വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > പ്രമുഖർ > ഖലീല്‍ ജിബ്രാന്‍

ഖലീല്‍ ജിബ്രാന്‍

ഉള്ളടക്കം

ലോകപ്രശസ്ത കവിയും ചിത്രകാരനുമാണ് ഖലീല്‍ ജിബ്രാന്‍. മനുഷ്യന്റെ ആകുലതകളെ മുഴുവന്‍ സ്‌നേഹത്തിന്റെ സുവര്‍ണസ്പര്‍ശം കൊണ്ട് മായ്ച്ചുകളയാനുള്ള മാന്ത്രികത ജിബ്രാന്റെ ഓരോ രചനകളിലുമുണ്ട്. സാഹിത്യത്തെ ആത്മീയചിന്തകളിലേക്കും തത്ത്വചിന്തയിലേക്കും നയിച്ച എഴുത്തുകാരിലൊരാളാണ് ജിബ്രാന്‍. പൗരസ്ത്യദേശത്തു നിന്ന് വിശ്വസാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയ അപൂര്‍വ വ്യക്തിത്വം.

Kahlil Gibran.webp

1883 ജനുവരി ആറിന് ലെബനനിലെ ബഷരി പട്ടണത്തില്‍ ജനിച്ച ജിബ്രാന്‍, ജീവിതത്തിന്റെ ഭൂരിഭാഗവും അമേരിക്കന്‍ ഐക്യനാടുകളിലാണ് ചെലവഴിച്ചത്. ജിബ്രാന്‍ തന്റെ സാഹിത്യജീവിതം ആരംഭിക്കുന്നത് അമേരിക്കയില്‍ വെച്ചാണ്. അറബിയിലും ഇംഗ്‌ളീഷിലും അദ്ദേഹം രചനകള്‍ നടത്തി. സാഹിത്യ രാഷ്ട്രീയ രംഗത്തെ വിമതനായിട്ടാണ് ഇന്നും അറബ് ലോകം അദ്ദേഹത്തെ കണക്കാക്കുന്നത്. ഗദ്യകവിതകള്‍ എന്ന ശാഖ തന്നെ ജിബ്രാന്റെ സംഭാവനയായിരുന്നു.

കടുത്ത ദാരിദ്ര്യത്തിന്റെ പിടിയിലായിരുന്നു ജിബ്രാന്റെ ബാല്യം. അക്കാലത്തെ തീക്ഷ്ണമായ അനുഭവങ്ങളാവാം രചനകള്‍ക്ക് കൂടുതല്‍ മിഴിവേകിയത്. ദാരിദ്ര്യം മൂലം ജിബ്രാന് ഔപചാരിക വിദ്യാഭ്യാസം പോലും ലഭിച്ചിരുന്നില്ല. എങ്കിലും പഠനത്തില്‍ താല്പര്യം കാണിച്ച ജിബ്രാന് ഗ്രാമത്തിലെ ഒരു പുരോഹിതന്‍ വീട്ടിലത്തെി സുറിയാനിയും അറബിയും പഠിപ്പിക്കാന്‍ തയ്യാറായി. ചെറുവെള്ളച്ചാട്ടങ്ങളും ദേവദാരു വൃക്ഷങ്ങളുമുള്ള വീടിന്റെ ചുറ്റുപാടുകളില്‍ അതീന്ദ്രിയമായ സ്‌നേഹ സ്പര്‍ശം ബാല്യത്തിലേ ജിബ്രാന്‍ ദര്‍ശിച്ചു കാണണം. പ്രകൃതിയിലലിഞ്ഞ് ഏകനായിരിക്കാനായിരുന്നു ജിബ്രാനിഷ്ടം. പില്‍ക്കാലത്തെ അദ്ദേഹത്തിന്റെ ചിത്രങ്ങളിലും കവിതകളിലും പ്രകൃതി സാമീപ്യത്തിന്റെ സ്വാധീനവും ഉള്‍ക്കാഴ്ചയുള്ള വിലയിരുത്തലുകളും കാണാം.

1894ല്‍ അമേരിക്കയിലേക്ക് ജിബ്രാന്റെ കുടുംബം കുടിയേറി. രണ്ട് വര്‍ഷത്തെ വിദ്യാഭ്യാസത്തിനു ശേഷം ജന്മനാട്ടില്‍ മടങ്ങിയത്തെിയ ജിബ്രാന്‍, ബെയ്ത്തൂറിലെ മദ്രസ അല്‍ഹിക്മ എന്ന സ്ഥാപനത്തില്‍ നിന്നും അന്താരാഷ്ട്രനിയമം, മതങ്ങളുടെ ചരിത്രം, സംഗീതം എന്നിവയും അഭ്യസിച്ചു. 1904ല്‍ ജിബ്രാന്‍ തന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി. 1908ല്‍ ചിത്രകലാപഠനം പൂര്‍ത്തിയാക്കുക എന്ന ഉദ്ദേശ്യത്തോടെ പാരീസിലെത്തി. ഇക്കാലത്തെ ജീവിതമാണ് യൂറോപ്യന്‍ സാഹിത്യവുമായി കൂടുതലുടുക്കാന്‍ ജിബ്രാനെ സഹായിച്ചത്. ചിത്രകലയിലെ ആധുനികപ്രവണതകള്‍ അദ്ദേഹം മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. ഭ്രാന്തന്‍ വിപ്‌ളവം എന്നാണ് ആധുനികചിത്രകലയെ ജിബ്രാന്‍ വിശേഷിപ്പിച്ചത്.

ജിബ്രാന്റെ ജീവിതത്തെ രണ്ട് ഘട്ടങ്ങളാക്കി തിരിക്കാവുന്നതാണ്. 1905 മുതലാരംഭിക്കുന്ന ആദ്യഘട്ടവും 1918 മുതലാരംഭിക്കുന്ന രണ്ടാം ഘട്ടവും. ജിബ്രാന്റെ ആദ്യകാലകൃതികളില്‍ നിരാശ, ക്ഷോഭം എന്നിവക്കാണ് മുന്‍തൂക്കമെങ്കില്‍ രണ്ടാംഘട്ടത്തിലെ രചനകളില്‍ പക്വവും സന്തുലിതവുമായ ജീവിതവീക്ഷണങ്ങള്‍ ദര്‍ശിക്കാം. കൊച്ചുകൊച്ചു ആഖ്യാനങ്ങളിലൂടെ രചനാസങ്കതേം വളര്‍ന്ന് കടങ്കഥകളും അനാദൃശ്യകഥകളും ആയിത്തീരുന്നത് കാണാം. സോളമന്റെ ഗീതങ്ങളുടേയും സങ്കീര്‍ത്തനങ്ങളുടേയും സ്വാധീനവും കാണാം. രണ്ടാംഘട്ടത്തിലാണ് അദ്ദേഹം ഇംഗ്‌ളീഷില്‍ രചനകള്‍ നടത്തിയത്.
1905ല്‍ അറബി ഭാഷയില്‍ രചിച്ച ‘അല്‍ മ്യൂസിക്കാ’ ആണ് ജിബ്രാന്റെ ആദ്യ കൃതി. താഴ്‌വരയിലെ സ്വര്‍ഗകന്യകള്‍ (Nymphs of the Valley), ഒടിഞ്ഞ ചിറകുകള്‍ (Broken Wings), ക്ഷോഭിക്കുന്ന ആത്മാവ് (Spirits Rebellious), പ്രവാചകന്‍ (The Prophet), യേശു മനുഷ്യന്റെ പുത്രന്‍ (Jesus The Son Of Man), മണലും നുരയും (Sand and Foam), ദ മാഡ് മാന്‍ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന രചനകള്‍. വിവാഹമെന്ന സാമൂഹിക സമ്പ്രദായത്തെ തന്നെ വെറുക്കാനിട വന്ന ഒരു പ്രണയബന്ധത്തിന്റെ തകര്‍ച്ചയാണ് 1908ല്‍ പ്രസീദ്ധീകരിച്ച ഒടിഞ്ഞ ചിറകുകള്‍ എന്ന കൃതിക്ക് കാരണമായത്. അമ്മയുടെ മരണത്തില്‍ നിന്നുണ്ടായ നഷ്ടബോധവും ഈ കൃതിയില്‍ കാണാം. കൃതിയില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: ‘മാനവരാശിയുടെ ചുണ്ടിലെ ഏറ്റവും മധുരമായ പദമാകുന്നു അമ്മ. അത് പ്രതീക്ഷയും സ്‌നേഹവും കൊണ്ട് നിര്‍ഭരമായ പദമാകുന്നു; ഹൃദയത്തിന്റെ അഗാധതയില്‍ നിന്നുവരുന്ന മധുരോദാരമായ പദം. മതാചാരങ്ങളേയും പക്ഷപാതപരമായ സാമൂഹ്യനീതികളേയും കര്‍ക്കശമായി വിമര്‍ശിച്ചു എന്ന കാരണത്താല്‍ 1908ല്‍ പ്രസിദ്ധീകരിച്ച ക്ഷോഭിക്കുന്ന ആത്മാവ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

1923ല്‍ എഴുതിയ പ്രവാചകന്‍ എന്ന കാവ്യോപാന്യാസ സമാഹാരമാണ് ജിബ്രാനെ പാശ്ചാത്യ ലോകത്ത് പ്രശസ്തനാക്കിയത് ഈ കൃതിയില്‍ തന്റെ സന്ദേഹങ്ങള്‍ക്കും വിചാരങ്ങള്‍ക്കും ദര്‍ശനസാന്ദ്രമായ ആവിഷ്‌കാരം നല്‍കി. പ്രണയം, വിവാഹം, നിയമം, കുഞ്ഞുങ്ങള്‍, നീതി, ശിക്ഷ, സ്വാതന്ത്ര്യം, ഔദാര്യം, മതം, സുഖം, ദുഃഖം എന്നിങ്ങനെയുള്ള ആശയങ്ങള്‍ക്ക് അല്‍ മുസ്തഫ എന്ന പ്രവാചകനിലൂടെ ഉത്തരം നല്‍കുന്നു. ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ അവന്‍ കടന്നു പോകുന്ന കാലഘട്ടങ്ങളില്‍ അവന്റെയുള്ളില്‍ രൂപപ്പെടുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് പ്രവാചകന്‍. 50ലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയപ്പെട്ട ഈ കൃതി എക്കാലത്തെയും ‘ബെസ്റ്റ് സെല്ലര്‍’ ആയിരുന്നു. അച്ചടിച്ചതു മുതല്‍ ഇന്നു വരെ ദശലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റുപോയത്.

മിഥ്യാബോധത്തിന്റെ പുകമഞ്ഞിലകപ്പെട്ട ജനങ്ങളെ സ്വാതന്ത്ര്യത്തിലേക്കും സത്യത്തിലേക്കുമെത്തെിക്കുന്ന ചുമതലയാണ് ‘പ്രവാചക’നുള്ളത്. സ്വത്വത്തെക്കുറിച്ചും മരണത്തെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചുമൊക്കെ മനുഷ്യന് എക്കാലത്തും സംശയങ്ങളുണ്ടായിട്ടുണ്ട്. കൃത്യമായ ഉത്തരം കിട്ടാതെ കുഴങ്ങിയിട്ടുണ്ട്. ‘പ്രവാചകന്‍’ സംശയനിവാരണം നടത്തുന്നവനാണ്. നന്മയിലേക്ക് നയിക്കുന്നവനാണ്. സത്യത്തെ അതിന്റെ സരളദീപ്തിയോടെ വെളിപ്പെടുത്തുന്നു. സ്‌നേഹമാണ് പരമമായ ചൈതന്യത്തിലത്തെിക്കുക എന്ന് പ്രവാചകന്‍ ഉദ്‌ഘോഷിക്കുന്നു. ഇതു തന്നെയാണ് ഇന്നും ജിബ്രാന്റെ പ്രവാചകന്‍ ലോകമെമ്പാടും വായിക്കപ്പെടാനുള്ള പ്രധാന കാരണം

‘പ്രവാചകനി’ല്‍ നിന്ന് ഒരു ഭാഗം കുഞ്ഞിനെ ഒക്കത്തേറ്റി നില്‍ക്കുന്ന ഒരു അമ്മ പ്രവാചകനോട് പറഞ്ഞു: ‘ഞങ്ങളോട് കുഞ്ഞുങ്ങളെക്കുറിച്ച് പറയുക’.
പ്രവാചകന്‍ പറഞ്ഞു:

‘നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടേതല്ല, ജീവിതത്തിന് സ്വന്തം നിലനില്‍പ്പിനോടുള്ള പ്രണയത്തില്‍ നിന്ന് ജനിച്ച കുട്ടികളാണവര്‍.
അവര്‍ നിങ്ങളിലൂടെയാണ് വന്നതെങ്കിലും നിങ്ങളില്‍ നിന്നല്ല വന്നത്

നിങ്ങളോടൊപ്പമാണെങ്കിലും അവര്‍ നിങ്ങളുടേതല്ല..

നിങ്ങള്‍ അവര്‍ക്ക് സ്‌നേഹം നല്‍കിക്കോളൂ, ചിന്തകള്‍ നല്‍കരുത്. അവര്‍ക്ക് അവരുടേതായ ചിന്തകളുണ്ട്. അവരെ പോലെയാകാന്‍ നിങ്ങള്‍ക്ക് പരിശ്രമിക്കാം. പക്ഷേ അവരെ ഒരിക്കലും നിങ്ങളെ പോലെ ആക്കാന്‍ ശ്രമിക്കരുത്. ജീവിതം പിന്നോട്ട് പായുന്നില്ല, ഇന്നലെയില്‍ തങ്ങി നില്‍ക്കുന്നുമില്ല.

നിങ്ങള്‍ വില്ലാണെങ്കില്‍ ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുന്ന അമ്പുകളാണ് കുട്ടികള്‍. വിലിനു ഉറപ്പുണ്ടെങ്കിലേ അമ്പുകള്‍ ലക്ഷ്യം കാണൂ.
അതിനായി ഉള്ളില്‍ തട്ടിയ സന്തോഷത്തോടെ നിന്നു കൊടുക്കുക.

ജിബ്രാന്‍ തന്റെ രചനകളിലൂടെ മാനവകുലത്തെയാകെ ഉദ്ദീപിപ്പിക്കുന്നു. ചിന്തകളില്‍ വര്‍ണം വിതറാന്‍ ആഹ്വാനം ചെയ്യുന്നു. സ്ഥാപനവത്കരിക്കപ്പെട്ട മതത്തെ നിരാകരിക്കുന്ന നായകന്മാരോടായിരുന്നു ജിബ്രാന് ബഹുമാനമുണ്ടായിരുന്നത്. ജിബ്രാന്റെ രചനകളിലെ ദാര്‍ശനികതയും ഉള്‍ക്കാഴ്ചയും വായനക്കാരനെ അവരവരുടെ ഉള്ളിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്നവയാണ്. എഴുത്തിലെ ലാളിത്യത്തേക്കാളധികം സ്വത്വബോധത്തിലൂന്നിയ കാഴ്ചപ്പാടുകള്‍ വായനക്കാരനെ പിടിച്ചുലക്കുന്നു. അവരെ അതീന്ദ്രിയജ്ഞാനത്തിന്റെ കാണാക്കയങ്ങളില്‍ നീരാടാന്‍ വിടുന്നു. ഓരോ വരിയും ഓരോ പുതിയ ചോദ്യവും ഓരോ പുതിയ ഉത്തരവും നല്‍കുന്നു. ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും അഴിയാകണ്ണികള്‍ കൃതി അവസാനിക്കുന്നിടം വരെയും അതിനു ശേഷവും പുതിയ ചോദ്യങ്ങളിലേക്കും ഉത്തരങ്ങളിലേക്കും നയിക്കുന്നു. ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും രസച്ചരട് പൊട്ടാതിരിക്കാന്‍ മിക്കവരും ജിബ്രാന്റെ കൃതികള്‍ ഒറ്റയിരിപ്പിന് വായിച്ചു തീര്‍ക്കുന്നതാണ് പതിവ്. അദ്ദേഹത്തിന്റെ ഓരോ കവിതയും നിര്‍മലസ്‌നേഹത്തിന്റെയും പുത്തന്‍ പ്രത്യാശകളുടെയും പുതിയ സൂര്യനെ സമ്മാനിക്കുന്നുണ്ട്.

ഉരുകി, രാത്രിയോട് രാഗങ്ങള്‍ പാടുന്ന പാഞ്ഞൊഴുകുന്ന ഒരരുവിയാകുക. അത്യധികമായ ഹൃദയ മൃദുലതയുടെ വേദനയറിയുക
സ്‌നേഹത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്വന്തം ധാരണയാല്‍ മുറിവേല്‍ക്കുക. അങ്ങനെ പൂര്‍ണ്ണ മനസ്സോടും ഹര്‍ഷവായ്‌പ്പോടും ചോരയൊഴുക്കുക. (ജിബ്രാന്റെ കവിതകളിലൊന്ന്)

1912ല്‍ ന്യൂയോര്‍ക്കില്‍ താമസമാരംഭിച്ച ജിബ്രാന്‍ അവിടെയുള്ള ഹെര്‍മിറ്റല്ലേ എന്ന് വിളിച്ചിരുന്ന ഫ്‌ളാറ്റിലായിരുന്നു ജീവിതാവസാനം വരേയും കഴിച്ചുകൂട്ടിയത്. 1931 ഏപ്രില്‍ പത്തിന് നാല്പത്തെട്ടാമത്തെ വയസ്സില്‍ തന്റെ രചനകളില്‍ സ്‌നേഹത്തിന്റെയും സത്യത്തിന്റെയും ഒരിക്കലും കെടാത്ത ഒരായിരം ചിരാതുകള്‍ കത്തിച്ചുവെച്ച സംതൃപ്തിയില്‍ ജിബ്രാന്‍ മടങ്ങി.

പ്രധാന കൃതികള്‍:

അല്‍ മൂസിക്കാ
താഴ്‌വരയിലെ സ്വര്‍ഗകന്യകള്‍ (Nymphs of the Valley)
ഒടിഞ്ഞ ചിറകുകള്‍ (Broken Wings)
ക്ഷോപിക്കുന്ന ആത്മാവ് (Spirits Rebellious)
പ്രവാചകന്‍ (The Prophet)
യേശു, മനുഷ്യന്റെ പുത്രന്‍ (Jesus,The Son Of Man)
മണലും നുരയും (Sand and Foam)
The mad man

 

 

മുൻപത്തെ ലേഖനം ഖാദി ഹുസൈന്‍ അഹ്‌മദ്
അടുത്ത ലേഖനം ഖലീഫമാരുടെ ഭരണകാലം

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI