വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > കേരളത്തിലെ പണ്ഡിതപ്രമുഖര്‍ > സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍

സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍

പതിനാറാം നൂറ്റാണ്ടില്‍ കേരളത്തില്‍ നടന്ന അധിനിവേശവിരുദ്ധ സമരത്തിന്റെ ആശയസ്രോതസ്സും മുസ്‌ലിം നവോത്ഥാന സംരംഭങ്ങളുടെ നായകനുമാണ് മഹാപണ്ഡിതനും ചരിത്രകാരനുമായ ശൈഖ് സൈനുദ്ദീന്‍ മഖ്ദും രണ്ടാമന്‍. ലോകപ്രശസ്തനായ ചരിത്ര പണ്ഡിതനായും ജന്മദേശത്തിന്റെ വിമോചന നായകനായും വിശ്രുതനായിത്തീര്‍ന്ന സൈനുദ്ദീന്‍ മഖ്ദൂമിന്റെ ജീവിതം, ഇതിഹാസ തുല്യമായ ചരിത്രമാണ്.

സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ മൂന്നാമത്തെ പുത്രന്‍ ശൈഖ് ഗസ്സാലിയുടെ പുത്രനായി 1531 ല്‍ മാഹിക്കടുത്ത് ചോമ്പാലിലാണ് ജനനം. ചോമ്പാലില്‍ വലിയകത്ത് തറകെട്ടി കുടുംബാംഗമാണ് മാതാവ്. സൈനുദ്ദീന്‍ ചെറിയ കുട്ടിയായിരിക്കെ പിതാവ് മരിച്ചു. പിതൃസഹോദരനും പൊന്നാനിയിലെ ഖാദിയുമായിരുന്ന ശൈഖ് അബ്ദുല്‍ അസീസിന്റെ സംരക്ഷണത്തിലാണ് വളര്‍ന്നത്. പിതൃവ്യന്‍ തന്നെയായിരുന്നു ആദ്യഗുരു.

പിതാമഹനെപ്പോലെ പൗത്രനും മക്കയിലേക്കാണ് ഉപരിപഠനത്തിന് പോയത്. വിശ്വപ്രസിദ്ധ പണ്ഡിതന്മാര്‍ക്കു കീഴില്‍ പത്തുവര്‍ഷം മക്കയില്‍ വിദ്യാര്‍ഥിയായി. മഹാപണ്ഡിതനും വിഖ്യാതഗ്രന്ഥമായ’തുഹ്ഫ’യുടെ രചയിതാവുമായ ഇബ്‌നു ഹജറില്‍ ഹൈതമിയായിരുന്നു ശൈഖ് സൈനുദ്ദീന്റെ പ്രധാന ഗുരു. പ്രഗത്ഭ പണ്ഡിതന്മാരായ ഇസ്സുദ്ദീനുബ്‌നു അബ്ദില്‍ അസീസ് അസ്സുമരി, അല്ലാമാ വജീഹുദ്ദീന്‍ അബ്ദുര്‍റഹ്‌മാനു ബ്‌നു സിയാദ്, ശൈഖുല്‍ ഇസ്‌ലാം അബ്ദുര്‍ റഹ്‌മാനുബ്‌നുസ്സ്വുഫ്ഫ തുടങ്ങിയവരുടെയും ശിഷ്യത്വം സ്വീകരിക്കാന്‍ ശൈഖ് സൈനുദ്ദീന് ഭാഗ്യമുണ്ടായി.

‘ഫത്ഹുല്‍ മുഈന്റെ’ പിറവി

പൊന്നാനിയില്‍ തിരിച്ചെത്തിയ ശേഷം പിതാമഹന്‍ തുടങ്ങിവെച്ച വൈജ്ഞാനിക നവോത്ഥാനം ഏറ്റെടുത്ത സൈനുദ്ദീന്‍ പൊന്നാനി ദര്‍സ് കൂടുതല്‍ ശാസ്ത്രീയമാക്കാനാണ് ആദ്യം ശ്രമിച്ചത്. സൈനുദ്ദീന്‍ മഖ്ദൂമിനെ ഏറെ സ്വാധീനിച്ച അധ്യാപകനായ ഇബ്‌നുഹജറില്‍ ഹൈതമിയുടെ ഗ്രന്ഥമായ ‘തുഹ്ഫ’യിലെ വിഷയങ്ങള്‍ സംഗ്രഹിച്ച് ഒരു ഗ്രന്ഥരചന ആരംഭിച്ചു. അനേകം വാള്യങ്ങളുള്ള ബൃഹദ്ഗ്രന്ഥമായ ‘തുഹ്ഫ’ ഒരു റഫറന്‍സ് ഗ്രന്ഥമെന്ന നിലയില്‍ ഖ്യാതി നേടിയിരുന്നെങ്കിലും ജനകീയമായിരുന്നില്ല. ശൈഖ് സൈനുദ്ദീന്‍ എഴുതിയ ഗ്രന്ഥം അല്പകാലം കൊണ്ടു തന്നെ ജനകീയമാവുകയും പള്ളിദര്‍സുകളിലെ പാഠപുസ്തകമാവുകയും ചെയ്തു. ആ ഗ്രന്ഥമാണ് പ്രസിദ്ധമായ ‘ഫത്ഹുല്‍ മുഈന്‍’.

മുസ്‌ലിംകളുടെ ദൈനംദിന ജീവിതത്തിനുള്ള നിയമോപദേശങ്ങളായ കര്‍മശാസ്ത്രത്തിന്റെ ആധികാരിക ഗ്രന്ഥമായി ‘ഫത്ഹുല്‍ മുഈന്‍’ സ്വീകരിക്കപ്പെട്ടു. കച്ചവടം, വിവാഹം, ആരാധനകള്‍, കുടുംബം, സാമൂഹികജീവിതം തുടങ്ങിയ മേഖലകളിലേക്കെല്ലാം മതത്തിന്റെ വെളിച്ചം പകരുന്ന ഗ്രന്ഥമായതിനാല്‍ മുസ്‌ലിം മനസ്സിനെ സ്വാധീനിക്കാനും പതിവു വായനക്ക് പാത്രമായിത്തീരാനും ‘ഫത്ഹുല്‍ മുഈന്’ സാധിച്ചു. ചിട്ടയാര്‍ന്ന ഇസ്‌ലാമിക ജീവിതത്തിന് കേരള മുസ്‌ലിംകള്‍ക്ക് ആദ്യം ലഭിച്ച കര്‍മശാസ്ത്രഗ്രന്ഥമെന്ന് ‘ഫത്ഹുല്‍ മുഈനെ’ വിശേഷിപ്പിക്കാം.

ഇത്രയധികം പൊതുമനസ്സില്‍വിനിമയം ചെയ്യപ്പെട്ട കര്‍മശാസ്ത്ര ഗ്രന്ഥം അധികമുണ്ടാകില്ല അച്ചടി വ്യാപകമാകാത്തതിനാല്‍ ‘വഅദു’കളിലൂടെയാണ് ‘ഫത്ഹുല്‍ മുഈന്‍’ പ്രചരിക്കപ്പെട്ടത്. ‘വഅദുകള്‍’ ഒരു കാലത്ത് മുസ്‌ലിം മനസ്സില്‍ ഏറെ ഗുണപരമായ സ്വാധീനം ചെലുത്തിയിരുന്നു. ജുമുഅത്ത് പള്ളികള്‍ കുറച്ചു മാത്രമായിരുന്നതിനാല്‍ ഉപദേശനിര്‍ദേശങ്ങള്‍ ലഭിക്കാന്‍ ‘വഅദുകള്‍’ എന്നരാത്രികാല പ്രഭാഷണങ്ങളായിരുന്നു ഏക ആശ്രയം. അല്ലാഹുവിന്റെ പേരിലല്ലാത്ത, ശിര്‍ക്ക് കലര്‍ന്ന വിധത്തിലുള്ള നേര്‍ച്ചകളെയെല്ലാം സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ വിമര്‍ശിക്കുന്നു.
‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’

പറങ്കികളോടുള്ള അരിശം അതിശക്തമാക്കി നിര്‍ത്താന്‍ നൂതനമായ പ്രായോഗിക പദ്ധതികളാണ് മഖ്ദും രണ്ടാമന്‍ ആസൂത്രണം ചെയ്തത്. ‘തുഹ്ഫതുല്‍ മുജാഹിദീന്‍’ ആണ് മഖ്ദുമിന്റെ രാഷ്ട്രീയ ചിന്തകളുടെയും പ്രത്യയശാസ്ത്ര നിലപാടുകളുടെയും പുസ്തകം. പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ ചരിത്രം വിശദമാക്കുന്ന കണക്കുപുസ്തകമല്ല, അതിന്റെ സൂക്ഷ്മ രാഷ്ട്രീയത്തിലേക്കും ജനിമൃതികളിലേക്കും അസാധാരണമായ വിശകലന പാടവത്തോടെ കടന്നുചെല്ലുന്ന തത്വഗ്രന്ഥമാണ് തുഹ്ഫത്തുല്‍ മുജാഹിദീന്‍. മക്കയിലെ സഹപാഠികള്‍ക്കും ഗുരുനാഥന്മാര്‍ക്കും വേണ്ടി ജന്മനാടിന്റെ രാഷ്ട്രീയ കാലാവസ്ഥ പരിചയപ്പെടുത്താന്‍ എഴുതിയതാണെങ്കിലും ‘തുഹ്ഫതുല്‍ മുജാഹിദീന്റെ’ വായനാ സമൂഹത്തിന് അതിര്‍ത്തി ഭേദങ്ങളില്ല.

സ്വന്തം കാലഘട്ടത്തിലെ മുസ്‌ലിം ലോകത്തിനു നേരെ പിടിച്ച കണ്ണാടിയാണീ കൃതി. ആദര്‍ശ ആചാര രംഗങ്ങളില്‍ സംഭവിച്ച പതനങ്ങള്‍ക്കു നേരെ കണ്ണടച്ച്, ജിഹാദിന്റെ പേരില്‍ മുസ്‌ലിംകളെ വികാരം കൊള്ളിക്കുകയല്ല അദ്ദേഹം ചെയ്തത്. ഒരേസമയംഅകത്തേക്കും പുറത്തേക്കും കണ്ണയച്ചുള്ള വിശകലനമാണ് തുഹ്ഫതുല്‍ മുജാഹിദീന്‍. വിവിധ രാജ്യങ്ങളിലെ മുസ്‌ലിം രാജാക്കന്മാരുമായി സാമൂതിരിയെ ബന്ധിപ്പിച്ച് വിശാല സഖ്യം രൂപപ്പെടുത്താനുള്ള ചില ശ്രമങ്ങള്‍ അദ്ദേഹം നടത്തി. സാമൂതിരിയെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് ഈജിപ്തിലെയും ബീജാപൂരിലെയും ഗുജറാത്തിലെയും സുല്‍ത്താന്മാര്‍ക്ക് സൈനുദ്ദീന്‍ മഖ്ദൂം കത്തയച്ചു.

ചാലിയത്തെ പറങ്കിക്കോട്ടക്കെതിരെയുള്ള പോരാട്ടത്തില്‍ സാമൂതിരിയെ സഹായിച്ചത് ബീജാപൂരിലെ അലി ആദില്‍ ഷാ ആയിരുന്നു. സൈന്യത്തിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം അദ്ദേഹത്തിന്റെ സാഹയവും വഴിമുട്ടി. ‘തുഹ്ഫതുല്‍ മുജാഹിദീന്‍’ ആദ്യമായി അച്ചടിച്ചത് പോര്‍ച്ചുഗലിലെ ലിസ്ബണിലാണ്. അനേകം യുറോപ്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തു. ഇംഗ്ലീഷില്‍ ഒന്നിലേറെ പരിഭാഷകളുണ്ട്. മദ്രാസ് സെന്റ് ജോര്‍ജ് കോട്ടയിലെ പേര്‍ഷ്യന്‍ പരിഭാഷകനായിരുന്ന മേജര്‍ റൗലണ്ട്‌സനാണ് ആദ്യ പരിഭാഷകന്‍, എമേഴ്‌സണ്‍, ജെയിംസ് ബ്രിഗ്‌സ്, റോക്‌സ്, പ്രൊഫ. മുഹമ്മദ് ഹുസൈന്‍ നൈനാര്‍ തുടങ്ങിയവരും ഈ ഗ്രന്ഥത്തിന് ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയിട്ടുണ്ട്.

1936 കെ മൂസാന്‍കുട്ടി മൗലവി അറബി മലയാള ലിപിയില്‍ ‘തുഹ്ഫതുല്‍ മുജാഹിദീന്റെ’ പരിഭാഷ പുറത്തിറക്കി. കെ എം മൗലവിയുടെ പത്രാധിപത്യത്തിലുള്ള’അല്‍മുര്‍ശിദി’ലാണ് ‘തുഹ്ഫതുല്‍ മുജാഹിദീ’ന്റെ അറബിമലയാള പരിഭാഷ ആദ്യം പ്രസിദ്ധീകരിച്ചത്. ഇന്‍ശാദുല്‍ ഇബാദ്, അല്‍ അജ്‌വിബതുല്‍ അജീബ, അഹ്കാമുന്നികാഹ്, അല്‍മന്‍ഹജുല്‍ വാദിഹ് തുടങ്ങിയവ മറ്റു കൃതികളാണ്.

ഹിജ്‌റ 992ന് ശേഷമാണ് മഖ്ദൂമിന്റെ മരണമെന്ന് കണക്കാക്കുന്നു. ചോമ്പാല്‍ കുഞ്ഞിപ്പള്ളിക്കു തെക്കുകിഴക്കാണ് ഖബറിടം. അബ്ദുല്‍ അസീസ്, അബൂബകര്‍, ഫാതിമ എന്നിവരാണ് മക്കള്‍. പത്‌നിയുടെ പേര് ലഭ്യമല്ല.

മുൻപത്തെ ലേഖനം സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍
അടുത്ത ലേഖനം ശൈഖ് മുഹമ്മദ് മൗലവി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI