വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > പരിഷ്‌കര്‍ത്താക്കള്‍ > മൗലാനാ അബുസ്സബാഹ് അഹ്‌മദലി മൗലവി

മൗലാനാ അബുസ്സബാഹ് അഹ്‌മദലി മൗലവി

ഉള്ളടക്കം

കൊടുംകാടും കുന്നുകളും നിറഞ്ഞ് ഇരുള്‍മൂടിയ ഫറോക്കിലെ കരിങ്കല്ലായിക്കുന്ന്. ആറു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തുര്‍ക്കിത്തൊപ്പിയും പൈജാമയും ധരിച്ചെത്തിയ ഒരു മഹാനുഭാവന്‍ വിജനമായ ഈ പെരുംകാട്ടിലേക്ക് ഒരു നടപ്പാത വെട്ടിത്തെളിച്ചു. അക്ഷരാര്‍ഥത്തില്‍ അറിവിന്റെ പൂങ്കാവനമായി (റൗദത്തുല്‍ ഉലൂം) മാറിയ ഫാറൂഖാബാദിന്റെ പിറവി അങ്ങനെയായിരുന്നു.

Abussabah Moulavi

1906ല്‍ ചാവക്കാടിനടുത്ത വമ്പേനാട് എന്ന സ്ഥലത്താണ് ജനനം. അനാഥത്വത്തിന്റെ കയ്പുറ്റ ജീവിതസാഹചര്യത്തിലായിരുന്നു ശൈശവം. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം പതിവനുസരിച്ച് കോക്കൂര്‍ പള്ളിദര്‍സിലും തുടര്‍ന്ന് മാഹിയിലും പഠനം നടത്തി. വെല്ലൂരിനെക്കാള്‍ ഉന്നത നിലവാരമുള്ള മദ്രാസ് ജമാലിയ്യ കോളജിലേക്കാണ് അബുസ്സബാഹ് മൗലവിയെ അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ടെത്തിച്ചത്. 1923ല്‍ പതിനെട്ടാം വയസ്സില്‍ അവിടെ പ്രവേശനം ലഭിച്ചു. ഒരു വര്‍ഷത്തെ പഠനത്തിന് ശേഷം കൊളമ്പോയിലേക്ക് പോയി. അവിടെ വച്ച് ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്നു ബിരുദമെടുത്ത ചിലരെ പരിചയപ്പെട്ടതോടെ അല്‍ അസ്ഹര്‍ മോഹമായി മനസ്സിലുദിച്ചു. പൈതൃകമായി കിട്ടിയ ഭൂസ്വത്ത് വിറ്റ് അദ്ദേഹം ആഗ്രഹസാക്ഷാത്കാരത്തിനായുള്ള പണമുണ്ടാക്കി.

ബോംബെയില്‍ വിസക്കായി കാത്തുകഴിഞ്ഞ നാളുകളില്‍ അവിടെ ഒരു സ്ഥാപനത്തില്‍ ചേര്‍ന്ന് ഉര്‍ദു പഠിച്ചു. 1924ല്‍ മൗലവി ഈജിപ്തിലേക്ക് കപ്പല്‍ കയറി. അല്‍ അസ്ഹറില്‍ പ്രവേശനം നേടി. സംഘടിത ബോധം കാത്തുസൂക്ഷിച്ചുകൊണ്ടു തന്നെ നല്ല വിദ്യാര്‍ഥിയായി. വിദ്യാര്‍ഥികളെ അല്‍ റാബിത്വത്തുശ്ശര്‍ഖിയ്യ എന്ന പേരില്‍ സംഘടിപ്പിച്ച് തങ്ങളുടെ ആവശ്യങ്ങളുന്നയിക്കുന്ന വലിയൊരു മെമ്മൊറാണ്ടം തയ്യാറാക്കിഅന്നത്തെ ശൈഖുല്‍ അസ്ഹര്‍ ആയിരുന്ന മുസ്ത്വഫ മറാഗിക്ക് സമര്‍പ്പിച്ചു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഉജ്വല അധ്യായമായ മൗലാന മുഹമ്മദലിയുമായി അല്‍അസ്ഹറില്‍ വെച്ചാണ് മൗലവി ബന്ധപ്പെടുന്നത്. 1928ല്‍ തുടങ്ങിയ ഈ ബന്ധം മൗലാനയുടെ മരണംവരെ തുടര്‍ന്നു. അല്ലാമ മുഹമ്മദ് ഇഖ്ബാലുമായി പഠനകാലത്തു തന്നെ ബന്ധമുണ്ടായിരുന്നു. സയ്യിദ് റശീദ് രിദ, മൗലാന മുഹമ്മദലിയെഎതിര്‍ത്തു ലേഖനമെഴുതിയപ്പോള്‍ അബുസ്സബാഹ് മൗലവി അഖ്ബാറുല്‍ യൗം പത്രത്തില്‍ എഴുതിയ മറുപടി അക്കാലത്ത് കോളിളക്കം സൃഷ്ടിച്ചു. മൗലാന മുഹമ്മദലിയുമായുള്ള ബന്ധം മൗലവിയുടെ ദേശീയ ബോധത്തിന് കരുത്തുപകര്‍ന്നു.

ഈജിപ്തില്‍ തന്നെ ജോലി നോക്കാനാണ് മൗലവി ആഗ്രഹിച്ചതെങ്കിലും ഒത്തുതീര്‍പ്പുകള്‍ അദ്ദേഹത്തിന് സാധ്യമല്ലായിരുന്നു. ഫലസ്ത്വീന്‍, ഇറാഖ്, ഇറാന്‍ തുടങ്ങിയസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അദ്ദേഹം പിന്നീട് ലാഹോറിലാണെത്തിയത്. അവിടെയും പിന്നീട് ബിഹാറിലും അറബിക്കോളജുകളില്‍ സേവനമനുഷ്ഠിച്ചെങ്കിലും അവിടത്തെ യാഥാസ്ഥിതിക പണ്ഡിതന്മാരുമായി ഒത്തുപോവാന്‍ കഴിഞ്ഞില്ല. പിന്നീട് കല്‍ക്കത്തയിലെത്തി. ഒടുവില്‍ പണ്ട് ഉപരിപഠനം നടത്തിയിരുന്ന മദ്രാസ് ജമാലിയ്യ കോളജില്‍ എത്തിച്ചേര്‍ന്നു.

അസാമാന്യമായ നിശ്ചയ ദാര്‍ഢ്യമായിരുന്നു മൗലവിക്ക്. വിഖ്യാതനായ ഒരു വിദ്യാഭ്യാസ വിചക്ഷണനും പരിഷ്‌കര്‍ത്താവുമെന്നതിനു പുറമെ വൈദ്യശാസ്ത്രത്തില്‍ നിപുണനുമായിരുന്നു അദ്ദേഹം. മൗലവിയുടെ കുറെകാലത്തെ ജീവിതം തികച്ചും ഒട്ടേറെ അപൂര്‍വതകളാല്‍ ശ്രദ്ധേയമായിരുന്നു. ബീഹാറിലെത്തിയ അദ്ദേഹം അവിടെ കാട്ടില്‍ ഏകാന്തവാസമനുഷ്ഠിച്ചു. മൈസൂരില്‍ വന്ന് മലയിലെ ഗുഹയില്‍ കഴിയാനാണ് അദ്ദേഹം തീരുമാനിച്ചത്. കാട്ടുവാസത്തിനിടെ കടുത്ത പനി ബാധിച്ചു. നടുവിനു ചുറ്റും കമ്പിളി ചുറ്റി മലയിലൂടെ നിരങ്ങി നീങ്ങിയാണ് ചോലയിലിറങ്ങി വെള്ളമെടുത്തിരുന്നത്. പിന്നെ അതിനും സാധ്യമല്ലാതായി. ചോലയിലേക്ക് പോവന്‍ ശ്രമിക്കുന്നതിനിടെ വഴിമധ്യേ ബോധരഹി തനായി. അബോധാവസ്ഥയില്‍ കിടക്കുന്ന മൗലവിയെ കണ്ട മലവാസികള്‍ അവര്‍ക്ക് അങ്ങാടിസാമാനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന മുഹമ്മദ് സുല്‍ത്താന്റെ വീട്ടില്‍ എത്തിക്കുകയായിരുന്നു.

മുഹമ്മദ് സുല്‍ത്താന്റെ സഹായത്തോടെ ഗുണ്ടല്‍പേട്ടയിലെ ഇടിഞ്ഞുപൊളിഞ്ഞ് ഉപയോഗശൂന്യമായ ഒരു നമസ്‌കാരപ്പള്ളി കണ്ടെത്തി. ആളുകള്‍ എത്തിനോക്കാന്‍ പോലും ഭയപ്പെട്ടിരുന്ന ആ കെട്ടിടത്തില്‍ ഒരു മറയുണ്ടാക്കി മൗലവി അവിടെ താമസിച്ചു. അവിടെ വച്ചാണ് കുഞ്ഞാലിക്കുട്ടി ഹാജിയെ പരിചയപ്പെടുന്നത്. ആ പ്രദേശത്ത് മലയും കൃഷിയും സ്വന്തമായുണ്ടായിരുന്ന ആനക്കയം സ്വദേശിയായ ഹാജി വൈകാതെ മൗലവിയുടെ നിത്യസന്ദര്‍ശകനായി. ഈ ബന്ധമാണ് പിന്നീട് കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരു വിപ്ലവത്തിലേക്ക് വരെ എത്തിച്ചത്.

റൗദത്തുല്‍ ഉലൂം പിറക്കുന്നു

ഗുണ്ടല്‍പേട്ടയില്‍ നിന്നു മൗലവി കറാച്ചിയിലേക്ക് പോയി. അവിടെ ഖുര്‍ആന്‍ ക്ലാസ് ആരംഭിച്ചു. കറാച്ചിയില്‍ നിന്നു നേരെ ബോംബെയില്‍ പോയി അവിടെ മുന്‍പ് ഈജിപ്തില്‍വെച്ച് പരിചയപ്പെട്ട അബ്ദുസ്സമദ്മൗലവിയോടൊപ്പം കുറച്ചു നാള്‍ കഴിഞ്ഞു. വീണ്ടും നാട്ടിലേക്ക് തിരിച്ചു. കുഞ്ഞാലിക്കുട്ടി ഹാജിയുടെ ആഗ്രഹമനുസരിച്ച് അദ്ദേഹത്തിന്റെ വീട്ടിലെത്തിയ മൗലവി, ഹാജിയുടെ നിര്‍ബന്ധപ്രകാരം ഏതാനും ദിവസം അവിടെ കഴിഞ്ഞു.

ആനക്കയത്ത് ഒരജ്ഞാതന്‍ താമസിക്കുന്നുവെന്ന വാര്‍ത്ത നാട്ടിലാകെ പ്രചരിച്ചു. ഒരു ഉന്നതപൊലീസ് ഉദ്യോഗസ്ഥന്‍ മൗലവിയെ ചോദ്യം ചെയ്യുകയുണ്ടായി. ഒരു വര്‍ഷമായപ്പോഴേക്കും, കേരള മുസ്‌ലിംകളുടെ അടിയന്തരാവശ്യം ഉന്നത മത വിദ്യാഭ്യാസമാണെന്ന് അബുസ്സബാഹ് മനസ്സിലാക്കി. അറബി ഭാഷയും മതവിദ്യാഭ്യാസവും സ്വായത്തമാക്കിയ, നിശ്ചിതയോഗ്യതയുള്ള വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത് അവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്കാനായിരുന്നു പ്രഥമ പദ്ധതി. വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് നിയോഗിക്കപ്പെട്ടത് സയ്യിദ് മുഹ്‌യുദ്ദീന്‍ഷാ, സി എന്‍ അഹ്‌മദ് മൗലവി, ഫലക്കി മുഹമ്മദ് മൗലവി എന്നിവരെയായിരുന്നു. എ അലവി, സി പി അബൂബക്കര്‍ മൗലവി, അബ്ദുല്‍ ഹമീദ് മൗലവി, മുഹമ്മദ് അബ്ദു, ടി പി ആലി മൗലവി എന്നിവര്‍ ആദ്യബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരാണ്. അങ്ങനെ1942 ജനുവരി 5ന് കുഞ്ഞാലിക്കട്ടി ഹാജിയുടെ വസതിയില്‍ റൗദത്തുല്‍ ഉലൂം അറബിക് കോളെജ് ഔപചാരികമായി ആരംഭിച്ചു.

മുസ്‌ലിംകളുടെ മാത്രമല്ല പൊതുവില്‍ മലയാളികളുടെ തന്നെ സാംസ്‌കാരിക ഉന്നതിക്കു പിന്നില്‍ അബുസ്സബാഹ് മൗലവിയുടെ ഇടം വളരെ ഉന്നതമാണ്. 1944 ഒക്ടോബറില്‍ കോളെജ് ആനക്കയത്ത് നിന്നു മഞ്ചേരിയിലേക്ക് മാറ്റി സ്ഥാപിച്ചു. കുഞ്ഞാലിക്കുട്ടി സാഹിബ് തന്റെ വീടും സ്ഥലവും കോളെജിന് ദാനമായി നല്കി. റൗദത്തുല്‍ ഉലൂം അസോസിയേഷന് രൂപം നല്കപ്പെട്ടു. 1945 മാര്‍ച്ചില്‍ മദ്രാസ് സര്‍വകലാശാല കമ്മീഷനായി നിയോഗിതനായ ഡോ. അബ്ദുല്‍ ഹഖ് കോളജില്‍ പരിശോധനക്കെത്തുകയും ചില ഉപാധികളോടെ കോളജിന് അംഗീകാരം നല്‍കുകയും ചെയ്തു. കേരളത്തിലെ പ്രഥമ അറബിക് കോളെജെന്ന ബഹുമതിയിലേക്ക് റൗദത്തുല്‍ ഉലൂം ഉയര്‍ന്നു.

കുഞ്ഞോയി വൈദ്യരുടെയും അഡ്വ. എം വി ഹൈദ്രോസിന്റെയും പ്രത്യേക താല്പര്യത്തോടെയുള്ള അന്വേഷണത്തിലാണ് ഫറോഖിലെ കരിങ്കല്ലായിക്കുന്നിലേക്ക് ഈ അറിവിന്റെ പുന്തോപ്പ് പറിച്ചുനട്ടത്. പി അബ്ദുല്ലക്കട്ടി ഹാജി ദാനമായിനല്കിയ ഈ ഭൂമിയില്‍ നിസ്സീമമായ പിന്തുണകളുടെയും അതുല്യമായ നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രഭ ചൊരിയുന്ന ചരിതം രചിക്കുകയായിരുന്നു അബുസ്സബാഹ്. ദക്ഷിണേന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സമുച്ചയമായിനാള്‍ക്കുനാള്‍ ഫാറുഖാബാദ് കുതിച്ചു കൊണ്ടിരുന്നു. വിദ്യാഭ്യാസത്തെമത നവോത്ഥാനത്തിന്റെ സരണിയാക്കി സമുദായ പരിഷ്‌കരണ ചരിത്രത്തിലും വേറിട്ടൊരധ്യായമാണ് അബുസ്സബാഹ് മൗലവി രചിച്ചത്. മങ്കട അബ്ദുല്‍ അസീസ് മൗലവി, എ പി അബ്ദുല്‍ഖാദര്‍ മൗലവി, സി എച്ച് അബ്ദുര്‍റഹ്‌മാന്‍ മൗലവി, ശൈഖ് മുഹമ്മദ് കാരക്കുന്ന് തുടങ്ങിയവരെല്ലാം അബുസ്സബാഹ് മൗലവിയുടെ ശിഷ്യന്മാരാണ്.

ഉത്തരേന്ത്യയിലായിരുന്ന കാലത്ത് ഒരിക്കല്‍ ഒരു പാഠശാലയുടെ നടത്തിപ്പിലേക്ക് സാമ്പത്തിക സഹായം തേടിയിറങ്ങിയ മൗലവിക്കും കൂട്ടര്‍ക്കും ഒരു ധനാഢ്യനില്‍ നിന്ന് അല്പം മോശം പ്രതികരണം നേരിടേണ്ടി വന്നു. ‘ഈ പണിക്ക് നടക്കുന്നതിന് പകരം നിങ്ങള്‍ക്ക് എന്റെ പാടത്തേക്ക് ചാണകം കോരി കൊണ്ടു വന്നിട്ടുകൂടെ’- അയാള്‍ ചോദിച്ചു. പിറ്റേ ദിവസംമൗലവിയും ശിഷ്യന്മാരും അങ്ങാടിയിലൂടെ ചാണകം ചുമന്ന് കൊണ്ടുപോയി അദ്ദേഹത്തിന്റെ പാടത്ത് എത്തിച്ചുനല്കി. കരഞ്ഞു മാപ്പു ചോദിച്ച ആ ധനാഢ്യന്‍ പിന്നീട് മൗലവിയുടെ സ്ഥാപനത്തെ അകമഴിഞ്ഞ് സഹായിക്കുന്ന ആളായി മാറി.

കത്തെഴുത്ത് അദ്ദേഹത്തിന്റെ പ്രധാനമായ ഒരു ചര്യ തന്നെയായിരുന്നു. പ്രഗത്ഭ വ്യക്തിത്വങ്ങളുമായും വിദ്യാഭ്യാസ, സാംസ്‌കാരിക കേന്ദ്രങ്ങളുമായുമൊക്കെ ഇത്തരത്തില്‍ നിരന്തരം എഴുത്തുകുത്തുകള്‍ നടത്താറുണ്ടായിരുന്നു. 1971 സപ്തംബര്‍ 10 വ്യാഴാഴ്ച അബുസ്സബാഹ് മൗലവി ഈ ലോകത്തോട് വിടപറഞ്ഞു.

 

 

മുൻപത്തെ ലേഖനം മൗലാനാ മുഹമ്മദലി ജൗഹര്‍
അടുത്ത ലേഖനം മൗലാനാ അബുല്‍ കലാം ആസാദ്

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI