വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ഇസ്‌ലാം > ഹജ്ജ് > ചരിത്രപ്രധാനമായ സ്ഥലങ്ങള്‍ -2

ചരിത്രപ്രധാനമായ സ്ഥലങ്ങള്‍ -2

ചരിത്രപ്രധാനമായ സ്ഥലങ്ങള്‍ എന്ന രണ്ടു ഭാഗങ്ങളുള്ള ലേഖനത്തിൽ, ഇസ്ലാമിക ചരിത്രത്തിലെ മക്കയും മദീനയും അനുബന്ധിച്ചുള്ള ചില പ്രധാന സ്ഥലങ്ങളും സ്ഥാപനങ്ങളുമാണ് വിശദീകരിക്കുന്നത്. ഹിറാ ഗുഹ, സൗർ ഗുഹ, അൽമദീനത്തുൽ മുനവ്വറ , മദീന: ചരിത്രം, മദീന :ഭൂമിശാസ്ത്രം, മദീന :ചരിത്ര നഗരം, മസ്ജിദു ഖുബാ , മസ്ജിദുൽ ജുമുഅ, മസ്ജിദുൽ ബയ്അത്ത്, ബദർ , ഉഹദ് മല,ഖൻദഖ് , മസ്ജിദുൽ ഖിബ്‌ലതൈൻ,റൂമാ കിണർ, ദാറുൽ അർഖം എന്നിവയെ കുറിച്ച് ഒന്നാം ഭാഗത്തും ഖുർആൻ പ്രിൻറിംഗ് കോംപ്ലക്സ്, മദാഇൻ സ്വാലിഹ് എന്നിവയെക്കുറിച്ച് രണ്ടാം ഭാഗത്തും വായിക്കാം.

ഖുര്‍ആന്‍ പ്രിന്റിങ്ങ് കോംപ്ലക്സ്

വിശുദ്ധ ഖുര്‍ആന്‍ പ്രസാധനത്തിന് മാത്രമായി 1984ല്‍ ഫഹ്ദ് രാജാവ് തുറന്ന ലോകോത്തര അച്ചടി ശാലയാണ് മലിക് ഫഹ്ദ് ഖുര്‍ആന്‍ പ്രിന്റിംങ് കോംപ്ലക്സ് (മുജമ്മഉല്‍ മലിക് ഫഹ്ദ് ലിത്വിബാ അതില്‍ മുസ്വ്ഹഫി ശ്ശരീഫ്). മദീന നഗരത്തില്‍ തബൂക്ക് റോഡിലെ മസ്ജിദ് ഖിബ്ലത്തൈനിക്ക് സമീപമാണ് രണ്ടരലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള ഈ പടുകൂറ്റന്‍ സമുച്ചയം.

സുഊദി ഔഖാഫ് ആന്റ് ദഅ്വ മന്ത്രാലയത്തിനു കീഴിലുള്ള ഈ സ്ഥാപനം രണ്ടുവര്‍ഷം കൊണ്ടാണ് ഫഹ്ദ് രാജാവ് യാഥാര്‍ഥ്യമാക്കിയത്. ലോകത്തെ അംഗീകൃത പാരായണങ്ങളെ അടിസ്ഥാനമാക്കിയുള്ള മുസ്വ്ഹഫുകള്‍, പരിഭാഷകള്‍, തഫ്സീറുകള്‍ എന്നിവയുടെ അച്ചടി, ഓഡിയോകാസറ്റുകള്‍ പുറത്തിറക്കുക, ഇസ്ലാമിക പഠന-ഗവേഷണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക, ഇതര ഖുര്‍ആന്‍ പ്രസാധനാലയങ്ങള്‍ക്ക് സഹായം നല്‍കുക തുടങ്ങിയവയാണ് കോംപ്ലക്സിന്റെ പ്രവര്‍ത്തനങ്ങള്‍.

ഖുര്‍ആന്‍ പഠനകേന്ദ്രം, പരിഭാഷാകേന്ദ്രം, പ്രവാചകചരിത്ര പഠനകേന്ദ്രം, പരിഭാഷാ കമ്മിറ്റി, റെക്കോര്‍ഡിങ് സെന്റര്‍ തുടങ്ങിയവയും ഇതിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഖുര്‍ആന്‍, പരി ഭാഷകള്‍ എന്നിവയുടെ 10 മില്ല്യണ്‍ കോപ്പികളാണ് ഓരോ വര്‍ഷവും ഇവിടെ നിന്ന് പുറത്തിറങ്ങി ക്കൊണ്ടിരിക്കുന്നത്.

സാധാരണ സൈസിലുള്ള ആറുതരം മുസ്വ്ഹഫുകള്‍, വലിയ രൂപത്തിലുള്ള ഏഴുതരം, പോക്കറ്റ് മോഡല്‍ മൂന്നുതരം, കൂടാതെ പത്ത് ജുസ്അ് അടങ്ങുന്നത്, അമ്മ ജുസ്അ്, ഖദ്സമിഅ ജുസുഅ്, (അവസാനത്തെ മൂന്ന് ഭാഗങ്ങള്‍ പ്രത്യേകം പ്രത്യേകം) യാസീന്‍ സൂറത്ത് തുടങ്ങി 20ലധികം തര ത്തിലുള്ള മുസ്വ്ഹഫുകളുടെ ദശലക്ഷക്കണക്കിന് കോപ്പികള്‍ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്.

‘തഫ്സീറുല്‍മുയസ്സര്‍’ എന്ന പേരില്‍ മൂന്നുവിധം ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ 25 ഏഷ്യന്‍ ഭാഷക ളുള്‍പ്പെടെ ലോകത്തെ 50ലേറെ ഭാഷകളിലുള്ള ഖുര്‍ആന്‍ പരിഭാഷകള്‍, ചില ഭാഷകളില്‍ അറബിക് ടെക്സ്റ്റ് ഒഴിവാക്കിയുള്ളത് എന്നിവയും പ്രസിദ്ധീകരിച്ചു. കേരളത്തിലെ മുജാഹിദ് പണ്ഡിതരായ ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ എന്നിവര്‍ തയ്യാറാക്കിയ വിശുദ്ധഖുര്‍ആന്‍ വിവരണവും ഇവയില്‍പ്പെടും. വിവിധ രിവായത്തുകളിലുള്ള ഏഴ് ഓഡിയോ സിഡികളും പുറത്തിറങ്ങിയിട്ടുണ്ട്.

ഓരോ വര്‍ഷവും ഹജ്ജിനും ഉംറക്കുമെത്തുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് സുഊദി രാജ കുടുംബത്തിന്റെ ഉപഹാരമായാണ് ഇവയെല്ലാം നല്‍കുന്നത്. കോംപ്ലക്സിലെത്തുന്ന സന്ദര്‍ശകര്‍ക്കും അവരിഷ്ടപ്പെടുന്നവ നല്‍കും. ഔഖാഫ് മന്ത്രാലയം വിവിധ രാജ്യങ്ങളിലേക്ക് നേരിട്ട് എത്തിക്കുകയും ചെയ്യും.

1700 ജീവനക്കാര്‍ കോംപ്ലക്സിലുണ്ട്. 24 മണിക്കൂറും ഇത് പ്രവര്‍ത്തിക്കും. ജീവനക്കാര്‍ക്ക് താമസ സ്ഥലങ്ങള്‍, ഹോട്ടല്‍, പള്ളി, ആശുപത്രി, ലൈബ്രറി എന്നിവയും കോംപ്ലക്സ് കോമ്പൗണ്ടിലുണ്ട്.

അന്തര്‍ദേശീയ ഖുര്‍ആന്‍ സെമിനാറുകള്‍, അറബി കാലിഗ്രഫി പ്രദര്‍ശനങ്ങള്‍, കൈയെഴുത്ത് കല പരിശീലനങ്ങള്‍, ഖുര്‍ആന്‍ അച്ചടിയിലെ ശാസ്ത്രീയ നിരീക്ഷണങ്ങള്‍ തുടങ്ങിയവയും ഇവിടെ സംഘടിപ്പിക്കാറുണ്ട്.

സ്വാലിഹ് ബ്ന്‍ അബ്ദില്‍അസീസ് ആലുശൈഖ് ആണ് നിലവില്‍ കോംപ്ലക്സിന്റെ ജനറല്‍ സെക്രട്ടറി.

മദാഇന്‍ സ്വാലിഹ്

മദീന നഗരത്തില്‍നിന്ന് 370 കിലോമീറ്റര്‍ അകലെ തബൂക്ക് ഭാഗത്തുള്ള ചുവന്ന കുന്നുകളും ഭീമന്‍ പാറക്കൂട്ടങ്ങളും തലയുയര്‍ത്തി നില്‍ക്കുന്ന നിശ്ശബ്ദതാഴ്‌വരയാണ് മദാഇന്‍ സ്വാലിഹ്. സ്വാലിഹ് നബി(അ)യുടെയും ഥമൂദ് ഗോത്രത്തിന്റെയും ജീവിതസ്ഥാനമായ ഹിജ്റ്. പതിമൂന്ന് കിലോമീറ്റര്‍ പരന്നുകിടക്കുന്ന താഴ്‌വരയിലെ നൂറിലേറെ വരുന്ന കൂറ്റന്‍ ശിലാഭവനങ്ങള്‍, അതിനകത്ത് വസി ച്ചിരുന്ന ഹിജ്റ്കാരുടെ ഭീമാകാരമായ ശില്പചാരുതി വിളിച്ചോതുന്നു. ഒപ്പം, അല്ലാഹു അവര്‍ക്കു മേലിറക്കിയ ശിക്ഷയുടെ ഭീകരതയും.

ദൈവദൃഷ്ടാന്തമായി ഒട്ടകത്തെ പ്രസവിച്ച മലയും ആ ഒട്ടകം ജലപാനം ചെയ്ത കിണറും ഖുര്‍ആനിക വചനങ്ങളെ (26:155) സത്യപ്പെടുത്തി ഇവിടെ നിലകൊള്ളുന്നു. യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ 2008 മുതല്‍ മദാഇന്‍ സ്വാലിഹുണ്ട്.

മദാഇന്‍ സ്വാലിഹ് പുതിയ പേരാണ്. പഴയ നാമം ഹിജ്റ്. പ്രകൃതി സ്വയം സംരക്ഷണമേറ്റെടുത്ത 132 ശിലാ ഭവനങ്ങളാണ് ഇവിടെയുള്ളത്. ഓരോന്നിനെക്കുറിച്ചും ഹ്രസ്വവിവരണമടങ്ങുന്ന ബോര്‍ ഡുകള്‍ ഇവയുടെ മുന്‍ഭാഗത്തുണ്ട്. റോഡുകളും നിര്‍മിച്ചിട്ടുണ്ട്. 5000 വര്‍ഷം പഴക്കമുണ്ടാകും ഇവയ്ക്ക്.

സ്വാലിഹ് നബി(അ)യുടെ ദൃഷ്ടാന്തമായ ഒട്ടകത്തിന്, വെള്ളം കുടിക്കാനായി നിശ്ചയിച്ചതെന്ന് പറയ പ്പെടുന്ന കിണറും ഇവിടെയുണ്ട്.

മദാഇന്‍ സ്വാലിഹിന്റെ പ്രവേശന കവാടമായ അല്‍ഉല നഗരത്തിലെത്തുമ്പോള്‍ തന്നെ പാറക്കൂട്ടങ്ങളും കുന്നുകളും തുടങ്ങുകയായി. മദാഇനിലേക്കടുക്കുംതോറും അവ കൂടിക്കൂടിവന്ന് വല്ലാ ത്തൊരു ഭീതി സന്ദര്‍ശകരെ പിടികൂടും. അത്രക്ക് ഭീമാകാരമാണ് ശിലാവീടുകള്‍. വീടുകളുടെ മുന്‍ഭാഗങ്ങള്‍ ശില്പഭംഗിയില്‍ കുളിച്ചുനില്‍ക്കുന്നു. മറ്റുഭാഗങ്ങള്‍ പാറകള്‍പോലെത്തന്നെ.

‘സ്വാലിഹി(അ)നെ അവഗണിക്കുകയും തങ്ങളുടെ കഴിവില്‍ അഹങ്കരിക്കുകയും ചെയ്ത സമൂദുകാരില്‍ അവരുടെത്തന്നെ ആവശ്യപ്രകാരം നല്‍കപ്പെട്ട ദൃഷ്ടാന്തമായ ഒട്ടകത്തെ അവരിലെ ഒമ്പതംഗ അക്രമിക്കൂട്ടം കൊലചെയ്തു. അതോടെ ഭീകരമായ ശിക്ഷയില്‍ അവര്‍ നശിപ്പിക്കപ്പെടുകയായിരുന്നു‘(69:5).

 

മുൻപത്തെ ലേഖനം ത്വവാഫ്
അടുത്ത ലേഖനം ചരിത്രപ്രധാനമായ സ്ഥലങ്ങള്‍ -1

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI