍ഷ്യന്‍), സബൂറെ അജം (1927 പേര്‍ഷ്യന്‍), റീ കണ്‍സ്്രടക്ഷന്‍ ഓഫ് റിലീജ്യസ് ഥോട്ട് ഇന്‍ ഇസ്‌ലാം (1930 ഇംഗ്ലീഷ്), ജാവേദ് നാമ (1932 പേര്‍ഷ്യന്‍),മുസാഫിര്‍ (1934 പേര്‍ഷ്യന്‍), ബാലെ ജിബ്‌രീല്‍ (1935 ഉര്‍ദു), ദര്‍ബെ കലീം (1936 ഉര്‍ദു), പസ്‌പെ ബായദ് കര്‍ദ് ഏ അഖ്‌വാമെ ശര്‍ഖ് (1936 പേര്‍ഷ്യന്‍), അര്‍മഗാനെ ഫിജാസ് (1938 ഉര്‍ദു, പേര്‍ഷ്യന്‍).

മുൻപത്തെ ലേഖനം അല്ലാഹു ഹദീസുകളിൽ
അടുത്ത ലേഖനം അലിയ്യുബ്‌നു ഹുസൈന്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI