വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ചരിത്രം കേരളത്തിലെ പണ്ഡിതപ്രമുഖര്‍

കേരളത്തിലെ പണ്ഡിതപ്രമുഖര്‍

ആമുഖം

അന്ത്യപ്രവാചകനായ മുഹമ്മദ് നബിക്കു ശേഷം പ്രവാചകന്മാരുടെ ദൗത്യം ഏറ്റെടുത്ത് നടത്തേണ്ടത് പണ്ഡിതന്മാരാണ്. വിശുദ്ധ ഖുര്‍ആനും നബിചര്യയും പ്രമാണമാക്കി പണ്ഡിതന്മാര്‍ അതു നിര്‍വഹിച്ചു പോന്നിട്ടുണ്ട് താനും.

പ്രവാചക വിയോഗാനന്തരം ഇന്നോളം വരുന്ന ദീര്‍ഘമായ കാലഘട്ടത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് പണ്ഡിതന്‍മാര്‍ കഴിഞ്ഞു പോയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍, ഹദീസ് സമാഹര്‍ത്താക്കള്‍, കര്‍മശാസ്ത്ര വിശാരദന്‍മാര്‍ തുടങ്ങി ആയിരക്കണക്കിന് പണ്ഡിത ശേഷ്ഠര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി തങ്ങളുടെ ദൗത്യം നിര്‍വഹിച്ചിട്ടുണ്ട്. ചരിത്രപരമായി പല കാരണങ്ങളാലും മുസ്‌ലിം സമൂഹം പിന്നാക്കം പോവുകയും അധഃസ്ഥിതിയിലെത്തുകയും ചെയ്ത ദശാസന്ധികളിലെല്ലാം സമുദായത്തെ പിടിച്ചുയര്‍ത്തിയതും മഹാപണ്ഡിതന്‍മാരായിരുന്നു.

കേരളത്തിലും നിരവധി മുസ്‌ലിം പണ്ഡിതന്മാര്‍ വിവിധ കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ആത്മീയ, വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളില്‍ ഇന്നു കാണുന്ന വിതാനത്തിലേക്ക് കേരളത്തിലെ മുസ്‌ലിംകള്‍ വളരുവാന്‍ കാരണം നിസ്വാര്‍ഥരായ പണ്ഡിത ശ്രേഷ്ഠരുടെ മഹനീയ സംഭാവനകളാണ്.

കേരളത്തിലെ മുസ്‌ലിം പണ്ഡിതന്മാരില്‍ പ്രമുഖരായ ഏതാനും പേരെ അക്ഷരമാലാ ക്രമത്തില്‍ ഇവിടെ പരാമര്‍ശിക്കുകയാണ്.

History

Ask Kavadam AI