വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ഇസ്‌ലാം > നോമ്പ് > സുന്നത്ത് നോമ്പുകള്‍

സുന്നത്ത് നോമ്പുകള്‍

ഏറെ പുണ്യകരമായ വ്രതം പക്ഷേ വിശ്വാസിക്ക് ഭാരമാകാതിരിക്കാൻ നിർണിത എണ്ണം മാത്രമാണ് അല്ലാഹു നിർബന്ധമാക്കിയത്. എന്നാൽ ഒരു ഭക്തന് തന്നെ ആത്മീയമായും ശാരീരികമായും ശുദ്ധീകരിക്കാനും പടച്ചവനിൽ നിന്ന് മഹത്തായ പ്രതിഫലം ലഭിക്കാനും ഉപകാരപ്പെടുന്ന വ്രതം ഏറെ നിർവഹിക്കാൻ താത്പര്യമുണ്ടെങ്കിൽ അതിന് അവസരം ഉണ്ടാകണം. ദിവ്യ കാരുണ്യത്തിന്റെ ഈ ധർമമാണ് സുന്നത്ത് നോമ്പുകള്‍ നിർവഹിക്കുന്നത്.
ഈ അധ്യായത്തിൽ, സുന്നത്ത് നോമ്പിൻറെ പ്രാധാന്യത്തെക്കുറിച്ചും മുഹർറം മാസത്തിലെ നോമ്പ്, അറഫ നോമ്പ്, ശവ്വാലിലെ നോമ്പുകൾ, തിങ്കൾ വ്യാഴം നോമ്പുകൾ, ഒന്നിടവിട്ട ദിവസങ്ങളിൽ നോമ്പ് തുടങ്ങിയ പ്രബലമായ ഐഛിക വ്രതങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു
റമദാന്‍ മാസത്തിലെ നോമ്പ് മാത്രമേ ഇസ്‌ലാം നിര്‍ബന്ധമായി നിശ്ചയിച്ചിട്ടുള്ളൂ. അതുമാത്രം സാധ്യമാകുന്നവര്‍ അത്ര ചെയ്ത് അവസാനിപ്പിക്കട്ടെ. എത്രയും നോമ്പെടുത്ത് ജീവിക്കാന്‍ എല്ലാവര്‍ക്കും സാധിക്കില്ലല്ലോ. അത്തരക്കാരെ നിര്‍ബന്ധിക്കുന്നത് അല്ലാഹുവിന്റെ മതത്തില്‍ പ്രയാസങ്ങളുണ്ടാക്കലാകും. നിര്‍ബന്ധ ബാധ്യതകള്‍മാത്രം നിര്‍വഹിച്ചാലും കുറ്റവിമുക്തനാകും. നബി(സ്വ) നിര്‍ബന്ധമാക്കിയ നോമ്പും മറ്റുകാര്യങ്ങളും മാത്രമേ  താന്‍ അനുഷ്ഠിക്കൂ എന്നു പറഞ്ഞ മനുഷ്യനെക്കുറിച്ച് നബി(സ്വ) പറഞ്ഞു: ‘അയാള്‍ പറഞ്ഞത് സത്യമാണെങ്കില്‍ അയാള്‍ വിജയിച്ചു കഴിഞ്ഞു’ (ബുഖാരി) 1.
നിര്‍ബന്ധകാര്യങ്ങള്‍ മാത്രം അനുഷ്ഠിച്ചാലും മതി എന്നത് അല്ലാഹുവിന്റെ കാരുണ്യമാണ്. എന്നാല്‍ കൂടുതല്‍ കൂടുതല്‍ പ്രതിഫലവും പരിശുദ്ധിയും ആഗ്രഹിക്കുന്നവര്‍ക്ക് ഈ പുണ്യാവസരം നിഷേധിക്കപ്പെട്ടുകൂടാ. റമദാനിനു പുറമെ എടുക്കാവുന്ന ഐഛിക വ്രതങ്ങള്‍ രണ്ടു തരമുണ്ട്:
  1. നിഷിദ്ധമല്ലാത്ത ഏതു ദിവസത്തിലും അനുഷ്ഠിക്കാവുന്ന സ്വതന്ത്രമായ നോമ്പുകള്‍ഇവയുടെ ദിവസവും എണ്ണവും നമുക്ക് തീരുമാനിക്കാവുന്നതാണ്. നബി(സ്വ)യുടെ നോമ്പുമായി ബന്ധപ്പെട്ട് വന്ന ചില ഹദീസുകള്‍ ഇത്തരം നോമ്പുകള്‍ക്കുള്ള തെളിവാണ്. ആഇശ(റ) പറയുന്നു: നബി(സ്വ) ചിലപ്പോള്‍ സുന്നത്തുനോമ്പ് നോല്‍ക്കുന്നത് കണ്ടാല്‍ ഇനി അവിടുന്നു നോമ്പ് മുറിക്കുകതന്നെയില്ലേ എന്ന് ഞങ്ങള്‍ക്ക് തോന്നും. മറ്റു ചിലപ്പോള്‍ നബി(സ്വ) സുന്നത്തു നോമ്പ് ഉപേക്ഷിക്കുന്നതുകണ്ടാല്‍ ഇനി അവിടുന്ന് സുന്നത്തു നോമ്പ് നോല്‍ക്കുക തന്നെയില്ലേ എന്നും ഞങ്ങള്‍ക്ക് തോന്നിപ്പോകാറുണ്ട്. റമദാന്‍ മാസത്തിലല്ലാതെ ഒരുമാസം മുഴുവന്‍ നബി(സ്വ) നോമ്പ് നോറ്റത് ഞാന്‍ കണ്ടിട്ടില്ല. ശഅ്ബാന്‍ മാസത്തിലാണ് അവിടുന്ന് കൂടുതല്‍ നോമ്പനുഷ്ഠിക്കാറുള്ളത് (ബുഖാരി) 2
  2. നിര്‍ണിതമായ സുന്നത്തുകള്‍നബി(സ്വ) നിശ്ചയിച്ചുതന്ന പ്രത്യേക ദിവസങ്ങളിലും എണ്ണമനുസരിച്ചും നിര്‍വഹിക്കേണ്ട നോമ്പുകളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അവ താഴെ പറയുന്നു: ഓരോ ചാന്ദ്രമാസത്തിലെയും പൗര്‍ണമിദിനങ്ങള്‍ (13, 14, 15 തിയ്യതികള്‍), ആഴ്ചകളിലെ തിങ്കള്‍, വ്യാഴം ദിവസങ്ങള്‍, മുഹര്‍റം ഒമ്പത്, പത്ത് ദിനങ്ങള്‍, ദുല്‍ഹിജ്ജ ഒമ്പത് (അറഫ നോമ്പ്), ശവ്വാലിലെ ആറു ദിവസത്തെ നോമ്പ്.
നബി(സ്വ)യില്‍ നിന്ന് സ്ഥിരീകരിക്കപ്പെടാത്ത മറ്റൊരു നോമ്പ് പ്രത്യേക സുന്നത്തായി പരിഗണിച്ചുകൊണ്ട് നിര്‍വഹിക്കാന്‍ പാടില്ല; അത് ബിദ്അത്താണ് (മതത്തില്‍ പുതുതായി കൂട്ടിച്ചേര്‍ത്തത്).
”പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ”(3:31). അല്ലാഹു പറഞ്ഞതായി റസൂല്‍ (സ്വ) ഉണര്‍ത്തുന്നു. ”ഞാന്‍ നിര്‍ബന്ധമാക്കിയ കാര്യങ്ങളെക്കാള്‍ ഉത്തമമായ ഒന്നുകൊണ്ടും എന്റെ അടിമ എന്നോട് അടുത്തിട്ടില്ല. എന്നാല്‍ സുന്നത്തുകള്‍വഴി എന്റെ അടിമ, ഞാന്‍ അവനെ സ്‌നേഹിക്കുന്നതുവരെ എന്നോട് അടുത്തുകൊണ്ടേയിരിക്കും. ഞാന്‍ അവനെ ഇഷ്ടപ്പെട്ടാല്‍ അവന്‍ കേള്‍ക്കുന്ന കാതും കാണുന്ന കണ്ണും പിടിക്കുന്ന കൈയും നടക്കുന്ന പാദവും ഞാനായി. അവന്‍ എന്നോട് ചോദിച്ചാല്‍ നിശ്ചയം ഞാനവന് നല്കും. അവനെന്നോട് അഭയം ചോദിച്ചാല്‍ നിശ്ചയം ഞാനവന് അഭയം നല്കും.”(ബുഖാരി)  3.
ഐഛികമായ കാര്യങ്ങള്‍ നിര്‍ബന്ധ കര്‍മങ്ങളിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ ഉപകാരപ്പെടുമെന്ന് നബി(സ്വ) വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ റമദാന്‍ വ്രതത്തില്‍ വന്നുപോകുന്ന അപൂര്‍ണതകള്‍ പരിഹരിക്കാന്‍ സുന്നതു നോമ്പുകള്‍ സഹായിക്കും. ഇത്രയും പുണ്യകരമായ നോമ്പ് പക്ഷേ വര്‍ഷം മുഴുവന്‍ നോല്‍ക്കുന്നത് നിഷിദ്ധമാണ്. നബി(സ്വ)യില്‍നിന്ന് സ്ഥിരപ്പെട്ടതും അദ്ദേഹം അനുവദിച്ചതും മാത്രമേ പുണ്യകരമാകൂ.
നിര്‍ബന്ധനോമ്പ് നോറ്റാല്‍ നിര്‍ബന്ധിതാവസ്ഥയിലല്ലാതെ മുറിക്കുന്നത് പാപമാണ്. എന്നാല്‍ സുന്നതുനോമ്പുകള്‍ ആവശ്യമുണ്ടെങ്കില്‍ മുറിക്കാവുന്നതാണ്. അബൂസഈദില്‍ ഖുദ്‌രി(റ) പറയുന്നു, ഞാന്‍ റസൂല്‍(സ്വ)നുവേണ്ടി ഭക്ഷണം തയ്യാറാക്കി. അങ്ങനെ അദ്ദേഹവും കൂട്ടുകാരും വീട്ടില്‍ വന്നു. ഭക്ഷണം കൊണ്ടുവെച്ചപ്പോള്‍ ഒരാള്‍ തനിക്ക് നോമ്പാണെന്നു പറഞ്ഞു. അപ്പോള്‍ നബി(സ്വ) പറഞ്ഞു നിങ്ങളുടെ സഹോദരന്‍ നിങ്ങളെ ക്ഷണിക്കുകയും നിങ്ങള്‍ക്കുവേണ്ടി വിഷമം സഹിക്കുകയും ചെയ്തിരിക്കുകയാണ്. അതിനാല്‍ നോമ്പ് മുറിക്കുകയും വേണമെങ്കില്‍ മറ്റൊരു ദിവസം പകരം നോമ്പെടുക്കുകയും ചെയ്യുക (ഇര്‍വാഉല്‍ഗലീല്‍) 4.

മുഹര്‍റം മാസത്തിലെ നോമ്പ്

റമദാനിലെ നോമ്പിനു ശേഷം ഏറെ പ്രധാന്യമുളള നോമ്പാണ് മുഹര്‍റം ഒന്‍പത്, പത്ത് (താസൂആഅ്, ആശൂറാഅ്) ദിവസങ്ങളിലെ സുന്നത്ത് നോമ്പുകള്‍.
മൂസാ നബിയെയും അനുചരന്‍മാരും ഫിര്‍ഔനില്‍ നിന്ന് അല്ലാഹു രക്ഷിച്ചതിന്റെ നന്ദി സൂചകമായാണ് മുഹര്‍റം നോമ്പ് സുന്നത്താക്കപ്പെട്ടതെന്ന് ഹദീസുകളിലുണ്ട്. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: പ്രവാചകന്‍(സ്വ) മദീനയില്‍ ചെന്നപ്പോള്‍ അവിടെയുള്ള ജൂതന്മാര്‍ ആശൂറാഅ് ദിവസം നോമ്പനുഷ്ഠിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ഇന്നേ ദിവസമാണ് മൂസാ നബിയെയും ബനൂ ഇസ്‌റാഈല്യരെയും ഫിര്‍ഔന്റെ കരങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയത്. അതുകൊണ്ട് ആ ദിവസത്തെ ആദരിച്ചുകൊണ്ട് ഞങ്ങള്‍ നോമ്പനുഷ്ഠിക്കുന്നു. നബി(സ്വ) പറഞ്ഞു: ഞങ്ങളാണ് നിങ്ങളെക്കാള്‍ മൂസാ നബി(അ) യുമായി അടുപ്പമുള്ളവര്‍. അങ്ങനെ ആ ദിവസം നോമ്പനുഷ്ഠിക്കാന്‍ പ്രവാചകന്‍(സ്വ) കല്പ്പിച്ചു. (സ്വഹീഹുല്‍ ബുഖാരി) 5
അങ്ങനെ നബി(സ്വ)യും സ്വഹാബികളും റമദാന്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെടുന്നതിനു മുമ്പ് മുഹര്‍റം മാസത്തിലെ പത്താം നാള്‍ (ആശൂറാഅ്) നോമ്പ് നേല്‍ക്കാറുണ്ടായിരുന്നു. റമദാനില്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍ ആശൂറാഅ് ഐഛികമായി നിലനിര്‍ത്തി (ബുഖാരി) 6. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠമായ നമസ്‌കാരം ഏതാണെന്നും റമദാന്‍ കഴിഞ്ഞാല്‍ ഏറ്റവും പുണ്യകരമായ നോമ്പ് ഏതാണെന്നും നബി(സ്വ)യോടു ചോദിച്ചു. നമസ്‌കാരങ്ങളില്‍ നിര്‍ബന്ധ നമസ്‌കാരം കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠം രാത്രിയുടെ അന്ത്യയാമത്തിലെ തഹജ്ജുദ് നമസ്‌കാരവും നോമ്പുകളില്‍, റമദാന്‍ മാസത്തെ നോമ്പ് കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠം അല്ലാഹുവിന്റെ മാസമായ മുഹര്‍റത്തിലെ നോമ്പും എന്നായിരുന്നു മറുപടി (മുസ്‌ലിം) 7).
അബൂഖത്താദ(റ) പറയുന്നു: ആശൂറാ നോമ്പിനെ സംബന്ധിച്ച് ഒരിക്കല്‍ റസൂല്‍(സ്വ) ചോദിക്കപ്പെട്ടു. അവിടുന്ന് മറുപടി പറഞ്ഞു: കഴിഞ്ഞുപോയ ഒരു കൊല്ലത്തെ ചെറിയ പാപങ്ങളെ അത് പൊറുപ്പിക്കും (മുസ്‌ലിം) 8).
മുഹര്‍റം പത്ത് യഹൂദികളും ക്രിസ്ത്യാനികളും ബഹുമാനിക്കുന്ന ദിവസമായതിനാല്‍ അവരോട് വ്യത്യസ്തത പുലര്‍ത്താന്‍ വേണ്ടി മുഹര്‍റം ഒന്‍പത് കൂടി നോമ്പനുഷ്ഠിക്കുവാന്‍ നബി(സ്വ) താല്പര്യം പ്രകടിപ്പിച്ചു. നബി(സ്വ) പറഞ്ഞു: അടുത്ത വര്‍ഷം നാം ഉണ്ടെങ്കില്‍, അല്ലാഹു ഉദ്ദേശിച്ചാല്‍, നാം ഒമ്പതാം ദിവസം നാം നേമ്പനുഷ്ഠിക്കും’.  പക്ഷേ, അടുത്ത വര്‍ഷമാകുന്നതിനു മുമ്പായി നബി(സ്വ) മരണപ്പെട്ടു (മുസ്‌ലിം) 9). ഇതിന്റെ അടിസ്ഥാനത്തില്‍ മുഹര്‍റം ഒന്‍പത് (താസൂആഅ്) നോമ്പെടുക്കുന്നത് സുന്നത്താണെന്ന് ഭൂരിപക്ഷ പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു.

അറഫ നോമ്പ്

ദുല്‍ഹിജ്ജ ഒന്‍പതിന് ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്ന ദിവസം ഹാജിമാരല്ലാത്തവര്‍ നോമ്പെടു ക്കുന്നത് സുന്നത്താണ്. അബൂഖതാദ(റ) പറയുന്നു: അറഫാ നോമ്പിനെക്കുറിച്ച് നബി(സ്വ)യോട് ചോദിക്കപ്പെട്ടു. അദ്ദേഹം മറുപടി പറഞ്ഞു, കഴിഞ്ഞതും വരാനിരിക്കുന്നതുമായ ഓരോ കൊല്ലങ്ങ ളിലെയും ചെറിയ പാപങ്ങളെ അത് മുഖേന പൊറുത്തുതരും (മുസ്‌ലിം) 10.
ഈ നോമ്പിന്റെ ദിവസം തീരുമാനിക്കേണ്ടത് അതാതു നാട്ടിലെ മാസപ്പിറവി അനുസരിച്ചാണോ അതല്ല, മക്കയിലെ അറഫാദിനം പ്രകാരമാണോ എന്നതില്‍ പണ്ഡിതന്മാര്‍ ഭിന്നവീക്ഷണമുള്ളവരാണ്. ഇതൊരു ഗവേഷണാത്മക വിഷയമാണ്. അതാതു നാടുകളിലെ മാസപ്പിറയാണ് പരിഗണിക്കേണ്ടത് എന്നാണ് ഭൂരിപക്ഷ പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്.

അറഫാ നോമ്പിന്റെ പുണ്യം

സുന്നത്ത് നോമ്പുകളില്‍ ഏറെ പ്രതിഫലമേറിയതാണ് അറഫാ നോമ്പ്. ഹജ്ജിനു വേണ്ടി മക്കയില്‍ സന്നിഹിതരായവര്‍ ഒഴികെ എല്ലാവരും അത് അനുഷ്ഠിക്കാന്‍ നബി(സ്വ) പ്രോത്സാഹിപ്പിച്ചു. അബൂഖതാദ(റ) പറയുന്നു: റസൂലി(സ്വ)നോട് അറഫാ ദിവസത്തെ നോമ്പിനെക്കുറിച്ച് ചോദിച്ചു. അവിടുന്ന് പറഞ്ഞു: കഴിഞ്ഞുപോയ ഒരു വര്‍ഷത്തെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാണത് (മുസ്‌ലിം) 10

ഒരു ദിവസത്തെ നോമ്പു കൊണ്ട് രണ്ടു വര്‍ഷങ്ങളില്‍ സംഭവിക്കുന്ന ദോഷങ്ങള്‍ പൊറുക്കപ്പെടുക എന്നത് അതിന്റെ മഹത്വം വിളിച്ചറിയിക്കുന്നു. എന്നാല്‍ വന്‍ പാപങ്ങള്‍ ഇതുമൂലം പൊറുക്കപ്പെടുകയില്ല. ചെറിയ പാപങ്ങള്‍ക്ക് മാത്രമേ പരിഹാരമാവുകയുള്ളൂ. ഇമാം നവവി(റ) പറയുന്നു: ഇതിന്റെ വിവക്ഷ ചെറിയ പാപങ്ങളാകുന്നു (ശറഹു മുസ്‌ലിം) 11 വന്‍ പാപങ്ങള്‍ പൊറുക്കപ്പെടണമെങ്കില്‍ പ്രത്യേകമായി പശ്ചാത്തപിക്കണം.

അറഫയില്‍ സമ്മേളിച്ചിരിക്കുന്ന ഹാജിമാര്‍ നോമ്പെടുക്കാന്‍ പാടില്ല. അവിടെ എത്തിയിരിക്കുന്ന ഹാജിമാര്‍ നോമ്പ് നോല്‍ക്കുന്നത് പ്രവാചക ചര്യയ്ക്ക് വിരുദ്ധമാണ്. ഇബ്‌നു ഉമറി(റ) പറയുന്നു: ഞാന്‍ നബി(സ്വ)യുടെ കൂടെ ഹജ്ജ് ചെയ്തു. അദ്ദേഹം അറഫ നോമ്പ് അവിടെ വെച്ച് അനുഷ്ഠിച്ചിട്ടില്ല. ഞാന്‍ അബൂബക്കറി(റ)ന്റെ കൂടെ ഹജ്ജ് ചെയ്തു, അദ്ദേഹം അറഫ നോമ്പ് അവിടെ വെച്ച് അനുഷ്ഠിച്ചിട്ടില്ല. ഉമറി(റ)ന്റെ കൂടെയും ഹജ്ജിനു വന്നു, അദ്ദേഹവും അന്ന് നോമ്പ് അനുഷ്ഠിച്ചില്ല. ഉസ്മാന്റെ(റ) കൂടെയും ഹജ്ജ് ചെയ്തു, അദ്ദേഹവും നോമ്പ് പിടിച്ചില്ല (തിര്‍മിദി) 12

അറഫാ ദിനം

ഒരു വ്യക്തിക്ക് ആരോഗ്യവും സമ്പത്തും പോകാനുള്ള സൗകര്യവും ഒത്തുവന്നാല്‍ ഇസ്‌ലാമില്‍ ഹജ്ജ് നിര്‍ബന്ധമാണ്. ഈ പവിത്രമായ ഹജ്ജിന്റെ ഏറ്റവും ശ്രേഷ്ഠമായ കര്‍മമാണ് അറഫാ സംഗമം. മനുഷ്യ ശരീരത്തില്‍ ഹൃദയത്തിനോ തലയ്‌ക്കോ എത്ര പ്രാധാന്യമുണ്ടോ അതുപോലെ ഹജ്ജിന്റെ ഏറ്റവും സുപ്രധാന ഭാഗമാണ് അറഫയില്‍ നില്‍ക്കല്‍. നബി(സ്വ) പറഞ്ഞു: ‘അല്‍ഹജ്ജു അറഫ’ (നസാഈ) 13. അഥവാ ഹജ്ജെന്നാല്‍ അറഫയാണ്. പരിശുദ്ധ ദീന്‍ പൂര്‍ത്തീകരിക്കപ്പെട്ട ദിവസമാണ് അറഫാ ദിവസം. ഇന്നേ ദിവസം നിങ്ങളുടെ മതം നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നുവെന്ന വചനം അവതരിച്ച ദിനമാണത്.

ഉമറുബ്‌നുല്‍ ഖത്താബ്(റ) പറയുന്നു: നിശ്ചയം ജൂതസമൂഹത്തില്‍പ്പെട്ട ഒരാള്‍ വന്നു പറഞ്ഞു: ‘ഹേ അമീറുല്‍ മുഅ്മിനീന്‍, നിങ്ങളുടെ ഗ്രന്ഥത്തില്‍ നിങ്ങള്‍ പാരായണം ചെയ്യുന്ന ഒരു സൂക്തം, അത് ജൂതസമൂഹത്തിന്നാണ് അവതരിച്ചിരുന്നതെങ്കില്‍ ആ ദിവസം ആഘോഷദിവസമാക്കി മാറ്റുമായിരുന്നു.’ അദ്ദേഹം ചോദിച്ചു: ഏത് സൂക്തം? ‘ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരുകയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു.’ ഉമര്‍(റ) പറഞ്ഞു: ‘ആ സൂക്തം നബി(സ്വ)യുടെ മേല്‍ അവതരിക്കപ്പെട്ട ദിവസവും സമയവും നമുക്കറിയാം. അദ്ദേഹം വെള്ളിയാഴ്ച അറഫയില്‍ നില്‍ക്കുമ്പോഴായിരുന്നു അത് (ബുഖാരി) 14

നരകവാസികള്‍ക്ക് മോചനം

അറഫാ ദിവസത്തിന്റെ മഹത്തായ പ്രത്യേകതകളില്‍ ഒന്ന് കൂടുതല്‍ നരകവാസികളെ നരകത്തില്‍ നിന്നു മോചിപ്പിക്കപ്പെടുന്ന ദിനം എന്നതാണ്. ആഇശ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: അറഫാ ദിവസത്തേക്കാള്‍ കൂടുതല്‍ നരകവാസികളെ നരകത്തില്‍ നിന്നു മോചിപ്പിക്കുന്ന വേറെയൊരു ദിവസവുമില്ല (മുസ്‌ലിം) 15

ശവ്വാലിലെ നോമ്പുകള്‍

റമദാനിനുശേഷം വരുന്ന ശവ്വാല്‍ മാസം ഒന്നാം തിയ്യതി ഈദുല്‍ഫിത്വ്‌റാണ് (ചെറിയ പെരുന്നാള്‍). അന്ന് നോമ്പെടുക്കല്‍ നിഷിദ്ധമാണ്. ശേഷമുള്ള ആറു ദിവസങ്ങളില്‍ നോമ്പെടുക്കുന്നത് പുണ്യ കരമാണ്. അബൂഅയ്യൂബ്(റ)പറയുന്നു. നബി(സ്വ)പറഞ്ഞു: ‘ആരെങ്കിലും റമദാനിലെ നോമ്പും തുടര്‍ന്ന് ശവ്വാലിലെ ആറും അനുഷ്ഠിച്ചാല്‍ ആ വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠി ച്ചതുപോലെയാണ്’ (മുസ്‌ലിം) 16). ഈ നോമ്പ് ശവ്വാലിലെ ഏതു ദിവസങ്ങളിലും നോല്‍ ക്കാമെന്നും ആറും തുടര്‍ച്ചയായി നോല്‍ക്കണമെന്നില്ലെന്നും ഇമാം അഹ്‌മദും മറ്റും അഭിപ്രാ യപ്പെടുന്നു.
ഇമാം മാലികും അബൂഹനീഫയും ഇങ്ങനെ ഒരു നോമ്പ് സ്ഥിരപ്പെട്ടിട്ടില്ലെന്ന അഭിപ്രായക്കാരാണ്. (ശര്‍ഹു മുസ്‌ലിം) 17.

അയ്യാമുല്‍ ബീദ്

ചാന്ദ്രമാസങ്ങളിലെ പൗര്‍ണമി ദിനങ്ങള്‍ക്ക് (മാസത്തിലെ 13, 14, 15 തിയ്യതികള്‍) അയ്യാമുല്‍ ബീദ് എന്നു പറയും. എല്ലാ മാസവും ഈ ദിവസങ്ങളില്‍ നോമ്പെടുക്കുന്നത് സുന്നത്താണ്. അബ്ദുല്ലാ ഹിബ്നു അംറിബ്‌നി ആസ്വ്(റ) പറയുന്നു: നബി (സ്വ) പറഞ്ഞു: എല്ലാ മാസങ്ങളിലും മൂന്ന് ദിവസം നോമ്പനുഷ്ഠിക്കല്‍ വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിക്കുന്നതിനു തുല്യമാണ് (ബുഖാരി) 18.
അബൂഹുറയ്‌റ(റ) പറയുന്നു. എല്ലാ മാസങ്ങളിലും മൂന്നുദിവസം നോമ്പനുഷ്ഠിക്കാനും ദുഹാ നമ സ്‌കരിക്കാനും ഉറങ്ങും മുമ്പ് വിത്ര്‍ നമസ്‌കരിക്കാനും എന്റെ കൂട്ടുകാരന്‍, നബി(സ്വ) എന്നോട് വസിയ്യത് ചെയ്തിരിക്കുന്നു (ബുഖാരി) 19.
അബൂദര്‍റ്(റ) പറയുന്നു: നബി(സ്വ)പറഞ്ഞു: മാസത്തില്‍ മൂന്ന് ദിവസം നീ നോമ്പനുഷ്ഠിക്കുന്നു വെങ്കില്‍ പതിമൂന്ന്, പതിനാല്, പതിനഞ്ച് എന്നീ ദിവസങ്ങളില്‍ ആയിക്കൊള്ളട്ടെ (നസാഈ) 20.
ഇബ്നു അബ്ബാസ്(റ) പറയുന്നു: നാട്ടില്‍വെച്ചും യാത്രാവേളകളിലും പ്രവാചകന്‍(സ്വ) പൗര്‍ണമി ദിവസങ്ങളില്‍ നോമ്പ് ഉപേക്ഷിച്ചിരുന്നില്ല (നസാഈ) 21.

തിങ്കള്‍, വ്യാഴം നോമ്പുകള്‍

എല്ലാ ആഴ്ചകളിലും തിങ്കള്‍, വ്യാഴം ദിനങ്ങളില്‍ നോമ്പെടുക്കാവുന്നതാണ്. ആഇശ(റ) പറയുന്നു: നബി(സ്വ) തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങളിലെ നോമ്പിനെക്കുറിച്ച് പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു (നസാഈ) 22. നബി(സ്വ)യോട് തിങ്കളാഴ്ച വ്രതത്തെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അന്നാണ് ഞാന്‍ ജനിച്ചതും നബിയായി നിയോഗിക്കപ്പെട്ടതും എന്നാണ് പ്രതിവചിച്ചത് (മുസ്‌ലിം) 8).
അബൂഹുറയ്‌റ(റ) പറയുന്നു: വ്യാഴാഴ്ചയും തിങ്കളാഴ്ചയും (മനുഷ്യരുടെ) ഓരോ പ്രവര്‍ത്തന ങ്ങളും (അല്ലാഹുവിങ്കല്‍) വെളിവാക്കപ്പെടും. നോമ്പുകാരനായിക്കൊണ്ട് എന്റെ അമലുകള്‍ അല്ലാഹു വിങ്കല്‍ വെളിവാക്കപ്പെടാനാണ് ഞാനിഷ്ടപ്പെടുന്നത് (തിര്‍മിദി) 23.

ഒന്നിടവിട്ട ദിവസങ്ങളിലെ നോമ്പ്

വര്‍ഷം മുഴുവന്‍ നോമ്പെടുക്കുന്നത് നബി(സ്വ) വിലക്കിയിരിക്കുന്നു. നബി(സ്വ) നിര്‍ദേശിച്ച സുന്നത്തു നോമ്പുകളെക്കാള്‍ തങ്ങള്‍ക്ക് ഇനിയും കഴിയും എന്നു പറഞ്ഞ അനുചരന്മാരോട് പരമാവധി ഒരു മുസ്‌ലിമിന് നിര്‍വഹിക്കാന്‍ പാടുള്ളത് എന്ന നിലയിലാണ് നബി(സ്വ) ഈ നോമ്പ് നിര്‍ദേശിക്കുന്നുത്. നബി(സ്വ) പറഞ്ഞു: ‘അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നോമ്പും നമസ്‌കാരവും ദാവൂദ്(അ)യുടെതായിരുന്നു. അദ്ദേഹം ഒരു ദിവസം നോമ്പെടുക്കും അടുത്ത ദിവസം നോമ്പുപേക്ഷിക്കും. രാത്രിയുടെ പകുതി ഉറങ്ങും. മൂന്നിലൊന്ന് നമസ്‌കരിക്കും. വീണ്ടും ആറിലൊന്ന് ഉറങ്ങും’ (ബുഖാരി) 24.
അബ്ദുല്ല(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: അബ്ദുല്ലാ! നീ എല്ലാ പകലിലും നോമ്പനുഷ്ഠിക്കുന്നതായും രാത്രി മുഴുവന്‍ നിന്ന് നമസ്‌കരിക്കുന്നതായും നിന്നെ സംബന്ധിച്ച് എനിക്ക് വിവരം ലഭിക്കുക യുണ്ടായി. ഞാന്‍ പറഞ്ഞു: അതേ, പ്രവാചകരേ, നബി(സ്വ) അരുളി: എങ്കില്‍ നീ അപ്രകാരം ചെയ്യരുത്. നീ നോമ്പനുഷ്ഠിക്കുക. ചിലദിവസങ്ങളില്‍ നോമ്പ് ഉപേക്ഷിക്കുക. നീ രാത്രി നമസ്‌കരി ക്കുക. ഉറങ്ങുകയും ചെയ്യുക. നിശ്ചയം നിന്റെ കണ്ണിനും നിന്റെ ഭാര്യക്കും നിന്റെ അതിഥിക്കും നിന്നില്‍ അവകാശമുണ്ട്. നിനക്ക് മാസത്തില്‍ മൂന്നുദിവസം നോമ്പനുഷ്ഠിച്ചാല്‍ മതിയാകുന്ന താണ്. കാരണം ഓരോ നന്മക്കും പത്തിരട്ടി പ്രതിഫലം നിനക്ക് ലഭിക്കുന്നതാണ്. അതു ഒരു വര്‍ഷത്തെ നോമ്പിന് തുല്യമാകുന്നു. ഞാന്‍ വര്‍ധനവ് ആവശ്യപ്പെട്ടപ്പോള്‍ നബി(സ്വ) അതു അനുവദിച്ചു. ഞാന്‍ പറഞ്ഞു: നബിയേ എനിക്ക് കൂടുതല്‍ ശക്തിയുണ്ട്. നബി(സ്വ) പറഞ്ഞു. എങ്കില്‍ ദാവൂദിന്റെ നോമ്പ് നീ അനുഷ്ഠിക്കുക. അബ്ദുല്ലക്ക് വാര്‍ധക്യം പ്രാപിച്ച ശേഷം ഇപ്രകാരം പറയാറുണ്ട്. നബി(സ്വ) അനുവദിച്ച ഇളവ് ഞാന്‍ സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു (ബുഖാരി) 25.
അംറ്(റ) നിവേദനം: നബി(സ്വ) എന്നോട് ചോദിച്ചു: ‘നിനക്ക് മാസത്തില്‍ മൂന്ന് നോമ്പ് പോരേ? ഞാന്‍ ഇനിയും ആവശ്യപ്പെട്ടു. അഞ്ച്, ഏഴ്, പതിനൊന്ന് വരെ റസൂല്‍ പറഞ്ഞു. ഇനിയും എനിക്ക് സാധിക്കും എന്ന് പറഞ്ഞപ്പോള്‍, ദാവൂദ്(അ)ന്റെ നോമ്പിനെക്കാള്‍ ഉത്തമമായ നോമ്പില്ല, അദ്ദേഹം മാസത്തിലെ പകുതി ദിവസം നോമ്പെടുക്കും, പകുതി നോമ്പുപേക്ഷിക്കും എന്ന് നബി(സ്വ) പറഞ്ഞു’ (ബുഖാരി) 26. ഈ നോമ്പിനിടയില്‍ വരുന്ന നോമ്പ് നിഷിദ്ധമായ ദിവസങ്ങളില്‍ (പെരുന്നാളുകള്‍, അയ്യാമുത്തശ്‌രീഖ്) നോമ്പെടുക്കാന്‍ പാടില്ല.
References
  1. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 09, പേജ് 23, ഹദീസ് 6956[↩]
  2. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 38, ഹദീസ് 1969[↩]
  3. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 105, ഹദീസ് 6502[↩]
  4. ഇര്‍വാഉല്‍ ഗലീലി ഫീ തഖ്‌രീജി അഹാദീസി മനാറിസ്സബീല്‍, മുഹമ്മദ് നാസ്വിറുദ്ദീന്‍ അല്‍ബാനീ, അല്‍ മക്തബതുല്‍ ഇസ്‌ലാമി, ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 07, പേജ് 11, ഹദീസ് 1952[↩]
  5. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 167, ഹദീസ് 1162[↩]
  6. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 148, ഹദീസ് 1952[↩]
  7. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 169, ഹദീസ് 203 (1163[↩]
  8. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 167, ഹദീസ് 197 (1162[↩][↩]
  9. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 151, ഹദീസ് 133 (1134[↩]
  10. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 167, ഹദീസ് 1162[↩][↩]
  11. ശര്‍ഹുല്‍ മുസ്‌ലിം (അല്‍ മിന്‍ഹാജ് ശറഹു സ്വഹീഹി മുസ്‌ലിമിബ്‌നില്‍ ഹജ്ജാജ്, അബൂസകരിയ്യാ മുഹ്‌യിദ്ദീന്‍ യഹ്‌യ ബ്‌നു ശറഫിന്നവവീ, ദാറു ഇഹ്‌യാത്തുറാസില്‍ അറബി, ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 08, പേജ് 51[↩]
  12. സുനനു ത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 02, പേജ് 116, ഹദീസ് 750[↩]
  13. അസ്സുനനുസ്സുഗ്‌റാ ലിന്നസാഈ, അബൂ അബ്ദിര്‍റഹ്‌മാന്‍ അഹ്‌മദ് ബിന്‍ ശുഐബ് അല്‍ ഖുറാസിനി അന്നസാഈ, മക്തബുല്‍ മത്വ്ബൂആതില്‍ ഇസ്‌ലാമിയ്യ, ഹാലപ്പോ, രണ്ടാം പതിപ്പ്, വാള്യം 05, പേജ് 256, ഹദീസ് 3016[↩]
  14. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 25, ഹദീസ് 45[↩]
  15. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 169, ഹദീസ് 1164[↩]
  16. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 169, ഹദീസ് 204 (1164[↩]
  17. ശര്‍ഹുല്‍ മുസ്‌ലിം (അല്‍ മിന്‍ഹാജ് ശറഹു സ്വഹീഹി മുസ്‌ലിമിബ്‌നില്‍ ഹജ്ജാജ്, അബൂസകരിയ്യാ മുഹ്‌യിദ്ദീന്‍ യഹ്‌യ ബ്‌നു ശറഫിന്നവവീ, ദാറു ഇഹ്‌യാത്തുറാസില്‍ അറബി, ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 08, പേജ് 56, ഹദീസ് 1164[↩]
  18. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 39, ഹദീസ് 1975[↩]
  19. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 58, ഹദീസ് 1178[↩]
  20. അസ്സുനനുസ്സുഗ്‌റാ ലിന്നസാഈ, അബൂ അബ്ദിര്‍റഹ്‌മാന്‍ അഹ്‌മദ് ബിന്‍ ശുഐബ് അല്‍ ഖുറാസിനി അന്നസാഈ, മക്തബുല്‍ മത്വ്ബൂആതില്‍ ഇസ്‌ലാമിയ്യ, ഹാലപ്പോ, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 223, ഹദീസ് 2427[↩]
  21. അസ്സുനനുസ്സുഗ്‌റാ ലിന്നസാഈ, അബൂ അബ്ദിര്‍റഹ്‌മാന്‍ അഹ്‌മദ് ബിന്‍ ശുഐബ് അല്‍ ഖുറാസിനി അന്നസാഈ, മക്തബുല്‍ മത്വ്ബൂആതില്‍ ഇസ്‌ലാമിയ്യ, ഹാലപ്പോ, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 198, ഹദീസ് 2345[↩]
  22. അസ്സുനനുസ്സുഗ്‌റാ ലിന്നസാഈ, അബൂ അബ്ദിര്‍റഹ്‌മാന്‍ അഹ്‌മദ് ബിന്‍ ശുഐബ് അല്‍ ഖുറാസിനി അന്നസാഈ, മക്തബുല്‍ മത്വ്ബൂആതില്‍ ഇസ്‌ലാമിയ്യ, ഹാലപ്പോ, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 201, ഹദീസ് 2358[↩]
  23. സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 113, ഹദീസ് 747[↩]
  24. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 161, ഹദീസ് 3420[↩]
  25. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 196, ഹദീസ് 5052[↩]
  26. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 40, ഹദീസ് 1976[↩]
മുൻപത്തെ ലേഖനം ഹജ്ജിന്റെ നിര്‍ബന്ധ ഘടകങ്ങളും ഭാഗങ്ങളും
അടുത്ത ലേഖനം വ്രതം വിശുദ്ധ ഖുര്‍ആനില്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI