വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ചരിത്രം ശാസ്ത്രജ്ഞര്‍

ശാസ്ത്രജ്ഞര്‍

ആമുഖം

മനുഷ്യന് അല്ലാഹു നല്‍കിയ അപാരമായ അനുഗ്രഹമാണ് വിശേഷബുദ്ധിയും ചിന്താശേഷിയും. ഇവയുടെ ക്രമപ്രവൃദ്ധമായ പ്രയോഗമാണ് ശാസ്ത്രമായി വളര്‍ന്നത്. ഭൗതിക ലോകത്തെ വിഭവങ്ങളും സംവിധാനങ്ങളും ജീവിതായോധനത്തിനായി പ്രയോഗിക്കുകയാണ് ശാസ്ത്രം ചെയ്തത്. മനുഷ്യന്റെ ആശയാവിഷ്‌കരണ ശേഷി, അതു മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള വിവരണ പാടവം, അടുത്ത തലമുറയിലേക്ക് മാറ്റിവെയ്ക്കാനാവശ്യമുള്ള ആലേഖന കഴിവ് എന്നിവ ചേര്‍ന്നപ്പോള്‍ വിജ്ഞാന രംഗം പ്രവിശാലമായി. മുന്‍തലമുറ കണ്ടെത്തിയതിന്റെ ചുവടുപിടിച്ച് തുടര്‍ഗവേഷണം, തുടരാവിഷ്‌കരണം, അത് രേഖപ്പെടുത്തുന്നതിലൂടെ അടുത്ത തലമുറയിലേക്ക് പകരല്‍. ഇതാണ് ശാസ്ത്രത്തിന്റെ ഇന്നത്തെ വളര്‍ച്ച വരെ മനുഷ്യനെ എത്തിച്ച പ്രക്രിയ. ഇത് അനുസ്യൂതം തുടരും. ശാസ്ത്രമേഖല വികസിച്ചപ്പോള്‍ അത് പല തലങ്ങളിലേക്കും വ്യാപിച്ചു. അങ്ങനെയാണ് വിവിധ ശാസ്ത്രശാഖകള്‍ ഉണ്ടായത്. ഓരോ മേഖലയിലെയും ചെറുതും വലുതുമായ ത്വങ്ങളുടെ ആവിഷ്‌കര്‍ത്താക്കളെ ശാസ്ത്രജ്ഞര്‍ എന്നു വിളിക്കുന്നു.
വിശുദ്ധ ഖുര്‍ആന്‍ മതഗ്രന്ഥമാണ്. എന്നാല്‍ ഭൗതിക ലോകത്തേക്ക് കണ്ണോടിക്കാനും മുന്‍തലമുറകളുടെ ജീവിതം പഠിക്കാനും പ്രാപഞ്ചിക പ്രതിഭാസങ്ങളെപ്പറ്റി ആഴത്തില്‍ ചിന്തിക്കാനും ഖുര്‍ആന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു. സ്രഷ്ടാവിന്റെ മഹത്ത്വം മനസ്സിലാക്കുന്നതോടൊപ്പം ഭൗതിക വിഷയങ്ങളില്‍ പ്രാവീണ്യം നേടിയ ശാസ്ത്രജ്ഞരാവാനും ആദ്യകാല മുസ്‌ലിംകള്‍ക്ക് പ്രേരണയായത് ഖുര്‍ആനിന്റെ നിര്‍ദേശങ്ങളാണ്. അതുകൊണ്ടായിരിക്കാം മുസ്‌ലിം ലോകത്ത് അനേകം ശാസ്ത്രജ്ഞര്‍ ഉടലെടുക്കാന്‍ കാരണം.

History

Ask Kavadam AI