വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ചരിത്രം ജ്യോതിശ്ശാസ്ത്രം

ജ്യോതിശ്ശാസ്ത്രം

ആമുഖം

ആദ്യകാല മുസ്‌ലിംകള്‍ ജ്യോതിശ്ശാസ്ത്രത്തില്‍ വലിയ തോതില്‍ മുന്നേറ്റം നടത്തുകയുണ്ടായി. മധ്യകാലഘട്ടത്തില്‍ വളരെ മികച്ച ജ്യോതിശ്ശാസ്ത്ര നിരീക്ഷണ സംവിധാനങ്ങള്‍ വികസിപ്പിക്കുകയും അവ ജ്യോതിശ്ശാസ്ത്ര പഠനങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യാന്‍ സാധിച്ചു എന്നത് മുസ്‌ലിംകളുടെ വലിയൊരു സംഭാവനയാണ്.

ഡമസ്‌കസിലും മരാഗയിലും എട്ടും ഒമ്പതും നൂറ്റാണ്ടുകളില്‍ മികച്ച വാനനിരീക്ഷണ കേന്ദ്രങ്ങളുണ്ടായിരുന്നു. ഡമാസ്‌കസിലെ കേന്ദ്രത്തിന് അക്കാലത്ത് വളരെ കൃത്യമായി ഗോളങ്ങളെയും നക്ഷത്രങ്ങളെയും നിരീക്ഷിക്കാന്‍ സാധിച്ചു.

സ്‌പെയിന്‍കാരനായ ജാബിര്‍ബിന്‍ അഫ്‌ലയാണ് (മരണം 1145) നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനവും സഞ്ചാരപഥവും നിര്‍ണയിക്കാന്‍ ഉതകുന്ന സഞ്ചരിക്കുന്ന വാനനിരീക്ഷണ സംവിധാനം (Celestial Sphere) ആദ്യമായി വികസിപ്പിച്ചെടുത്തത്. ടോളമിക്ക് മുമ്പ് നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനം രേഖപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന മാര്‍ഗത്തിന് പിഴവുകള്‍ ഉണ്ടായിരുന്നു. ഇറാഖുകാരനായ അല്‍ബിതാനി (പത്താം നൂറ്റാണ്ട്) പിഴവുകള്‍ തീര്‍ത്ത പുതിയൊരു സംവിധാനം വികസിപ്പിച്ചെടുത്തു. നക്ഷത്രങ്ങളുടെ സ്ഥാനം രേഖപ്പെടുത്തുന്ന മാതൃകയ്ക്ക് സെലഷ്യല്‍ ഗ്ലോബ് (Celestial Globe) എന്നാണ് പറയുന്നത്. അല്‍ ബിതാനി തയ്യാറാക്കിയ ഈ ഗ്ലോബ് അന്നുവരെ നിലവിലുണ്ടായിരുന്ന മാതൃകകളെ നിഷ്പ്രഭമാക്കി. ഈ സെലഷ്യല്‍ ഗ്ലോബ് പതിനാറാം നൂറ്റാണ്ടുവരെ യൂറോപ്പിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിച്ചിരുന്നു.

മുസ്‌ലിം ലോകത്ത് അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന പല ജ്യോതിശ്ശാസ്ത്ര ഉപകരണങ്ങളെയും സങ്കേതങ്ങളെയും കുറിച്ച് വിശദീകരിക്കുന്ന ധാരാളം പുസ്തകങ്ങള്‍ രചിക്കപ്പെടുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവ പ്രചരിപ്പിക്കുകയും ചെയ്തു. സിറിയക്കാരനായ അബൂബക്കര്‍ ഇബ്‌നു അല്‍സരാജ് (മരണം 1329 ) അക്കാലത്തെ രചയിതാക്കളില്‍ പ്രമുഖനാണ്. സിറിയക്കാരനായ മറ്റൊരു ഗ്രന്ഥകാരന്‍ അഹമ്മദ് അല്‍ ഹലാബി എഴുതിയ പുസ്തകങ്ങളും ഏറെക്കാലം റഫറന്‍സ് ഗ്രന്ഥങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിച്ചു പോന്നു . അദ്ദേഹത്തിന്റെ സമകാലികനായ ഈസ അല്‍ദീന്‍ അല്‍ വഫ യഥാര്‍ഥത്തില്‍ കൈറോ ഉമയാദ് പള്ളിയിലെ മുഅദ്ദിന്‍ ആയിരുന്നു. എന്നാല്‍ അത്ഭുതകരമായ വസ്തുത അദ്ദേഹം ആ കാലഘട്ടത്തിലെ ശ്രദ്ധേയനായ ഗണിത ശാസ്ത്രകാരനും ഗ്രന്ഥകാരനും ആയിരുന്നു എന്നതാണ്. വിവിധ തരത്തിലുള്ള ഗണിത ശാസ്ത്ര പ്രശ്‌നങ്ങളെ നിര്‍ധാരണം ചെയ്യുന്നതിനുള്ള സങ്കേതങ്ങള്‍ വികസിപ്പിച്ചെടുത്തതും അവ ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിച്ചതും ആണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന.

ക്വാഡ്രന്റുകള്‍ (quadrant) വികസിപ്പിച്ചെടുത്തത് മുസ്‌ലിം ശാസ്ത്രജ്ഞരുടെ വലിയ സംഭാവനയാണ്. ഗോളശാസ്ത്ര രംഗത്ത് കോണുകള്‍ അളക്കാനും നക്ഷത്രങ്ങളും ഗ്രഹങ്ങളും തമ്മിലുള്ള അകലം കണ്ടുപിടിക്കാനുമാണ് ക്വാഡ്രന്റുകള്‍ ഉപയോഗിക്കുന്നത്. ആദ്യകാലത്തെ മുസ്‌ലിം ശാസ്ത്രജ്ഞന്‍മാര്‍ ഇത്തരത്തിലുള്ള ധാരാളം ഉപകരണങ്ങള്‍ കണ്ടു പിടിച്ചത് അക്കാലത്തു ജ്യോതിശാസ്ത്ര മേഖലയിലും ഗണിത ശാസ്ത്ര മേഖലയിലും വന്‍ കുതിച്ചുചാട്ടത്തിനു ഇടയാക്കി. ത്രികോണമിതി ജ്യാമിതീയ രൂപങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിര്‍ധാരണം ചെയ്യാന്‍ സഹായകമായ സൈന്‍ ക്വാഡ്രന്റ് ഒമ്പതാം നൂറ്റാണ്ടില്‍ ബഗ്ദാദില്‍ പ്രചാരത്തിലുണ്ടായിരുന്നു. ജ്യോതിശ്ശാസ്ത്രപരമായ സങ്കീര്‍ണപ്രശ്‌നങ്ങള്‍ നിര്‍ധാരണം ചെയ്യാന്‍ സഹായകമായ യൂണിവേഴ്‌സല്‍ ക്വാഡ്രന്റുകള്‍ പതിനാലാം നൂറ്റാണ്ടില്‍ സിറിയയില്‍ വികസിപ്പിച്ചെടുത്തു. പല ഉപകരണങ്ങളും യാത്രകളില്‍ ദിശ അറിയാന്‍ (navigation) ഉപയോഗപ്പെടുന്നവയായിരുന്നു.

ഇന്ന് നിലവിലുള്ള ജ്യോതിശാസ്ത്ര ഉപകരണങ്ങള്‍ പലതും അത്യാധുനിക സംവിധാനങ്ങളോടു കൂടിയവയാണ്. എന്നാല്‍ അവയുടെ അടിസ്ഥാന തത്ത്വങ്ങള്‍ അന്വേഷിച്ചു ചെല്ലുമ്പോള്‍ നാം എത്തുന്നത് പഴയ കാല മുസ്‌ലിം ജ്യോതിശ്ശാസ്ത്ര പ്രതിഭകളുടെ സംഭാവനകളിലേക്കാണ്

History

Ask Kavadam AI