വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ > കേരളത്തിലെ ഇതര സ്ഥാപനങ്ങള്‍

കേരളത്തിലെ ഇതര സ്ഥാപനങ്ങള്‍

കേരളത്തിലെ ഇതര സ്ഥാപനങ്ങള്‍ സാമൂഹ്യ സേവനം, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, പ്രത്യേക പരിചരണം, മത–സാംസ്‌കാരിക ബോധവത്കരണം തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന കേന്ദ്രങ്ങളാണ്. സമൂഹത്തിന്റെ വ്യത്യസ്ത ആവശ്യങ്ങള്‍ മനസ്സിലാക്കി രൂപം കൊണ്ട ഈ സ്ഥാപനങ്ങള്‍ മാനവികതയും സേവന മനോഭാവവും മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത്. അല്‍ഫിത്വ്‌റ, എബിലിറ്റി ഫൗണ്ടേഷന്‍, മെഡിക്കല്‍ എയ്ഡ് സെന്ററുകള്‍, സഭകള്‍, പരിശീലന കേന്ദ്രങ്ങള്‍ എന്നിവയൊക്കെ കേരളത്തിലെ സാമൂഹ്യ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും സംഭാവനകളും അറിയുന്നത് സാമൂഹ്യ ഉത്തരവാദിത്ത ബോധം വളര്‍ത്തുന്നതിന് സഹായകമാണ്.

അല്‍ഫിത്വ്‌റ കോഴിക്കോട്

കുട്ടികളുടെ വളര്‍ച്ചയിലെ പ്രധാനപ്പെട്ട ഒരു സമയമാണ് മൂന്നു മുതല്‍ ആറു വയസ്സു വരെയുള്ള പ്രായം. ചുറ്റുമുള്ള സംഗതികളെ വിലയിരുത്തുവാനും അനുകരിക്കുവാനും കുട്ടികള്‍ അതീവ താല്പര്യം കാണിക്കുന്ന സമയമാണിത്. ഈ പ്രായത്തിലുള്ള കുട്ടികളെ തനതുരൂപത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കാനുതകുന്ന ഒരു പഠന സമ്പ്രദായം 2005 ല്‍ ഈജിപ്തില്‍ രൂപം കൊണ്ടു.

മക്ക, മദീന, യു.എസ്.എ, സുഡാന്‍, ശ്രീലങ്ക, സൗത്ത് ആഫ്രിക്ക, ചൈന, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളിലേക്കും ഈ ഒരു പഠന സംവിധാനം കടന്നു ചെന്ന് നഴ്‌സറി പഠന രംഗത്ത് വലിയ വിപ്ലവങ്ങള്‍ സൃഷ്ടിച്ചു.

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്‍ഞ്ചുമന്‍ തഅ്‌ലീമുല്‍ ഖുര്‍ആന്‍ സംഘമാണ് ഈ ഒരു പഠന രീതി അല്‍ഫിത്വ്‌റ എന്ന പേരില്‍ ഇന്ത്യയിലാദ്യമായി ആരംഭിക്കുന്നത്.

മൂന്നു വയസ്സു മുതല്‍ ആറു വയസു വരെയാണ് അല്‍ ഫിത്വ്‌റയില്‍ ഒരു കുട്ടി പഠിക്കുന്നത്. ഈ സമയത്തിനിടയില്‍ കുറഞ്ഞത് അഞ്ചു തവണയെങ്കിലും ഖുര്‍ആന്‍ മുഴുവനായി ഓതുവാന്‍ കുട്ടികള്‍ക്കു കഴിയുന്നു. കുട്ടികളെ കളികളിലൂടെയും മറ്റുമാണ് പഠനത്തിലേക്കു കൊണ്ടു വരുന്നത്. അതിനു പറ്റിയ രൂപത്തിലാണ് അല്‍ ഫിത്വ്‌റ ക്ലാസുകള്‍ സജ്ജീകരിക്കുക. അടിസ്ഥാന ഇസ്‌ലാമിക കാര്യങ്ങള്‍ക്കു പുറമെ ഗണിതം, ഇംഗ്ലീഷ്, ജനറല്‍ നോളജ് തുടങ്ങിയവയും അല്‍ ഫിത്വ്‌റ സിലബസിന്റെ ഭാഗമാണ്. കുട്ടികളെ പഠിപ്പിക്കുന്നതിന് പ്രത്യേക പരിശീലനം നേടിയവരാണ് അല്‍ഫിത്വ്‌റയിലെ അധ്യാപകര്‍. കോഴിക്കോട് അല്‍ഫിത്വ്‌റക്ക് കീഴില്‍ അഫ്‌ലിയേറ്റഡ് ചെയ്ത് കേരളത്തിലും വിദേശത്തുമായി 150 ഓളം അല്‍ഫിത്വ്‌റ ഇസ്‌ലാമിക് പ്രീ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.

വിലാസം:

അല്‍ ഫിത്വ്‌റ ഇസ്‌ലാമിക് പ്രീ സ്‌കൂള്‍
മോഡേണ്‍ ബസ് സ്റ്റോപ്പ്,
നല്ലളം
പിന്‍: 673027
ഫോണ്‍: 0495 242 1219
ഇ-മെയില്‍:
വെബ്‌സൈറ്റ്: http://atqalfitrah.org

എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ഡിസേബിള്‍ഡ്, പുളിക്കല്‍

സമൂഹത്തില്‍ അവഗണന മാത്രം ഏറ്റുവാങ്ങിയിരുന്ന ഭിന്നശേഷിക്കാര്‍ക്ക് അവസരങ്ങളൊരുക്കുവാന്‍ വേണ്ടി 2009 ല്‍ സ്ഥാപിതമായതാണ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസേബിള്‍ഡ്. കോഴിക്കോടിനടുത്ത കല്ലായില്‍ ആരംഭം കുറിക്കുകയും പിന്നീട് പുളിക്കലിലേക്കു മാറുകയും ചെയ്യുകയായിരുന്നു. ധാര്‍മിക ബോധവും ആധുനിക വിജ്ഞാനവും ഉന്നത സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചു കൊണ്ടുള്ള ഭിന്നശേഷിക്കാരുടെ ശാക്തീകരണമാണ് ഈ സ്ഥാപനം ലക്ഷ്യമിടുന്നത്.

ലക്ഷ്യ സാക്ഷാത്കാരത്തിനായി വ്യത്യസ്ത മാര്‍ഗങ്ങളാണ് എബിലിറ്റി സ്വീകരിച്ചുവരുന്നത്.

1. എബിലിറ്റി ഇന്‍സ്റ്റിറ്റിയുട്ട് ഫോര്‍ ഹിയറിംഗ് ഇമ്പയേര്‍ഡ്
ബധിരരായ കുട്ടികള്‍ക്ക് ബി.കോം, ബി.എസ്.സി, കമ്പ്യുട്ടര്‍ സയന്‍സ്, ബി.സി.എ, ഡി.സി.എ, ഡി.ടി.പി, കമ്മ്യുണിക്കേറ്റീവ് ഇംഗ്ലീഷ്, ഫിനിഷിംഗ് സ്‌കൂള്‍, അലൂമിനിയം ഫാബ്രിക്കേഷന്‍ ആന്റ് ഫാഷന്‍ ഡിസൈനിംഗ്, ഇന്ത്യന്‍ സൈന്‍ ലാഗ്വേജ് കോഴ്‌സുകള്‍ എന്നിവയുണ്ട്. ഹോസ്റ്റല്‍ സൗകര്യത്തോടെ പഠിക്കാനുള്ള അവസരമുണ്ടിവിടെ.

2.എബിലിറ്റി സ്‌പെഷ്യല്‍ സ്‌കൂള്‍ ഫോര്‍ ഡിഫ്രന്റ്‌ലി ഏബിള്‍ഡ്
ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പില്‍ ഡിസെബിലിറ്റി വിഭാഗങ്ങള്‍ക്ക് പ്രത്യേക പഠന, തൊഴില്‍ പരിശീലനമാണ് ഇവിടെ നല്കുന്നത്.

3.ബൈറൂഹ ഗൈഡന്‍സ് സെന്റര്‍
കരിയര്‍ ഗൈഡന്‍സ്, കൗണ്‍സിലിംഗ്, ഫാമിലി കൗണ്‍സിലിംഗ്, പ്രീമാരിറ്റല്‍ ആന്‍ഡ് പോസ്റ്റ് മാരിറ്റല്‍ കൗണ്‍സിലിംഗ് എന്നിവയ്ക്കുള്ള അവസരമൊരുക്കുകയാണിവിടെ.

4.ദാറുര്‍റഹ്‌മ (അന്ധവനിത പുനരധിവാസ കേന്ദ്രം)
വിദ്യാഭ്യാസയോഗ്യത ഉള്ളവരും ഇല്ലാത്തവരുമായ കാഴ്ചയില്ലാത്ത വനിതകള്‍ക്ക് വിവാഹം ഒരു മരീചികയായി മാറാറുണ്ട്. ഈ സഹോദരിമാര്‍ക്ക് താമസിക്കാനും കൂടുതല്‍ വിജ്ഞാനവും സാങ്കേതിക പരിശീലനവും നേടി ശക്തരാവാനും പരാശ്രയത്തില്‍ നിന്നു മോചനം നേടാനുമുള്ള സംരഭം.

ഇന്ത്യയില്‍ ആദ്യമായി ബ്രെയില്‍ ലിപിയില്‍ മലയാളം ഖുര്‍ആന്‍ പരിഭാഷ പകര്‍ത്തപ്പെട്ടതും, കേള്‍വിയില്ലാത്തവര്‍ക്ക് ആംഗ്യഭാഷയില്‍ ജുമുഅ ഖുതുബക്ക് ആരംഭംകുറിച്ചതും എബിലിറ്റിയിലാണ്. എബിലിറ്റി പുറത്തിറക്കുന്ന ദിവ്യദീപ്തി ശ്രാവ്യ മാസിക കേരളത്തിലെ ആദ്യ ഇസ്‌ലാമിക ശ്രാവ്യ മാസികയാണ്. കൂടാതെ ഉറവ എന്ന പേരിലുള്ള ഓഡിയോ ബുക്‌ലൈബ്രറിയും ശ്രദ്ധേയമാണ്.

വിലാസം:

പുളിക്കല്‍, വലിയപറമ്പ് പി.ഒ
മലപ്പുറം,കേരള,
പിന്‍: 673637
ഫോണ്‍: 914832790422, 9847820022
ഇ-മെയില്‍: abilitypkl@gmail.com
വെബ്‌സൈറ്റ്: www.abilityindia.net

ഐ.എസ്.എം മെഡിക്കല്‍ എയ്ഡ് സെന്റര്‍

കേരള മുസ്‌ലിംകള്‍ക്കിടയില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ യുവ ഘടകമാണ് ഐ.എസ്.എം. മത പ്രബോധനത്തോടൊപ്പം സമൂഹ ക്ഷേമ പ്രവര്‍ത്തനങ്ങളിലും ഐ.എസ്.എം മാതൃകയായിട്ടുണ്ട്.

സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ 1994 ല്‍ ഐ.എസ്.എം നു കീഴില്‍ രുപീകരിച്ചതാണ് മെഡിക്കല്‍ എയ്ഡ് സെന്റര്‍.മെഡിക്കല്‍ കോളെജ് കേന്ദ്രീകരിച്ച മെഡിക്കല്‍ എയ്ഡ് സെന്ററാണ് ആദ്യമായി മരുന്ന്, ഭക്ഷണ വിതരണ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഹെല്‍പ്പിംഗ് ഹാന്റ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലാണ് മെഡിക്കല്‍ എയ്ഡ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ട്രസ്റ്റിനു കീഴില്‍ വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

വൃക്ക രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി മാര്‍ഗ നിര്‍ദേശം നല്കുന്ന കിഡ്‌നി ഏര്‍ളി ഇവാല്വേഷന്‍ (KEE), ചെറിയ കുട്ടികളിലെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും വൈകല്യങ്ങളും കണ്ടെത്തി ശസ്ത്രക്രിയ നടത്താന്‍ സഹായിക്കുന്ന സുഹൃദയ, മെഡിക്കല്‍ കോളേജിനടുത്ത് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും താമസ സൗകര്യമൊരുക്കുന്ന കെയര്‍ ഹോം, അനാഥകളെ ഓര്‍ഫനേജുകളില്‍ പറഞ്ഞയക്കുന്നതിനു പകരം അവരുടെ വീടുകളില്‍ തന്നെ താമസിപ്പിച്ച് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന ദയ ഓര്‍ഫന്‍ കെയര്‍ എന്നിവ മെഡിക്കല്‍ എയ്ഡ് സെന്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്.

വിലാസം:

ഐ.എസ്.എം മെഡിക്കല്‍ എയ്ഡ് സെന്റര്‍,
രാമന്‍ മേനോന്‍ റോഡ്,
പാളയം,
കോഴിക്കോട്, കേരള.
പിന്‍: 673002
ഫോണ്‍: 0495 402 0380

ശാന്തി ഭവനം, രണ്ടത്താണി

മലപ്പുറം ജില്ലയിലെ ആദ്യത്തെ അംഗീകൃത ശിശുപരിപാലന കേന്ദ്രമാണ് രണ്ടത്താണി ശാന്തിഭവനം. വഴിയരികില്‍ ഉപേക്ഷിക്കപ്പെടുന്ന പിഞ്ചു പൈതങ്ങള്‍ക്കും സാമൂഹ്യമായ മറ്റു പല കാരണങ്ങളാലും മാതാപിതാക്കളുടെ കൂടെ വളരുവാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്കും അത്താണിയാണ് ഈ സ്ഥാപനം. മൂര്‍ക്കത്ത് നാസര്‍ആണ് ഈ ഉദ്യമത്തിന് തുടക്കമിട്ടത്. പ്രസവിക്കപ്പെട്ട് രണ്ടാം നാള്‍ മുതലുള്ള ഒരുപാട് കുട്ടികള്‍ക്ക് നഷ്ടപ്പെട്ട മാതൃസ്‌നേഹത്തിന്റെ മാധുര്യം പകര്‍ന്നു നല്കാന്‍ ശാന്തിഭവനത്തിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികള്‍ പ്രായപൂര്‍ത്തിയാകും വരെ എല്ലാ വിധ സൗകര്യങ്ങളുമൊരുക്കി വിദ്യാഭ്യാസം നല്കി സമൂഹത്തിലിടപെടാന്‍ അവരെ പ്രാപ്തരാക്കുകയാണ് ഈ മഹത്തായ സ്ഥാപനം.

വിലാസം:

ശാന്തി ഭവനം രണ്ടത്താണി
പൂവഞ്ചിന
രണ്ടത്താണി, മലപ്പുറം
പിന്‍: 676510
ഫോണ്‍: 9446154683

തര്‍ബിയത്തുല്‍ ഇസ്‌ലാം സഭ കോഴിക്കോട്

കോഴിക്കോട് ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗവുമായിരുന്ന സയ്യിദ് അലി ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയത്തങ്ങളാണ് തര്‍ബിയത്തുല്‍ ഇസ്‌ലാം സഭയുടെ സ്ഥാപകന്‍. ഇസ്‌ലാം സ്വീകരിക്കുന്നതിനായി തന്നെ സമീപിച്ചുകൊണ്ടിരുന്നവര്‍ക്ക് ഇസ്‌ലാമിനെക്കുറിച്ചുള്ള പ്രാഥമിക കാര്യങ്ങളെങ്കിലും പഠിക്കാന്‍ അവസരം ഒരുക്കണമെന്ന ചിന്തയാണ് 1936 ല്‍ ഈ സ്ഥാപനം ആരംഭിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇതിനായി സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ബാഖഫി തങ്ങള്‍, ഖാന്‍ ബഹദൂര്‍ ആറ്റക്കോയ തങ്ങള്‍, അലി ബറാമി തുടങ്ങിയ പ്രമുഖരെ ഉള്‍പ്പെടുത്തി ഒരു കമിറ്റി അദ്ദേഹം രൂപീകരിച്ചു.

ആശയം ഉള്‍ക്കൊണ്ട് ഇസ്‌ലാമിലേക്ക് കടന്നു വരുന്നവര്‍ക്ക് അറുപതു ദിവസത്തെ ഒരു കോഴ്‌സാണ് ഇവിടെയുള്ളത്. ഇസ്‌ലാമിക വിശ്വാസം, കര്‍മം, ചരിത്രം എന്നിവയില്‍ പ്രാഥമിക ജ്ഞാനവും, ആരാധനകളിലും ഖുര്‍ആന്‍ പാരായണത്തിലും പരിശീലനവും നല്കി പരീക്ഷയുടെ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്നു. ഈ സര്‍ട്ടിഫിക്കറ്റിന് സര്‍ക്കാര്‍ അംഗീകാരമുണ്ട്.

ധാരാളം ആളുകള്‍ ഇവിടെ നിന്ന് ഇസ്‌ലാമികാധ്യാപനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. ഇവര്‍ക്ക് ആവശ്യമായ താമസം, ഭക്ഷണം, വസ്ത്രം, ചികിത്സ, യാത്രാചെലവ് മുതലായവയെല്ലാം സഭ സൗജന്യമായി നല്കുന്നു.

വിലാസം:

തര്‍ബിയത്തുല്‍ ഇസ്‌ലാം സഭ
പി.ഐ റോഡ്, മുഖദാര്‍, കോഴിക്കോട്.
പിന്‍: 673003
കേരള
ഫോണ്‍: 04952300563, 2306013
ഇ-മെയില്‍: therbiyath1936@gmail.com

മഊനത്തുല്‍ ഇസ്‌ലാം സഭ, പൊന്നാനി

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ശആഇറുല്‍ ഇസ്‌ലാം മുഹമ്മദ് അബ്ദുല്ല അവന്തി സാഹിബിന്റെ നേതൃത്വത്തില്‍ ഒരു നവമുസ്‌ലിം പരിശീലനകേന്ദ്രം വ്യവസ്ഥാപിതമായി നടന്നിരുന്നു. ഇതേ രീതിയിലുള്ള ഒരു സ്ഥാപനം ലക്ഷ്യം വെച്ചാണ് മഊനത്തുല്‍ ഇസ്‌ലാം സഭയ്ക്ക് തുടക്കം കുറിക്കന്നത്. 1900 സെപ്തംബര്‍ 9നാണ് സഭ രൂപീകൃതമാവുന്നത്. പുതിയ മാളിയേക്കല്‍ സയ്യിദ് മുഹമ്മദ് ബ്‌നു അലി ഹൈദ്രോസ് പൂക്കോയ തങ്ങള്‍ ആയിരുന്നു സഭയുടെ സ്ഥാപക പ്രസിഡന്റ്. 1900 ല്‍ സഭ രൂപീകരിച്ചെങ്കിലും 1908 ജനുവരി 1 ലാണ് സഭ രജിസ്റ്റര്‍ ചെയ്യുന്നത്. ‘മഊനത്തുല്‍ ഇസ്‌ലാം മാപ്പിള അസോസിയേഷന്‍’ എന്നായിരുന്നു സഭയുടെ ആദ്യത്തെ പേര്. മാപ്പിള എന്നൊഴിവാക്കി 1938 നവംബര്‍ 12 നാണ് മഊനത്തുല്‍ ഇസ്‌ലാം അസോസിയേഷന്‍ എന്നു പുനര്‍നാമകരണം ചെയ്യുന്നത്.

ഇസ്‌ലാം സ്വീകരിക്കുന്നവര്‍ക്ക് ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങളും ആരാധനാമുറകളും പഠിപ്പിച്ചുകൊടുക്കുക എന്നതാണ് സഭയുടെ പ്രവര്‍ത്തനങ്ങളിലൊന്ന്. 18 വയസ്സ് കഴിഞ്ഞവര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. രാവിലെ എട്ട് മണിയോടെ ആരംഭിക്കുന്ന ക്ലാസുകള്‍ വ്യവസ്ഥാപിതമാണ്. ക്ലാസുകള്‍ അവസാനിക്കുമ്പോള്‍ ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ രേഖകളും യാത്രാ ചെലവിനുള്ള ചെറിയ തുകയും സഭ നല്‍കാറുണ്ട്.

സഭയുടെ പ്രത്യേകതകളിലൊന്നാണ് ഏറ്റവും പുരാതനരേഖകള്‍പോലും ഏറെ പ്രാധാന്യത്തോടെ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു എന്നത്. സഭയുടെ അടിയാധാരം രേഖപ്പെടുത്തിയ ഓലകളും പുരാതന ‘കുത്തുപ്പുള്ളി’ പുസ്തകങ്ങളും (Register) ഇപ്പോഴും സഭയിലുണ്ട്. മഊനത്തുല്‍ ഇസ്‌ലാം സഭയുടെ സര്‍ട്ടിഫിക്കറ്റിന് ഔദ്യോഗിക അംഗീകാരമുണ്ട്.

വിലാസം:

മഊനത്തുല്‍ ഇസ്‌ലാം സഭ
ജെ.എം റോഡ്, പൊന്നാനി, കേരള
പിന്‍:679583
ഫോണ്‍: 0494 266 6749

മദ്‌റസത്തുല്‍ മുഹമ്മദിയ്യ, കോഴിക്കോട്

മുസ്‌ലിംകള്‍ക്കിടയില്‍ വിദ്യാഭ്യാസ രംഗത്ത് പുരോഗതി ഉണ്ടാക്കുന്നതില്‍ വലിയ പങ്കുവഹിച്ച സംഘമാണ് 1918 ല്‍ സ്ഥാപിതമായ ‘അന്‍സാറുല്‍ ഇസ്‌ലാം ബി തഅ്‌ലീമില്‍ അനാം’ സംഘം (മുഹമ്മദന്‍ എഡുക്കേഷന്‍ അസോസിയേഷന്‍). കാമാക്കന്റകത്ത് കുഞ്ഞഹ്‌മദ് ഹാജി, വലിയകത്ത് അലി ബറാമി, കൊയപ്പത്തൊടി മുഹമ്മദ് കുട്ടി ഹാജി എന്നിവരായിരുന്നു സ്ഥാപക നേതാക്കള്‍.

1918 ല്‍ രജിസ്റ്റര്‍ ചെയ്ത ‘അന്‍സാറുല്‍ ഇസ്‌ലാം ബി തഅ്‌ലീമില്‍ അനാം’ കമിറ്റിയുടെ കീഴിലാണ് മുഹമ്മദിയ്യ സ്‌കൂള്‍ ആരംഭിച്ചത്. ഒമ്പത് വിദ്യാര്‍ഥികളും രണ്ടു അധ്യാപകരുമായിട്ടായിരുന്നു തുടക്കം. പത്തു വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും സ്‌കൂള്‍ വളര്‍ന്ന് 17 അധ്യാപകരും 430 വിദ്യാര്‍ഥികളുമായി. ഒരു മിഡില്‍ സ്‌കൂളായി പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനം 1947ല്‍ പൂര്‍ണ ഹൈസ്‌കൂളായി. 1950ല്‍ സ്‌കൂളിലെ ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് പരീക്ഷക്കിരുന്നു. ഇതാണ് മലബാറില്‍ തലയുയര്‍ത്തി നില്ക്കുന്ന എം.എം.ഹൈസ്‌കൂള്‍.

പ്രഗദ്ഭരായ അധ്യാപകരുടെ സേവനത്താല്‍ ഈ സ്ഥാപനം അനുഗൃഹീതമായി. എം.സി.സി അബ്ദുര്‍റഹ്‌മാന്‍ മൗലവി, പി.കെ മൂസാ മൗലവി, സ്വാലിഹ് മൗലവി, പി.സി മുഹമ്മദ് ഹനീഫ, എ.കെ.ജി, പി.ആര്‍ നമ്പ്യാര്‍, പി.വി മുഹമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ ഇവിടെ അധ്യാപകരായിരുന്നു.

മലബാറിലെ ഏറ്റവും വലിയ മുസ്‌ലിം വിദ്യാലയാമായിരുന്നു മദ്‌റസത്തുല്‍ മുഹമ്മദിയ്യ. ലക്ഷദ്വീപില്‍ നിന്നു പോലും വിദ്യാര്‍ഥികള്‍ ഇവിടെ വന്ന് പഠിച്ചിരുന്നു. സമൂഹത്തിന്റെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്ന ഒരുപാട് പ്രതിഭകളെ സംഭാവന ചെയ്യാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.

വിലാസം:

എം.എം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍
ഫ്രാന്‍സിസ് റോഡ്, കോഴിക്കോട്
പിന്‍: 673003
ഫോണ്‍: 04952300698
വെബ്‌സൈറ്റ്: http://www.mmvhss.org

സിയെസ്‌കോ, കോഴിക്കോട്

കോഴിക്കോട് നഗരത്തില്‍ കുറ്റിച്ചിറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിയെസ്‌കോ (CIESCO) സിറ്റിസണ്‍സ് ഇന്റലക്ച്വല്‍ എഡ്യൂക്കേഷനല്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേന്‍ 1956 ജൂണ്‍ 21 ാം തിയ്യതി ഒരു വിദ്യാര്‍ഥി സംഘടനയായിട്ടാണ് ആരംഭിക്കുന്നത്. എട്ടു വര്‍ഷത്തിനു ശേഷം 1964 ല്‍ ആണ് സിയെസ്‌കോ എന്ന പേരു സ്വീകരിക്കുന്നത്. കഴിഞ്ഞ അരനൂറ്റാണ്ട് കാലം ധാരാളം ജനസേവന പദ്ധതികള്‍ അവതരിപ്പിക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. എണ്ണൂറില്‍പരം അംഗങ്ങളുള്ള ഈ സംഘടനയുടെ കീഴിലുള്ള ഉപശാഖകളാണ് സീനിയര്‍ സിറ്റിസണ്‍സ് ഫോറം, വനിതാവേദി, യൂത്ത് വിംഗ്, ബാലജനസഖ്യം, ബാലവേദി എന്നിവയും കുവൈത്ത്, അബുദാബി, ദുബൈ, ദമാം എന്നിവിടങ്ങളിലെ ചാപ്റ്ററുകളും.

സിയെസ്‌കോക്ക് കീഴിലുള്ള, കേരള ഗ്രന്ഥശാല സംഘത്തോട് അഫ്‌ലിയേറ്റ് ചെയ്തലൈബ്രറിയില്‍ ഇരുപതിനായിരത്തില്പരം പുസ്തകങ്ങളുണ്ട്. കേരള സര്‍ക്കാറിന്റെ വാര്‍ഷിക ഗ്രാന്റ് ലഭിക്കുന്ന ‘എ’ ക്ലാസ് ലൈബ്രറി കൂടിയാണിത്.

കാലിക പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ച് ശ്രദ്ധേയമായ പ്രഭാഷണങ്ങളും, ചര്‍ച്ചകളും, സെമിനാറുകളും സിയെസ്‌കോ ഇന്റലക്ച്വല്‍ ആന്‍ഡ് കള്‍ച്ചറല്‍ വിംഗിന്റെ കീഴില്‍ നടക്കാറുണ്ട്. ജോലി ഒഴിവുകള്‍, തൊഴില്‍ സാധ്യതകള്‍ മത്സരപ്പരീക്ഷകള്‍ എന്നിവ ഉദ്യോഗാര്‍ഥികളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയില്‍പെടുത്താനുള്ള സംരഭമാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യുറോ.

2010 ല്‍ സ്ഥപിച്ച സിയെസ്‌കോ അബുദാബി ചാപ്റ്ററിന്റെ കീഴില്‍ പ്രായം ചെന്ന സ്ത്രീ പുരുഷന്മാര്‍ക്ക് സൗജന്യനിരക്കിലുള്ള കമ്പ്യുട്ടര്‍ പഠനം നല്കി വരുന്നുണ്ട്. സൗജന്യ ഡയാലിസിസ്, രക്തദാന പദ്ധതി, മെഡിക്കല്‍ ക്യാമ്പ്, ഐ.ടി പഠന ഗ്രൂപ്പ്, വാര്‍ധക്യ പെന്‍ഷന്‍, റംസാന്‍ കിറ്റ് വിതരണം, സൗജന്യ മരുന്ന് വിതരണം എന്നിവ സിയെസ്‌ക്കോയുടെ പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്.

വിലാസം:

സിയെസ്‌കോ
കുറ്റിച്ചിറ, കോഴിക്കോട്, കേരള
പിന്‍: 673001
ഫോണ്‍: 04952704723
ഇ-മെയില്‍:
വെബ്‌സൈറ്റ്:
www.ciesco.org

സി.എച്ച് സെന്റര്‍

സമൂഹക്ഷേമ, ജീവ കാരുണ്യ, ആതുര ശുശ്രൂഷ രംഗത്ത് മഹത്തായ സംഭാവനകളര്‍പ്പിക്കുന്ന ഒരു ചാരിറ്റബിള്‍ ട്രസ്റ്റാണ് 2001 ല്‍ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളെജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റര്‍. മെഡിക്കല്‍ കോളെജുകളും ജില്ലാ ആശുപത്രികളും കേന്ദ്രീകരിച്ചാണ് സി.എച്ച് സെന്ററുകള്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.

തിരുവനന്തപുരം, മഞ്ചേരി, തൃശൂര്‍, എറണാകുളം, ബാഗ്ലൂര്‍, മംഗലാപുരം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്ററുകള്‍ഇന്ന് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പ്രധാന ആശ്രയ കേന്ദ്രമാണ്. കോഴിക്കോട് മെഡിക്കല്‍ കോളെജിനോടനുബന്ധിച്ച് ഡയാലിസിസ് സെന്റര്‍, ലാബ്, ഇ.സി.ജി, മെഡിക്കല്‍ ഷോപ്പ്, സ്‌കാനിംഗ് സൗകര്യങ്ങള്‍, ആംബുലന്‍സ് സംവിധാനം എന്നിവ സി.എച്ച് സെന്റര്‍ ഒരുക്കിയിട്ടുണ്ട്.

റീജിയണല്‍ കാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം, മലബാല്‍ കാന്‍സര്‍ സെന്റര്‍ കോടിയേരി എന്നിവിടങ്ങളിലും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള താമസസൗകര്യം, ഭക്ഷണം എന്നിവ ലഭ്യമാക്കുന്നുണ്ട്.

വിലാസം:

സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റര്‍,
മെഡിക്കല്‍ കോളേജ് പി.ഒ,
കോഴിക്കോട്,
പിന്‍: 673008,
കേരള, ഇന്ത്യ.
ഫോണ്‍: 91 4952352580
ഇ-മെയില്‍: mail@chcentre.org
വെബ്‌സൈറ്റ്: www.chcentre.org

മുൻപത്തെ ലേഖനം കേരളത്തിലെ യതീം ഖാനകള്‍
അടുത്ത ലേഖനം മുസ്‌ലിം ലോകം 1

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI