വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍

ഹജ്ജ്

ആമുഖം
ഇസ്‌ലാമില്‍ വ്യക്തികള്‍ അനുഷ്ഠിച്ചിരിക്കേണ്ട നിര്‍ബന്ധ ആരാധനകളിലൊന്നാണ് ഹജ്ജ്. നമസ്‌കാരം, സകാത്ത്, നോമ്പ് എന്നിവയാണ് മറ്റു കര്‍മങ്ങള്‍. നമസ്‌കാരം, നോമ്പ് സകാത്ത് എന്നിവയില്‍ നിന്ന് വ്യതിരിക്തമാണ് ഹജ്ജ്. അത് ലോകത്ത് ഒരിടത്തു മാത്രമേ ചെയ്യാന്‍ കഴിയൂ; മക്കയില്‍. അവിടെ പോയി വരാന്‍ സാമ്പത്തിക-ശാരീരിക-സാങ്കേതിക സൗകര്യങ്ങള്‍ ഒത്തിണങ്ങിയവര്‍ക്ക് മാത്രമേ ഹജ്ജ് കര്‍മം നിര്‍ബന്ധമുള്ളൂ. മാത്രമല്ല ജീവിതത്തില്‍ ഒരു തവണ മാത്രമേ ഹജ്ജ് ചെയ്യാന്‍ ബാധ്യതയുള്ളൂ. ഐച്ഛികമായി കൂടുതല്‍ നിര്‍വഹിക്കാവുന്നതാണ്.
മതങ്ങള്‍ അടിസ്ഥാന പരമായിത്തന്നെ വ്യത്യസ്തങ്ങളാണെങ്കിലും അവ തമ്മില്‍ ചില സാമ്യങ്ങളും കാണാം. മാനവിക മൂല്യങ്ങളില്‍ മാത്രമല്ല കര്‍മങ്ങളിലും മൗലികമായ ഐകരൂപ്യവും പ്രയോഗ തലത്തില്‍ ഭിന്നതയുമാണുള്ളത്. തീര്‍ഥാടനം എല്ലാ മതങ്ങളിലും പുണ്യ പ്രവര്‍ത്തനമാണ്. എന്നാല്‍ മിക്കമതങ്ങളിലും തീര്‍ഥാടനം ആചാര്യന്‍മാരുടെ ജന്മസ്ഥലത്തേക്കോ സമാധിസ്ഥലത്തേക്കോ ആണ് നടത്താറുള്ളത്. ഇസ്‌ലാമില്‍ തീര്‍ഥാടനം ആദര്‍ശ പ്രധാനവും ഏകദൈവ വിശ്വാസത്തില്‍ ഊന്നിക്കൊണ്ടുമുള്ളതാണ്. ഹജ്ജും ഉംറയും അല്ലാതെ മറ്റൊരു കര്‍മവും ഇങ്ങനെ ചെയ്യാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നില്ല. അത് മക്കയില്‍ മാത്രമേ പാടുള്ളുതാനും.

History

Ask Kavadam AI