വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ചരിത്രം പ്രവാചകന്‍മാര്‍

പ്രവാചകന്‍മാര്‍

ആമുഖം

ഭൂവാസത്തിനായി മനുഷ്യ പിതാവിനെയും മാതാവിനെയും അല്ലാഹു സ്വര്‍ഗത്തില്‍ നിന്ന് പറഞ്ഞയച്ചപ്പോള്‍ അവര്‍ക്കു നല്കിയ രണ്ടു നിര്‍ദേശങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ വിശദീകരിച്ചിട്ടുണ്ട്. ഒന്ന്: പരിശ്രമം ചെയ്യുകില്‍ എന്തിനെയും വശത്തിലാക്കാന്‍ കഴിയുന്ന വണ്ണം ബുദ്ധിയും ശക്തിയും മനുഷ്യന്നു നല്കുകയും (2:36) ഭൂവിഭവങ്ങള്‍ മനുഷ്യര്‍ക്കു വേണ്ടി സജ്ജമാക്കുകയും (2:29) ചെയ്തു. രണ്ട്: ആത്മീയ പോഷണത്തിനാവശ്യമായ മാര്‍ഗദര്‍ശനം വന്നുകിട്ടിയാല്‍ അതു പിന്‍പറ്റുക. എങ്കില്‍ ദുഃഖിക്കേണ്ടി വരില്ല (2:38). ജീവിത വിഭവങ്ങള്‍ തേടുക എന്ന ഒന്നാമത്തെ കാര്യത്തിന് കായിക ശേഷിയും ചിന്താശേഷിയുമാണ് വേണ്ടത്. എന്നാല്‍ സത്യം, ധര്‍മം തുടങ്ങിയ സനാതന മൂല്യങ്ങള്‍ മനുഷ്യര്‍ക്ക് സ്വന്തം കഴിവുകള്‍ കൊണ്ട് നേടാന്‍ കഴിയില്ല. അത് സ്രഷ്ടാവ് അപ്പപ്പോള്‍ എത്തിച്ചു തരും. അതിനുള്ള മാര്‍ഗമാണ് പ്രവാചകത്വം. അതായത് മനുഷ്യരില്‍ നിന്നുതന്നെ തെരഞ്ഞെടുത്ത ആളുകള്‍ക്ക് ദിവ്യബോധനം നല്കുകയും അവര്‍ ജനങ്ങളെ സത്യത്തിന്റെ വഴിയിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്.

”ആദം സന്തതികളേ, നിങ്ങള്‍ക്ക് എന്റെ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചു തന്നു കൊണ്ട് നിങ്ങളില്‍ നിന്നു തന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുത്തു വരുന്ന പക്ഷം അപ്പോള്‍ സൂക്ഷ്മത പാലിക്കുകയും നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല”(7:35). ഈ സംവിധാനമാണ് ആദം നബി മുതല്‍ മുഹമ്മദ് നബി വരെയുള്ള ദൈവദൂത ശൃംഖലയിലൂടെ അല്ലാഹു ചെയ്തത്. ദൈവദൂതന്മാര്‍ക്ക് നബി, മുര്‍സല്‍, റസൂല്‍ എന്നെല്ലാമാണ് വിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ചത്. അല്ലാഹുവിന്റെ അനുമതിയോടെ വരാനിരിക്കുന്ന ലോകത്തിലെ (പരലോകം) കാര്യങ്ങള്‍ മുന്‍കൂട്ടി പറഞ്ഞുതരുന്നവര്‍ എന്ന ആശയത്തില്‍ പ്രവാചകന്‍മാര്‍ എന്ന് മലയാളത്തില്‍ പ്രയോഗിച്ചുവരുന്നു.

മുഹമ്മദ് നബി ദൈവദൂതരില്‍ അന്തിമനാണ്. അതുവരെയായി അനേകായിരം നബിമാര്‍ വന്നിട്ടുണ്ട്. ദൈവദൂതന്‍ വരാത്ത ഒരു സമുദായവും കഴിഞ്ഞുപോയിട്ടില്ല എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട് (35: 24). എന്നാല്‍ ഇതില്‍ ഏതാനും നബിമാരെപ്പറ്റി മാത്രമേ വിശുദ്ധ ഖുര്‍ആനില്‍ പ്രതിപാദിച്ചിട്ടുള്ളൂ. പ്രവാചകന്‍മാരില്‍ വിശ്വസിക്കുക എന്നത് ഈമാന്‍ കാര്യങ്ങളില്‍പെട്ടതാണ്. എല്ലാ പ്രവാചകന്‍മാരിലും വിശ്വസിക്കണം. പ്രവാചകന്‍മാര്‍ക്കിടയില്‍ നാം വിവേചനം കാണിച്ചുകൂടാ (2:136).

History

Ask Kavadam AI