വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ജാലകം > നിലപാട് > പ്രണയം: അഴകും അതിര്‍ത്തികളും

പ്രണയം: അഴകും അതിര്‍ത്തികളും

ഉള്ളടക്കം

മനുഷ്യനെ ഇതര ജൈവജാതികളില്‍നിന്ന് വ്യതിരിക്തമാക്കുന്ന ഒരു ഗുണമാണ് പ്രണയം. ശരീരവും മനസ്സും നമുക്കായി ഇടപെടുന്ന ഇണജീവിതത്തിന്റെ ചൈതന്യവും പരിശുദ്ധിയുമാണത്. മനുഷ്യ ജീവിതത്തെ സുരക്ഷിതവും സമാധാന പൂര്‍ണവുമാക്കുന്ന അനിവാര്യ തേട്ടവും മാനുഷിക വികാരങ്ങളുടെ മൂര്‍ത്ത രൂപവുമാണ് പ്രണയം. ‘സ്‌നേഹത്തിന്റെ, പ്രണയത്തിന്റെ പാരമ്യമാണ് ആരാധനയില്‍ പോലും നിറയുന്നത്’ എന്ന് ഇബ്‌നുഖയ്യിം(റ) അഭിപ്രായപ്പെട്ടിട്ടുണ്ട് (റൗളത്തുല്‍ മുഹിബ്ബീന്‍).

പ്രണയം എന്ന വികാരം മനുഷ്യനില്‍ ക്രമീകരിച്ചതിന് പിന്നില്‍ നിയതമായ ജൈവലക്ഷ്യമുണ്ട്. കവി വര്‍ണനകളിലും സാഹിത്യാവിഷ്‌കാരങ്ങളിലും കാല്‍പനിക ഭാവനകളിലും നിറഞ്ഞുനില്ക്കുന്ന ‘പ്രണയഭാവ’ പ്രകടനങ്ങളല്ല യഥാര്‍ഥ പ്രണയം. ആണിനും പെണ്ണിനും പരസ്പരം തോന്നുന്ന സ്‌നേഹ സൗഹൃദങ്ങളുടെ ഒറ്റവാക്കല്ല പ്രണയം. ഇണകള്‍ക്ക് പരസ്പരം പ്രാണനായി അനുഭവപ്പെടുന്ന വികാരമാണത്. വിവാഹം വഴിയുള്ള ഗാഢമായ ആത്മബന്ധത്തിലൂടെ ഇണയോടുണ്ടാവുന്ന ശക്തമായ അഭിനിവേശവും ഒരേ മനസ്സാകാനുള്ള താളവും മനപ്പൊരുത്തത്തിന്റെ ആനന്ദനിര്‍വൃതിയും ചേരേണ്ട രാസപ്രവര്‍ത്തനമാണത്. മനസ്സില്‍ നിറയുന്ന ഗാഢ സ്‌നേഹത്തിന്റെ ഫലമായി ശരീരത്തില്‍ പ്രകടമാവുന്ന ജൈവരസതന്ത്രമാണ് പ്രണയത്തെ ഉത്തേജിപ്പിക്കുന്നത്. അത് കേവലം ഒരു ‘നേരംപോക്ക്’ അല്ലെന്ന തിരിച്ചറിവുണ്ടാകുന്നില്ല എന്നത് വര്‍ത്തമാനകാല ദുരന്തമാണ്. ഇളം തലമുറയുടെ അപചയവും. പ്രണയം മുഖേന എന്തുമാവാം എന്ന് സിദ്ധാന്തിക്കുന്നത് അതുകൊണ്ടാണ്.

കണ്ണിനും കാതിനും ശരീരത്തിലെ ആന്തരിക സംവിധാനങ്ങള്‍ക്കുമെല്ലാം ഒരോ ധര്‍മമുണ്ട്. സ്രഷ്ടാവാണ് ആ ധര്‍മം നിശ്ചയിച്ചത്. ആ ധര്‍മങ്ങളെ അവയുടെ ഓര്‍ബിറ്റുകളിലൂടെ മാത്രം സഞ്ചരിക്കാന്‍ നമ്മള്‍ സ്വാതന്ത്ര്യം നല്‍കുമ്പോഴാണ് നാം പ്രകൃതിയുടെ ഭാഗമാവുന്നത്. സൃഷ്ടിയുടെ ലക്ഷ്യം തേടുന്നത്. പ്രകൃതി മതത്തിന്റെ അച്ചടക്കം പാലിക്കുന്നത്. ഇല്ലെങ്കില്‍ സാമൂഹ്യ ഭദ്രത മാത്രമല്ല പ്രാപഞ്ചിക സുസ്ഥിരതപോലും നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വഴി തകര്‍ന്നുപോവും.

മനുഷ്യന്റെ ശരീരം പദാര്‍ഥാതീതമല്ല. ശരീരത്തിന് ശരിതെറ്റുകള്‍ വേര്‍തിരിക്കേണ്ട ‘ബാധ്യത’യില്ല. ഓരോ അവയവങ്ങള്‍ക്കും നിശ്ചയിച്ച ധര്‍മകര്‍മങ്ങള്‍ അത് നിര്‍വഹിക്കുക മാത്രം ചെയ്യും. അധ്വാനിച്ച് കിട്ടിയ പണംകൊണ്ട് വാങ്ങിയ ഭക്ഷണം കഴിച്ചാലും മോഷ്ടിച്ച് നേടിയ പണം കൊണ്ട് ഭക്ഷണം വാങ്ങിക്കഴിച്ചാലും രണ്ടും ഒരേപോലെ ദഹനവ്യവസ്ഥയുടെ ഭാഗമായി ചേരും. വ്യഭിചാരവും വിവാഹബന്ധവും ശരീരത്തിന് തുല്യമായ ശരീരസമ്പര്‍ക്കങ്ങളാണ്. ധാര്‍മികതയുടെ വേര്‍തിരിവ് ശരീരത്തിന് സാധ്യമല്ല. ശരീരം അതിന്റെ ധര്‍മങ്ങള്‍ കൃത്യമായി സമയാസമയങ്ങളില്‍ നിര്‍വഹിക്കും. സത്യ-അസത്യ വേര്‍തിരിവ് ശരീരത്തെ പഠിപ്പിക്കാനാവില്ലല്ലോ. കാരണം ശരീരം പദാര്‍ഥപരമാണ്. തത്ഫലമായി പ്രണയവിവാഹങ്ങളിലെ അസ്വാഭാവികതയും പ്രകൃതി വിരുദ്ധാവസ്ഥയും ശാരീരികമായി നിര്‍വചിക്കാനോ നിര്‍ണയിക്കാനോ കഴിയില്ല. മനുഷ്യന്‍ പൂര്‍ണനാവുന്നത് ശരീരത്തോടൊപ്പം മനസ്സും കൂടി ചേരുമ്പോഴാണ്.

ഇണകള്‍ തമ്മില്‍ സുരക്ഷിതവും സ്വസ്ഥവുമായ കണ്‍കുളിര്‍മയുള്ള ജീവിതത്തിന്റെ ജൈവഭാഗമായിരിക്കേണ്ട പ്രണയം, വിവാഹപൂര്‍വ പ്രണയങ്ങളിലേക്ക് തിരിച്ചുനടത്തുന്നതോടെ ശാരീരിക പ്രക്രിയകളില്‍ വലിയ മാറ്റങ്ങളില്ല. എന്നാല്‍ അവയുടെ സ്വഛമായ പ്രകൃതത്തെ തകര്‍ക്കുകയാണ് ചെയ്യുന്നത്. വിവാഹപൂര്‍വ പ്രണയം ഗാഢമായി വിവാഹത്തിലെത്തി കുടുംബജീവിതം നയിച്ചവര്‍ക്കിടയിലെ പഠനങ്ങള്‍ ലോകത്ത് വ്യവസ്ഥാപിതമായി നടന്നിട്ടുണ്ട്. മാതിസ് എന്ന മനഃശാസ്ത്രജ്ഞന്റെ ‘ജെലസി’ (Jealousy test) പരീക്ഷണം പ്രസിദ്ധമാണ്. അറേഞ്ച്ഡ് വിവാഹ ജീവിതത്തില്‍ വര്‍ഷങ്ങള്‍ പിന്നിടുന്നതോടെ പ്രണയ തീക്ഷ്ണത വര്‍ധിക്കുമ്പോള്‍, പ്രണയ വിവാഹങ്ങളില്‍ കുറയുക മാത്രമല്ല ഭൂരിപക്ഷവും വിവാ ഹമോചനത്തിലോ ആത്മഹത്യകളിലോ അവസാനിക്കുകയാണ് ചെയ്യുന്നത് എന്നതാണ് പ്രസ്തുത പഠനത്തിന്റെ പൊരുള്‍.

പ്രകൃതിയുടെ ധര്‍മം കീഴ്‌മേല്‍ മറിയുമ്പോഴുണ്ടാവുന്ന ‘പ്രതി പ്രവര്‍ത്തനങ്ങളായി’ ധാര്‍മികബോധമുള്ളവര്‍ അതിനെ കാണുന്നു. പ്രണയത്തെ പക്വം(Passionate love), അപക്വം (compassionate love) എന്ന് മനശ്ശാസ്ത്ര നിര്‍വചനങ്ങളുടെ അകക്കാമ്പ് പ്രണയം ‘ഞരമ്പുരോഗ’മാവരുതെന്ന പാഠം നല്‍കുന്നുണ്ട്. പരസ്പരം സംസാരങ്ങള്‍ പാടില്ലെന്നോ വിനിമയങ്ങള്‍ അരുതെന്നോ ഇതിന്നര്‍ഥമില്ല. മറിച്ച്, ജൈവപ്രകൃതിയുള്‍ക്കൊണ്ട് സ്ത്രീപുരുഷ ഇടപഴകലുകള്‍ക്ക് ധര്‍മവിചാരം അനിവാര്യമാണെന്ന് സാരം. പ്രണയം സാര്‍ഥകമാവുന്നത് അപ്പോഴാണ്. എല്ലാ സൗകര്യങ്ങളുമുള്ള കാറും സാങ്കേതികമികവുള്ള റോഡും പരിചയസമ്പന്നനായ ഡ്രൈവറും ഉണ്ടായാല്‍ സുരക്ഷിത യാത്രയാവില്ല. സ്വാതന്ത്ര്യത്തിന്റെ ഹുങ്കിലും പണം ചെലവഴിച്ചത് താനാണെന്ന മികവിലും തോന്നിയ പോലെ വാഹനം ഓടിച്ചുപോയാല്‍ എന്ത് സംഭവിക്കുമെന്ന് വിവരിക്കേണ്ടതില്ല. ഏറ്റവും പ്രധാനം ട്രാഫിക് നിയമങ്ങള്‍ അനുസരിക്കലാണ്. ട്രാഫിക് നിയമങ്ങള്‍ ഇല്ലെങ്കിലും വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാവും. വളരെ പെട്ടെന്ന് അപകടങ്ങള്‍ വിളിച്ചു വരുത്തുമെന്ന് മാത്രം. അപ്രകാരം ‘പ്രണയം’ ഒരു സ്വാതന്ത്ര്യമായി കാണുന്നവര്‍ സ്വയം അപകടങ്ങളിലേക്കാണ് എടുത്തെറിയുന്നത്.

മനുഷ്യ സമൂഹത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന സ്രഷ്ടാവ് മനുഷ്യ ജീവിതത്തിന്റെ സുരക്ഷയ്ക്ക് പ്രദാനം ചെയ്യുന്ന നിയമങ്ങളെ നാം ആദരിക്കുന്നത് പഴഞ്ചനാവുമോ? സദാചാരനിഷ്ഠകള്‍ പാലിക്കണം എന്ന അധ്യാപനം സമൂഹത്തിന്റെ കിറുക്കാവുന്നതെങ്ങനെ? വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌ക്കാരത്തിന്റെയും കൊടിവീശി മുദ്രാവാക്യം മുഴക്കുന്ന പലരും പക്ഷേ, സ്വന്തം ജീവിതത്തിലോ മക്കളിലോ സംഭവിക്കുന്ന അരുതായ്മകളില്‍ കണ്ണുനീര്‍ കുടിച്ചവരാണ് എന്ന് ചരിത്രം പഠിപ്പിച്ചിട്ടുണ്ട്. സ്ത്രീ പീഡന-പെണ്‍ വാണിഭ കഥകളിലെ വില്ലന്‍ ആരാണ് എന്ന് പരിശോധിച്ചാല്‍, തല തിരിഞ്ഞ പ്രണയത്തിന്റെ പങ്ക് ഒട്ടും നിഷേധിക്കാനാവില്ല.

സദാചാര മര്യാദകളോട് വിയോജിച്ച് പ്രണയചൂണ്ടയില്‍ കുരുങ്ങി ജീവിതം തകര്‍ന്നവരുടെ സാക്ഷ്യങ്ങള്‍ എമ്പാടും ലഭിക്കുന്ന നാട്ടിലാണ് നാം ജീവിക്കുന്നത്. ഇവിടെ തന്നെയാണ് ചിലര്‍ നിയമങ്ങളെയും നിഷ്ഠകളെയും തകര്‍ത്തെറിയാനും വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്നവരോട് തട്ടിക്കയറി പ്രണയിനികളായും ആ നന്ദാനുരാഗികളാവാനും കുഴലൂത്ത് നടത്തുന്നത്.

വിരഹത്തിന്റെ വൈകാരിതക യെയോ നൊമ്പരങ്ങളെയോ അറിഞ്ഞനുഭവിക്കാന്‍ കഴിയാത്ത തലമുറയാണ് സമകാല സമൂഹത്തിലുള്ളത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ ഓടിക്കളിക്കുന്ന സന്ദേശങ്ങള്‍ തീര്‍ത്ത ദുരന്തങ്ങളും, മിസ്ഡ് കോള്‍വഴി മിസ്സായിപ്പോയവരുടെ ദാരുണ ദൃശ്യങ്ങളും ‘സൈബര്‍ എത്തിക്‌സ്’ എന്ന പഠനശാഖവരെ നമ്മിലേക്ക് എത്തിക്കാന്‍ കാരണമായി. പോര്‍ണോഗ്രാഫി തീര്‍ക്കുന്ന ദുരന്തജീവിതത്തിന്റെ തിക്താനുഭവങ്ങള്‍ ചെറുതല്ല. ഇതിനെതിരെ ധാര്‍മിക വിപ്ലവം നയിക്കാന്‍ സാമൂഹിക മതപ്രസ്ഥാനങ്ങള്‍ മടിച്ചുനില്‍ക്കരുത്.

പ്രണയം വിപണി വല്‍ക്കരിച്ചതാണ് വാലെന്റെന്‍ ദിനാചരണം. ജൈവ സവിശേഷതയുടെ പ്രകടനത്തെ ദിനാചരണമാക്കി ‘കാമ്പയിന്‍ നടത്താനുള്ള തിടുക്കമല്ലല്ലോ ഇതിന്റെ ലക്ഷ്യം. ആഗോള ദിനാചരണങ്ങളില്‍ അങ്ങനെയൊരു രചനാത്മക സമീപനമുണ്ട്. പ്രണയം ‘കാഷല്‍ലൗ’ അല്ല. മരണം പോലും മറയിടാത്ത നിരന്തര ജൈവപ്രതിഭാസമാണ്. വൈവാഹിക ജീവിതത്തിന്റെ ചുടും ചൂരുമാണത്. സൗഹൃദവും ഇക്കിളി വികാരങ്ങളും അനുരാഗ കൊഞ്ചലുകളും പുന്നാര വര്‍ത്തമാനങ്ങളും വാലന്റെന്‍ ദിനം ചേരുവ പകരാന്‍ വിവിധ മാധ്യമങ്ങളും. ഇവയൊന്നുമില്ലെങ്കിലെന്ത് ‘സര്‍ഗാത്മക കാമ്പസ്’ എന്ന് വിളിച്ചു പറയുന്നവരും. അക്കാദമിക സാംസ്‌കാരിക രംഗങ്ങളിലെ വിപ്ലവത്തിന് രാഷ്ട്രീയ കൊടികളുടെ നിറം നോക്കി കൂറ് പ്രഖ്യാപിക്കുന്നവര്‍ പക്ഷേ, ഇത്തരം പ്രണയോത്സവങ്ങളില്‍ കൊടിനോക്കാതെ ഐക്യപ്പെടുന്ന കാഴ്ചകളാണ് മിക്ക കാമ്പസുകളിലും കാണാറുള്ളത്.

”സ്ത്രീയും പുരുഷനും സഞ്ചാരങ്ങളിലും സഹവാസങ്ങളിലും ഒറ്റയ്ക്കാവരുത്. മൂന്നാമനായി പിശാച് കൂടെയുണ്ടാവും’ എന്ന മുഹമ്മദ് നബി(സ്വ)യുടെ വചനം ഗൗര

മുൻപത്തെ ലേഖനം ഭരണഘടനയുടെ കാവലാളാവുക
അടുത്ത ലേഖനം മതത്തിന്റെ തണലില്‍ അവള്‍ സുരക്ഷിതയാണ്

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI