വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > സാംസ്‌കാരിക രംഗം > അബ്ദു മുഹമ്മദ് ഹാജി

അബ്ദു മുഹമ്മദ് ഹാജി

ഉള്ളടക്കം

കേരള മുസ്‌ലിം രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ വളര്‍ച്ചയില്‍ അവിസ്മരണീയ നാമമാണ് ‘മലബാര്‍ ഇസ്‌ലാമും’ അതിന്റെ പത്രാധിപര്‍ ‘അബ്ദു മുഹമ്മദും’. ശ്രീനാരായണ ഗുരു സന്യാസിയായി നടന്ന കാലത്ത് കൊച്ചിയില്‍ വരുമ്പോള്‍ മക്തി തങ്ങളുടെയും ഹാജി അബ്ദു മുഹമ്മദിന്റെയും സമീപത്ത് വരാറുണ്ടായിരുന്നു. ഇരുവരും നല്ല വാചാലരും യുക്തി ഭദ്രമായി കാര്യങ്ങള്‍ അവതരിപ്പിക്കുവാന്‍ കഴിവുള്ളവരുമായിരുന്നതുകൊണ്ടും ഇസ്‌ലാമിക തത്വങ്ങളെ കുറിച്ച് ഗുരുവിന് ശരിക്കുള്ള ഗ്രാഹ്യമുള്ളതുകൊണ്ടും ദീര്‍ഘമായ ചര്‍ച്ചകളാണ് നടന്നിരുന്നത്.

അബ്ദു മുഹമ്മദ് എന്ന ബാവ ഹാജി കൊച്ചിയില്‍ നിന്ന് 1905ല്‍ ‘മലബാര്‍ ഇസ്‌ലാം’ എന്ന പേരില്‍ ഒരു വാരിക ആരംഭിച്ചു. തന്റെ ഉസ്താദ് ‘അടിമ മുസ്‌ലിയാരു’ടെ പുത്രന്‍ സി.വി. ഹൈദ്രോസിനെ സഹപത്രാധിപരായും നിയമിച്ചു. അറബി, ഉറുദു, ഇംഗ്ലീഷ്, തമിഴ് ഭാഷകള്‍ സാമാന്യം നന്നായി കൈകാര്യം ചെയ്തിരുന്ന ഹാജി പരന്ന വായനക്കാരനായിരുന്നു. യുറോപ്യന്‍ കമ്പനി മാനേജര്‍മാരുമായുള്ള സാമീപ്യം വഴി ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങള്‍ യഥേഷ്ടം ലഭിച്ചിരുന്നു. ഈജിപ്തില്‍ നിന്നുള്ള അറബി പ്രസിദ്ധീകരണങ്ങളും വരുത്തിയിരുന്നു. ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റഷീദ് റിദ തുടങ്ങിയരുടെ ആധുനിക ചിന്താഗതികളുമായും ഉര്‍ദു പത്രങ്ങള്‍ വഴി ഉത്തരേന്ത്യന്‍ പണ്ഡിതന്‍മാരുടെ ചിന്തകളുമായും അദ്ദേഹത്തിന് മലയാളികളെ അടുപ്പിക്കുവാന്‍ കഴിഞ്ഞു. വടക്കേ ഇന്ത്യയിലെ നേതാക്കളെ കേരളത്തിന് പരിചയപ്പെടുത്തുന്നതില്‍ ‘മലബാര്‍ ഇസ്‌ലാം’ വലിയ പങ്കാണ് വഹിച്ചത്.

അക്കാലത്ത് അക്ഷരവിദ്യാഭ്യാസമുള്ളവര്‍ മുസ്‌ലിംകളില്‍ വളരെ കുറവായിരുന്നു. പത്രം വായിക്കുന്നത് ഹറാമാണെന്ന് പണ്ഡിതന്‍മാര്‍ ഫത്‌വ ഇറക്കുക പോലുമുണ്ടായി. പഠിക്കുന്ന കാലത്ത് ‘മലബാര്‍ ഇസ്‌ലാം’ വരുത്തിയിരുന്ന ചിലരുടെയടുക്കലേക്ക് ഒളിച്ചുപോയി പത്രം വായിക്കുന്ന അനുഭവം പണ്ഡിതനും എഴുത്തുകാരനുമായിരുന്ന ഇ കെ മൗലവി പങ്കുവയ്ക്കുന്നു. (‘അല്‍ ഇത്തിഹാദ്’ വാള്യം 1 ലക്കം 3 1954 ഏപ്രില്‍) പി. അബ്ദു മുഹമ്മദ് നല്ലൊരു അറബി ഭാഷാ പണ്ഡിതനും മുസ്‌ലിം ചരിത്രകാരനും ആയിരുന്നു. മിസ്‌റില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘അല്‍മുഅയ്യദ്’ അറബി ദിനപത്രത്തിന്റെ സ്ഥിരം വായനക്കാരനായിരുന്ന ബാവ ഹാജിയുടെ ‘മലബാര്‍ ഇസ്‌ലാം’ മുഖേനയാണ് വടക്കെ ഇന്ത്യയിലെ മുസ്‌ലിം നേതാക്കളെ പരിചയപ്പെടാന്‍ കഴിഞ്ഞതെന്നും ഹാജി സാഹിബുമായി സംസാരിക്കുമ്പോള്‍ അമീര്‍ ശകീബ് അര്‍സലാനെയാണ് ഓര്‍മ വരാറെന്നും ശിഷ്യന്‍ കൂടിയായ അദ്ദേഹം എഴുതുന്നു.

രാഷ്ട്രീയ കുഴപ്പം കാരണം ഹിജ്‌റ ആദ്യ നൂറ്റാണ്ടില്‍ തന്നെ ഈജിപ്ത് വിട്ട് തമിഴ്‌നാട്ടില്‍ കായല്‍പട്ടണത്ത് കുടിയേറിപ്പാര്‍ത്ത കുടുംബം. രാമനാട് രാജാവ് അവര്‍ക്ക് താമസ സൗകര്യങ്ങള്‍ നല്‍കി. ഇവര്‍ താമസിച്ച സ്ഥലത്തിനു ഈജിപ്തിന്റെ തലസ്ഥാനമായ ഖാഹിറയുടെ പേര്‍ വിളിച്ചു. കാലാന്തരത്തില്‍ ഇത് കായല്‍പട്ടണമായി മാറി. അവിടെ നിന്ന് ഒരാള്‍ കണ്ണൂരില്‍ പഴയ അങ്ങാടിയില്‍ വന്നു താമസമാക്കി. ഈ കുടുംബത്തില്‍ പെട്ട അബ്ദുല്ല എന്നയാള്‍ തലശ്ശേരി തച്ചം കണ്ടി കുടുംബത്തില്‍ നിന്നും വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ മകന്‍ തച്ചംകണ്ടി കുഞ്ഞിമുഹമ്മദ് കച്ചവടാവശ്യാര്‍ഥം കൊച്ചിയില്‍ വന്നു താമസമാക്കി. ഇദ്ദേഹത്തിന്റെ പൗത്രനാണ് ‘മലബാര്‍ ഇസ്‌ലാം’ പത്രത്തിന്റെ സ്ഥാപകനും പുരോഗമനേഛുവുമായ അബ്ദു മുഹമ്മദ്. പിതാവിന്റെ പേര്‍ പുത്തന്‍ വീട്ടില്‍ അബ്ദുല്ല എന്നായിരുന്നു. പിതാവിന്റെ പേര് ചേര്‍ത്ത് വിളിച്ചത് കൊണ്ടാണ് അബ്ദുല്ല മുഹമ്മദ് ആയത്. അത് ലോപിച്ച് അബ്ദു മുഹമ്മദ് ആയി.
മാതൃ പിതാവ് തോപ്പിലകത്ത് ഹസ്സയിനാര്‍ തിരുവിതാംകൂറില്‍ നിന്ന് കൊച്ചിയില്‍ കുടിയേറിപ്പാര്‍ത്ത ധീരനും അഭ്യാസിയുമായിരുന്നു. ഇദ്ദേഹത്തിന്റെ ധീരകൃത്യങ്ങളെ കുറിച്ച് പല കഥകളുമുണ്ട്.

അബ്ദു മുഹമ്മദിന്റെ ജനനത്തിന് നാലാം ദിവസം മാതാവ് മരിച്ചു. മാതൃപിതാവായ ഹസയിനാറിന്റെ സംരക്ഷണയിലാണ് അദ്ദേഹം വളര്‍ന്നത്. സാന്താ ക്രൂസ് സ്‌കൂളിലും പള്ളി ദര്‍സിലുമാണ് പ്രാഥമിക വിദ്യാഭ്യാസം. ‘അടിമ മുസ്‌ലിയാര്‍’ എന്ന് വിളിച്ചിരുന്ന അബ്ദുറഹ്‌മാന്‍ മുസ്‌ലിയാരായിരുന്നു മതാധ്യാപകന്‍. 12ാം വയസില്‍ പിതാവ് അദ്ദേഹത്തെ കോഴിക്കോട്ടേക്ക് കൊണ്ടു പോയി. 1905വരെ കോഴിക്കോടും കൊച്ചിയിലുമായി കഴിച്ചുകൂട്ടി. പിതാവിന്റെ മരണ ശേഷം 1905ല്‍ കൊച്ചിയില്‍ വന്നു. പിന്നീടാണ് ‘മലബാര്‍ ഇസ്‌ലാം’ ആരംഭിക്കുന്നത്. ‘മലബാര്‍ ഇസ്‌ലാം’ വലിയ നഷട്ത്തിലായിരുന്നു. സ്വര്‍ണ്ണാഭരണങ്ങളടക്കം വിറ്റ് പത്രം നടത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അതേ തുടര്‍ന്ന് സഹപത്രാധിപര്‍ ഹൈദ്രോസിന് നാലായിരം രൂപ കടത്തിന്‍മേല്‍ പത്രം വിട്ടുകൊടുത്തു. ഹൈദ്രോസ് നടത്തിയപ്പോഴും കടത്തില്‍ നിന്ന് മോചനമുണ്ടായില്ല. ഒടുവിലത് സ്വാഭാവികമായി നിന്നു.

വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി, ശൈഖ് മാഹിന്‍ ഹമദാനി തങ്ങള്‍, സനാഉല്ലാഹ് മക്തി തങ്ങള്‍ തുടങ്ങിയ ആദ്യകാല പുരോഗമനേച്ഛുക്കളുമായി സഹകരിച്ചു. സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത പിതാവിന്റെ സുഹൃത്തായ ഹാജി സാഹിബിനെക്കുറിച്ച് ‘ചന്ദ്രിക’ വാരികയില്‍ 1943 ജനുവരിയില്‍ രണ്ട് ലക്കങ്ങളായി സീതി സാഹിബ് എഴുതിയിട്ടുണ്ട്. ഖിലാഫത്ത് കോണ്‍ഗ്രസ് പ്രക്ഷോഭ കാലത്ത് കോളജ് ബഹിഷ്‌കരിക്കാന്‍ സീതി സാഹിബ് തീരുമാനിച്ചപ്പോള്‍ അതില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ഹാജി സാഹിബിനെയാണ് സീതി സാഹിബിന്റെ പിതാവ് നിയോഗിച്ചത്. ആ ശ്രമം വിജയിക്കുകയും ചെയ്തു.

1920 ആഗസ്ത് 21ന് അദ്ദേഹം ബേംബെ വഴി കുടുംബ സമേതം ഹജ്ജിനു പോയി. 1921ലെ മലബാര്‍ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മാപ്പിളമാരെ പറ്റി ഇംഗ്ലീഷ് പത്രങ്ങള്‍ ദുഷ്പ്രചാരണങ്ങള്‍ നടത്താന്‍ തുടങ്ങി. മാപ്പിള എന്നതിന്റെ അര്‍ത്ഥം ”അമ്മയുടെ പിള്ള അഥവാ തന്തയില്ലാത്തവന്‍” എന്നാണെന്ന് വരെ അവര്‍ എഴുതിപിപ്പിടിപ്പിച്ചു. ഇതെല്ലാം വായിച്ച് മനസിലാക്കിയ ഹാജി സാഹിബ് മാപ്പിളമാരെ കുറിച്ച് നീണ്ടൊരു ലേഖനം തയ്യാറാക്കി. അത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താന്‍ പലരേയും ഏല്‍പ്പിച്ചുവെങ്കിലും അതൊന്നും തൃപ്തികരമാകാത്തതിനാല്‍ ഒരു ബ്രാഹ്‌മണനെ തന്നെ ഏല്‍പിച്ചു. അദ്ദേഹം അത് ഭംഗിയായി നിര്‍വഹിച്ചു. 1921 അവസാനത്തില്‍ അലീഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ പ്രസ്തുത ലേഖനം പ്രസിദ്ധീകരിച്ചട്ടുണ്ട്.

1921ല്‍ വീണ്ടും ഹജ്ജിനും പോകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കറാച്ചി വഴി മക്കയില്‍ എത്തിച്ചേരാനുള്ള ശ്രമവും പരാജയപ്പെട്ടു. പക്ഷെ, ആ യാത്രയില്‍ സര്‍ അബ്ദുല്ല, ഹാറൂണ്‍ തുടങ്ങിയ പ്രഗ്തഭമതികളുമായി സൗഹൃദമുണ്ടാക്കി. അതിനിടയില്‍ കറാച്ചിയില്‍ ഒരു ചെറുകിട വ്യവസായവും തുടങ്ങി. അത് നഷ്ടത്തില്‍ കലാശിച്ചപ്പോള്‍ 1927ല്‍ ബേംബെക്ക് മടങ്ങി. 1929 വരെ ബോംബയില്‍ തങ്ങി. അക്കാലത്ത് മലബാര്‍ മുസ്‌ലിം ജമാഅത്തുകളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. സൈമണ്‍ കമ്മീഷന്‍ ബഹിഷ്‌കരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മുഹമ്മദലി ജിന്ന കേന്ദ്ര അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തെ അനുമോദിക്കുന്നതിനായി മലബാര്‍ മുസ്‌ലിംകള്‍ ഒരു മഹാ സമ്മേളനം നടത്തി. മലബാറുകാരുടെ മംഗള പത്രം ജിന്നയ്ക്ക് സമര്‍പ്പിക്കാന്‍ ഹാജിയെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്.

1929 അന്ത്യത്തില്‍ അദ്ദേഹം കൊച്ചിയിലേക്ക് മടങ്ങി. 1942 വരെ എറണാകുളത്ത് താമസിച്ചു. അദ്ദേഹം അവസാനമായി തൂലിക ചലപ്പിച്ചത് മൗലാന സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ സീറ: കമ്മറ്റിക്കുവേണ്ടി പ്രസിദ്ധീകരിച്ച ലഘു നബി ചരിതം പരിഭാഷപ്പെടുത്തുവാന്‍ വേണ്ടിയായിരുന്നു.
1941ല്‍ അദ്ദേഹത്തിന്റെ പത്‌നി ആയിശുമ്മ ഹജ്ജുമ്മ മരണപ്പെട്ടു. 1942ല്‍ കൊച്ചിയില്‍ ഇറങ്ങിയ ആസ്‌ത്രേലിയന്‍ പട്ടാളക്കാരുടെ ശല്യം ഭയന്ന് അദ്ദേഹവും കുടുംബവും കോഴിക്കോട്ടേക്ക് മാറി താമസിച്ചു.

മരണം 1942 ഡിസംബറില്‍ കോഴിക്കോട്ട്.

മുൻപത്തെ ലേഖനം അബ്ദുല്‍ അസീസ്ബ്‌നു ബാസ്
അടുത്ത ലേഖനം അബൂസൈദ് അല്‍ ബല്‍ഖി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI