വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ഇസ്‌ലാം > നോമ്പ് >  നോമ്പ് ദുര്‍ബലപ്പെടുത്തുന്ന കാര്യങ്ങള്‍

 നോമ്പ് ദുര്‍ബലപ്പെടുത്തുന്ന കാര്യങ്ങള്‍

ഇസ്‌ലാമിലെ നോമ്പിന് കൃത്യമായ രൂപമുണ്ട്. നോമ്പു സാധുവാകാന്‍ അനിവാര്യമായ കാര്യങ്ങളുണ്ട്. ഇവ ലംഘിക്കപ്പെടുന്നത് നോമ്പിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ നഷ്ടപ്പെടുത്തും. അത്തരം കാര്യങ്ങളുണ്ടാകുന്നത് വഴി നോമ്പ് നഷ്ടപ്പെടും. ഇങ്ങനെ  നോമ്പ് ദുര്‍ബലപ്പെടുത്തുന്ന കാര്യങ്ങള്‍ ഇവിടെ വായിക്കാം.

ബോധത്തോടെ തിന്നുക, കുടിക്കുക, ഛര്‍ദിക്കുക, ആര്‍ത്തവം, പ്രസവരക്തം, സ്ഖലനം, ഡയാലിസിസും രക്തസ്വീകരണവും എന്നീ ഉപശീർഷകങ്ങളാണ് അധ്യായത്തിലുള്ളത്.
നോമ്പ് ദുര്‍ബലപ്പെടുന്ന കാര്യങ്ങള്‍ മനഃപൂര്‍വം ചെയ്യുന്നത് പാപമാണ്. അവര്‍ പശ്ചാത്തപിക്കുകയും നോമ്പ് നോറ്റു വീട്ടുകയും വേണം. സംഭോഗമാണെങ്കില്‍ നിശ്ചയിക്കപ്പെട്ട പ്രായശ്ചിത്തവും നിര്‍വഹിക്കണം. സ്വാഭാവികമായുണ്ടാകുന്ന ഋതുരക്തം, പ്രസവരക്തം എന്നിവ സംഭവിച്ചാല്‍ നോമ്പുപേക്ഷിക്കുകയും അത്രയും എണ്ണം നോമ്പ് പിന്നീട് നോറ്റുവീട്ടുകയുമാണ് വേണ്ടത്.

യാതൊരു കാരണവുമില്ലാതെ നിര്‍ബന്ധ നോമ്പ് ഒഴിവാക്കുക, അനുഷ്ഠിച്ച നോമ്പ് മുറിക്കുക എന്നിവ വലിയ പാപമാണ്.  കാരണം ഇസ്‌ലാമിന്റെ അടിസ്ഥാന അനുഷ്ഠാന കര്‍മങ്ങളില്‍പെട്ടതാണ് നോമ്പ്. എന്നാല്‍ നമസ്‌കാരം ഉപേക്ഷിച്ചവരെപ്പോലെ ഇത് അവിശ്വാസമായി പരിഗണിച്ചിട്ടില്ല. എങ്കിലും ഇവര്‍ എത്രയും വേഗം തെറ്റുതിരുത്തി പശ്ചാത്തപിക്കണം. നോമ്പു മുറിച്ചവനാണെങ്കില്‍ പകരം നോമ്പ് നോറ്റുവീട്ടണം.
റമദാനില്‍ നോമ്പില്ലാത്തവര്‍ (ഇളവുള്ളവരും) നോമ്പുകാര്‍ക്ക് വിലക്കപ്പെട്ട കാര്യങ്ങള്‍ പരസ്യമായി നിര്‍വഹിക്കുന്നതില്‍ നിന്ന് പരമാവധി മാറിനില്ക്കണം. നോമ്പുമാസത്തെ ആദരവോടെ കാണാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്.
ആര്‍ത്തവം, പ്രസവരക്തം, യാത്ര,  രോഗം, കഠിന തൊഴിലുകള്‍ എന്നിവയാല്‍ നോമ്പ് ഒഴിവാക്കിയവര്‍ അവരുടെ തടസ്സങ്ങള്‍ നീങ്ങിയ ഉടനെ നോറ്റുവീട്ടല്‍ നിര്‍ബന്ധമാണ്. കാരണങ്ങളില്ലാതെയോ നോമ്പു ദുര്‍ബലപ്പെടുന്ന കാര്യങ്ങള്‍ മനഃപൂര്‍വം നിര്‍വഹിക്കുന്നതിലൂടെയോ മറ്റോ റമദാന്‍ വ്രതം നഷ്ടപ്പെടുത്തിയവരും അത്രയും നോമ്പുകള്‍ നോറ്റുവീട്ടണം.
പ്രതിബന്ധം നീങ്ങുന്നതോടെ നോറ്റുവീട്ടല്‍ നിര്‍ബന്ധമാകുമെങ്കിലും വീട്ടണം എന്ന നിയ്യത്തോടെ അത് നീട്ടിവെക്കുന്നത് കുറ്റകരമല്ല. ശഅ്ബാനിലായിരുന്നു തനിക്ക് നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റുവീട്ടാന്‍ സാധിക്കാറുണ്ടായിരുന്നത് എന്ന് ആഇശ(റ) പറയുന്നു (ബുഖാരി) 1. അടുത്ത റമദാനിനുമുമ്പായി നോറ്റുവീട്ടുന്നതാണ് ഉത്തമം. സാധിച്ചില്ലെങ്കില്‍ സാധ്യമാകുന്ന ഉടനെ അത് നിര്‍വഹിക്കുക.
നഷ്ടപ്പെട്ട നോമ്പുകള്‍ ഒന്നിച്ച് തുടര്‍ച്ചയായ ദിവസങ്ങളില്‍ തന്നെ നോറ്റുവീട്ടണമെന്ന് നിബന്ധനയില്ല; ഇടവിട്ട് നിര്‍വഹിക്കാവുന്നതാണ്. നിര്‍ബന്ധ നോമ്പുകള്‍ നോറ്റുവീട്ടുന്നതിനുമുമ്പ് ഐഛികവ്രതം അനുഷ്ഠിക്കാവുന്നതാണ്. എന്നാല്‍ ഐഛിക വ്രതത്തിന്റെ ദിവസം കടമായുള്ള നിര്‍ബന്ധനോമ്പിന്റെ കൂടി നിയ്യത്ത് ചെയ്താല്‍ രണ്ടിന്റെയും പ്രതിഫലം ലഭിക്കുമെന്ന ധാരണക്ക് അടിസ്ഥാനമില്ല.

ബോധത്തോടെ തിന്നുക, കുടിക്കുക, ഛര്‍ദിക്കുക

നോമ്പുമുറിക്കാനുള്ള തീരുമാനം

അകാരണമായി നോമ്പുമുറിക്കാന്‍ തീരുമാനിച്ചാല്‍ (അങ്ങനെ കരുതുകവഴി) നോമ്പ് ദുര്‍ബലപ്പെടുമെന്നും (അയാളുടെ നിയ്യത്ത് നഷ്ടപ്പെട്ടതിനാല്‍) നോമ്പ് മുറിയുന്ന ഒരു കാര്യവും ചെയ്തില്ലെങ്കി ലും അയാള്‍ പശ്ചാത്തപിച്ച് പകരം നോമ്പെടുക്കണമെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു (ഫിഖ്ഹുസ്സുന്ന) 2.

ബോധത്തോടെ തിന്നുക, കുടിക്കുക

നോമ്പിന്റെ പ്രധാനഘടകമാണ് പ്രഭാതോദയം മുതല്‍ സൂര്യാസ്തമയം വരെ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കല്‍. ഖുര്‍ആനും(2:187) ഹദീസും (മുസ്‌ലിം) 3 ഇത് വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ നോമ്പിന്റെ പകലില്‍ ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും മൂലം നോമ്പ് മുറിയും. അത് എത്ര ചെറിയ അളവിലായാലും. നോമ്പു നോറ്റ് മനഃപൂര്‍വം മുറിക്കുന്നത് കുറ്റകരമാണ്. അതിനാലവന്‍ പരമകാരുണികനായ സ്രഷ്ടാവിനോട് പാപമോചനം തേടുകയും പകരം നോമ്പ് നോറ്റുവീട്ടുകയും വേണം. ആമാശയത്തിലേക്ക് പ്രവേശിക്കുന്ന വിധത്തിലുള്ള ഗുളികകളും മരുന്നും മറ്റും ഉപയോഗിക്കുന്നതും ഭക്ഷണം പോലെ നോമ്പിനെ ദുര്‍ബലമാക്കും. ഭക്ഷണപദാര്‍ഥങ്ങളല്ലാത്ത കല്ല്, നാണയംപോലുള്ള വസ്തുക്കള്‍ ബോധപൂര്‍വം വയറ്റിലെത്തിയാലും നോമ്പ് നഷ്ടപ്പെടും.

പ്രഭാതോദയം ബോധ്യപ്പെട്ട ശേഷം അത്താഴം കഴിക്കുന്നതും, അസ്തമിച്ചിട്ടില്ലെന്ന് ഉറപ്പുള്ളപ്പോള്‍ നോമ്പ് തുറക്കുന്നതും മനഃപൂര്‍വമുള്ള ഭക്ഷണം കഴിക്കലായി പരിഗണിക്കപ്പെടും. നോമ്പ് മുറിയുകയും ചെയ്യും.
എന്നാല്‍ മറവിയോ സമയത്തെക്കുറിച്ച തെറ്റിദ്ധാരണയോ അരുതുകളെക്കുറിച്ചുള്ള അറിവില്ലായ്മയോ കാരണമാണ് ഇങ്ങനെ സംഭവിച്ചതെങ്കില്‍ അവര്‍ക്ക് നോമ്പ് നഷ്ടപ്പെടുന്നില്ല. ഓര്‍മവന്ന സമയം മുതല്‍, ഇവയില്‍നിന്ന് വിരമിച്ച് നോമ്പ് പൂര്‍ത്തിയാക്കണം. ‘ആരെങ്കിലും താന്‍ നോമ്പുകാരനാണെന്ന കാര്യം മറന്നനിലയില്‍ വല്ലതും തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ അയാള്‍ തന്റെ നോമ്പ് പൂര്‍ത്തിയാക്കിക്കൊള്ളട്ടെ. എന്തുകൊണ്ടെന്നാല്‍ അവനെ തീറ്റിയതും കുടിപ്പിച്ചതും അല്ലാഹുവത്രെ’ (മുസ്‌ലിം) 4. മറ്റൊരാളുടെ പീഡനത്താലോ മറ്റോ ഉണ്ടായ നിര്‍ബന്ധിതാവസ്ഥയിലാണ് അങ്ങനെ ചെയ്യേണ്ടി വന്നതെങ്കിലും നോമ്പു മുറിയില്ല. ബാക്കി സമയം പൂര്‍ത്തിയാക്കാവുന്നതാണ്.

മനഃപൂര്‍വം ഛര്‍ദിക്കല്‍

ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധ പ്രക്രിയ എന്ന നിലയില്‍ ചിലപ്പോള്‍ ഛര്‍ദി സംഭവിക്കാം. അത് നോമ്പുകാരന്റെ നിയന്ത്രണത്തില്‍പെട്ടതല്ല. ഇതുമൂലം നോമ്പ് മുറിയുകയില്ല. എന്നാല്‍ സ്വാഭാവിക രൂപത്തിലല്ലാതെ വയറ്റിനകത്തുള്ള ഭക്ഷണ പദാര്‍ഥങ്ങളോ മറ്റോ പുറത്തുകളയുന്നതിനുവേണ്ടി ഛര്‍ദി ഉണ്ടാക്കിയാല്‍ നോമ്പ് മുറിയും. അയാള്‍ ആ നോമ്പ് നോറ്റുവീട്ടണം. നബി(സ്വ) പറഞ്ഞു: ‘വല്ലവന്നും ഛര്‍ദിയുണ്ടായാല്‍ അവന്‍ നോമ്പ് നോറ്റുവീട്ടേണ്ടതില്ല. എന്നാല്‍ മനഃപൂര്‍വം ഛര്‍ദി ഉണ്ടാക്കുകയാണെങ്കില്‍ അവന്‍ അത് നോറ്റുവീട്ടേണ്ടതാണ്’ (തിര്‍മിദി) 5.

ആര്‍ത്തവം, പ്രസവരക്തം, സ്ഖലനം

ആര്‍ത്തവകാരികളും പ്രസവരക്തമുള്ള സ്ത്രീകളും നോമ്പെടുക്കുന്നത് നിഷിദ്ധമാണ്. അവര്‍ നോമ്പെടുത്താല്‍ അത് സ്വീകാര്യമല്ല. മറ്റു ദിവസങ്ങളില്‍ അവര്‍ നോമ്പ് നോറ്റുവീട്ടല്‍ നിര്‍ബന്ധമാണ്. നോമ്പുകാരിയായിരിക്കെ നോമ്പിന്റെ പകലില്‍ ഇവ ഉണ്ടായാലും അപ്പോള്‍ മുതല്‍ നോമ്പ് ദുര്‍ബലമാകും. ആ ദിവസത്തെ നോമ്പും പിന്നീട് നോറ്റുവീട്ടണം.
നോമ്പ് നോല്‍ക്കാന്‍വേണ്ടി മരുന്നുപയോഗിച്ച് ആര്‍ത്തവം നിയന്ത്രിക്കാമോ എന്നത് പുതിയ ഗവേഷണ വിഷയമാണ്. സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി നേരത്തേ തന്നെ ഇങ്ങനെ ചെയ്യുന്നവളായിരിക്കുകയും അതില്‍ എന്തെങ്കിലും പ്രയാസങ്ങള്‍ അനുഭവപ്പെടാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അവള്‍ക്ക് വേണമെങ്കില്‍ റമദാനിലും മരുന്നുപയോഗിച്ച് മാസമുറ മാറ്റിവെക്കാവുന്നതാണ്. എന്നാല്‍ അത് അവള്‍ക്ക് മാനസികമോ ശാരീരികമോ ആയ പ്രശ്‌നങ്ങള്‍ പിന്നീടെങ്കിലും ഉണ്ടാക്കുമെങ്കില്‍ ഇങ്ങനെ ചെയ്യരുത് എന്നാണ് ഒരു വിഭാഗം പണ്ഡിതന്മാരുടെ നിലപാട്. കൃത്രിമമായി മാസമുറ തെറ്റിക്കുന്നത് അല്ലാഹു സ്ത്രീകള്‍ക്ക് നല്കിയ സ്വാഭാവിക പ്രകൃതിക്ക് മാറ്റംവരുത്തലാണ്. അത് നമുക്ക് അറിഞ്ഞാലും ഇല്ലെങ്കിലും എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടാക്കും. മറ്റു ദിവസങ്ങളില്‍ നോറ്റുവീട്ടുന്നത് തന്നെയാണ് അവര്‍ക്ക് ഉത്തമമായിട്ടുള്ളത് എന്നാണ് മറ്റൊരു വിഭാഗം വിധി നല്കുന്നത്. എന്നാല്‍ ഇങ്ങനെ ആര്‍ത്തവം തെറ്റിച്ച് നോമ്പെടുത്താല്‍ ആ നോമ്പ് സാധുവാകുമെന്നതില്‍ എല്ലാവരും യോജിക്കുന്നു.
മറ്റു സന്ദര്‍ഭങ്ങളില്‍ തീരെ നോറ്റുവീട്ടാന്‍ കഴിയാത്ത അവസ്ഥ ഇല്ലെങ്കില്‍ അല്ലാഹു നിശ്ചയിച്ച പ്രകൃതിയെ സ്വതന്ത്രമായി വിട്ട് നഷ്ടപ്പെടുന്ന നോമ്പുകള്‍ പിന്നീട് നോറ്റുവീട്ടുന്നതാകും കൂടുതല്‍ സൂക്ഷ്മതക്ക് നല്ലത്.

സ്ഖലനം

ലൈംഗികവികാര നിയന്ത്രണം നോമ്പിന്റെ നിര്‍ബന്ധഭാഗമാണ്. ഇണയെ പ്രാപിച്ചാല്‍ നോമ്പു മുറിയും. പ്രായശ്ചിത്തമായി രണ്ടുമാസം തുടര്‍ച്ചയായി നോമ്പുനോല്‍ക്കുകയോ അറുപത് അഗതികള്‍ക്ക് ആഹാരം നല്‍കുകയോ ചെയ്യണം. ഇച്ഛാപൂര്‍വകമല്ലാതെ സ്ഖലനമുണ്ടായാല്‍ നോമ്പ് മുറിയില്ല. മദജലം(മദിയ്യ്) പുറത്തുവരുന്നതുകൊണ്ടും നോമ്പിന് തകരാറ് സംഭവിക്കില്ല.

സംഭോഗം
നോമ്പ് ദുര്‍ബലപ്പെടുത്തുന്ന കാര്യങ്ങളില്‍ പ്രത്യേക പ്രായശ്ചിത്തം നിശ്ചയിക്കപ്പെട്ട ഏക കുറ്റമാണ് ഇണയുമൊത്തുള്ള ലൈംഗികബന്ധം. നോമ്പിന്റെ നിര്‍ബന്ധ ഭാഗമാണ് ഭാര്യാഭര്‍തൃ സംസര്‍ഗം ഉപേക്ഷിക്കുക എന്നുള്ളത്. മനുഷ്യനെ ലൈംഗികവികാരം നിയന്ത്രിക്കാന്‍ കഴിയുന്നവനാക്കുകയും അങ്ങനെ ആത്മീയതയുടെ ഉയര്‍ന്ന പദവികളില്‍ അവരോധിക്കുകയും ചെയ്യുക എന്നത് നോമ്പിന്റെ പ്രധാന താത്പര്യമാണ്. എന്നിരിക്കെ അതില്‍ വീഴ്ചവരുത്തുന്നത് വലിയ കുറ്റമാണ്.
റമദാനില്‍ നോമ്പുകാരനായിരിക്കെ സ്വേഛപ്രകാരം (നിര്‍ബന്ധിതന്‍, മറന്നവന്‍ എന്നിവര്‍ കുറ്റക്കാരല്ല) ഇണകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ പകരം പാപമോചന പ്രാര്‍ഥനക്കും നോമ്പു നോറ്റുവീട്ടുന്നതിനും പുറമെ പ്രായശ്ചിത്തം നിര്‍വഹിക്കണം. ഒരു സത്യവിശ്വാസിയായ അടിമയെ മോചിപ്പിക്കുക, അതിന് ശേഷിയില്ലാത്തവന്‍ രണ്ടുമാസം തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കുക, അതിനും കഴിയാത്തവന്‍ അറുപത് ദരിദ്രര്‍ക്ക് ഭക്ഷണം നല്കുക എന്നതാണ് ഇതിനുള്ള പ്രായശ്ചിത്തം. സ്ത്രീ സ്വാഭീഷ്ടപ്രാകരമാണ് ഇതില്‍ പങ്കാളിയായതെങ്കില്‍ അവളും പ്രായശ്ചിത്തം നല്കണമെന്നാണ് ഭൂരിപക്ഷം പണ്ഡിതരും അഭിപ്രായപ്പെട്ടത്. എന്നാല്‍ സ്ത്രീക്ക് പാപമോചന പ്രാര്‍ഥനയും പകരം നോറ്റുവീട്ടലും മാത്രമേ ബാധകമാകൂ എന്നാണ് ഇമാം ശാഫിഈ, അഹ്‌മദ് എന്നിവരുടെ അഭിപ്രായം. അതാണ് കൂടുതല്‍ പ്രാമാണികം.
ഒരിക്കല്‍ ഒരു മനുഷ്യന്‍ നോമ്പുകാരനായിരിക്കെ താന്‍ ഭാര്യയുമായി രമിച്ചു എന്ന് നബി(സ്വ)യോട് കുറ്റസമ്മതം നടത്തുകയും തന്നെ ശുദ്ധീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തോട് ഒരു അടിമയെ മോചിപ്പിക്കാന്‍ പറഞ്ഞപ്പോള്‍ തനിക്ക് അതിനുള്ള ശേഷിയില്ലെന്ന് അയാള്‍ ഉണര്‍ത്തി. എങ്കില്‍ രണ്ടുമാസം തുടര്‍ച്ചയായി നോമ്പെടുക്കാന്‍ ആവശ്യപ്പെട്ടു. അതിനും കരുത്തില്ലെന്ന് അയാള്‍ പറഞ്ഞു. എങ്കില്‍ അറുപത് ദരിദ്രര്‍ക്ക് ഭക്ഷണം നല്കണമെന്ന് നബി(സ്വ) ധരിപ്പിച്ചു. താന്‍ ദരിദ്രനാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ശേഷം അദ്ദേഹം അവിടെ ഒരിടത്ത് ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍  തനിക്ക് സമ്മാനമായി ലഭിച്ച ഒരു വലിയ കുട്ട കാരക്ക നബി(സ്വ) അയാള്‍ക്ക് നല്കി. അതുകൊണ്ടുപോയി പാവങ്ങള്‍ക്ക് നല്കി പ്രായശ്ചിത്തം നിര്‍വഹിക്കാന്‍ നബി(സ്വ) അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ താന്‍ തന്നെയാണ് പ്രദേശത്തെ ഏറ്റവും ദരിദ്രനെന്നു പറഞ്ഞ ആ മനുഷ്യനെ നോക്കി ചിരിച്ചുകൊണ്ട് ‘എങ്കില്‍ തന്റെ കുടുംബത്തിനെ ആഹരിപ്പിക്കുക’ എന്ന് നബി(സ്വ)പറഞ്ഞു (അഹ്‌മദ്) 6. ഈ റിപ്പോര്‍ട്ട് പ്രായശ്ചിത്തത്തിന്റെ രീതിയും പ്രാധാന്യവും അതിന് സാധിക്കാത്തവര്‍ക്കുള്ള പോംവഴിയും നിര്‍ദേശിക്കുന്നുണ്ട്.
ഈ പ്രായശ്ചിത്തം റമദാനിലെ നോമ്പുമായി ബന്ധപ്പെട്ട് മാത്രമേ ബാധകമാവൂ. മറ്റേതെങ്കിലും നോമ്പുകളോ മറ്റു മാസങ്ങളില്‍ നോറ്റുവീട്ടുന്ന റമദാന്‍ നോമ്പോ ആണെങ്കില്‍ പകരം നോമ്പ് നോല്‍ക്കണമെന്നല്ലാതെ മറ്റു പ്രായശ്ചിത്തം ആവശ്യമില്ല. റമദാനിന്റെ പകല്‍ വ്യഭിചരിച്ചവന്‍ പകരം നോമ്പ് നോല്ക്കുകയും ഇസ്‌ലാമികശിക്ഷ ഏറ്റുവാങ്ങുകയും വേണം; പ്രായശ്ചിത്തം വേണ്ടതില്ല എന്ന് യൂസുഫുല്‍ഖര്‍ദാവി നിരീക്ഷിക്കുന്നു (ഫിഖ്ഹുസ്സ്വിയാം)

ഡയാലിസിസും രക്തസ്വീകരണവും

ശരീരത്തിലെ രക്തം ചില കൃത്രിമ യന്ത്രങ്ങളിലൂടെ ശുദ്ധീകരിച്ച് തന്റെതന്നെ ശരീരത്തിലേക്ക് കടത്തിവിടുന്ന പ്രക്രിയയാണ് ഡയാലിസിസ്. ഈ രക്തത്തില്‍ ചില പോഷകഘടകങ്ങള്‍ ചേര്‍ക്കാറുണ്ട്. ആയതിനാല്‍ ഇതുമൂലം നോമ്പ് മുറിയുമെന്നാണ് ആധുനികരായ ശൈഖ് മുഹമ്മദ് അബൂസുഹ്‌റയെപ്പോലുള്ള പണ്ഡിതരുടെ അഭിപ്രായം. (ആധുനിക പ്രശ്‌നങ്ങളില്‍ ലോകപണ്ഡി തരുടെ ഫത്‌വകള്‍-സമാഹരണം: പി മുഹമ്മദ് കുട്ടശ്ശേരി).
രക്തസ്വീകരണം എന്നത് ആഹാരം കഴിക്കുന്നത് പോലെ തന്നെ ശരീരത്തിന് പോഷണം നല്കുകയാണ് ചെയ്യുന്നത്. ആയതിനാല്‍ രക്തസ്വീകരണം മൂലം നോമ്പ് മുറിയും. ഡയാലിസിസോ രക്തസ്വീകരണമോ ആവശ്യമായി വരുന്നവര്‍ സ്വാഭാവികമായും നോമ്പ് നീട്ടിവെക്കാന്‍ ഇളവനുവദിക്കപ്പെട്ട രോഗികളായിരിക്കും. അതിനാല്‍ അവര്‍ പിന്നീട് നോറ്റുവീട്ടുകയാണ് വേണ്ടത്.

കൃത്രിമആഹാരം

ഞരമ്പുകളിലൂടെയോ മറ്റോ ശരീരത്തിന് പോഷണം നല്കുന്നതോ ഭക്ഷണത്തിന് പകരമാകുന്നതോ ആയ (വൈറ്റമിനുകള്‍ പോലുള്ളവ) വസ്തുക്കള്‍ കുത്തിവെപ്പിലൂടെയോ മറ്റുരീതികളിലോ സ്വീകരിച്ചാല്‍ നോമ്പു മുറിയും.

സമയം മുന്തിക്കലും പിന്തിക്കലും
ശഅ്ബാന്‍ കഴിഞ്ഞതിനു ശേഷം ശവ്വാല്‍ പിറക്കുന്നതുവരെയാണ് റമദാന്‍. അതുപോലെ പ്രഭാതോദയം മുതല്‍ സൂര്യാസ്തമയം വരെയാണ് ഓരോ നോമ്പിന്റെയും സമയം. ഈ സമയ ഘടനയില്‍ ബോധപൂര്‍വം മാറ്റങ്ങള്‍ വരുത്തിയാല്‍ നോമ്പ് നഷ്ടപ്പെടും. റമദാന്‍ മാസം പിറന്നില്ലെ ന്നറിഞ്ഞിട്ടും നോമ്പെടുക്കുക, ശവ്വാല്‍പിറ തെളിഞ്ഞിട്ടും നോമ്പ് തുടരുക എന്നിങ്ങനെ അല്ലാഹുവും റസൂലും (സ്വ) നിശ്ചയിച്ച സമയക്രമത്തില്‍ മാറ്റം വരുത്തുന്നത് നിഷിദ്ധമാണ്. അത്തരം ദിവസങ്ങളലെ നോമ്പ് സാധുവാകുന്നതല്ല. ഉറപ്പായതിനു ശേഷമല്ലാതെ, സൂക്ഷ്മതയുടെ പേരിലോ മറ്റോ മാസം പിറക്കും മുമ്പേ നോമ്പ് തുടങ്ങാനോ മാസം മാറിയശേഷം തുടരാനോ പാടില്ല.
അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) അരുളി: ‘റമദാന്‍ നോമ്പിന് ഒന്നോ രണ്ടോ ദിവസം മുന്‍ കൂട്ടി നിങ്ങള്‍ നോമ്പു തുടങ്ങരുത്. വല്ലവനും അതിനുമുമ്പ് തന്നെ നോമ്പ് പിടിച്ച് വരികയാണെ ങ്കില്‍ അവന് അങ്ങനെ നോമ്പ് അനുഷ്ഠിക്കാം’ (ബുഖാരി) 7. നേരത്തെയുള്ള സുന്നത്തുനോമ്പ് ആണെങ്കില്‍ തുടരാം എന്നാണ് ഉദ്ദേശ്യം.
അറിവില്ലാതെ പ്രഭാതത്തിനുശേഷം നോമ്പ് തുടങ്ങുകയോ നേരമാകാതെ നോമ്പ് തുറക്കുകയോ ചെയ്താല്‍ അത് കുറ്റകരമല്ല. ആ നോമ്പ് പൂര്‍ണമാകുന്നതുമാണ്. നബി(സ്വ)യുടെ കാലത്ത് ഒരിക്കല്‍ മേഘംമൂടിയ ഒരു ദിവസം നേരത്തെ നോമ്പു തുറക്കുകയും ശേഷം സൂര്യനെ കാണുകയും ചെയ്തു. എന്നാല്‍ നോമ്പ് മാറ്റി നിര്‍വഹിക്കാന്‍ നബി(സ്വ) ആവശ്യപ്പെട്ടില്ല (ബുഖാരി) 8. ഇതിന്റെ അടിസ്ഥാനത്തില്‍ മേഘാവൃത ദിനങ്ങളില്‍ സമയമായെന്ന് ഉറപ്പുവരുത്താന്‍ വേണ്ടി നോമ്പു തുറക്കാതെ കാത്തിരിക്കേണ്ടതില്ലെന്നും അങ്ങനെ തെറ്റിപ്പോയാല്‍ നോമ്പ് പകരം നോറ്റുവീട്ടേണ്ടതില്ലെന്നും ഇമാം ഇബ്‌നു തൈമിയ നിരീക്ഷിക്കുന്നു (മജ്മൂഉല്‍ ഫതാവാ) 9.
എന്നാല്‍ സമയമായിട്ടും സൂക്ഷ്മതയുടെ പേരില്‍ നോമ്പ് തുറക്കാന്‍ വൈകിക്കുന്നത് കുറ്റകരമാണ്. അതുപോലെത്തന്നെ പ്രഭാതോദയത്തി(ഫജ്‌റ്)ന് വളരെ നേരത്തെ സൂക്ഷ്മതയുടെ പേരില്‍ അത്താഴം കഴിക്കാതിരിക്കുന്നതും ശരിയായ നടപടിയല്ല. നബി(സ്വ) പറയുന്നു: ‘സമയമായ ഉടനെ നോമ്പുതുറക്കുന്നേടത്തോളം കാലം ജനങ്ങള്‍ നന്മയിലായിരിക്കും. നിങ്ങള്‍ നോമ്പുതുറക്കാന്‍ ധൃതികൂട്ടുക. യഹൂദികള്‍ നോമ്പുതുറക്കല്‍ വൈകിക്കുന്നവരാണ്’ (ഇബ്‌നു മാജ) 10.
References
  1. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 35, ഹദീസ് 1950[↩]
  2. ഫിഖ്ഹുസ്സുന്ന, സയ്യിദ് സാബിഖ്, ദാറുല്‍ കിതാബില്‍ അറബീ, ബൈറൂത്, ലബനാന്‍, മൂന്നാം പതിപ്പ്, വാള്യം 01, പേജ് 466[↩]
  3. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 157, ഹദീസ് 160 (1151[↩]
  4. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 160, ഹദീസ് 171 (1115[↩]
  5. സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 89, ഹദീസ് 720[↩]
  6. മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 13, പേജ് 196,197, ഹദീസ് 7785[↩]
  7. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 28, ഹദീസ് 1914[↩]
  8. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 37, ഹദീസ് 1959[↩]
  9. അല്‍ മജ്മൂഅ് അല്‍ ഫതാവാ, അല്‍ ഫതാവല്‍ കുബ്‌റാ, തഖിയുദ്ദീന്‍ അബുല്‍ അബ്ബാസ് അഹ്‌മദ് ഇബ്‌നുതൈമിയ്യ, ദാറുല്‍ കുതുബുല്‍ ഇല്‍മിയ്യ, ഒന്നാം പതിപ്പ്, വാള്യം 20, പേജ് 572[↩]
  10. സുനനു ഇബ്‌നി മാജ, ഇബ്‌നു മാജ അബൂ അബ്ദില്ല മുഹമ്മദു ബ്‌നു യസീദില്‍ ഖസ്‌വീനി, ദാറു ഇഹ്‌യാഇല്‍ കുതുബില്‍ അറബിയ്യ, വാള്യം 01, പേജ് 542, ഹദീസ് 1698[↩]
മുൻപത്തെ ലേഖനം ഇസ്‌ലാമിലെ ഹജ്ജ്
അടുത്ത ലേഖനം റുഖിയ്യ(റ)

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI