വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > ഇസ്‌ലാം ഇന്ത്യയില്‍ > തുഗ്‌ളക്ക് ഭരണകൂടം

തുഗ്‌ളക്ക് ഭരണകൂടം

ദില്ലി സുല്‍ത്താനേറ്റിന്റെ ചരിത്രത്തില്‍ ഭരണപരീക്ഷണങ്ങളും ഭരണവിപുലീകരണവും ഒരുപോലെ നിറഞ്ഞുനിന്ന കാലഘട്ടമാണ് തുഗ്‌ളക്ക് ഭരണകൂടം. ധീരമായ ഭരണനയങ്ങള്‍, വിപുലമായ ഭരണപരിധി, സാമ്പത്തികവും ഭരണപരവുമായ പരീക്ഷണങ്ങള്‍ എന്നിവ ഈ ഭരണകാലത്തെ പ്രത്യേകതകളായി കണക്കാക്കപ്പെടുന്നു. ചില നയങ്ങള്‍ വിജയകരമായതായും ചിലത് പ്രതിസന്ധികള്‍ക്ക് വഴിയൊരുക്കിയതായും ചരിത്രം വിലയിരുത്തുമ്പോഴും, തുഗ്‌ളക്ക് ഭരണകൂടം ദില്ലി സുല്‍ത്താനേറ്റിന്റെ ഭരണസംവിധാനങ്ങളില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയെന്നത് നിഷേധിക്കാനാവില്ല.

ഖില്‍ജി ഭരണത്തില്‍ മുള്‍ത്താന്‍ പ്രവിശ്യയിലെ ഗവര്‍ണറായിരുന്ന ഗിയാസുദ്ദീന്‍ തുഗ്ലക്ക് 1321ല്‍ സ്ഥാപിച്ചതാണ് തുഗ്‌ളക്ക് ഭരണകൂടം. അലാവുദ്ദീന്‍ ഖില്‍ജിയുടെ മകന്‍ മുബാറക്ഷായെ വധിച്ച് ഭരണം പിടിച്ച ഖുസ്രുവിനെ കീഴ്‌പ്പെടുത്തിയാണ് ഗിയാസുദ്ദീന്‍ ഡല്‍ഹി സുല്‍ത്വനത്തിന്റെ ഭാഗമായത്.

മംഗോളിയരുടെ ആക്രമണങ്ങളില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചതു വഴി ഗിയാസുദ്ദീന്‍ തുഗ്‌ളക്ക്, ഗാസീമാലിക് എന്ന പേരില്‍ വിശ്രുതനായിരുന്നു. ഡല്‍ഹിയുടെ കടിഞ്ഞാണ്‍ പിടിച്ച അദ്ദേഹം മാതൃകാപരമായ ഭരണമാണ് കാഴ്ചവെച്ചത്.

അക്കാലത്ത് ഡക്കാനും ചില ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളും ഡല്‍ഹി സുല്‍ത്വനത്തില്‍ ചേരാതെ സാമന്തരാജ്യങ്ങളായി തുടരുകയായിരുന്നു. തുഗ്ലക്ക് ഇതൊഴിവാക്കി അവയെ രാജ്യത്തോട് കൂട്ടിച്ചേര്‍ത്തു. ഭരണക്രമത്തെ ജനകീയമാക്കി ഉടച്ചുവാര്‍ത്തു. നികുതി ലളിതമാക്കുകയും കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്തു. ആഡംബരവും ധൂര്‍ത്തും ഒഴിവാക്കി. ഏതാനും പേര്‍ക്ക് വാരിക്കോരി കൊടുത്തില്ല. പകരം മുഴുവന്‍ പേര്‍ക്കും കണക്കാക്കി നല്‍കി. മതകാര്യങ്ങളില്‍ കണിശത കാട്ടുകയും ചെയ്തു.

മുഹമ്മദ് തുഗ്ലക്ക്

ചരിത്രത്തില്‍ ‘ബുദ്ധിമാനായ വിഡ്ഢി’ എന്ന അപഖ്യാതിക്കിരയായ വ്യക്തിയാണ് മുഹമ്മദ് തുഗ്ലക്ക്. ഗിയാസുദ്ദീന്റെ മരണ ശേഷമാണ് 1325ല്‍ പുത്രനായ മുഹമ്മദ് ഭരണ സാരഥ്യമേറുന്നത്. ബുദ്ധിമാനും പണ്ഡിതനും കലാകാരനുമായിരുന്നു മുഹമ്മദ്.

ഭരണത്തിന്റെ രണ്ടാം വര്‍ഷത്തില്‍ തന്നെ ആസ്ഥാനം ഡല്‍ഹിയില്‍ നിന്ന് ദൗലത്താബാദിലേക്ക് മാറ്റി. ഇത് ജനങ്ങളെ ബാധിക്കുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴേക്ക് പത്തു വര്‍ഷം കഴിഞ്ഞിരുന്നു. അതോടെ തീരുമാനം പിന്‍വലിച്ച് ആസ്ഥാനം വീണ്ടും ഡല്‍ഹി തന്നെയാക്കി.

അതുപോലെ, ചെമ്പുനാണയങ്ങള്‍ അടിച്ചിറക്കി പരിഷ്‌കരണത്തിന് ശ്രമിച്ചു. എന്നാല്‍ നഷ്ടമാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ ആ നാണയങ്ങള്‍ പിന്‍വലിച്ചു. ഇത്തരം ശ്രമങ്ങളാണ് മുഹമ്മദ് തുഗ്ലക്കിനെ ‘കിറുക്കനും’ ‘വിരുദ്ധ വ്യക്തിത്വ’ത്തിനുടമയുമാക്കി പരിചയപ്പെ ടുത്താന്‍ ചില ചരിത്രകാരന്‍മാരെ പ്രേരിപ്പിച്ചത്. എന്നാല്‍ ജനനന്മ ലക്ഷ്യമാക്കുന്ന ഒരു ഭരണാധികാരി തന്റെ തെറ്റായ തീരുമാനങ്ങള്‍ പിന്‍വലിക്കുന്നതില്‍ എന്താണ് അസാംഗത്യമുള്ളത്. തലസ്ഥാനങ്ങളും നാണയങ്ങളും മാറുന്നത് എങ്ങനെയാണ് കിറുക്കാവുന്നത്?

25 വര്‍ഷമാണ് മുഹമ്മദ് തുഗ്ലക്കിന്റെ ഭരണ കാലം. ഇതില്‍ ആദ്യപകുതി സമാധാന- ക്ഷേമപൂര്‍ണമായിരുന്നു. ഡല്‍ഹി സുല്‍ത്വനത്ത് പുരോഗതിയുടെ പരമകാഷ്ഠ പ്രാപിച്ച നാളുകളുമായിരുന്നു അത്. എന്നാല്‍ രണ്ടാം പകുതി, വിവിധ കലാപങ്ങളാല്‍ അസ്വസ്ഥ പൂര്‍ണമായിരുന്നു. തെക്കും കിഴക്കും ഭാഗങ്ങളിലും ഡെക്കാനിലും സിന്ധിലും കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും സ്വതന്ത്രമായ ഭരണകൂടങ്ങള്‍ നിലവില്‍ വരികയും ചെയ്തു.

ഇവ ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമത്തിനിടയിലാണ് 1351ല്‍ മുഹമ്മദ് തുഗ്ലക്ക് മരണമടയുന്നത്.

ഫിറോസ് ഷാ തുഗ്ലക്ക്

മുഹമ്മദ് തുഗ്ലക്കിന് ശേഷം ഈ വംശത്തില്‍ അഞ്ച് പേര്‍ ഭരണം നടത്തി. ഇവരില്‍ പ്രമുഖനാണ് മുഹമ്മദ് തുഗ്ലക്കിന്റെ പിതൃവ്യ പുത്രന്‍ ഫിറോസ് ഷാ തുഗ്ലക്ക്. 1351ലാണ് ഫിറോസ് അധികാരമേറ്റത്. പ്രവിശ്യകള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനു പിന്നാലെ അവ അടിച്ചമര്‍ത്താന്‍ നടത്തിയ യുദ്ധങ്ങളില്‍ ആയിരങ്ങള്‍ മരിച്ചു വീണിരുന്നു. മുഹമ്മദിന്റെ കാലത്തു നടന്ന ഈ രക്തരൂഷിത യുദ്ധങ്ങള്‍, ഫിറോസ്ഷായെ ഏറെ സങ്കടത്തിലാക്കി. അതുകൊണ്ടാവാം യുദ്ധങ്ങളില്ലാത്ത, സമാധാനപൂര്‍ണമായ രാജ്യമാണ് ഫിറോസ് ഇഷ്ടപ്പെട്ടത്.

രാജ്യമൊട്ടാകെ നിരവധി കനാലുകള്‍, കുളങ്ങള്‍, തോടുകള്‍, തോട്ടങ്ങള്‍, പൂന്തോട്ടങ്ങള്‍, പാലങ്ങള്‍ എന്നിവ അദ്ദേഹം പണിതു. ആശുപത്രികള്‍, സത്രങ്ങള്‍, പള്ളികള്‍, മതപഠന ശാലകള്‍ എന്നിവയും സ്ഥാപിച്ചു. നൂറ്റമ്പതോളം പാലങ്ങളും നിര്‍മിച്ചു. ജോണ്‍പൂര്‍, ഫിറോസ് പൂര്‍, ഹോഷിയാര്‍ പൂര്‍ തുടങ്ങി ചെറുതും വലുതുമായ ഇരുന്നൂറിലധികം പട്ടണങ്ങള്‍ പണി കഴിപ്പിച്ചു. ഡല്‍ഹി ലോകോത്തര നഗരമായി മാറിയത് ഫിറോസ് ഷായുടെ ഭരണത്തിലാണ്. (1398ലെ തിമൂറിന്റെ ആക്രമണത്തില്‍ പക്ഷെ, ഡല്‍ഹി തകര്‍ന്നടിയുകയാണ് ചെയ്തത്)

പ്രജകളുടെ മനം കവര്‍ന്നുള്ള ഫിറേസ് ഷായുടെ ഭരണം 38 വര്‍ഷം നീണ്ടു നിന്നു. 1388 ലായിരുന്നു മരണം. പിന്നീട് 25 വര്‍ഷം കൂടി തുഗ്ലക്ക് ഭരണം നിലനിന്നെങ്കിലും രാജ്യം സംഘര്‍ഷ ഭരിതമായിരുന്നു. ഒടുവില്‍ തിമൂറിന്റെ അക്രമണത്തില്‍ മഹ്‌മൂദ്ഷാ തുഗ്ലക്കിന്റെ സിംഹാസനം ആടിയുലഞ്ഞു. ഡല്‍ഹി സുല്‍ത്വനത്ത് അതീവ ദുര്‍ബലാവസ്ഥയിലുമായി. പുറത്തു നിന്നുള്ള ആക്രമണങ്ങളെ ചെറുക്കാന്‍ പോലും ത്രാണിയില്ലാത്ത അവസ്ഥയില്‍ അത് അധികകാലം നീണ്ടില്ല. 1413ല്‍ മഹ്‌മൂദ് ഷാ അന്തരിക്കുകയും തുഗ്ലക്ക് ഭരണവും അതോടൊപ്പം ഡല്‍ഹി സുല്‍ത്വനത്ത് തന്നെയും നിലംപതിക്കുകയും ചെയ്തു.
ഒമ്പതരപ്പതിറ്റാണ്ടാണ് തുഗ്‌ളക്ക് വംശം ഡല്‍ഹിയുടെ കടിഞ്ഞാണ്‍ നിയന്ത്രിച്ചത്. ഇന്ത്യയുടെ പ്രതാപകാലം കൂടിയായിരുന്നു ഈ ദശകങ്ങളത്രയും.

സയ്യിദ് ഭരണകൂടം

അവസാന തുഗ്‌ളക്ക് ഭരണാധികാരിയായ മഹ്‌മൂദ് ഷായെ തോല്പിച്ച് 1398ല്‍ തിമൂര്‍ ഡല്‍ഹി പിടിച്ചു. ഇതോടെ വിവിധ പ്രവിശ്യകള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും സ്വയം ഭരണം നടത്തുകയും ചെയ്തു. പഞ്ചാബില്‍ ഗവര്‍ണറായി യാസിര്‍ഖാന്‍ എന്നയാളെ നിശ്ചയിച്ചാണ് തിമൂര്‍ ഇന്ത്യവിട്ടത്. നാമമാത്ര അധികാരവുമായി നിലവിലുണ്ടായിരുന്ന മഹ്‌മൂദ്ഷാ തുഗ്ലക്കും യാസിര്‍ഖാനും തമ്മില്‍ വര്‍ഷങ്ങളോളം യുദ്ധം നടന്നു കൊണ്ടിരുന്നു. എന്നാല്‍ 1413ല്‍ മഹ്‌മൂദ്ഷാ അന്തരിച്ചതോടെ 1414ല്‍ യാസിര്‍ഖാന്‍ ഡല്‍ഹി കീഴടക്കി. അദ്ദേഹം സ്ഥാപിച്ച ഭരണകൂടമാണ് സയ്യിദ് വംശം. നബിയുടെ കുടുംബമാണെന്ന അവകാശ വാദമുയര്‍ത്തിയാണ് ‘സയ്യിദ്’ എന്ന പേര് സ്വീകരിച്ചത്.
ഡല്‍ഹിയിലും പഞ്ചാബിലും മാത്രമേ സയ്യിദ് ഭരണമുണ്ടായിരുന്നുള്ളൂ. യാസിര്‍ഖാനു ശേഷം 1443ല്‍ അധികാരമേറ്റത് സയ്യിദ് ആലംഷാ ആയിരുന്നു. ആലംഷാക്ക് പഞ്ചാബും നഷ്ടപ്പെട്ടു. 1457ല്‍, ലാഹോര്‍ ഗവര്‍ണറായിരുന്ന ബഹ്‌ലൂല്‍ ലോദി ഡല്‍ഹി കീഴടക്കിയതോടെ സയ്യിദ് ഭരണത്തിന് അന്ത്യമായി.

ലോദി ഭരണം

ഡല്‍ഹി കേന്ദ്രമായി 1451ല്‍ ബഹ്‌ലൂല്‍ ലോദി സ്ഥാപിച്ചതാണ് ലോദി ഭരണകൂടം (1451-1526). സയ്യിദ് ഭരണത്തില്‍ നിന്ന് വ്യത്യസ്തമായി ഭദ്രവും വ്യവസ്ഥാപിതവുമായ ഭരണമാണ് ലോദിമാര്‍ കാഴ്ചവെച്ചത്. മുഗള്‍ വംശത്തിന്റെ ആധിപത്യം സ്ഥാപിതമായ 1526വരെ ലോദി ഭരണം നീണ്ടുനിന്നു.

ബഹ്‌ലൂല്‍ ലോദി ലാഹോറില്‍ നിന്നെത്തിയ പഠാണി മുസ്‌ലിമാണ്. നാലു പതിറ്റാണ്ട് ഭരിച്ച ലോദി 1489ല്‍ മരിക്കുകയും പുത്രന്‍ ഇസ്‌കന്ദര്‍ ലോദി ഭരണസാരഥ്യമേറുകയും ചെയ്തു.

ഈ വംശത്തിലെ പുകള്‍പെറ്റ ഭരണാധികാരിയായിരുന്നു ഇസ്‌കന്ദര്‍. ഡല്‍ഹിയുടെ സമീപത്ത് സിക്കന്ദറാബാദ് എന്ന പേരില്‍ ഒരു പട്ടണം പണിത് തലസ്ഥാനം അങ്ങോട്ട് മാറ്റി അദ്ദേഹം. സിക്കന്ദറാബാദാണ് പിന്നീട് ‘ആഗ്ര’യായത്.

സാമൂഹിക ക്ഷേമ-ദാരിദ്ര്യ നിര്‍മാര്‍ജന കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിച്ച സിക്കന്ദര്‍ പാവപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ നല്‍കിയിരുന്നു.

1517 മുതല്‍ ഇസ്‌കന്ദറിന്റെ മകന്‍ ഇബ്‌റാഹീം ലോദിയാണ് ഭരണം നയിച്ചത്. അഭ്യന്തര ശൈഥില്യം കൊണ്ട് പൊറുതി മുട്ടുന്നതിനിടെയാണ് 1526ല്‍ ബാബറിന്റെ ആക്രമണം. അതോടെ ലോദി വംശത്തിന്റെ അന്ത്യം കുറിക്കപ്പെട്ടു.

മുൻപത്തെ ലേഖനം ത്വാഹാ ഹുസൈന്‍
അടുത്ത ലേഖനം ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI