വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍

ഖാരിഉകൾ

ഖാരിഉകൾ ആധുനിക ലോകത്ത് അറിയപ്പെട്ടവർ ഇവരാണ് : ഖാരിഅബ്ദുറഹ്‌മാന്‍ അല്‍ സുദൈസ്, അബ്ദുല്‍ ബാസിത്ത് അബ്ദുസ്സമദ്, അഹ്‌മദ് ബിന്‍ അലി അല്‍അജ്മി ,മിശാരി റാശിദ് അല്‍ അഫാസി.

അബ്ദുറഹ്‌മാന്‍ അല്‍ സുദൈസ്

അബ്ദുല്‍ റഹ്‌മാന്‍ അല്‍ സുദൈസ്. മുഴുവന്‍ പേര് അബ്ദു റഹ്‌മാന്‍ ഇബ്ന്‍ അബ്ദില്‍ അസീസ്. സുഊദി അറേബ്യയിലെ റിയാദില്‍ 1960 ല്‍ ജനിച്ചു. മക്കയിലെ ഹറം പള്ളിയിലെ ഇമാമാണ്. അതിമനോഹരമായി ഖുര്‍ആന്‍ പാരായണം ചെയ്യുന്നതില്‍ പ്രശസ്തനാണ് സുദൈസ്. ‘ഇസ്‌ലാമിക് പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍’ എന്ന പേരില്‍ 2005ല്‍ ദുബൈയിലെ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ഇസ്‌ലാമിക ഭീകരവാദത്തിനെതിരെ ശക്തമായി സംസാരിക്കുന്ന പണ്ഡിതനാണ് അസ്സുദൈസ്. സമാധാന സന്ധിസംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ പ്രമുഖനാണ്. തന്റെ പ്രസംഗങ്ങളില്‍ ജൂതന്‍മാര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചു. ഫലസ്തീനികള്‍ക്കെതിരെ ഇസ്രാഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ഇദ്ദേഹം ശക്തമായി പ്രതിഷേധിച്ചു.

റിയാദിലെ അന്‍സാ ക്ലാന്‍ എന്ന പ്രദേശത്താണ് അസ്സുദൈസ് ജനിച്ചത്. വളര്‍ന്നതും പഠിച്ചതും റിയാദിലാണ്. 12ാം വയസില്‍ അദ്ദേഹം വിശുദ്ധ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കി. അല്‍ മുതാന ബിന്‍ ഹാരിസ് എലമെന്ററി സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം. ശേഷം 1979ല്‍ റിയാദിലെ സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ ബിരുദം നേടി. 1983ല്‍ റിയാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ശരീഅ ബിരുദവും കരസ്ഥമാക്കി. 1987ല്‍ ഇമാം മുഹമ്മദ് ബിന്‍ സുഊദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. 1995ല്‍ ഉമ്മുല്‍ ഖുറാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ശരീഅയില്‍ പി എച്ച് ഡി കരസ്ഥമാക്കി. ഈ സമയം അദ്ദേഹം റിയാദ് യൂണിവേഴ്‌സിറ്റിയില്‍ അസി. പ്രഫസറായി ജോലി നോക്കുകയായിരുന്നു.

1984ല്‍ തന്റെഇരുപത്തിരണ്ടാമത്തെ വയസിലാണ് സുദൈസ് മസ്ജിദുല്‍ ഹറാമിലെ ഇമാമായി ചുമതലയേല്‍ക്കുന്നത്. 1984 ജൂലൈയില്‍ ആദ്യ ഖുത്തുബ നിര്‍വഹിച്ചു. 2010, 2012 വര്‍ഷത്തില്‍ അദ്ദേഹം ഇന്ത്യ, പാകിസ്താന്‍, മലേഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 2012 മെയ് എട്ടിനാണ് മക്കയിലെയും മദീനയിലെയും ഹറം പള്ളിയുടെ അധ്യക്ഷനായി സുഊദി സര്‍ക്കാര്‍ സൂദൈസിനെ പ്രഖ്യാപിക്കുന്നത്.

അബ്ദുല്‍ ബാസിത്ത് അബ്ദുസ്സമദ്

പ്രസിദ്ധ ഖുര്‍ആന്‍ പാരായണ വിദഗ്ധന്‍. ഈജിപ്തില്‍ ഖിയാനയിലെ അര്‍മിന ്രഗാമത്തില്‍ 1345/1926ല്‍ ജനിച്ചു. ഏഴു വയസ്സായപ്പോള്‍ ഖുര്‍ആന്‍ പാരായണ പരിശീലനം തുടങ്ങി. പത്താം വയസില്‍ ഖുര്‍ആന്‍ മനഃപാഠമാക്കി. ശൈഖ് മുഹമ്മദുല്‍ ഹമ്മാദിയുടെ ശിഷ്യത്വം സ്വീകരിച്ച് ഖുര്‍ആന്റെ ഏഴു പാരായണ രീതികളും അഭ്യസിച്ചു.

1945ല്‍ അല്‍അഖ്‌സര്‍, ഖിനാ എന്നിവിടങ്ങളില്‍ ആദ്യമായി പൊതുസദസ്സില്‍ ഖുര്‍ആന്‍ പാരായണം ചെയ്തു. ഈ സദസില്‍ പങ്കെടുത്ത ഈജിപ്ഷ്യന്‍ പാരായണവിദഗ്ധരുടെ ഉപദേശ്രപകാരം തജ്‌വീദില്‍ ്രപാവീണ്യം നേടി. 1950ല്‍ 24ാം വയസില്‍ കൈറോയില്‍ നടത്തിയ ഒരു മണിക്കൂര്‍ നീണ്ട ഖുര്‍ആന്‍ പാരായണം ശ്രോതാക്കളെ ഇളക്കിമറിച്ചു. റേഡിയോയില്‍ ഖുര്‍ആന്‍ പാരായണത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച തോറും ഈജിപ്ഷ്യന്‍ റേഡിയോ അദ്ദേഹത്തിന്റെ പാരായണംപ്രക്ഷേപണം ചെയ്യാന്‍ തുടങ്ങി. അതോടെ അബ്ദുല്‍ ബാസിത്ത് ഖുര്‍ആന്‍ പാരായണ വിദഗ്ദന്‍ എന്ന നിലയില്‍ ലോകമാകെ അറിയപ്പെട്ടു.

ഖുര്‍ആന്‍ പാരായണാര്‍ഥം നൂറോളം രാജ്യങ്ങളില്‍ പര്യടനം നടത്തിയിട്ടുണ്ട്. അതിനിടയില്‍ ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകള്‍ പഠിച്ചു. 1960ല്‍ മൊറോക്കോ രാജാവ് അദ്ദേഹത്തെ ഉയര്‍ന്ന പുരസ്‌കാരം നല്‍കി ആദരിച്ചു. പാകിസ്താന്‍, ഇന്തോനേഷ്യ, സിറിയ, തുനീഷ്യ, ലബ്‌നാന്‍, ഇറാഖ്, സോമാലിയ തുടങ്ങിയ രാജ്യങ്ങളും മെഡലുകള്‍ സമ്മാനിച്ച് ആദരിച്ചിട്ടുണ്ട്. 1984ല്‍ മൊറോക്കോ രാജാവിന്റെ ആ്രഗഹ്രപകാരം മൊറോക്കോ റേഡിയോക്ക് വേണ്ടി അദ്ദേഹം വര്‍ശിന്റെ (ഏഴ് ഖുര്‍ആന്‍ പാരായണ വിദഗ്ധരിലൊരാളായ നാഫിഇന്റെ ഖുര്‍ആന്‍ പാരായണം നിവേദനം ചെയ്ത വ്യക്തി) നിവേദനമനുസരിച്ച് ഖുര്‍ആന്‍ മുഴുവന്‍ ഓതി റിക്കാര്‍ഡ് ചെയ്തു. കേവലം 10 ദിവസം കൊണ്ടാണ് അബ്ദുല്‍ ബാസിത്ത് ഈ സംരംഭം പൂര്‍ത്തീകരിച്ചത്.

അബ്ദുല്‍ ബാസിത്ത് സ്വന്തം ്രഗാമമായ അര്‍മിനയില്‍ ഒരു പള്ളിയും ദീനീകേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. 1980ല്‍ ഇന്ത്യയിലെ ദാറുല്‍ ഉലൂം ദയൂബന്‍ദിന്റെ നൂറാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തത് അബ്ദുല്‍ ബാസിത്തായിരുന്നു. ഇരുപതാം വയസില്‍ പിതൃവ്യ പു്രതിയെ വിവാഹം ചെയ്തു. 11 പു്രതന്‍മാരും ഒരു പു്രതിയുമുണ്ട്. അബ്ദുല്‍ ബാസിതിന്റെ കര്‍ണാനന്ദകരമായ ഖുര്‍ആന്‍ പാരായണം ്രശവിച്ച് നിരവധി പേര്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. 1988 നവംബര്‍ 20 ബുധനാഴ്ച 62ാമത്തെ വയസില്‍ മരിച്ചു.

അഹ്‌മദ് ബിന്‍ അലി അല്‍അജ്മി

1968 ഫെബ്രുവരി 24 ന് സുഊദി അറേബ്യയിലെ ഖുബാര്‍ പ്രദേശത്താണ് അഹ്‌മദ് ബിന്‍ അലി അല്‍അജ്മി ജനിക്കുന്നത്. മുഹമ്മദ് ബിന്‍ സുഊദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ ശേഷം അജ്മി പാകിസ്താനിലേക്ക് പോയി. ലാഹോര്‍ പബ്ലിക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും പൂര്‍ത്തീകരിച്ചു.

ലോകപ്രശസ്ത ഖാരിഉകളില്‍ ഒരാളായ അജ്മി 1984 ല്‍ അല്‍മുഗീറ മസ്ജിദില്‍ ഇമാമായി നിയമിക്കപ്പെട്ടു. 1985ല്‍ ഖുബാറിലെ ഗ്രേറ്റ് മോസ്‌ക്കിലെ ഇമാമായി. പിന്നീട് ജിദ്ദയിലെ പള്ളിയില്‍ നിയമിക്കപ്പെട്ടു. അജ്മിക്ക് ആറു മക്കളുണ്ട്.

മിശാരി റാശിദ് അല്‍ അഫാസി

ലോക പ്രശസ്തനായ ഖുര്‍ആന്‍ പാരായണ വിദഗ്ധന്‍ (ഖാരിഅ്). മുഴുവന്‍ പേര് ശെയ്ഖ് മിശാരി ബിന്‍ റാഷിദ് അല്‍ഫാസി. അബു നൂറ എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു.

1976 സെപ്തംബര്‍ അഞ്ചിന് കുവൈത്തില്‍ ജനിച്ചു. നിലവില്‍ കുവൈത്തിലെ ഗ്രാന്റ് മസ്ജിദിലെ മുഫ്തി ഇമാമാണ്. മദീനയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഖുര്‍ആന്‍ ആന്റ് ഇസ്‌ലാമിക് സ്റ്റഡീസില്‍ ഉന്നത പഠനം നടത്തി. പത്തു തരം ശബ്ദ വിന്യാസത്തിലൂടെ ഖുര്‍ആന്‍ പാരായണം നടത്താന്‍ കഴിയുന്ന മിശാരി റാഷിദ് അല്‍ അഫാസി ഖുര്‍ആന്‍ വിവര്‍ത്തനത്തില്‍ പ്രത്യേക വൈദഗ്ധ്യം നേടിയിട്ടുണ്ട്.

ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെ ഇദ്ദേഹം നടത്തുന്ന മനോഹരമായ ഖുര്‍ആന്‍ പാരായണം ശ്രോതാക്കള്‍ക്കിടയില്‍ സ്ഥിരപ്രതിഷ്ഠ നേടിയതാണ്. മുഅ്മിന്‍ ടി വിയിലും യൂടൂബിലും അല്‍അഫാസിയുടെ ഖുര്‍ആന്‍ പാരായണം ശ്രവിക്കാനാവും. റമദാന്‍ മാസത്തില്‍ കുവൈത്ത് സിറ്റിയിലെ ഗ്രാന്റ് മസ്ജിദില്‍ തറാവീഹ് നമസ്‌കാരത്തിന് നേതൃത്വം നല്‍കിക്കൊണ്ട് നടത്തുന്ന ഖുര്‍ആന്‍ പാരായണം ശ്രവിക്കാന്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നും വിശ്വാസികള്‍ പള്ളിയില്‍ എത്താറുണ്ട്. അല്‍അഫാസിക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. ഖുര്‍ആന്‍ പാരായണവും ഇസ്‌ലാമിക ചിന്തകളും പ്രചരിപ്പിക്കാനായി അല്‍അഫാസി, അല്‍അഫാസി ക്യൂ എന്നീ പേരികളിലായി സ്വന്തമായി രണ്ട് സാറ്റലൈറ്റ് ചാനലുകള്‍ ഉണ്ട്. തലഅല്‍ ബദ്ര്‍, ഇന്‍ത മീന്‍ എന്നീ രണ്ട് ആല്‍ബങ്ങളും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. ഈജിപ്തിലെ അറബ് ക്രിയേറ്റിവിറ്റി യൂണിയന്റെ അറബ് ക്രിയേറ്റിവിറ്റി ഒസ്‌കാര്‍ അവാര്‍ഡ് 2008ല്‍ അല്‍അഫാസിക്കാണ് സമ്മാനിച്ചത്. ഇസ്‌ലാമിക പഠനരംഗത്ത് ഇദ്ദേഹം നല്‍കിയ മഹത്‌സംഭാവന മാനിച്ച് അവാര്‍ഡ്ദാന ചടങ്ങ് സംഘടിപ്പിച്ചത് അറബ് ലീഗിന്റെ ജനറല്‍ സെക്രട്ടറി ജനറലായിരുന്ന അമീര്‍ മൂസയായിരുന്നു.

2007ല്‍ അമേരിക്കയിലെ ഇര്‍വിനിലെ ഇസ്‌ലാമിക് സെന്ററും കാലിഫോര്‍ണിയയിലെ ഇസ്‌ലാമിക സെന്ററും സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ ഖുര്‍ആന്‍ പാരായണം വെബ്‌സൈറ്റുകളില്‍ സജീവമാണ്.

 

മുൻപത്തെ ലേഖനം ഖാലിദുബ്‌നുല്‍ വലീദ്(റ)
അടുത്ത ലേഖനം ഖബ്ബാബുബ്‌നു അറത്ത്(റ)

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI