വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ജാലകം > നിലപാട് > മനുഷ്യാവകാശം

മനുഷ്യാവകാശം

ഉള്ളടക്കം

മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties). സമൂഹത്തില്‍ നിന്ന് വ്യക്തിക്ക് ലഭിക്കേണ്ട അവകാശങ്ങളും (Rights) ഉണ്ട്. ഓരോരുത്തരും ബാധ്യതകള്‍ നിറവേറ്റിയും അവകാശങ്ങള്‍ അനുഭവിച്ചും ജീവിക്കുമ്പോള്‍ സ്വസ്ഥതയും ശാന്തിയും ആ സമൂഹത്തില്‍ വിളയാടുന്നു. എന്നാല്‍ ബാധ്യതകള്‍ നിര്‍വഹിക്കപ്പെടാതിരിക്കുമ്പോഴും അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴും സമൂഹത്തില്‍ സമാധാനവും സ്വസ്ഥതയും വിനഷ്ടമാകുന്നു.

സമൂഹമെന്നുപറയുന്നത് ഒരു സാകല്യമാണ്. അതിനകത്ത് അനേകം ഉപസമൂഹങ്ങളും ഘടകങ്ങളും ഉണ്ട്. രാഷ്ട്രം, മതം, വംശം, തൊഴില്‍, സംസ്‌കാരം, ഭാഷ, നിറം, വര്‍ഗ്ഗം, കുടുംബം തുടങ്ങിയവയെല്ലാം മനുഷ്യസമൂഹത്തിലെ ഉപസമൂഹങ്ങളാണ്. അവയിലോരോന്നിലും നിരവധി അവാന്തരവിഭാഗങ്ങളുണ്ട്. ഈ വ്യതിരിക്തതകള്‍ ഉള്‍കൊണ്ടു കൊണ്ടും തന്നെ വ്യക്തികള്‍ തമ്മിലും ഉപസമൂഹങ്ങള്‍ തമ്മിലും ആദാനപ്രദാനങ്ങള്‍ നിരന്തരമായി നടക്കുന്നു. ഈ പ്രക്രിയകളിലാണ് ഉത്തരവാദിത്വവും അവകാശങ്ങളും പരിഗണിക്കപ്പെടുന്നത്.

അല്ലാഹുവിന്റെ സൃഷ്ടികളായ മനുഷ്യര്‍ എല്ലാവരും ഒരുകാര്യത്തിലും ഒരുപോലെയല്ല. നിമ്‌നോന്നതികളും മികവുകളും കുറവുകളും സര്‍വസാധാരണമാണ്. എന്നാല്‍ ഈ വ്യതിരിക്തതകളും വൈജാത്യങ്ങളും ഉച്ചനീചത്വമായി കണക്കാക്കാന്‍ പാടില്ല. ശക്തനും ദുര്‍ബലനും മികവുറ്റവരും കഴിവു കുറഞ്ഞവരും ശേഷിയുള്ളവരും ഭിന്നശേഷിക്കാരും ഭൂരിപക്ഷമുള്ളവരും ന്യൂനപക്ഷവും തുടങ്ങിയവ വൈവിധ്യമെന്നല്ലാതെ വൈരുധ്യമായി കണ്ടുകൂടാ. ഇങ്ങനെയുള്ള പ്രവിശാലമായ സമൂഹസാഗരത്തില്‍ പരസ്പര സഹകരണവും പരിഗണനയും നടക്കുമ്പോള്‍ മനുഷ്യത്വവും മാനവികതയും സഫലമാകുന്നു. കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന തരത്തിലേക്ക് നീങ്ങുമ്പോള്‍ അത് കാട്ടുനീതിയായി തരം താഴുന്നു.

അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന, നിഷേധിക്കപ്പെടുന്ന ദുര്‍ബലവിഭാഗങ്ങള്‍ എന്നും സമൂഹത്തില്‍ അവശതയനുഭവിക്കുന്നു. ശക്തന്‍ ദുര്‍ബലര്‍ക്കെതിരെ, അധികാരികള്‍ പ്രജകള്‍ക്കെതിരെ ഭൂരിപക്ഷം ന്യൂനപക്ഷങ്ങള്‍ക്കെതിരെ തങ്ങളുടെ ശക്തി അന്യായമായി പ്രയോഗിക്കപ്പെടുമ്പോള്‍ മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നു. ഈ പ്രശ്‌നം മനുഷ്യ ചരിത്രത്തിലുടനീളം കാണപ്പെട്ടിട്ടുണ്ട്. ജാതീയത മറയാക്കി ‘ഉയര്‍ന്ന’ജാതിക്കാര്‍ ‘താഴ്ന്ന’വരെ തങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തുന്നു. പ്രകൃത്യാ അബലകളായ സ്ത്രീകള്‍ക്കുനേരെ മനുഷ്യത്വരഹിതമായി പെരുമാറിയായിരുന്ന സമൂഹങ്ങളുണ്ട്; ഇന്നും. പൊതു സമൂഹത്തില്‍ ജാതി-മത-ഭാഷാ ന്യൂനപക്ഷങ്ങളെ ഭൂരിപക്ഷവിഭാഗങ്ങള്‍ അവകാശ നിഷേധം കൊണ്ട് വീര്‍പ്പുമുട്ടിക്കുന്നു. അധിനിവേശം നടത്തിയ ഏതു ഭരണവര്‍ഗ്ഗവും അധിനിവിഷ്ട സമൂഹങ്ങളെ മൃഗാവകാശം പോലും നല്‍കാതെ കഷ്ടപ്പെടുത്തുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ സമൂഹത്തോട് ചെയ്തു കൂട്ടിയ കിരാതത്വങ്ങള്‍ മാത്രം മതി ഉദാഹരണമായിട്ട്. മനുഷ്യനെ മനുഷ്യന്‍ തന്നെ അടിമകളാക്കി വെച്ച് മൃഗതുല്ല്യം പരിഗണിക്കപ്പെട്ടപ്പോള്‍ അടിമകള്‍ അനുഭവിച്ച മനുഷ്യാവകാശ ധ്വംസനങ്ങള്‍ മനുഷ്യചരിത്രത്തിലെമ്പാടുമുണ്ട്. ഹിറ്റ്‌ലര്‍, മുസോളിനി, സ്റ്റാലിന്‍, മാവോസെതുങ്ങ് തുടങ്ങിയ ഭരണാധികാരികള്‍ തങ്ങളുടെ പ്രജകളെ കൈകാര്യം ചെയ്തത് അടിമകളെ പോലെയായിരുന്നു. അവര്‍ കൊന്നുതള്ളിയത് ജനകോടികളെയാണ്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ ലോകത്തിനു വരുത്തിവെച്ച നാശനഷ്ടങ്ങള്‍, വിശേഷിച്ചും ശക്തികുറഞ്ഞ രാജ്യങ്ങള്‍ക്ക് കണക്കാക്കാവുന്നതിലപ്പുറമാണ്.

രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ പശ്ചാത്തലത്തിലാണ് ലോക രാജ്യങ്ങളെ ഒന്നിച്ച് കോര്‍ത്തിണക്കിക്കൊണ്ട് ഐക്യരാഷ്ട്ര സഭയ്ക്ക് രൂപം നല്‍കപ്പെട്ടത്. ഐക്യരാഷ്ട്ര സഭയുടെ പ്രഥമ പരിഗണനകളിലൊന്ന് ലോകത്ത് മനുഷ്യാവകാശം നിലനിര്‍ത്താന്‍ യത്‌നിക്കുക എന്നതായിരുന്നു. അങ്ങനെയാണ് 1948 യൂഎന്‍ ജനറല്‍ അസംബ്‌ളിയില്‍ മനുഷ്യാവകാശ പ്രഖ്യാപനമുണ്ടാവുകയും മനുഷ്യാവകാശ നിയമം പാസാക്കുകയും ചെയ്തത്. ഓരോ രാജ്യവും സ്വതന്ത്രമാണ്. ഓരോ പൗരനും സ്വതന്ത്രനാണ്. രാഷ്ട്രീയ സാമ്പത്തിക സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലൊക്കെ ഓരോ വ്യക്തിയും സ്വാതന്ത്ര്യം അനുഭവിക്കുകയും അപരന്റെ സ്വാതന്ത്ര്യം ഹനിക്കാതിരിക്കുകയും ചെയ്യണമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ പൊരുള്‍.

ഈ നിയമങ്ങള്‍ ലോകം അംഗീകരിച്ചതാണ്. പക്ഷേ ശക്തരായ രാജ്യങ്ങള്‍ അശക്തരെ ഇന്നും കീഴിലാക്കിവെക്കുന്നു. ഓരോ രാജ്യത്തിനകത്തും വംശീയവും രാഷ്ട്രീയവും ഭാഷാപരവുമായ അസമത്വങ്ങളും തദ്വാരാ മനുഷ്യാവകാശ ലംഘനങ്ങളും ഉണ്ടാവുന്നു. അതുകൊണ്ടുതന്നെ ലോകത്തിന്റെ ഏതുകോണില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടായാലും അത് ശ്രദ്ധയില്‍ കൊണ്ടുവരാനും ആവശ്യമായ പ്രതിവിധികള്‍ ചെയ്യാനും വേണ്ടി നിരവധി സര്‍ക്കാറേതര സംഘടനകള്‍ (NGO) പ്രവര്‍ത്തിക്കുന്നുണ്ട്. ഹുമാന്‍ റൈറ്റ്‌സ് വാച്ച്, ആനംസ്റ്റി ഇന്റര്‍നാഷനല്‍ ഗ്ലോബല്‍ റൈറ്റ്‌സ് തുടങ്ങിയ ഇരുപത്തിയഞ്ചിലേറെ അന്താരാഷ്ട്ര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനര്‍ഥം ഐക്യരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകത്ത് വ്യാപകമായി നടക്കുന്നു എന്നാണല്ലോ. ഉയിഗൂറുകള്‍ക്കെതിരെ ചൈനയിലും രോഹിങ്ക്യന്‍ മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ മ്യാന്‍മറിലും ഫലസ്തീനികള്‍ക്കുനേരെ ഇസ്‌റായേലും ചെയ്തിടുന്ന മനുഷ്യത്വരഹിത കൂട്ടക്കുരുതികള്‍ ഇത്തരം ഏജന്‍സികള്‍ പുറത്തുകൊണ്ടു വന്നിട്ടുണ്ട്. ഉത്തരേന്ത്യയില്‍ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭൂരിപക്ഷത്തിന്റെ ഹുങ്കിലും ഭരണത്തിന്റെ തണലിലും വ്യാപകമായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ നിത്യവാര്‍ത്തകളാണ്.

ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ നിയമം പാസാക്കേണ്ടി വന്ന അതേ സാഹചര്യത്തിലാണല്ലോ ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്ന് സ്വതന്ത്രമാക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ശില്പികള്‍ ഇന്ത്യക്കുവേണ്ടി തയ്യാറാക്കിയ ഭരണഘടന ലോകോത്തരമാകുന്നതിന്റെ കാരണം മനുഷ്യാവകാശങ്ങള്‍ക്ക് ഏറെ വില കല്‍പ്പിക്കുന്നതാണ്. പൗരന്റെ അടിസ്ഥാന കടമകളും (Fundamental Duties) മൗലികാവകാശങ്ങളും (Fundamental Rights) ഭരണഘടനയില്‍ (Part III Article 12-35) വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അവകാശം നിഷേധിക്കപ്പെട്ടാല്‍ പരാതിപ്പെടാന്‍ നീതിന്യായ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഭരണഘടനയുടെ തത്ത്വങ്ങള്‍ കണക്കിലെടുത്തുകൊണ്ട് വീഴ്ച വരുന്ന ഭാഗങ്ങള്‍ നികത്തപ്പെടുവാന്‍ വേണ്ടിയാണ് നിയമപ്രകാരം അധികാരമുള്ള പല കമ്മീഷനും നിശ്ചയിക്കപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്. വനിതാ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്.

ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ മനുഷ്യാവകാശത്തിന് പ്രത്യേകം ഊന്നല്‍ നല്‍കിയിട്ടുണ്ട്. മനുഷ്യനെ മനുഷ്യനായി കാണുക എന്നതാണ് മതത്തിന്റെ മൗലികത. പെണ്ണിന് ആത്മാവുണ്ടോ എന്ന് സംശയിച്ചിരുന്ന 6ാം നൂറ്റാണ്ടിലെ അറബികളോടും അതുവഴി ലോകത്തോടും പ്രാഖ്യാപിച്ച ദൈവിക വചനം സ്ത്രീകള്‍ക്ക് സമൂഹത്തോട് ബാധ്യതകളുള്ളതു പോലെ അവര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളുമുണ്ട് (വിഖു. 2:228) എന്നാണ്. അടിമ സമ്പ്രദായം കൊടിക്കുത്തി വാണിരുന്ന സമൂഹത്തോട് മുഹമ്മദ് നബി പ്രഖ്യാപിച്ചത് അടിമയും ഉടമയും സഹോദരങ്ങളാണ് എന്നാണ്. ഒരു പാത്രത്തില്‍ നിന്നു തിന്നാനും ഒരേ വസ്ത്രം ധരിക്കാനും ഉടമയെയും അടിമയെയും വളര്‍ത്തിക്കൊണ്ടു വന്ന ഇസ്‌ലാം വ്യക്തിപരമായ പ്രായശ്ചിത്തങ്ങളില്‍ പ്രഥമസ്ഥാനം നല്‍കിയത് അടിമ മോചനത്തിനാണ്. ഗോത്രദുരഭിമാനത്തില്‍ അഭിരമിച്ചിരുന്ന ഒരു ജനതയെ മുന്‍നിര്‍ത്തി ലോകത്തോട് ഖുര്‍ആന്‍ ഉണര്‍ത്തുന്നു: മനുഷ്യരേ, നിങ്ങള്‍ ഒരേ മാതാപിതാക്കളുടെ മക്കളാണ്. ഗോത്രങ്ങളും കുടുംബങ്ങളുമായി തിരിക്കപ്പെട്ടത് പരസ്പരം അറിയാന്‍ വേണ്ടി മാത്രം. (49:13) അറബിക്ക് അനറബിയേക്കാള്‍, വെളുത്തവന് കറുത്തവനേക്കാള്‍ ഒരു മികവുമില്ല; ധര്‍മനിഷ്ഠ കൊണ്ടല്ലാതെ, മുഹമ്മദ് നബിയുടെ വാക്കുകളാണിത്. എത്ര ഉദാത്തമാണ് ഇസ്‌ലാമിലെ മാനവിക സമീപനം!

ചുരുക്കത്തില്‍ മതകീയവും രാഷ്ട്രീയവുമായ നിയമങ്ങളുടെ അപര്യാപ്തതയല്ല മറിച്ച് മനുഷ്യന്റെ അഹങ്കാരവും അധര്‍മ ചിന്തയുമാണ് മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും അതുവഴി സമൂഹം അനുഭവിക്കുന്ന തിക്താനുഭവങ്ങള്‍ക്കും മൂലകാരണം. മതവിശ്വാസികള്‍ വിശ്വാസം മുറുകെ പിടിച്ചും ഓരോ ഇന്ത്യന്‍ പൗരനും ഭരണഘടനയില്‍ വിശ്വാസമര്‍പ്പിച്ചും ജീവിക്കുകയാണ് ഇതിനു പരിഹാരം.

മുൻപത്തെ ലേഖനം ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക്
അടുത്ത ലേഖനം കുടുംബം; അനിവാര്യത ചോദ്യം ചെയ്യപ്പെടുമ്പോള്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI