വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > സ്‌പെയിനിലെ അമവി ഭരണം > സ്‌പെയിനിലെ അമവീ ഭരണാധികാരികള്‍

സ്‌പെയിനിലെ അമവീ ഭരണാധികാരികള്‍

യൂറോപ്യന്‍ ചരിത്രത്തില്‍ ഇസ്‌ലാമിക സാംസ്‌കാരികവും രാഷ്ട്രീയവുമായ സാന്നിധ്യം ശക്തമായി പ്രകടമായ ഒരു കാലഘട്ടം ഇവിടെ പ്രതിപാദിക്കുന്നു. ഭരണസംവിധാനം, വിജ്ഞാനവികാസം, കലയും ശാസ്ത്രവും ഒരുമിച്ചു വളര്‍ന്ന ഈ പശ്ചാത്തലത്തിലാണ് സ്‌പെയിനിലെ അമവീ ഭരണാധികാരികള്‍ ഭരണചുമതല ഏറ്റെടുത്തത്. അബ്ദുറഹ്‌മാന്‍ ഒന്നാമന്‍ മുതല്‍ അബ്ദുറഹ്‌മാന്‍ മൂന്നാമന്‍, ഹകം രണ്ടാമന്‍ എന്നിവരുവരെയുള്ള ഭരണകാലങ്ങളില്‍ രാഷ്ട്രീയസ്ഥിരതയും സാംസ്‌കാരിക ഉന്നതിയും ശ്രദ്ധേയമായി. തുടര്‍ന്ന് ആഭ്യന്തര സംഘര്‍ഷങ്ങളും അധികാരദുർബലതകളും മൂലം സ്‌പെയിനിലെ ഉമവി ഭരണം തകരുന്ന ഘട്ടവും ഈ അധ്യായം വിശദീകരിക്കുന്നു.

അബ്ദുറഹ്‌മാന്‍ ഒന്നാമന്‍

അമവികളെ തെരഞ്ഞുപിടിച്ച് വധിക്കാന്‍ അബ്ബാസി സേന ദമസ്‌കസ് അരിച്ചുപെറുക്കുന്ന കാലം അമവി ഖലീഫയായിരുന്ന ഹിശാമുബ്‌നുഅബ്ദില്‍ മലിക്കിന്റെ പൗത്രന്‍ അബ്ദുറഹ്‌മാനും സഹോദരനും സഹോദരിയും കുഞ്ഞും ടൈഗ്രീസ് തീരത്തെ വനത്തില്‍ ഒളിച്ചിരുന്നു.

എന്നാല്‍ കറുത്ത പതാകയും പിടിച്ച് അബ്ബാസിന്റെ ചാരന്‍മാര്‍ അവിടെയുമെത്തി. ചരിത്രം തനിക്കായി കാത്തുവെച്ച ദൗത്യം നിര്‍വഹിക്കാന്‍ അബ്ദുറഹ്‌മാനു മുന്നില്‍ ഒരൊറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ. ടൈഗ്രീസ് നദി.

സഹോദരിയെയും കുഞ്ഞിനെയും അടിമയെ ഏല്പിച്ച് പത്തൊമ്പതുകാരനായ അബ്ദുറഹ്‌മാനും 13കാരനായ സഹോദരനും ടൈഗ്രീസിന്റെ മാറിലേക്കു ചാടി. ഓളങ്ങളില്‍ മരണത്തെ മുഖാമുഖം കണ്ട അനുജന്‍ കരയിലേക്ക് തിരിച്ചുനീന്തി. അവന്‍ വാളിനിരയാവു കയും ചെയ്തു.

നീന്തല്‍ വിദഗ്ധനായ അബ്ദുറഹ്‌മാന്‍ പക്ഷെ, ടൈഗ്രീസിന്റെ ഭീകരതയെ തോല്പിച്ച് തന്റെ ജീവിത നിയോഗത്തിലേത്ത് നീന്തിക്കയറി; ചരിത്രത്തിന് വിസ്മയം പകര്‍ന്നുകൊണ്ട്.

ദുരിതങ്ങളുടെ മലകളും മരുഭൂമികളും താണ്ടി വേഷപ്രച്ഛന്നനായി ആ യുവാവ് അലഞ്ഞുതിരിഞ്ഞു. ഫലസ്തീനിലും മൗറിത്താനിയയിലും എത്തി. കൂട്ടിനുണ്ടായിരുന്നത് വിശ്വസ്ത സേവകന്‍ ബദറും പിന്നെ വിശപ്പും ദാഹവും.

അബ്ബാസി ഖിലാഫത്തിനു കീഴിലെ സ്‌പെയിനില്‍ അന്ന് അറബ് വംശജരിലെ യമനികളും മുദരികളും തമ്മില്‍ ചേരിപ്പോര് നടക്കുമായിരുന്നു. ഗവര്‍ണര്‍ യൂസുഫ് ഫിഹ്‌രി മുദറുകാരനായതിനാല്‍ യമനികളുടെ ശത്രുപക്ഷക്കാരനായി അദ്ദേഹം.

സ്‌പെയിനിലെ അമവികളുടെ സഹായത്തോടെ ഈ ചേരിപ്പോരിനെ വിദഗ്ധമായി മുതലെടുത്തു അബ്ദുറഹ്‌മാന്‍. അമവികള്‍ അയച്ച കപ്പലില്‍ സ്‌പെയിനില്‍ വന്നിറങ്ങിയ സുമുഖനും തേജസ്വിയുമായ അബ്ദുറഹ്‌മാനെ രാജോചിതമായാണ് അവര്‍ വരവേറ്റത്.

അമവികള്‍, യമനികള്‍, അബ്ബാസികളുടെ സിറിയക്കാരനായ അറബ് ഭടന്‍മാര്‍ എന്നിവരുടെ പിന്തുണയില്‍ ക്രി. 756ല്‍ (ഹി. 138) അബ്ദുറഹ്‌മാന്‍ കൊര്‍ദോവ പിടിച്ചു. 764ഓടെ സ്‌പെയിന്‍ പൂര്‍ണമായും അബ്ദുറഹ്‌മാന്റെ അമവി ഭരണത്തിനു കീഴിലായി. ഖലീഫക്കുപകരം അമീര്‍ എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്.

അബ്ദുറഹ്‌മാന്റെ സംഭാവനകള്‍

33 വര്‍ഷമാണ് അബ്ദുറഹ്‌മാന്‍ സ്‌പെയിന്‍ ഭരിച്ചത്. ആദ്യം തന്നെ കൊര്‍ദോവയില്‍ അദ്ദേഹം ഒരു പള്ളി പണി കഴിച്ചു. ജാമിഅ് ഖുര്‍തുബ എന്ന പേരില്‍ അത് പ്രസിദ്ധമായി. (ഇത് പിന്നീട് ക്രൈസ്തവ ദേവാലയമാക്കി മാറ്റി, ഫെര്‍ഡിനന്റ് മൂന്നാമന്‍).

ഭരണത്തിന്റെ മികവുകാട്ടി സ്‌പെയിനിന് ശാന്തിയുടെയും സ്വസ്ഥതയുടെയും ദിനങ്ങള്‍ സമ്മാനിച്ചു അബ്ദുറഹ്‌മാന്‍. ഇതിനിടയിലാണ് ക്രി. 778ല്‍ ഫ്രാന്‍സിലെ ചാര്‍ലിമിന്‍ സ്‌പെയിനിനെ അക്രമിച്ചത്. മുസ്‌ലിം ഭരണത്തെ തകര്‍ക്കലാണ് ലക്ഷ്യം.

സറാഗോസയില്‍ വെച്ച് ഹുസൈനുസ് അന്‍സാരിയുടെ നേതൃത്വത്തിലുള്ള സൈന്യം ചാര്‍ലിമിനെ നേരിട്ടു. കനത്ത നഷ്ടങ്ങളോടെ ഫ്രാന്‍സ് പിന്തിരിഞ്ഞോടി.

തലസ്ഥാന നഗരിയായ കൊര്‍ദോവയെ യൂറോപ്പിലെ പൂങ്കാവനമാക്കി മാറ്റിയത് അബ്ദുറഹ്‌മാനാണ്. മുസ്‌ലിംകളുടെ അഭിമാനമായി അന്തലൂസിനെ മാറ്റിയെടുത്തതും ഈ വീരജേതാവ് തന്നെ.

ക്രി. 788ല്‍ (ഹി. 172) അബ്ദുറഹ്‌മാന്‍ ചരിത്രത്തലേക്ക് വിടവാങ്ങി.

ഹിശാം ഒന്നാമന്‍

അബ്ദുറഹ്‌മാന്‍ അദ്ദാഖിലിനെക്കാള്‍ കഴിവും ഭരണ നിപുണനുമായിരുന്നു അദ്ദേഹത്തിന്റെ പുത്രന്‍ ഹിശാം. 788ലാണ് (ഹി. 172) ഹിശാം സ്‌പെയിനിന്റെ അമീറായത്. തന്റെ ഭരണകാലത്തു തന്നെ അബ്ദുറഹ്‌മാന്‍ മകനെ പരിശീലിപ്പിച്ചെടുത്തു.

ജനസവേനത്തിലും പാണ്ഡിത്യത്തിലും ജീവിത ലാളിത്യത്തിലും ഉമറുബ്‌നു അബ്ദില്‍ അസീസിനെ ഓര്‍മ്മിപ്പിച്ച ഹിശാം, സ്‌പെയിനിനെ ശാന്തിയുടെ തീരമാക്കി.

ശരീഅത്തിന് നിരക്കാത്ത നികുതികള്‍ എടുത്തുകളഞ്ഞു. സകാത്തും മറ്റു ദാനധര്‍മങ്ങളും (സ്വദഖ) സംഭരിച്ച് വ്യവസ്ഥാപിതമായി വിതരണം ചെയ്തു. രാത്രികാലത്ത് നഗരസഞ്ചാരം നടത്തി അബലകളായ സ്ത്രീകളെയും നിര്‍ധനരെയും കണ്ടെത്തി അവരെ സഹായിച്ചു. രോഗി സന്ദര്‍ശനത്തിനും മയ്യിത്ത് നമസ്‌കാരങ്ങളിലും വരെ പങ്കെടുക്കാന്‍ സമയം കണ്ടെത്തി. പ്രവിശ്യയിലെ ഗവര്‍ണര്‍മാര നിരീക്ഷിക്കുകയും പരാതികള്‍ വന്നാല്‍ ഉടനടി അവരെ മാറ്റുകയും ചെയ്തു.

എട്ടുവര്‍ഷം ഭരിച്ച ഹിശാം ക്രി. 796ല്‍ (ഹി. 180) നിര്യാതനായി.

ഹകമുബ്‌നു ഹിശാം

ഹിശാമിന്റെ മരണശേഷം പുത്രന്‍ ഹകം ആണ് കിരീടം ചൂടിയത്. ഹകം പക്ഷേ, പിതാവിനെ പ്പോലെ പ്രാഗല്‍ഭ്യം കാണിച്ചില്ല. ധീരനും പ്രതിഭാധനനുമായിരുന്നു. എന്നാല്‍ ആഢംബരവും അമിതമായ സാഹിത്യോപാസനയും ശീലമാക്കി. ഇതു നിമിത്തം കൊട്ടാരത്തില്‍ ഗായികമാരും സാഹിത്യകാരന്‍മാരും നിറഞ്ഞു. എന്നാല്‍ മതപണ്ഡിതന്‍മാരെ തഴയുകയും ചെയ്തു. അവര്‍ മതകാര്യം നോക്കിയാല്‍ മതി എന്നായിരുന്നു ഹകമിന്റെ നയം.

അറബികള്‍, ക്രൈസ്തവര്‍, നവമുസ്‌ലിംകളായ സ്‌പെയിന്‍കാര്‍, അറബികള്‍ക്ക് സ്‌പെയിന്‍ സ്ത്രീകളില്‍ ജനിച്ചവര്‍ എന്നിവരാണ് സ്പാനിഷ് ജനതയിലുണ്ടായിരുന്നത്.

പണ്ഡിതര്‍ക്കെതിരായ ഹകമിന്റെ നയത്തിനെതിരെയും അറബികളുടെ അഹങ്കാര ഭാവത്തിനെതിരെയും മേല്‍പറഞ്ഞവരിലെ മൂന്നും നാലും വിഭാഗങ്ങള്‍ കലാപത്തിനിറങ്ങി. ക്രൈസ്തവരും അവസരം മുതലെടുത്തു. പിതൃവ്യരായ സുലൈമാനും അബ്ദുല്ലയും ഫ്രാന്‍സ് ചക്രവര്‍ത്തി ചാര്‍ലിമിന്റെ സഹായത്തോടെ ഹകമിനെതിരെ പടനയിച്ചു.

രാജ്യത്ത് മൊത്തം കലാപമായി. ബാര്‍സലോണ സുലൈമാനും ടോലഡോ അബ്ദുല്ലയും പിടിച്ചു. എന്നാല്‍ ധീരനായ ഹകം കലാപകാരികള്‍ക്കും ഫ്രാന്‍സിനുമെതിരെ ഒറ്റക്കു പൊരുതി. ഒടുവില്‍ വിജയം ഹകമിനു തന്നെയായി.

കലാപകാരികളെ നാടുകടത്തി. ബാര്‍സലോണയും ടൊലഡോയും തിരിച്ചു പിടിച്ചു. ഇതിനിടെ യഹ്‌യബ്‌നു യഹ്‌യ എന്ന പണ്ഡിതന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഹകമിനെ സ്ഥാന ഭ്രഷ്ടനാക്കാനും വധിക്കാനും ശ്രമം നടത്തി. ഇവരെയും അടിച്ചമര്‍ത്തി. മൊറോക്ക, അലക്‌സാണ്ട്രിയ എന്നിവിടങ്ങളിലേക്ക് 20,000ത്തിലധികം കുടുംബങ്ങള്‍ ഇതുകാരണം പലായനം ചെയ്തു.

27 വര്‍ഷം സ്‌പെയിന്‍ വാണ ഹകം ക്രി. 822ല്‍ (ഹി. 205) നിര്യാതനായി.

അബ്ദുറഹ്‌മാന്‍ രണ്ടാമന്‍

32 വര്‍ഷം സ്‌പെയിന്‍ ഭരിച്ച അബ്ദുറഹ്‌മാന്‍ രണ്ടാമനാണ് ഹകമിന്റെ പിന്‍ഗാമിയായി അധികാരമേറ്റത് (ക്രി. 822 – 852). ദീര്‍ഘദൃഷ്ടിയോടെ രാജ്യം ഭരിച്ച ഇദ്ദേഹത്തിന്റെ രാജ്യതന്ത്രജ്ഞതയില്‍ സ്‌പെയിന്‍ അക്കാലത്തെ മികച്ച അറബി-മുസ്‌ലിം രാജ്യമായി മാറി.

ഫിലിപ്പ് കെ. ഹിറ്റി അബ്ദുറഹ്‌മാനെക്കുറിച്ച് രസകരമായ ഒരു വസ്തുത പങ്കുവെക്കു ന്നുണ്ട്. തന്റെ ‘ഹിസ്റ്ററി ഓഫ് അറബ്‌സി’ല്‍.

”നാലുപേരായിരുന്നു അബ്ദുറഹ്‌മാന്റെ ഉപദേഷ്ടാക്കള്‍. ഒരു വനിത, ഒരു ഷണ്ഠന്‍, ഒരു മതപണ്ഡിതന്‍, ഒരുഗായകന്‍. ഭാര്യ സുല്‍ത്താന ത്വദൂബയായിരുന്നു വനിത. അംഗരക്ഷകന്‍ നസ്വ്‌റായിരുന്നു ഷണ്ഠന്‍. ഇദ്ദേഹം ബുദ്ധിമാനും സമര്‍ഥനുമായിരുന്നു. പിതാവ് ഹകമിന്റെ ബദ്ധവൈരിയായിരുന്ന യഹ്‌യബ്‌നു യഹ്‌യയായിരുന്നു മതപണ്ഡിതന്‍. ഇദ്ദേഹത്തെ അബ്ദുറഹ്‌മാന്‍ അനുനയിപ്പിച്ച് കൂടെ കൂട്ടിയതാണ്. പേര്‍ഷ്യന്‍ വംശജന്‍ സിര്‍യാബായിരുന്നു ഗായകന്‍. അമവികളുടെ ദര്‍ബാറിലെ ഗായകനായിരുന്ന സിര്‍യാബ് മനംമടുത്താണ് സ്‌പെയിനിലെത്തിയത്.”

ഇക്കാലത്ത് കൊര്‍ദോവ വിജ്ഞാനീയങ്ങളുടെ കേന്ദ്രമായി. പണ്ഡിതരുടെയും ശാസ്ത്രകാരന്‍മാരുടെയും അമൂല്യഗ്രന്ഥങ്ങളുടെയും പറുദീസയായ കൊര്‍ദോവ ബഗ്ദാദിനെപ്പോലും പിന്നിലാക്കി.

റോഡുകള്‍, പാലങ്ങള്‍, പട്ടണങ്ങള്‍, പള്ളികള്‍, മതപാഠശാലകള്‍, ആശുപത്രികള്‍, പൂന്തോട്ടങ്ങള്‍ എന്നിവ പരക്കെ നിര്‍മിച്ചു.

ക്രൈസ്തവര്‍ക്ക് നല്ല പരിഗണന നല്‍കി, അവരെ ഉയര്‍ന്ന ജോലികളില്‍ നിയമിച്ചു. പൂര്‍ണ മതസ്വാതന്ത്ര്യം അനുവദിച്ചു. ഇതു നിമിത്തം അവര്‍ മുസ്‌ലിംകളെ അതിരറ്റ് സ്‌നേഹിക്കുകയും അറബി പഠിക്കുകയും ചെയ്തു. നിരവധിപേര്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.

എന്നാല്‍ ഇതിനെതിരെ ജുലാജിസ് എന്ന പുരോഹിതന്‍ മതനിന്ദാ പ്രസ്ഥാനം ആരംഭിച്ചു. മുഹമ്മദ് നബിയെ നിന്ദിച്ച് മുസ്‌ലിം ക്രൈസ്തവ സൗഹൃദം തകര്‍ക്കലായിരുന്നു അയാളുടെ ശ്രമം. ഇതു പക്ഷേ അബ്ദുറഹ്‌മാന്‍ തകര്‍ത്തു. ഒടുവില്‍ ചര്‍ച്ച് തന്നെ ഈ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞു.

ക്രി. 852ല്‍ (ഹി. 258) അബ്ദുറഹ്‌മാന്‍ അന്തരിച്ചു.

അബ്ദുറഹ്‌മാന്‍ മൂന്നാമന്‍

അബ്ദുറഹ്‌മാന്‍ രണ്ടാമന്റെ നിര്യാണശേഷം പുത്രന്‍ മുഹമ്മദ് ഒന്നാമന്‍ ഭരണമേറ്റു. ശേഷം മുഹമ്മദിന്റെ പുത്രന്‍ മുന്‍ദിറും പിന്നീട് മുന്‍ദിറിന്റെ സഹോദരന്‍ അബ്ദുല്ലയും സാരഥ്യം വഹിച്ചു. 72 സംവത്സരങ്ങള്‍ നീണ്ടുനിന്ന ഈ മൂവരുടെയും ഭരണകാലത്തിന് ചരിത്രപരമായ പ്രാധാന്യങ്ങളൊന്നുമുണ്ടായില്ല.

അബ്ദുല്ലയുടെ പൗത്രന്‍ അബ്ദുറഹ്‌മാന്‍ നാസിര്‍ (അബ്ദുറഹ്‌മാന്‍ മൂന്നാമന്‍) ആണ് പിന്നീട് കിരീടമണിഞ്ഞത്. ക്രി.വ. 912ലാണിത് (ഹി.300). 22കാരനായ ഈ അമീറാണ് മുസ്‌ലിം സ്‌പെയിനിന് നവോന്മേഷം പകര്‍ന്നത്.

മുഹമ്മദിന്റെ മകനായി ക്രി.891ല്‍ പിറന്ന അബ്ദുറഹ്‌മാന് ചെറുപ്പത്തില്‍ തന്നെ പിതാവ് നഷ്ടപ്പെട്ടു. പിതാമഹനില്‍ നിന്നാണ് ഭരണപാഠങ്ങള്‍ പഠിച്ചത്.

കഴിഞ്ഞ 70 വര്‍ഷത്തെ ഭരണം സ്‌പെയിനിനെ കനത്ത ആഭ്യന്തര സംഘര്‍ഷത്തിലേക്ക് തള്ളിവിട്ടിരുന്നു. എല്‍വിറ, ജായിന്‍ എന്നിവിടങ്ങളിലെ കലാപകാരികളെ അദ്ദേഹം നേരിട്ടു. മലമ്പ്രദേശങ്ങളില്‍ വാസമുറപ്പിച്ച കൊള്ളക്കാരെ കീഴ്‌പ്പെടുത്തി. കലാപത്തിന് ശ്രമിച്ച ക്രൈസ്തവ തീവ്രവാദികളെ ഒതുക്കി. ടോളിഡോ, ലിയോണ്‍, നാഫാര്‍ എന്നിവിടങ്ങളിലെ കൈയേറ്റക്കാരെ തുരത്തിയോടിച്ചു.

ഏതാനും വര്‍ഷങ്ങള്‍കൊണ്ട് സ്‌പെയിന്‍ അതിന്റെ പൂര്‍വ പ്രതാപം വീണ്ടെടുത്തു. എത്ര വലിയ കുറ്റവാളിക്കും മാപ്പ് നല്‍കുന്നതായിരുന്നു അബ്ദുറഹ്‌മാന്റെ പ്രകൃതം. അത് അദ്ദേഹത്തെ മഹാനാക്കി മാറ്റി.

ഇതിനിടെ ആഫ്രിക്കയിലെ ഫാത്വിമികളും സ്‌പെയിന്‍ അക്രമിച്ചു. ക്രൈസ്തവരുടെ സഹകരണത്തോടെയായിരുന്നു ഇത്. എന്നാല്‍ അക്കാലത്തെ അബ്ദുറഹ്‌മാന്റെ കിടയറ്റ നാവികസേനക്കു മുമ്പില്‍ ഫാത്വിമി സേന നിലംപരിശായി.

അബ്ബാസികള്‍ ഖുവൈഹികളുടെ കളിപ്പാവകളായി മാറിയതോടെ അബ്ദുറഹ്‌മാന് അമീര്‍ എന്ന പദവി ഉപേക്ഷിച്ച് ഖലീഫ (അമീറുല്‍ മുഅ്മിനീന്‍) എന്ന് സ്വയം പ്രഖ്യാപിച്ചു. 929 ലാണ് (ഹി.317) പ്രഖ്യാപനമുണ്ടായത്.

ഇക്കാലത്ത് കൊര്‍ദോവ കൂടുതല്‍ പ്രതാപിയായി. 400 മുറികളുള്ള ഒരു വെണ്ണക്കല്‍ കൊട്ടാരം അറബ് വാസ്തുശില്പത്തിന്റെ മകുടോദാഹരണമായി. അര നൂറ്റാണ്ടുകാലം ഭരിച്ച്, സ്‌പെയിനിനെ സംസ്‌കാരങ്ങളുടെ കളിത്തൊട്ടിലാക്കി മാറ്റി. ക്രി. 961ല്‍ അദ്ദേഹം നിര്യാതനായി.

ഹകം രണ്ടാമന്‍ (സിഇ. 961-976)

സ്‌പെയിനിനെ ചരിത്രത്തിലെ വിസ്മയങ്ങളിലൊന്നാക്കിയ മഹാന്‍മാരായ മുസ്‌ലിം ഭരണാധികാരികളില്‍ അവസാനത്തെ ആളാണ് ഹകം രണ്ടാമന്‍. അബ്ദുറഹ്‌മാന്‍ നാസിറിന്റെ മകന്‍.

പിതാവില്‍ നിന്ന് അനന്തരമായി ലഭിച്ച രാജ്യം ക്ഷേമപൂര്‍ണവും സമാധാന നിര്‍ഭരവുമായിരുന്നു. ചില പ്രഭുക്കളും ക്രൈസ്തവ തീവ്രവാദികളും മാത്രമേ അപവാദങ്ങളായുണ്ടായുള്ളൂ. തന്റെ രണവീരന്‍മാരായ സകാലിബ സൈന്യത്തിനു മുമ്പില്‍ അവര്‍ നിഷ്പ്രഭരായി.

ഹകം പണ്ഡിതനും പട്ടാളക്കാരനുമായിരുന്നു. കലയും സാഹിത്യവും ശാസ്ത്രവും അദ്ദേഹത്തിന്റെ ഇഷ്ട വിഷയങ്ങളാണ്. ലോകത്തിന്റെ ഏത് ഭാഗത്തു പുതിയ പുസ്തകം പുറത്തിറങ്ങിയാലും അത് തന്റെ ലൈബ്രറിയില്‍ അദ്ദേഹം എത്തിക്കും. അക്കാലത്ത് നാലു ലക്ഷം ഗ്രന്ഥങ്ങള്‍ കൊര്‍ദോവയിലെ ഹകമിന്റെ ലൈബ്രറിയിലുണ്ടായിരുന്നു. അബുല്‍ ഫറജുല്‍ ഇസ്ഫഹാനിയുടെ ‘കിതാബുല്‍ അഗാനീ’ ആയിരം സ്വര്‍ണനാണയം ഗ്രന്ഥകാരന് നല്‍കി ഹകം സ്വന്തമാക്കി.

പുസ്തകം വായിക്കാനും അസ്വാദനക്കുറിപ്പുകള്‍ എഴുതാനും ഈ ഭരണാധികാരി സമയം കണ്ടെത്തി. യൂറോപ്പിലെ ഇതര ക്രൈസ്തവ രാജ്യങ്ങളിലെ ഭരണാധികാരികള്‍ പോലും നിരക്ഷരരായിരുന്ന കാലത്താണീ സ്‌പെയിനിലെ വിജ്ഞാന വിപ്ലവം.

ബഗ്ദാദിലും കെയ്‌റോവിലും അന്ന് സര്‍വകലാശാലകളുണ്ടായിരുന്നു. യൂറോപ്പിലെ പ്രഥമ സര്‍വകലാശാല ഹകം രണ്ടാമന്‍ കൊര്‍ദോവയില്‍ സ്ഥാപിച്ചതാണ്.

15 വര്‍ഷമാണ് ഹകം രണ്ടാമന്‍ ഭരണം നടത്തിയത്. ക്രി.വ. 976ല്‍ (ഹി. 366) അദ്ദേഹം ദിവംഗതനായി.

സ്‌പെയിനിലെ ഉമവി ഭരണം തകരുന്നു

അല്‍ ഹകം രണ്ടാമന്റെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ പതിനൊന്നു വയസ്സുകാരന്‍ ഹിശാം രണ്ടാമനാണ് സ്‌പെയിനിന്റെ കിരീടമണിഞ്ഞത്. എന്നാല്‍ ഭരണം നിയന്ത്രിച്ചിരുന്നത് ഹിശാമിന്റെ മാതാവ് സുബ്ഹ് ആയിരുന്നു. കൊട്ടാരവുമായും ഹിശാമിന്റെ കുടുംബവുമായും അടുത്ത ബന്ധമുണ്ടായിരുന്ന ഇബ്‌നു ആമിര്‍ മന്ത്രിയുമായി. പിന്നീട് ഇദ്ദേഹം ഹാജിബ് (അംഗരക്ഷകന്‍, പ്രധാനമന്ത്രിക്ക് തുല്യമായ പദവി) എന്ന പദവിയും മന്‍സൂര്‍ എന്ന പേരും സ്വീകരിച്ചു. സാവധാനം മന്‍സൂര്‍ അധികാര കേന്ദ്രം തന്നെയായി. ഖലീഫ അദ്ദേഹത്തിന്റെ കീഴിലാവുന്ന സ്ഥിതിയും വന്നു.

എങ്കിലും മന്‍സൂര്‍ പ്രാപ്തനും പ്രതിഭാവിലാസമുള്ളവനുമായിരുന്നു. ആഭ്യന്തര കലാപകാരികള്‍, വൈദേശിക ശത്രുക്കള്‍ എന്നിവരുമായി അമ്പതിലേറെ തവണ യുദ്ധം നടത്തിയ അദ്ദേഹം ഒന്നില്‍ പോലും പരാജയം രുചിച്ചിട്ടില്ലെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു.

സൈന്യത്തിലെ സ്ലാവുകളുടെ ധിക്കാരം അസഹ്യമായപ്പോള്‍ ബര്‍ബറുകളെ ചേര്‍ത്ത് സന്തുലിതത്വമുണ്ടാക്കിയതും കൃഷിയും വ്യവസായവും വികസിപ്പിച്ചതും ക്രൈസ്തവ തീവ്രവാദികളെ നിലക്കുനിര്‍ത്തിയതും മന്‍സൂറിന്റെ മികച്ച പ്രവര്‍ത്തനങ്ങളാണ്. ഹാജിബ് പദവി തന്റെ കുടുംബത്തില്‍ നിക്ഷിപ്തമാക്കിയാണ് ക്രി. 1002ല്‍ മന്‍സൂര്‍ വിടവാങ്ങിയത്.

ഉമവി കുടുംബങ്ങള്‍ തമ്മിലുള്ള കിടമത്സരങ്ങളും അധികാര വടംവലികളുമാണ് പിന്നീട് സ്‌പെയിനില്‍ അരങ്ങേറിയത്. ഇരുപത് വര്‍ഷത്തിനിടെ ഒമ്പത് ഖലീഫമാര്‍ മാറിമാറി ഭരിച്ചു. അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ വീണ്ടും തിരിച്ചുവന്നു. ചിലര്‍ ഒന്നോ രണ്ടോ വര്‍ഷം, മറ്റു ചിലര്‍ മാസങ്ങളോളം ഖിലാഫത്ത് നടത്തി.

ദുര്‍ബലരായ ഖലീഫമാര്‍ സ്ലാവ്, ബര്‍ബര്‍ വിഭാഗത്തില്‍ നിന്നുവന്ന അംഗരക്ഷകരുടെ (ഹാജിബ്) പാവകള്‍ മാത്രമായി. ഏറെ സങ്കടകരമായത് ഖലീഫയെ മാറ്റുന്നതിലും വാഴിക്കുന്നതിലും ക്രൈസ്തവര്‍ ചരടുവലി തുടങ്ങി എന്നതാണ്. കലഹിക്കുന്ന മുസ്‌ലിംകളുടെ പക്ഷത്ത് അവസരത്തിനൊത്ത് മാറിമാറി നിന്ന് അവര്‍ ഉമവി ഭരണത്തകര്‍ച്ചക്ക് ആക്കം കൂട്ടി. ഖലീഫമാര്‍ വധിക്കപ്പെടുന്നതും സ്ഥാനഭ്രഷ്ടരാക്കപ്പെടുന്നതും പതിവായി.

ഇതിനിടെ വടക്കെ ആഫ്രിക്കയിലെ ഇദ്‌രീസി വംശജനായ അലിബ്‌നു ഹമൂദ് സിംഹാസനം പിടിച്ചു. എന്നാല്‍ ജനം അദ്ദേഹത്തെ പുറത്താക്കി. വൈകാതെ സ്‌പെയിനിലെ പ്രവിശ്യകളോരോന്നും സ്വതന്ത്രമാവുകയും ഹിശാം മൂന്നാമനോടെ 275 വര്‍ഷം നീണ്ട ഉമവീ ഭരണത്തിന് സ്‌പെയിനില്‍ തിരശ്ശീല വീഴുകയും ചെയ്തു. ക്രി. 1031ലാണ് (ഹി. 422) ഇത് സംഭവിച്ചത്.

 

 

മുൻപത്തെ ലേഖനം സ്വലാഹുദ്ദീന്‍ അയ്യൂബി
അടുത്ത ലേഖനം സൈറാ ബീഗം

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI