വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ചരിത്രം സ്വഹാബികള്‍

സ്വഹാബികള്‍

ആമുഖം

മുഹമ്മദ് നബി(സ്വ)യില്‍ വിശ്വസിച്ച്, ഇസ്‌ലാം സ്വീകരിച്ച് നബിയോടൊത്ത് സഹവസിച്ച ആളെയാണ് സ്വഹാബി എന്ന് പറയുന്നത്. അനുചരന്‍ എന്ന് പറയാവുന്നതാണ്. ഇരുപത്തിമൂന്ന് വര്‍ഷത്തെ പ്രവാചക ജീവിതം അവസാനിക്കുമ്പോള്‍ ലോകത്തിനു മുമ്പില്‍ ഒരു ഉത്തമസമൂഹം നിലവില്‍ വന്നിട്ടുണ്ടായിരുന്നു. അവരാണ് സ്വഹാബിമാര്‍. ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ ഉത്തമ തലമുറ എന്ന് വിശേഷിപ്പിക്കപ്പെടുന്നവര്‍.

സ്വഹാബികള്‍ മൂന്ന് പദവികളിലായി വിശുദ്ധ ഖുര്‍ആനില്‍ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. ഒന്ന്: നുബുവ്വത്തിന്റെ ആദ്യഘട്ടത്തില്‍ (മക്ക) നബിയോടൊപ്പം കഷ്ടപ്പാടുകള്‍ ഏറെ സഹിച്ച് സത്യമത ത്തിനുവേണ്ടി ത്യാഗം ചെയ്ത്, ഒടുവില്‍ സ്വദേശം പോലും ത്യജിക്കേണ്ടി വന്ന മുഹാജിറുകള്‍ (59:8). വിശ്വാസം മാത്രം കൈമുതലായി ദേശം വെടിഞ്ഞ് പലായനം ചെയ്തവര്‍ക്ക്, എല്ലാവിധ സഹായവും നല്‍കി സ്വന്തമായി ഉള്ളത് പകുത്തുനല്‍കി മുഹാജിറുകളെ തങ്ങളുടെ കൂടെ കുടിയിരുത്തിയ (മദീന) അന്‍സ്വാറുകള്‍(59:9). ഹിജ്‌റയുടെ ആഘാതവും പുനരധിവാസ പ്രകൃിയകളും കഴിഞ്ഞശേഷം ഇസ്‌ലാമിലേക്ക് കടന്നുവന്ന് പ്രവാചകനോടൊത്ത് കഴിഞ്ഞു കൂടിയവര്‍(59:19).

‘മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ടുവന്നവരും സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു’ (9:100).

History

Ask Kavadam AI